ലോക്‌സഭാ തെരഞ്ഞെടുപ്പ്: ബിജെപി 152 സീറ്റുകളിലും കോൺഗ്രസ് 61 സീറ്റുകളിലും ലീഡ് ചെയ്യുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ പ്രകാരം ഭാരതീയ ജനതാ പാർട്ടി 152 സീറ്റുകളിലും കോൺഗ്രസ് 61 സീറ്റുകളിലും ലീഡ് ചെയ്യുന്നുവെന്നാണ് ട്രെൻഡുകൾ കാണിക്കുന്നത്. ഇസിയുടെ കണക്കനുസരിച്ച് ആം ആദ്മി പാർട്ടി മൂന്ന് സീറ്റുകളിൽ ലീഡ് ചെയ്യുന്നു. അതേസമയം, സമാജ്‌വാദി പാർട്ടി 27 സീറ്റുകളിലും, തെലുങ്ക് ദേശം 10 സീറ്റുകളിലും, ജനതാദൾ (സെക്കുലർ) രണ്ടിടത്ത് ജനതാദൾ (യുണൈറ്റഡ്) 1 സീറ്റിലും, ശിവസേന (എസ്എച്ച്എസ്) മൂന്ന് സീറ്റുകളിലും, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) – സി.പി.ഐ(എം) 4 സീറ്റിലും, സ്വതന്ത്രൻ 7, യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി – വൈഎസ്ആർസിപി 2 സീറ്റുകളിലും ലീഡ് ചെയ്യുന്നു. നാഗാ പീപ്പിൾസ് ഫ്രണ്ട് 1 സീറ്റിലും വോയ്‌സ് ഓഫ് പീപ്പിൾസ് പാർട്ടി 1, സോറം പീപ്പിൾസ് മൂവ്‌മെൻ്റ് 1, ശിരോമണി അകാലിദൾ 1, ഹിന്ദുസ്ഥാനി…

ക്ലോഡിയ ഷെയിൻബോം മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡൻ്റായി

മെക്‌സിക്കോ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കാലാവസ്ഥാ ശാസ്ത്രജ്ഞയായ ക്ലോഡിയ ഷെയിൻബോം. ഇതോടെ മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡൻ്റ് എന്ന നേട്ടവും ക്ലോഡിയ ഷെയിൻബോം സ്വന്തമാക്കി. 82 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 58.8 ശതമാനം വോട്ടുകളാണ് അവര്‍ക്ക് ലഭിച്ചത്. മെക്സിക്കൻ പ്രസിഡന്റ് പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച ക്ലോഡിയ ഷെയിൻബോം മെക്സിക്കോ സിറ്റിയുടെ മേയറായിരുന്നു. “രാജ്യത്തിൻ്റെ റിപ്പബ്ലിക്കിൻ്റെ 200 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഞാൻ മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡൻ്റാകും. വൈവിധ്യമാർന്ന ജനാധിപത്യ മെക്‌സിക്കോയിൽ ഞങ്ങൾ വിജയിച്ചു. സമ്പന്നമായ മെക്സിക്കോ കെട്ടിപ്പടുക്കാന്‍ നാം സമാധാനത്തോടെയും ഐക്യത്തോടെയും മുന്നോട്ട് പോകണം,” അവര്‍ പറഞ്ഞു. 2007-ൽ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ച യുഎൻ കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ പാനലിൻ്റെ ഭാഗമായിരുന്നു ഷെയ്ന്‍‌ബോം. ഞായറാഴ്ച രാത്രി നടന്ന തൻ്റെ വിജയ പ്രസംഗത്തിൽ, നിലവിലെ പ്രസിഡൻ്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന് നന്ദി പറയുകയും…

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയിലേക്ക് 543 നിയമസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള കനത്ത സുരക്ഷയ്‌ക്കിടയിൽ ഇന്ന് രാവിലെ വോട്ടെണ്ണൽ ആരംഭിച്ചു, കഴിഞ്ഞ ആറാഴ്ചയ്ക്കിടെ നടന്ന വോട്ടെടുപ്പിൽ 642 ദശലക്ഷം വോട്ടർമാർ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും എല്ലാ കേന്ദ്രങ്ങളിലും രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. ഒഡീഷ, ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ഒരേസമയം ആരംഭിച്ചു, അതേസമയം ജൂൺ 2 ന് സിക്കിമിലും അരുണാചൽ പ്രദേശിലും ഇതിനകം വോട്ടെണ്ണൽ നടന്നു. പൊതുതിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ള എണ്ണായിരത്തിലധികം സ്ഥാനാർഥികളുടെ വിധി ഇന്ന് തീരുമാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി (വാരണാസി, യുപി), ആഭ്യന്തര മന്ത്രി അമിത് ഷാ (ഗാന്ധിനഗർ, ഗുജറാത്ത്), പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് (ലഖ്‌നൗ, യുപി) എന്നിവരാണ് ബിജെപി സ്ഥാനാർത്ഥികളിൽ പ്രമുഖർ. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി (അമേഠി, യുപി), ജ്യോതിരാദിത്യ സിന്ധ്യ (ഗുണ, എംപി), സർബാനന്ദ സോനോവാൾ (ദിബ്രുഗഡ്, അസം),…

ലോക്സഭാ തെരഞ്ഞെടുപ്പ്: അസമിൽ 4 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു; 2 സീറ്റുകളിൽ കോൺഗ്രസ് മുന്നില്‍

നോർത്ത് ഈസ്റ്റിൽ നിന്നുള്ള പ്രാരംഭ റിപ്പോര്‍ട്ടുകളനുസരിച്ച്, അസമിലെ 14 സീറ്റുകളിൽ ബിജെപി 4 സീറ്റുകളിൽ മുന്നിട്ടുനിൽക്കുമ്പോൾ കോൺഗ്രസ് 2 സീറ്റുകളിൽ മുന്നിലാണ്. ജോർഹട്ട് പാർലമെൻ്റ് മണ്ഡലത്തിൽ കോൺഗ്രസിൻ്റെ ഗൗരവ് ഗൊഗോയ് ലീഡ് ചെയ്യുമ്പോള്‍, കേന്ദ്രമന്ത്രിയും അസം മുൻ മുഖ്യമന്ത്രിയുമായ സർബാനന്ദ സോനോവാൾ ദിബ്രുഗഡ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു. ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷമുള്ള ധുബ്രിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി റോക്കിബുൾ ഹുസൈൻ എഐയുഡിഎഫ് നേതാവ് ബദറുദ്ദീൻ അജ്മലിനെതിരെ ലീഡ് ചെയ്യുന്നു. വടക്കുകിഴക്കൻ മേഖലയിൽ 25 സീറ്റുകളുണ്ട്: അസമിൽ 14, മണിപ്പൂർ, ത്രിപുര, മേഘാലയ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ 2 വീതവും നാഗാലാൻഡ്, മിസോറാം, സിക്കിം എന്നിവിടങ്ങളിൽ 1 വീതവും. അസം, അരുണാചൽ, ത്രിപുര, മണിപ്പൂർ എന്നിവിടങ്ങളിൽ ബിജെപി ഭരിക്കുന്നു, നാഗാലാൻഡിലും മേഘാലയയിലും ഭരണസഖ്യത്തിൻ്റെ ഭാഗമാണ്. 2019ൽ ഈ മേഖലയിൽ എൻഡിഎ 19 സീറ്റുകൾ നേടി, ബിജെപി 14 ഉം സഖ്യകക്ഷികൾ 5…

ക്ലോഡിയ ഷെയിൻബോം മെക്സിക്കോ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ്

മെക്സിക്കോ: മെക്സിക്കോയിലെ പുരുഷ മേധാവിത്വ രാഷ്ട്രീയ സംസ്കാരത്തിൽ നിന്ന് ഒരു ഇടവേള നൽകികൊണ്ട്  മെക്സിക്കോയിൽ പ്രസിഡൻഷ്യൽ തിരെഞ്ഞെടുപ്പിൽ  രാജ്യത്തിൻ്റെ 200 വർഷത്തെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റായി ക്ലോഡിയ ഷെയിൻബോം തിരഞ്ഞെടുക്കപ്പെട്ടു. സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറിൻ്റെ പിൻഗാമിയായ ഷെയിൻബോം, ജനകീയ ഇടതുപക്ഷ നേതാവിന്റെ പാത പിൻതുടരുമെന്ന് പ്രതിജ്ഞയെടുത്തു. “ഞാൻ നിങ്ങളെ നിരാശപ്പെടുത്താൻ പോകുന്നില്ലെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു,” മെക്സിക്കോ സിറ്റിയിലെ കൊളോണിയൽ കാലഘട്ടത്തിലെ പ്രധാന പ്ലാസയായ സോക്കലോയിൽ പിന്തുണ അറിയിച്ച് ഷെയിൻബോം പറഞ്ഞു. ഷീൻബോമിന് 58.3% നും 60.7% നും ഇടയിൽ വോട്ടും എതിർ സ്ഥാനാർത്ഥി Xóchitl Gálvez 26.6% നും 28.6% നും ഇടയിലും Jorge alvarez Maynez ന് 9.9% നും 10.8% നും ഇടയിൽ വോട്ട് ലഭിച്ചതായി നാഷണൽ ഇലക്ടറൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡൻ്റ് പറഞ്ഞു. ഷീൻബോമിൻ്റെ മൊറീന പാർട്ടി…

പിണറായി കോട്ട തകർത്ത് കരുത്തനായ് കെ. സുധാകരൻ: ജെയിംസ് കൂടൽ

കേരളത്തിന്റെ പാർലമെന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ക്ലാസിക് പോരാട്ടം. അതിന്റെ മിന്നുന്ന വിജയം യുഡിഎഫ് സ്വന്തമാക്കമ്പോൾ സാരഥിയായി കെ. സുധാകരൻ. കണ്ണൂർകോട്ടയിലെ ഈ ഗർജ്ജിക്കുന്ന സിംഹം കേരളം മുഴുവൻ നിറഞ്ഞാടിയപ്പോൾ യുഡിഎഫ് വിജയം ആരേയും അത്ഭുതപ്പെടുത്തുന്നതായി. ഫലം എണ്ണിതുടങ്ങമ്പോൾ മുതൽ കേരളം സഞ്ചരിക്കുന്നത് കോൺഗ്രസിനൊപ്പം മാത്രമെന്ന് തെളിഞ്ഞുകണ്ടു. കണ്ണൂരിലടക്കം സിപിഎം കോട്ടകളെ പൊളിച്ചടുക്കി മിന്നുന്ന വിജയം. കേരളത്തിലേക്കും ആ വിജയകാറ്റ് കെ. സുധാകരന് പകരാൻ കഴിഞ്ഞുവെങ്കിൽ അതിന് കാരണം ആ നേതാവിന്റെ പിണറായി വിജയനെതിരെയുള്ള വിശ്രമമില്ലാത്ത രാഷ്ട്രീയ പോരാട്ടങ്ങളും കോൺഗ്രസ് പ്രവർത്തകർക്ക് നൽകിയ ആത്മവിശ്വാസവും ആണ്. ഇന്ത്യ മുന്നണിക്ക് ഒപ്പം അഭിമാനമായി കേരളത്തിലെ കോൺഗ്രസ് സാരഥികൾ അണിനിരക്കുമ്പോൾ അതിന്റെ എല്ലാ വിജയങ്ങൾക്കും കാരണം കെ. സുധാകരന്റെ കൃത്യമായ പ്രവർത്തനങ്ങളും അനുഭവ പരിജ്ഞാനവുമാണ്. പാർട്ടിയിലെയും മുന്നണിയിലേയും ഒരുമയാണ് സ്ഥാനാർഥി നിർണയം മുതൽ പ്രചരണത്തിന്റെ ഓരോ ഘട്ടത്തിലും കൂട്ടായി എടുത്ത…

വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്‌ട്രോംഗ് റൂമുകള്‍ തുറന്നു; എട്ടു മണിയോടെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പ്രക്രിയയുടെ ആദ്യപടിയായി സ്‌ട്രോംഗ് റൂമുകൾ തുറന്നു. രാവിലെ ആറ് മണിയോടെയാണ് സ്‌ട്രോംഗ് റൂമുകൾ തുറന്നത്. രാവിലെ എട്ടോടെ യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് മാറ്റും. തപാൽ വോട്ടുകളുടെ എണ്ണൽ കൃത്യം എട്ട് മണിക്ക് ആരംഭിക്കും, തുടർന്ന് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണൽ തുടങ്ങും. നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിലാണ് സ്‌ട്രോംഗ് റൂമുകൾ തുറക്കുന്നത്. ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നിരീക്ഷിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച ഉദ്യോഗസ്ഥർ ജില്ലയിലെത്തി. തിരുവനന്തപുരം ജില്ലയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും ആറ് നിരീക്ഷകരാണുള്ളത്. റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർ, സ്ഥാനാർത്ഥികൾ, തിരഞ്ഞെടുപ്പ് ഏജൻ്റുമാർ, തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകർ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോംഗ് റൂം തുറന്നത്. ലോഗ് ബുക്കിൽ രേഖപ്പെടുത്തിയ ശേഷം വീഡിയോ കവറേജോടെ നടപടികൾ ആരംഭിച്ചു.

വോട്ടെടുപ്പിന് ശേഷം നിരവധി ഇവിഎമ്മുകൾ മാറിയെന്ന് ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ

റായ്പൂർ: താൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച രാജ്നന്ദ്ഗാവ് ലോക്സഭാ സീറ്റിൽ പോളിംഗ് ചെയ്ത ശേഷം നിരവധി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും (ഇവിഎം) വിവിപാറ്റ് യൂണിറ്റുകളും മാറ്റിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവും ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേൽ ആരോപിച്ചു. ഏപ്രിൽ 26ന് രാജ്‌നന്ദ്‌ഗാവിൽ നടന്ന വോട്ടെടുപ്പിൽ ഉപയോഗിച്ച നിരവധി ഇവിഎമ്മുകളുടെ നമ്പറുകളും ഫോം 17 സിയിൽ പരാമർശിച്ചിട്ടുള്ള ബന്ധപ്പെട്ട ബൂത്തുകളുടെ മെഷീനുകളുടെ വിവരങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യ (ഇസിഐ) നൽകിയിട്ടുള്ള നമ്പറുകളും പൊരുത്തപ്പെടുന്നില്ലെന്ന് ബാഗേൽ അവകാശപ്പെട്ടു. എന്നാല്‍, രാജ്നന്ദ്ഗാവിലെ റിട്ടേണിംഗ് ഓഫീസർ ക്രമക്കേടുകളോ സംഖ്യകളിലെ പൊരുത്തക്കേടുകളോ നിഷേധിച്ചു. വോട്ടിംഗിന് ഉപയോഗിച്ച യന്ത്രങ്ങളുടെ നമ്പറുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരുന്നു. ഇതിൽ (നമ്പറുകൾ) ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്, വിവിപാറ്റ് എന്നിവ ഉൾപ്പെടുന്നു എന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ തലേന്ന് X-ല്‍ പോസ്റ്റ് ചെയ്ത കുറിപ്പിൽ മുൻ മുഖ്യമന്ത്രി ങ്ങനെ പറഞ്ഞു.…

ബിജെപിക്ക് നേട്ടം പ്രവചിച്ച എക്സിറ്റ് പോള്‍ ഫലങ്ങള്‍ യു.ഡി.എഫും എൽ.ഡി.എഫും തള്ളിക്കളഞ്ഞു

തിരുവനന്തപുരം: കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) കാര്യമായ നേട്ടം പ്രവചിച്ച എക്‌സിറ്റ് പോൾ റിപ്പോർട്ടുകൾ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും (യുഡിഎഫ്) ലെഫ്റ്റ് ഡെമോക്രാറ്റിക് ഫ്രണ്ടും (എൽഡിഎഫ്) തള്ളിക്കളഞ്ഞു. അതേസമയം, എൽഡിഎഫ്-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് രാഷ്ട്രീയത്തിൻ്റെ മരണമണി മുഴക്കി സംസ്ഥാനത്ത് രാഷ്ട്രീയ പുനഃസംഘടനയുടെ പുതിയ യുഗത്തിന് തെരഞ്ഞെടുപ്പ് ഫലം തുടക്കമിടുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. ശാസ്ത്രീയമായ കണ്ടെത്തലുകളോ അടിസ്ഥാനതല വിശകലനങ്ങളോ ഇല്ലാതെ നടത്തിയ എക്‌സിറ്റ് പോളുകളെ രാഷ്ട്രീയ പ്രേരിത പ്രയോഗമായാണ് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ വിശേഷിപ്പിച്ചത്. “എല്ലാ എക്‌സിറ്റ് പോൾ ഫലങ്ങളും ബി.ജെ.പി തെരഞ്ഞെടുപ്പു ഫലങ്ങളെക്കുറിച്ച് അവകാശപ്പെടുന്ന തത്തകളെപ്പോലെയുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അത് കൂടുതൽ സംശയാസ്പദമാക്കുന്നു. കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സാധ്യത കുറവാണ്. ഉന്നതവിദ്യാഭ്യാസവും മതേതരവുമായ ജനങ്ങളുള്ള കേരള സമൂഹം ഇവിടെ നിന്ന് ഒരു വർഗീയ പാർട്ടി ജയിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. എക്‌സിറ്റ്…

എക്‌സിറ്റ് പോളുകളെ ‘മോദി മീഡിയ ഫാൻ്റസി പോൾ’ എന്ന് പരിഹസിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ പ്രവചനങ്ങളെ പരിഹസിച്ച് തള്ളി കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. അവയെ ഫാൻ്റസി, മോദി മീഡിയ സർവേകളെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് നിർണായക വിജയം പ്രവചിച്ചതിൻ്റെ പിറ്റേന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്ത് “ഇത് എക്‌സിറ്റ് പോൾ അല്ല, മോദി മീഡിയ പോൾ ആണ്. ഇത് അദ്ദേഹത്തിൻ്റെ ഫാൻ്റസി പോൾ ആണ്” എന്ന് പറഞ്ഞു. ഇന്ത്യാ സഖ്യത്തിൻ്റെ പ്രവചിക്കപ്പെട്ട സീറ്റുകളുടെ എണ്ണം പരാമർശിച്ചുകൊണ്ട്, “നിങ്ങൾ സിദ്ധു മൂസ് വാലയുടെ 295 എന്ന ഗാനം കേട്ടിട്ടുണ്ടോ? 295” എന്ന് തമാശരൂപേണ പരാമർശിച്ചു. എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത് എൻഡിഎയ്ക്ക് 361 മുതൽ 401 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. നേരെമറിച്ച്, കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ സംഘം 131-166 സീറ്റുകൾ മാത്രമേ നേടൂ, കർണാടക,…