ഈ കപ്പല്‍ ആടിയുലയുകയില്ല…സര്‍ (ലേഖനം): രാജു മൈലപ്ര

കേരളത്തിലുള്ള തന്‍റെ പ്രജകളെ ആണ്ടിലൊരിക്കല്‍ മാത്രം സന്ദര്‍ശിക്കുവാനുള്ള ‘വിസിറ്റിംഗ് വിസ’ മാത്രമേ വാമനന്‍ മഹാബലിക്ക് കൊടുത്തിരുന്നുള്ളൂ. ഒറ്റദിവസം കൊണ്ട് ഓടി നടന്ന്, തന്‍റെ പ്രജകള്‍ പതിനെട്ട് കൂട്ടം കൂട്ടി വയറുനിറയെ സദ്യ കഴിച്ച്, ഏമ്പക്കം വിടുന്ന കാഴ്ച കണ്ട്, സന്തോഷത്തോടെ തിരിച്ചു പാതാളത്തിലേക്ക് മടങ്ങിക്കൊള്ളണം. അതാണ് കണ്ടീഷന്‍. ഈ വിസ അനുവദിക്കുന്ന കാലത്ത് കേരളീയര്‍, കേരളത്തില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇന്ന് അതു വല്ലതുമാണോ അവസ്ഥ. ലോകത്തിന്‍റെ മുക്കിലും മൂലയിലുമെല്ലാം മലയാളികളുണ്ടല്ലോ! അമേരിക്കയില്‍ വിവിധ സ്ഥലങ്ങളിലായി, വിവിധ സംഘടനകളുടെ വകയായി ഏതാണ്ട് മൂന്നു മാസക്കാലത്തോളം ഓണാഘോഷ പരിപാടികളുണ്ട്. ഈ ആഘോഷങ്ങള്‍ കൊഴുപ്പിക്കുവാനായി വിശിഷ്ടാതിഥികളായി പങ്കെടുക്കുവാന്‍ കേരളത്തില്‍ നിന്നുമെത്തിയിട്ടുള്ള രാഷ്ട്രീയ നേതാക്കന്മാരും സിനിമാ താരങ്ങളും ഇവിടെ ചുറ്റിത്തിരിയുന്നുണ്ട്. അവരോടൊപ്പം നിന്നു ഫോട്ടോയെടുക്കുന്നതും ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുന്നതുമൊക്കെ നല്ല കാര്യം തന്നെ. പക്ഷേ, നടികളെയൊന്നും തോണ്ടാനും ചൊറിയാനുമൊന്നും നില്‍ക്കരുത്. നടിമാര്‍ക്ക്…

പൊന്നാടയുടെ രൂപത്തില്‍ വന്ന അംഗീകാരം: ലാലി ജോസഫ്

ജീവിതാനുഭവങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ടെങ്കിലും ചില അനുഭവങ്ങള്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത സംത്യപ്തിയും മറ്റു ചില അനുഭവങ്ങള്‍ നൊമ്പരങ്ങളായും നമ്മളുടെ ഉള്ളില്‍ ഉണ്ടാകും. 2010 സെപ്റ്റംബറില്‍ എനിക്കുണ്ടായ ഒരു സംത്യപ്തിയുടെ അനുഭവം വര്‍ഷങ്ങള്‍ക്ക് ശേഷം പൊന്നാടയുടെ രൂപത്തില്‍ ഒരു അംഗികാരം ആയി എന്നെ തേടി വന്നതു കൊണ്ടു മാത്രം ആണ് ആ ഓര്‍മ്മകള്‍ ഇവിടെ കുറിക്കുന്നത്. കൈരളി ചാനലിലെ ‘കഥ പറയുമ്പോളള്‍’ എന്ന കഥാപ്രസംഗത്തിന്‍റെ റിയാലിറ്റി ഷോ നടക്കുന്ന സമയം ആ ഷോയില്‍ ബിനോയി കുര്യാക്കോസ് വൈയ്ക്കം ഒരു മല്‍ത്സരാര്‍ത്ഥി ആയിരുന്നു. എന്‍റെ നാട് വൈയ്ക്കം ആയിരുന്നതു കൊണ്ട് അതില്‍ എനിക്ക് അഭിമാനം തോന്നുകയും നാട്ടില്‍ ചെല്ലുമ്പോള്‍ ഈ കലാകാരനെ കണ്ട് ഒരു അനുമോദനം അറിയിക്കണമെന്നും കൂടി മനസില്‍ കുറിച്ചിട്ടു. നാട്ടില്‍ ചെന്ന സമയത്ത് ചെമ്മനത്തുകര അമല സ്ക്കൂളില്‍ കുട്ടികളുടെ കലോല്‍ത്സവം നടക്കുന്നു. കലാകാരമ്മാരേയും കലയേയും ഒത്തിരി ഇഷ്ടപ്പെടുന്നതു…

മുല്ലപ്പെരിയാർ – ജനങ്ങൾക്കിടയിൽ വലിയ മതിൽ? (ലേഖനം): ജയൻ വർഗീസ്

ഭൂപ്രകൃതിയുടെയും, ഭാഷയുടെയും അടിസ്ഥാനത്തിൽ ഭരണ പരമായ സൗകര്യങ്ങൾക്ക് വേണ്ടിയിട്ടാണ് ഭാരതഭൂമിയെ സംസ്ഥാനങ്ങളായി വിഭജിച്ചത്. ഏകീകൃതമായ ഒരു സാംസ്കാരിക അടിത്തറ നില നിൽക്കവേ തന്നെഈ വിഭജനം ജനപഥങ്ങളുടെ സ്വതന്ത്രമായ വികാസത്തിന് വഴി തെളിച്ചിട്ടുണ്ട്. ഏതൊരു സംസ്ഥാനവും നേടുന്നപുരോഗതി ഇന്ത്യൻ യൂണിയൻ എന്ന ചരിത്രാതീത സമൂർത്തതയുടെ പുരോഗതിയാണ് എന്ന് വിലയിരുത്താവുന്നതാണ്. ഈ ലക്‌ഷ്യം മുന്നിൽ കണ്ടാണ്, വിവരമുള്ള ആളുകൾ ഭരണ ഘടനയുടെ പരിപക്വമായ രൂപ രേഖകൾതയാറാക്കിയിട്ടുള്ളത്. കൊച്ചു കൊച്ചു നാട്ടു രാജ്യങ്ങളായി നില നിന്ന് കൊണ്ട് തമ്മിലടിച്ചും, തല കീറിയും സ്വന്തംതല ബ്രിട്ടീഷുകാരന്റെ കക്ഷത്തിനടിയിൽ വച്ച് കൊടുത്ത നഷ്ട പ്രതാപത്തിന്റെ ദുരന്ത സ്മരണകളിൽ നിന്ന്പ്രചോദനം ഉൾക്കൊണ്ടു കൂടിയാവണം ഇന്ത്യൻ യൂണിയൻ എന്ന മഹത്തായ സ്വപ്നത്തിന് ഭരണ ഘടന പരമപ്രാധാന്യം നൽകി നില നിർത്തുന്നത്. അഞ്ചാറു വ്യാഴവട്ടങ്ങൾ നീണ്ട സ്വതന്ത്ര ഇന്ത്യയുടെ ചരിത്ര സംഭവങ്ങളിലേക്ക് കണ്ണോടിച്ചാൽ, ഭരണ ഘടനയുടെഈ പ്രഖ്യാപിത ലക്ഷ്യങ്ങളെ…

തൈറോയ്ഡ് ഗർഭധാരണത്തിന് തടസ്സം സൃഷ്ടിക്കുമോ: ഡോ. ചഞ്ചൽ ശർമ്മ

ഒരു വ്യക്തിയുടെ തൊണ്ടയുടെ താഴത്തെ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഹോർമോണുകൾ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ഗർഭകാലത്ത്, ഒരു സ്ത്രീയുടെ ശരീരത്തിൽ തൈറോയ്ഡ് ഹോർമോണുകളുടെ ആവശ്യം സാധാരണയേക്കാൾ കൂടുതലാണ്. തലച്ചോറ്, നാഡീവ്യൂഹം, ശരീര താപനില, ഹൃദയമിടിപ്പ് മുതലായവ നിയന്ത്രിക്കുക എന്നതാണ് ഈ ഹോർമോണിന്റെ പ്രധാന പ്രവർത്തനം. ഗർഭാവസ്ഥയിൽ അതിന്റെ ആവശ്യകത വർദ്ധിക്കുന്ന രീതിയിൽ, അത് കൃത്യസമയത്ത് നിറവേറ്റുന്നില്ലെങ്കിൽ, കുഞ്ഞ് ജനിക്കുന്നത് ദോഷകരമാണ്. തൈറോയ്ഡ് ഹോർമോണിന്റെ കുറവ് മൂലം ഗർഭകാലത്ത് നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്? തൈറോയ്ഡ് ഹോർമോണിന്റെ കുറവ് മൂലം ഗർഭിണികൾക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന് ആശാ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ്മ പറയുന്നു. എന്നിരുന്നാലും 2 തരം തൈറോയ്ഡുകൾ ഉണ്ട്. ലളിതമായി പറഞ്ഞാൽ, ഹൈപ്പർതൈറോയിഡിസത്തിന്റെ ഒരു അവസ്ഥയുണ്ട്, അതിൽ ഒരു സ്ത്രീയുടെ ഭാരം സാധാരണയേക്കാൾ കുറയാൻ തുടങ്ങുകയും ഗർഭച്ഛിദ്രത്തിനുള്ള സാധ്യതയും ഉണ്ട്. സ്ത്രീയുടെ ശരീരത്തിൽ ടിഎസ്എച്ചിന്റെ അളവ്…

തീരത്തെ തരൂർ (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

യൂ എൻ അണ്ടർ സെക്രട്ടറി സ്‌ഥാനം ഒഴിഞ്ഞ ശേഷം 2006ൽ സെക്രട്ടറി ജനറൽ സ്‌ഥാനത്തേയ്ക്കു മത്സരിച്ച വിശ്വപൗരൻ ശശി തരൂർ സെക്രട്ടറി ജനറൽ ആയി തെരെഞ്ഞെടുക്കപ്പെട്ട കൊറിയയുടെ ബാൻകി മൂണീനോട് കടുത്ത പോരാട്ടം ആണ് കാഴ്ച വച്ചത്. . തുടർന്ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചു ഇന്ത്യയിൽ എത്തി 2008ൽ കോൺഗ്രസ്‌ അംഗത്വം എടുത്ത തരൂർ 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ സ്‌ഥാനാർഥിയാവുകയും ഇടതുപക്ഷ സ്‌ഥാനാർഥി ആയിരുന്ന സി പി ഐ യുടെ പി രാമചന്ദ്രൻ നായരേ വലിയ മാർജിനിൽ പരാജയപ്പെടുത്തി ആദ്യമായി ഇന്ത്യൻ പാർലമെന്റിൽ എത്തുകയും ചെയ്തു. . രണ്ടാം മൻമോഹൻസിംഗ് മന്ത്രിസഭയിൽ രണ്ടു തവണ ആയി ഏതാണ്ട് മൂന്നര വർഷത്തോളം സഹമന്ത്രി ആയിരുന്ന തരൂരിന് എന്തുകൊണ്ട് ക്യാബിനറ്റ് പദവി കൊടുത്തില്ല എന്ന ചോദ്യം ഇപ്പോഴും കാരണം…

ഈ 4 രീതികൾ സ്വീകരിക്കുന്നതിലൂടെ പുരുഷന്മാർക്ക് അവരുടെ പ്രത്യുൽപാദനക്ഷമത വർദ്ധിപ്പിക്കാൻ കഴിയും: ഡോ. ചഞ്ചൽ ശർമ്മ

പുരുഷന്മാരോ സ്ത്രീകളോ ആകട്ടെ, മോശം ജീവിതശൈലി കാരണം ഇപ്പോൾ രണ്ട് വിഭാഗങ്ങളും പ്രത്യുൽപാദനക്ഷമതയുടെ പ്രശ്നം നേരിടുന്നു. ക്രമേണ പുരുഷന്മാരുടെ പ്രത്യുൽപാദനക്ഷമത കുറയുന്നു. ആളുകളുടെ ഭക്ഷണശീലങ്ങൾ, ജീവിതശൈലി, വർദ്ധിച്ചുവരുന്ന മലിനീകരണം, സമ്മർദ്ദം മുതലായവയാണ് ഇതിന് ഒരു വലിയ കാരണം. ഇവയെല്ലാം കാരണം പുരുഷന്മാരുടെ ബീജങ്ങളുടെ എണ്ണം കുറയുന്നു. എന്നാൽ ഇവിടെ നമ്മൾ ആ ശീലങ്ങളെക്കുറിച്ച് അറിയും, അത് മെച്ചപ്പെടുത്തുന്നതിലൂടെ നിങ്ങൾക്ക് ബീജങ്ങളുടെ എണ്ണത്തിന്റെ ഈ പ്രശ്നത്തിൽ നിന്ന് മുക്തി നേടാനും നിങ്ങളുടെ പ്രത്യുൽപാദനക്ഷമത വർദ്ധിപ്പിക്കാനും കഴിയും. ആശാ ആയുർവേദ ഡയറക്ടറും ഫെർട്ടിലിറ്റി വിദഗ്ധനുമായ ഡോ. ചഞ്ചൽ ശർമ്മയോട് ഈ വിഷയത്തിൽ സംസാരിച്ചപ്പോൾ, ഈ 4 ശീലങ്ങളും അവരുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ പുരുഷന്മാർക്ക് അവരുടെ ഫെർട്ടിലിറ്റി വർദ്ധിപ്പിക്കാൻ കഴിയുമെന്ന് അവർ പറഞ്ഞു. 1. ആരോഗ്യകരമായതും സമതുലിതമായതുമായ ഭക്ഷണം കഴിക്കുക ബീജങ്ങളുടെ എണ്ണം കുറയുന്നത് പോലുള്ള പ്രശ്നങ്ങൾ നേരിടുകയും പ്രത്യുൽപാദനക്ഷമത വർദ്ധിപ്പിക്കാൻ…

ആവേശം കൊള്ളിച്ച ഡിബേറ്റില്‍ ആരെ ജനം അംഗീകരിക്കും? (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ

കഴിഞ്ഞ ദിവസം നടന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുൻപുള്ള സ്ഥാനാർത്ഥികളുടെ ആദ്യ ഡിബേറ്റ് ഏറെ വാശിയും വീറും നിറഞ്ഞതായിരുന്നു. അമേരിക്കൻ ജനത മാത്രമല്ല ലോകം മുഴുവൻ ആകാംഷയോടെ കാത്തിരുന്നതായിരുന്നു പ്രസിഡന്റ് ഡിബേറ്റ്. 62 മില്യൺ ആൾക്കാർ ഡിബേറ്റ് കണ്ടു എന്നത് അതിനുദാഹരണമാണ്. സമീപ കാലത്ത് നടന്ന ഏറ്റവും ആകാംഷ നിറഞ്ഞ ഡിബേറ്റ് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഹിലരി ട്രംബ് ഡിബേറ്റ് ആയിരുന്നു ഇതിനുമുൻപ് നടന്ന വാശിയേറിയതും ആകാംഷ നിറഞ്ഞതുമായ ഡിബേറ്റ്. എൺപ്പത്തിനാല് മില്യൺ ആൾക്കാരായിരുന്നു ആ ഡിബേറ്റ് കണ്ടത്. അമേരിക്ക്യായുടെ ചരിത്രത്തിൽ ഏറ്റവും അധികം ആൾക്കാർ കണ്ട ഡിബേറ്റ് എന്ന പ്രത്യേകതയും അതിനുണ്ട്. കരുത്തുകൊണ്ടും കാശുകൊണ്ടും ലോകത്തെ ഏറ്റവും ശക്തനായ രാജ്യമായ അമേരിക്കയുടെ ഭരണാധികാരിയുടെ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ വോട്ടർൻമ്മാർക്ക് വിലയിരുത്താനുള്ള അവസരമായാണ് ഡിബേറ്റിനെ കാണുന്നത്. ഡിബേറ്റിൽ അവർ കാഴ്ചവെക്കുന്ന പ്രകടനം ചോദ്യങ്ങൾക്ക് അവർ നൽകുന്ന ഉത്തരം പ്രെസിഡന്റായാൽ…

ഈദ്-ഇ-മിലാദ്-ഉൻ-നബി 2024: ഇന്ത്യയിലെ പ്രധാന ആഘോഷങ്ങള്‍, ആചരണങ്ങള്‍

ഈദ്-ഇ-മിലാദ്-അൻ-നബി, ഈദ്-ഇ-മിലാദ് അല്ലെങ്കില്‍ നബിദിനം എന്നും അറിയപ്പെടുന്നു. ഇത് പ്രവാചകൻ മുഹമ്മദ് നബിയുടെ ജനനം ആഘോഷിക്കുകയും ജീവിതത്തെ ആദരിക്കുകയും ചെയ്യുന്ന ഒരു സുപ്രധാന ഇസ്ലാമിക ആചരണമാണ്. ഇക്കൊല്ലത്തേത് ഇന്ന് (സെപ്തംബർ 15 ഞായറാഴ്ച) വൈകുന്നേരം മുതൽ സെപ്റ്റംബർ 16 തിങ്കൾ വരെ ഇന്ത്യയിൽ ഈ ഗംഭീരവും ഉത്സവവുമായ സന്ദർഭം ആചരിക്കും. ഈദ്-ഇ-മിലാദ്-ഉൻ-നബി 2024: തീയതികളും ബാങ്ക് അവധിയും ഈ വർഷം, ഈദ്-ഇ-മിലാദ്-അൻ-നബി, ഇസ്ലാമിക ചാന്ദ്ര കലണ്ടറിലെ മൂന്നാം മാസമായ റബീഅൽ-അവ്വൽ 12-നാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പോലുള്ള പ്രധാന സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള പൊതു-സ്വകാര്യ ബാങ്കുകൾ സെപ്റ്റംബർ 18-ന് അടച്ചിടും. അനന്ത് ചതുർദശി അല്ലെങ്കിൽ ഗണേശ വിസർജൻ ആഘോഷങ്ങൾ ഓവർലാപ്പ് ചെയ്യുന്നത് ഒഴിവാക്കാനാണ് ഈ ക്രമീകരണം. അവധിയാണെങ്കിലും ഓൺലൈൻ ബാങ്കിംഗ് സേവനങ്ങളും എടിഎമ്മുകളും ഇടപാടുകൾക്ക് ലഭ്യമാകും. ഈദ്-ഇ-മിലാദ്-അൻ-നബി ആഘോഷ ആശംസകൾ ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ഈദ്-ഇ-മിലാദ്-ഉൻ-നബിക്ക് തയ്യാറെടുക്കുമ്പോൾ,…

യഥാർത്ഥ ജീവിതത്തെ മാറ്റിമറിച്ച ആധുനിക ജീവിതത്തിലെ കാഴ്ചപാടുകളും വെല്ലുവിളികളും (ലേഖനം): ഫിലിപ്പ് മാരേട്ട്

യഥാർത്ഥ ജീവിതം എന്താണ് എന്നും, ഇതിനെ മാറ്റി മറിച്ച ആധുനിക ജീവിതത്തിലെ കാഴ്ചപാടുകളും വെല്ലുവിളികളും എന്തെല്ലാമാണ് എന്നും തിരിച്ചറിയുക. യഥാർത്ഥ ജീവിതം അധവാ പരമ്പരാഗത ജീവിതരീതികൾ പലപ്പോഴും ശക്തമായ ഒരു പിന്തുണാ ശൃംഖല പ്രദാനം ചെയ്യുന്നതിനാൽ നമുടെ പാരമ്പര്യങ്ങൾ, മൂല്യങ്ങൾ, സാംസ്കാരിക ആചാരങ്ങൾ, എന്നിവ സംരക്ഷിക്കപ്പെടുന്നു. അതുപോലെ പരമ്പരാഗത ജീവിതരീതികൾക്കനുസൃതമായി ജീവിക്കുന്നത് സാംസ്കാരിക ബോധം സൃഷ്ടിക്കുകയും, പ്രകൃതിയുമായി അടുത്ത ബന്ധം വളർത്തുകയും, നമുടെ സ്വന്തം വിധിയിൽ കൂടുതൽ നിയന്ത്രണം നൽകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ പരമ്പരാഗത ജീവിതം ജൈവവൈവിധ്യത്തെയും, പ്രകൃതിവിഭവങ്ങളെയും നിലനിർത്തുക മാത്രമല്ല, ഇവയെല്ലാംതന്നെ ഭൂതകാലവുമായി ബന്ധിക്കുന്ന, സമ്പ്രദായങ്ങൾ, ആചാരങ്ങൾ, ജ്ഞാനം, എന്നിവയുടെയെല്ലാം സമ്പന്നമായ ഒരു ശേഖരവും ഉൾക്കൊള്ളുന്നു. അങ്ങനെ കാലാകാലങ്ങളായി തുടരുന്ന ഇത്തരം ആചാരങ്ങൾ അഥവാ പെരുമാറ്റ രീതികൾ, എല്ലാംതന്നെ ലളിതവും വേഗത കുറഞ്ഞതുമായ ജീവിതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും, കൂടുതൽ സംതൃപ്തി നൽകുകയും, ചെയ്യുന്നതിനാൽ ഇവ ശക്തമായ…

മുംബൈയിലെ ഗണേശോത്സവം (തൊടുപുഴ കെ ശങ്കർ മുംബൈ)

ആമുഖം: ഭാരതത്തിലെ ഒട്ടനേകം ദേവന്മാരുടെ പൗരാണിക പരമ്പരയിൽ ഏറ്റവും സമുന്നതനും സമാരാദ്ധ്യനുമായ ഒരു വിശിഷ്ട ദേവനാണ്ശ്രീമഹാഗണപതി. ഗണപതി എന്നാൽ, ജനഗണങ്ങളുടെ പതി അഥവാ, നാഥൻ എന്നർത്ഥം, തന്റെ പ്രിയ വാഹനമായ ചുണ്ടെലിയുടെ മുതുകിലേറി സ്വച്ഛന്ദം സവാരി ചെയ്യുന്ന ഗണപതി മറ്റു ദേവന്മാരെക്കാൾ പ്രിയങ്കരമായ സ്ഥാനം നേടിയിരിക്കുന്നു. അദ്ദേഹത്തിനു ജനനമില്ല, മരണവുമില്ല, ആദിയില്ല, അന്തവുമില്ല. എക്കാലത്തും ഏവർക്കും സമകാലീന ദേവനായി സർവ്വശ്രദ്ധേയനായി രാജതുല്യനായി വിരാജിക്കുന്നു. വിദ്യാരംഭം മുതൽ വിവാഹം വരെ എല്ലാ മംഗള കർമ്മങ്ങളുടെയും പ്രാരംഭം കുറിക്കുന്നത് ഗണപതിയെസ്മരിച്ചുകൊണ്ടാണല്ലോ. ഗണപതി പൂജയും പ്രിയ ഭോജനവും: ഗണപതിക്ക്‌ അനേകം പേരുകളുണ്ട്. ഇദ്ദേഹത്തെ എല്ലാ മതസ്ഥരും ബഹുമാനിക്കുന്നു. തന്മൂലം ഗണപതി ഒരു സാർവ്വദേശീയ ദേവനെന്നു കരുതാവുന്നതാണ്. ഗണപതിയുടെ ഏറ്റവും പ്രിയങ്കരമായ ഭോജനം ശർക്കര കുഴക്കട്ട അല്ലെങ്കിൽ മോദക് ആണ്. ഗണപതിയുടെ ജന്മദിനമായി നാം കരുതുന്ന ഗണേഷ് ചതുർത്ഥിയന്നു ശർക്കര കുഴക്കട്ട(മറ്റെന്തെങ്കിലും കൂടെയുണ്ടാക്കി)ഗണപതി…