ചിക്കാഗോ: നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസിൻ്റെ റണ്ണിംഗ് മേറ്റ് കൂടിയായ മിനസോട്ട ഗവർണർ ടിം വാൾസ്, അമേരിക്കൻ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് നാമനിർദ്ദേശം സ്വീകരിച്ചു. “എൻ്റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ ബഹുമതി”യാണിതെന്ന് അദ്ദേഹം നാമനിര്‍ദ്ദേശം സ്വീകരിച്ചുകൊണ്ട് പറഞ്ഞു. ഓഗസ്റ്റ് 21 ബുധനാഴ്ച ചിക്കാഗോയിൽ നടന്ന ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ നാമനിർദ്ദേശം സ്വീകരിച്ചുകൊണ്ട് വാൾസ് പ്രസ്താവിച്ചു, “യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള നിങ്ങളുടെ നാമനിർദ്ദേശം സ്വീകരിക്കുന്നത് എൻ്റെ ജീവിതത്തിന്റെ അഭിമാനമാണ്.” “നാല് വർഷത്തെ ശക്തവും ചരിത്രപരവുമായ നേതൃത്വത്തിന്” പ്രസിഡൻ്റ് ജോ ബൈഡനോട് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും റണ്ണിംഗ് മേറ്റാകാന്‍ തന്നെ ക്ഷണിച്ചതിന് കമലാ ഹാരിസിന് നന്ദി പറയുകയും ചെയ്തു. മിനസോട്ടയിലെ പ്രഥമ വനിത ഗ്വെൻ വാൾസ്, നെബ്രാസ്കയിലെ ജനനം മുതൽ ആർമി നാഷണൽ ഗാർഡിലെ അദ്ദേഹത്തിൻ്റെ സേവനം…
Category: POLITICS
ഐ ഒ സി പെൻസിൽവാനിയ ചാപ്റ്റർ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ വര്‍ണ്ണോജ്വലമായി; ഡോ. മാത്യു കുഴല്നാടന് എം എല്‍ എ മുഖ്യാതിഥി
സ്വാതന്ത്ര്യ ദിനത്തെ നിസ്സാരതയോടെ സമീപിക്കുന്ന ഈ നാളുകളിൽ ശിപായി ലഹളയിൽ നിന്ന് തുടങ്ങി ഒരു നൂറ്റാണ്ടു നീണ്ട പോരാട്ടത്തിലൂടെയാണ് നാം സ്വാതന്ത്ര്യം നേടിയെടുത്തതെന്ന് എല്ലാവരും ഓർമിക്കണമെന്നു ഡോ. അഡ്വ. മാത്യു കുഴൽനാടൻ എം എൽ എ. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ കേരള ചാപ്റ്റർ ഫിലഡൽഫിയയിൽ സംഘടിപ്പിച്ച സ്വാതന്ത്യ ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ രൂപീകരണത്തിന് ശേഷമാണ് രാജ്യത്തിന് ഐക്യവും അഖണ്ഡതയും കൈവന്നതും. ഇന്ത്യ ഇന്ത്യക്കാരൻ്റെതെന്ന വികാരം രാജ്യമെങ്ങും പടർന്നു പന്തലിച്ചതും. .സ്വാതന്ത്ര്യാനന്തര ഭാരതത്തെ ഒരുമിച്ച് നിർത്തിയത് കോൺഗ്രസിൻ്റെ ത്രിവർണ്ണ പതാകയാണ്. കേരളത്തിലെ ദുർഭരണത്തിനും അഴിമതിക്കുമെതിരെ വിട്ടു വീഴ്ചയില്ലാത്ത പോരാട്ടം നയിച്ചുകൊണ്ടിരിക്കുന്നതിനാൽ തന്നെ വേട്ടയാടി ഇല്ലായ്മ ചെയ്യുവാനാണ് കേരളത്തിലെ ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .ദേശീയ പതാക ഉയർത്തലോടു കൂടിയാണ് ആഘോഷച്ചടങ്ങുകൾക്കു തുടക്കമായത് . തുടർന്ന് ചെണ്ടമേളവും ഘോഷയാത്രയും നടന്നു. വയനാടു…
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സ്വാതന്ത്ര്യദിനം ആചരിച്ചു
ചിക്കാഗോ: ഭാരതത്തിന്റെ എഴുപത്തി എട്ടാമത് സ്വാതന്ത്ര്യദിനം ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ചാപ്റ്റര്‍ പ്രസിഡന്റ് സന്തോഷ് നായര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരളാ ചാപ്റ്റര്‍ ചെയര്മാന് തോമസ് മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് സതീശന് നായര്‍ മുഖ്യ പ്രഭാഷണം നടത്തി. കൂടാതെ, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഏവരേയും പ്രത്യേകം അനുസ്മരിച്ചു. മതേതരത്വവും ജനാധിപത്യവും ഒന്നുപോലെ കാത്തുസൂക്ഷിക്കുന്ന ഒഒരേയൊരു രാജ്യമാണ് ഇന്ത്യയെന്നുള്ളതില്‍ നമുക്കേവര്‍ക്കും അഭിമാനിക്കാമെന്നും അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു. സ്വാതന്ത്ര്യദിന ചടങ്ങില്‍ ആന്റോ കവലയ്ക്കല്‍ ഏവരേയും സ്വാഗതം ചെയ്തു. കൂടാതെ ജോര്‍ജ് മാത്യു, ബിജു തോമസ്, ജോണ്സണ് കണ്ണൂക്കാടന്‍, എബി റാന്നി, ബോബി വര്‍ഗീസ്, അഖില്‍ മോഹന്‍, നിതിന്‍ മുണ്ടിയില്‍ തുടങ്ങിയവരും സ്ാതന്ത്ര്യദിനാശംസകള്‍ നല്കി. ജനറല്‍ സെക്രട്ടറി ടോബിന് തോമസ് ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.
ഹാരിസ്-വാൾസ് കാമ്പെയ്നെ പിന്തുണച്ചു ടോക്ക് ഷോ അവതാരക ഓപ്ര വിൻഫ്രി
ചിക്കാഗോ :ബുധനാഴ്ച രാത്രി ഹാരിസ്-വാൾസ് കാമ്പെയ്നെ പിന്തുണച്ചുകൊണ്ട് മാധ്യമ മുതലാളിയും സ്വാധീനമുള്ള ടോക്ക് ഷോ അവതാരകയുമായ ഓപ്ര വിൻഫ്രി ഇടിമുഴക്കമുള്ള പ്രസംഗം നടത്തി.”ഞങ്ങൾ ഇപ്പോൾ വളരെ ആവേശത്തിലാണ് , ഇവിടെ നിന്ന് പോയി എന്തെങ്കിലും ചെയ്യാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല, ഞങ്ങൾ ചെയ്യാൻ പോകുന്നത് കമലാ ഹാരിസിനെ അമേരിക്കയുടെ അടുത്ത പ്രസിഡൻ്റായി തിരഞ്ഞെടുക്കുകയാണ്,” അവർ പറഞ്ഞു. മുൻകാലങ്ങളിൽ, നിർണായക തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾക്ക് പിന്നിൽ അണിനിരന്ന് വിൻഫ്രി രാഷ്ട്രീയവും സാമൂഹികവുമായ മൂലധനം ഉപയോഗിച്ച് പൊതുജനാഭിപ്രായത്തെ സ്വാധീനിച്ചിട്ടുണ്ട് – “ഓപ്ര ഇഫക്റ്റ്” എന്ന് ഉചിതമായി രൂപപ്പെടുത്തിയ ഒരു പ്രതിഭാസമായിരുന്നു നേരത്തെ ബാരാക് ഒബാമയും, ഹിലരി ക്ലിന്റണും കമലയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. ‘ഈ പുതിയ സമ്പദ് വ്യവസ്ഥയിൽ രാജ്യത്തെ ദശലഷക്കണക്കിന് ആളുകളെക്കുറിച്ച് എപ്പോഴും കരുതലുള്ള, നമ്മുടെ രോഗികളെ പരിചരിക്കുന്ന, നമ്മുടെ തെരുവുകളെ ശുദ്ധമാക്കുന്ന എപ്പോഴും ഉണർന്നിരക്കുന്ന, ഒരു പ്രസിഡന്റിനെയാണ് ഞങ്ങൾക്ക് ആവശ്യം.…
കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യൻ മധ്യപ്രദേശില്‍ നിന്ന് രാജ്യ സഭയിലേക്ക് മത്സരിക്കും
ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന് മധ്യപ്രദേശത്തില്‍ നിന്നു രാജ്യസഭയിലേക്ക് മത്സരിക്കും. ജോർജ് കുര്യനെ കൂടാതെ രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് ഒമ്പത് സ്ഥാനാർഥികളുടെ പേരും ബി.ജെ.പി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു രാജസ്ഥാനിൽ നിന്നും മത്സരിക്കും. സെപ്റ്റംബര്‍ മൂന്നിനാണ് 12 സീറ്റുകളിലേക്കുള്ള രാജ്യസഭ ഉപതെരഞ്ഞെടുപ്പ്. നമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഓഗസ്റ്റ് 14നു ആരംഭിച്ചിരുന്നു. നാളെയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, സര്‍ബാനന്ദ സോനോവാള്‍, ജോതിരാദിത്യ സിന്ധ്യ എന്നിവരുള്‍പ്പെടെയുള്ള സിറ്റിങ് അംഗങ്ങള്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാജ്യസഭയില്‍ ഒഴിവു വന്നത്. 1980-കളിലായിരുന്നു ജോർജ് കുര്യൻ ബി.ജെ.പിയിൽ ചേരുന്നത്. വിദ്യാർഥി മോർച്ചയിൽ കൂടിയായിരുന്നു ബി.ജെ.പി. പ്രവേശം. യുവമോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. മൂന്ന് വർഷത്തോളം ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാനായി പ്രവർത്തിച്ചിരുന്നു. അപ്രതീക്ഷിതമായിരുന്നു മൂന്നാംമോദി സർക്കാരിലെ ജോർജ് കുര്യന്റെ മന്ത്രിപദം. അതേസമയം, കഴിഞ്ഞ…
ഡിഎൻസിയിൽ കമലാ ഹാരിസിന് പിന്തുണ പ്രഖ്യാപിച്ച് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ
ഷിക്കാഗോ: ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷന് വേദിയില്‍ മുൻ പ്രസിഡൻ്റ് ബരാക് ഒബാമ കമലാ ഹാരിസിന് ആവേശകരമായ അംഗീകാരം നൽകി, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അവർക്ക് വോട്ടു ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. “കമല വൈറ്റ് ഹൗസിലേക്ക് കാലെടുത്തുവയ്ക്കാൻ തയ്യാറായതില്‍ എനിക്ക് സന്തോഷമുണ്ട്, അതോടൊപ്പം പ്രതീക്ഷയുമുണ്ട്,” അടുത്ത യു എസ് പ്രസിഡന്റ് പദവി ഏറ്റെടുക്കാനുള്ള കമലാ ഹാരിസിൻ്റെ സാധ്യതയെക്കുറിച്ച് ഒബാമ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഒബാമ കൺവെൻഷനെ അഭിസംബോധന ചെയ്ത് “അതെ, അവര്‍ക്ക് അതിന് കഴിയും” എന്ന് പറഞ്ഞയുടനെ ജനക്കൂട്ടം ആവേശഭരിതരായി ഹാരിസിന് പിന്തുണ അറിയിച്ചു. ഹാരിസ്-വാൾസ് ഭരണകൂടത്തിൻ്റെ പരിവർത്തന സാധ്യതകളെ ഒബാമ ഉയർത്തിക്കാട്ടി. “ഹാരിസ്-വാൾസ് ഭരണകൂടത്തിന് പുരോഗതിയെ തടസ്സപ്പെടുത്തുന്ന ചില പഴയ സംവാദങ്ങളെ മറികടക്കാൻ നമ്മളെ സഹായിക്കാനാകും. കമലയും ടിമ്മും മനസ്സു വെച്ചാല്‍ നമുക്കെല്ലാവർക്കും അതിന്റെ ഫലം കിട്ടും. ഒരേ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പുരുഷന്മാരുടേതിന് തുല്യമായ വേതനം ലഭിക്കുമ്പോൾ എല്ലാ കുടുംബങ്ങൾക്കും…
എ ഐ സി സി സെക്രട്ടറി പെരുമാൾ വിശ്വനാഥന് ലണ്ടനിൽ സ്വീകരണമൊരുക്കി ഒ ഐ സി സി (യു കെ)
ലണ്ടന്‍: ഹ്രസ്വ സന്ദർശനത്തിനായി യു കെയിൽ എത്തിയ മുതിർന്ന കോൺഗ്രസ് നേതാവും എ ഐ സി സി സെക്രട്ടറിയും മുൻ എം പിയുമായ പെരുമാൾ വിശ്വനാഥന് ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലണ്ടൻ ഹീത്രൂ എയർപോർട്ടിൽ സ്വീകരണമൊരുക്കി. ഒഐസിസി നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് വിശ്വനാഥൻ പെരുമാളിന് പൂചെണ്ട് നൽകി സ്വീകരിച്ചു. ഒ ഐ സി സി യു കെയുടെ പ്രസിഡന്റ് ആയി നിയമിതയായ ഷൈനു ക്ലെയർ മാത്യൂസിനും തെരഞ്ഞെടുക്കപ്പെട്ട പുതിയ നാഷണൽ കമ്മിറ്റിക്കും അദ്ദേഹം അനുമോദനങ്ങൾ നേർന്നു. ഒഐസിസി യു കെ വർക്കിംഗ് പ്രസിഡന്റുമാരായ ബേബിക്കുട്ടി ജോർജ്, സുജു ഡാനിയേൽ, വൈസ് പ്രസിഡന്റുമാരായ സോണി ചാക്കോ, ജോർജ് ജോസഫ്, ജനറൽ സെക്രട്ടറി തോമസ് ഫിലിപ്പ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ്, അഡ്വൈസറി ബോർഡ് അംഗങ്ങളായ കെ കെ…
ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷന് പുറത്ത് പ്രതിഷേധവുമായി ആയിരങ്ങള്‍ അണിനിരന്നു; സുരക്ഷാ വേലി തകർത്തു
ഷിക്കാഗോ: ഗാസയിലെ യുദ്ധത്തിനെതിരെ പ്രതിഷേധവുമായി ആയിരക്കണക്കിന് പ്രകടനക്കാര്‍ ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷൻ്റെ ഉദ്ഘാടന ദിനമായ തിങ്കളാഴ്ച സുരക്ഷാ വേലി തകർത്ത് അകത്തു കടക്കാന്‍ ശ്രമിച്ചു. ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്നതിനായി സ്ട്രോളറുകളിൽ കുഞ്ഞുങ്ങളുമായി കുടുംബങ്ങളും വിദ്യാർത്ഥികളും തിരഞ്ഞെടുക്കപ്പെട്ട നേതാക്കളും മറ്റുള്ളവരും പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തി കൺവെൻഷൻ നടക്കുന്ന യുണൈറ്റഡ് സെൻ്ററിലേക്ക് മാർച്ച് ചെയ്തു. ഒരു വലിയ സംഘം സമാധാനപരമായി മാർച്ച് ചെയ്തപ്പോൾ, ഏതാനും ഡസൻ പേർ സുരക്ഷാ വേലി തകര്‍ത്ത് അകത്തു കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. വേലിയിലൂടെ നുഴഞ്ഞു കയറിയ നിരവധി പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും കൈകൾ കൂട്ടികെട്ടുകയും ചെയ്തു. ചില പ്രതിഷേധക്കാർ പോലീസിന് മുന്നിൽ സ്ഥാപിച്ച രണ്ടാമത്തെ വേലി തകര്‍ക്കാന്‍ ശ്രമിച്ചപ്പോൾ ഉദ്യോഗസ്ഥർ ഗ്യാസ് മാസ്ക് ധരിച്ച് അവരെ നേരിട്ടു. കൺവെൻഷൻ സ്ഥലത്തിന് ചുറ്റുമുള്ള ആന്തരിക സുരക്ഷാ പരിധി ലംഘിച്ചിട്ടില്ലെന്നും കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് ഒരു…
എലോൺ മസ്കിന് കാബിനറ്റ് പദവി വാഗ്ദാനം ചെയ്ത് ട്രംപ്
വാഷിംഗ്ടണ്‍: വരാനിരിക്കുന്ന നവംബറിലെ തിരഞ്ഞെടുപ്പിൽ വിജയിച്ചാല്‍ ടെസ്ല സിഇഒ എലോൺ മസ്കിന് കാബിനറ്റ് സ്ഥാനമോ ഉപദേശക റോളോ നല്‍കുമെന്ന് ഡൊണാൾഡ് ട്രംപ് സൂചന നൽകി. മസ്ക് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ X-ൽ ട്രംപുമായി നടത്തിയ അഭിമുഖത്തെ തുടർന്നാണ് ഈ വെളിപ്പെടുത്തൽ. അഭിമുഖത്തിനിടെ, വാഹന വ്യവസായത്തിലെ മസ്കിൻ്റെ നൂതനത്വങ്ങളെ ട്രംപ് പ്രശംസിച്ചു, എല്ലാവരും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ തയ്യാറല്ലെങ്കിലും, മസ്ക് “മികച്ച ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു” എന്ന് സമ്മതിച്ചു. 2020 ലെ തിരഞ്ഞെടുപ്പിൽ മസ്ക് ആദ്യം പ്രസിഡൻ്റ് ജോ ബൈഡനെ പിന്തുണച്ചിരുന്നു. എന്നാല്‍, ട്രംപിനെതിരായ ഒരു വധശ്രമത്തിന് ശേഷം അദ്ദേഹത്തിൻ്റെ നിലപാട് മാറി, “ഞാൻ പ്രസിഡൻ്റ് ട്രംപിനെ പൂർണ്ണമായി അംഗീകരിക്കുകയും വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു” എന്ന് X-ൽ തൻ്റെ പൂർണ്ണ പിന്തുണ പ്രകടിപ്പിച്ചു. തിങ്കളാഴ്ച ഒരു മാധ്യമത്തിനു നല്കിയ പ്രത്യേക അഭിമുഖത്തില്‍, നികുതി ഇളവുകളെക്കുറിച്ചും ക്രെഡിറ്റുകളെക്കുറിച്ചും…
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, ഹ്യൂസ്റ്റൻ – ഡോ. മാത്യു കുഴൽനാടൻ എംഎൽഎക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി
ഹൂസ്റ്റൺ: ഓഗസ്റ്റ് 15, വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോർഡിലുള്ള കേരളാ ഹൗസ് ഓഡിറ്റോറിയത്തിൽ വച്ച്ഇന്ത്യൻ ഓവർസീസ്കോൺഗ്രസ്, ഹൂസ്റ്റൻ ചാപ്റ്റർ ആഭിമുഖ്യത്തിൽ ഗ്രെയ്റ്റർ ഹൂസ്റ്റൺ പൗരാവലി ഡോക്ടർ മാത്യു കുഴൽനാടൻ എംഎൽഎക്ക് ഉജ്ജ്വലമായ വരവേൽപ്പ് നൽകി. ഫോമാ, ഫൊക്കാന, വേൾഡ്മലയാളികൗൺസിൽ, മലയാളി അസോസിയേഷൻ ഓഫ്ഗ്രേറ്റർഹൂസ്റ്റൻ, മലയാളി അസോസിയേഷൻ സീനിയർ സിറ്റിസൺ ഫോറം, ഇന്ത്യപ്രസ്ക്ലബ്ഓഫ് നോർത്ത് അമേരിക്ക, ഇൻഡൊ അമേരിക്കൻ പ്രസ് ക്ലബ്, നേഴ്സസ് അസോസിയേഷൻ, ഹൂസ്റ്റൻ ക്രിക്കറ്റ് അസോസിയേഷൻ, ടെക്സാസ് കൺസർവേറ്റീവ് ഫോറം,കേരളാ ഡിബേറ്റ്ഫോറം, കോതമംഗലം ക്ലബ്, സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സ്, കേരളാ ലിറ്റററി ഫോറം, തുടങ്ങിയ സംഘടനകളെ പ്രതിനിധാനം ചെയ്ത് ഹൂസ്റ്റൻ പൗരാവലി സ്വീകരണ സമ്മേളനത്തിൽ എത്തിയിരുന്നു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഹൂസ്റ്റൻ ചാപ്റ്റർ പ്രസിഡൻറ് തോമസ് ഒലിയാൻകുന്നേൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.ഷിബിറോയി(മല്ലുകഫെറേഡിയോ)അവതാരകയായിരുന്നു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസും, മറ്റു വിവിധ സംഘടനകളും, ഹൂസ്റ്റൻ മലയാളി…