ഗർഭാവസ്ഥയിൽ എല്ലാ സ്ത്രീകളും ശരീരഭാരം വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും പ്രസവത്തിന് ശേഷം വർദ്ധിച്ച ഭാരം കുറയ്ക്കുന്നത് കുട്ടിയുടെ ഉത്തരവാദിത്തത്തോടൊപ്പം എല്ലാവർക്കും സാധ്യമല്ല. അതിനാൽ, ഗർഭധാരണത്തിന് ശേഷം പല സ്ത്രീകളും അമിതവണ്ണത്തെക്കുറിച്ച് വളരെയധികം ആശങ്കാകുലരാകുന്നു. ഒരു സ്ത്രീ അമ്മയാകുമ്പോൾ, ഉത്തരവാദിത്തങ്ങൾക്കൊപ്പം, അവളുടെ ശരീരത്തിൽ നിരവധി മാറ്റങ്ങളുണ്ട്, അതിൽ ഹോർമോൺ മാറ്റങ്ങളും ഉൾപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ, ശരീരഭാരം കുറയ്ക്കുന്നത് ഒരു വെല്ലുവിളിയായി മാറുന്നു. പതിവായി വ്യായാമം ചെയ്യുന്ന സ്ത്രീകൾക്ക്, ശരീരഭാരം കുറയ്ക്കുന്നത് മറ്റ് സ്ത്രീകളെ അപേക്ഷിച്ച് ഇപ്പോഴും എളുപ്പമാണ്. എന്നാൽ ശസ്ത്രക്രിയയിലൂടെ പ്രസവിക്കുന്ന സ്ത്രീകൾക്ക് ഈ പ്രശ്നം കൂടുതൽ ഗുരുതരമാകുന്നു. ആശാ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ്മ പറയുന്നത് ശസ്ത്രക്രിയയിലൂടെ പ്രസവിക്കുന്ന സ്ത്രീകൾ 6 മാസം വരെ കഠിനമായ വ്യായാമം ചെയ്യരുത് എന്നാണ്. വ്യായാമത്തിന്റെ അഭാവം കാരണം, ഗർഭാവസ്ഥയ്ക്ക് ശേഷം വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് കൂടുതൽ ബുദ്ധിമുട്ടായിത്തീരുന്നു, എന്നാൽ നിങ്ങളുടെ…
Category: ARTICLES
ഹെന്‍റെ പുന്‍റക്കാനാ (ഫോമ കണ്‍വന്‍ഷന്‍ – ഒരവലോകനം): രാജു മൈലപ്ര
രാജാപ്പാര്‍ട്ടു വേഷം കെട്ടി നടക്കുന്ന നേതാക്കന്മാരുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ട ഗതികേടില്ലാതെ, തികച്ചും ജനാധിപത്യപരമായ രീതിയില്‍ നടത്തപ്പെട്ട ‘പുന്‍റക്കാനാ ഫോമാ കണ്‍വന്‍ഷന്‍’ ജനപങ്കാളിത്തം കൊണ്ട് ഒരു വന്‍ വിജയമായിരുന്നു എന്നു നിസ്സംശയം പറയാം. പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജൂ തോണിക്കടവില്‍, മറ്റു ഭാരവാഹികള്‍ തുടങ്ങിയവര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. താലപ്പൊലിയും ചെണ്ടമേളവും അരങ്ങു കൊഴുപ്പിച്ച ഉദ്ഘാടന ഘോഷയാത്ര അതിഗംഭീരമായി. ഉദ്ഘാടന വേദിയും മിതത്വം കൊണ്ട് മികവുറ്റതായി. ജനറല്‍ ബോഡിയിലും തെരഞ്ഞെടുപ്പു വേളയിലും ചില പൊട്ടലും ചീറ്റലും ചിലര്‍ ആഗ്രഹിച്ചിരുന്നെങ്കിലും പരിചയസമ്പന്നരായ ചുമതലക്കാര്‍ അതെല്ലാം വളരെ ഭംഗിയായി കൈകാര്യം ചെയ്തു. പ്രസിഡന്റായി വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ബേബി മണക്കുന്നേലിനും അദ്ദേഹത്തിന്‍റെ പാനലില്‍പ്പെട്ട എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. തന്‍റെ ടീം പരാജയപ്പെട്ടതില്‍ നിരാശയുണ്ടെങ്കിലും ഫോമയിലും സമൂഹത്തിലും നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് തോമസ് ടി. ഉമ്മന്‍…
ആരാണ് ഗുസ്തി താരം വിനേഷ് ഫോഗാട്ടിയെ വീഴ്ത്തിയത്: കാരൂര്‍ സോമന്‍, ചാരുംമൂട്
ഓരോ ഭാരതീയന്റെ ഹൃദയത്തില്‍ മുറിവുണ്ടാക്കിയ പാരീസ് ഒളിമ്പിക്സിലെ ഗുസ്തി താരത്തിന്റെ അയോഗ്യത രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സഭാ ചെയര്‍മാന്‍ നിരോധിച്ചത്, എം.പിമാര്‍ സഭ ബഹിഷ്ക്കരിച്ചതോടെ രാഷ്ട്രീയ നിറവും കൈവന്നിരിക്കുന്നു. ഒരു ജനതയുടെ സ്വപ്നസാക്ഷത്ക്കാരമാണ് ഓരോ ഒളിപിക്സ്. ഓരോ ഒളിമ്പിക്സിന്റെ ലക്ഷ്യം പുതിയ ഉയരം, പുതിയ വേഗം, പുതിയ മുഖം ഇതൊക്കെയാണ്. 2012-ല്‍ ലണ്ടന്‍ ഒളിമ്പിക്സ് മാധ്യമം പ്രതത്തിന് വേണ്ടി ഒരു മാസക്കാലം റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് ഈ വിസ്മയങ്ങളുടെ വാതായനം ഞാന്‍ തിരിച്ചറിഞ്ഞത്. അന്നും അല്ലറ ചില്ലറ കുഴപ്പങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ലോക കായിക മാമാങ്കത്തിന്റെ പാരമ്പര്യ പ്രൗഢിക്ക് വെളിച്ചത്തിന്റെ നഗരമായ പാരീസ് മിഴി തുറന്നപ്പോള്‍ ആ വെളിച്ചം നിഴലുകളായി മാറുമെന്ന് പ്രതീക്ഷിച്ചില്ല. ഒളിമ്പിക്സ് ഗുസ്തി സ്വര്‍ണ്ണം അല്ലെങ്കില്‍ വെള്ളി മെഡല്‍ ഇന്ത്യയിലേക്ക് വിനേഷ് ഫോഗാട്ട് കൊണ്ടുവരാതെ “ഞാന്‍ തോറ്റു. ഗുസ്തി ജയിച്ചു” എന്ന വിങ്ങുന്ന…
ഭക്ഷണത്തിന് ശേഷം ഈ 5 കാര്യങ്ങൾ ചെയ്യുന്നത് ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കും: ഡോ. ചഞ്ചൽ ശർമ്മ
ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള ആത്മാവ് വസിക്കുന്നു. സ്വാമി വിവേകാനന്ദന്റെ ഈ പ്രസ്താവന തികച്ചും ശരിയാണെന്നും പ്രധാനപ്പെട്ടതാണെന്നും തോന്നുന്നു. ഏതൊരു വ്യക്തിയും ആരോഗ്യവാനായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്, അതിൽ ഭക്ഷണത്തിന്റെയും ജീവിതശൈലിയുടെയും പങ്ക് വളരെ പ്രധാനമാണ്. അതിനാൽ, ദിവസം മുഴുവൻ നിങ്ങൾ ഏതുതരം ഭക്ഷണം കഴിക്കുന്നു, എത്ര വ്യായാമം ചെയ്യുന്നു, നിങ്ങളുടെ മാനസികാവസ്ഥ എന്താണ്, ഇവയുടെ സ്വാധീനം നിങ്ങളുടെ ശരീരത്തിൽ ദൃശ്യമാണ്. ആരോഗ്യത്തോടെയിരിക്കാൻ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണെന്ന് ആശാ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ പറയുന്നു. ഭക്ഷണം കഴിക്കുന്നതിൽ മാത്രമല്ല, ഭക്ഷണം കഴിക്കുന്നതിന് മുമ്പ് നിങ്ങൾ എന്തുചെയ്യുന്നു, ഭക്ഷണം കഴിച്ചതിന് ശേഷം നിങ്ങൾ എന്തുചെയ്യുന്നു എന്നതും നിങ്ങളുടെ ശരീരത്തെ ബാധിക്കുന്നു. ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട ആ നിയമങ്ങളെക്കുറിച്ച് ഇവിടെ നമുക്ക് പഠിക്കാം. ഭക്ഷണം കഴിച്ച ഉടൻ വെള്ളം…
വയനാട് ഉരുൾ പൊട്ടിയപ്പോൾ ചിലരുടെ മനസ്സിൽ ലഡ്ഡു പൊട്ടി; ദുരന്തങ്ങൾ സൗഭാഗ്യങ്ങളാക്കുന്നവർ
ന്യൂയോർക്ക്: മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ദുരന്ത വാർത്തകളാണ് ഓരോ ദിവസവും ജന്മദേശമായ കേരളത്തിൽ നിന്ന് കേൾക്കുന്നത്. ഏതാനും വർഷങ്ങളായി തുടരെ ഉണ്ടാകുന്ന പ്രകൃതി ക്ഷോഭവും പകർച്ചവ്യാധികളും മനുഷ്യ നിർമിത അപകടങ്ങളും രാഷ്ട്രീയ കുലപാതകങ്ങളുമെല്ലാം കേട്ട് കേട്ട് നമ്മുടെയെല്ലാം മനസ്സ് മരവിക്കുന്ന അവസ്ഥ. 2018-ലെ പ്രളയ ദുരന്തം, 2019-ലെ കവളപ്പാറ ഉരുൾപൊട്ടൽ, 2019-ലെ കോവിഡ് മഹാമാരി, ഈരാറ്റുപേട്ട തീക്കോയി വെള്ളിക്കുളം ഭാഗങ്ങളിലെ ഉരുൾപൊട്ടൽ, തിരുവനതപുരം ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിയുടെ മരണം, അയൽ സംസ്ഥാനമായ കർണാടക ഷിലൂരിൽ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും തടിയുമായി വന്ന ഒരു ലോറിയുടെയും യുവാവായ അർജുൻ എന്ന ഡ്രൈവറുടെയും തിരോധാനം, ഇപ്പോഴിതാ ഏറ്റവും പുതുതായി നൂറു കണക്കിന് ആളുകളുടെ ജീവനും സ്വത്തും വീടുകളുമെല്ലാം കശക്കിയെറിഞ്ഞ വയനാട്ടിലെ പ്രകൃതിയുടെ സംഹാരതാണ്ഡവം. ഇതെല്ലം കെട്ടും അറിഞ്ഞും ലോകമെമ്പാടും ജീവിക്കുന്ന മലയാളികൾ അന്തം വിട്ടിരിക്കുന്ന സമയം. നിനച്ചിരിക്കാത്ത…
നമുക്ക് കോടതി വരാന്തകളില്‍ രാപാര്‍ക്കാം (ലേഖനം): രാജു മൈലപ്ര
ഞാനൊരു സാധാരണ മനുഷ്യനാണ്. ന്യൂയോര്‍ക്ക് സിറ്റിക്കുവേണ്ടി പത്തുമുപ്പത് കൊല്ലം വിടുപണി ചെയ്തതിനുള്ള പെന്‍ഷനും, അമേരിക്കന്‍ സര്‍ക്കാർ മുടങ്ങാതെ നല്‍കുന്ന സോഷ്യല്‍ സെക്യൂരിറ്റിയുമാണ് വരുമാന മാര്‍ഗം. പലവിധ രോഗങ്ങള്‍ വിടാതെ പിടികൂടിയതിനാല്‍ ആരോഗ്യസ്ഥിതിയും അത്ര മെച്ചമൊന്നുമല്ല. ആരെങ്കിലും നല്ലൊരു തള്ളു തന്നാല്‍ തീരാവുന്നതേയുള്ളൂ ‘ഈ മനോഹര തീരത്തെ’ എന്റെ ജീവിതം. താളുകള്‍ ദ്രവിച്ചു തുടങ്ങിയ, ചുവന്ന മഷിയില്‍ അടയാളപ്പെടുത്തിയിട്ടുള്ള, ഒരു പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഒതുങ്ങുന്നു എന്റെ വിദ്യാഭ്യാസ യോഗ്യത. പേരിനു മുന്നിലും പിന്നിലും തൂക്കിയിട്ടുകൊണ്ട് നടക്കുവാന്‍ പറ്റിയ ഒരു ‘വാഴക്കുല’ ഡോക്ടറേറ്റെങ്കിലും കരസ്ഥമാക്കുവാനുള്ള കാശൊന്നും കൈയ്യിലില്ല. പിന്നെ, ഒരു വിധത്തില്‍ അങ്ങിനെ തട്ടീം മുട്ടീം അങ്ങു കഴിഞ്ഞുപോകുന്നു. അങ്ങിനെ ‘പോകുന്നടത്തോളം പോകട്ടെ’ എന്നൊരു ഒഴുക്കന്‍ മട്ടില്‍ ജീവിച്ചുപോന്ന എന്റെ മുന്നില്‍ ‘ഫൊക്കാന ഇലക്‌ഷന്‍’ എന്ന ആപ്പിളുമായി സാത്താന്‍ പ്രത്യക്ഷപ്പെടുന്നു. ഒരു കാര്യവുമില്ലാതെ ഞാനതില്‍ കയറിപ്പിടിച്ചു. “വേലിയില്‍ ഇരുന്ന…
ആള്‍താമസമില്ലാത്ത മണിമാളികകള്‍ (ലേഖനം): തമ്പി ആന്റണി
കേരളത്തിലെ വീടുകളെപ്പറ്റി “ആർക്കും വേണ്ടാത്ത താജ്മഹൽ ” എന്ന പേരിൽ എന്റെ ഒരു ലേഖനം കലാകൗമൂദിയുടെ കവർ പേജിൽ വർഷങ്ങൾക്കു മുൻപ് പ്രസിദ്ധീകരിച്ചിരുന്നു. അന്ന് എനിക്ക് കുറെ കൂട്ടുകാരുടെ കത്തുകൾ കിട്ടിയിരുന്നു. വലിയവീട് എന്ന ആശയം ഉപേക്ഷിച്ചു എന്നൊക്കെ അന്നവർ പറഞ്ഞിരുന്നു. പലരും വീടുപണി തന്നെ വേണ്ടെന്നു വെച്ചുവെന്നും സൂചിപ്പിച്ചിരുന്നു. എന്നിട്ടും ഈ സന്ദർശനത്തിലും കേരളത്തിൽ വെറുതെ കിടക്കുന്ന മണിമാളികകളുടെ എണ്ണം എന്നെ അത്ഭുതപ്പെടുത്തി. എന്റെ ലേഖനം വായിച്ച ഒരു കൊട്ടുകാരൻ യു കെയിൽ നിന്നുള്ള ബോബി ജോർജ് അന്ന് എന്നെ വിളിച്ചിരുന്നു. ഞാൻ സിവിൽ എഞ്ചിനീയർ കൂടിയാണന്നറിയാവുന്ന ബോബി എന്നോടു തന്നെ പ്ലാൻ തയ്യാറാക്കണമെന്ന് നിർബന്ധിച്ചു. വരയ്ക്കാനൊക്കെ ഇഷ്ടമാണെങ്കിലും, ഞാൻ ആ പണിയൊക്കെ പണ്ടേ നിർത്തിയിരുന്നു. എന്നാലും, സഹായിക്കാമെന്നു പറഞ്ഞു. ഒരു കൊച്ചു വീട് എന്ന ആശയത്തോട് ബോബിയും പൂർണമായി യോജിച്ചു. അതുകൊണ്ടു മാത്രമാണ് ഇങ്ങനെയൊരു…
സിൽക്കിയും തിളങ്ങുന്നതുമായ മുടിക്ക് ഫ്ളാക്സ് സീഡിൽ നിന്നുള്ള ഹെയർ ജെൽ
സിൽക്കിയും തിളങ്ങുന്നതുമായ മുടിയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. തിളങ്ങുന്നതും മൃദുവും ആരോഗ്യകരവുമായ മുടി ഒരു വ്യക്തിയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. സിൽക്കിയും തിളങ്ങുന്നതുമായ മുടിക്ക് ആളുകൾ പലതരം പരിഹാരങ്ങൾ ഉപയോഗിക്കുന്നതിൻ്റെ കാരണം ഇതാണ്. ഫ്ളാക്സ് സീഡുകൾ ഒരു പോഷകഗുണമുള്ളതും വൈവിധ്യമാർന്നതുമായ ഒരു ഘടകമാണ്, ഇത് വിവിധ ഭക്ഷണങ്ങളിലും സൗന്ദര്യവർദ്ധക ഉൽപന്നങ്ങളിലും ഉപയോഗിക്കുന്നു. ഫ്ളാക്സ് സീഡുകളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ, നാരുകൾ, പ്രോട്ടീൻ, മറ്റ് പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. മുടി സിൽക്കിയും തിളക്കവുമുള്ളതാക്കാൻ ഫ്ളാക്സ് സീഡുകൾ സഹായിക്കും. ഇതിനായി വീട്ടിൽ ഫ്ളാക്സ് സീഡിൽ നിന്ന് ഹെയർ ജെൽ ഉണ്ടാക്കാം. ഫ്ളാക്സ് സീഡുകളിൽ നിന്ന് നിർമ്മിച്ച ഹെയർ ജെൽ പ്രകൃതിദത്തവും സുരക്ഷിതവുമാണ്, മുടിക്ക് ദോഷം വരുത്തുന്നില്ല. ഫ്ളാക്സ് സീഡിൽ നിന്ന് ഹെയർ ജെൽ ഉണ്ടാക്കുന്ന രീതി – 2 ടേബിൾസ്പൂൺ ഫ്ളാക്സ് സീഡുകൾ എടുക്കുക.…
വിറ്റാമിൻ ഡിയുടെ കുറവ് കുടുംബാസൂത്രണത്തിന് തടസ്സമാകും: ഡോ. ചഞ്ചൽ ശർമ
വിറ്റാമിൻ ഡിയുടെ ഗുണങ്ങളും ദോഷങ്ങളും നിങ്ങളെല്ലാവരും അറിഞ്ഞിരിക്കണം. നിങ്ങളുടെ ശരീരത്തിൽ വിറ്റാമിൻ ഡിയുടെ കുറവിന്റെ ഏറ്റവും പ്രശസ്തമായ ദോഷകരമായ ഫലങ്ങൾ അസ്ഥികളെ ദുർബലപ്പെടുത്തുന്നു. എന്നാൽ വിറ്റാമിൻ ഡിയുടെ കുറവ് ഒരു അമ്മയാകാനുള്ള നിങ്ങളുടെ സ്വപ്നത്തെയും തകർക്കുമെന്ന് അറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും. ഇക്കാലത്ത്, നമ്മൾ ജീവിക്കുന്ന തരത്തിലുള്ള ജീവിതശൈലി, ആളുകൾ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് കുറവാണ്. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾക്ക് വിറ്റാമിൻ ഡിയുടെ സ്വാഭാവിക ഉറവിടം നഷ്ടപ്പെടുകയും ശരീരത്തിൽ വിറ്റാമിൻ ഡിയുടെ കുറവുണ്ടാകുകയും ചെയ്യുന്നു. ഇതിന്റെ കുറവ് പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്നു. സ്ത്രീകൾക്ക് ഗർഭധാരണത്തിൽ പ്രശ്നങ്ങളുണ്ടെങ്കിലും ഇത് പുരുഷന്മാരിൽ ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു. വിറ്റാമിൻ ഡിയുടെ കുറവ് മൂലം നിങ്ങളുടെ കുടുംബാസൂത്രണ സ്വപ്നം സാക്ഷാത്കരിക്കപ്പെടാതെ പോകുമെന്ന് ആശാ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ്മയുമായുള്ള സംഭാഷണത്തിൽ അവർ പറഞ്ഞു. അത്തരം സ്ത്രീകൾക്ക് സ്വാഭാവികമായും അമ്മമാരാകാൻ ബുദ്ധിമുട്ടുണ്ടെങ്കിലും…
സ്വിറ്റ്സർലൻഡിലെ ഇന്റർലേക്കൺ (യാത്രാ വിവരണം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
. വിവാഹ ജീവിതത്തിലെ ഇരുപത്തിയഞ്ചാം വർഷത്തിലൂടെ കടന്നു പോകുന്ന ഞാനും പ്രിയതമ അനിതയും മക്കളോടൊപ്പം ഈ വേനൽക്കാലത്തെ ഒരു യാത്രയ്ക്കായി തെരെഞ്ഞെടുത്തത് സ്വിറ്റ്സർലൻഡും യു കെ യും ആയിരുന്നു. . അതിനായി ജൂൺ 25 ന് ഫ്ലോറിഡായിലെ ഓർലാണ്ടോ എയർപോർട്ടിൽ നിന്നും യു കെ യിലെ ഗേറ്റ്‌വിക്ക് ലേക്ക് വിമാനം കയറിയ ഞങ്ങളെ എയർപോർട്ടിൽ സ്വീകരിച്ചത് ചേച്ചിയുടെ മകനും യു കെ യിലെ ഉദ്യോഗസ്‌ഥനുമായ ജോസഫ് ജോൺ ആണ്. തുടർന്ന് ചേച്ചിയുടെ മൂത്ത മകൾ ആൻസിയുടെ ബെഡ്ഫോഡിൽ ഉള്ള വസതിയിൽ എത്തിയ ഞങ്ങളെ തനി മലയാളതനിമ നിറഞ്ഞു നിന്ന രുചികരമായ ഭക്ഷണം നൽകിയാണ് ആൻസിയും മരുമകൻ ഷിയോ വാഴക്കാലയും സ്വീകരിച്ചത്. . ജൂൺ 27 ന് എന്റെ ബാല്യകാല സുഹൃത്തും സഹപാഠിയും യു കെ യിലെ താമസക്കാരനുമായ ജസ്റ്റിൻ കുടിലിൽ നോടൊപ്പം ലണ്ടൻസിറ്റി കാണുവാൻ ഞാൻ പോയപ്പോൾ…