മറ്റൊരു കാലത്തുമില്ലാത്ത രീതിയിലുള്ള പ്രതിസന്ധിയാണ് സീറോ മലബാര്‍ സഭയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സഭ പിളര്‍പ്പിലേക്ക് എന്നുപോലുമുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. വിശുദ്ധ കുര്‍ബ്ബാനയെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കാലങ്ങളായി പിന്തുടര്‍ന്ന ജനാഭിമുഖ കുര്‍ബ്ബാന മാറ്റിക്കൊണ്ട് ഏകീകൃത കുര്‍ബ്ബാനയായി ത്രോണോസഭിമുഖ കുര്‍ബ്ബാന വേണമെന്ന സീറോ മലബാര്‍ സഭയുടെ സിനഡിന്റെ തീരുമാനം എറണാകുളം അങ്കമാലി തൃശ്ശൂര്‍ തുടങ്ങിയ ചില രൂപതകളിലെ മെത്രാന്മാരും വൈദീകരും വിശ്വാസികളും എതിര്‍ത്തതോടെയാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം. എതിര്‍പ്പിനെതിരെ ശക്തമായ നടപടിയുമായി സിനഡ് രംഗത്ത് വന്നതോടെ അത് മറ്റൊരു തലത്തിലേക്ക് പോയിയെന്നു തന്നെ പറയാം. അതോടെ പള്ളിക്കകത്തു നടന്ന പ്രശ്നങ്ങള്‍ തെരുവില്‍ പോരായി മാറി. ഏകീകൃത കുര്ബാനയെന്ന തീരുമാനത്തില്‍ നിന്ന് അണുവിട വ്യതിചലിക്കില്ലെന്ന് സിനഡും സിനഡ് തീരുമാനം നടപ്പാക്കില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപതയും അവരോടൊപ്പം നില്ക്കുന്ന ചില രൂപതകളിലെ വൈദീകരും അല്മായരും നിലയുറപ്പിച്ചിരിക്കുകയാണ്. അതോടെ പ്രശ്ന…
Category: ARTICLES
മാവേലിക്കൊരു തുറന്ന കത്ത്: ഡോ. ജോർജ് മരങ്ങോലി
പ്രിയ ബഹുമാനപ്പെട്ട മാവേലിത്തമ്പുരാന് തൃക്കാക്കര നിന്നും ത്രിവിക്രമൻ എഴുതുന്നത്. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി അങ്ങയെ ഒന്ന് കണികാണാൻ പോലും കിട്ടുന്നില്ല എന്നതായിരുന്നു വലിയ വിഷമം. ഈ വർഷമെങ്കിലും അങ്ങയെക്കണ്ടു ഞങ്ങളുടെ ബുദ്ധിമുട്ടുകൾ ബോധിപ്പിക്കാമല്ലോ എന്ന് കരുതി കാത്തിരിക്കുമ്പോഴാണ് പഴയ കാലങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട് ഒരു പെരുമഴ. പല മുന്നറീപ്പുകളും വന്നായിരുന്നു. അണക്കെട്ടുകൾ പലതും തുറക്കാൻ തുടങ്ങി എന്നൊക്കെ കേട്ടപ്പോൾ ഞങ്ങളുടെ അണ്ഡകടാഹം കത്തിപ്പോയി! ഈ വർഷവും ഓണം കുളമാകുമോ എന്ന് എല്ലാവരും ഭയന്നു! ഏതായാലും പൊതുവെ വലിയ കുഴപ്പം ഉണ്ടായില്ല. പക്ഷെ എറണാകുളത്തു കാർക്ക് നല്ല പണികിട്ടി. അഴുക്കു ചാലുകൾ എല്ലാം അടഞ്ഞുപോയതിനാൽ മഴവെള്ളം കെട്ടിക്കിടന്നു റോഡുകളിൽ ബോട്ട് ഓടിക്കാൻ പറ്റിയ പരുവത്തിലായി! ഒട്ടേറെ വീടുകളിലും കടകളിലുമെല്ലാം വെള്ളം കയറി! വേണ്ടപ്പെട്ടവർ പരസ്പരം പഴി ചാരി; ഒടുവിൽ മഴക്കായി കുറ്റം! ശക്തമായ മഴയാണ് വെള്ളക്കെട്ടിന് കാരണമെന്ന് അവർ കണ്ടുപിടിച്ചു!…
കേരളത്തിൽ പട്ടികളുടെ പടയോട്ടം?: കാരൂർ സോമൻ (ചാരുംമുടൻ)
ലോക ആരോഗ്യ സംരക്ഷണ രംഗത്ത് കേരളത്തിന് വലിയൊരു സ്ഥാനമുണ്ട്. 2003 മെയ് 13 ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചരിത്രമായി മാറിയ ഹ്ര്യദയം ശസ്ത്രക്രിയ നടത്തിയ ഡോ.ജോസ് ചാക്കോയെ സ്മരിക്കുന്നതിനൊപ്പം പേപ്പട്ടി വിഷബാധക്കെതിരെ മരുന്ന് കണ്ടുപിടിച്ച് 1885 ജൂലൈ 6 ന് നായയുടെ കടിയേറ്റ 9 വയസ്സുള്ള ജോസഫ് മെയ്സ്റ്റെർക്ക് ലൂയി പാസ്ചർ കുത്തിവെപ്പ് നടത്തി ജനങ്ങളെ രക്ഷപ്പെടുത്തിയതും ഈ അവസരമോർക്കുന്നു. 2022 സെപ്തംബർ 5 ന് റാന്നി പെരിനാട് സ്വദേശി 12 വയസ്സുള്ള അഭിരാമി മൂന്ന് കുത്തിവെപ്പ് നടത്തിയിട്ടും പേവിഷബാധയേറ്റ് മരിച്ചത് സങ്കടകരമായ അനുഭവമാണ്. വാക്സിന്റെ ഗുണനിലവാരം പരിശോധിക്കാറില്ലേ? ലോക മലയാളികൾ ഉറ്റുനോക്കുന്നത് നമ്മുടെ ആരോഗ്യ-മൃഗ രംഗത്തെ താറുമാറാക്കുന്നത് ആരാണ്? കൈക്കൂലി കൊടുത്തും, പിൻവാതിൽ നിയമനം നടത്തിയും എം.ബി.ബി.എസ്/വെറ്റിനറി ഡോക്ടർമാർ ഈ രംഗത്ത് വന്നതോ അതോ വിവിധ വകുപ്പുകളിലെ സർക്കാർ തൊഴിലാളികളോ? പേ വിഷബാധയേറ്റ…
പൂവിളി പൂവിളി പൊന്നോണമായി: സന്തോഷ് പിള്ള
കൊതുമ്പ് കത്തിച്ചുണ്ടാക്കുന്ന തീയിൽ, വലിയ ഉരുളിക്കുള്ളിൽ ശർക്കര ഉരുക്കി, ചുക്കുപൊടി ഇടുമ്പോൾ ഉണ്ടാവുന്ന സുഗന്ധം ആസ്വദിച്ച് വീടിനു പുറകിലുള്ള ഒരപുരയിൽ നിൽക്കുമ്പോൾ മുത്തശ്ശനോട് ചോദിച്ചു, “തൊണ്ടും ചിരട്ടയും ഉപയോഗിച്ചാൽ തീ ആളിക്കത്തില്ലേ? അപ്പോൾ ശർക്കര പുരട്ടി വേഗത്തിൽ ഉണ്ടാക്കാമല്ലോ?” അഞ്ച് വയസ്സുകാരനായ കൊച്ചുമകനോട് മുത്തശ്ശൻ പറഞ്ഞു, “മോനെ, കൊതുമ്പിന്റെ ചെറുതീയിൽ ഉണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ രുചി, വിറക്, തൊണ്ട്, ചിരട്ട എന്നീ തീയിൽ പാചകം ചെയ്താൽ കിട്ടില്ല. ചെറുതീയിൽ ഇങ്ങനെ, ഇങ്ങനെ പിരട്ടി, പിരട്ടി ഏത്തക്ക കഷ്ണം മൂപ്പിച്ച് ശർക്കര പിരട്ടിയാക്കണം.” മൂന്നു വെട്ടുകല്ലുകൾക്ക് മുകളിൽ ഇരിക്കുന്ന ഉരുളിയിൽ വലിയ ചട്ടുകം കൊണ്ട് തുടർച്ചയായി മുത്തശ്ശൻ ഇളക്കികൊണ്ടിരിക്കുന്നു. കുട്ടനാട്ടുകാരനായിരുന്ന മുത്തശ്ശന് സ്വന്തമായി വള്ളമുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. അന്ന് ഉപയോഗിച്ചിരുന്ന തുഴയാണോ ഇപ്പോൾ ചട്ടുകമായി ഉരുളിയിലൂടെ തുഴയുന്നത്? ഇടക്കിടെ ചട്ടുകം പൊക്കി ശർക്കര നൂൽ പരുവത്തിൽ തന്നെ അല്ലെ എന്ന്…
ഇന്ന് ‘ലോക നാളികേര ദിനം’
ഇന്ന് (സെപ്തംബർ 2 ന്) ലോക നാളികേര ദിനമായി ആചരിക്കുന്നു. തേങ്ങയുടെ മൂല്യത്തെയും ഗുണങ്ങളെയും കുറിച്ചുള്ള അറിവ് ഊന്നിപ്പറയുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്. ലോകമെമ്പാടും ഏറ്റവുമധികം ഉപയോഗിക്കുന്ന പഴങ്ങളുടെ പട്ടികയിലും ഇത് സ്ഥാനം പിടിക്കുന്നു. കൂടാതെ, തേങ്ങയുടെ വിവിധോദ്ദേശ്യ സ്വഭാവം അതിനെ വ്യത്യസ്തമാക്കുന്നു. തെങ്ങ് (അതിന്റെ വിവിധ ഭാഗങ്ങൾ) പ്രകൃതിയുടെ ഏറ്റവും വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളിൽ ഒന്നാണ്, ഭക്ഷണവും പാനീയവും മുതൽ സൗന്ദര്യവർദ്ധക തയ്യാറെടുപ്പുകളും അലങ്കാരങ്ങളും വരെ. ഡ്രൂപ്പ് കുടുംബത്തിലെ അംഗമായ തെങ്ങ്, ഉഷ്ണമേഖലാ രാജ്യങ്ങളിൽ കൂടുതലായി കാണപ്പെടുന്നു. ഏഷ്യൻ-പസഫിക് മേഖലയിലാണ് തെങ്ങ് കൂടുതൽ പ്രചാരത്തിലുള്ളത്. ഈ ദിനം ആഘോഷിക്കുന്നതിന്റെ ഉദ്ദേശ്യം തെങ്ങ് കൃഷിയും ഉൽപ്പാദനക്ഷമതയും പ്രോത്സാഹിപ്പിക്കുക എന്നതാണ്. മംഗള കർമ്മങ്ങളിലും തേങ്ങ ഉപയോഗിക്കാറുണ്ട്. ഇതോടൊപ്പം, മറ്റ് പലതിലും ഇത് ഉപയോഗിക്കുന്നു. ലോക നാളികേര ദിനത്തിന്റെ ചരിത്രം: 2009-ലാണ് ആദ്യമായി ലോക നാളികേര ദിനം ആചരിച്ചത്. ഏഷ്യൻ,…
കഞ്ചാവ് മാഫിയകളുടെ തലതൊട്ടപ്പന്മാർ: കാരൂർ സോമൻ, (ചാരുംമൂടൻ)
കേരളത്തിലെ രക്ഷിതാക്കൾ ഇന്ന് ആശങ്കാകുലരാണ്. പലരും അത്യുച്ചത്തിൽ വിലപിക്കുന്നു. നമ്മുടെ ഹരിത വിദ്യാലയങ്ങളിൽ ഇന്ന് കെട്ടിയിറക്കിയിരിക്കുന്നത് വിദ്യാർത്ഥികളുടെ അടിത്തറയിളക്കുന്ന, ജീവിതം തകിടം മറിക്കുന്ന അപകടകാരികളായ ലഹരി മരുന്നുകളാണ്. കുഞ്ഞിളം പ്രായത്തിൽ പ്രസരിപ്പോടെ കാന്തി ചിതറി കാണേണ്ട മുഖം വാടിക്കരിഞ്ഞും ചഞ്ചല മിഴികളോടെ നോക്കുന്നു. കരളിന്റെ മുഖ്യ ശത്രു മദ്യപാനമെന്നപോലെ കുട്ടികളുടെ നാഡീഞരമ്പുകളെ ഭ്രാന്തുപിടിപ്പിക്കുന്ന വിധം അവരിൽ ആരാണ് മയക്കു മരുന്നുകൾ അടിച്ചേൽപ്പിക്കുന്നത്? ലഹരി മരുന്നിനോടുള്ള ആസക്തി എങ്ങനെയുണ്ടായി? അറിവിന്റെ വിശാലലോകത്തേക്ക് സഞ്ചരിക്കേണ്ട കുട്ടികൾ അവരുടെ പഠന നൈപുണ്യം തെളിയിക്കേണ്ടത് സ്വന്തം വിജ്ഞാനത്തെ ഉല്പാദിപ്പിച്ചുകൊണ്ടാണ്. അതിന് പകരം മയക്കുമരുന്നല്ല ഉല്പാദിപ്പിക്കേണ്ടത്. അവിടെ മന്ദബുദ്ധികളെ ഉല്പാദിപ്പിക്ക മാത്രമല്ല അറപ്പും, വെറുപ്പും മടുപ്പും മൃഗീയ പ്രവർത്തികൾക്ക് കാരണമാകുന്നു. അത് സ്വന്തം ജീവിതത്തെ മാത്രമല്ല കുടുംബത്തിലുള്ളവർക്കും കണ്ണീരിന്റെ പാടുകൾ പതിയുന്നു.സമുഹത്തെ, സംസ്ക്കാരത്തെ ധർമ്മസങ്കടത്തിലാഴ്ത്തുന്നു. കേരളത്തിലെ വിദ്യാഭ്യാസ കച്ചവടം മൂലം കുട്ടികൾക്ക് അവിടെ പഠിക്കാൻ…
നാനാത്വത്തില്‍ ഏകത്വം (ലേഖനം): സണ്ണി മാളിയേക്കല്‍
നാനാത്വത്തില്‍ ഏകത്വം അതാണ് ഭാരതം. കേരളത്തെ സാമൂഹികമായി ഒരുമിച്ചു നിര്‍ത്തുന്നത് പൂര്‍ണ്ണമായും സര്‍ക്കാരോ, നിയമമോ, അടിസ്ഥാന സാനകര്യങ്ങളോ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതിനൊപ്പം തന്നെ സാഹോദര്യത്തോടെ ജീവിക്കാനുള്ള തോന്നലുകളുമുണ്ട്. ആഴത്തിലുള്ള ആ തോന്നല്‍ നമ്മളെ ചേര്‍ത്തു നിര്‍ത്തുന്നു. ആ തോന്നലുകള്‍ വളര്‍ന്നു വലുതാകുന്നതല്ലേ ഓണവും, ക്രിസ്തുമസ്സും, റംസാനുമൊക്കെ. ഉല്ലാസത്തിന്റെയും, ഉത്സാഹത്തിന്റെയും അവസ്ഥയിലേക്ക് എത്തിക്കുന്ന ഉപകരണമാണ്. ഉത്സവങ്ങള്‍ കേരളീയരും, അന്യ സംസ്ഥാനക്കാരും അവരുടെ ഭാഷയും, അവരുടെ സംസ്ക്കാരങ്ങളുമൊക്കെയായി ഒരുമയോടെ കഴിയുന്ന ഒരു സംസ്ഥാനം മറ്റെങ്ങും ഉണ്ടോയെന്നു എനിക്ക് തോന്നുന്നില്ല. കാരണം, മാനുഷ്യരെല്ലാം ഒന്നുപോലെ എന്നു കരുതി ജീവിച്ചിരുന്ന നാടാണ് കേരളം. അതുകൊണ്ടാണ് റംസാനും, ക്രിസ്തുമസ്സും, ഹോളിയും, ഓണവും അന്യ ദേശക്കാരും, കേരളീയരും ചേര്‍ന്ന് ഒരുമയോടെ ആഘോഷിക്കുന്നത്. പാതാളത്തിലേക്കു ചവിട്ടി താഴ്ത്തിയാലും തിരികെ ജനങ്ങളെ കാണാനെത്തുന്ന രാജാവിന്റെ തിരിച്ചുവരവായി നാം ഓണം ആഘോഷിക്കുന്നു. മാവേലി തമ്പുരാനെ സ്വീകരിക്കാന്‍ ഓണക്കോടിയും, പൂക്കളവും…
മത തമ്പ്രാക്കന്മാരേ…. പെൺകുട്ടികൾ ശബ്ദിക്കട്ടെ (ലേഖനം) : കാരൂർ സോമൻ
കേരള ചരിത്രം കടന്നുവന്നിട്ടുള്ളത് ധാരാളം അവിസ്മരണീയങ്ങളായ നാൾ വഴികളിലൂടെയാണ്. ഏതൊരു വ്യക്തിയുടേയും സാംസ്ക്കാരിക സാക്ഷാത്ക്കാരമാണ് പുരോഗതി നേടുക. പുരോഗമനാശയങ്ങൾ മാറ്റത്തിന്റെ മാതൃകയാണ്. അങ്ങനെ പുരോഗതി നേടുന്ന ദേശങ്ങൾ, രാജ്യങ്ങൾ പുത്തൻ പറുദീസയായി പുനർനിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അവിടെ പുതിയ തൊഴിലുകൾ, പുതിയ റോഡുകൾ, പുതിയ ബ്രിഡ്ജുകൾ, പുതിയ തീവണ്ടികൾ, വാഹനങ്ങൾ, കെട്ടിടങ്ങൾ, ഹോട്ടലുകൾ, പാർക്കുകൾ, വ്യവസായം തുടങ്ങി ആധുനിക ടെക്നോളജിയുടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയ വാതായനങ്ങൾ മിഴി തുറക്കുമ്പോൾ കേരളത്തിലെ പെൺകുട്ടികൾ എങ്ങനെ വസ്ത്രം ധരിക്കണം, ക്ലാസ് മുറികളിൽ ആൺകുട്ടികൾക്കൊപ്പമിരിക്കാൻ പാടില്ല എന്നൊക്കെ കേട്ടാൽ സമൂഹത്തിൽ വഷളന്‍ വളരാൻ വളം വേണ്ട എന്ന് തോന്നും. ഞാൻ പഠിച്ച കാലങ്ങളിൽ ഒന്നിച്ചിരുന്നാണ് പഠിച്ചത്. തീവണ്ടി, വിമാനം, കപ്പൽ, ബസ്സ് ഇതിലെല്ലാം ഒരേ സീറ്റിലിരുന്നാണ് സ്ത്രീ പുരുഷന്മാർ സഞ്ചരിക്കുന്നത്. ചില മത മൗലികവാദികൾ പച്ചപ്പുല്ലു കണ്ട പശുവിനെപോലെയാണ് ഇതിൽ പുല്ലു തിന്നാൻ വരുന്നത്. നമ്മുടെ…
ഓ കുഴപ്പമില്ല !
കുഴപ്പം (kuzhappam) എന്ന വാക്കിൻറെ അർത്ഥം നോക്കിയപ്പോൾ ഇവയെല്ലാം ആണ് എനിക്ക് ലഭിച്ചത്: trouble, difficulty, imbroglio, defect, confusion, disorderliness. അപ്പോൾ കുഴപ്പമില്ല എന്ന് പറഞ്ഞാൽ ഈ മേൽപ്പറഞ്ഞ സംഭവങ്ങൾ ഇല്ലാതിരിക്കാം എന്ന് നമുക്ക് കരുതാം. ഇനി കാര്യത്തിലേക്ക് കടക്കാം. അമേരിക്കൻ മണ്ണിൽ ഇന്ത്യൻ പാചകരീതി മാറ്റുരച്ചവരാണ് മുഗൾ പാലസ് ബി.കെ. ജോൺ, ബംഗാൾ ടൈഗർ സിംസൺ, മഹാറാണി ജോൺ, സിത്താര്‍ പാലസ് ഷാജു കെ പോൾ. സൺഡേ ലഞ്ചും ഔട്ട്ഡോർ കേറ്ററിംഗ് കൂടുതലായി മലയാളികളുമായി ഇടപെടേണ്ടി വരുന്നത്. കാശ്മീരി ഷെഫ്, ലാസിം ഭായി ഉണ്ടാക്കിയ റോഹൻ ജോഷ്, ഗഡുവാളി ഷെഫിൻറെ തന്തൂരി ഐറ്റംസ്, ബാലസുബ്രഹ്മണ്യ പോറ്റിയെ കൊണ്ട് മസാല ദോശയും സാമ്പാറും, ജിൻസൺ മേനാച്ചേരിയെ കൊണ്ട് മീൻ മാങ്ങ പാൽ കറി ഉണ്ടാക്കി കൊടുത്താലും ഫുഡ് എങ്ങനെ ഉണ്ട് എന്ന് ചോദിച്ചാൽ കുഴപ്പമില്ല എന്നായിരുന്നു…
കാലത്തിനൊത്ത പരസ്യം (ലേഖനം): ബ്ലെസന്‍ ഹ്യൂസ്റ്റന്‍
കാലത്തിനു മുന്‍പെ പ്രവചിച്ച സിനിമകള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. കാലഘട്ടത്തിലെ സംഭവവികാസങ്ങളും രാഷ്ട്രീയ സാമൂഹിക വിഷയങ്ങളും തുറന്നുകാട്ടിയ സിനിമകളും മലയാള സിനിമയിലുണ്ടായിട്ടുണ്ട്. ജനങ്ങള്‍ നേരിടുന്ന ആനുകാലിക വിഷയങ്ങള്‍ ഇതിവൃത്തങ്ങളായ എത്രയോ സിനിമകള്‍ മലയാളക്കരയുടെ തീയറ്ററുകളില്‍ നിറഞ്ഞാടിയിട്ടുണ്ട്. മദ്യദുരന്തത്തിന്റെ കഥ ഇതിവൃത്തമായ ‘ഈ നാട്’, അണികളെക്കൊണ്ട് കൊല്ലും കൊലയും നടത്തി അവരെ അക്രമത്തിന് ആഹ്വാനമിട്ടിട്ട് പാര്‍ട്ടി ഓഫീസിലെ മുറിയില്‍ സുഖിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന നേതാക്കളുടെ കഥ തുറന്നു കാട്ടിയ ‘സന്ദേശം’. കാലത്തിനനുസരിച്ച് മാറാത്ത പ്രത്യയശാസ്ത്രത്തില്‍ തളച്ചിട്ട് അണികളെക്കൊണ്ട് അധികാരത്തില്‍ കയറി അഴമിതിയും വിദേശ നിക്ഷേപത്തിന്റെ പേരില്‍ ഗള്‍ഫ് നാടുകളില്‍ പോയി അനധികൃത നിക്ഷേപം നടത്തി സ്വന്തം കീശ വീര്‍പ്പിച്ച് ഭരണം നടത്തുന്ന സഖാക്കളുടെ കഥ പറയുന്ന ‘അറബിക്കഥ’യുമൊക്കെ അതിലെ ചില ചലച്ചിത്രങ്ങള്‍ മാത്രമാണ്. അങ്ങനെ എത്രയെത്ര ചലച്ചിത്രങ്ങള്‍ കേരളത്തില്‍ ആനുകാലിക സംഭവവികാസങ്ങള്‍ തുറന്നു കാട്ടിയിട്ടുണ്ട്. ചില സിനിമകളുടെ ഇതിവൃത്തങ്ങള്‍…