തൊണ്ണൂറ്റി രണ്ടിൽ കേരള മുഖ്യമന്ത്രി ആയിരുന്ന കെ കരുണാകരൻ തിരുവനന്തപുരത്തിനു അടുത്തു വച്ചു കാർ അപകടം ഉണ്ടായി ഗുരുതരാവസ്ഥയിൽ അമേരിക്കയിലേക്ക് വിദഗ്ദ്ധ ചികിത്സക്ക് ആയി പോയ തക്കം നോക്കി അദ്ദേഹത്തിന്റെ അടുത്ത അനുയായികളും അരുമ ശിഷ്യരും ആയിരുന്ന രമേശ് ചെന്നിത്തലയും എം ഐ ഷാനവാസും ജി കാർത്തികേയനും കൂടി കരുണാകര പുത്രൻ കെ മുരളീധരന്റ ഐ ഗ്രൂപ്പിലെ നേതൃത്വം അംഗീകരിക്കാൻ തയ്യാറാകാതെ കുറെയധികം ഐ ഗ്രൂപ്പ് അണികളെ അടർത്തിയെടുത്തു ഉണ്ടാക്കിയ ഗ്രൂപ്പ് ആണ് തിരുത്തൽ വാദി കേരളത്തിൽ അങ്ങോളം ഇങ്ങോളം ഓടി നടന്നുഗ്രൂപ്പ്യോഗങ്ങൾ വിളിച്ചുകൂട്ടി പ്രസംഗിച്ചു ഈ മൂവർ സംഘം ഐ ഗ്രൂപ്പിലെ പ്രബലരായ പല നേതാക്കളെയും ഒരുപാട് പ്രവർത്തകരെയും തിരുത്തൽ വാദിയാക്കി. ഇപ്പോഴത്തെ കോൺഗ്രസിന്റെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മുൻ കൊച്ചി മേയറും കെ പി സി സി ജനറൽ…
Category: ARTICLES
ജീവനുള്ളവനെ ഇന്നും മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നവരോ?: ബാബു പി സൈമൺ
ഡാളസ്: ക്രൈസ്തവ ലോകമെങ്ങും യേശുക്രിസ്തുവിൻറെ ഉയർത്തെഴുന്നേൽപ്പിൻറെ മഹത്വം ആഘോഷിക്കുന്ന ഈ വേളയിൽ യേശുവിൻറെ ചേതനയറ്റ ശരീരത്തിൽ സുഗന്ധ വർഗ്ഗങ്ങൾ പുരട്ടുവാൻ അതിരാവിലെ കല്ലറക്കൽ എത്തിയ സ്ത്രീകളോട് മിന്നുന്ന വസ്ത്രം ധരിച്ചും കൊണ്ട് വന്ന ദൂതൻമാർ ചോദിച്ച അത്ഭുതകരമായ ചോദ്യം നൂറ്റാണ്ടുകൾക്കുശേഷം ഇന്നും പ്രപഞ്ചത്തിൽ മാറ്റൊലി കൊള്ളുന്നു “ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത് “(ലൂക്കോസ് 24:5). യേശു ഉയർത്തെഴുന്നേറ്റു എന്ന സത്യത്തെ തിരിച്ചറിയാതെ ഉയർത്തെഴുന്നേറ്റ യേശുവിൻറെ ആത്മാവ് എന്നും ശക്തിയോടെ മനുഷ്യഹൃദയങ്ങളോട് ഇടപെടുന്നുണ്ട് എന്ന് തിരിച്ചറിവില്ലാതെ ജീവിതമാകുന്ന കല്ലറയുടെ അന്ധകാരത്തിൽ ആത്മീയ ജീവൻ തേടുകയാണ് മനുഷ്യവർഗ്ഗം. മരിച്ചവരുടെ ഇടയിൽ ഉള്ള അന്വേഷണം അഥവാ ശവക്കല്ലറയ്ക്ക് ഉള്ളിലുള്ള ജീവിത അനുഭവത്തിൽ കൂടി കടന്നുപോകുന്നത് മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ നിരാശയുടെ അനുഭവമാണ്. അവിടം ജീവൻറെ തുടിപ്പ് കാണുവാൻ സാധിക്കാത്ത ഇടമാണ് അവിടം ഒറ്റപ്പെടലിൻറെ ഇടമാണ് അവിടം നാറ്റം പടരുന്ന ജീവിത…
ദേ സലീം കൊമ്പത്ത് (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
പ്രശസ്ത മിമിക്രി പാരഡി ഗാനങ്ങളുടെ ഉസ്താതും സിനിമ സംവിധായകനും നടനുമായ നാദിർഷായുടെ ഓണക്കാല ഹാസ്യ വിരുന്നായ ദേ മാവേലി കൊമ്പത്ത് എന്ന പരിപാടിയിൽ കൂടി മലയാളികൾക്ക് പരിചിതനായ അനുഗ്രഹീത കലാകാരൻ ആണ് നടൻ സലിംകുമാർ. എൺപതുകളുടെ മദ്ധ്യത്തിൽ ആരംഭിച്ച ഈ മുഴുനീള കോമഡി പ്രോഗ്രാം ആദ്യ കാലത്ത് ഓഡിയോ കാസറ്റുകളിൽ കൂടി ആണ് ലോകം മുഴുവൻ ഉള്ള സ്രോതാക്കൾ ശ്രവിച്ചത് എങ്കിൽ പിന്നീട് സി ഡി ഇറങ്ങി തുടങ്ങിയ കാലത്ത് അതിലൂടെയും അതിന് ശേഷം ഏഷ്യാനെറ്റ് പോലുള്ള ചാനലുകൾ ഉടലെടുത്തപ്പോൾ ഈ ഓണക്കാല ഹിറ്റ് പ്രോഗ്രാം ജനകീയം ആവുകയും ചെയ്തു. മുൻനിര സിനിമ താരങ്ങൾ ആയ ദിലീപും ഇന്നസെന്റും കൂടാതെ കേരളത്തിലെ മിമിക്രി കലാകാരന്മാരുടെ തറവാടായ എറണാകുളം കേദ്രമാക്കി പ്രവർത്തിക്കുന്ന കലാഭവനിലെയും ഒരു പറ്റം കലാകാരന്മാർ അണിനിരന്ന ഈ ഹിറ്റ് പ്രോഗ്രാമിൽ ഏറെ കയ്യടി നേടിയത് സലിംകുമാർ…
പ്രകാശം പരത്തുന്ന പൂര്‍ണ്ണിമ (ലേഖനം): രാജു മൈലപ്ര
(Disclaimer: This is a work of Fiction. All names and incidents are purely the product of author’s imagination. Any resemblance to actual persons, living or dead, or actual events are entirely coincidental). അപ്പോള്‍ സംഭവം നിങ്ങളറിഞ്ഞില്ലേ? എന്നാല്‍, ഞാന്‍ പറയാം. ആരും ഞെട്ടരുത്. പൂര്‍ണ്ണിമ എന്ന ഓമനപ്പേരുള്ള അരുമയായ ഒരു പെണ്‍കൊച്ച് രണ്ടും കല്പിച്ച് അമേരിക്ക കാണുവാനായി പുറപ്പെട്ടു. ഇവര്‍ ഒരു ‘യൂട്യൂബര്‍’ ആണത്രേ! ഇതിനോടകം തന്നെ ഉഗാണ്ട, കൊറിയ, ക്യൂബ, ആഫ്രിക്ക, മലയാലപ്പുഴ അങ്ങനെ ഈ ദുനിയാവിലെ ഒട്ടുമിക്ക സ്ഥലങ്ങളും സന്ദര്‍ശിച്ച് അവിടുത്തെ വിശേഷങ്ങള്‍ മാലോകര്‍ക്കു കാട്ടിക്കൊടുത്തു. ‘വീണിടം വിഷ്ണുലോകം’ എന്നതാണ് പൂര്‍ണ്ണിമയുടെ പോളിസി. എവിടെ ചെന്നാലും ഓസിനു താമസിക്കുന്നതാണ് ശീലം. യാത്രയ്ക്ക് ഏതു മാര്‍ഗ്ഗവും സ്വീകരിക്കും, ആരെങ്കിലും നിര്‍ത്തിക്കൊടുക്കുന്ന വാഹനത്തില്‍ കയറും.…
തരൂർജിയുടെ വികൃതികൾ (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
ദീർഘകാലത്തെ അമേരിക്കൻ പ്രവാസം മടുത്തു തുടങ്ങിയപ്പോൾ ആണ് ശശി തരൂർജിക്ക് അധികാരത്തോടുള്ള ആർത്തി അനുദിനം വർധിച്ചു വന്നത് യു എൻ അണ്ടർ സെക്രട്ടറിയുടെ കാലാവധി കഴിഞ്ഞ ശേഷം അതിനായി കോഫി അന്നന്റെ പിന്തുണയോടെ സെക്രട്ടറി ജനറൽ പദവിയിലേക്ക് 2006ൽ മത്സരിച്ചെങ്കിലും സൗത്ത് കൊറിയയുടെ ബാൻകി മൂണിനോട് പരാജയപ്പെട്ടു ആ സ്വപ്നം നടക്കാതെ പോയി. അമേരിക്കയിൽ ഇനിയും തുടർന്നുകൊണ്ട് ഏതെങ്കിലും അധികാര സ്ഥാനത്തു എത്താൻ കഴിയില്ല എന്ന് മനസ്സിലാക്കിയ തരൂർജി അതിനായി താനുമായി ചെറിയ സൗഹൃദം ഉള്ള അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്ജിയെ വിളിച്ചു ചോദിച്ചു ഇന്ത്യയിലേക്ക് സ്ഥിരമായി വരണമെന്നുണ്ട് ഒരു രാജ്യസഭ മെമ്പർ ആക്കി കാബിനറ്റിൽ കയറ്റാൻ പറ്റുമോ എന്ന്. നിഷ്കളങ്കനും ദയാശീലനുമായ മൻമോഹൻജി പറഞ്ഞു ഞാനല്ല തീരുമാനങ്ങൾ എടുക്കുന്നത് ഞാൻ സോണിയ മാഡത്തോട് തന്റെ കാര്യം പറയാം എന്ന്. രണ്ടു ദിവസം കഴിഞ്ഞു മാന്യനും…
ലൂയ് വ്യൂറ്റോണ്‍ ഏല്പിച്ച മാനസിക സംഘര്‍ഷം (ലേഖനം): ലാലി ജോസഫ്
ഫ്രാന്‍സിന്റെ ബ്രാന്‍ഡ് ലൂയ് വ്യൂറ്റോണ്‍ എങ്ങിനെയാണ് മാനസിക സംഘര്‍ഷത്തില്‍ എത്തിച്ചത്? ലേഖനം വായിച്ചു കഴിയുമ്പോള്‍ ഇതില്‍ ഒരു കഴമ്പും ഇല്ല എന്ന് ഒരു പക്ഷെ തോന്നിയേക്കാം. ലൂയ് വ്യൂറ്റോണ്‍ ബാഗ് വാങ്ങി അത് വിറ്റു ഇതില്‍ എന്താണ് ഇത്രമാത്രം വര്‍ണ്ണിക്കുവാന്‍ ഇരിക്കുന്നത്. എന്നാല്‍ ഇതില്‍ കൂടി വരച്ചു കാട്ടുന്ന വൈകാരിക തലം വായനക്കാര്‍ക്ക് മനസിലാക്കുവാന്‍ സാധിച്ചാല്‍ ഈ എഴുത്തിനു വേണ്ടി ചിലവഴിച്ച സമയം നഷ്ടമായില്ല എന്നു കരുതാം. വാഹനമോ, വസ്ത്രമോ, എന്തും ആകട്ടെ എല്ലാവരും നോക്കുന്നത് ഏത് ബ്രാന്‍ഡ്? സ്വര്‍ണ്ണം വച്ചിരിക്കുന്നതു പോലെ ചില്ലിനകത്ത് ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന ഫ്രാന്‍സിന്റെ അഭിമാന ബാഗുകളില്‍ കണ്ണുകള്‍ ഉടക്കി. വില്‍പ്പനക്ക് നിന്ന സ്ത്രീ ബാഗിനെ കുറിച്ചുള്ള വിശദികരണം നല്കി. ബഹുമുഖമായ രീതിയില്‍ ഉപയോഗിക്കാം. ഇതിന്റെ സ്ട്രാപ്പ് കൈയ്യിലും തോളത്തും തൂക്കിയിടാം, ഇനി ക്രോസ് ബോഡി വേണമെങ്കില്‍ അങ്ങിനേയുമാകാം. സ്ര്ട്രാപ്പ് വേണ്ടെങ്കില്‍ അത്…
“ലേഡീസ് ആന്റ് ജെന്റില്‍മെന്‍” (ഭാഗം രണ്ട്): സണ്ണി മാളിയേക്കല്‍
സംഘടനകളുടെ സംഘടനയായ നമ്മുടെ സംഘടന, ഇന്ന് വളർന്നു പന്തലിച്ച് അമേരിക്കയും കടന്ന് കാനഡയിലും എത്തിയിരിക്കുന്നു. നമ്മൾ നാട്ടിൽ നിന്നും വന്ന എല്ലാ മന്ത്രിമാർ, രാഷ്ട്രീയക്കാര്‍, സാമ്പത്തിക നിലയിൽ ഉന്നതിയിൽ നിൽക്കുന്നവർ, അവരെയെല്ലാം സ്വീകരിച്ച് അവരുമായുള്ള ഫോട്ടോ നമ്മൾ പ്രസിദ്ധീകരിച്ചില്ലേ? നെഹ്റു ജി സ്റ്റൈലിൽ സ്യൂട്ട് ഒപ്പിച്ച് ഡൽഹിയിലും തിരുവനന്തപുരത്തും പോയി നമ്മൾ ഫോട്ടോ എടുത്ത് എല്ലാ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചില്ലേ? നമ്മൾ കൺവെൻഷൻ നടത്താത്ത നല്ലൊരു ഹോട്ടൽ ഇന്ന് കേരളത്തിലുണ്ടോ? കൊച്ചി എയർപോർട്ടിൽ ഇറങ്ങുമ്പോൾ അമേരിക്കൻ മലയാളികൾക്ക് മാത്രം ഉപയോഗിക്കുവാനുള്ള യൂറോപ്യൻ ക്ലോസറ്റിന്റെ ടിക്കറ്റ് നിരക്കിൽ നാം ഡിസ്കൗണ്ട് വാങ്ങിച്ചു കൊടുത്തില്ലേ? വളരുംതോറും പിളരുമെന്ന് മാണിസാറ് പറഞ്ഞത്, നമ്മുടെ കാര്യത്തിൽ പ്രാവർത്തികമല്ല. കാരണം നമ്മൾ വളരുന്നില്ല. അതിനാൽ നമ്മൾ “പാര”ലൽ ആയി സംഘടനകൾ തുടങ്ങിയ പറ്റൂ. അപ്പോഴാണ് ഒരു ലോക്കൽസിന്റെ ചോദ്യം, നമ്മുടെ സംഘടനയിൽ എത്ര അംഗ സംഘടനകള്‍…
പണമൊഴിഞ്ഞ പെട്ടിയുമായി ശ്രീ എം.എ. ബേബി: കാരൂര്‍ സോമന് (ചാരുംമൂടന്)
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം ധന സമ്പാദന കമ്പോള സമ്പല്‍ സമൃദ്ധിയിലേക്ക് വളര്‍ന്നു കൊണ്ടിരിക്കുമ്പോഴാണ് ഈ വികൃത ജനാധിപത്യ വിരുദ്ധ ഉല്പാദന താഴ്വരയിലേക്ക് സത്യത്തിന്റെ മുഖവും മൂര്‍ച്ചയുള്ള നാവുമായി ശ്രീ. എം.എ.ബേബി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സി.പി.എം) ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റത്. ആനയ്ക്ക് അലങ്കാരങ്ങള്‍ എന്ന പോലെ അധികാരം അലങ്കരമാക്കിയ, ഭോഗ്യവസ്തുക്കളെന്തും മധുരമധുരമായി വിഴുങ്ങുന്ന കമലവനത്തില്‍ മത്തുപിടിച്ചു് പറന്നുകളിക്കുന്ന വണ്ടുകളെ കാണുമ്പോള്‍ റഷ്യയുടെ രാഷ്ട്രപിതാവ് ലെനിനെ ഓര്‍മ്മ വരും. അദ്ദേഹത്തിന്റെ ഇഷ്ട വിനോദം വായനയായിരുന്നു. മാര്‍ക്സ്, ഏംഗല്‍സ്, പുഷ്കിന്, ദുര്‍ഗനേവ്, തല്‍സ്തായ് തുടങ്ങിയവരുടെ കൃതികള്‍ വായിച്ചാണ് അറിവുകള്‍ നേടിയത്. ആ ഗണത്തില്‍ കേരളത്തില്‍ കണ്ടത് സംഗീത സാഹിത്യത്തില്‍ ബേബി സഖാവിനെയാണ്. ഓരോ കാരണ ങ്ങളാല്‍ മനുഷ്യര്‍ തേങ്ങലടക്കി വിങ്ങിപൊട്ടുമ്പോള്‍ രാജ്യസ്നേഹികളുടെ മനസ്സില്‍ ഒരു നേര്‍ത്ത വികാര മുണ്ടായിരുന്നത് ഈ അരാഷ്ട്രീയതയുടെ ഉന്നത…
കേന്ദ്രമന്ത്രി ഭരത് ചന്ദ്രൻ ഐപിഎസ് – Just Remember That (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
തൃശൂർ ലൂർദ് പള്ളിയിലെ മാതാവിന്റെ രൂപത്തിൽ സ്വർണ്ണ കിരീടം ചാർത്തിയും മുരളി മന്ദിരത്തിന്റെ ഒരുടമയും പണ്ട് മുകുന്ദപുരത്തു മത്സരിക്കാൻ പോയി കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികൾ മുഴുവൻ പരാജയപ്പെടുവാൻ കാരണക്കാരിയുമായ പദ്മജയെ സ്വന്തം പാളയത്തിൽ എത്തിച്ചും വടകരയിൽ നിന്നും വണ്ടി കയറി തന്നെ നേരിടാൻ തൃശൂരിൽ എത്തിയ മുരളി മന്ദിരത്തിന്റ മറ്റൊരു ഉടമ മുരളീധരനെ പരാജയപ്പെടുത്തിയും തൃശൂർ എടുത്തുകൊണ്ടു ഡൽഹിക്ക് പോയ സുരേഷ് ഗോപിക്കു പക്ഷേ ബി ജെ പി കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്തിരുന്ന ക്യാബിനറ്റ് റാങ്കോടെയുള്ള മന്ത്രി പണി കിട്ടിയില്ല. പകരം സഹമന്ത്രി മാത്രമേ ഒഴിവുള്ളൂ എന്നറിയിച്ചപ്പോൾ കുറച്ചു പിണങ്ങുകയും ഇടയുകയും ഒക്കെ ചെയ്തെങ്കിലും ഒടുവിൽ അമർഷം ഉള്ളിലൊതുക്കി സഹ എങ്കിൽ സഹ എന്നു പറഞ്ഞു കിട്ടിയതും വാങ്ങി നാട്ടിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങാൻ തിരിച്ചു തിരുവനന്തപുരത്തു പറന്നിറങ്ങിയ തന്നെ സ്വീകരിക്കുവാൻ പതിവില്ലാതെ രണ്ടുപേർ വന്നിരിക്കുന്നത് കണ്ടു…
ചില ജന്മദിന ചിന്തകള്‍ (ലേഖനം): രാജു മൈലപ്ര
അങ്ങിനെ ആയുസ്സിന്റെ കലണ്ടറിലെ ഒരു താളുകൂടി മറിയുന്നു. ജീവിതത്തിന്റെ ‘Grace period’ല്‍ കൂടി കടന്നുപോകുന്ന ഒരു കാലം. ഊണിലും ഉറക്കത്തിലും നാമറിയാതെ തന്നെ ജീവിത രഥചക്രം മുന്നോട്ടുരുളുകയാണ്. യാത്രയുടെ അന്തിമ ലക്ഷ്യം സുനിശ്ചിതമാണ്. എന്നാല്‍ എപ്പോള്‍, എങ്ങിനെ, എവിടെ….? ‘Age is a Just Number’ എന്നത് വയോധികരെ സന്തോഷിപ്പിക്കാനുള്ള വെറും ഒരു ഭംഗിവാക്കാണ്. എത്ര ചിട്ടയോടുകൂടി ജീവിച്ചാലും അറുപതു കഴിയുമ്പോള്‍ ശരീരം അതിന്റെ അവശ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങും. “പാണ്ടന്‍ നായയുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല” എന്ന തിരിച്ചറിവ് ഉണ്ടാകും. “ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനം” എന്ന പഴഞ്ചൊല്ലിന്റെ പൊരുള്‍ ശരിക്കും മനസ്സിലാകും. പ്രാഥമിക ആവശ്യങ്ങള്‍ (Activities of daily living) നിറവേറ്റാന്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നതുപോലെ മറ്റൊരു ഗതികേട് ഇല്ല. വാര്‍ദ്ധക്യത്തിലേക്ക് കടന്നവര്‍ ‘എനിക്കുശേഷം പ്രളയം’ എന്ന ധാരണ ഒഴിവാക്കണം. ‘താനൊരു സംഭവമാണെന്നും, താനില്ലാതെ…