ഫിലഡൽഫിയായിൽ അന്തരിച്ച മത്തായി ഗീവർഗീസിന്റെ പൊതുദർശനവും സംസ്‌കാരവും വെള്ളി, ശനി ദിവസങ്ങളിൽ

ഫിലഡൽഫിയ: ഏപ്രിൽ 1-ന് തിങ്കളാഴ്ച ഫിലഡൽഫിയയിൽ അന്തരിച്ച കൊല്ലം, നല്ലില പടിപ്പുര വീട്ടിൽ മത്തായി ഗീവർഗീസിന്റെ പൊതുദർശനവും ശുശ്രൂഷകളും ഏപ്രിൽ 5 ന് വെള്ളിയാഴ്ച (നാളെ) വൈകുന്നേരം 5 മുതൽ രാത്രി 8 വരെയുള്ള സമയങ്ങളിലും, സംസ്‌ക്കാര ശുശ്രൂഷകളും പൊതുദർശനവും ഏപ്രിൽ 6 ന് ശനിയാഴ്ച രാവിലെ 8:45am മുതൽ 10:45am വരെയുള്ള സമയങ്ങളിലും ഫെയർലെസ് ഹിൽസിലുള്ള സെൻ്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽ വച്ച് നടത്തപ്പെടും. (520 Hood Blvd, Fairless Hills, PA 19030). ശുശ്രൂഷകൾക്ക് ശേഷം പതിനൊന്നരയോടുകൂടി റോസ്ഡേയ്ൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്‌ക്കാരം നടക്കും. (3850 Richlieu Rd, Bensalem, PA 19020). സംസ്കാര ശുശ്രൂഷകൾ ഇടവക വികാരി റവ. ഫാ. അബു പീറ്റർ, വെരി റവ. സി.ജെ ജോൺസൺ കോർഎപ്പീസ്‌ക്കോപ്പാ, വെരി റവ. യേശുദാസൻ പാപ്പൻ കോർഎപ്പീസ്‌ക്കോപ്പാ, റവ. ഫാ.…

ജോസ് പടനിലം (63) ഡാളസ്സിൽ അന്തരിച്ചു

സണ്ണിവെയ്ൽ(ഡാളസ്) ജോസ് പടനിലം(63) ഡാളസ്സിൽ അന്തരിച്ചു.കോട്ടയം മറിയപ്പിള്ളി പഠനിലത്തു തോപ്പിൽ ഇട്ടിവര്ഗീസിന്റെയും സുസമ്മയുടെയും മകനാണ്. സെൻ്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ കത്തീഡ്രൽ അംഗമാണ്. ജോസ് ഇടവകയിലെ അർപ്പണബോധമുള്ള അംഗമായിരുന്നു, കൂടാതെ ചർച്ച് കമ്മിറ്റിയിലും ചാപ്പൽ ബിൽഡിംഗ് കമ്മിറ്റിയിലും സേവനമനുഷ്ഠിച്ചു. പിക്നിക്കുകളിലും ക്യാമ്പിംഗ് യാത്രകളിലും അദ്ദേഹം സജീവ പങ്കാളിയായിരുന്നു. ഭാര്യ : സൂസൻ മക്കൾ :ഡോണ, ക്രിസ്, മരുമകൻ:ജാക്ക് സഹാർചുക്ക് വേക്ക് സർവീസ്: ഏപ്രിൽ 02 (ചൊവ്വാഴ്‌ച) സമയം ::2029 സമയം : 06 pm. സ്ഥലം സെൻ്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ കത്തീഡ്രൽ 2707 ഡോവ് ക്രീക്ക് ലെയ്ൻ, കരോൾട്ടൺ Tx 75006 സംസ്കാരം :ഏപ്രിൽ 3 (ബുധൻ) 2024 സമയം: 2 pm മുതൽ 4.30 pm വരെ സ്ഥലം :റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോം 400 ഫ്രീപോർട്ട് പാർക്ക്വേ കോപ്പൽ, Tx 75019  

ഫിലഡൽഫിയായിൽ നിര്യാതനായ സക്കറിയ കെ മത്തായിയുടെ പൊതുദർശനവും സംസ്‌ക്കാരവും നാളെയും മറ്റെന്നാളും

ഫിലഡൽഫിയ: കഴിഞ്ഞ ദിവസം ഫിലഡൽഫിയായിൽ നിര്യാതനായ കാർത്തികപ്പള്ളി, പുത്തൻപുരക്കൽ കിഴക്കേപ്പുറത്ത് പരേതനായ മത്തായിയുടെയും പരേതയായ തങ്കമ്മ മത്തായിയുടെയും ഇളയ മകനായ സക്കറിയ കെ മത്തായിയുടെ (75) പൊതുദർശനവും സംസ്‌ക്കാര ശുശ്രൂശകളും മാർച്ച് 31 ന് ഞായറാഴ്ചയും (നാളെ) ഏപ്രിൽ ഒന്ന് തിങ്കളാഴ്ചയും വെൽഷ് റോഡ് – ഹണ്ടിംഗ്ഡൺ വാലിയിലുള്ള സെൻ്റ്. മേരീസ് മലങ്കര ഓർത്തഡോക്സ് കത്തീഡ്രലിൽവച്ച് നടത്തപ്പെടും. (St. Mary’s Malankara Orthodox Cathedral, 1333 Welsh Road Huntingdon Valley, PA 19006) പൊതുദർശനം: മാർച്ച് 31, ഞായാറാഴ്ച വൈകിട്ട് 5:00 മുതൽ 8:00 PM വരെയും, സംസ്‌ക്കാര ശുശ്രൂഷകൾ: ഏപ്രിൽ 1, തിങ്കളാഴ്ച രാവിലെ 9:00 മുതൽ 10:00 AM വരെയുള്ള സമയങ്ങളിലുമായാണ് ക്രമീകരിച്ചിരിക്കുന്നത് എന്ന് ഇടവക വികാരി വെരി. റവ. സി.ജെ ജോൺസൺ കോർഎപ്പീസ്‌ക്കോപ്പാ അറിയിച്ചു. സംസ്‌ക്കാര ശുശ്രൂഷകൾക്ക് ശേഷം 11 മണിയോടുകൂടി…

ജോൺ സി വർഗ്ഗീസ് ഡാളസിൽ നിര്യാതനായി

ഡാളസ്: തിരുവല്ല മഞ്ഞാടി താഴാംപള്ളം വലിയ പറമ്പിൽ ജോൺ സി. വർഗ്ഗീസ് (യോനാച്ചൻ – 82) മാർച്ച് 28 ന് ഡാളസിൽ വെച്ച് നിര്യാതനായി. തിരുവല്ല വെൺപാലയിൽ കെ.എം. വർഗ്ഗീസ് – അന്നാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: റേച്ചൽ (പൊന്നമ്മ) വർഗ്ഗീസ് മക്കൾ: റോയി – ജോയ്സ് വർഗ്ഗീസ്, റീന – ലിജോ ഏബ്രഹാം, രൂത്ത് – സെൽബി കുരുവിള. 1966-67 വർഷങ്ങളിൽ തിരുവല്ല ശാരോൻ ബൈബിൾ കോളേജിലെ പഠനത്തിന് ശേഷം എവരിഹോം ക്രൂസേഡ് എന്ന സുവിശേഷ സംഘടനയിൽ ചേർന്ന് പ്രവർത്തിക്കുകയും തുടർന്ന് 1970 ൽ ഫിലദൽഫിയ ബെറിയൻ ബൈബിൾ കോളേജിലെ പഠനത്തിനായി അമേരിക്കയിലേക്ക് കുടിയേറി. 1972-ൽ മിനിയാപ്പൊളീസ് എ.ജി. ബൈബിൾ കോളേജിൽ ചേർന്ന് നാലു വർഷം വേദപഠനം നടത്തി. 1976-ൽ ഡാളസിലേക്ക് താമസം മാറിയ ശേഷം യു. എസ്. പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റിൽ ജീവനക്കാരനായിരുന്നു. ഡാളസ് ഐ.പി.സി.…

തങ്കമ്മ ഏബ്രഹാം ഹൂസ്റ്റണിൽ നിര്യാതയായി

ഹൂസ്റ്റൺ: തടിയൂർ ളാഹേത്ത് കുടുംബാംഗം സ്കറിയാ ഏബ്രഹാമിന്റെ (തങ്കച്ചൻ) ഭാര്യ തങ്കമ്മ ഏബ്രഹാം (77) ഹൂസ്റ്റണിൽ നിര്യാതയായി. പരേത ഹരിപ്പാട് പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലിസ ബ്ലാങ്കൻഷിപ്പ്, ലിജോ എബ്രഹാം , ലിയോൺ എബ്രഹാം മരുമക്കൾ : ജോഷ്വ ബ്ലാങ്കൺഷിപ്, നിഷ ഏബ്രഹാം കൊച്ചുമക്കൾ : സറീന, സോഫിയ, സാമന്ത, എലിജാ, എലിയാന പൊതുദർശനവും ശ്രുശൂഷയും: മാർച്ച് 29, വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ – ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് (5810, Almeda Genoa Rd, Houston, TX 77048). സംസ്കാര ശുശ്രൂഷകൾ: മാർച്ച് 30, ശനിയാഴ്ച രാവിലെ 9.30 മുതൽ 11.30 വരെ – ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് (5810, Almeda Genoa Rd, Houston, TX 77048) ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ…

സോണി അമ്പൂക്കന്റെ മാതാവ് ആനി തോമസ് പറപ്പുള്ളി അന്തരിച്ചു

ഫൊക്കാന അഡീഷണൽ ജോ. സെക്രട്ടറി സോണി അമ്പൂക്കൻ്റെ മാതാവ് റിട്ട. അദ്ധ്യാപിക ആനി തോമസ് (77 ) ഇന്ന് (3/28/2024) അന്തരിച്ചു. പാറപ്പുള്ളിൽ കുടുംബാംഗമാണ്‌. ഭർത്താവ് തോമസ് അമ്പൂക്കന്‍ ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. മക്കൾ: സോണി അമ്പൂക്കന്‍ (Hartford, CT, കഴിഞ്ഞ 24 വർഷമായി ഐടി എക്സിക്യൂട്ടീവായി ജോലി ചെയ്യുന്നു, ഭാര്യ – മരിയ സുനിത തൈവളപ്പിൽ (സോഫ്റ്റ്‌വെയർ ലീഡ് എഞ്ചിനീയർ). കുട്ടികൾ: അബിഗയിൽ അമ്പൂക്കര്‍ന്‍, അന്നബെൽ അമ്പൂക്കന്‍, ആൻഡ്രൂ അമ്പൂക്കന്‍. സഹോദരങ്ങൾ: ചിന്നു, റോസിലി, പരേതനായ തോമസ്, പരേതനായ ജോർജ്. ടോണി അംബുക്കൻ (കിംഗ്സ്റ്റൺ, കാനഡ. സ്കൂൾ ബോർഡ് കിംഗ്സ്റ്റണിൽ ജോലി ചെയ്യുന്നു) ഭാര്യ:സിമി ജോൺസ് തണ്ണിപ്പിള്ളി രജിസ്‌ട്രേഡ് നേഴ്സ് ആണ് .മകൾ :ആൻസ് അംബുക്കൻ മോണി തോമസ് അംബുക്കൻ (സീനിയർ മാനേജർ, എഎസ്എംഎൽ ) ഭാര്യ: പ്രീതി ജോയ് ( സോഫ്റ്റ്‌വെയർ എഞ്ചിനീയർ)മകൻ:…

ജോ ലിബർമാൻ അന്തരിച്ചു ശവസംസ്‌കാരം മാർച്ച് 29 വെള്ളിയാഴ്ച

കണക്റ്റിക്കട്ട് :മുൻ കണക്റ്റിക്കട്ട് സെനറ്ററും 2000-ൽ അൽ ഗോറിൻ്റെ ഡെമോക്രാറ്റിക് വൈസ് പ്രസിഡൻ്റ് നോമിനിയുമായ ജോ ലിബർമാൻ അന്തരിച്ചു. അദ്ദേഹത്തിന് 82 വയസ്സായിരുന്നു.ഒരു പ്രധാന പാർട്ടി ടിക്കറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെജൂത വ്യക്തിയായിരുന്നു ലീബർമാൻ. ഫെബ്രുവരി 24, 1942,  സ്റ്റാംഫോർഡിൽ ജനിച്ച ലീബർമാൻ 1983 മുതൽ 1989 വരെ കണക്റ്റിക്കട്ടിൻ്റെ അറ്റോർണി ജനറലായി സേവനമനുഷ്ഠിച്ചു,2013ലാണ് ലീബർമാൻ സെനറ്റ് വിട്ടത്. വീഴ്ചയിൽ നിന്നുള്ള സങ്കീർണതകൾ മൂലമാണ് മരണം സംഭവിച്ചതെന്ന് കുടുംബം പ്രസ്താവനയിൽ പറഞ്ഞു. സെനറ്റർ ലീബർമാൻ്റെ ദൈവത്തോടും കുടുംബത്തോടും അമേരിക്കയോടുമുള്ള സ്നേഹം പൊതുതാൽപ്പര്യത്തിനുവേണ്ടിയുള്ള സേവന ജീവിതത്തിലുടനീളം സഹിച്ചു,” അദ്ദേഹത്തിൻ്റെ കുടുംബം പറഞ്ഞു. മരണസമയത്ത് അദ്ദേഹത്തിൻ്റെ ഭാര്യ ഹദസ്സയും മറ്റ് കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു. മരണസമയത്ത്, ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികളിൽ നിന്ന് സ്വതന്ത്രമായി മത്സരിക്കാൻ “യൂണിറ്റി” ടിക്കറ്റ് തേടുന്ന നോ ലേബൽസ് ഗ്രൂപ്പിലേക്ക് ഒരു സ്ഥാനാർത്ഥിയെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമത്തിന്…

പാസ്റ്റർ ഡോ. തോമസ് കെ ഐയ്പ്പിന്റെ സഹധർമ്മിണി സാറാമ്മ തോമസ് അന്തരിച്ചു

പത്തനാപുരം/ഡാളസ്: പാസ്റ്റർ ഡോ. തോമസ് കെ ഐയ്പ്പിന്റെ സഹധർമ്മിണി  സാറാമ്മ തോമസ് അന്തരിച്ചു . പത്തനാപുരം കലഞ്ഞൂർ ദൈവസഭാംഗവും, ചർച്ച് ഓഫ് ഗോഡ് മുൻ ശുശ്രൂഷകനുമായ കോയിപ്പുറത്ത് ഗിൽഗാൽ ഭവനിൽ പാസ്റ്റർ  ഡോ. തോമസ് കെ ഐയ്പ്പിന്റെ സഹധർമ്മണിയാണ് പരേത. ചെങ്ങന്നൂർ കല്ലിശ്ശേരി ഡോ. കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്ന സാറാമ്മ മാർച്ച്‌ 26 ചൊവ്വാഴ്ച്ചയാണ് അന്തരിച്ചത്. മക്കൾ : ഷൈൻ ഐയ്പ്പ്, ഷാൻസൺ ഐയ്പ്പ് (ഇരുവരും ഡാളസ് ഫെയ്ത്ത് റ്റാബർനാക്കിൾ ചർച്ച് ഓഫ് ഗോഡു , സഭയിലെ അംഗങ്ങൾ),  ഷൈലു ഐയ്പ്പ് (ഓസ്ട്രേലിയ).. സംസ്കാര ശുശ്രൂഷ പിന്നീട്.

ന്യൂയോർക്ക് കേരളാ സമാജം പ്രസിഡൻറ് സിബി ഡേവിഡിന്റെ ഭാര്യാ മാതാവ് നിര്യാതയായി

കോട്ടയം: ഗാന്ധിനഗറിൽ വാലയിൽ പി.വി. ജോസഫിന്റെ പത്നി ശോശ ജോസഫ് (സാലി -77) ചൊവ്വാഴ്ച രാവിലെ നിര്യാതയായി. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും സയന്റിഫിക് ഓഫീസറായി വിരമിച്ച പരേത മണർകാട് പുത്തൻപുരക്കൽ പി.സി. ചെറിയാൻറെ മകളാണ്. മക്കൾ: ബിന്ദു ഡേവിഡ് (ന്യൂയോർക്ക്), ബിനോ ജോസഫ് (ടെക്സാസ്), ബോബി ജോസഫ് (ആസ്ട്രേലിയ). മരുമക്കൾ: സിബി ഡേവിഡ് (ന്യൂയോർക്ക്), ബിന്ദു ജോസഫ് ( ടെക്സാസ്), സ്‌മിതാ ജോസഫ് (ആസ്‌ട്രേലിയ). എമിൽ, വിമൽ. സ്നേഹ ജോന, സെറീന, മിയ, എയ്‌ഡൻ, ആസ്റ്റർ എന്നിവർ കൊച്ചുമക്കളാണ്. സംസ്കാരം പിന്നീട്.

ഫിലഡൽഫിയയിൽ നിര്യാതനായ സോജി സ്കറിയായുടെ (42) സംസ്കാരം മാർച്ച് 28 വ്യാഴാഴ്ച

ഫിലഡൽഫിയ: കഴിഞ്ഞ ദിവസം ഫിലഡൽഫിയയിൽ നിര്യാതനായ സോജി സ്കറിയായുടെ (42) പൊതു ദർശനവും സംസ്ക്കാര ചടങ്ങുകളും മാർച്ച് 28 ന് വ്യാഴാഴ്ച രാവിലെ 9 :15 മുതൽ ഒരു മണി വരെയുള്ള സമയങ്ങളിൽ ഫിലഡൽഫിയ അസ്സൻഷൻ മാർത്തോമാ പള്ളിയിൽ വച്ച് നടത്തപ്പെടും. (Ascension Mar Thoma Church, 10197 Northeast Avenue, Philadelphia, PA 19116) തുടർന്ന് 1 :25 ന് ഇടവക വികാരി റവ. ബിബി മാത്യു ചാക്കോയുടെ നേതൃത്വത്തിൽ ലോൺവ്യൂ സെമിത്തേരിയിൽ സംസ്കാരവും നടക്കും. (Lawnview Cemetery, 500 Huntingdon Pike, Rockledge, PA 19046) കോന്നി കക്കുന്നത്ത് സ്കറിയ ജോർജിൻ്റെയും ശോശാമ്മ സ്കറിയയുടെയും മകനായി 1982 മെയ് 18 ന് ജനിച്ച സോജി, 2001-ൽ കുടുംബത്തോടൊപ്പം അമേരിക്കയിലെത്തി. ഫിലഡൽഫിയ സിറ്റിയുടെ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഫ്ലീറ്റ് സർവീസിൽ മെക്കാനിക്കായി ജോലിചെയ്തു വരികയായിരുന്നു. കരുവാറ്റ മുറിപ്പാലയിൽ…