സൂസൻ ഫിലിപ്പിൻ്റെ സംസ്കാരം ഏപ്രില്‍ 24 ബുധനാഴ്ച

ന്യൂജെഴ്സി: ന്യൂജേഴ്സിയിൽ അന്തരിച്ച വെൺമണി ആലുംമൂട്ടിൽ മലയിൽ പരേതനായ ഫിലിപ്സ് ഫിലിപ്പിൻ്റെ (Joby) ഭാര്യ സൂസൻ ഫിലിപ്പിൻ്റെ (81), സംസ്കാരം ബുധനാഴ്ച നടത്തപ്പെടും. 1975-ൽ ബോംബെയിലെ നായർ ഹോസ്പിറ്റലിൽ നിന്നും നഴ്സിംഗ് പഠനം പൂർത്തിയാക്കിയശേഷം അമേരിക്കയിലേക്ക് കുടിയേറിയ സൂസമ്മ ന്യൂജെഴ്‌സിയിലെ ന്യൂവാർക്കിലുള്ള യുണൈറ്റഡ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്ത്, റിട്ടയർ ആയി സീഡർഗ്രൂവിലുള്ള വീട്ടിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. പരേതരായ പി.പി. നൈനാൻ്റെയും, അന്നമ്മ നൈനാൻ്റെയും എട്ടു മക്കളിൽ മൂത്ത പുത്രി ആയ സൂസൻ കല്ലൂപ്പാറ, മാരേട്ട് പാറക്കടവിൽ കുടുംബാംഗമാണ്. അമേരിക്കയിലേക്ക് കുടിയേറിയതു മുതല്‍ ന്യൂജേഴ്സിയിലെ റാൻഡോൾഫിലുള്ള ന്യൂജേഴ്സി മാർത്തോമ്മാ ചർച്ചിലെ മെംബറും സജീവ പ്രവർത്തകയുമായിരുന്നു. വേൾഡ് മലയാളി കൗൺസിൽ, അമേരിക്കാ റീജിയൻ്റെ സീനിയർ പ്രവർത്തകനും, ലീഡറും, റീജിനൽ ട്രഷററും ആയിരുന്ന ഫിലിപ്പ് മാരേട്ടിൻ്റെ സഹോദരികൂടിയാണ്. മക്കള്‍: ജെറിൽ ഫിലിപ്പ്, സെസ്സിൽ ഫിലിപ്പ് മരുമക്കൾ: അനിതാ…

സൂസൻ ഫിലിപ്പ് (81) ന്യൂജേഴ്സിയിൽ നിര്യാതയായി

ന്യൂജെഴ്സി: മാരേട്ട് പാറക്കടവിൽ പരേതനായ പി പി നൈനാൻ്റെ പുത്രിയും വെൺമണി ആലുംമൂട്ടിൽ മലയിൽ പരേതനായ ഫിലിപ്സ് ഫിലിപ്പിന്റെ ഭാര്യ സൂസൻ ഫിലിപ്പ് (81) ന്യൂജെഴ്സിയിൽ നിര്യാതയായി. സംസ്കാരം പിന്നീട്.

കായംകുളം കൊച്ചാലുംമൂട് കെ കെ മാത്യൂസ് (84) നിര്യാതനായി

ഡാളസ്: കായംകുളം കൊച്ചാലുംമൂട് കെ കെ മാത്യൂസ് (84) ഏപ്രിൽ 19 വെള്ളിയാഴ്ച രാവിലെ നിര്യാതനായി. സെന്റ് പോൾസ് ഓർത്തഡോക്സ്‌ ചർച്ച് (മെക്കിനി,ഡാളസ്) മുൻ സെക്രട്ടറി സിബി മാത്യുവിന്റെ പിതാവാണു പരേതൻ. ഭാര്യ ലീലാമ്മ മാത്യു കല്ലൂപ്പാറ അടങ്ങാപുറം കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. മക്കൾ : സിബി മാത്യു – മറിയാമ്മ മാത്യു (ഡാലസ്), എബി മാത്യു – മേരി മാത്യു (ചെന്നൈ), സൂസൻ മാത്യു – ശ്രീനിവാസ് (തിരുവനന്തപുരം). കൊച്ചുമക്കൾ: ശില്പ , ഈഥൻ, ക്രിസ്റ്റൺ, ആര്യൻ, അതിഥി സിബി മാത്യൂവിന്റെ പിതാവിന്റെ വിയോഗത്തിൽ സെന്റ് പോൾസ് ഓർത്തഡോക്സ്‌ ചർച്ച് വികാരി വെരി റവ രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ അനുശോചിച്ചു. കൂടുതൽ വിവരങ്ങൾക്ക്: സിബിമാത്യു 469 734 7435

ലീലാമ്മ കുരുവിള (74) ഡാളസിൽ അന്തരിച്ചു

ഡാളസ്: മണ്ണംപറമ്പിലായ തകിടിയിൽ പരേതനായ കുരുവിളയുടെ ഭാര്യ ലീലാമ്മ കുരുവിള (74) ഏപ്രിൽ 17 ബുധനാഴ്ച ഡാളസിൽ അന്തരിച്ചു. കോട്ടയം പള്ളം പുത്തൻപുരക്കൽ കുടുംബാംഗമാണ്. മക്കൾ: സിജിൻ കുരുവിള-ഷെറി കുരുവിള (കാലിഫോര്ണിയ), സ്മിത- ബിബി ജോണ്‍ കൊച്ചുമക്കൾ: നോയൽ, നൈതൻ , നേഹ, ആൻ്റണി, നികിത. പൊതുദർശനം: ഏപ്രിൽ 19 വെള്ളിയാഴ്ച 6:00-8:00 pm സ്ഥലം: സെൻ്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് 5088 Baxter-well Rd, Mc Kinney. തുടർന്ന്‌ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകും ഏപ്രിൽ 24-ന് ബുധനാഴ്ച രാവിലെ 8.00 മുതൽ കോട്ടയം വേളൂർ സെൻ്റ് തോമസ് പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടത്തും കൂടുതൽ വിവരങ്ങൾക്ക്: സിജിൻ കുരുവിള 562 481 6420, വെരി റവ രാജു ഡാനിയൽ കോർ എപ്പിസ്കോപ്പ 214 476 6584

റോയി ആന്‍ഡ്രൂസ് ന്യൂജെഴ്സിയില്‍ നിര്യാതനായി

മോണ്ട്‌വില്‍ (ന്യൂജെഴ്സി): വാകത്താനം വള്ളിക്കാട്ട് പുതുവേലില്‍ പരേതനായ പി.വി. അന്ത്രയോസിന്റേയും മറിയാമ്മ അന്ത്രയോസിന്റേയും മകന്‍ റോയി ആന്‍ഡ്രൂസ് (54) ന്യൂജെഴ്സിയില്‍ നിര്യാതനായി. ദീര്‍ഘകാലം കുവൈറ്റ് മഹാഇടവകയില്‍ അംഗവും, 2013-ല്‍ മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്നു. അമേരിക്കയില്‍ എത്തിയശേഷം മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ അംഗമായും, മാനേജിംഗ് കമ്മിറ്റി അംഗമായി സേവനമനുഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി (എംടി‌എ) ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ തലയോലപ്പറമ്പ് കരിപ്പാടം കിഴക്കേപ്പറമ്പില്‍ സിനി റോയി. റോക്ക്‌ലാന്റ് സൈക്യാട്രിക് സെന്ററില്‍ സ്റ്റാഫ് നഴ്‌സ്. മക്കള്‍: ജെറി റോയി (സീറ്റണ്‍ ഹാള്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി), റിയാ റോയി (റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി). സഹോദരിമാര്‍: റെജി ദാസ് (ലിവിംഗ്‌സ്റ്റണ്‍ ന്യൂജേഴ്‌സി), മായാ ജേക്കബ് (കാൾഡ്‌വെൽ ന്യൂജേവ്‌സി), ഓമന സാജന്‍ (അയര്‍ലന്റ്, യു.കെ). പൊതുദര്‍ശനം: ഏപ്രില്‍ 19 വെള്ളിയാഴ്ച വൈകീട്ട് 5.30 മുതല്‍ 8.30 വരെ സെന്റ് തോമസ്…

ജോസ് ഏബ്രഹാം (65) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ജോസ് ഏബ്രഹാം (റിട്ട. റെസ്പിരേറ്ററി തെറാപ്പിസ്റ്റ് – വെസ്റ്റ്‌ചെസ്റ്റര്‍ മെഡിക്കൽ സെന്റർ, ഗുഡ് സമരിറ്റന്‍ മെഡിക്കല്‍ സെന്റർ) അന്തരിച്ചു. റോക്ക് ലാൻഡിലെ സഫേണ്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചർച്ചിലെ സജീവാംഗമായിരുന്നു. ദീർഘകാലം സണ്‍‌ഡേ സ്‌കൂൾ അദ്ധ്യാപകനായും പ്രവർത്തിച്ചു. ശോശാമ്മ ജോസ് ആണ് ഭാര്യ. മക്കള്‍: ജെറി ജോസ് & വിസ്‌ലെറ്റ് വില്‍സണ്‍, ജെറിന്‍ ജോസ് & ബെത്‌സി ജോസ്. കൊച്ചുമക്കള്‍: റാഫേല്‍, എബ്രിയേല, ലിലി, തോമസ്. പൊതുദർശനം ഏപ്രില്‍ 21 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ രാത്രി 8 വരെ സഫേണ്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (St. Marys Indian Orthodox Church, 66 east Maple Ave, Suffern, NY 10901) സംസ്‌കാരം ഏപ്രില്‍ 22 തിങ്കളാഴ്ച രാവിലെ 9 മണിക്ക് സഫേണ്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്…

കെ പി ശാമുവേൽ (94) നിര്യാതനായി

ഡാളസ്: കൊല്ലക, കേശവപുരത്തു പുത്തൻപുരയിൽ കെ പി ശാമുവേൽ – 94 (റിട്ട.എഞ്ചിനീയർ കെ എസ് ആർ ടി സി) നിര്യാതനായി. ഭാര്യ പരേതയായ ചിന്നമ്മ ശാമുവേൽ കൂട്ടലുംവിള കുടുംബാംഗമാണ്. മക്കൾ: മേഴ്‌സി ശാമുവേൽ (റിട്ട. ടീച്ചർ എസ്.വി.എം.എം ഹൈസ്കൂൾ, വെണ്ടാർ), ഫിലിപ്പ് ശാമുവേൽ (റിട്ട. സൂപ്രണ്ട് ബി എ എം കോളേജ് തുരുത്തിക്കാട്), ജോൺ ശാമുവേൽ (ഡാളസ് USA ), ഡോ. ജേക്കബ് ശാമുവേൽ (വെറ്റിനറി സർജൻ, ചവറ). മരുമക്കൾ: സി കെ അലക്സാണ്ടർ (റിട്ട CUMI), ലിസ്സി ഫിലിപ്പ് , ഷേർളി ശാമുവേൽ (ഡാളസ് USA), ഡോ. ലാലി ജേക്കബ് (വെറ്റി.സർജൻ, പന്മന). ശവസംസ്‌കാരം ഏപ്രിൽ 13 ശനിയാഴ്ച 11 മണിക്ക് കൊല്ലക സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച ഓഫ് ഇന്ത്യ സെമിത്തേരിയിൽ നടത്തപ്പെടും. live stream: www.youtube.com/stecimedia (from 8am onwards) കൂടുതൽ…

കെ. എ തോമസ് ഡാളസിൽ അന്തരിച്ചു

ഡാളസ് : കോട്ടയം അഞ്ചേരി കുഴിയത്ത് തൂമ്പുങ്കൽ കെ. എ തോമസ് (കുഞ്ഞുമോൻ 78 ) ഡാളസിൽ അന്തരിച്ചു. കോട്ടയം അഞ്ചേരി കാലായിൽപറമ്പിൽ മറിയാമ്മ തോമസ് ആണ് ഭാര്യ. മകൾ: സുജ ജേക്കബ് (ഡാളസ് ) മരുമകൻ : ബിജു ജേക്കബ് കൊച്ചുമക്കൾ: ശോശന്ന ജേക്കബ്, സാറ ജേക്കബ്. പൊതുദർശനം ഏപ്രിൽ 14 ഞായറാഴ്ച വൈകിട്ട് 6 മുതൽ 9 മണി വരെ സെന്റ്.മേരീസ് ഓർത്തഡോക്സ്‌ ചർച്ച്‌ ഓഫ് ഇന്ത്യ, കരോൾട്ടൻ (1080 W. Jackson Rd, Carrollton, Tx 75006) വെച്ച് നടത്തപ്പെടും. സംസ്കാരം ഏപ്രിൽ 15 തിങ്കളാഴ്ച രാവിലെ 9.30 മുതൽ സെന്റ്.മേരീസ് ഓർത്തഡോക്സ്‌ ചർച്ച്‌ ഓഫ് ഇന്ത്യ, കരോൾട്ടണിൽ വെച്ചുള്ള സംസ്കാര ശുശ്രുഷക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും. സംസ്കാര ചടങ്ങുകൾ…

അഡ്വ. ജോർജ് വരഗീസിന്റെ മാതാവ് ലില്ലിയമ്മ ജോർജ് അന്തരിച്ചു

ഡാളസ്/സൗത്ത്പാമ്പാടി:വാർമലവട്ടശേരിൽ പരേതനായ വി.ജി.ജോർജിന്‍റെ (റിട്ട.സെക്രട്ടറി, ഡിഎസ്എ സ്എ ബോർഡ്,കോട്ടയം) ഭാര്യലില്ലിയമ്മ (95) അന്തരിച്ചു.പരേത മിത്രക്കരി ചെറുകാട്ട് കുടുംബാംഗമാണ് മ ക്ക ൾ:       ലൈല തോംസൺ(ഫ്ലോറിഡ), ഷൈല, ജോസഫ് മരിയൻ ജോർജ് (മുൻ എക്സിക്യൂട്ടീവ് എഡിറ്റർ ഇൻ ചാർജ്, ദീപിക), എൽസി റോയി (ബംഗ ളൂരു), അഡ്വ. ജോർജ് വരഗീസ് (ഡാളസ്). മരുമക്കൾ:  തോംസൺ മടുക്കക്കുഴി (ഫ്ലോറിഡ), ജോസഫ് തോമസ് മംഗളാവു പ റ ന്പി ൽ ( കഞ്ഞിക്കുഴി), റോയി കാരിക്കൽ (ബംഗളൂരു), ഡോ. പു ഷ്പ കാപ്പൻ  ( കോ ട്ട യം), ഡോ ജ യ്സി ജോർജ് (ഡാളസ് ). സഹോദരി:പരേതയായ പ്രൊ:ഓമന അലക്സാണ്ടർ സംസ്കാരം തിങ്കളാഴ്ച്ച ഏപ്രിൽ 15 നു ചമ്പക്കര സെന്റ് ജോസഫ്‌സ് പള്ളിയിൽ കൂടുതൽ വിവരങ്ങൾക്കു അഡ്വ. ജോർജ് വരഗീസ് (ഡാളസ്).1469 688 2065,  …

ഷാജി എം. എബ്രഹാം ഫ്‌ളോറിഡയിൽ നിര്യാതനായി

ഫ്ളോറിഡ: മാവേലിക്കര കുന്നം മഠത്തിൽ കുറ്റിയിൽ നസ്രേത്ത് വീട്ടിൽ ഷാജി എം. എബ്രഹാം (57) നിര്യാതനായി. സംസ്കാര ശുശ്രൂഷ 11 ന് വ്യാഴാഴ്ച രാവിലെ 9.30 ന് ഐ.പി.സി ഒർലാന്റോ ദൈവസഭയിൽ ആരംഭിക്കുന്നതും ( 11531 Wintergarden Vineland Rd, Orlando, FL 32836) തുടർന്ന് 12 ന് ഒർലാന്റോ മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ (5264 Ingram Road , Apopka, FL 32703) സംസ്കാരം നടത്തപ്പെടുന്നതുമാണ്. ഭാര്യ: ലിബി ഷാജി കുമ്പളാംപൊയ്ക മംഗലത്തിൽ തെക്കേമണ്ണൂർ കുടുംബാംഗമാണ്. മക്കൾ: എബൻ എബ്രഹാം, ആൻ മറിയം, ഐറിൻ മേഴ്സി. ഷാബു ഏബ്രഹാം, (കെ. എസ്. എ), ഷീബ സാമുവേൽ (കേരളം) എന്നിവർ സഹോദരങ്ങളാണ്