മുണ്ട്യയപള്ളി :പൊതു പ്രവർത്തകൻ ഐക്യ രാഷ്സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വി ഇടിക്കുളയുടെ മാതൃസഹോദരൻ പാറയിൽ വള്ളവുംക്കുന്നിൽ വിമുക്ത ഭടൻ വി.ജെ തോമസ് (പാപ്പച്ചൻ – 81) അന്തരിച്ചു. മൃതദേഹം ഒക്ടോബർ 14 തിങ്കളാഴ്‌ച രാവിലെ 8ന് എടത്വ മഹാ ജൂബിലി ഹോസ്പിലിൽ പൊതു ദർശനത്തിന് വെച്ച ശേഷം വിലാപയാത്രയായി വസതിയിലെത്തിക്കും. സംസ്കാരം 11.30ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം മുണ്ട്യയപള്ളി ശാരോൻ ഫെലോഷിപ്പ് സഭാ സെമിത്തേരിയിൽ നടക്കും. പരേതയായ കിഴക്കൻ മുത്തുർ പയ്യപ്ലാട്ട് മുല്ലമംഗലം കുടുംബാംഗം സൂസമ്മയാണ് ഭാര്യ. മകൻ: ടോം ജോൺസൺ ( കുവൈത്ത്). മരുമകൾ : ചിറ്റാർ മേപ്പുറത്ത് മിനി ടോം. സ്കൂള്‍ ഓഫ് പെഡഗോഗിക്കൽ സയൻസസ് റിട്ട. പ്രൊഫസർ ഡോ വി ജെ വർഗ്ഗീസ്, പരേതരായ വി.ജെ ഏബ്രഹാം, റാഹേൽ, അച്ചാമ്മ വാലയിൽ – തലവടി, അന്നമ്മ കിഴക്കേതിൽ…
Category: OBITUARY
ഡാലസിൽ അന്തരിച്ച എം എസ് ടി നമ്പൂരിയുടെ പൊതുദര്ശനവും സംസ്കാരവും ഞായർ 2 മണിക്
ഡാളസ് :ഡാലസിൽ അന്തരിച്ച പ്രമുഖ സാഹിത്യകാരനും അധ്യാപകനുമായിരുന്ന എം എസ് ടി നമ്പൂരിയുടെ പൊതുദര്ശനവും സംസ്കാരവും ഒക്ടോബർ 13 ഞായറാഴ്ച ഉച്ചതിരിഞ്ഞു 2 മുതൽ 4 വരെ Turrentine jackson morrow funeral home 9073 berkshire dr frisco വെച്ച് നടത്തപ്പെടുന്നു 1932 കോട്ടയം മൂത്തേടത്ത് ഇല്ലത്തായിരുന്നു ജനനം 1963ൽ,കപ്പൽ മാർഗ്ഗമായിരുന്നു ന്യൂയോർക്കിൽ എത്തിയത് .കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് ബിരുദവും പി എച്ച് ഡി കരസ്ഥമാക്കിയ എം. എസ്. ടി, അമേരിക്കയിൽ അറിയപ്പെടുന്ന ഒരു അധ്യാപകനായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടർ ഡിപ്പാർട്ട്മെന്റ് ഹെഡ് ആയിരിക്കുമ്പോൾ ആണ് റിട്ടയർ ചെയ്തത്. നാഷണൽ ബുക്ക്സ്റ്റാൾ പ്രസിദ്ധീകരിച്ച ‘പ്രവാസിയുടെ തേങ്ങൽ’ എന്ന കവിത സമാഹാരവും ധാരാളം ലേഖനങ്ങളും, എം എസ് ടി യുടെ സംഭാവനകളാണ്.ലാന ,കെ എൽ എസ് തുട്ങ്ങിയ സാഹിത്യസംഘടനകളുടെ രൂപീകരണത്തിലും, ഡാളസ് കേരള…
സുജാത സോമരാജന്‍ (64) ന്യൂയോര്‍ക്കില്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: ശ്രീമതി സുജാത സോമരാജൻ (64) ന്യൂയോർക്കിലെ ബ്രൂക്കിലിനിൽ അന്തരിച്ചു. ഇന്ത്യൻ മിലിട്ടറിയിൽ നഴ്സായിരുന്ന സുജാത വിവാഹശേഷമാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ബ്രൂക്കിലിനിൽ കോണി ഐലന്റ് ഹോസ്പിറ്റലിൽ രജിസ്റ്റേർഡ് നഴ്സായി സേവനം അനുഷ്ഠിച്ചിരുന്ന സുജാത തന്റെ നീണ്ട മുപ്പത് വർഷത്തെ സേവനത്തിനിടയിൽ പലതവണ മികച്ച സേവനത്തിനുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. അക്യൂട്ട് ആന്റ് ക്രിട്ടിക്കൽ കെയറിലെ ഇരുപത് വർഷത്തെ മികച്ച സേവനത്തിനുള്ള അവാർഡും, ഇരുപത്തഞ്ച് വർഷത്തിലെ മികച്ചസേവനത്തിനുള്ള അവാർഡും സുജാതയുടെ നഴ്സിംഗ് കരിയറിലെ നേട്ടങ്ങളാണ്. ശ്രീനാരയണ അസ്സോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ സജീവ അംഗമായിരുന്ന സുജാത സംഘടനയുടെ ട്രഷറർ ആയും വിമൺസ് ഫോറം സെക്രട്ടറി ആയും പ്രർത്തിച്ചിട്ടുണ്ട്. റാന്നി ഉതിമൂട് കുളത്താണിൽ വീട്ടിൽ ശ്രീ സോമരാജൻ നാരായണന്റെ ഭാര്യയും ചെങ്ങന്നൂർ ആല നടുവിലമുറിയിൽ വീട്ടിൽ പരേതരായ ശ്രീ ഭാസ്ക്കരന്റെയും ശ്രീമതി കമലമ്മയുടെയും മകളും ആണ്. അശ്വതി സോമരാജൻ മകളും ഷോൺ…
റേച്ചലാമ്മ ജോൺ ഹ്യൂസ്റ്റനിൽ നിര്യാതയായി
ഹ്യൂസ്റ്റൺ: പെരുമ്പെട്ടി വലിയമണ്ണിൽ കുഞ്ഞിന്റെ (ഉമ്മൻ ജോൺ) സഹധർമിണി റേച്ചലാമ്മ ജോൺ (76) ഒക്ടോബർ 8ന് വെളുപ്പിന് ഹ്യൂസ്റ്റനിൽ നിര്യാതയായി. ചുങ്കപ്പാറ സി എം എസ് എൽ പി സ്കൂൾ റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ആയിരുന്നു. കഴിഞ്ഞ പത്തൊൻപതു വർഷമായി മക്കളായ പ്രോംപ്റ്റ് റീൽറ്റി ആൻഡ് മോർട്ടഗേജ് സി ഇ ഓ ജോൺ ഡബ്ലിയു വർഗീസിനും പ്രസാദിനും (ഉമ്മൻ ജോൺ ഓക്സിംടെക് സിഇഒ) ഷുഗർ ലാൻഡിൽ താമസമായിരുന്നു. പരേതയായ സൂസൻ ജോർജ് (പുഷ്പ) മകളായിരുന്നു. പേരക്കുട്ടികൾ: സ്റ്റെഫിനി, സേറ, ഹന്നാ, എയ്‌ഡൻ, അലീന, നിയാ സംസ്കാര വിവരങ്ങൾ പിന്നീട് അറിയിക്കും.
സതീഷ് ആന്റണി ഖത്തറില്‍ നിര്യാതനായി
ഖത്തര്‍: ഖത്തറിൽ പ്രൈവറ്റ് ഷിപ്പിംഗ് കമ്പനിയിൽ ജീവനക്കാരനായിരുന്ന നാഗര്‍കോവില്‍ സ്വദേശി സതീഷ് ആന്റണി (48) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഭാര്യ: ആൻസി മക്കൾ: സഹയസ്, ജെന്നിഫർ. ജോൺസൺ, ഷീല എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടിക്രമങ്ങൾ പ്രവാസി വെൽഫയർ റീപാട്രിയേഷൻ വിഭാഗം പൂർത്തികരിച്ചു ഇന്ന് വൈകുന്നേരം 7:10 നുള്ള ഖത്തർ എയർവേസിൽ തിരുവനന്തപുരത്തേക്ക് കൊണ്ട് പോകും
മാത്യു വർഗീസ് (ബാബു) ഹുസ്റ്റണിൽ നിര്യാതനായി
ഹൂസ്റ്റൺ : തടിയൂർ പൊടിപ്പാറ തടത്തിൽ പരേതരായ പി.എം വർഗീസിന്റെയും സാറാമ്മ ജോർജിന്റെയും മകൻ മാത്യു വർഗീസ് (ബാബു 68) ഹൂസ്റ്റണിൽ നിര്യാതനായി. കാഞ്ഞേറ്റുകര ജൂബിലി മെമ്മോറിയൽ മാർത്തോമ പള്ളിയാണ് മാതൃഇടവക. ഭാര്യ മേരി മാത്യു (ശാന്തി) മല്ലപ്പള്ളി കാളിയം മഠത്തിൽ കുടുംബാംഗമാണ്. ബിൻസു (മകൾ), ബീയ (മകൾ) ബിബിൻ (മകൻ) മീര (മരുമകൾ). പൊതുദർശനം ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 10:30 ന് ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ ഇടവകയില്‍ (12803 Sugar Ridge Boulevard, Stafford, Texas 77477) വെച്ചും, തുടർന്നുള്ള ശുശ്രൂഷ പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിലും നടത്തപ്പെടുന്നതാണ്.
ഡാലസിൽ അന്തരിച്ച മുത്തൂറ്റ് ഗീവർഗീസ് ഉമ്മന്റെ പൊതുദർശനം നാളെ
ഡാലസ് : കോഴഞ്ചേരി മുത്തൂറ്റ് കുടുംബാംഗം ഗീവർഗീസ് ഉമ്മൻ (കുഞ്ഞുട്ടി 92) ഡാലസിൽ അന്തരിച്ചു. മുംബൈ സ്റ്റേറ്റ്സ്മാൻ എൻജീനിയറിംഗ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആയിരുന്നു. പന്തളം നരിയാപുരം പറമ്പിൽ കുടുംബാംഗം പരേതയായ അമ്മിണി ഉമ്മനായിരുന്നു സഹധർമ്മിണി. മക്കൾ: ലത (ബാംഗ്ളൂർ ),ഡോ.ഉഷ (പ്രൊഫസ്സർ, യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സാസ് ), ഗീത (കാനഡ ), അലക്സ് (ന്യൂസിലാന്റ് ), സ്മിത (ന്യൂജേഴ്സി ). മരുമക്കൾ : രവി മാത്യൂസ്, പരേതനായ ഫിലിപ്പോസ് കുര്യൻ, ഫ്രാൻസിസ്, ആൻ, ഗ്ലെൻ. കൊച്ചുമക്കൾ : മനുവേൽ, ആരോൺ, സാറ, എമി, അലിഷ്യ, ജോൺ, അന്ന, ജോഷ്വാ. പൊതുദർശനം സെപ്റ്റംബർ 27 വെള്ളിയാഴ്ച (നാളെ ) വൈകിട്ട് 6 മുതൽ 8.30 വരെ കരോൾട്ടൻ സെന്റ്. മേരിസ് ഓർത്തഡോക്സ് ദേവാലയത്തിൽ (1080 W Jackson Rd, Carrollton, Tx 75006). സംസ്കാരം ഒക്ടോബർ…
സാറാമ്മ ജോസഫ് (മോനി) ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: കോട്ടയം തോട്ടയ്ക്കാട് താന്നിമൂട്ടിൽ പൈലോ ജോസഫിന്റെ ഭാര്യ സാറാമ്മ ജോസഫ്( മോനി-77) അന്തരിച്ചു. പരേത മണർകാട് വൈശൃംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മിനി (ഡാലസ്), ജെയ്നി (ഡാലസ്), ജെയ്സൺ (ഹ്യൂസ്റ്റൺ) മരുമക്കൾ: റെനി, വിൻസൺ.( ഇരുവരും ഡാലസ്) കൊച്ചുമക്കൾ: ജോയ്, നിക്കോളാസ്, മാഡലിൻ,എലിയാന. സഹോദരി: ലിസി മോൾ ചാക്കോ( ഹൂസ്റ്റൺ). ഹൂസ്റ്റൺ സെന്റ്. ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകാംഗമാണ്. സംസ്കാരം പിന്നീട്.
കെ.കെ. ജോസഫ് (തങ്കച്ചൻ-85) ഡാളസിൽ അന്തരിച്ചു
ഡാളസ് :കെ.കെ. ജോസഫ് (തങ്കച്ചൻ-85) അമേരിക്കയി ലെ ഡാളസിൽ അന്തരിച്ചു.പത്തനംതിട്ട തോന്ന്യാമല കളീക്കമണ്ണിലായ കമുകുപുരയിടത്തിൽ കുടുംബാംഗമാണ് .കുന്നൂരിലെ ആദ്യകാല പ്രമുഖ കണ്ണട വ്യാപാരിയും നീലഗിരി ഒപ്റ്റിക്കൽസ് ഉടമയുമായിരുന്നു.കോയംപത്തൂർ, ഊട്ടി, മേട്ടുപാളയം,വീരപാണ്ടി എന്നീസ്ഥലങളിൽ 50 ൽപരം വർഷം കണ്ണട വ്യവസായിയായിരുന്നു. ഭാര്യ: കല്ലിശ്ശേരി തേക്കാട്ടിൽ ലാലി ജോസഫ്. മക്കൾ: സുനിൽ, അനിൽ, നിഷി, സീന,ജോജി സംസ്കാര ശുശ്രൂഷ :21 ശനിയാഴ്ച ഒമ്പതുമണിക്ക് റോലറ്റ് ലിബർട്ടി ഗ്രോവ് റോഡ് ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡിൽ. ” ശുശ്രൂഷകൾ www.provisiontv.in – ൽ തത്സമയം ദർശിക്കാവു ന്നതാണ്.
പി. ജെ. ഫിലിപ്പ് ഡാളസിൽ നിര്യാതനായി
ഡാളസ്: വടശ്ശേരിക്കര പുത്തൻപറമ്പിൽ (പർവ്വതത്തിൽ ) കുടുംബാംഗമായ പി.ജെ. ഫിലിപ്പ് ( 80 ) ഡാളസിൽ വെച്ച് സെപ്റ്റംബർ 13 വെള്ളിയാഴ്ച അന്തരിച്ചു . പരേതൻ. ഡാളസ് ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി സഭാംഗമായിരുന്നു. ഭാര്യ: ഡെയ്സി ഫിലിപ്പ് . മക്കൾ: ഷൈനി – ജോസ് ഡാനിയേൽ, ഫിന്നി ഫിലിപ്പ് – ബിൻസി. ജിറ്റ – ബെൻ ജോൺ. കൊച്ചുമക്കൾ: ഹന്ന, ജെയ്സൺ, നോഹ, ഏരൺ, ഈഥൻ, നോറ. സുവിശേഷ തൽപരനായിരുന്ന ഇദ്ദേഹം കുമ്പനാട് ഹെബ്രോൻ ബൈബിൾ കോളേജിലും, ബാംഗ്ലൂർ ബെറിയൻ ബൈബിൾ കോളേജിലും തിരുവചനം അഭ്യസിച്ചിട്ടുണ്ട്. ചർച്ച് ഓൺ ദി റോക്ക് ( COTR ) കോളേജിൻ്റെ സ്ഥാപക പ്രസിഡൻ്റ് ആയിരുന്ന പരേതനായ ഡോ. പി.ജെ. ടൈറ്റസിൻ്റെ ഇളയ സഹോദരനായിരുന്നു ഭൗതിക ശരീരം സെപ്റ്റംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ ഗാർലൻഡിലുള്ള ഐ.പി.സി. ഹെബ്രോൻ ആരാധനാലയത്തിൽ…