അനുഭവം തിരുമധുരം തീനാളം (ആത്മകഥ) ഗ്രന്ഥ കർത്താവ്: ശ്രീമാൻ ഡോക്ടർ ടി. ആർ. രാഘവൻ ആസ്വാദനം: തൊടുപുഴ കെ ശങ്കർ മുംബൈ ആമുഖം: വിശ്വവിഖ്യാതമായ മുംബൈ നഗരം ഒരു മഹാസാഗരം പോലെയാണ്. വ്യത്യസ്ത ജീവികളുടെ സാന്നിദ്ധ്യമാണ് ഒരു സാഗരത്തിന്റെസവിശേഷത! സാഹിത്യ സാഗരത്തിലും ഈ വൈവിദ്ധ്യം നമുക്ക് ദർശിക്കുവാൻ കഴിയും. വിവിധ ഭാഷകളിൽ പല തരത്തിലുള്ള സാഹിത്യകാരന്മാർ ഈ മഹാസാഗരത്തിലുണ്ട്. കവികൾ, മഹാകവികൾ, കഥാ കൃത്തുകൾ, നാടക കൃത്തുകൾ, നോവലിസ്റ്റുകൾ എന്ന് വേണ്ട, ഏതെങ്കിലും ഒരു സാഹിത്യ ശാഖയിൽ പ്രാവീണ്യം നേടിയവരോ, പരിശീലിക്കുന്നവരോ ആരുമാകാം! ചുരുക്കത്തിൽ എത്രയോ പേർ, ജന്മ സിദ്ധമായ അഭിരുചി മൂലം, ഉപജീവനത്തിനു പുറമെ,കർമ്മ നിരതരായി സ്വന്തം ജീവിതം, ഉദ്ദേശശുദ്ധിയോടെ ഉഴിഞ്ഞു വച്ചിട്ടുള്ള പ്രബലരായ സാഹിത്യോപാസകരാണെന്ന് കാണാൻ കഴിയും. മനോഹരമായ നമ്മുടെ മലയാള ഭാഷാ സാഹിത്യത്തിലും ഒട്ടേറെ മഹാ പ്രതിഭകൾ എക്കാലത്തും ഉണ്ടായിരുന്നതായി കാണാം. ഇന്നും…
Category: ARTICLES
ലോക കേരള സഭാ ധൂർത്ത് നാലാം ടേമിലേക്ക് – ആർക്കെന്ത് പ്രയോജനം?: മാത്യുക്കുട്ടി ഈശോ
ന്യൂയോർക്ക്: ഏഴര ലക്ഷം അമേരിക്കൻ ഡോളർ – ഏകദേശം ആറ് കോടി രൂപാ മുടക്കി ഒരു വർഷം മുമ്പ് കൃത്യമായി പറഞ്ഞാൽ 2023 ജൂൺ 9, 10, 11 തീയതികളിൽ വളരെ കൊട്ടിഘോഷത്തോടെ ആർഭാടമായി ന്യൂയോർക്ക് ടൈം സ്‌ക്വയറിലെ മാരിയറ്റ് മാർക്വസ് ഹോട്ടലിലും ടൈം സ്‌ക്വയറിന്റെ പൊതു വീഥിയിലും വച്ച് നടത്തപ്പെട്ട ലോക കേരളാ സഭയുടെ അമേരിക്കൻ റീജിയണൽ കോൺഫറൻസ് മലയാളികൾ മറന്നു കാണും എന്നാണ് കരുതുന്നത്. പുതിയ ചൂടേറിയ വാർത്തകൾ ധാരാളമായി യാതൊരു പഞ്ഞവുമില്ലാതെ ഒന്നിന് പുറകെ ഒന്നായി ദിനവും പ്രത്യക്ഷപ്പെടുമ്പോൾ ഒരു വർഷം മുമ്പുള്ള കാര്യം മനസ്സിൽ സൂക്ഷിക്കാൻ മലയാളിയുടെ മസ്തിഷ്കത്തിൽ എവിടെ സ്ഥലം? എന്നാൽ കേരളാ ചക്രവർത്തിയായ, അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ സാക്ഷാൽ നേതാവായ കേരളാ മുഖ്യൻ പിണറായി സഖാവിനെ ബൂർഷ്വാകളായ സായിപ്പിന്റെ നാട്ടിൽ വിദേശ വസ്ത്രധാരണത്തിൽ വേഷം കെട്ടിച്ച് ടൈം സ്ക്വയറിന്റെ…
വന്ധ്യതയ്ക്കുള്ള സാധ്യത വർദ്ധിക്കുന്നത് എന്തുകൊണ്ട്?; അതിന്റെ കാരണം അറിയുക: ഡോ. ചഞ്ചൽ ശർമ
ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഗോളതലത്തിൽ വന്ധ്യതയ്ക്കുള്ള സാധ്യത വർദ്ധിച്ചിട്ടുണ്ട്. ഇതുമൂലം 10 മുതൽ 15 ശതമാനം വരെ ദമ്പതികൾക്ക് കുട്ടികളുണ്ടാകുന്നതിൽ തടസ്സങ്ങൾ നേരിടേണ്ടിവരുന്നു. വന്ധ്യത എന്നത് ഏതൊരു ദമ്പതികളും കുട്ടികളുണ്ടാകുക എന്ന ലക്ഷ്യത്തോടെ ഒരു വർഷത്തേക്ക് അവരുടെ പങ്കാളിയുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഒരു വൈകല്യമാണ്, എന്നാൽ അവരുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുന്നു. വന്ധ്യതയ്ക്ക് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ടെങ്കിലും ഇപ്പോൾ ഈ പ്രശ്നം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ വർദ്ധനവിന് പിന്നിലെ പ്രധാന കാരണങ്ങൾ വിശദീകരിച്ചുകൊണ്ട് ആശാ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ്മ പറഞ്ഞു, ഇന്നത്തെ കാലത്ത് ആളുകളുടെ ജീവിതശൈലിയിലെ മാറ്റങ്ങൾ, അവരുടെ ഭക്ഷണക്രമം, വർദ്ധിച്ചുവരുന്ന മലിനീകരണം, വിവിധ രോഗങ്ങൾ, കരിയറിനെക്കുറിച്ചുള്ള അവബോധം, വിവാഹത്തിലെ കാലതാമസം മുതലായവ. സാധാരണയായി ഈ പ്രശ്നത്തിന് കാരണമാകുന്ന ചില കാരണങ്ങളാണിവ. ഡോ. ചഞ്ചൽ ശർമ്മ…
പ്ഫ പുല്ലേ (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡാ
1997 ഡിസംബർ മാസത്തിൽ എറണാകുളം കലൂരിലുള്ള പി വി എസ് ഹോസ്പിറ്റലിൽ കരൾ രോഗം മൂർച്ഛിച്ചു ചികിത്സയിൽ ആയിരുന്ന പഴയകാല നായക നടൻ എം ജി സോമന് സന്ദർശിച്ച സുരേഷ് ഗോപിയോട് അദ്ദേഹം തലയിൽ കൈ വച്ചു അനുഗ്രഹിച്ചു പറഞ്ഞു സുരേഷ് സിനിമയിൽ മാത്രമല്ല പൊതുരംഗത്തും പ്രശസ്തിയിലേക്ക് ഉയരും. . ഏതാണ്ട് നാൽപതു വർഷത്തോളമായി മലയാള സിനിമയിലെ അഭിനയ രംഗത്തുള്ള സുരേഷ് ഗോപിയെ ഏറെ പ്രശസ്തിയിലേക്ക് ഉയർത്തിയ പ്രധാന കാരണങ്ങളിൽ ഒന്ന് 1994 ൽ പുറത്തിറങ്ങിയ കമ്മീഷണർ സിനിമയിൽ സത്യസന്ദനായ പോലീസ് ഓഫീസർ ആയി അഭിനയിച്ച സുരേഷ് ഗോപി അഴിമതി വീരനായ പോലീസ് ഐ ജി ആയി അഭിനയിച്ച തന്റെ മേലുദ്യോഗസ്ഥൻ രാജൻ പി ദേവിന് നേരെ കൈ ചൂണ്ടി വിളിച്ച “പ്ഫ പുല്ലേ ”എന്ന വൈറൽ ഡയലോഗ് ആണ്. . പിന്നീട് മിമിക്രി കലാകാരന്മാർ ഏറ്റെടുത്ത…
സുരേഷ് ഗോപി ജിക്ക് ഒരു തുറന്ന കത്ത്
വിഷയം: കേരളത്തിൻ്റെ നിർണായകമായ ശുചിത്വ വിഷയം അഭിസംബോധന ചെയ്യുന്നു. പ്രിയ ശ്രീ സുരേഷ് ഗോപി ജി……. കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്ത ഞങ്ങളുടെ പ്രിയപ്പെട്ട സുരേഷ് ഗോപി ജിക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു. താങ്കളിൽ നിക്ഷിപ്തമായ വകുപ്പ് എന്തുതന്നെയായാലും കേരളത്തിൻറെ മാലിന്യ വിഷയത്തിൽ താങ്കൾ ശ്രദ്ധ ചെലുത്തും എന്ന് പ്രതീക്ഷയിൽ ആണ് ഞാൻ ഈ കത്ത് എഴുതുന്നത്. തൃിശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ മാത്രമല്ല കേരളത്തിൻറെ ആകമാനമായുള്ള പുരോഗമനത്തിലും ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുന്നതിലും താങ്കൾ ഈ കാലമത്രയും ചെയ്ത പ്രവർത്തികൾ വിലമതിക്കാവുന്നതിലും അപ്പുറമാണ്. ഭരത്ചന്ദ്രൻ ഐപിഎസ് ആയും ആനക്കാട്ടിൽ ചാക്കോച്ചിയായും മാളിയേക്കൽ തൊമ്മിയായും അഭ്രപാളികളിൽ അത്ഭുതം തീർത്ത താങ്കൾ കേന്ദ്ര സഹമന്ത്രിയായി വരുമ്പോൾ മാറ്റത്തിന്റെ വലിയ അത്ഭുതമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. നമ്മുടെ പ്രിയപ്പെട്ട കേരളത്തിൻ്റെ ക്ഷേമത്തിലും വികസനത്തിലും അതീവ ഉത്കണ്ഠയുള്ള ഒരു വ്യക്തി എന്ന നിലയിൽ, അടിയന്തിരവും സുസ്ഥിരവുമായ…
‘മിഷൻ പോസിബിൾ’- പുസ്തകത്തെക്കുറിച്ചും രചയിതാവിനെക്കുറിച്ചും
അന്ത്യോഖ്യ സിറിയൻ ഓർത്തഡോക്സ് ചർച്ചിന്റെ അമേരിക്കയിലെ മലങ്കര ആർച്ച് ഡയോസിസിലെ വൈദികനാണ് മതാന്തര സംവാദങ്ങളിലൂടെയും സമാധാന യാത്രകളിലൂടെയും ശ്രദ്ധിക്കപ്പെട്ട ഫാ. ജോസഫ് വർഗീസ്. പാക്കിസ്ഥാനിലേക്ക് ഫാ. ജോസഫ് വർഗീസ് അടുത്തിടെ നടത്തിയ മിഷൻ യാത്രയുടെ വിവരണമാണ് ‘മിഷൻ പോസിബിൾ’ എന്ന പുസ്തകം. ഇതാദ്യമാണ് സിറിയൻ ഓർത്തഡോക്സ് സഭയിൽ നിന്നുള്ള ഒരാൾ പ്രക്ഷുബ്ധമായ പാകിസ്ഥാൻ ഭൂമികയിൽ ഒരു മിഷൻ യാത്ര നടത്തുന്നത്. പാകിസ്ഥാനിലെ വിശാലമായ മിഷൻ മേഖലയിൽ പ്രവർത്തിക്കാൻ ദൈവം അദ്ദേഹത്തെ തിരഞ്ഞെടുക്കുകയായിരുന്നു. ചരിത്രപരമായ ഈ ദൗത്യ യാത്രയിൽ അന്ത്യോക്യയുടെയും കിഴക്കിന്റെയും പാത്രിയർക്കീസും, സാർവത്രിക സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമോന്നത തലവനുമായ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്റെ പേട്രിയാർക്കൽ അസിസ്റ്റന്റ് കൂടിയായ സിറിയയിലെ ഡമാസ്കസിൽ നിന്നുള്ള ബിഷപ്പ് ജോസഫ് ബാലിയും പങ്കുചേർന്നു . പാകിസ്ഥാനിലെ കത്തോലിക്കാ സഭയിൽ നിന്ന് അടുത്തിടെ സിറിയൻ ഓർത്തഡോക്സ് വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട…
യൂ എ ബീരാൻ – രാഷ്ട്രീയക്കാർക്കിടയിലെ സാഹിത്യകാരൻ: യു.എ നസീർ, ന്യൂയോര്‍ക്ക്
എൻ്റെ പിതാവും കേരളത്തിലെ സമുന്നത രാഷ്ട്രീയ നേതാക്കളിൽ ഒരാളുമായ യു.എ ബീരാൻ സാഹിബ് വിടപറഞ്ഞിട്ട് ഇരുപതിമൂന്ന് (മെയ് 31) വർഷം പിന്നിടുകയാണ്. മന്ത്രി, മുസ്‌ലിംലീഗ് നേതാവ്, എഴുത്തുകാരൻ തുടങ്ങി ധാരാളം വിശേഷണങ്ങൾക്കുടമയായിരുന്നു പ്രിയപ്പെട്ട പിതാവ്. എന്നും സ്മരണയിൽ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും പ്രത്യേകമായി ഓർമ്മകൾ പങ്കുവെക്കാനുള്ള ഒരു അവസരമായി ഈ ദിവസത്തെ ഞങ്ങൾ കാണുകയാണ്. എഴുത്തുകാരൻ, ഗ്രന്ഥകാരൻ, മികച്ച പത്രപ്രവർത്തകൻ, കഴിവുള്ള സംഘാടകൻ, പ്രഗൽഭനായ ഭരണാധികാരി, സാഹിത്യകാരൻ, സഹകാരി, സാക്ഷരതാ യജ്ഞ പ്രവർത്തകൻ, സാഹിത്യ സഹകരണ സംഘം പ്രവർത്തകൻ, പത്രാധിപർ, പരിഭാഷകൻ, ആധുനിക കോട്ടക്കലിന്റെ ശില്പി തുടങ്ങിയ മേഖലകളിൽ തൻ്റേതായ സ്ഥാനം അടയാളപ്പെടുത്തിയാണ് പിതാവ് വിട്ടുപിരിഞ്ഞത്. ആ ശൂന്യതക്ക് ഇരുപതിമൂന്ന് വർഷം പിന്നിട്ടു എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ ഞങ്ങൾക്കിന്നും സാധിച്ചിട്ടില്ല. കുടുംബത്തിലും രാഷ്ട്രീയത്തിലും എന്തെല്ലാം വിശേഷങ്ങളാണ് ഇതിനകം കഴിഞ്ഞുപോയത്. ആ അവസരങ്ങളിലൊക്കെ പിതാവ് ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ആശിച്ചിട്ടുണ്ട്.…
രാഹുലിന്റെ രാശി തെളിയുമോ? (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കേ ഇന്ത്യയിൽ എന്നല്ല ലോക രാജ്യങ്ങൾ ആകാംഷയോടെ ഉറ്റു നോക്കുന്നത് രാഹുൽ ഗാന്ധിയുടെ നേതൃത്വം ഇന്ത്യ മുന്നണിയ്ക്കു ഗുണം ചെയ്യുമോ എന്നാണ്. 1991 മെയ് 24 നു രാജീവ് ഗാന്ധിയുടെ ചിത യമുന നദിയുടെ തീരത്തു കത്തിയെരിയുമ്പോൾ അടുത്ത് ദുഃഖം അടക്കാനാവാതെ വെള്ള കുർത്തയും ധരിച്ചു നിന്ന ഇരുപതു വയസുകാരൻ വെളുത്തു സുമുഖനായ രാഹുൽ ഗാർഡ്ഓഫ്ഓണറിന്റെ വെടി ശബ്ദം ആകാശത്തേയ്ക്കു ഉയർന്നപ്പോൾ ഞെട്ടിത്തരിച്ചു പിന്തിരിഞ്ഞു നോക്കിയത് അറുപതോളം ലോക രാജ്യങ്ങളിലെ ജനങ്ങൾ ലൈവ് ആയി വേദനയോടെ ആണ് കണ്ടു നിന്നത്. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി ഇന്ത്യയിൽ മടങ്ങി എത്തിയ രാഹുൽ നെഹ്‌റു കുടുംബത്തിന്റെ പാരമ്പര്യത്തിൽ കോൺഗ്രസ് പാർട്ടിയിലെ ഏതു ഉന്നത പദവിയിൽ എത്താമായിരുന്നു എങ്കിലും സാധാരണ പ്രവർത്തകരെ പോലെ എൻ എസ് യൂവിലും യൂത്ത്…
ജലസമൃദ്ധമായ തണ്ണിമത്തൻ പഴവും പുരുഷ പ്രത്യുൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ടോ?: ഡോ. ചഞ്ചൽ ശർമ
വേനൽക്കാലം അടുക്കുമ്പോൾ, നഗരത്തിന്റെ താപനില വർദ്ധിക്കുകയും ശരീരത്തിൽ നിന്ന് വിയർപ്പിന്റെ അളവ് കുറയുകയും ചെയ്യുന്നു. അത്തരമൊരു സീസണിൽ, നിങ്ങളുടെ ശരീരത്തിന് ജലത്തിന്റെ കുറവും നിർജ്ജലീകരണവും അനുഭവപ്പെടാം. ഈ പ്രശ്നങ്ങളെല്ലാം ഒഴിവാക്കാൻ, സാധാരണ വെള്ളത്തിന് പുറമെ, അമിതമായ അളവിൽ വെള്ളം അടങ്ങിയ അത്തരം പഴങ്ങളും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. അത്തരം പഴങ്ങളുടെ വിഭാഗത്തിൽ ഏറ്റവും മികച്ചത് തണ്ണിമത്തനാണ്. പോഷക സമൃദ്ധവും ആരോഗ്യകരവും രുചികരവുമായ പഴമാണ് തണ്ണിമത്തൻ. ഈ വേനൽക്കാലത്ത്, തണ്ണിമത്തൻ മിക്കവാറും എല്ലാ പ്രായത്തിലുമുള്ള ആളുകൾ ഇഷ്ടപ്പെടുന്ന ഒരു ആശ്വാസ ഫലമാണെന്ന് തോന്നുന്നു. തണ്ണിമത്തൻ പഴവും അതിന്റെ രുചിയും നമുക്കെല്ലാവർക്കും പരിചിതമാണെങ്കിലും ഇത് പുരുഷന്മാർക്ക് അമൃത് പോലെയാണെന്ന് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ എന്ന് ആശാ ആയുർവേദ ഡയറക്ടറും വന്ധ്യത സ്പെഷ്യലിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ്മ ഈ വിഷയത്തിൽ പറഞ്ഞു. ഈ പഴം നിങ്ങളുടെ ശരീരത്തിൽ ജലാംശം…
യാത്രാവഴിയിലെ ഇടത്താവളങ്ങൾ (ലേഖനം): ജയൻ വർഗീസ്
മനുഷ്യ വർഗ്ഗത്തിന് വംശ നാശം സംഭവിക്കും എന്ന ശാസ്ത്ര നിഗമനം ഏറ്റു പാടിക്കൊണ്ട് സമകാലീനസംവിധാനങ്ങളും മാധ്യമങ്ങളും ആഘോഷിക്കുകയാണ്. പ്രകൃതി ക്ഷോഭങ്ങൾ എന്നും മനുഷ്യന്റെപേടിസ്വപ്നങ്ങളായിരുന്നു എന്ന് സമ്മതിക്കുമ്പോളും. എല്ലാ പ്രതികൂലങ്ങളുടെയും പിന്നാമ്പുറങ്ങളിൽ നിന്ന്നീണ്ടുവരുന്ന കരുണയുടെ ഒരു കരുത്തുറ്റ കൈ ചരിത്രത്തിൽ എവിടെയും നമുക്ക് കാണാവുന്നതാണ്. 57 കോടികൊല്ലങ്ങൾക്ക് മുൻപുണ്ടായി എന്ന് പറയപ്പെടുന്ന പ്രീ കാബ്രിയൻ സർവ നാശത്തിൽ നിന്നും ആറരക്കോടിവര്ഷങ്ങള്ക്കു മുൻപുണ്ടായ യത്തിക്കാൻ താഴ്‌വരയിൽ സംഭവിച്ച ഉൽക്കാ പതന സർവ്വ നാശത്തിൽ നിന്നും കരകയറിയ ജീവനാണ് ഇന്ന് നമ്മളോടൊപ്പം ഉള്ളതെന്ന് നാം മനസ്സിലാക്കണം. അന്ന് ചത്തടിഞ്ഞ ജീവികൾക്കോ അതിജീവിച്ച് പരിണമിച്ചു വന്ന ജീവികൾക്കോ തങ്ങളുടെ നില നില്പിനോമരണത്തിനോ വേണ്ടി വലിയ സംഭാവനകൾ ഒന്നും അർപ്പിക്കാനായില്ല എന്നതാണ് സത്യം. അല്ലെങ്കിൽ അവരുടെഅനുവാദ പ്രകാരമോ, സമ്മത പ്രകാരമോ ആയിരുന്നില്ല അവർക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ. ഇന്ന് നമ്മൾചെയ്യുന്നത് പോലെ സാഹചര്യങ്ങളെ ആസ്വദിക്കുക…