സംഘടനകളുടെ സംഘടനയായ നമ്മുടെ സംഘടന, ഇന്ന് വളർന്നു പന്തലിച്ച് അമേരിക്കയും കടന്ന് കാനഡയിലും എത്തിയിരിക്കുന്നു. നമ്മൾ നാട്ടിൽ നിന്നും വന്ന എല്ലാ മന്ത്രിമാർ, രാഷ്ട്രീയക്കാര്‍, സാമ്പത്തിക നിലയിൽ ഉന്നതിയിൽ നിൽക്കുന്നവർ, അവരെയെല്ലാം സ്വീകരിച്ച് അവരുമായുള്ള ഫോട്ടോ നമ്മൾ പ്രസിദ്ധീകരിച്ചില്ലേ? നെഹ്റു ജി സ്റ്റൈലിൽ സ്യൂട്ട് ഒപ്പിച്ച് ഡൽഹിയിലും തിരുവനന്തപുരത്തും പോയി നമ്മൾ ഫോട്ടോ എടുത്ത് എല്ലാ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചില്ലേ? നമ്മൾ കൺവെൻഷൻ നടത്താത്ത നല്ലൊരു ഹോട്ടൽ ഇന്ന് കേരളത്തിലുണ്ടോ? കൊച്ചി എയർപോർട്ടിൽ ഇറങ്ങുമ്പോൾ അമേരിക്കൻ മലയാളികൾക്ക് മാത്രം ഉപയോഗിക്കുവാനുള്ള യൂറോപ്യൻ ക്ലോസറ്റിന്റെ ടിക്കറ്റ് നിരക്കിൽ നാം ഡിസ്കൗണ്ട് വാങ്ങിച്ചു കൊടുത്തില്ലേ? വളരുംതോറും പിളരുമെന്ന് മാണിസാറ് പറഞ്ഞത്, നമ്മുടെ കാര്യത്തിൽ പ്രാവർത്തികമല്ല. കാരണം നമ്മൾ വളരുന്നില്ല. അതിനാൽ നമ്മൾ “പാര”ലൽ ആയി സംഘടനകൾ തുടങ്ങിയ പറ്റൂ. അപ്പോഴാണ് ഒരു ലോക്കൽസിന്റെ ചോദ്യം, നമ്മുടെ സംഘടനയിൽ എത്ര അംഗ സംഘടനകള്‍…
Category: ARTICLES
പണമൊഴിഞ്ഞ പെട്ടിയുമായി ശ്രീ എം.എ. ബേബി: കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം ധന സമ്പാദന കമ്പോള സമ്പല്‍ സമൃദ്ധിയിലേക്ക് വളര്‍ന്നു കൊണ്ടിരിക്കുമ്പോഴാണ് ഈ വികൃത ജനാധിപത്യ വിരുദ്ധ ഉല്പാദന താഴ്‌വരയിലേക്ക് സത്യത്തിന്‍റെ മുഖവും മൂര്‍ച്ചയുള്ള നാവുമായി ശ്രീ. എം.എ.ബേബി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സി.പി.എം) ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റത്. ആനയ്ക്ക് അലങ്കാരങ്ങള്‍ എന്ന പോലെ അധികാരം അലങ്കരമാക്കിയ, ഭോഗ്യവസ്തുക്കളെന്തും മധുരമധുരമായി വിഴുങ്ങുന്ന കമലവനത്തില്‍ മത്തുപിടിച്ചു് പറന്നുകളിക്കുന്ന വണ്ടുകളെ കാണുമ്പോള്‍ റഷ്യയുടെ രാഷ്ട്രപിതാവ് ലെനിനെ ഓര്‍മ്മ വരും. അദ്ദേഹത്തിന്‍റെ ഇഷ്ട വിനോദം വായനയായിരുന്നു. മാര്‍ക്സ്, ഏംഗല്‍സ്, പുഷ്കിന്‍, ദുര്‍ഗനേവ്, തല്‍സ്തായ് തുടങ്ങിയവരുടെ കൃതികള്‍ വായിച്ചാണ് അറിവുകള്‍ നേടിയത്. ആ ഗണത്തില്‍ കേരളത്തില്‍ കണ്ടത് സംഗീത സാഹിത്യത്തില്‍ ബേബി സഖാവിനെയാണ്. ഓരോ കാരണ ങ്ങളാല്‍ മനുഷ്യര്‍ തേങ്ങലടക്കി വിങ്ങിപൊട്ടുമ്പോള്‍ രാജ്യസ്നേഹികളുടെ മനസ്സില്‍ ഒരു നേര്‍ത്ത വികാര മുണ്ടായിരുന്നത് ഈ അരാഷ്ട്രീയതയുടെ ഉന്നത…
കേന്ദ്രമന്ത്രി ഭരത് ചന്ദ്രൻ ഐപിഎസ് – Just Remember That (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
തൃശൂർ ലൂർദ് പള്ളിയിലെ മാതാവിന്റെ രൂപത്തിൽ സ്വർണ്ണ കിരീടം ചാർത്തിയും മുരളി മന്ദിരത്തിന്റെ ഒരുടമയും പണ്ട് മുകുന്ദപുരത്തു മത്സരിക്കാൻ പോയി കേരളത്തിലെ കോൺഗ്രസ് സ്‌ഥാനാർഥികൾ മുഴുവൻ പരാജയപ്പെടുവാൻ കാരണക്കാരിയുമായ പദ്മജയെ സ്വന്തം പാളയത്തിൽ എത്തിച്ചും വടകരയിൽ നിന്നും വണ്ടി കയറി തന്നെ നേരിടാൻ തൃശൂരിൽ എത്തിയ മുരളി മന്ദിരത്തിന്റ മറ്റൊരു ഉടമ മുരളീധരനെ പരാജയപ്പെടുത്തിയും തൃശൂർ എടുത്തുകൊണ്ടു ഡൽഹിക്ക് പോയ സുരേഷ് ഗോപിക്കു പക്ഷേ ബി ജെ പി കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്തിരുന്ന ക്യാബിനറ്റ് റാങ്കോടെയുള്ള മന്ത്രി പണി കിട്ടിയില്ല. പകരം സഹമന്ത്രി മാത്രമേ ഒഴിവുള്ളൂ എന്നറിയിച്ചപ്പോൾ കുറച്ചു പിണങ്ങുകയും ഇടയുകയും ഒക്കെ ചെയ്തെങ്കിലും ഒടുവിൽ അമർഷം ഉള്ളിലൊതുക്കി സഹ എങ്കിൽ സഹ എന്നു പറഞ്ഞു കിട്ടിയതും വാങ്ങി നാട്ടിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങാൻ തിരിച്ചു തിരുവനന്തപുരത്തു പറന്നിറങ്ങിയ തന്നെ സ്വീകരിക്കുവാൻ പതിവില്ലാതെ രണ്ടുപേർ വന്നിരിക്കുന്നത് കണ്ടു…
ചില ജന്മദിന ചിന്തകള്‍ (ലേഖനം): രാജു മൈലപ്ര
അങ്ങിനെ ആയുസ്സിന്റെ കലണ്ടറിലെ ഒരു താളുകൂടി മറിയുന്നു. ജീവിതത്തിന്റെ ‘Grace period’ല്‍ കൂടി കടന്നുപോകുന്ന ഒരു കാലം. ഊണിലും ഉറക്കത്തിലും നാമറിയാതെ തന്നെ ജീവിത രഥചക്രം മുന്നോട്ടുരുളുകയാണ്. യാത്രയുടെ അന്തിമ ലക്ഷ്യം സുനിശ്ചിതമാണ്. എന്നാല്‍ എപ്പോള്‍, എങ്ങിനെ, എവിടെ….? ‘Age is a Just Number’ എന്നത് വയോധികരെ സന്തോഷിപ്പിക്കാനുള്ള വെറും ഒരു ഭംഗിവാക്കാണ്. എത്ര ചിട്ടയോടുകൂടി ജീവിച്ചാലും അറുപതു കഴിയുമ്പോള്‍ ശരീരം അതിന്റെ അവശ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങും. “പാണ്ടന്‍ നായയുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല” എന്ന തിരിച്ചറിവ് ഉണ്ടാകും. “ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനം” എന്ന പഴഞ്ചൊല്ലിന്റെ പൊരുള്‍ ശരിക്കും മനസ്സിലാകും. പ്രാഥമിക ആവശ്യങ്ങള്‍ (Activities of daily living) നിറവേറ്റാന്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നതുപോലെ മറ്റൊരു ഗതികേട് ഇല്ല. വാര്‍ദ്ധക്യത്തിലേക്ക് കടന്നവര്‍ ‘എനിക്കുശേഷം പ്രളയം’ എന്ന ധാരണ ഒഴിവാക്കണം. ‘താനൊരു സംഭവമാണെന്നും, താനില്ലാതെ…
എം എ ബേബി ബി എ (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
സി പി എമ്മിന്റെ പുതിയ ദേശീയ ജനറൽ സെക്രട്ടറി എം എ ബേബിക്ക് തന്റെ കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ ഡിഗ്രിക്ക് പഠിച്ചെങ്കിലും ബി എ പൂർത്തീകരിക്കാൻ സാധിച്ചില്ല. അതുപോലെ ആയിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലും ഇതുവരെ. കൊല്ലം ജില്ലക്കാരൻ ആയ ബേബി സ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ എസ് ഫ് ഐ ൽ പ്രവർത്തിച്ചു പ്രസംഗ ശൈലിയിലെ പ്രത്യേകത കൊണ്ടു വേഗത്തിൽ നേതാവായി ഉയർന്നു. തികഞ്ഞ വാഗ്മിയും സൈദ്ധന്തികനും ആയ ബേബി ഇ എം സ് നും അച്ചൂതാനന്ദനും ഇ കെ നായനാർക്കും ശേഷം എൺപതുകളുടെ തുടക്കത്തിൽ കേരളത്തിലെ സി പി എം ന്റെ രണ്ടാം നിര നേതാക്കളിൽ പ്രധാനിയായി ഉയർന്നു. എൺപത്തിയാറിൽ ആദ്യമായി മുപ്പത്തിരണ്ടാം വയസ്സിൽ രാജ്യസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ബേബി രണ്ടു ടേമിൽ ആയി ഏതാണ്ട് പത്തു വർഷത്തോളം ഡൽഹിയിൽ പ്രവർത്തിച്ചു തന്റെ വാക്ചാതുരി കൊണ്ടു…
ഇനിയൊരു ജന്മം …. (ഡോ. എസ് എസ് ലാല്‍)
അച്ഛനും അമ്മയ്ക്കും ഞങ്ങൾ രണ്ട് മക്കളായിരുന്നു. മൂത്തത് ഞാൻ. ഇപ്പോൾ അച്ഛനും അമ്മയും അനിയത്തിയും ജീവിച്ചിരിപ്പില്ല. കുട്ടിക്കാലത്ത് അമ്മ പറയുമായിരുന്നു “മോൻ ഒരു ഫോഴ്സപ്സ് ബേബിയാണ്. മോനെ പ്രസവിക്കാൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടു. അമ്മ മരിച്ചു പോകുമെന്ന് ഡോക്ടർമാർ അച്ഛനോട് പറഞ്ഞായിരുന്നു.” എന്താണ് ഫോഴ്സസ് എന്നറിയില്ലെങ്കിലും ആ കുട്ടിക്കാലത്ത് ഞാൻ പലപ്രാവശ്യം കണ്ണാടി നോക്കിയിട്ടുണ്ട്. എൻ്റെ ആകൃതിയായിരിക്കും ഫോഴ്സപ്സിന് എന്ന ധാരണയിൽ. എൻ്റെ ശരീര വലുപ്പം കാരണം അമ്മയുടെ പ്രസവം വളരെ ബുദ്ധിമുട്ടായിരുന്നു. അമ്മയുടെ ജീവൻ അപകടത്തിലാണെന്ന് അച്ഛനെ ഡ്യൂട്ടി ഡോക്ടർ അറിയിച്ചു. ശസ്ത്രക്രിയയ്ക്കുള്ള സൗകര്യങ്ങൾ അവിടെയില്ലായിരുന്നു. ഒടുവിൽ ഡ്യൂട്ടി ഡോക്ടറുടെ വൈദഗ്ദ്ധ്യത്തിൽ ഫോഴ്സപ്സ് ഉപയോഗിച്ചാണ് എന്നെ പുറത്തെടുത്തത്. ദുർഘട പ്രസവത്തിൻ്റെ പ്രത്യാഘാതങ്ങൾ അമ്മയ്ക്കായിരുന്നു കൂടുതലും. നീണ്ടകാലം തുടർ ചികിത്സകളും. എന്നെ പുറത്തെടുത്ത് അമ്മയെയും എന്നെയും രക്ഷിച്ച ആ ഡോക്ടർ ആരെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ഒരുപക്ഷേ ഇപ്പോൾ…
‘എമ്പുരാൻ’ ക്രിസ്തു മതത്തിനെതിരെ അജണ്ടയോ? (ലേഖനം): അജു വാരിക്കാട്
‘എമ്പുരാൻ’ സിനിമയെക്കുറിച്ച് പൊതുവിൽ ഉയർന്നുവരുന്ന വിമർശനങ്ങൾ പ്രധാനമായും ഹിന്ദുക്കളെ ആക്ഷേപിക്കുകയും അവരെ വർഗീയവാദികളായി ചിത്രീകരിക്കുകയും ഗോധ്ര സംഭവം മാനിപുലേറ്റ് ചെയ്യുകയും ചെയ്തു എന്നതാണ്. എന്നാൽ, ഇതിനേക്കാൾ ഗുരുതരമായി ഈ സിനിമ ലോകത്തിലെ ഏറ്റവും വലിയ മതമായ ക്രിസ്തുമതത്തെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നുണ്ടെന്നതാണ്. സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചില രംഗങ്ങളും സംഭാഷണങ്ങളും ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണെന്നാണ് ആക്ഷേപം. ഉദാഹരണമായി, “ദൈവപുത്രൻ പാപം ചെയ്യുമ്പോൾ ദൈവം കറുത്ത മാലാഖയെ – ബ്ലാക്ക് ഏഞ്ചലിനെ, സാത്താനെ – അയക്കുന്നു” എന്ന സംഭാഷണം ക്രിസ്ത്യാനികളുടെ വിശ്വാസത്തിൽ യേശുക്രിസ്തുവിന്റെ പരിശുദ്ധതയെ ചോദ്യം ചെയ്യുന്നതാണ്. ഇതിന് പുറമെ, ഒരു ക്രൈസ്തവ ദേവാലയത്തിന്റെ മട്ടുപ്പാവിൽ നിന്ന് കുരിശ് തകർന്ന് നിലത്ത് വീഴുന്ന ഒരു രംഗം സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കുരിശ് തലകുത്തി വീണ് രണ്ട് കഷണങ്ങളായി പിളരുമ്പോൾ ‘L’ എന്ന അക്ഷരം മാത്രം ദൃശ്യമാകുന്നു, ഇത്…
ലേഡീസ് & ജെന്റില്‍മെന്‍…. (നര്‍മ്മ ലേഖനം): സണ്ണി മാളിയേക്കല്‍
ഗുഡ് ഈവനിംഗ്….. വളരെ ചുരുക്കി പറയണമെന്ന് അദ്ധ്യക്ഷൻ പ്രത്യേകം പറഞ്ഞിട്ടുള്ളതിനാൽ നിങ്ങളുടെ വിലയേറിയ സമയം മനസ്സിലാക്കിക്കൊണ്ട് കാര്യത്തിലേക്ക് കടക്കാം. എന്റെ പേര് എൽദോ കൊട്ടാരത്തിൽ, എന്നെ കമ്മറ്റി ചെയർമാൻ ആയി തിരഞ്ഞെടുത്തതിലുള്ള പ്രത്യേകം നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. വേദിയിലിരിക്കുന്ന അദ്ധ്യക്ഷൻ പൊന്നപ്പൻ, നമ്മുടെ പ്രസ്ഥാനത്തിന് ചുക്കാൻ പിടിക്കുന്ന ആഗോള പ്രസിഡണ്ട് തങ്കപ്പൻ, കാലാകാലങ്ങളായി നമ്മുടെ പ്രസ്ഥാനത്തെ നടത്തിക്കൊണ്ടുപോകുന്ന സ്വർണ്ണപ്പൻ, പടിഞ്ഞാറേ റീജണൽ നിന്നും വിമാനം എടുത്തു വന്ന കുട്ടപ്പൻ, മേഖല പ്രസിഡണ്ട് രാജപ്പൻ, ലോക്കൽ പ്രസിഡണ്ട് കണ്ണപ്പൻ, ഇന്നത്തെ ഈ സായാഹ്നം ഇത്ര മനോഹരമാക്കിയ ലോക്കപ്പൻ, പ്രോഗ്രാമിന്റെ കമ്മിറ്റി ചെയർമാൻ ബിജുക്കുട്ടൻ, ബിനുക്കുട്ടൻ, ജിജി കുട്ടൻ വിമൻസ് ഫോറം റീജിയണൽ പ്രസിഡന്റ്മാർ, സാറാകുട്ടി, അന്നക്കുട്ടി, ബീനകുട്ടി, സുമതി പിള്ള, ആനി മേനോൻ, കൺവെൻഷൻ കമ്മറ്റി ബിനുമോൾ, സിനുമോൾ, ചിന്നുമോൾ, ഈ പ്രോഗ്രാം ഇത്ര മനോഹരം ആക്കുവാനായി ഞങ്ങളെ…
ട്രംപും താരിഫും (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ
“പോപ്പിനെ കുർബാന പഠിപ്പിക്കരുതെന്ന്” പണ്ട് പറയുമായിരുന്നു. അതുപോലെയാണ് ട്രംപിനെ ബിസ്സിനസ്സ് പഠിപ്പിക്കരുതെന്ന് പറയുന്നത്. ബിസ്സിനസ്സിന്റെ എല്ലാ തന്ത്രങ്ങളുമറിയാവുന്ന ആളാണ് പ്രസിഡന്റ് ട്രംപ്. ആ ട്രംപിന്റെ താരിഫ് ചങ്ങലക്കുള്ളിൽ കിടന്ന് ഉരുളുകയാണ് ആഗോള വിപണി. ട്രംപ് അധികാരത്തിൽ രണ്ടാമത് വരുന്നത് വരെ അമേരിക്കക്കാരിൽ മിക്കവർക്കും അറിയില്ലായിരുന്നു അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ താരിഫ് അല്ലെങ്കിൽ നികുതി എന്താണെന്ന്. എന്നാൽ ഇന്ന് അമേരിക്കക്കാർക്ക് മാത്രമല്ല ലോകർക്ക് എല്ലാവര്ക്കും അറിയാം താരിഫ് എത്രയെന്ന്. ഒട്ടു മിക്ക സാധങ്ങൾക്കും നാമമാത്രമായ താരിഫ് മാത്രമേ അമേരിക്ക ഏർപ്പെടുത്തിയിരുന്നുള്ളു ഇതിനു മുൻപ്. അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് ഉൾപ്പെടെ താരിഫ് നാമമാത്രമായിരുന്നുയെങ്കിൽ അവയ്‌ക്കൊക്കെ ഇരുപത്തഞ്ച് ശതമാനമാക്കിയിരിക്കുകയാണ്ഇത് ആഗോള വിപണിയെ കാര്യമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. പ്രത്യേകിച്ച് യൂറോപ്പ്യൻ വിപണിയെ അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ വാഹങ്ങൾ ഇറക്കുമതി ചെയ്യുന്നത് യൂറോപ്പിൽ. മെക്സിക്കോ കാനഡ ജപ്പാൻ ജർമ്മനി…
തമ്പുരാനേ…. ഒരു എമ്പുരാന്‍ (രാജു മൈലപ്ര)
കാണാനുള്ളവര്‍ കണ്ടു. കേള്‍ക്കാനുള്ളത് കേട്ടു. നേടാനുള്ളവര്‍ നേടി. ഏതാനും ദിവസത്തെ കോലാഹലങ്ങള്‍ക്കൊടുവില്‍, അവഗണിക്കപ്പെടുമായിരുന്ന ഒരു സിനിമ, കൃത്യമായ മാര്‍ക്കറ്റിംഗ് തന്ത്രത്തിലൂടെ കോടാനുകോടികള്‍ നേടി. കുടില്‍ മുതല്‍ കൊട്ടാരം വരെ അത് ചര്‍ച്ചാവിഷയമായി. തന്ത്രി മുതല്‍ മന്ത്രി വരെയുള്ളവരെ മൂന്നു മണിക്കൂര്‍ നേരം തീയേറ്ററില്‍ ഇരുട്ടിന്റെ തടവറയിലാക്കി. അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍! ഓരോരുത്തരും അവരുടെ രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക ചായ്‌വ് അനുസരിച്ച് അഭിപ്രായങ്ങള്‍ പറഞ്ഞു. പറഞ്ഞ അഭിപ്രായങ്ങള്‍ ചിലര്‍ മാറ്റിപ്പറഞ്ഞു. ചാനല്‍ ചര്‍ച്ചകള്‍ ചന്ത നിലവാരത്തിലെത്തിച്ച്, അവതാരകര്‍, അവതാരങ്ങളായി ഉറഞ്ഞു തുള്ളി. ചാനലുകാരും യുട്യൂബ് കാരും മത്സരിച്ച് തുടര്‍ച്ചയായി റിപ്പോര്‍ട്ടുകള്‍ ചെയ്ത് ‘ഓന്ത് പരമുവിനെ, ചട്ടമ്പിപ്പരമുവാക്കി’. പറഞ്ഞുവരുന്നത് ‘എമ്പുരാന്‍’ എന്ന സിനിമയെപ്പറ്റിയാണ്. ഞാന്‍ ആ സിനിമ കണ്ടില്ല. കാണുവാനുള്ള താത്പര്യവുമില്ല. ‘ആടുജീവിതവും’, ‘ആവേശവു’മൊന്നും എന്നില്‍ ഒരു ആവേശവും ഉയര്‍ത്തിയില്ല. അരവിന്ദന്റെ ‘കാഞ്ചനസീത’യും, അടൂര്‍ ഗോപാലകൃഷ്ണന്റെ ‘എലിപ്പത്തായവു’മൊന്നും ആസ്വദിക്കുവാനോ വിലയിരുത്തുവാനോ…