(CUNY / സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂ യോർക്ക് QCC ആർട്സ് ഗാലറി പ്രസിദ്ധീകരിച്ച ‘ Towards The Light ‘ ചരിത്രവും സത്യങ്ങളും) രക്ഷാധികാരി എന്ന നിലയിൽ ജ്വാലയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി ഇടപെടുവാൻ എനിക്ക്അവസരം കിട്ടി. ധാരാളം ചെറുപ്പക്കാർ ഞങ്ങളുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി ഞങ്ങൾക്കൊപ്പംഉണ്ടായിരുന്നു. അതിൽ വിദ്യാർത്ഥികളായിരുന്നു കൂടുതലും. അംഗങ്ങളിൽ സംഗീത വാസനയുള്ളവർക്ക്പരിശീലനം നേടുന്നതിനായി ഹാർമോണിയം ഉൾപ്പടെയുള്ള ചില സംഗീത ഉപകരണങ്ങൾ ഞങ്ങൾ വാങ്ങി. അംഗങ്ങളിൽ നിന്നു പത്തു രൂപാ വീതം പിരിച്ചുകൊണ്ട് ഒരു ലൈബറി ആരംഭിച്ചു. രക്ഷാധികാരി എന്ന നിലയിൽഞാൻ അൽപ്പം കൂടുതൽ മുടക്കി. വർഷങ്ങളായി ഞങ്ങളുടെയും അയൽ ഗ്രാമങ്ങളിലെയും വീടുകളിൽ പൊടിപിടിച്ചു കിടന്ന വളരെയേറെ പുസ്തകങ്ങൾ കണ്ടെത്തി ശേഖരിച്ചു. ആയിരത്തിലധികം പുതിയ പുസ്തകങ്ങൾവാങ്ങിച്ചു. ഞങ്ങളുടെ കടയുള്ള കെട്ടിടത്തിന്റെ മച്ചിൻ പുറം നിസ്സാരമായ ഒരു വാടകക്ക് കിട്ടി. തഴപ്പായകൾനിരത്തി അതിലാണ് പുസ്തകങ്ങൾ നിരത്തിയും,…
Category: ARTICLES
അന്യഗ്രഹ ജീവികൾ അവിടെയുണ്ട് ! (ലേഖനം): സന്തോഷ് പിള്ള
ഇലോൺ മസ്കിന്റെ സ്പേസ് എക്സ് എന്ന സ്ഥാപനം 42000 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുവാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുന്നു. ഇത്രയൂം ഉപഗ്രഹങ്ങൾ ശൂന്യാകാശത്ത്, ഭൂമിയിൽ നിന്നും നിശ്ചിത അകലത്തിൽ സ്ഥാപിച്ചു കഴിഞ്ഞാൽ, ഭൂമിക്കു ചുറ്റും ഒരു വലയം സൃഷ്ടിക്കുകയും, അതിലൂടെ ഭൂമിയുടെ ഏതുഭാഗത്തുനിന്നും മനുഷ്യർക്ക് അതിവേഗത്തിൽ ആശയ വിനിമയം നടത്തുവാൻ സാധിക്കുകയും ചെയ്യും. ഏറ്റവും വേഗത്തിൽ ആശയ വിനിമയം നടത്തുന്ന “ഫൈബർ ഒപ്റ്റിക്” നെറ്റ് വർക്കിനെക്കാൾ വേഗതയിൽ വിവരങ്ങൾ കൈമാറ്റം ചെയ്യപെടാമെന്നാണ് , ഇലോൺ മസ്കിന്റെ തന്നെ സ്ഥാപനമായ സ്റ്റാർ ലിങ്ക് ഗ്ലോബൽ കണക്റ്റിവിറ്റി അവകാശപ്പെടുന്നത്. ഇതുപോലെ, സൂര്യനിൽ നിന്നും ഭൂമിയിലേക്ക് വരുന്ന ഊർജ്ജം, മുഴുവനും പിടിച്ചെടുക്കുവാൻ സാധിക്കുന്ന ഉപഗ്രഹങ്ങളുടെ ഒരു വലയം ഭൂമിക്ക് ചുറ്റും സ്ഥാപിച്ച്, മനുഷ്യന് ഉപയോഗപ്രദമാകുന്ന രീതിയിൽ ഊർജമാറ്റം നടത്തി ഭൂമിയിലെ എല്ലാസ്ഥലത്തും എത്തിക്കുവാൻ സാധിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു! പാഴായി പോകുന്ന സൗരോർജ്ജം മാനവരാശിയുടെ പ്രമുഖ…
ജോർജ്കുട്ടി c/o ജോർജ്കുട്ടി (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
ബി ബി സി യുടെയും അൽ ജസീറായുടെയും എൻ ഡി ടി വി യുടെയും മോഡലിൽ ഏതാണ്ട് ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ന്യൂസ് അവർ എന്ന പേരിൽ വൈകിട്ടത്തെ അന്തി ചർച്ച തുടങ്ങുകയും ഏറെ താമസിയാതെ തുടങ്ങിയ ഇന്ത്യാവിഷൻ ചാനലിൽ ന്യൂസ് നൈറ്റ് എം വി നികേഷ്കുമാറും ചന്ദ്രശേഖരനും കൂടി രാത്രി ഒൻപതു മണിക്ക് അവതരിപ്പിക്കുകയും ചെയ്തപ്പോൾ യൂ ഡി എഫ് നെയും എൽ ഡി ഫ് നെയും പ്രധിനിതീകരിച്ചു എത്തിയ ചില പാനലിസ്റ്റുകൾ ചാനൽ ചർച്ചയുടെ മര്യാദ പാലിക്കാതെ ആക്രോശിക്കുകയും അട്ടഹസിക്കുകയും ചെയ്യുമ്പോൾ അന്നും ഇന്നും യാതൊരു പ്രകോപനവും ഉൾക്കൊള്ളാതെ ചിരിക്കുന്ന മുഖവുമായി പറയാനുള്ളത് കൃത്യമായ പോയിന്റിൽ ഊന്നി സംസാരിക്കുന്ന ബി ജെ പി നേതാവാണ് നാട്ടുകാരും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും സ്നേഹത്തോടെ ജോർജ്കുട്ടി എന്നു വിളിക്കുന്ന നിയുക്ത കേന്ദ്ര…
വീണ്ടും ചില കൃഷി വിശേഷങ്ങള്‍ (നര്‍മ്മ ലേഖനം): രാജു മൈലപ്ര
മറ്റു പല കാര്യങ്ങളിലുമെന്ന പോലെ കാര്‍ഷിക മേഖലയിലും ഞാനൊരു സമ്പൂര്‍ണ്ണ പരാജയമാണെന്ന് പലതവണ തെളിയിച്ചിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ എനിക്കുള്ള അഭിപ്രായം തന്നെയാണ് എന്റെ ഭാര്യക്കും. അമേരിക്കയിലെ കേരളം എന്നറിയപ്പെടുന്ന ഫ്ളോറിഡയിലേക്ക് കഴിഞ്ഞ വര്‍ഷം കിടക്കയുമെടുത്തു നടന്നപ്പോള്‍, വാടിത്തുടങ്ങിയ എന്റെ കാര്‍ഷിക മോഹങ്ങള്‍ വീണ്ടും പൂവണിഞ്ഞു. പോയ വര്‍ഷത്തെ കൃഷി എന്റെ ആഗ്രഹത്തോളം വളര്‍ന്നില്ലെങ്കിലും, അതു കാലം തെറ്റിയ കന്നി സംരംഭമായതുകൊണ്ട് എനിക്കു വലിയ നിരാശ തോന്നിയില്ല. ശുഭപ്രതീക്ഷയോടെ വിത്തും കൈക്കോട്ടും ഞാന്‍ വീണ്ടും കൈയിലെടുത്തു. ജനുവരി മാസത്തില്‍ തന്നെ ഞാന്‍ നിലമൊരുക്കി. വിദഗ്ധരായ മലയാളി കര്‍ഷകരില്‍ നിന്നും ആവശ്യത്തിനുള്ള വിത്തുകളും, ആവശ്യത്തിലേറെ ഉപദേശങ്ങളും കിട്ടി. ഒരു ചാന്‍സ് എടുക്കണ്ട എന്നു കരുതി, ‘പ്ലാന്‍ ബി’ പ്രകാരം ന്യൂയോര്‍ക്കിലും, ഹ്യൂസ്റ്റണിലുമുള്ള എന്റെ സുഹൃത്തുക്കളുടെ ഔദാര്യത്തില്‍ പാവയ്ക്കാ, പടവലങ്ങ, വെണ്ടയ്ക്കാ തുടങ്ങിയവയുടെ നാടന്‍ വിത്തുകളും തപാല്‍ മാര്‍ഗം വരുത്തി. “നമ്മളു കൊയ്യും…
സ്ത്രീകളിൽ അതിവേഗം വർദ്ധിച്ചുവരുന്ന ഈ രോഗം വന്ധ്യതയ്ക്ക് കാരണമാകും; ജീവിതശൈലി മാറ്റം ആവശ്യമാണ്: ഡോ. ചഞ്ചൽ ശർമ്മ
2022 മെയ് മാസത്തിൽ യുണിസെഫിന്റെ ഒരു റിപ്പോർട്ട് എല്ലാവരെയും ഞെട്ടിച്ചു. ആ റിപ്പോർട്ട് അനുസരിച്ച്, ദക്ഷിണേന്ത്യയിലെയും മഹാരാഷ്ട്രയിലെയും സ്ത്രീകൾക്കിടയിൽ പിസിഒഡി പ്രശ്നം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ നിലവാരം വളരെയധികം വർദ്ധിച്ചതിനാൽ ഇപ്പോൾ അത് അവഗണിക്കാനാവില്ല. ഈ രണ്ട് മേഖലകളിലും, ഏകദേശം 9.13% സ്ത്രീകൾക്ക് പിസിഒഎസ് ബാധിക്കുകയും 22% സ്ത്രീകൾക്ക് പിസിഒഡി ബാധിക്കുകയും ചെയ്യുന്നു. ആളുകൾ തമ്മിൽ ആർത്തവത്തെക്കുറിച്ച് സംസാരിക്കുക പോലും ചെയ്യാത്ത ഇന്ത്യയിൽ, ഇപ്പോൾ സ്ത്രീകളുടെ ആർത്തവ ആരോഗ്യ പ്രശ്നങ്ങൾ പരസ്യമായി ചർച്ച ചെയ്യപ്പെടുന്നുണ്ടെന്ന് ആശാ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ്മ പറയുന്നു. ഇക്കാലത്ത്, മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി കാരണം, മിക്കവാറും എല്ലാ വീടുകളിലും ചില സ്ത്രീകൾ പിസിഒഡി അല്ലെങ്കിൽ പിസിഒഎസ് പോലുള്ള രോഗങ്ങളാൽ ബുദ്ധിമുട്ടുന്നു. ഈ രോഗം ഒരു പ്രത്യേക പ്രായത്തിലുള്ള സ്ത്രീകളെ ബാധിക്കുന്നില്ല എന്നതാണ് അതിശയകരമായ കാര്യം, എന്നാൽ ഇത് ചെറുപ്പക്കാർ മുതൽ 30…
ദൈവം അയച്ച പോലെ ഒരാൾ വന്നു ! : ജയൻ വർഗീസ്
(CUNY \ QCC ആർട്സ് ഗാലറി പ്രസിദ്ധീകരിച്ച ‘Towards The Light‘ ചരിത്രവും സത്യങ്ങളും) 1970 കളുടെ അവസാന വർഷങ്ങളിൽ അന്ന് വെറും 25 വയസിനും മേൽ മാത്രം പ്രായമുണ്ടായിരുന്ന ദരിദ്രവാസിയും ഔപചാരിക വിദ്യാഭ്യാസ യോഗ്യതകൾ ഒന്നുമില്ലാത്തവനും നാട്ടുമ്പുറത്തുകാരനുമായ ഞാൻ എന്ന യുവാവിൽ നിന്ന് എങ്ങിനെയോ എവിടെയോ നിന്ന്ലഭിച്ച ദാർശനികമായ ഒരാന്തരിക ആവേശത്തിൽ സംഭവിച്ച ഒരത്ഭുത രചനയായിരുന്നു ജ്യോതിർഗമയ. ( Towards The Light ) മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ലഭിച്ച അപൂർവ്വ അംഗീകാരമായി CUNY/ സിറ്റിയൂണിവേഴ്സിറ്റി ഓഫ് ന്യൂ യോർക്ക് QCC ആർട്സ് ഗാലറി ഇംഗ്ലീഷിലും മലയാളത്തിലുമായി ഇപ്പോൾ ഇത്പ്രസിദ്ധീകരിച്ചപ്പോൾ അത് മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തിലെ ആദ്യസംഭവമായിരുന്നു. ആവേശകരമായ അനേകം അനുഭവങ്ങൾ ഈ നാടകവുമായി ബന്ധപ്പെട്ട്എനിക്കുണ്ടായിട്ടുണ്ട്. സത്യസന്ധമായി അത് പങ്കു വയ്ക്കുമ്പോൾ സ്വയം പുകഴ്ത്തലായി തെറ്റിദ്ധരിക്കരുതേഎന്ന് അപേക്ഷിക്കുന്നു. ആദ്യ അവതരണത്തിൽ നിന്ന് തുടങ്ങാം. നാട്ടിലെ…
ജൂണ്‍ 19 ലോക വംശീയ ദിനം – ലോകമെമ്പാടുമുള്ള വൈവിധ്യതയെ ആദരിക്കുന്ന ദിവസം
എല്ലാ വർഷവും ജൂൺ 19-ന് ആഘോഷിക്കുന്ന “ലോക വംശീയ ദിനം” നമ്മുടെ ലോകത്തെ സമ്പന്നമാക്കുന്ന വൈവിധ്യമാർന്ന സംസ്കാരങ്ങളെയും വംശങ്ങളെയും ആദരിക്കുന്നതിനും ആഘോഷിക്കുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന ഒരു ആഗോള ആചരണമാണ്. ലോകമെമ്പാടുമുള്ള നാഗരികതകളെ രൂപപ്പെടുത്തിയ പുരാതന ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും സത്തയെ പ്രോത്സാഹിപ്പിക്കുന്ന നമ്മുടെ പരമ്പരാഗതവും സാംസ്കാരികവുമായ വേരുകളുമായി വീണ്ടും ബന്ധിപ്പിക്കുന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തലായി ഈ ദിനം വർത്തിക്കുന്നു. ഉത്ഭവവും പ്രാധാന്യവും ലോക വംശീയ ദിനത്തിന് പിന്നിലെ ആശയം നമ്മുടെ ആഗോള സമൂഹത്തെ ഉൾക്കൊള്ളുന്ന സംസ്കാരങ്ങളുടെയും വംശീയതകളുടെയും സമ്പന്നമായ ചിത്രീകരണത്തോടുള്ള വിലമതിപ്പ് വളർത്തുക എന്നതാണ്. മറ്റുള്ളവരുടെ സംസ്കാരങ്ങളെ വിലമതിക്കുന്നതോടൊപ്പം സ്വന്തം സാംസ്കാരിക പൈതൃകം ഉൾക്കൊള്ളാൻ ഇത് ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. എല്ലാ വംശീയ വിഭാഗങ്ങൾക്കിടയിലും വൈവിധ്യം, ഉൾക്കൊള്ളൽ, പരസ്പര ബഹുമാനം എന്നിവയുടെ പ്രാധാന്യം ഈ ദിവസം ഊന്നിപ്പറയുന്നു. ചരിത്രം ലോക വംശീയ ദിനം ആദ്യമായി 2015-ല്‍ ആഘോഷിച്ചതിനു ശേഷമാണ് ലോകമെമ്പാടും പ്രശസ്തി നേടിയത്.…
അപ്പനും ഞാനും (പിതൃദിന ചിന്തകൾ): ജയൻ വർഗീസ്
(‘പാടുന്നുപാഴ്മുളം തണ്ട് പോലെ ‘ എന്ന അനുഭവക്കുറിപ്പുകളിൽ നിന്ന്) എന്റെ അപ്പന് നല്ല സുഖമില്ല എന്ന വിവരം അനുജൻ വിളിച്ചു പറഞ്ഞു. തൊണ്ണൂറ്റി ആറ് വയസിലും ശാരീരികഅവശതകൾ അവഗണിച്ച് നല്ല മാനസിക ആരോഗ്യത്തോടെ ജീവിക്കുകയായിരുന്നു അപ്പൻ. അടുത്ത കാലംവരെ വടി കുത്തിപ്പിടിച്ച് മുകളിലെ വീട്ടിൽ ( ഞങ്ങളുടെ ) എത്തി അവിടുത്തെ പോരായ്മകൾ നോക്കിനടത്തുമായിരുന്നു അപ്പൻ. അമ്മയുടെ മരണത്തിനു ശേഷമാണ് വടി ഉപേക്ഷിച്ച് റോയി ഇവിടെ നിന്ന് കൊണ്ട്കൊടുത്ത വാക്കറിൽ നടക്കാൻ തുടങ്ങിയത്. അതോടെ അധികവും താഴത്തെ ( ബേബിയുടെ ) വീട്ടിൽതന്നെയായി ഇരിപ്പും, കിടപ്പും. വാക്കറിന്റെ സഹായത്തോടെ അല്പമൊക്കെ നടക്കുവാൻ സാധിക്കുന്ന നിലയിൽആയിരുന്നു അപ്പൻ. പെട്ടെന്ന് ഒരു നെഞ്ചു വേദന അനുഭവപ്പെട്ടു എന്നും, ആശുപത്രിയിൽ കൊണ്ട് പോയി എന്നുമാണ് അനുജൻവിളിച്ചു പറഞ്ഞത്. പരിശോധനയിൽ ഹാർട്ട് വീക്ക് ആയിക്കൊണ്ടിരിക്കുകയാണെന്നും, കൂടുതൽകാർഡിയോളജി സൗകര്യങ്ങൾ ഉള്ള സ്ഥലത്തേക്ക് മാറ്റുന്നതാണ് നല്ലത്…
മുരളിയുടെ അമളി (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
. 1989 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ തിരുവനന്തപുരത്തു കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനിൽ കേരളത്തിലെ കോൺഗ്രസിന്റെ സമുന്നത നേതാക്കൾ യോഗം കൂടിയപ്പോൾ കരുണാകരൻ മൂത്രം ഒഴിക്കുവാൻ പോയപ്പോൾ എ കെ ആന്റണി കോഴിക്കോട് മണ്ഡലത്തിലേക്കു എഴുതിചേർത്ത പേരാണ് കെ മുരളീധരന്റെ എന്നാണ് പരക്കെയുള്ള സംസാരം. . രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കാലം മുതൽ കമ്യുണിസ്റ്റ് പാർട്ടികൾക്ക് എതിരെ കടുത്ത നിലപാട് എടുത്തിരുന്ന മുരളി കന്നി അങ്കത്തിൽ തന്നെ കരുത്തനായ കമ്യുണിസ്റ്റ് നേതാവ് ഇ കെ ഇമ്പീച്ചിബാവയെ മലർത്തി അടിച്ചുകൊണ്ട് തന്റെ പാർലെമെന്ററി യാത്രയ്ക്കു തുടക്കം കുറിച്ചു. . തുടർച്ചയായ രണ്ടു വിജയങ്ങൾക്ക് ശേഷം വീരേന്ദ്രകുമാറിനോട് കോഴിക്കോട് മൂന്നാം അങ്കത്തിൽ പരാജയപ്പെട്ട മുരളി 98 ൽ തൃശൂരിലേക്ക് കളം മാറ്റിയെങ്കിലും സി പി ഐ യുടെ കറകളഞ്ഞ നേതാവ് വി…
മാലിനിയുടെ കഥാലോകം: സാംസി കൊടുമണ്‍
മാലിനിയുടെ 20 കഥകളും ഒരു അനുസ്മരണവും അടങ്ങുന്ന ‘നൈജല്‍’ എന്ന ഈ ചെറുകഥാ സമാഹാരത്തിന് അഭിനന്ദനങ്ങള്‍. മാലിനി ഈ കഥകളിലൊന്നും പ്രത്യക്ഷത്തില്‍ വലിയ വലിയ സൈദ്ധാന്തിക ചര്‍ച്ചകളൊന്നും അവതരിപ്പിക്കുന്നില്ല. എന്നുതോന്നാം. അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അസ്തിത്വ പ്രതിസന്ധിവാദമോ, സ്ത്രീ ശാക്തീകരണ പക്ഷപാത നിലപാടുകളോ മുഴച്ചു നില്ക്കുന്നില്ല. പത്തുനാല്പതു വര്‍ഷമായി അമേരിക്കയില്‍ ജീവിക്കുന്ന ഒരു സ്ത്രീ എഴുത്തുകാരിയില്‍ നിന്നും നാം ചിലപ്പൊള്‍ അതു പ്രതീക്ഷിക്കുന്നുണ്ടാവാം. എന്നാല്‍, മാലിനി താന്‍ ഉപേക്ഷിച്ചു പോന്ന നാട്ടിലെ ആ ഗ്രാമ അന്തരീക്ഷത്തിലാണ് തന്റെ കഥകളുടെ ഉറവിടം തേടുന്നത്. ഈ കഥകളത്രയും കാലാകാലങ്ങളായി തന്റെ ഉള്ളില്‍ നിന്ന് പുറത്തു ചാടാന്‍ വെമ്പല്‍ കൂട്ടിയിട്ടുണ്ടാകാം. വളരെ ലളിതമായ കഥാതന്തുവിനെ പല കൈവഴികളിലൂടെ വികസിപ്പിച്ചെടുക്കുന്ന മാന്ത്രിക വിദ്യ മാലിനിക്ക് വശമുണ്ടെന്നു പറയാതിരിക്കാന്‍ കഴിയില്ല. ഒരു റോക്കറ്റ് ഭൂമിയെ പലവട്ടം ചുറ്റി ഭ്രമണപഥത്തില്‍ എത്തും പോലെ മാലിനിയുടെ…