അരിയൂർ ബാങ്കിലെ തട്ടിപ്പ്: മുസ്ലിംലീഗിന്റേത് സാധാരണക്കാരോടുള്ള വഞ്ചനയും സഹകരണ മേഖലയെ തകർക്കാനുള്ള ഗൂഢ നീക്കവുമെന്ന് ഐ എൻ എൽ

മണ്ണാർക്കാട്: അരിയൂർ ബാങ്കിൽ നടന്നത് കേരളത്തിലെ ഏറ്റവും വലിയ തട്ടിപ്പും നിക്ഷേപകരായ സാധാരണക്കാരോടുള്ള വഞ്ചനയും സഹകരണ മേഖലയെ തകർക്കാനുള്ള ഗൂഢ നീക്കവുമെന്ന് ഐ എൻ എൽ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി. മാസങ്ങൾക്ക് മുൻപേ ലീഗ് സംസ്ഥാന നേതൃത്വത്തിന് ബാങ്കിന്റെ തട്ടിപ്പ് വിവരം അറിഞ്ഞിട്ടും പാർട്ടി ജില്ലാ, പ്രാദേശിക നേതൃത്വത്തിൽ ഉള്ളവരെ സംരക്ഷിക്കാനുള്ള നീക്കമാണ് നടന്നതെന്നും അത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മണ്ണാർക്കാട് എംഎൽഎ അടക്കമുള്ളവർ തട്ടിപ്പ്ന് കൂട്ട് നിന്നത് ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പരാതി നൽകുമെന്നും മണ്ഡലം യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.വി.അമീർ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അബ്ദു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ അബ്ദു റഫീഖ്, മണ്ഡലം സെക്രട്ടറി വി.ടി.ഉമ്മർ, കമ്മിറ്റി അംഗങ്ങളായ ഉസ്മാൻ.വി.ടി, അൻവർ കൊമ്പം, ശിഹാബ് മൈലാമ്പാടം, മുഹമ്മദ്കുട്ടി, ബഷീർ പുളിക്കൽ, ഉമ്മർകുട്ടി എന്നിവർ സംസാരിച്ചു.

വയനാട് ദുരന്തം: പുനരധിവാസത്തിന് കേന്ദ്ര ഫണ്ട് വിനിയോഗിക്കുന്നതിൽ എല്‍ ഡി എഫ് പരാജയപ്പെട്ടെന്ന് ബിജെപി

വയനാട്ടിൽ ഉരുൾപൊട്ടലിൽ അതിജീവിച്ചവരുടെ പുനരധിവാസത്തിന് സംസ്ഥാന ദുരന്തനിവാരണ നിധിയിലും (എസ്ഡിആർഎഫ്) ദേശീയ ദുരന്ത നിവാരണ നിധിയിലും (എൻഡിആർഎഫ്) കേന്ദ്ര ഫണ്ട് വിനിയോഗിക്കുന്നതിൽ കേരളത്തിലെ എൽഡിഎഫ് സർക്കാർ പരാജയപ്പെട്ടെന്നും കേന്ദ്രത്തിനെതിരെ തെറ്റായ പ്രചാരണം നടത്തുകയാണെന്നും ബിജെപി ആരോപിച്ചു.. എസ്ഡിആർഎഫ്, എൻഡിആർഎഫ്, റെഗുലരിറ്റി പാക്കേജ് എന്നിവയിലൂടെ മോദി സർക്കാർ കേരളത്തിന് മതിയായ ഫണ്ട് നൽകിയിട്ടുണ്ടെന്നും കൂടുതൽ സഹായങ്ങൾ വരാനിരിക്കുന്നതായും ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കർ പറഞ്ഞു. ലഭ്യമായ ഫണ്ടിൽ ഇരിക്കുകയാണ് പിണറായി സർക്കാർ, കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു, അദ്ദേഹം എക്‌സിൽ പോസ്റ്റുചെയ്‌തു. കേന്ദ്രം എസ്ഡിആർഎഫ് മുഖേന ഇതിനായി 500 കോടി രൂപയിലധികം അനുവദിച്ചു, ഇതിനകം ഏകദേശം 700 കോടി രൂപ ബാക്കിയുണ്ട്. ലോകമെമ്പാടുമുള്ള ആളുകൾ സംഭാവന ചെയ്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ (സിഎംഡിആർഎഫ്) ഫണ്ട് സംസ്ഥാന സർക്കാർ ഉപയോഗിച്ചിട്ടില്ലെന്നും ജാവദേക്കർ പറഞ്ഞു. ഇത് എൽഡിഎഫിൻ്റെയും യുഡിഎഫിൻ്റെയും കാപട്യമാണ്, അവരുടെ…

പമ്പ ബോട്ട് റേസ് ക്ലബ് മുൻ വർക്കിംഗ് പ്രസിഡന്റ് പി.എം പരമേശ്വരൻ നായരുടെ നിര്യാണത്തില്‍ അനുശോചിച്ചു

നീരേറ്റുപുറം: പമ്പ ബോട്ട് റേസ് ക്ലബ് മുൻ വർക്കിംഗ് പ്രസിഡന്റ് പി.എം പരമേശ്വരൻ നായരുടെ നിര്യാണത്തില്‍ അനുശോചിച്ചു. രാഷ്ട്രീയ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ കഴിഞ്ഞ നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്ന പിഎം പരമേശ്വരൻ നായർ (കാവാലം സർ- 86) ജലോത്സവ രംഗത്ത് നല്കിയ സംഭാവനകൾ എക്കാലത്തും സ്മരിക്കപെടുമെന്ന് വർക്കിംഗ് പ്രസിഡണ്ട് വിക്ടർ. ടി.തോമസ് അനുസ്മരിച്ചു. വൈസ് പ്രസിഡണ്ട് രാജശേഖരൻ തലവടി, ശ്രീനിവാസ് പുറയാറ്റ് അനിൽ സി.ഉഷസ്, നീതാ ജോർജ്,സെക്രട്ടറി പുന്നൂസ് ജോസഫ്, ജനറൽ കൺവീനർ അഡ്വക്കേറ്റ് ഉമ്മൻ എം മാത്യു, ട്രഷറർ ബിന്നി.പി ജോർജ്, ഷിബു കോയിക്കേരിൽ, സജി കൂടാരത്തിൽ, റെജി ജോൺ വേങ്ങൽ,സന്തോഷ് ചാത്തൻകേരി,സനൽ കെ ഡേവിഡ്, ഗോകുൽ ചക്കുളത്തുകാവ്,കെസി സന്തോഷ്,ബിജു പറമ്പുങ്കൽ എന്നിവർ അനുശോചിച്ചു. സംസ്ക്കാരം ഇന്ന് (തിങ്കളാഴ്ച ) 3 ന് നടക്കും, ഭാര്യ: ശ്യാമളാ നായർ മക്കൾ : റാണി…

ന്യായാധിപന്‍ വിടപറഞ്ഞു: ഉത്തരവ് നടപ്പിലാക്കാൻ സാധിക്കാതെ അധികൃതര്‍; ശുദ്ധജലം വിതരണം ചെയ്യണമെന്ന് ഉത്തരവിട്ടത് 10 വർഷം മുമ്പ്

എടത്വ: പതിറ്റാണ്ടുകളായി ശുദ്ധജല വിതരണം നിലച്ച തലവടി തെക്കെ കരയിൽ പൊതു ടാപ്പ് സ്ഥാപിക്കുന്നത് വരെ സമാന്തരമായി ശുദ്ധജല വിതരണം നടത്തണമെന്ന് ഉത്തരവിട്ട ന്യായാധിപൻ വിട പറഞ്ഞു. ഉത്തരവ് നടപ്പിലാക്കാൻ അധികൃതര്‍ക്ക് സാധിക്കാതെ വരുന്നതു മൂലം പ്രദേശവാസികൾക്ക് കൂടിനീര് പണം കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്. തലവടി തെക്കെ കരയിലെ കുടി വെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകൻ തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി.ഇടിക്കുള നല്കിയ ഹർജിയെ തുടർന്ന് 2014 ജൂലൈ 7ന് മനുഷ്യാവകാശ കമ്മീഷൻ അംഗം ജസ്റ്റിസ് ആര്‍ നടരാജൻ തലവടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നല്കിയ ഉത്തരവ് നടപ്പിലാക്കുകയോ ഈ പ്രദേശത്ത് പൊതുടാപ്പിലൂടെ ശുദ്ധജല വിതരണം ആരംഭിക്കുകയോ ചെയ്തിട്ടില്ല. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും വേനൽക്കാലത്ത് ജലം പണം കൊടുത്ത് വാങ്ങുകയാണ്. വെള്ളപൊക്ക സമയത്ത് ഈ പ്രദേശത്തെ…

പ്രൗഢമായി മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം

കോഴിക്കോട്: മർകസിലെ മാസാന്ത ആത്മീയ സദസ്സായ അഹ്ദലിയ്യ പ്രൗഢമായി. പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിച്ച ചടങ്ങ്‌ മർകസ് സാരഥി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ആത്മീയതയാണ് കർമങ്ങളുടെ അന്തസത്തയെന്നും സൂക്ഷമതയും ഭയഭക്തിയുമാവണം വിശ്വാസികളുടെ അടയാളമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഉസ്താദുൽ അസാതീദ് ഒ കെ സൈനുദ്ദീൻ കുട്ടി മുസ്‌ലിയാർ, മർകസിന്റെയും സുന്നി സംഘടനകളുടെയും നേതൃനിരയിൽ പ്രവർത്തിച്ച സി അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ, പി പി മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ പാറന്നൂർ, വി എം കോയമാസ്റ്റർ, ഹനീഫ് മൗലവി ആലപ്പുഴ എന്നിവരെ ചടങ്ങിൽ പ്രത്യേകം അനുസ്മരിച്ചു. അബൂബക്കർ സഖാഫി പന്നൂർ അനുസ്മരണ പ്രഭാഷണം നടത്തി. ജാമിഅ മർകസ്, ഖുർആൻ അകാദമി, റൈഹാൻ വാലി തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന മതവിദ്യാർഥികളും ഖുർആൻ പഠിതാക്കളും അനാഥരും പങ്കെടുക്കുത്ത…

ഡിജിറ്റല്‍ ഇന്ത്യ: ഇന്ത്യയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ നാഴികക്കല്ലുകൾ കൈവരിച്ചു

ന്യൂഡല്‍ഹി: ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വികസനത്തിൽ തകർപ്പൻ പുരോഗതി കൈവരിച്ചുകൊണ്ട് ഡിജിറ്റൽ പരിവർത്തനത്തിലെ ആഗോള നേതാവായി ഇന്ത്യയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ നാഴികക്കല്ലുകൾ കൈവരിക്കുന്നു. 138.34 കോടി ആധാർ നമ്പറുകൾ ജനറേറ്റ് ചെയ്തതായി അടുത്തിടെ സർക്കാർ പ്രഖ്യാപിച്ചിരുന്നു , ഇത് സാങ്കേതികമായ ഉൾപ്പെടുത്തലിനുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധതയെ അടിവരയിടുന്നു. ആധാറിൻ്റെ വൻതോതിലുള്ള സ്വീകാര്യതയ്‌ക്കൊപ്പം, ഡിജി ലോക്കർ, ഡിക്ഷ, യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയുടെ ഡിജിറ്റൽ ലാൻഡ്‌സ്‌കേപ്പ് പുനർനിർമ്മിക്കുന്നതിൽ ഗണ്യമായ സംഭാവന നൽകി. ആധാർ: ഇന്ത്യയുടെ നട്ടെല്ല് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ നാഴികക്കല്ലുകൾ കൈവരിക്കുന്നു ഒരു സവിശേഷ ഐഡൻ്റിറ്റി സംവിധാനമായ ആധാർ, ഇന്ത്യക്കാർ, സർക്കാർ, സ്വകാര്യ മേഖലാ സേവനങ്ങൾ എങ്ങനെ ആക്‌സസ് ചെയ്യുന്നുവെന്ന് പരിവർത്തനം ചെയ്യുന്നതിൽ നിർണായകമാണ്. നിലവിൽ, 138.34 കോടി ആധാർ നമ്പറുകൾ സൃഷ്ടിച്ചു , ഇത് ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ ബയോമെട്രിക് അധിഷ്ഠിത തിരിച്ചറിയൽ സംവിധാനങ്ങളിലൊന്നായി…

വൈദ്യുതി ചാർജ് വർദ്ധനവ്; സർക്കാർ സാധാരണക്കാരെ ഷോക്കടിപ്പിക്കുന്നു: വെൽഫെയർ പാർട്ടി

മലപ്പുറം : വൈദ്യുതി ചാർജ് വർദ്ധനവ് ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു വെൽഫെയർ പാർട്ടി മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. വൈദ്യുതി ചാർജ് വർദ്ധനവിലൂടെ ഇടത് സർക്കാർ സാധാരണക്കാരെ ഷോക്കടിപ്പികുയാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ പറഞ്ഞു. സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഫലം സാധാരണ ജനങ്ങൾ ചുമക്കുകയാണ്. അഴിമതിയും ദൂർത്തിനും വേണ്ടി സർക്കാർ ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. വൈദ്യുതി ചാർജ് വർധനവ് സാധാരണക്കാരുടെ ജീവിതത്തെ ദുരിതപൂർണമാക്കുന്നതായും ഈ നീതികേടുകൾക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ തുടരുമെന്നും സഫീർ ഷാ കൂട്ടിച്ചേർത്തു. പരിപാടിയിൽ ആരിഫ് ചുണ്ടയിൽ, ജംഷീൽ അബൂബക്കർ, ശാക്കിർ മോങ്ങം, സൈതാലി വലമ്പൂർ, ഫസൽ തിരൂർക്കാട്, ജലീൽ കെ എം, മെഹബൂബ് പൂക്കോട്ടൂർ, സുബൈദ മുസ്ലിയാരകത്ത് എന്നിവർ നേതൃത്വം നൽകി.

മർകസ് ഐ സി എസ് ബിരുദദാനം

കാരന്തൂർ : മർകസ് റൈഹാൻ വാലി ഐസിഎസ് ഡിപ്ലോമ പ്രിലിമിനറി സെക്കൻഡറി കോഴ്സുകളുടെ അസംബ്ലേജും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ജാമിഅ മർകസ് ജോയിന്റ് ഡയറക്ടർ അക്ബർ ബാദുഷ സഖാഫി ചടങ്ങ് ഉദ്ഘാടനം ചെയ്തു. റൈഹാൻ വാലി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സി പി സിറാജുദ്ദീൻ സഖാഫി സ്ഥാന വസ്ത്രവും സർട്ടിഫിക്കറ്റും നൽകി. എച്ച് ഒ ഡി ഉബൈദുല്ല സഖാഫി സന്ദേശ പ്രഭാഷണം നടത്തി. ഐ.സി.എസ് കോഡിനേറ്റർ സഈദ് ശാമിൽ ഇർഫാനി അനുമോദന പ്രസംഗം നടത്തി.

ഹേമ കമ്മിറ്റി റിപ്പോർട്ട്: തിരുത്തിയ ഭാഗങ്ങൾ പുറത്തുവിടാനുള്ള തീരുമാനം സംസ്ഥാന വിവരാവകാശ കമ്മീഷൻ മാറ്റി വെച്ചു

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷൻ (എസ്ഐസി) 2017 ലെ ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ തിരുത്തിയ ഭാഗങ്ങൾ പുറത്തുവിടാനുള്ള തീരുമാനം മാറ്റി വെച്ചു. വ്യവസ്ഥാപിതമായ ലൈംഗിക ചൂഷണം, ജോലിസ്ഥലത്തെ പീഡനം, മലയാള സിനിമാ വ്യവസായത്തിലെ ലിംഗ അസമത്വം എന്നിവ വിശദമായി രേഖപ്പെടുത്തിയ റിപ്പോര്‍ട്ടാണ് ഹേമ കമ്മിറ്റിയുടേത്. സെൻസിറ്റീവ് റിപ്പോർട്ടിൻ്റെ തിരുത്തിയ ഭാഗങ്ങൾ പുറത്തുവിട്ടതിനെതിരെ ഒരു വ്യക്തിയുടെ അവസാന നിമിഷ പരാതി, വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിൽ നിന്ന് SICയെ തടഞ്ഞു. “ഉന്നതരും സ്വാധീനമുള്ളവരുമായ തെറ്റുകാരെ” സംരക്ഷിക്കുന്നതിനായി, അപകീർത്തികരമായ റിപ്പോർട്ടിൻ്റെ അവശ്യഭാഗങ്ങൾ സെൻസർ ചെയ്യുന്നതിൽ കേരള സർക്കാർ “അതിശക്തത” കാണിക്കുന്നുവെന്ന് ആരോപിച്ച് നിരവധി വിവരാവകാശ (ആർടിഐ) പ്രവർത്തകർ എസ്ഐസിയെ സമീപിച്ചിരുന്നു. സ്വകാര്യതാ പ്രശ്‌നങ്ങളും ഭാവിയിലെ നിയമപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി ഇരകളുടേയും ആരോപിക്കപ്പെടുന്ന നിയമ ലംഘകരുടേയും ഐഡൻ്റിറ്റി സംബന്ധിച്ച് 29 ഖണ്ഡികകൾ സെന്‍സര്‍ ചെയ്യാന്‍ എസ്ഐസി സർക്കാരിനോട് ആവശ്യപ്പെട്ടതായി അവർ ചൂണ്ടിക്കാട്ടി. എന്നാൽ,…

വാട്‌സ് യുവര്‍ ഹൈ സീസണ്‍-3 വിജയികള്‍ക്ക് പുരസ്‌കാരം വിതരണം ചെയ്തു

കൊച്ചി: പ്രമുഖ ക്രിയേറ്റീവ് ഏജന്‍സി പോപ്‌കോണ്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാംപയിന്‍ ‘വാട്‌സ് യുവര്‍ ഹൈ’ വാള്‍ ആര്‍ട്ട് മത്സരം മൂന്നാം പതിപ്പിന്റെ വിജയികളെ പ്രഖ്യാപിച്ചു. കേരള ക്രിക്കറ്റ് ലീഗ് ടീം ഫിനെസ് തൃശൂര്‍ ടൈറ്റന്‍സിന്റെ സഹകരണത്തോടെ നടത്തിയ മത്സരത്തില്‍ കണ്ണൂര്‍ സ്വദേശി നിധിന്‍ ബാബു ഒന്നാം സ്ഥാനവും, കൊടുങ്ങല്ലൂര്‍ സ്വദേശി റഷീദ് സുലൈമാന്‍, കണ്ണൂര്‍ സ്വദേശി നിധിന്‍ സി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. കൊച്ചി ലോട്ടസ് ക്ലബില്‍ നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് പുരസ്‌കാരം വിതരണം ചെയ്തു. പ്രമുഖ മലയാള ചലച്ചിത്ര കലാ സംവിധായകന്‍ അജയന്‍ ചാലിശേരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി സ്‌പോര്‍ട് ഈസ് അവര്‍ ഹൈ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മൂന്നാം പതിപ്പില്‍ കേരളത്തില്‍ നിന്നുള്ള ഇരുന്നൂറിലധികം കലാകാരന്മാര്‍ മത്സരത്തില്‍ പങ്കെടുത്തു. ഭൂരിഭാഗം…