ന്യൂജേഴ്‌സിയില്‍ അന്തരിച്ച കാരിയമഠം എലിസബത്ത് പോളിന്റെ സംസ്‌കാരം ബുധനാഴ്ച്ച

ന്യൂജേഴ്‌സി: ജൂലൈ 13 ശനിയാഴ്ച്ച ന്യൂജേഴ്‌സിയിലെ സ്വീഡ്‌സ്ബറോയില്‍ അന്തരിച്ച എലിസബത്ത് പോളിന്റെ (82) സംസ്‌കാരകര്‍മ്മങ്ങളുടെ വിശദവിവരങ്ങള്‍ താഴെ കൊടുക്കുന്നു. പൊതുദര്‍ശനം: ജൂലൈ 17 ബുധനാഴ്ച്ച രാവിലെ 9:00 മുതല്‍ 10:30 വരെ (St. Clare of Assissi Parish, 140 Broad Street, Swedesboro NJ 08085) 11 മണിക്ക് വിശുദ്ധ കുര്‍ബാന സംസ്‌കാരശുശ്രൂഷകളെ തുടര്‍ന്ന് ഭൗതികശരീരം സമീപത്തുള്ള സെ. ജോസഫ് സെമിത്തേരിയില്‍ സംസ്‌കരിക്കും. പരേതനായ കാരിയമഠം പോളിന്റെ ഭാര്യയായിരുന്നു ഫിലഡല്‍ഫിയ സീറോ മലബാര്‍ ഇടവകാംഗമായ പരേത. കാനഡയില്‍ ടൊറന്റോയിലുള്ള മേഴ്‌സി പോള്‍ (അരൂജ) ഏക മകളും, ജോനാ, ജൊവാന, ജോവിത്ത് എന്നിവര്‍ കൊച്ചുമക്കളുമാണ്. 1970 കളില്‍ ഉദ്യോഗാര്‍ത്ഥം അമേരിക്കയിലെത്തിയ മേരി കുറിച്ചി (ഡോ. ജയിംസ് കുറിച്ചിയുടെ ഭാര്യ), ജോസഫ് കൊഴിക്കോട്ട് (ന്യൂയോര്‍ക്ക്), ജോ തോമസ് (ഇന്‍ഡ്യ), മരിയ ഗോരേത്തി പൂവത്തുങ്കല്‍ (അമേരിക്ക) എന്നിവര്‍ സഹോദരങ്ങളാണ്. .

എലിസബത്ത് പോള്‍ കാരിയമഠം (82) ന്യൂജേഴ്‌സിയില്‍ നിര്യാതയായി

ന്യൂജേഴ്‌സി: പരേതനായ കാരിയമഠം പോളിന്റെ ഭാര്യ എലിസബത്ത് പോള്‍ ജൂലൈ 13 ശനിയാഴ്ച ന്യൂജേഴ്‌സിയില്‍ നിര്യാതയായി. മകള്‍: മേഴ്‌സി പോള്‍ (അരൂജ). കൊച്ചുമക്കള്‍: ജോനാ, ജൊവാന, ജോവിത്ത്. സഹോദരിമാര്‍: മേരി കുറിച്ചി, മരിയ ഗോരേത്തി പൂവത്തുങ്കല്‍. സംസ്ക്കാരം പിന്നീട്.

സാറാമ്മ ഉമ്മൻ (70) ഡാളസ്സിൽ അന്തരിച്ചു

ഡാളസ് :സാറാമ്മ ഉമ്മൻ (70) ഡാളസ്സിൽ അന്തരിച്ചു. കുന്നിൽ എബ്രഹാം കെ. ഉമ്മൻ്റെ ഭാര്യയും,ഡാളസ് സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി അംഗവുമാണ് മക്കൾ : നാൻസി മോൻസി വർക്കി, ലിൻസി & ഡെന്നി തോമസ് ശവസംസ്കാര ചടങ്ങുകൾ ജൂലൈ 14,ഞായർ,5:00 PM മുതൽ 9:00 PM വരെ – രണ്ടാമത്തെയും മൂന്നാമത്തെയും സംസ്കാര ശുശ്രൂഷകൾക്കൊപ്പം പൊതുദർശനം സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്സ് വലിയപള്ളി, ഡാളസ്14133 ഡെന്നിസ് Ln, ഫാർമേഴ്സ് ബ്രാഞ്ച്, TX 75234 ജൂലൈ 16 ചൊവ്വാഴ്ച, 8:00 AM മുതൽ 10:00 AM വരെ – നാലാമത് സംസ്കാര ശുശ്രൂഷയ്‌ക്കൊപ്പം പൊതുദർശനം സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് വലിയപള്ളി, ഡാലസ്14133 ഡെന്നിസ് Ln, ഫാർമേഴ്സ് ബ്രാഞ്ച്, TX 7523410:45 AM – സംസ്‌കാരംറോളിംഗ് ഓക്സ് സെമിത്തേരിയിൽ 400 Freeport Pkwy, Coppell, TX 75019

സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങള്‍ കുറാ വഫാത്തായി (അന്തരിച്ചു)

കോഴിക്കോട്: സമസ്ത കേന്ദ്ര മുശാവറ അംഗവും ദക്ഷിണ കന്നഡ സംയുക്ത ജമാഅത്ത് ഖാളിയും കാസർകോഡ് ജാമിഅ സഅദിയ്യ അറബിയ്യ ഉൾപ്പെടെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹിയും നിരവധി മഹല്ലുകളുടെ ഖാളിയുമായ സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങള്‍ എട്ടിക്കുളം വഫാത്തായി. 64 വയസ്സായിരുന്നു. സമസ്ത പ്രസിഡന്റായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്‌ദുറഹ്‌മാൻ ബുഖാരി ഉള്ളാള്‍ തങ്ങളുടെയും ശരീഫ ഫാത്വിമ കുഞ്ഞിബീവിയുടെയും മകനായി 1960 മെയ് 1നു ജനനം. പ്രാഥമിക പഠനത്തിനു ശേഷം ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജില്‍ ദര്‍സ് പഠനവും ഉപരിപഠനവും പൂര്‍ത്തിയാക്കി. പിതാവിനു പുറമെ താഴേക്കോട് എന്‍ അബ്ദുല്ല മുസ്‌ലിയാർ, ഇമ്പിച്ചാലി മുസ്‌ലിയാര്‍, ഉള്ളാള്‍ ബാവ മുസ്‌ലിയാർ, വെളിമുക്ക് കുട്ടി മുഹമ്മദ് മുസ്‌ലിയാർ എന്നിവരാണ് പ്രധാന ഗുരുനാഥന്മാര്‍. കര്‍ണാടകയിലെ അറുപതോളം മഹല്ലുകളിലും കേരളത്തിലെ വിവിധ മഹല്ലുകളിലും ഖാളിയാണ്. കുറായിലെ സയ്യിദ് ഫള്ല്‍ ഇസ്‌ലാമിക് സെന്ററിലെ പ്രധാന…

പി.സി. തോമസ് (ബാബു) ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: പി സി തോമസ് (ബാബു – 76) ഹൂസ്റ്റണിൽ നിര്യാതനായി. ചെങ്ങന്നൂർ പയലിപ്പുറത്ത് കുടുംബാംഗവും സെൻ്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ അംഗവുമാണ്. ഭാര്യ: മറിയാമ്മ തോമസ് മകൾ: എൽസ തോമസ്, അനു തോമസ് മകൻ – റോബിൻ തോമസ് (ഹൂസ്റ്റൺ ) മരുമകൻ – ഏലിയാസ് ഡാനി തോമസ്, ബിജു ജോയ് മരുമകൾ – സ്മിത തോമസ് റയാൻ തോമസ്, ഐഡൻ ബിജു ജോയ്, സാറാ തോമസ്, ഡേവ് തോമസ്, ഐബൽ ബിജു ജോയ്, സിയാൻ മറിയം തോമസ് എന്നിവർ കൊച്ചുമക്കളാണ്. വേക്ക് & ഫ്യൂണറൽ സർവീസ് 2024 ജൂലൈ 8-ന് രാവിലെ 11.00 മുതൽ 12 മണി വരെ സെൻ്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിൽ 16520 ചിമ്മിനി റോക്ക് റോഡ്, ഹൂസ്റ്റൺ, TX 77053. തുടർന്ന്…

ജോണ്‍ ജേക്കബ് നോര്‍ത്ത് കരോളിനയില്‍ അന്തരിച്ചു

ഷാര്‍ലറ്റ്: അടൂര്‍ തട്ടയില്‍ കുളത്തിന്‍ കരോട്ടുവീട്ടില്‍ ജോണ്‍ ജേക്കബ് (ജോസ്) നോര്‍ത്ത് കരോളിനയിലെ ഷാര്‍ലറ്റില്‍ അന്തരിച്ചു. പത്തു വര്‍ഷത്തോളം ഇന്‍ഡ്യന്‍ നേവിയിലുള്ള വിശിഷ്ടസേവനത്തിനുശേഷം 1984 ല്‍ അദേഹം അമേരിക്കയിലേത്തി. തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ഫസ്റ്റ് ഫിഡലിറ്റി ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു. 1996ല്‍ ഷാര്‍ലറ്റിലേക്കു താമസം മാറി. പരേതരായ കെ. കെ. ജേക്കബും പൊന്നമ്മ ജേക്കബുമാണ് മാതാപിതാക്കള്‍. സുസന്‍ ജേക്കബ് ഭാര്യയും ജയ്‌സണ്‍ ജേക്കബ്, ഷോണ്‍ ജേക്കബ് എന്നിവര്‍ മക്കളുമാണ്. സഹോദരങ്ങള്‍: കോശി ജേക്കബ്(ന്യയോര്‍ക്ക്), മാത്യൂ ജേക്കബ്(ഹ്യൂസ്റ്റന്‍), ഫിലിപ്പ് ബേക്കബ്(ന്യൂയോര്‍ക്ക്), ജോര്‍ജ് ജേക്കബ്(അറ്റ്‌ലാന്റാ), മറിയാമ്മ ജോസ്(ഹൂസ്റ്റന്‍),ഏലിയാമ്മ കുര്യന്‍ (നൂയോര്‍ക്ക്). ജൂലൈ 5, വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 7 വരെ ജെയിംസ് ഫ്യൂണറല്‍ ഹോമില്‍ വച്ചാണ് വിസിറ്റേഷന്‍ സര്‍വ്വീസ്. ജൂലൈ 6ന് ശനിയാഴ്ച രാവിലെ ഹാരീസ് കാമ്പസ് ഹിക്കറി ഗ്രോവ് ബാപ്റ്റിസ്റ്റു ചര്‍ച്ചില്‍ 11 മണിക്ക് സംസ്‌ക്കാര ചടങ്ങുകള്‍ ആരംഭിച്ച് ഗസ്തമേന…

ചാക്കോ മാത്യൂ ഫ്ലോറിഡയിൽ നിര്യാതനായി

ഫ്ലോറിഡ : ലേക്ക് ലാൻഡ് ഐ.പി.സി സഭയുടെ സജീവ അംഗം വെണ്ണിക്കുളം മുണ്ടക്കമണ്ണിൽ ചാക്കോ മാത്യൂ ( ജോയി – 72 ) ഫ്ലോറിഡയിൽ നിര്യാതനായി. ആരംഭകാല പെന്തക്കോസ്ത് കുടുംബാംഗമായിരുന്ന പ്ലാങ്കൽ ചാക്കോ – തങ്കമ്മ ദമ്പതികളുടെ മകനായിരുന്നു. 1989 ൽ അമേരിക്കയിലേക്ക് കുടിയേറുന്നതിന് മുമ്പ് എറണാകുളം പാലാരിവട്ടം ബഥേൽ പെന്തക്കോസ്ത് സഭയുടെ അംഗമായിരുന്നു . ഭാര്യ കുഞ്ഞുമോൾ മല്ലശ്ശേരി വലിയകാലായിൽ കുടുംബാംഗമാണ്. മക്കൾ : ഫിലാൻ, അലൻ. മരുമക്കൾ: സെലോണി, ശില്പ. ഏക സഹോദരി: വൽസാ ജോൺ (പുല്ലാട് ). മൂന്നു പതിറ്റാണ്ടുകൾ വ്യത്യസ്ത നിലയിൽ മാസ്റ്റർ കണ്ടൈനേഴ്സ് കമ്പനിയിൽ ജോലി ചെയ്തു വന്നിരുന്ന പരേതൻ ജീവകാരുണ്യ മേഖലയിൽ സജീവമായിരുന്നു. മെമ്മോറിയൽ സർവീസ് ജൂലൈ 12ന് വെള്ളിയാഴ്ച വൈകിട്ട് 6. 30 നും സംസ്കാര ശുശ്രൂഷ 13 ന് ശനിയാഴ്ച രാവിലെ 9 നും ലേക്…

ജോസ് സാമുവേല്‍ (61) ആല്‍ബനിയില്‍ നിര്യാതനായി

ആല്‍ബനി (ന്യൂയോര്‍ക്ക്): പത്തനം‌തിട്ട മുറിഞ്ഞകല്‍ കൂടല്‍, മഠത്തില്‍ പുത്തന്‍‌വീട്ടില്‍ പരേതരായ സാമുവേലിന്റേയും പൊടിയമ്മയുടേയും മകന്‍ ജോസ് സാമുവേല്‍ (61) ജൂണ്‍ 22-ന് ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ നിര്യാതനായി. ഓർക്കിഡ് ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ഫാർമസ്യൂട്ടിക്കൽ സെയിൽസ് പ്രതിനിധിയായി പതിനാറു വര്‍ഷത്തോളം ജോലി ചെയ്ത ജോസ്, 2016-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ആല്‍ബനിയില്‍ ഭാര്യയോടും മകനോടുമൊപ്പം താമസമാക്കിയ അദ്ദേഹം, ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഓഫീസ് ഓഫ് ജനറല്‍ സര്‍‌വ്വീസില്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സുജ ജോസ്. മകന്‍: ജെവിന്‍ ജോസ്. സഹോദരങ്ങള്‍: സാജു സാമുവേല്‍/മോളി സാജു (ബിസിനസ്, കൊളംബോ), ഷെര്‍ളി ജോസ്/ജോസ് ജോര്‍ജ് (ആല്‍ബനി, ന്യൂയോര്‍ക്ക്). പൊതുദര്‍ശനം: ജൂണ്‍ 25 ചൊവ്വാഴ്ച വൈകീട്ട് 5:00 മണിമുതല്‍ 8:00 മണിവരെ. സ്ഥലം: സെന്റ് ജോണ്‍ ദി ഇവാഞ്ചലിസ്റ്റ് പാരിഷ്, 806 യൂണിയന്‍ സ്‌ട്രീറ്റ്, സ്കെനക്റ്റഡി, ന്യൂയോര്‍ക്ക് 12308 (806 Union St, Schenectady, NY 12308). ശവസംസ്ക്കാരം…

ബ്രദറൺ സഭാ സുവി. എബി കെ ജോർജിൻറെ പിതാവ് കെ.പി. ജോർജ്ജുകുട്ടി അന്തരിച്ചു

ഹൂസ്റ്റൺ/മല്ലശ്ശേരി: പുങ്കാവ് കളർവിളയിൽ കെ.പി. ജോർജ്ജുകുട്ടി (74) (മല്ലശ്ശേരി ഡോൾഫിൻ കേറ്ററിംഗ് ഉടമ) അന്തരിച്ചു. സംസ്ക്കാരം 18 ചൊവ്വ രാവിലെ 9 മണിക്ക് മല്ലശ്ശേരി ബ്രദറൺ ചർച്ചിൽ ആരംഭിച്ച് 12 ന് സഭാസെമിത്തേരിയിൽ. ഭാര്യ : സുസമ്മ ജോർജ്ജ് (വൽസമ്മ) എണ്ണയ്ക്കാട് വടക്കേക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ : ബ്രദറൺ സുവിശേഷകൻ എബി കെ. ജോർജ്ജ് (മല്ലശ്ശേരി) ഫേബാ സൂസൻ സാമുവേൽ (യു.കെ.) മരുമക്കൾ : ഹെലൻ എബി കിണർമുക്ക് (കണ്ണൂർ), ജിജി ജോർജ്ജ് സാമുവേൽ കാക്കനാട് (യു.കെ.) കൊച്ചുമക്കൾ : എയ്ഞ്ചൽ സൂസൻ എബി, ആരൻ എബി ജോർജ്ജ്, രുത്ത് സാറാ സാമുവേൽ. ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ.. https://www.youtube.com/live/ibIpDZx1buE?si=4B65rslUuRSyh2YK കൂടുതൽ വിവരങ്ങൾക്ക്… Joe Thomas (Houston)-214 293 0166 PHONE-9447363863,9495087077

പോൾ കറുകപ്പിള്ളിയുടെ ഭാര്യാമാതാവ് മേരി മാത്യു (84) അന്തരിച്ചു

ന്യൂയോര്‍ക്ക്: ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പിള്ളിയുടെ ഭാര്യ ലതയുടെ മാതാവ് മേരി മാത്യു (84) കേരളത്തിൽ അന്തരിച്ചു. കഴിഞ്ഞ നവംബർ വരെ അമേരിക്കയിലുണ്ടായിരുന്നു. ഏഴു വര്‍ഷം മുൻപാണ് ഭർത്താവ് പെരുമ്പാവൂർ കുറുപ്പംപടി പടയാറ്റിൽ പി.കെ. മാത്യു അന്തരിച്ചത്. മക്കൾ: ലതാ പോൾ (റോക്ക്‌ലാൻഡ്, ന്യൂയോർക്ക്), സിബി മാത്യു (ന്യൂയോർക്ക്), ഷെൽബി ഐസക് (യോങ്കേഴ്‌സ്, ന്യൂയോർക്ക്), ജെസി എബ്രഹാം (അബുദാബി). മരുമക്കൾ: പോൾ കറുകപ്പിള്ളില്‍, ബിന്ദു സിബി, ജോൺ ഐസക്, ഏബ്രഹാം ജോർജ്. കൊച്ചുമക്കൾ: ലീപ & ജോബിൻ തോമസ്, ലിപിൻ & ഷേമ ജേക്കബ്, ജോബിൻ, ശില്പ, അലിഷ, ജോഷ്, ഷാരൻ കൊച്ചുമകന്റെ മകൾ അലിയ പൗലോസ് സംസ്കാരം പിന്നീട്.