ചൂടും ഈർപ്പവും മൂലം മുടികൊഴിച്ചിൽ പ്രശ്നം തടയാൻ ഈ രീതികൾ പരീക്ഷിക്കുക

വേനൽക്കാലത്ത് ചൂട് കൂടുകയും മഴക്കാലത്ത് അമിതമായ വിയർപ്പ് ഉണ്ടാകുകയും ചെയ്യാറുണ്ട്. അത്തരം കാലാവസ്ഥ എണ്ണമയമുള്ള ചർമ്മത്തിനും മുടിക്കും ഒരുപോലെ പ്രശ്നമാകും. ഈ സീസണിൽ മുടിയുമായി ബന്ധപ്പെട്ട പല വിധത്തിലുള്ള പ്രശ്‌നങ്ങളും വർദ്ധിക്കുകയും കൃത്യമായ പരിചരണം നൽകിയില്ലെങ്കിൽ അവ ഗുരുതരമാകുകയും ചെയ്യും. പെട്ടെന്നുള്ള മുടി കൊഴിച്ചിൽ, വരൾച്ച, താരൻ തുടങ്ങിയ പ്രശ്നങ്ങൾ മഴക്കാലത്ത് സാധാരണമാണ്. വേനൽക്കാലത്തും മഴക്കാലത്തും തലയിലെ സെബാസിയസ് ഗ്രന്ഥികൾ കൂടുതൽ സെബം ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു (മുടി ഈർപ്പമുള്ളതാക്കുന്ന പ്രകൃതിദത്ത എണ്ണ). ഇതുമൂലം മുടി വളരെ വേഗത്തിൽ ഒട്ടിപ്പിടിക്കുകയും അമിതമായി വീഴുകയും ചെയ്യുന്നു. ഇതുമൂലം, മുടിയുടെ അളവ് കുറയാൻ തുടങ്ങുന്നു, ഇത് സ്റ്റൈലിംഗിനെ ബുദ്ധിമുട്ടാക്കുന്നു. അധിക എണ്ണയും വിയർപ്പും മലസീസിയയുടെ വളർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം നൽകുന്നു. താരന് കാരണമാകുന്ന ഒരു തരം ഫംഗസാണിത്. ഇത് തലയിൽ ചൊറിച്ചിൽ, പൊള്ളൽ തുടങ്ങിയ പ്രശ്‌നങ്ങൾക്കും കാരണമാകും. വേനൽക്കാലത്തും മഴക്കാലത്തും എണ്ണമയമുള്ള…

നിങ്ങൾ ഈ ജോലി ഗർഭകാലത്ത് ചെയ്താൽ അത് ഗർഭം അലസുന്നതിലേക്ക് നയിച്ചേക്കാം: ഡോ. ചഞ്ചൽ ശർമ്മ

ഒരു അമ്മയാകുന്നതിന്റെ സന്തോഷം ഏതൊരു സ്ത്രീക്കും വളരെ സവിശേഷമാണ്, ഗർഭാവസ്ഥയുടെ 9 മാസം അവരുടെ ജീവിതത്തിൽ നിരവധി ഉയർച്ച താഴ്ചകൾ നിറഞ്ഞതാണ്. ഗർഭകാലത്ത് ഒരു സ്ത്രീയുടെ ശരീരത്തിൽ നിരവധി മാറ്റങ്ങൾ സംഭവിക്കുന്നു. ഗർഭകാലത്ത് ഏതൊരു സ്ത്രീയും മുമ്പത്തേതിനേക്കാൾ കൂടുതൽ സെൻസിറ്റീവ് ആകുന്നു. അവരുടെ ഗർഭപാത്രത്തിൽ ഒരു പുതിയ ജീവൻ വളരുകയാണ്, അതിനെക്കുറിച്ച് അവരുടെ ഉത്കണ്ഠ 24 മണിക്കൂറും നിലനിൽക്കുന്നു. ഇതുമൂലം അവരുടെ പെരുമാറ്റത്തിൽ മാറ്റം വരുന്നു. ചില സ്ത്രീകൾക്ക് ഗർഭാവസ്ഥയിൽ വളരെ അസ്വസ്ഥത അനുഭവപ്പെടുന്നു, മുമ്പത്തേതിനേക്കാൾ വിശപ്പ് കുറയുന്നു, വയറുവേദനയും വായുവും ഉണ്ടാകാൻ തുടങ്ങുന്നു, അതോടൊപ്പം വർദ്ധിച്ചുവരുന്ന ഭാരവും അവരെ ബാധിക്കുന്നു. ആശാ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ്മ പറയുന്നത് ഒരു സ്ത്രീക്കും അവളുടെ കുഞ്ഞിനും ഗർഭപാത്രത്തിൽ 9 മാസം ഗർഭം വളരെ പ്രധാനമാണ് എന്നാണ്. ഈ സമയത്ത് അവർക്ക് ശരിയായ പരിചരണം ആവശ്യമാണ്.…

കേരള രാഷ്ട്രീയത്തിലെ ഒരു ഒരു ലീഡര്‍: ജെയിംസ് കൂടല്‍

കേരള രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത നേതാവ്. നേതാക്കന്മാരുടെ നേതാവെന്നോ ഒരേയൊരു ലീഡറെന്നോ പറഞ്ഞാല്‍ ആര്‍ക്കാണ് തര്‍ക്കിക്കാന്‍ കഴിയുക. എല്ലാം ഓര്‍മകളാകുന്ന കാലത്ത് ദീപനാളമായി കേരളരാഷ്ട്രീയത്തില്‍ ഇന്നും ജ്വലിച്ചു നില്‍ക്കുന്ന കെ. കരുണാകരന് ഇന്ന് ജന്മവാര്‍ഷിക ദിനം. രാഷ്ട്രീയത്തിലെന്നപോലെ വ്യക്തിജീവിതത്തിലും സംശുദ്ധി പടര്‍ത്തിയ ആചാര്യന്‍. കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ എക്കാലത്തേയും മാതൃകാപുരുഷനാണ് കെ. കരുണാകരനെന്ന് നിസംശയം പറയാം. കേരളത്തിലെ എക്കാലത്തെയും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളും അദ്ദേഹം തന്നെയായിരുന്നു. ദീര്‍ഘവീക്ഷണത്തോടെ അദ്ദേഹം നടത്തി വന്ന പദ്ധതികള്‍ കേരളത്തെ പ്രകാശിതമാക്കിയത് കുറച്ചൊന്നുമല്ല. നവകേരളമെന്ന ആശയത്തെ ആദ്യമായി ഉയര്‍ത്തിപിടിച്ച നേതാവും അദ്ദേഹമായിരുന്നു. താഴേക്കിടയിലേക്ക് വികസനമെത്തണമെന്ന കാഴ്ച്ചപ്പാടോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചു വന്നത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ കീര്‍ത്തി ഇന്നും കേരളത്തില്‍ ആഞ്ഞടിക്കുന്നതും. ഏതു വിഷയത്തിലും നര്‍മം കണ്ടെത്തി അദ്ദേഹം സംസാരിക്കുമ്പോഴും സാധാരണക്കാരുടെ പ്രശ്‌നങ്ങളെ അതീവഗൗരവത്തോടെയാണ് നോക്കിക്കണ്ടത്. കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്കും മുന്നേറ്റത്തിനും കെ. കരുണാകരന്റെ ഈ സമീപനം ഗുണം…

രാഹുലിന്റെ ഇന്ത്യ (ജെയിംസ് കൂടല്‍)

പതിനെട്ടാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിര്‍ള ചുമതല ഏൽക്കുമ്പോൾ അദ്ദേഹത്തെ ഇരിപ്പടത്തിലേക്ക് ആനയിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായിരുന്നു. ഈ കാഴ്ച നൽകുന്ന വലിയൊരു സന്ദേശമുണ്ട്. ഇന്ത്യ മരിച്ചിട്ടില്ല, രാജ്യത്ത് മതനിരപേക്ഷത തകർന്നിട്ടില്ല എന്നതിന്റെ സൂചകമാണിത്. പത്തു വർഷത്തിനു ശേഷമാണ് കോൺഗ്രസിന്റെ പ്രതിപക്ഷ നേതാവിനെ ലോക്‌സഭയിൽ രാജ്യം കാണുന്നത്. പത്തു വർഷമായി ശൂന്യമായിക്കിടന്ന പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്കാണ് രാഹുലിന്റെ വരവ്. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും ഉന്നത മൂല്യങ്ങൾ സംരക്ഷിക്കാൻ രാജ്യത്ത് കാവലാൾ ഉണ്ടെന്നുള്ള ബോധം ജനത്തിന് ഉണ്ടായിരിക്കുന്നു. നിശബ്ദമായിരുന്ന പ്രതിപക്ഷനിരയിൽ ഇനി വാക്കുകൾ ഉയരും, വിയോജിപ്പുകൾ പ്രകടമാകും. സംഘപരിവാറിന് അത്ര പെട്ടന്ന് രാജ്യത്തെ അവരുടെ മത രാജ്യമാക്കി മാറ്റാൻ കഴിയില്ലെന്ന് കാലം തെളിയിക്കും. വലിയൊരു മാറ്റമാണ് രാഹുലിന്റെ വരവോടെ രാജ്യത്താകെമാനം സംഭവിക്കാൻ പോകുന്നത്. ജനവിരുദ്ധവും ഏകാധിപത്യപരവുമായ നിയമങ്ങൾ ഇനി ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും. ഈ വഴിക്ക്…

“യു ആര്‍ എ സക്കര്‍” (ലേഖനം): രാജു മൈലപ്ര

അങ്ങിനെ ലോകമെമ്പാടുമുള്ള അമേരിക്കന്‍ ജനത ആകാംക്ഷാപൂര്‍വ്വം കാത്തിരുന്ന പ്രഥമ ബൈഡന്‍-ട്രംപ് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്‌ കഴിഞ്ഞു. തികച്ചും പരിഹാസ്യവും പരിതാപകരവുമായിരുന്ന ഒരു സംവാദമായിരുന്നു അത്‌ എന്നാണ്‌ പൊതുവേയുള്ള അഭിപ്രായം. നിരാശാജനകവും എന്നുകൂടി വേണമെങ്കില്‍ കൂട്ടിചേര്‍ക്കാം. പിഞ്ചുകുഞ്ഞുങ്ങളേപ്പോലെ പിച്ച വെച്ചു മന്ദം മന്ദം സ്റ്റേജിലേക്കു നടന്നു വന്ന ബൈഡന്‍ അങ്കിളും, ഒരു പുച്ഛഭാവത്തോടെ കടന്നുവന്ന ട്രം‌പ് മച്ചമ്പിയും തുടക്കത്തിലെ അപശകുനങ്ങളായിരുന്നു എന്നു പറയാതിരിക്കുവാന്‍ നിര്‍വ്വാഹമില്ല. സാമാന്യ മര്യാദയനുസരിച്ച്‌ പരസ്പരം അഭിവാദ്യം ചെയ്യുവാനോ, ‘ഷെയ്ക്ക്‌ ഹാന്‍ഡ്‌’ നല്‍കുവാനോ രണ്ടു പേരും തയ്യാറായില്ല (ഒരു ഗവര്‍ണ്ണര്‍ – മുഖ്യമന്ത്രി ലൈന്‍). ഇതിലൊരു മഹാനെയാണ്‌ അടുത്ത അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടേണ്ടതെന്ന്‌ ഓര്‍ത്തപ്പോള്‍, അമേരിക്കന്‍ ജനതയോട്‌ സഹതാപം തോന്നി. നിലാവത്ത്‌ അഴിച്ചുവിട്ട കോഴിയെപ്പോലെയായിരുന്നു ബൈഡന്റെ അവസ്ഥ. എവിടെയാണ്‌ താന്‍ നില്‍ക്കുന്നതെന്ന്‌ യാതൊരു പരിസരബോധവുമില്ലാത്ത അവസ്ഥ. കണ്ണുകള്‍ക്ക്‌ ഒരു ചലനവുമില്ല. എന്നാല്‍, ട്രം‌പാകട്ടേ പച്ചാളം ഭാസിയെപ്പോലും കടത്തി…

സിറോ മലബാർ സഭയുടെ നിർണ്ണായകമായ ജൂലൈ മൂന്ന് (ലേഖനം): ബ്ലെസ്സണ്‍ ഹ്യൂസ്റ്റന്‍

ജൂലൈ മൂന്നിനു ശേഷം സിറോ മലബാര്‍ സഭയില്‍ എന്ത്‌ സംഭവിക്കുമെന്നാണ്‌ എല്ലാവരും ചിന്തിക്കുന്നത്‌. സഭയില്‍ പൊട്ടിത്തെറി ഉണ്ടാകുമോ അതോ സിനഡിന്റെ കല്പന നടപ്പാക്കികൊണ്ട്‌ എറണാകുളം അങ്കമാലി അതിരൂപത കീഴടങ്ങുമോ. ഒരു പ്രവചനത്തിനതീതമെന്നു തന്നെ പറയാം. കാരണം, അത്രമേല്‍ ഗുരുതരവും സങ്കീര്‍ണ്ണവുമാണ്‌ ഈ വിഷയം. സിറോ മലബാര്‍ സഭയില്‍ എന്നല്ല ആഗോള കത്തോലിക്കാ സഭയില്‍ പോലും ഈയടുത്ത കാലത്ത്‌ ഇത്രയധികം സങ്കീര്‍ണ്ണമായ ഒരു പ്രശ്നമുണ്ടായിട്ടുണ്ടോയെന്ന്‌ സംശയമാണ്‌. പരിഹരിക്കപ്പെടാത്തത്ര സങ്കിര്‍ണ്ണമായ ഒരു പ്രശ്‌നമായി ഇന്നത്‌ മാറിക്കഴിഞ്ഞു. അതിനു കാരണം ആരാണ്‌? സഭാ നേതൃത്വമാണെന്ന് ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ പറയുന്നതെങ്കില്‍, സഭയെ തകര്‍ക്കാന്‍ വേണ്ടി ചിലര്‍ വിശ്വാസികളെ എതിര്‍പ്പിന്റെ വഴിയില്‍ തിരിച്ചുവിടുന്നതാണ്‌ പ്രശ്നങ്ങള്‍ക്ക് കരണമെന്നതാണ്‌ സിനഡ്‌ വ്യക്തമാക്കുന്നത്‌. ചുരുക്കത്തില്‍ ആര്‍ക്കുമറിയില്ല എവിടെയാണ്‌ പ്രശ്നത്തിന്റെ തുടക്കമെന്ന്. പ്രശ്നം തുടങ്ങിയത്‌ ആരാണെന്ന്‌ അറിയില്ലെങ്കിലും പ്രശ്നമെന്തെന്ന് സഭയില്‍ മാത്രമല്ല സഭക്കു പുറത്തുള്ളവര്‍ക്കുമിപ്പോള്‍ കാണാപ്പാഠമാണ്‌. എന്തായാലും ഇന്നത്‌…

വെറും വെറുതെ (നര്‍മ്മ ലേഖനം): രാജു മൈലപ്ര

പണ്ടൊക്കെ ചില ഡോഗ്സ്‌ മാര്‍ക്കറ്റില്‍ പോകുന്ന ഒരു പരിപാടിയുണ്ടായിരുന്നു. കാര്യമൊന്നുമില്ല, വെറുതെ ഒന്ന്‌ കറങ്ങി അടിച്ചു പോരാന്‍. ഇടയ്ക്ക്‌ മീന്‍ ചന്തയിലും, ഇറച്ചികടയിലും ഒന്ന്‌ തല കാണിക്കും. ഒരു മീന്തലയോ, എല്ലിന്‍കഷണമോ കിട്ടിയാല്‍ കിട്ടി, അത്ര തന്നെ ! ‘പട്ടിക്ക്‌ ഒരു ജോലിയും ഇല്ല, നില്‍ക്കാന്‍ ഒട്ടും നേരവും ഇല്ല’ എന്ന്‌ പറഞ്ഞതുപോലെയാണ്‌ ചില സ്വയം പ്രഖ്യാപിത ‘അമേരിക്കന്‍ മലയാളി നേതാക്കന്മാര്‍, ഇടയ്ക്കിടെ കേരളത്തില്‍ പോയി മന്ത്രിമാരോടൊപ്പമുള്ള ഫോട്ടോയെടുത്ത്‌, അമേരിക്കന്‍ മലയാളികളുടെ ചില അടിയന്തര പ്രശ്നങ്ങള്‍ വനം വകുപ്പ്‌ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി, ഈ പ്രശ്നങ്ങളില്‍ അടിയന്തരമായി ഇടപെടും എന്ന്‌ അദ്ദേഹം ഉറപ്പു നല്‍കി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച്‌ സായൂജ്യമടയുന്നത്‌. ലോക കേരള സഭ്യില്‍ പങ്കെടുക്കുവാന്‍ പോകുമ്പോള്‍ ഫോട്ടോയോടൊപ്പം തങ്ങളുടെ എന്തെല്ലാം ക്വാളിഫിക്കേഷന്‍സിന്റെ വിവരങ്ങളാണ്‌ ചേര്‍ക്കുന്നത്‌. തിരിച്ചുവരുമ്പോള്‍ എല്ലാത്തിന്റെയും അണ്ണാക്കില്‍ പഴം തിരുകി വെച്ചിരിക്കുകയാണ്‌. ഒന്നിനും മിണ്ടാട്ടമില്ല.…

ദൈവം അയച്ച പോലെ ഒരാൾ വന്നു ! ( ഭാഗം 3): ജയന്‍ വര്‍ഗീസ്

( CUNY / സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂ യോർക്ക് QCC ആർട്സ് ഗാലറി പ്രസിദ്ധീകരിച്ച ‘ Towards The Light ‘ ചരിത്രവും സത്യങ്ങളും) സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സുവർണ്ണ ജൂബിലി നാടകോത്സവത്തിലേക്ക് ഞാനെഴുതിയ ‘ അശനി ‘ എന്ന നാടകം തെരഞ്ഞെടുക്കപ്പെട്ടു. ശ്രീ പോൾ കോട്ടിൽ സംവിധാനം നിർവഹിച്ച ഈ നാടകത്തിൽ രണ്ടാണും, ഒരു പെണ്ണുമായി മൂന്നു കഥാപാത്രങ്ങൾ മാത്രമേയുള്ളു. ആൺ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻതെരഞ്ഞെടുത്തത് കോർമലയിൽ നിന്നുള്ള പോൾ കൊട്ടിലും, ജോസ് അരീക്കാടനുമായിരുന്നു. കരിഞ്ഞുതുളഞ്ഞ അൽപ്പ വസ്ത്ര ധാരിയായ നായിക ‘ മനീഷ’ യെ അവതരിപ്പിക്കാൻ തയ്യാറായി വന്നത് എറണാകുളംജില്ലയുടെ കിഴക്കൻ മലയോര ഗ്രാമമായ കടവൂർ സ്വദേശിനിയായ ട്രീസ എന്ന് പേരുള്ള യുവതിയായിരുന്നു. നാടക പ്രവർത്തകനായ ഭർത്താവിനോടൊപ്പം ഒരു അമേച്വർ നാടക നടിയായി അറിയപ്പെട്ടിരുന്ന ട്രീസ ഒരുകഴിവുറ്റ സുന്ദരിയായിരുന്നു. സാമ്പത്തിക നേട്ടങ്ങൾ ഒന്നും…

സ്മൃതി വയനാട് വിളിക്കുന്നു (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടി അധികാരത്തിൽ രണ്ടാം പ്രാവശ്യവും നരേന്ദ്രമോദി സർക്കാർ എത്തിയപ്പോൾ ബി ജെ പി യുടെ 303 എം പി മാരിൽ ഏറ്റവും താര പ്രഭയോട് പാർലമെന്റിൽ പ്രവേശിച്ചത് ഉത്തർപ്രദേശിലെ അമേടി മണ്ഡലത്തിൽ കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിയാണ്. . 2003 ൽ ബി ജെ പി അംഗത്വം എടുത്തു രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സ്മൃതി ബി ജെ പി യുടെ പോഷക സംഘടന ആയ മഹിളാമോർച്ചയിൽ ഉൾപ്പെടെ നേതൃനിരയിലേക്ക് ഉയർന്നു. . 2011 മുതൽ രാജ്യസഭ മെമ്പർ ആയ സ്‌മൃതിയെ ആണ് ബി ജെ പി നേതൃത്വം 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുവാൻ അമേടിയിൽ നിയോഗിച്ചത്. . ബി ജെ പി യുടെ കണക്കുകൂട്ടലുകൾ ശരി വയ്ക്കുന്നതായിരുന്നു സ്‌മൃതിയുടെ…

നിങ്ങൾ ഒരു അമ്മയാകുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് യോഗാസനത്തിൽ നിന്ന് പ്രയോജനം ലഭിക്കും: ഡോ. ചഞ്ചൽ ശർമ

അമ്മയാകുന്നതിന്റെ മനോഹരമായ അനുഭവം ഓരോ സ്ത്രീയുടെയും ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്, എന്നാൽ ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി കാരണം, പല സ്ത്രീകൾക്കും ഈ സന്തോഷം നഷ്ടപ്പെടുന്നു അല്ലെങ്കിൽ ഈ പ്രക്രിയ പൂർത്തിയാക്കുന്നതിൽ വളരെ സങ്കീർണ്ണമായ പാതകളിലൂടെ കടന്നുപോകുന്നതിലൂടെ ധൈര്യം നഷ്ടപ്പെടുന്നു. നിങ്ങൾ ഇന്ത്യൻ സമൂഹത്തെക്കുറിച്ചോ പാശ്ചാത്യ സമൂഹത്തെക്കുറിച്ചോ സംസാരിച്ചാലും കുട്ടികളുടെ കാര്യത്തിൽ ആളുകളുടെ സംവേദനക്ഷമത വർദ്ധിക്കുന്നു. ഓരോ ദമ്പതികളും സ്വന്തം ജൈവിക കുഞ്ഞിനെ നേടാനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്നു, അതിനാൽ കൃത്രിമ രീതികൾ സ്വീകരിക്കുന്നതിന് മുമ്പ്, അല്ലെങ്കിൽ ദത്തെടുക്കുന്നതിന് മുമ്പ്, അവർ സ്വന്തമായി ഒരു കുട്ടി ഉണ്ടാകാൻ കഴിയുന്നത്ര ശ്രമിക്കുന്നു. ചില ആളുകൾക്ക് ഉടൻ വിജയം ലഭിക്കുന്നു, എന്നാൽ ചില ആളുകൾക്ക് ആശുപത്രികൾ സന്ദർശിക്കുകയും സമൂഹത്തിന്റെ പരിഹാസങ്ങൾ കേൾക്കുകയും ചെയ്യേണ്ടിവരുന്നു, അതിനാൽ അവരുടെ സമ്മർദ്ദം അനുദിനം വർദ്ധിക്കുന്നു. ആശാ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ്മയുമായുള്ള സംഭാഷണത്തിൽ,…