ഡാളസ്: കായംകുളം മാങ്കുഴിയിൽ പണക്കുന്നിൽ വെരി റവ.ഡോ കെ.ജി.ഫിലിപ്പോസ് എപ്പിസ്കോപ്പയുടെ പത്നി അമ്മിണി ഫിലിപ്പോസ് (74) ഡാളസ്സിൽ ജൂൺ 10 നു അന്തരിച്ചു.കായംകുളം താമരക്കുളത്ത് പള്ളിയാമ്പിൽ കുടുംബാംഗമാണ്. ബോസ്റ്റണിൽ 36 വർഷവും അഗസ്റ്റയിൽ (ജോർജിയ) 13 വർഷവും താമസിച്ചിരുന്ന പരേത 7 മാസം മുൻപാണ് ഡാളസിലേക്ക് താമസം മാറ്റിയത്. മക്കൾ: ഡോ.ഷീബ പി തോമസ്, സിസിലിയ പി ജോർജ് മരുമക്കൾ: അനീഷ് തോമസ്, ലീജോ ജോർജ്ജ് കൊച്ചുമക്കൾ: ഒലിവിയ തോമസ്, ജെറമിയ ജോർജ്, ഡെവൻ തോമസ്, അരിയാന ജോർജ് സഹോദരങ്ങൾ: മേരി ഗീവർഗീസ്, ലീലാമ്മ തങ്കച്ചൻ, മത്തായി ഗീവർഗീസ്, റേച്ചൽ മാത്യു, സൂസമ്മ തോമസ്, പൊതുദര്‍ശനം: ജൂൺ 16 ഞായറാഴ്ച വൈകുന്നേരം 6-9 സെൻ്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് (മക്കിന്നി) സായാഹ്ന പ്രാർത്ഥന, അനുശോചന സന്ദേശങ്ങൾ & മൂന്നാം ഭാഗം https://maps.app.goo.gl/opNbMEcTjiznN5LJ7 സംസ്കാര ശുശ്രുഷ: ജൂൺ 17…
Category: OBITUARY
മത്തായി ഫിലിപ്പോസ് ഫ്ലോറിഡയിൽ നിര്യാതനായി
ഫ്ലോറിഡ: കുണ്ടറ ഭരണിക്കാവിളയിൽ ഷാരൺ കോട്ടേജിൽ മത്തായി ഫിലിപ്പോസ് (74) ലേക്ക്ലാൻഡിൽ നിര്യാതനായി. ഭാര്യ മേഴ്സി വീയപുരം വേലിയിൽ കുടുംബാംഗമാണ്. മക്കൾ: ഷാരൻ (യു.എസ്), കെവിൻ (ദുബായ് ). മരുമക്കൾ: ജിം മരത്തിനാൽ (ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ജനറൽ കൗൺസിൽ അംഗം), ഷെറിൽ . സംസ്കാര ശുശ്രൂഷ 15 ന് ശനിയാഴ്ച രാവിലെ 9 ന് ലേക് ലാൻഡ് എബനേസർ ഐ.പി.സി യിൽ ആരംഭിക്കുന്നതും തുടർന്ന് 12 ന് ഓക്ക് ഹിൽ ബറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. Ebenezer ipc യൂട്യൂബ് ചാനലിൽ ശുശ്രൂഷയുടെ ലൈവ് ഉണ്ടായിരിക്കും.
സിജോ വടക്കന്റെ മാതാവ് വടക്കൻ ഇട്ടീര ഭാര്യ ബേബി (82) അന്തരിച്ചു
ഓസ്റ്റിൻ/തൃശ്ശൂര്‍: മാള വടക്കൻ തറവാട്ടിൽ പരേതനായ ഇട്ടീര ഭാര്യ ബേബി (82), ഇന്ന് (ജൂൺ 11) രാവിലെ അന്തരിച്ചു. വിടവാങ്ങൽ ശുശ്രൂഷ മാളയിലെ സ്വവസതിയിൽ നിന്നും ബുധനാഴ്ച ( 06/12/2024) നാല് മണിക്ക് ആരംഭിക്കും. തുടർന്ന് സംസ്കാരം മാള സെന്റ് സ്റ്റിനിസ്ലാവോസ് ഫെറോന ദേവാലയ സെമിത്തേരിയിൽ നടത്തുന്നതാണ്. മക്കൾ : ലൈല ടോമി (റിട്ട. കെ വി ടീച്ചർ, ബാംഗ്ലൂർ), ഫാ. ജോളി വടക്കൻ (വികാരി, ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി), റൂബി ജോഷി (റിട്ട. ടീച്ചർ, ഡോൺ ബോസ്കോ, മണ്ണുത്തി), സിജോ വടക്കൻ (സിഇഒ, ട്രിനിറ്റി ടെക്സസ് ഗ്രൂപ്പ്, ഓസ്റ്റിൻ, ടെക്സസ്, യു എസ് എ), സിജി ബാബു (ടീച്ചർ, ക്രൈസ്റ്റ് അക്കാഡമി ബാംഗ്ലൂർ), ഫാ. ലിജോ വടക്കൻ (SBD, റെക്ടർ, ഗുമ്പെല്ല സലേഷ്യൻസ് ഓഫ് ഡോൺ ബോസ്കോ, എത്യോപ്യ), ലിജി സജീവ് (ഓസ്ട്രേലിയ)…
കുര്യാക്കോസ് കറുകപ്പിള്ളില്‍ അന്തരിച്ചു
ഫൊക്കാന മുൻ പ്രസിഡൻ്റ് പോൾ കറുകപ്പിള്ളിലിന്റെ സഹോദരൻ കുര്യാക്കോസ് കറുകപ്പിള്ളിൽ (77) അന്തരിച്ചു. പരേതനായ ഉലഹന്നാൻ കറുകപ്പള്ളിലിന്റെ മകനാണ്. ഭാര്യ: സൂസൻ കറുകപ്പിള്ളിൽ. മക്കൾ: ഷിബി, ബോബി, പോൾ, സഞ്ജന കൊച്ചുമക്കൾ: അശ്വിൻ, നോബിൾ, അഥീന, റിയ, ജിയാന, എയ്വ സഹോദരങ്ങൾ: മേരി മാത്യു, വർഗീസ് ഉലഹന്നാൻ, പോൾ കറുകപ്പിള്ളിൽ, ഏലിയാസ് ഉലഹന്നാൻ, ആനി സണ്ണി, വത്സ ജോർജ്ജ്. പൊതുദർശനം: ജൂൺ 7ന് വൈകുന്നേരം 5:30-ന് മാർ ഗ്രിഗോറിയോസ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ (12001 N. 58th St, Tampa, FL 33617). സംസ്‌കാര ചടങ്ങുകൾ ജൂൺ 8 ശനിയാഴ്‌ച രാവിലെ 10:00 മണിക്ക് പള്ളിയിലും തുടർന്ന് 11:00 ന്, സൺസെറ്റ് മെമ്മോറിയൽ ഗാർഡൻസി (11005 US-301, Thonotosassa, FL 33592) ലും നടക്കും.
കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറി അനോജ് മാസ്റ്ററിന്റെ പിതാവ് നാട്ടിൽ നിര്യാതനായി
കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറിയും ബഹ്‌റൈൻ ഡോജോ മാർഷ്യൽ ആർട്സ് ഡയറക്റ്ററും ആയ അനോജ് മാസ്റ്ററിന്റെ പിതാവ് കൊല്ലം പരവൂർ, അനോജ് കോട്ടേജിൽ കമലാസനൻ (83) നാട്ടിൽ നിര്യാതനായി . ഭാര്യ രാധാ കമലാസനൻ, നിഷ രാജേഷ്, ഉഷ രതീഷ് എന്നിവർ മറ്റു മക്കളാണ്. നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കൊല്ലം പ്രവാസി അസോസിയേഷൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
പ്രമുഖ സംരംഭകൻ ഡോ. അനിൽ പൗലോസ് (51) അന്തരിച്ചു
ന്യുയോർക്ക്/കൊച്ചി: ലോങ്ങ് ഐലൻഡിൽ താമസിക്കുന്ന പ്രമുഖ സംരംഭകനും മല്ലപ്പള്ളി മോഡയിൽ കുടുംബാംഗവുമായ ഡോ. അനിൽ പൗലോസ് (51) കൊച്ചിയിൽ വച്ച് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ഭാര്യ എലിസബത്ത് കോലത്ത് കുടുംബാംഗമാണ്. മക്കൾ: ആൻ, സൂസന്നെ. സുനിൽ ഏക സഹോദരനും ടോം ജോർജ് കോലത്ത് ഭാര്യാ സഹോദരനുമാണ്. പരേതരായ സി.പൗലോസിൻ്റെയും ഡോ.അന്നമ്മ പൗലോസിൻ്റെയും മകനാണ്. 1972-ൽ തമിഴ്‌നാട്ടിലാണ് അനിൽ ജനിച്ചത്. ബ്രീക്‌സ് മെമ്മോറിയൽ ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് സ്‌കൂൾ പഠനം പൂർത്തിയാക്കി. തുടർന്ന് ബിരുദാനന്തര ബിരുദവും ഭാരതിയാർ സർവകലാശാലയിൽ നിന്ന് പരിസ്ഥിതിശാസ്ത്രത്തിൽ പിഎച്ച്ഡിയും നേടി. 1997-ൽ എലിസബത്തിനെ വിവാഹം കഴിച്ച് ന്യൂയോർക്കിലേക്ക് താമസം മാറിയതിന് ശേഷം, റിലയൻസ് ഇൻഷുറൻസ് & അക്കൗണ്ടിംഗ് ഏജൻസി സ്ഥാപിച്ചു. അതിനു പുറമെ മാരിയറ്റ്, ഹിൽട്ടൺ, ഹയാത്ത് തുടങ്ങിയ നിരവധി ഹോട്ടൽ ശൃംഖലകൾ സ്വന്തമായി തുടങ്ങി. നിരവധി വിജയകരമായ സംരംഭങ്ങൾ അനിൽ നടത്തി.…
എൽസി കുര്യൻ അന്തരിച്ചു
ചിക്കാഗോ: ഒ ഐ സി സി യുഎസ്എ നോർത്തേൺ റിജിയണൽ ജനറൽ സെക്രട്ടറിയും, വേൾഡ് മലയാളി കൗൺസിൽ ചിക്കാഗോ പ്രൊവിൻസ് വൈസ് പ്രസിഡന്റുമായ സജി കുര്യന്റെ മാതാവും, മാവേലിക്കര മുട്ടം പടിഞ്ഞാറെതലയ്ക്കൽ പരേതനായ പി.സി കുര്യന്റെ ഭാര്യയുമായ റിട്ട.അദ്ധ്യാപിക എൽസി കുര്യൻ (ലില്ലിക്കുട്ടി-94) അന്തരിച്ചു . മുട്ടം മുഴങ്ങോടിയിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ (ശനി) ഉച്ചയ്ക്ക് 12:30ന് ഭവനത്തിലും, തുടർന്ന് പരിമണം മാർത്തോമ്മ പള്ളിയിലും വെച്ചുള്ള ശുശ്രുഷകൾക്ക് ശേഷം പരിമണം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. മക്കൾ: ജ്യോതി കുര്യൻ, ലിസ്സി സാം, സൂസൻ മനോഹർ, മോഹൻ കുര്യൻ, പരേതനായ റെജി കുര്യൻ, സജി കുര്യൻ. മരുമക്കൾ: ജെസ്സി, സാം , മനോഹർ, മേഴ്സി, മിനി, അൻസ.
എബി സ്കറിയാ അന്തരിച്ചു
ഹൂസ്റ്റൺ: ജോർജ് തെക്കേമലയുടെ (ഏഷ്യാനെറ്റ് യുഎസ് എ, ഹൂസ്റ്റൺ) സഹോദരിയുടെ മകൾ അഞ്ജു തോമസിന്റെ ഭർത്താവും, ഇലന്തൂർ കാലായിൽ പുത്തൻവീട്ടിൽ റവ.എം.എസ്. സകറിയുടെയും ലീലാമ്മയുടെയും മകനുമായ എബി സ്കറിയാ (42) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 11ന് ഇലന്തൂർ മാർത്തോമാ വലിയ പള്ളിയിൽ. മകൻ: ഇവാൻ എബി സ്കറിയ
മത്തായി തോമസ് ന്യൂയോർക്കിൽ നിര്യാതനായി
ന്യൂയോർക്ക്: മല്ലപ്പള്ളി കീഴ്വായ്പൂർ പാണ്ടിച്ചേരിൽ കുടുംബാംഗമായ മത്തായി തോമസ് (ജോയി) (89) ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് ഹണ്ടിങ്ങ്ടണിൽ നിര്യാതനായി. 1972-ൽ അമേരിക്കയിലേക്ക് കുടിയേറിയ മത്തായി തോമസ് 2000-ൽ സർവീസിൽ നിന്നും വിരമിക്കന്നത് വരെ ദീർഘകാലം മൻഹാട്ടനിൽ സിറ്റി ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. മെറിക്കിലുള്ള ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു പരേതൻ. വാർധക്യ സഹജമായ അസുഖത്താൽ ഏതാനും ദിവസമായി ചികത്സയിലായിരുന്നു. പരേതന്റെ മൃതശരീരം പൊതു ദർശനത്തിനായി 17-ന് വെള്ളി (ഇന്ന്) വൈകിട്ട് 4:30 മുതൽ 8:30 വരെ ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയിൽ വെക്കുന്നതാണ്. സംസ്കാര ശുശ്രൂഷ 18-ന് ശനി (നാളെ) രാവിലെ 8:30 മുതൽ ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയിൽ നടക്കുന്നതും, സംസ്കാരം 11 മണിക്ക് ഫാമിങ്‌ഡെയിൽ പയിൻലോൺ സെമിത്തേരിയിൽ നടത്തുന്നതുമാണ് (Pine-lawn Cemetery, 2030 Wellwood Avenue, Farmingdale, NY 11735). ഭാര്യ:…
അന്തരിച്ച സേതു കരിയാട്ടിന്റെ സംസ്കാരം ന്യൂജേഴ്‌സിയിൽ
ഫ്ലോറിഡയിലെ നേപ്പിൾസിൽ അന്തരിച്ച സേതു കരിയാട്ടിന്റെ സംസ്കാര ചടങ്ങുകൾ ന്യൂ ജേഴ്സിയിൽ മേയ് 18-ന്. ഫ്യൂണറൽ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ: മേയ് 13: Legacy Options Funeral Home, Fort Myers, Florida മേയ് 17: Riewerts Funeral Home, Bergenfield, New Jersey ഫ്യൂണറൽ സർവീസ്: മേയ് 18: സെന്റ് മേരീസ് സിറിയന്‍ ഓർത്തഡോൿസ് ചർച്ച് , ബെർഗെൻഫീൽഡ് , ന്യൂ ജേഴ്സി. Cemetery Address: Westwood Cemetery, 23 Kinderkamack Rd., Westwood, NJ 07675 പാലക്കാട്ടു കരിയാട്ടിൽ കുടുംബത്തിൽ രാമൻകുട്ടി നായരുടെയും ദാക്ഷായണിയമ്മയുടെയും മകനായ സേതു കരിയാട്ട് (79) ഫ്ലോറിഡയിലെ നേപ്പിൾസിൽ അന്തരിച്ചു. ദീർഘകാലം ന്യൂയോർക്കിൽ ബ്രൂക്ലിനിലും, പിന്നീട് ന്യൂജേഴ്സിയിൽ പരാമസ്സിലുമായിരുന്നു താമസം. ഇന്ത്യയിൽ സായി ബുക്കാറോയിലും , സെയിൽ സേലത്തിലും എഞ്ചിനീയർ ആയി മുൻപ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് അമേരിക്കയിൽ എത്തിയതിനു…