മാവേലിക്കര: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് വള്ളികുന്നം പത്മാലയത്തിൽ പരേതനായ പിഎൻപി ഉണ്ണിത്താന്റെ ഭാര്യ കരുനാഗപള്ളി പാവുമ്പ എസ് എൻ എൽപിഎസ് മുൻ ഹെഡ്മിസ്ട്രസ് കെ ദേവകിയമ്മ (88) അന്തരിച്ചു. സംസ്ക്കാരം സെപ്റ്റംബർ 11ന് വൈകിട്ട് 4.30ന് വീട്ടുവളപ്പിൽ. മക്കൾ: പി.പത്മകുമാർ (റിട്ട. എസ്.ഐ ), ഡി. പത്മജ ദേവി ( റിട്ട. ഹെഡ്മിസ്ട്രസ് അരീക്കര എൽപിഎസ്). മരുമക്കൾ : തിരുവനന്തപുരം വിളവുർക്കൽ വേലിക്കര വിളാകത്ത് ഉദയകുമാരി (മുൻ അദ്ധ്യാപിക – അരീക്കര എൽപിഎസ്), ശാസ്താംക്കോട്ട മുതുപിലക്കാട് പാറയിൽ ജി. കൃഷ്ണൻകുട്ടി (റിട്ട. മിലിട്ടറി ഓഫീസർ). പരേത സ്റ്റുഡന്റസ് ഫെഡറേഷൻ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് ആയിരുന്നു. സൗഹൃദ വേദി, കേരള സംസ്ഥാന പൗരാവകാശ സമിതി, കൺസ്യൂമേഴ്സ് ഫെഡറേഷൻ കേരള, കേരള സബർമതി, ലയൺസ് ഓഫ് എടത്വ ടൗൺ അനുശോചനം രേഖപ്പെടുത്തി.
Category: OBITUARY
എലിസബത്ത് തോമസ് ഡാളസിൽ അന്തരിച്ചു
ഡാലസ് :പത്തനംതിട്ട കല്ലൂപ്പാറ വാക്കയിൽ വീട്ടിൽ റവ .ഫാ.തോമസിന്റെ ഭാര്യ ശ്രീമതി എലിസബത്ത് തോമസ് (83) ഡാലസിൽ അന്തരിച്ചു. കേരള അസോസിയേഷൻ ഓഫ് ഡാളസ് മുൻ പ്രസിഡണ്ടും ഡയറക്ടർ ബോർഡ് അംഗവുമായ ബോബൻ കൊടുവത്തിൻ്റെ ഭാര്യ മാതാവാണ് പരേത. പരേതരായ ഉമ്മൻ തോമസ്, ഏലിയാമ്മ ഉമ്മൻ എന്നിവരാണ് മാതാപിതാക്കൾ മക്കൾ; ഷേർളി ബോബൻ കൊടുവത്ത്, ഷാജി തോമസ്, ഷീല ജൂബി; മരുമക്കൽ:ബോബൻ കൊടുവത്ത്, ഷെറി തോമസ്, ജൂബി മാലിത്തറ കൊച്ചുമക്കൾ ; ബ്ലെസി, ബെൻസി, ബെൻ, സ്വീറ്റി, ജോയൽ, ജൂന, ക്രിസ്. പൊതുദർശനം :09/10/24 ചൊവ്വാഴ്ച, 09/10/24 6 മുതൽ 9 വരെ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ചർച്ച് 5130 ലോക്കസ്റ്റ് ഗ്രോവ് RD ഗാർലൻഡ്, TX ശവസംസ്‌കാര ശുശ്രൂഷ :09/11/24 ബുധനാഴ്‌ച്ച രാവിലെ 9 മുതൽ 12 വരെ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ തുടർന്നു്…
ചിറ്റിലപ്പിള്ളി തൊമ്മന മേരി (93) അന്തരിച്ചു
മാപ്രാണം: ചിറ്റിലപ്പിള്ളി പരേതനായ തൊമ്മാന വാറുണ്ണി ഭാര്യ മേരി (93) സെന്റ് സേവിയേഴ്‌സ് യൂണിറ്റ് മാപ്രാണം. 2024 സെപ്തംബര്‍ 3 ചൊവ്വാഴ്ച കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. സെന്റ് സെമ്പാസ്ന്റ്യന്‍ വാര്‍ഡ് കാരോള്‍ട്ടണിലെ അംഗമായ ഡൊമിനിക്ക് ചിറ്റിലപ്പിള്ളിയുടെ മാതാവാണ് പരേത. സംസ്‌ക്കാരം സെപ്തംബര്‍ 7 ശനിയാഴ്ച രാവിലെ 10 മണിക്ക് മാപ്രാണം ഹോളി ക്രോസ് തീര്‍ത്ഥാടന ദേവാലയ സെമിത്തേരിയില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു. മക്കള്‍: ലിസി, റിച്ചി, ചാര്‍ളി, വില്യം, ഷേര്‍ളി, ഡൊമിനിക്ക് ( ടെക്‌സാസ്, യൂ.എസ്.എ) മരുമക്കള്‍ ജോസ്, ജോയ്‌സി, ഷീല, ബില്‍ജി, റോബര്‍ട്ട്, സുനി ( ടെക്‌സാസ്, യു. എസ്. എ)
പാസ്റ്റർ സാം മാത്യു (66) ഡാളസ്സിൽ അന്തരിച്ചു r
ഡാളസ്: പാസ്റ്റർ സാം മാത്യു (66) ഡാളസ്സിൽ അന്തരിച്ചു.ഏഴംകുളം കുഴിഞ്ഞ വിളയിൽ കുടുംബാംഗമാണ് .ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ അടൂർ വെസ്റ്റ് ശുശ്രൂഷകൻ, അടൂർ വെസ്റ്റ് സെൻ്ററിൽ പുതുമല, തെങ്ങമം, തേപ്പുപ്പാറ, മണക്കാല, കിഴക്കുപുറം, പനന്തോപ്പ്, പള്ളിക്കൽ എന്നിവടങ്ങളിലും, ബാംഗ്ളൂർ മതിക്കര, ഡാളസ് സയോൺ ചർച്ച് എന്നീ സഭകളിലും ദൈവീക ശുശ്രൂഷയിൽ ആയിരുന്നിട്ടുണ്ട്.നിലവിൽ ഡാളസ് ഇർവിംഗിലുള്ള ഇന്ത്യാ പെന്തകോസ്തൽ അസംബ്ലിയുടെ (IPA) യുടെ അംഗമായിരുന്നു. പുനലൂർ നരിക്കൽ മുപ്പിരത്ത് വീട്ടിൽ ലീലാമ്മയാണ് സഹധർമ്മിണി . മക്കൾ: റെജി, റോയി, റീന. സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 2 തിങ്കളാഴ്ച രാവിലെ 9 ന് മെസ്കിറ്റിലുള്ള ശാരോൻ ഫെലോഷിപ്പ് സഭാ മന്ദിരത്തിൽ (940 Barnes Bridge Rd, Mesquite, TX 75150) ആരംഭിക്കുകയും 1:30 യോടെ ലേക്ക് വ്യൂ സെമിത്തേരിയിൽ (2343 Lake Rd, Lavon, TX 75166) ഭൗതിക ശരീരം…
മറിയാമ്മ എബ്രഹാം (ചിന്നമ്മ 81) ഫിലഡൽഫിയയിൽ നിര്യാതയായി; പൊതുദർശനവും സംസ്ക്കാരവും ഇന്നും നാളെയും
ഫിലഡൽഫിയ: കുമ്പഴ മുതലക്കുഴിയിൽ പരേതനായ മാത്തൻ ഗീവർഗീസിന്റെയും പരേതയായ മറിയാമ്മ മാത്തന്റെയും മകളും, പ്രക്കാനം മരോട്ടുങ്കൽ വീട്ടിൽ മത്തായി എബ്രഹാമിന്റെ ഭാര്യയുമായ മറിയാമ്മ എബ്രഹാം (ചിന്നമ്മ 81) ഫിലഡൽഫിയയിൽ നിര്യാതയായി. ലിസി, സാലി, ജോളി, മോളി എന്നിവർ മക്കളും, ഫിലിപ്പ്, ഷാജി, സോജു, ഷാജി എന്നിവർ മരുമക്കളുമാണ്. പരേതയായ കുഞ്ഞമ്മ, പരേതനായ വർഗീസ് മാത്തൻ, ജോർജ് മുതലക്കുഴിയിൽ, ബേബി മാത്തൻ എന്നിവരാണ് സഹോദരങ്ങൾ. പൊതുദർശനം: ഓഗസ്റ്റ് 30 വെള്ളിയാഴ്ച (ഇന്ന്) വൈകിട്ട് 6:00 മണി മുതൽ 8:30 വരെയും, സംസ്ക്കാര ശുശ്രൂഷകൾ: ഓഗസ്റ്റ് 31 ശനിയാഴ്ച (നാളെ) രാവിലെ 9:00 മണി മുതൽ 11:00 വരെയുമുള്ള സമയങ്ങളിൽ വെൽഷ് റോഡ് – ഹണ്ടിംഗ്ഡൺ വാലിയിലുള്ള സെൻ്റ്. മേരീസ് മലങ്കര ഓർത്തഡോക്സ് കത്തീഡ്രലിൽവച്ച് നടത്തപ്പെടും. (St. Mary’s Malankara Orthodox Cathedral, 1333 Welsh Road Huntingdon Valley,…
മേരിക്കുട്ടി കുര്യന്‍ കരിയാമ്പുഴയില്‍ (85) അന്തരിച്ചു
അതിരമ്പുഴ: ശ്രീകണ്ഠമംഗലം കരിയാമ്പുഴയില്‍ പരേതനായ കെ.ജെ. കുര്യന്റെ ഭാര്യ മേരിക്കുട്ടി കുര്യന്‍ (85) അന്തരിച്ചു. പരേത പാലാ കുഴിവേലില്‍ കുടുംബാഗവും, സെന്റ് സെബാസ്റ്റ്യന്‍ വാര്‍ഡ് കരോള്‍ട്ടണിലെ അംഗമായ സാജുവിന്റെ (കുര്യന്‍ ജോസഫ്) മാതാവുമാണ്. സംസ്‌ക്കാര ചടങ്ങുകള്‍ 29/08/2024 വ്യാഴാഴ്ച 4 മണിക്ക് ആരംഭിച്ച് സംസ്‌ക്കാരം ശ്രികണ്ഠമാഗലം ലിസ്യൂ പള്ളിയില്‍ നടത്തപ്പെടും. മക്കള്‍: ഷൈനി (മസ്‌ക്കറ്റ്), ജോര്‍ജ് ( സെന്റ് അലോഷ്യസ് എച്ച് എസ്.എസ് അതിരംമ്പുഴ. പരേതനായ അലക്‌സാണ്ടര്‍ കുര്യന്‍, ജോസഫ് കുര്യന്‍ (ടെക്‌സാസ് യു.എസ്.എ ), ഷിബി (അല്‍ഫോന്‍സാ റസിഡന്‍ഷ്യന്‍ സ്‌കൂള്‍, ഭരണങ്ങാനം). മരുമക്കള്‍: ടോം മുണ്ടയ്ക്കല്‍ (അയര്‍ക്കുന്നം), മിനി കെ. മാനുവേല്‍ (കവളംമാക്കല്‍, ചേലക്കര), ഷൈനി ഇടപറമ്പില്‍ (ടെക്‌സാസ്, യു.എസ്.എ) സജി പെരുമണ്ണില്‍ (പൂവരണി)
മാത്യു വി. മാത്യു (കൊച്ചുമോന്‍) ന്യൂയോര്‍ക്കില്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: മാത്യു വി. മാത്യു (കൊച്ചുമോന്‍, 57) റോക്ക്‌ലാന്‍ഡ് ഓറഞ്ച് ബര്‍ഗില്‍ അന്തരിച്ചു. വാകത്താനത്ത് വാഴക്കാലായില്‍ പരേതരായ മാത്യു ജോസഫിന്റേയും, ശോശാമ്മ മാത്യുവിന്റേയും പുത്രനാണ്. ഭാര്യ: സ്മിത മാത്യു മക്കള്‍: കെസിയ, സയിന, പ്രിയ സഹോദരങ്ങള്‍: ബേബിച്ചന്‍,ബാബു, തോമാച്ചന്‍. പൊതുദര്‍ശനം: ഓഗസ്റ്റ് 27 ചൊവാഴ്ച വൈകുന്നേരം നാലു മുതല്‍ എട്ടുവരെയും, സംസ്‌കാര ശുശ്രൂഷ ഓഗസ്റ്റ് 28 ബുധനാഴ് രാവിലെ 8.45 മുതല്‍ 11.30 വരെ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് (St. Peter’s & St. Paul’s Orthodox Chur-ch 422 Western Highw-ay Tappan, NY 10983.) നടക്കും. തുടര്‍ന്ന് സംസ്‌കാരം 12 മണിക്ക് റോക്ക്‌ലാന്‍ഡ് സെമിത്തേരിയില്‍ ( Rockland Cemetery, 201 Kings Highway Sparkill/Orangeburg, NY 10962. കൂടുതല്‍ വിവരങ്ങള്‍ക്ക്: പുന്നൂസ് പുന്നന്‍ (845 641 6745)
ഹാറൂണ്‍ (10) ബോസ്റ്റണില്‍ നിര്യാതനായി
ബോസ്റ്റണ്‍: ബോസ്റ്റണില്‍ ഐ.ടി. എഞ്ചിനീയറായ ആലുവ സ്വദേശിയും മുന്‍ നിയമസഭാ സ്പീക്കര്‍ കെ.എം. സീതി സാഹിബിന്റെ പൗത്രന്‍ മുന്‍ വാണിജ്യ വകുപ്പു ജോയിന്റ് കമ്മീഷണര്‍ കെ.എം.അല്‍ത്താഫിന്റെ മകനുമായ റിഫാദിന്റെ മകന്‍ ഹാറൂണ്‍ (10) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ബോസ്റ്റണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ആലുവ നമ്പൂരിമഠം-കോട്ടപ്പുറത്ത് കുടുംബാംഗമാണ്. മാതാവ് ഷെബ്രീന്‍ ചെങ്കോട്ട ഹെറിഫോഡില്‍ നവാസിന്റെ മകളും കൊല്ലം ഈച്ചംവീടന്‍ കുടുംബാംഗവുമാണ്. സഹോദരന്‍: ഹൈദര്‍. ഖബറടക്കം തിങ്കളാഴ്ച ബോസ്റ്റണില്‍ നടക്കും.
എബ്രഹാം വർഗീസ് (പാപ്പച്ചൻ പുളിക്കച്ചിറ – 86) ഫിലഡൽഫിയായിൽ നിര്യാതനായി; സാംസ്‌കാരം നാളെ
ഫിലഡൽഫിയ: എരുമേലി മുക്കൂട്ടുതറയിൽ പുളിക്കച്ചിറ വീട്ടിൽ പരേതനായ ഇട്ടി എബ്രഹാമിന്റെയും പരേതയായ അന്നമ്മ ഇട്ടിയുടെയും ഇളയ മകൻ എബ്രഹാം വർഗീസ് (പാപ്പച്ചൻ പുളിക്കച്ചിറ – 86) ഫിലഡൽഫിയയിൽ നിര്യാതനായി. പരേതന്റെ പൊതുദർശനവും സംസ്ക്കാര ശുശ്രൂഷകളും ഓഗസ്റ്റ് 27, 2024 ചൊവ്വാഴ്ച (നാളെ) ഫിലഡൽഫിയ അൻഡ്രു അവന്യുവിലുള്ള സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽവച്ച് നടത്തപ്പെടും. (ST. THOMAS INDIAN ORTHODOX CHURCH,1009 UNRUH AVE, PHILADELPHIA, PA 19111) നാളെ രാവിലെ 9:00 AM മുതൽ 12:00 PM വരെയുള്ള സമയങ്ങളിലാണ് പൊതുദർശനവും സംസ്ക്കാര ശുശ്രൂഷകളും ക്രമീകരിച്ചിരിക്കുന്നത്. പള്ളിയിൽവച്ച് നടത്തപ്പെടുന്ന സംസ്ക്കാര ശുശ്രൂഷകൾക്ക് ശേഷം, ബൈബറി റോഡിലുള്ള ഫോറസ്റ്റ് ഹിൽ സെമിത്തേരിയിലെ, സെന്റ്. തോമസ് ഐ.ഒ.സി സെമിത്തേരി സെക്ഷനിൽ സംസ്ക്കാരം നടക്കും. (FOREST HILL CEMETERY, 101 BYBERRY RD, HUNTINGDON VALLEY, PA 19006). സംസ്ക്കാര…
ഡാളസ്സിൽ അപകടത്തിൽ മരിച്ച ഡോക്ടറുടെ സംസ്കാരം ഫ്‌ളവർ മൗണ്ട് മസ്ജിദിൽ നടന്നു
ഡാളസ്: വ്യാഴാഴ്‌ച ഡാളസ് ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ അപകടത്തിൽ മരിച്ച വിഎ ഹോസ്പിറ്റൽ ഡോക്ടർ ദുർദാന സിക്കന്ദറുടെ സംസ്കാരം വെള്ളിയാഴ്‌ച ഫ്‌ളവർ മൗണ്ട് മസ്ജിദിൽ നടന്നു. ഡബ്ല്യൂ ലെഡ്‌ബെറ്ററിൽ നിന്ന് ബ്രൂക്ക് സ്പ്രിംഗ് ഡ്രൈവിലേക്ക് തിരിഞ്ഞ് രാവിലെ 7:50 ഓടെ 58 കാരിയായ സിക്കന്ദർ ഓടിച്ച വാഹനം ട്രക്കുമായി കൂട്ടി ഇടിച്ച് സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തുവെന്ന് ഡാലസ് പോലീസ് പറഞ്ഞു.വിഎ ഹോസ്പിറ്റലിൽ നിന്ന് 10 മിനിറ്റ് മാത്രം അകലെയായിരുന്നു സംഭവം നടന്നത് . ഡോക്ടറെ ഇടിച്ച ട്രക്കിന്റെ ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ തുടരുകയായിരുന്നുവെന്നും ഡാലസ് പോലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. വിശ്വസ്തതയോടെയും പുഞ്ചിരിയോടെയും ഡോ. ദുർദാന സിക്കന്ദർ ഡാളസ് വിഎ മെഡിക്കൽ സെൻ്ററിലെ വിമുക്തഭടന്മാരെ ചികിത്സിച്ചുവെന്ന് സുഹൃത്തും സഹ വൈദ്യനുമായ ഡോ. റാബിയ ഖാൻ പറയുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സമയവും പണവും നൽകിയ ഒരു…