ഓഐസിസി ഡാളസ് ചാപ്റ്റർ അഡ്വ. ജയ്സൺ ജോസഫിന് സ്വീകരണം നൽകി

ഡാളസ്: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസിയുഎസ്എ) ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വീക്ഷണം ദിനപത്രത്തിന്റെ എംഡിയും കെപിസിസി മുൻ ജനറൽ സെക്രട്ടറിയും കെഎസ് യു മുൻ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ജയ്സൺ ജോസഫിന് ഊഷ്മള സ്വീകരണം നൽകി ഒക്ടോബർ 27 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഗാർലാൻഡ് ഇന്ത്യ ഗാർഡൻസ് റസ്റ്റോറന്റിൽ വെച്ച് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ ഓഐസിസി ഡാളസ് ചാപ്റ്റർ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ .അധ്യക്ഷത വഹിക്കുകയും ആമുഖ പ്രസംഗം നടത്തുകയും ചെയ്തു. ചാപ്റ്റർ സെക്രട്ടറി തോമസ് രാജൻ സ്വാഗതം ആശംസിച്ചു. നാഷണൽ വൈസ് പ്രസിഡണ്ട് ബോബൻ കൊടുവത്ത് മുഖ്യാഥിതിയെ പരിചയപ്പെടുത്തി. തുടർന്ന് കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും, അടുത്ത് നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചും, വീക്ഷണം പത്രത്തിന്റെ വരിക്കാരെ വര്ധിപ്പിക്കുന്നതിനെക്കുറിച്ചും ജെയ്സൺ തന്റെ പ്രസംഗത്തിൽ പറഞ്ഞു. തുടർന്ന് നടന്ന ചർച്ചയിൽ ഒഐസിസി സതേൺ റീജിയൻ ചെയർമാൻ…

അഡ്വ. ജയ്‌സൺ ജോസഫിനും വി.പി. സജീന്ദ്രനും ഷിക്കാഗോയിൽ സ്വീകരണം നൽകി

ഷിക്കാഗോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ കെ.പി.സി.സി വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ വി.പി. സജീന്ദ്രനും, വീക്ഷണം ദിനപത്രത്തിന്റെ എം.ഡിയും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ. ജയ്‌സൺ ജോസഫിനും ഷിക്കാഗോയിലെ കോൺഗ്രസ് പ്രവർത്തകരും മറ്റു സാമൂഹിക സാംസ്‌കാരിക നേതാക്കളും, സുഹൃത്തുക്കളും ചേർന്ന് ഹൃദ്യമായ സ്വീകരണം നൽകി. ഐ.ഒ.സി ഷിക്കാഗോ പ്രസിഡന്റ് സന്തോഷ് നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ സ്വീകരണ ചടങ്ങിൽ ജോർജ് പണിക്കർ സദസ്സിനെ സ്വാഗതം ചെയ്തു. രണ്ടു കോൺഗ്രസ് നേതാക്കന്മാർക്കും ഇങ്ങനെയൊരു ഹൃദ്യമായ സ്വീകരണം നൽകുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും, കക്ഷി രാഷ്ട്രീയഭേദമെന്യേ സ്വീകരണ ചടങ്ങിൽ പങ്കെടുത്ത ഏവരോടും നന്ദിയുണ്ടെന്നും പ്രസിഡന്റ് തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രത്യേകം എടുത്തു പറഞ്ഞു. തദവസരത്തിൽ ഐ.ഒ.സി ചെയർമാൻ തോമസ് മാത്യു, വൈസ് പ്രസിഡന്റ് സതീശൻ നായർ, ഫ്രാൻസിസ് കിഴക്കേകുറ്റ്, സണ്ണി വള്ളിക്കളം, വർഗീസ് പാലമലയിൽ, ടോമി അമ്പനാട്ട്…

റിപ്പബ്ലിക്കൻ നോമിനി മൈക്ക് ജോൺസണ് യു.എസ്‌ ഹൗസ് സ്പീക്കർ

വാഷിംഗ്‌ടൺ ഡി സി:മുൻ സ്പീക്കർ കെവിൻ മക്കാർത്തിക്ക് പകരം റിപ്പബ്ലിക്കൻമാർ അവരുടെ നാലാമത്തെ നോമിനിക്ക് പിന്നിൽ അണിനിരന്നതോടെ അടുത്ത സ്പീക്കറാകാൻ ജനപ്രതിനിധി മൈക്ക് ജോൺസണെ(51)(ലൂസിയാന)തിരഞ്ഞെടുത്തു. ആധുനിക ചരിത്രത്തിലെ ഏറ്റവും വിഘടിച്ച ഹൗസ് റിപ്പബ്ലിക്കൻ സമ്മേളനങ്ങളിലൊന്ന് ബുധനാഴ്ച ഒന്നിപ്പിക്കാൻ മൈക്ക് ജോൺസനു കഴിഞ്ഞു, മക്കാർത്തിയുടെ ചരിത്രപരമായ പുറത്താക്കലിനുശേഷം സ്പീക്കർഷിപ്പ് നിറയ്ക്കാനുള്ള മൂന്നാഴ്ചത്തെ പ്രക്ഷുബ്ധതയും പലതവണ പരാജയപ്പെട്ട ശ്രമങ്ങളും അവസാനിപ്പിച്ച് ജോൺസണെ ഏകകണ്ഠമായ ഹൗസ് റിപ്പബ്ലിക്കൻ കോക്കസ് തിരഞ്ഞെടുത്തു. അടച്ച വാതിലുകൾക്ക് പിന്നിൽ രാത്രി വൈകി നടന്ന കോൺഫറൻസ് വോട്ടിനെത്തുടർന്ന് ചൊവ്വാഴ്ച ജോൺസണുമായി GOP ഒടുവിൽ ഒത്തുചേർന്നു. ചേംബർ-വൈഡ് വോട്ടിൽ തന്റെ സഹ റിപ്പബ്ലിക്കൻമാരിൽ നിന്ന് കൂറുമാറ്റങ്ങൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും മുൻ സ്ഥാനാർത്ഥികളിൽ നിന്ന് വ്യത്യസ്തമായി, അദ്ദേഹത്തിന്റെ പാർട്ടിയിൽ നിന്നുള്ള സ്ഥാനാർത്ഥിത്വത്തിന് ഒരു കൂറുമാറ്റവും ഉണ്ടായില്ല.സ്പീക്കറാകാൻ ഏകദേശം 217 വോട്ടുകൾ ആവശ്യമാണെന്നിരിക്കെ 220 വോട്ടുകൾ നേടിയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം ന്യൂനപക്ഷ…

നാലാമത് റിപ്പബ്ലിക്കൻ സ്പീക്കർ നോമിനിയായി മൈക്ക് ജോൺസണെ തിരഞ്ഞെടുത്തു

വാഷിംഗ്‌ടൺ ഡി സി: ചൊവ്വാഴ്ച വൈകുന്നേരം റിപ്പബ്ലിക്കൻ പാർട്ടി അവരുടെ ഏറ്റവും പുതിയ സ്പീക്കർ നോമിനിയായി ജനപ്രതിനിധി മൈക്ക് ജോൺസണെ( ലൂസിയാന)തിരഞ്ഞെടുത്തു,കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ  ഹൗസ് സ്പീക്കർ നോമിനിയായി തിരഞ്ഞെടുക്കപെടുന്ന നാലാമത്തെ റിപ്പബ്ലിക്കാനാണ്  മൈക്ക് ജോൺസൺ . 2016-ൽ കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോൺസൺ, 51, തന്റെ റിപ്പബ്ലിക്കൻ സഹപ്രവർത്തകർക്കിടയിൽ ജനപ്രിയനാണ് , ക്യാപിറ്റോൾ ഹില്ലിൽ  രാഷ്ട്രീയ ശത്രുക്കളെ ഉണ്ടാക്കുന്നത് അദ്ദേഹം ശ്രദ്ധാപൂർവ്വം ഒഴിവാക്കിയിട്ടുണ്ട്. മൂന്നാമത്തേതും അവസാനത്തേതുമായ റൗണ്ടിൽ, ഫ്രീഡം കോക്കസ് അംഗവും ഹൗസിലെ നാല് ബ്ലാക്ക് റിപ്പബ്ലിക്കൻമാരിൽ ഒരാളുമായ ജനപ്രതിനിധി ബൈറൺ ഡൊണാൾഡ്‌സിനെ(ഫ്ലോറിഡ ) ജോൺസൺ പരാജയപ്പെടുത്തി അവസാന റൗണ്ട് രഹസ്യ ബാലറ്റ് വോട്ടെടുപ്പിൽ 128 വോട്ടുകൾക്ക് ജോൺസൺ സ്പീക്കർ നോമിനിയായി തിരഞ്ഞെടുക്കപ്പെട്ടു. മക്കാർത്തിക്ക് 43 വോട്ടുകൾ ലഭിച്ചു, സഭ സ്തംഭിച്ച അവസ്ഥയിൽ തുടരുകയും സ്പീക്കറില്ലാതെ ഭരിക്കാൻ  കഴിയാതെ വരികയും ചെയ്യുന്നതിനാൽ പുതിയ നേതാവിനെ കണ്ടെത്താൻ റിപ്പബ്ലിക്കൻമാർ കടുത്ത…

പാര്‍ട്ടി വിശ്വാസവഞ്ചന കാണിച്ചു; നടി ഗൗതമി ബിജെപി വിട്ടു

ചെന്നൈ: തന്റെ പണം തട്ടിയെടുത്ത ‘വഞ്ചകനെ’ പാര്‍ട്ടി നേതാക്കള്‍ സഹായിച്ചെന്ന്‌ ആരോപിച്ച്‌ ബിജെപിയുമായുള്ള ദീര്‍ഘകാല ബന്ധം അവസാനിപ്പിക്കാന്‍ നടി ഗൗതമി തീരുമാനിച്ചു. 20 വര്‍ഷം മുമ്പാണ്‌ സി അളഗപ്പന്‍ നടി ഗൗതമിയുമായി സൗഹൃദത്തിലായത്‌. വിശ്വാസത്തിന്റെ പേരില്‍ ഗൗതമി തന്റെ എല്ലാ വസ്തു ഇടപാടുകളും നോക്കാന്‍ അളഗപ്പനെ ഏല്‍പ്പിച്ചു. സൗഹൃദത്തിന്റെ മറവില്‍ അളഗപ്പന്‍ നടത്തിയ തട്ടിപ്പ് അടുത്തിടെയാണ്‌ നടി അറിയുന്നത്‌, അവര്‍ അളഗപ്പനെതിരെ പരാതി കൊടുത്തു. എന്നാല്‍, ഗൗതമിയുടെ പരാതി കേള്‍ക്കാന്‍ പോലും ശ്രദ്ധിക്കാതെ ബിജെപി അളഗപ്പനെ പിന്തുണച്ചു. 25 വര്‍ഷം മുമ്പ്‌ ബിജെപിയില്‍ ചേര്‍ന്ന നടി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും പാര്‍ട്ടിക്ക്‌ വേണ്ടി വളരെയധികം കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി എനിക്ക്‌ രാജപാളയം മണ്ഡലത്തില്‍ നിന്ന്‌ ടിക്കറ്റ്‌ വാഗ്ദാനം ചെയ്തിരുന്നതായി ഗൗതമി പറയുന്നു. “രാജപാളയത്ത്‌ താഴെത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികളുമായി ഞാന്‍ മുന്നോട്ട്‌ പോയി.…

മധ്യപ്രദേശില്‍ ബിജെപിക്ക് തിരിച്ചടി; മുൻ മന്ത്രി പാർട്ടി വിട്ടു; കൂടുതൽ നേതാക്കൾ രാജിവെക്കാൻ സാധ്യത

ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പ്‌ അടുത്തിരിക്കുന്ന മധ്യപ്രദേശില്‍ ബി.ജെ.പിക്ക്‌ കനത്ത തിരിച്ചടിയായി മുതിര്‍ന്ന നേതാവിന്റെ രാജി. മുന്‍ മന്ത്രി കൂടിയായ റുസ്തം സിംഗ്‌ എല്ലാ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും രാജിവെച്ചു. രണ്ട്‌ തവണ മത്സരിച്ച മൊറേന മണ്ഡലത്തില്‍ ബിജെപി സീറ്റ്‌ നിഷേധിച്ചതിനെ തുടര്‍ന്നാണ്‌ റുസ്തം സിംഗ്‌ പാര്‍ട്ടി വിട്ടതെന്ന്‌ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. റുസ്തം സിംഗ്‌ ബിജെപിയുടെ മുതിര്‍ന്ന നേതാവാണെന്നും പാര്‍ട്ടി അദ്ദേഹത്തിന്‌ നിരവധി അവസരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും രാജി വാര്‍ത്തയോട്‌ പ്രതികരിച്ച്‌ സംസ്ഥാന പ്രസിഡന്റ്‌ വി ഡി ശര്‍മ്മ പറഞ്ഞു. അതേസമയം, റുസ്തം സിംഗിന്റെ മകന്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്‌. അതിനെ തുടര്‍ന്നാണ്‌ ബിജെപി അദ്ദേഹത്തിന്‌ സീറ്റ്‌ നല്‍കാതിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. ബിഎസ്പിയുടെ മൊറേന മണ്ഡലത്തില്‍ മകന്‍ രാകേഷ്‌ സിംഗിന്‌ സീറ്റ്‌ ലഭിച്ചതോടെയാണ്‌ അദ്ദേഹം പാര്‍ട്ടി വിട്ടത്‌. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി രഘുരാജ്‌ ഖാന്‍സാനയും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി ദിനേഷ്‌ ഗുജ്ജറുമാണ്‌…

പത്തനംതിട്ട ബി ജെ പി പിന്തുണയോടുകൂടി പൊതു സ്ഥാനാർത്ഥിയായി പി സി ജോർജ് മത്സരിച്ചേക്കും?

ഡാളസ്: യുഡിഫ്, എൽ ഡി എഫ് മുന്നണികളുടെ ചങ്കിൽ കുത്തുന്നപോലെ യാണ് ബി ജെ പി ഇപ്രാവശ്യം പത്തനംതിട്ട ലോക സഭ സീറ്റിൽ ഉന്നം വച്ചിരിക്കുന്നത്. വളരെ സാദ്ധ്യതകൾ മുന്നിൽ കണ്ടു മുൻ പൂഞ്ഞാർ എം എൽ എ യും ജനപക്ഷം ചെയർമാനുമായ പി സി ജോർജിനെ തെരഞ്ഞെടുപ്പ് ഗോദയിലേക്കു ഇറക്കുവാനാണ് ശ്രമം. പി സി ജോർജ് ആണ് സ്ഥാനാർഥിയെങ്കിൽ ബി ജെപിക്കു സീറ്റ് ഉറപ്പിക്കാം. 2019 ലെ തെരഞ്ഞെടുപ്പിൽ യുഡിഫ് മുന്നണിയിലെ ആന്റോ ആന്റിണി 380927 വോട്ടുകൾ പിടിച്ചാണ് വിജയിച്ചത്. ബി ജെ പി മുന്നണിയിലെ കെ സുരേന്ദ്രൻ 297396 വോട്ടുകളും പിടിച്ചു. ജയിച്ച സ്ഥാനാർത്ഥിയെക്കാൾ 83531 വോട്ടുകളായിരുന്നു കുറവ്. പത്തനംതിട്ട ലോക സഭ മണ്ഡലത്തിൽ ഉൾപ്പെട്ട പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, റാന്നി എന്നീ മണ്ഡലങ്ങളിൽ വളരെ സ്വാധീനമുള്ള പി.സി ജോർജ് ഈ വോട്ടിന്റെ കുറവ് പരിഹരിക്കുമെന്ന്…

മഹുവ മൊയ്‌ത്ര കോഴ വിവാദത്തിൽ നിന്ന് തൃണമൂൽ കോൺഗ്രസ് പിന്മാറി

ന്യൂഡല്‍ഹി: മഹുവ മൊയ്‌ത്ര കോഴ വിവാദത്തിൽ നിന്ന് തൃണമൂൽ കോൺഗ്രസ് വിട്ടുനിന്നു. ഇക്കാര്യത്തിൽ പാർട്ടിക്ക് ഒന്നും പറയാനില്ലെന്നും, ബന്ധപ്പെട്ടവരോട് ചോദിക്കൂ എന്നും ടിഎംസി ജനറൽ സെക്രട്ടറി കുനാൽ ഘോഷ് പറഞ്ഞു. ടിഎംസി എംപി മഹുവ മൊയ്ത്രയ്‌ക്കെതിരായ കൈക്കൂലി ആരോപണത്തിൽ ടിഎംസി സംസ്ഥാന ജനറൽ സെക്രട്ടറി കുനാൽ ഘോഷ് ഈ വിഷയത്തിൽ പാര്‍ട്ടി ഇടപെടില്ലെന്നും ചോദ്യങ്ങള്‍ക്ക് അതുമായി ബന്ധപ്പെട്ട വ്യക്തിക്ക് ഉത്തരം നൽകാൻ കഴിയുമെന്നും പറഞ്ഞു. കൈക്കൂലി വാങ്ങിയതിലും പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചതിലും ടിഎംസി എംപി മഹുവ മൊയ്ത്രയുടെ കുഴപ്പങ്ങൾ വർദ്ധിക്കുന്നതായി തോന്നുന്നു. റിയൽ എസ്റ്റേറ്റ് ശതകോടീശ്വരൻ നിരഞ്ജൻ ഹിരാനന്ദാനിയുടെ മകൻ ദർശൻ ഹിരാനന്ദാനി തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുമായി ബന്ധപ്പെട്ട അന്വേഷണ വിവാദത്തിൽ സർക്കാർ സാക്ഷിയായി മാറി, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കാൻ രാജ്യസഭാ എംപി മഹുവ മൊയ്ത്രയുടെ പാർലമെന്റ് ലോഗിൻ ഉപയോഗിച്ചതായി അവകാശപ്പെട്ടു.  

സയണിസ്റ്റ് ഹിന്ദുത്വ വംശീയതക്കെതിരെ അണിചേരുക; സോളിഡാരിറ്റി പ്രചരണ വാഹനജാഥയ്ക്ക് കൊണ്ടോട്ടിയിൽ സമാപനം

കൊണ്ടോട്ടി: സയണിസ്റ്റ് ഹിന്ദുത്വ വംശീയതയ്ക്കെതിരിൽ അണിചേരുക എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റി ഒക്ടോബർ 18,19,20,21 തീയതികളിലായി സംഘടിപ്പിച്ച പ്രചരണ വാഹനജാഥയുടെ സമാപനം കൊണ്ടോട്ടിയിൽ നടന്നു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻ്റ് ഡോ. നഹാസ് മാള സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. വർഗീയതയും വംശീയതയും ലോകത്തിനു നൽകിയത് ദുരിതങ്ങൾ മാത്രമാണെന്നും മനുഷ്യനെ മനുഷ്യനായി കാണുന്ന ദർശനങ്ങൾക്ക് മാത്രമേ വംശീയതക്കെതിരെ പൊരുതാൻ സാധിക്കൂ എന്നും അദ്ദേഹം ഉദ്ഘാടന ഭാഷണത്തിൽ പറഞ്ഞു. ഇസ്രായേയിലെ സയണിസ്റ്റ് ഭരണകൂടം ഫലസ്തീൻ ജനതയ്ക്ക് മേൽ നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടിനെ പ്രതിരോധിക്കുന്ന ഹമാസും ഫലസ്തീൻ ജനതയും ലോകത്തിന് പുതുചരിതം തീർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു. എസ്ഐഒ ജില്ലാ പ്രസിഡൻറ് തഹ് സീൻ മമ്പാട് ജി…

വെല്‍‌ഫെയര്‍ പാര്‍ട്ടിയുടെ രാപ്പകൽ സമരം സമാപിച്ചു

മലപ്പുറം: നിലമ്പൂരിലെ ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി വിതരണം ചെയ്യുക, വൻകിട കയ്യേറ്റക്കാരെ സഹായിക്കുന്ന ഭൂപതിവ് ചട്ട ഭേദഗതി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കളക്ടറേറ്റ് പടിക്കൽ വെൽഫെയർ പാർട്ടി നടത്തുന്ന രാപ്പകൽ സമരം സമാപിച്ചു. ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡണ്ടും അരിപ്പ ഭൂസമര സമിതി നേതാവുമായ ശ്രീരാമൻ കൊയ്യാൻ മുഖ്യ പ്രഭാഷണം നടത്തി. വൻകിട മുതലാളിമാർക്ക് ഒത്താശ ചെയ്തുകൊണ്ട് മാറി മാറി വരുന്ന സർക്കാറുകൾ വൻകിട മുതലാളിമാരെ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടി നിയമ ഭേദഗതി വരുത്തി ആദിവാസികൾക്ക് വിതരണം ചെയ്യേണ്ട ഭൂമി കൈവശം വെക്കുകയും അത് മറ്റാവശ്യങ്ങൾക്ക് ഉപയാഗിക്കുകയും ചെയ്യുന്നു. മുഴുവൻ ആദിവാസികൾക്കും അർഹമായ ഭൂമി ലഭിക്കുംവരെ വെൽഫെയർ പാർട്ടി ഭൂസമരവുമായി ശക്തമായി രംഗത്തുണ്ടാവുമെന്ന് സമാപനം കുറിച്ച് സംസാരിച്ച വെൽഫെയർ ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് പറഞ്ഞു. സുന്ദർരാജ് മലപ്പുറം, കെവി സഫീർഷ, മുനീബ് കാരക്കുന്ന്, ജംഷീൽ…