ഓണ സദ്യയില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഓലന്‍. ഓലന്‍ ഇല്ലെങ്കില്‍ ഓണം പൂര്‍ണ്ണമാവില്ല എന്ന് പറയാറുണ്ട്. ഉണ്ടാക്കാന്‍ വളരെ എളുപ്പവും എന്നാല്‍ രുചികരവുമാണ് ഓലന്‍. ആവശ്യമുള്ള സാധനങ്ങള്‍: കുമ്പളങ്ങ – അര കിലോ ജീരകം – അര ടിസ്പൂണ്‍ വന്‍ പയര്‍ – അര കപ്പ് പച്ചമുളക് – അഞ്ച് ചുവന്നുള്ളി – എട്ട് അല്ലി തേങ്ങ – അര മുറി കറിവേപ്പില – ഒരു തണ്ട് വെളിച്ചെണ്ണ – രണ്ടു ടിസ്പൂണ്‍ ഉണ്ടാക്കുന്ന വിധം: ആദ്യം തന്നെ കുമ്പളങ്ങ തൊലിയും കുരുവും കളഞ്ഞു ചെറുതായിട്ട് നുറുക്കി എടുക്കണം (കുമ്പളങ്ങ എടുക്കുമ്പോള്‍ ഇളം കുമ്പളങ്ങ എടുക്കണം). പയറ് അല്പം വെള്ളം ഒഴിച്ച് ഒന്ന് വേവിച്ചു എടുത്തു വയ്ക്കുക (പയര്‍ വെള്ളത്തില്‍ കുതിര്‍ത്തി എടുത്തു കുക്കറില്‍ അടിച്ചു എടുത്താല്‍ എളുപ്പമാകും). തേങ്ങ ചിരവി പിഴിഞ്ഞ് പാല്‍ എടുത്തു വയ്ക്കുക. ഒന്നാം…
Category: ADUKKALA
ഓണം സ്പെഷ്യല്‍ (പായസം)
പായസം എന്നു കേള്‍ക്കുമ്പോള്‍ വായില്‍ വെള്ളമൂറാത്തവര്‍ ചുരുക്കമാണ്. പ്രത്യേകിച്ച് പാല്‍പായസം. ഇനി അമ്പലപ്പുഴ പാല്‍പായസവും അടപ്രഥമനും ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. അമ്പലപ്പുഴ പാല്‍പായസം ഉണക്കലരി – 25 ഗ്രാം പാല്‍ – 5 ലിറ്റര്‍ പഞ്ചസാര – 2 കി.ഗ്രാം തയ്യാറാക്കുന്ന വിധം: ഉണക്കലരി നന്നായി കഴുകി വയ്‌ക്കുക. ചുവട് കട്ടിയുള്ള പരന്ന പാത്രത്തില്‍ (കുറഞ്ഞത് 25 ലിറ്റര്‍ അളവുള്ള പാത്രം) 5 ലിറ്റര്‍ പാലും 5 ലിറ്റര്‍ വെള്ളവും ഒഴിക്കുക. പാല്‍ തിളപ്പിച്ച് വറ്റിക്കണം. ഇത് 5 ലിറ്റര്‍ ആകുന്നത് വരെ വറ്റിക്കണം. ഈ സമയം പാല്‍ നന്നായ് വെന്തിരിക്കണം. ഇതിലേക്ക് കഴുകിയ അരിയിട്ട് വേവിക്കുക. അരി വെന്തുകഴിഞ്ഞാല്‍ പഞ്ചസാര ചേര്‍ത്ത് അല്‌പം കൂടെ വറ്റിക്കണം. ഇത് ക്രീം കളറാകും. ഇനി വാങ്ങി പാടകെട്ടാതെ ഇളക്കി തണുപ്പിക്കാം. പായസം വറ്റി പാകമായാല്‍ കുമിളകള്‍ എല്ലാം ഒന്നായി…
നാടന്‍ മീന്‍ തക്കാളി റോസ്റ്റ്
ആവശ്യമുള്ള ചേരുവകൾ • മീന്‍ മുള്ളില്ലാത്തത് – 250 ഗ്രാം • തക്കാളി – 2 എണ്ണം • സവാള – 1 എണ്ണം • ഇഞ്ചി – 1 ഇഞ്ച് കഷണം • വെളുത്തുള്ളി – 6 അല്ലി • കറിവേപ്പില – 1 ഇതള്‍ • കാശ്മീരി മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍ • മഞ്ഞള്‍പൊടി – 1 നുള്ള് • കടുക് – ½ ടീസ്പൂണ്‍ • എണ്ണ – 3 ടേബിള്‍സ്പൂണ്‍ • ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം – മീന്‍ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കുക (1/2 ഇഞ്ച് വലുപ്പത്തില്‍). – തക്കാളി, സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിയുക. – ഒരു നോണ്‍സ്റ്റിക്ക് പാനില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചശേഷം വെളുത്തുള്ളി, സവാള,…
രുചികരമായ ചെമ്മീന്‍ തീയല്‍
ആവശ്യമായ ചേരുവകൾ • ചെമ്മീന്‍ വൃത്തിയാക്കിയത് – 250 ഗ്രാം • തേങ്ങ ചിരണ്ടിയത് – 2 കപ്പ് • ചെറിയ ഉള്ളി – 20 എണ്ണം • വെളുത്തുള്ളി – 5 അല്ലി • ഇഞ്ചി – 1 ഇഞ്ച് കഷണം • കറിവേപ്പില – 2 ഇതള്‍ • മുളകുപൊടി – 3 ടീസ്പൂണ്‍ • മല്ലിപൊടി – 2 ടീസ്പൂണ്‍ • മഞ്ഞള്‍പൊടി – 1 നുള്ള് • വാളന്‍ പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍ • തക്കാളി – 1 എണ്ണം • കടുക് – ½ ടീസ്പൂണ്‍ • വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍ • ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം ചെമ്മീന്‍ കഴുകി വൃത്തിയാക്കിയെടുക്കുക. ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, തക്കാളി എന്നിവ ചെറുതായി അരിയുക.…
ചെമ്മീന്‍ പുലാവ് (പോര്‍ച്ചുഗീസ് വിഭവം)
പോര്‍ച്ചുഗീസില്‍ നിന്ന് കടല്‍ കടന്നെത്തിയ വിഭവമാണ് ചെമ്മീന്‍ പുലാവ്. പച്ചക്കറികള്‍ കൂടുതല്‍ ചേര്‍ത്തും മസാലക്കൂട്ടില്‍ മാറ്റം വരുത്തിയും ചെമ്മീന്‍ പുലാവില്‍ പുതുരുചി തീര്‍ക്കുന്നു. ഇത് എളുപ്പത്തില്‍ പ്രഷര്‍കുക്കറില്‍ തയ്യാറാക്കാവുന്നതാണ്. ചെമ്മീന് പകരം ചിക്കന്‍, ബീഫ്, ദശയുള്ള മീന്‍ എന്നിവയും ഉപയോഗിക്കാം. ആവശ്യമുള്ള സാധനങ്ങള്‍ ചെമ്മീന്‍ – ഒരു കിലോ മഞ്ഞള്‍ പൊടി – 2 ടീ സ്പൂണ്‍ മുളക്‌പൊടി – 2 ടീ സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് ബസുമതി അരി – ഒരു കിലോ നെയ്യ് – 50 ഗ്രാം വെളിച്ചെണ്ണ – 100 ഗ്രാം സവാള – 4 എണ്ണം തക്കാളി – 4 എണ്ണം പച്ചമുളക് അരച്ചത് – 8 എണ്ണം ഇഞ്ചി അരച്ചത് – ഒരു ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി അരച്ചത് – ഒരു ടേബിള്‍ സ്പൂണ്‍ ഗരം മസാലെപ്പാടി – ഒരു…
ഈസ്റ്റര്‍ വിഭവങ്ങള്‍ (അടുക്കള)
1. പാലപ്പം മാവുണ്ടാക്കുന്നതിന് 2 കപ്പ് പച്ചരി വെള്ളം ചേര്‍ത്ത് നല്ലവണ്ണം അരയ്ക്കുക. കാല്‍ കപ്പ് ചോറു ചേര്‍ത്തശേഷം മാവ് മയമുള്ളതാകുന്നതുവരെ ഏതാനും മിനിട്ടുകള്‍ കൂടി വീണ്ടും അരയ്ക്കുക. മാവിന്റെ മൂന്നിരട്ടി കൊള്ളുന്ന ഒരു വലിയ കോപ്പയിലേക്കു മാവ് പകരുക. ഒരു തേങ്ങയുടെ പാലും പാകത്തിന് ഉപ്പും രണ്ട് സ്പൂണ്‍ പഞ്ചസാരയും ചേര്‍ക്കുക. അരഗ്ലാസ്സ് ചൂടു പാലില്‍ ഒരു നുള്ള് യീസ്റ്റ് കലക്കി ഇതും മാവിലേക്കു യോജിപ്പിക്കുക. മൂടിയശേഷം മാവ് പുളിച്ചുപൊങ്ങാന്‍ മാറ്റിവയ്ക്കുക. പിന്നീട് മാവ് 2 കപ്പ് വെള്ളം ചേര്‍ത്തു നീട്ടുക. പാലപ്പമുണ്ടാക്കുന്നത് അപ്പച്ചട്ടിയില്‍ ചെറുതായി മയം പുരട്ടി വലിയ തീയില്‍ വച്ചു ചൂടാക്കുക. തീ കുറച്ച് ഇടത്തരത്തിലാക്കിയശേഷം ചട്ടിയിലേക്ക് 1/2 കപ്പ് മാവ് ഒഴിച്ച് ചട്ടി ഒന്നു പതിയെ ചുറ്റിക്കുക. മാവ് അരികിലൂടെ പറ്റിപ്പിടിച്ച് ഒടുവില്‍ മധ്യഭാഗത്തെത്തും. ചട്ടി മൂടിയശേഷം അപ്പത്തിന്റെ ചുറ്റുമുള്ള ”ലേസ്”…
വിഷു സ്പെഷ്യല്‍ (അടുക്കള)
മലയാളിയുടെ പ്രധാന ആഘോഷമാണ് വിഷു. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ പുതിയ വര്‍ഷം കണികണ്ടുണരുന്ന ദിവസം. കൈനീട്ടവും പൂത്തിരിയുമായി മലയാളി വിഷു ആഘോഷിക്കുന്നു. വിഷുവിന് തയാറാക്കുന്ന ചില വിഭവങ്ങള്‍ പരിചയപ്പെടാം. വിഷുക്കാലത്ത് ലഭിക്കുന്ന മാങ്ങയും ചക്കയും ഉപയോഗിച്ചാണ് മിക്ക വിഭവങ്ങളും തയാറാക്കുന്നത്. വിഷുക്കട്ട പച്ചരി -അര കിലോ രണ്ടു തേങ്ങ ചിരകിയത് ജീരകം – ഒരു ചെറിയ സ്പൂണ്‍ ഉപ്പ് അണ്ടിപ്പരിപ്പ്, മുന്തിരി നെയ്യ് -രണ്ടു ചെറിയ സ്പൂണ്‍ പാകം ചെയ്യുന്ന വിധം തേങ്ങ ചിരകിയതു പിഴിഞ്ഞ് ഒരു കപ്പ്. വീണ്ടും പിഴിഞ്ഞ് രണ്ടു കപ്പ് പാലുകൂടി ശേഖരിക്കുക. രണ്ടാം പാലും ഉപ്പും ചേര്‍ത്ത് പച്ചരി വേവിക്കുക. വെന്ത് കഴിയുമ്പോള്‍ ജീരകവും ഒന്നാം പാലും ചേര്‍ത്തിളക്കി വെള്ളം വറ്റിക്കുക. ഒരു പരന്ന പാത്രത്തില്‍ വേവിച്ച വിഷുക്കട്ട നിരത്തുക നെയ്യില്‍ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു മുകളില്‍ വിതറി കട്ടകളാക്കി മുറിക്കുക.…
നേന്ത്രപ്പഴം പുളിശ്ശേരി (അടുക്കള)
ആവശ്യമുള്ള ചേരുവകള്‍: • പഴുത്ത ഏത്തപ്പഴം/നേന്ത്രപ്പഴം – 2 എണ്ണം (ഇടത്തരം കഷ്ണങ്ങളാക്കി നുറുക്കിയത്) • മഞ്ഞൾ പൊടി – 1/ 4 ടീസ്പൂൺ • മുളക് പൊടി – 1 ടീസ്പൂൺ • ഉപ്പ് – ആവശ്യത്തിന് • ശർക്കര – ഒരു വലിയ കഷ്ണം • വെള്ളം – ഒന്നര കപ്പ് • പച്ചമുളക് കീറിയത് – 3 എണ്ണം അരപ്പ് തയ്യാറാക്കാൻ: • നാളികേരം – 1 1/4 കപ്പ് • തൈര് – 1 കപ്പ് • ചെറിയ ഉള്ളി – 2 എണ്ണം • പച്ചമുളക് – 3 എണ്ണം • കുരുമുളക് – 1/ 2 മുതൽ 3/4 ടീസ്പൂൺ വരെ • വെള്ളം – 1 കപ്പ് താളിക്കാൻ: • വെളിച്ചെണ്ണ – 2 1/2 ടേബിൾ…
വെണ്ടയ്ക്ക വറുത്തത്
ആവശ്യമുള്ള സാധനങ്ങൾ: • വെണ്ടയ്ക്ക 250 ഗ്രാം (കുരു കളഞ്ഞു കനം കുറച്ച് നീളത്തിൽ അരിഞ്ഞത്) • കടല മാവ് 2 ടേബിൾസ്പൂൺ • അരിപ്പൊടി 1 ടേബിൾസ്പൂൺ • മുളക് പൊടി 1-1 1/ 4 ടീസ്പൂൺ • മഞ്ഞൾ പൊടി 1/ 4 ടീസ്പൂൺ • ഗരംമസാല 1/ 4 ടീസ്പൂൺ • ചാട്ട് മസാല 3/ 4-1 ടീസ്പൂൺ • ഉപ്പ് ആവശ്യത്തിന് • എണ്ണ വറുക്കാൻ ആവശ്യമുള്ളത് തയ്യാറാക്കുന്ന വിധം: – വെണ്ടയ്ക്ക നന്നായി കഴുകി ഒരു പേപ്പർ ടവ്വൽ കൊണ്ട് വള്ളം എല്ലാം ഒപ്പിയെടുക്കുക. – ഞെട്ട് കളഞ്ഞ ശേഷം ഓരോന്നും കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കുക (കുരു കളയണം). – ഇതിലേക്ക് ആദ്യം മഞ്ഞൾപ്പൊടി, മുളക്‌പൊടി, ഉപ്പ്, ഗരം മസാല, ചാട്ട് മസാല എന്നിവ ചേർത്ത് മിക്സ് ചെയ്തെടുക്കുക…