ഡാളസ്: അമേരിക്കയില്‍ സര്‍ഗവാസനയുള്ള മലയാള കവികളെയും എഴുത്തുകാരേയും പ്രോത്സാഹിപ്പിക്കുവാനായി ഡാളസിലെ എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി ഏർപ്പെടുത്തിയിരിക്കുന്ന കവിതാ അവാർഡ് ഈ വർഷവും നൽകും. പ്രവാസി മലയാള കവി ജേക്കബ് മനയലിന്റെ സ്മരണാര്‍ത്ഥമാണ് ഈ കവിതാ അവാർഡ് നൽകി വരുന്നത്. ഇതോടൊപ്പം 2024 ൽ നമ്മെ വിട്ടുപിരിഞ്ഞ പ്രവാസി സാഹിത്യകാരൻ എബ്രഹാം തെക്കേമുറിയുടെ നാമത്തിലുള്ള ചെറുകഥാ പുരസ്കാരവും ഈ വർഷം മുതൽ നൽകപ്പെടും. വിജയികൾക്ക് 250 യുഎസ് ഡോളറും പ്രശസ്തിപത്രവും, 2025 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഡാളസില്‍ നടക്കുന്ന പൊതുസമ്മേളനത്തിൽ വെച്ചു നൽകപ്പെടും. പൊതുനിബന്ധനകൾ: 1. വടക്കേ അമേരിക്കയിലും, കാനഡയിലും വസിക്കുന്ന മലയാള കവികൾക്ക് ഇതിൽ പങ്കെടുക്കാവുന്നതാണ്. 2. രചനകൾ മൗലികമായിരിക്കണം. പുസ്തക രൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ വഴി പ്രസിദ്ധീകരിക്കാത്തതായിരിക്കണം. 3. രചനകൾ മതസ്പര്‍ദ്ധ വളർത്തുന്നതോ, കക്ഷി രാഷ്ട്രീയപരമായതോ, വ്യക്തിഹത്യ നടത്തുന്ന തരത്തിലോ…
Category: LITERATURE & ART
‘who am I’ മ്യൂസിക്ക് ആല്‍ബം മാത്യു കുഴല്‍നാടന്‍ എംഎല്‍എ പ്രകാശനം ചെയ്തു
ഫ്‌ളോറിഡ: ഓര്‍ലാന്‍ഡോയില്‍ വച്ച് നടന്ന ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ സമ്മേളന ചടങ്ങില്‍ വച്ച് ഡോ. മാത്യു കുഴല്‍നാടന്‍ എംഎല്‍എ ‘who am I’ എന്ന മ്യൂസിക്ക് ആല്‍ബം പ്രകാശനം ചെയ്തു. മയക്കുമരുന്നിനും പുകവലിക്കും മദ്യപാനത്തിനും അടിമയായി മരണത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന പുതിയ തലമുറയ്ക്ക് ഒരു പുനര്‍ചിന്തനമാണ് ഈ ആല്‍ബം എന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. അഭിവന്ദ്യ പിതാവ് ബിഷപ്പ് ജോണ്‍ ആലപ്പാട്ട് ഈ ഗാനം വരും തലമുറക്ക് ചിന്തകളും നന്മകളും വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു . ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ioc usa Kerala) നാഷണല്‍ ജനറല്‍ സെക്രട്ടറി മിസ്റ്റര്‍ സജി കരിമ്പന്നൂര്‍, (ioc usa florida) പ്രസിഡണ്ട് മിസ്റ്റര്‍ ചാക്കോ കുര്യന്‍, (ioc ട്രഷറര്‍ ലിന്റോ ജോളി, സ്‌കറിയ കല്ലറക്കല്‍, ജോസ് മോന്‍ തത്തംകുളം, സോണി കണ്ണോട്ടുതറ, സണ്ണി മറ്റമന, ജെറി…
ഹ്യൂസ്റ്റൺ റൈറ്റേഴ്‌സ് ഫോറം പുരസ്‌കാരം അബ്ദുൽ പുന്നയൂർക്കുളത്തിന്
അമേരിക്കയിലെ ഹ്യൂസ്റ്റൺ കേരള റൈറ്റേഴ്‌സ് ഫോറം ഏർപ്പെടുത്തിയ 2024ലെ സാഹിത്യത്തിനുള്ള സമഗ്ര സംഭാവന പുരസ്‌കാരം ഡിട്രോയിറ്റിലെ അമേരിക്കൻ മലയാളി എഴുത്തുകാരൻ അബ്ദുൽ പുന്നയൂർക്കുളത്തിന് സമർപ്പിച്ചു. എറണാകുളം പ്രസ് ക്ലബ്ബിൽ വച്ച് നടന്ന റൈറ്റേഴ്‌സ് ഫോറത്തിന്റെ ഔദ്യോഗിക പ്രതിനിധി മാത്യു നെല്ലിക്കുന്നിൽ നിന്ന് അബ്ദുൽ പുന്നയൂർക്കുളം പുരസ്‌കാരം ഏറ്റു വാങ്ങി. നാടക കൃത്ത് ടി. മോഹൻ ബാബു ആമുഖഭാഷണം നടത്തി. ഹക്കീം വെളിയത്ത്, പ്രദീപ് നാരായണൻ, റഷീദ് കെ. മൊയ്തു, രാജൻ പുഷ്പാഞ്ജലി, സജീഷ് പെരുമുടിശ്ശേരി എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ വാർഷിക പ്രസിദ്ധീകരണമായ ‘ശരത്കാല സന്ധ്യയുടെ മണിമുഴക്കങ്ങൾ’ എന്ന പുസ്തകം എം.വി. ജോസിന് നൽകി മാത്യു നെല്ലിക്കുന്ന് പ്രകാശനം നിർവ്വഹിച്ചു.
സി.വി. വളഞ്ഞവട്ടത്തിന്‍റെ ‘സ്വപ്നങ്ങളുടെ കാമുകന്‍’ നോവലിന്‍റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു
ചിക്കാഗോ: പ്രശസ്ത സാഹിത്യകാരന്‍ സി.വി. വളഞ്ഞവട്ടത്തിന്‍റെ ‘സ്വപ്നങ്ങളുടെ കാമുകന്‍’ എന്ന നോവലിന്‍റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. നവംബര്‍ 17-ന് തിരുവല്ല വളഞ്ഞവട്ടം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ദേവാലയത്തില്‍ കൂടിയ അനുമോദന സമ്മേളനത്തില്‍ ഇടവക വികാരി റവ.ഫാ. ജോണ്‍ ചാക്കോ, റവ.ഫാ. എ.ടി. വറുഗീസിനു സമര്‍പ്പിച്ച പുസ്തകം മാനേജിംഗ് കമ്മിറ്റി മെംബര്‍ മത്തായി ടി. വറുഗീസിന് നല്‍കിക്കൊണ്ടാണ് അദ്ദേഹം പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്. കഴിഞ്ഞ നാല് ദശാബ്ദങ്ങളിലധികമായി ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ സ്ഥിര താമസമാക്കിയിരുന്ന അദ്ദേഹം ഇപ്പോള്‍ തിരുവല്ല വളഞ്ഞവട്ടത്ത് റിട്ടയര്‍മെന്‍റ് ജീവിതം നയിക്കുകയാണ്. അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായ വളഞ്ഞവട്ടം, സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ട്രഷറര്‍, അമേരിക്കന്‍ ഭദ്രാസന കമ്മിറ്റിയംഗം, ഫൊക്കാനയുടെ പ്രഥമ കമ്മിറ്റിയിലെ മെംബര്‍, അമേരിക്കയിലെ ആദ്യകാല മലയാള പ്രസിദ്ധീകരണമായ ‘അശ്വമേധ’ത്തിന്‍റെ സബ് എഡിറ്റര്‍…
കാൽഗറിയുടെ പതിനാലാമതു “കാവ്യസന്ധ്യ” നവംബർ 30 ശനിയാഴ്ച
കാൽഗറി: കാൽഗറിയിൽ കഴിഞ്ഞ 14 വർഷമായി നടന്നു വരുന്ന കവിത ആലാപന സദസ്സ്, “കാവ്യസന്ധ്യ” ഈ നവംബർ 30 ശനിയാഴ്ച വൈകുന്നേരം നാലു മണി മുതൽ 133 Panatella Square NW , Calgary ൽ വച്ച് അരങ്ങേറും. കുട്ടികളുടെയും മുതിർന്നവരുടെയും വെവ്വേറെ ആലാപനം ആയിട്ടാണ് ക്രമീകരിച്ചിരിക്കുന്നത് . പ്രവേശനവും, ആലാപനവും സൗജന്യമായി നടത്തുന്ന ഈ സദസ്സിൽ പങ്കെടുക്കാൻ ആഗ്രഹിയ്ക്കുന്നവരെയെല്ലാം ജാതി മത വർണ്ണ ലിംഗ ഭേദമെന്യേ സംഘാടകർ സർവാത്മനാ സ്വാഗതം ചെയ്യുന്നു . വാർത്ത : ജോസഫ് ജോൺ കാൽഗറി
”ബോധിവൃക്ഷതണലിൽ” – ആസ്വാദനം: ജോർജ് തുമ്പയിൽ
”പ്രിയപ്പെട്ട ജോർജി, നിങ്ങളുടെ ക്ഷണം നിരസിക്കാൻ പറ്റാത്തത് കൊണ്ട് മാത്രമാണ് നാടകത്തിനു വരാൻ തീരുമാനിച്ചത്. അടുത്ത അമ്പല പറമ്പിൽ നാടകം നടക്കുമ്പോൾ എന്തിനാണ് ഉറക്കം ഒഴിച്ചു മഞ്ഞും കൊണ്ട് ഇരിക്കുന്നത് എന്ന് ആലോചിച്ചു നാടകം ഒഴിവാക്കാറാണ് പതിവ്. അപ്പോഴാണ് പണം അങ്ങോട്ട് കൊടുത്ത് നാടകം കാണാൻ ഇറങ്ങിയത് 😊 വന്നപ്പോഴേ സന്തോഷമായി, മുന്നിൽ ഇരിക്കുന്നു പഴം പൊരിയും പരിപ്പ് വടയും. നാട്ടിൽ നിന്നും വന്നതിനു ശേഷം ആദ്യമായാണ് ഇവന്മാരെ നേരിട്ട് കാണുന്നത്. വയർ നിറയെ ആർത്തിയോടെ കഴിച്ചു കഴിഞ്ഞപ്പോൾ, പകുതി കളിയായി ആരോടോ ചോദിച്ചു, മൂന്നാമത്തെ bell അടിച്ചോ എന്ന്. .അതാണല്ലോ കലാകാലങ്ങളയുള്ള നാടകത്തിന്റെ ഒരിത് 😉 കോപ്പിലെ ആമുഖം മാറ്റു, matter ക്ക് വാടാ എന്നല്ലേ ഇപ്പോൾ ചിന്തിക്കുന്നത്? 😁ഓഡിറ്റോറിയം ഇരുളായി, കർട്ടൻ മറ നീക്കി. ആദ്യത്തെ visual കൾ തന്നെ ആകർഷിച്ചു. .ശരി, matter…
ജോസഫ് നമ്പിമഠത്തിന് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയുടെ ആദരവ്
ഡാളസ്/ തിരൂർ: ദീർഘകാലം ഡാളസ് സാംസ്കാരിക സാഹിത്യ സദസുകളിലെ നിറസാന്നിധ്യവും ഇപ്പോൾ ഹൂസ്റ്റണിൽ സ്ഥിരം താമസമാക്കിയിരിക്കുന്ന മാതൃഭാഷാസ്നേഹിയും ,അമേരിക്കയിൽ അറിയപ്പെടുന്ന മലയാളി കവിയും , സാഹിത്യകാരനുമായ ജോസഫ് നമ്പിമഠത്തിന് തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയുടെ ആദരവ്. ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് മലപ്പുറം ജില്ല സാമൂഹ്യ നീതി ഓഫീസ്, പി ആർ ഡി , തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല, മുഖം ഗ്ലോബൽ മാഗസിൻ,മുഖം ബുക്സ് എന്നിവ സംയുക്തമായി മലയാള സർവ്വകലാശലയിൽ ” ഭരണഭാഷയും സാമൂഹ്യ നീതിയും ” എന്ന വിഷയത്തിൽ സെമിനാറിലാണ് അദ്ദേഹത്തെ ആദരിച്ചത്. മലയാളം അമേരിക്കയിൽ എന്ന വിഷയത്തിൽ ജോസഫ് നമ്പിമഠം സംസാരിച്ചു.മലയാളത്തെ ഏറ്റവും കൂടുതൽ ആദരിക്കുന്നതും നെഞ്ചേറ്റുന്നതും ഞങ്ങൾ പ്രവാസിമലയാളികൾ ആണെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിൽ നിന്നും നിരവധി എഴുത്തുകാരെയും, പത്ര പ്രവർത്തകരേയും അമേരിക്കൻ മലയാളികൾ അമേരിക്കയിലെ വിവിധ വേദികളിൽ എത്തിച്ച് മലയാള ഭാഷയെ ആദരിക്കുമ്പോൾ അമേരിക്കൻ…
ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് സമ്മേളനം അവിസ്മരണീയമായി
ന്യൂയോർക്കിലെ എൽമോണ്ടിലുള്ള അക്ഷരനഗരിയിൽ നവംബർ ഒന്നിന് ആരംഭിച്ച ലാന സാഹിത്യോത്സവം കേരളസെന്ററിൽ പര്യവസാനിച്ചു. നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിയ സാഹിത്യകാരന്മാരുടെ സമ്മേളനത്തിനു എഴുത്തുകാരൻ ഇ. സന്തോഷ് കുമാർ അതിഥിയായെത്തി. അമേരിക്കയിലെ എഴുത്തുകൂട്ടത്തിൽനിന്നും ഓർമ്മകളിലേക്കുമാറഞ്ഞ എം. എസ്. ടി നമ്പൂതിരി, എബ്രഹാം തെക്കേമുറി, റീനി മമ്പലം എന്നിവരുടെ സ്മരണാഞ്ജലി മീനു എലിസബത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. തുടർന്ന് കവിത/ലിംഗസമത്വം/വിവർത്തനം എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ കേരളത്തിൽ നിന്ന് വെബ് കോൺഫറൻസ് വഴി സാഹിത്യകാരായ ആയ പ്രൊഫ. ഡോ. ജെ ദേവിക, ഡോ. നിഷി ലീല ജോർജ്ജ്, സ്റ്റാലിന എന്നിവർ പങ്കെടുത്തു. ജയൻ കെ സി, ഡോണ മയൂര, സന്തോഷ് പാല എന്നിവർ സംവാദം നിയന്ത്രിച്ചു. എഴുത്തിന്റെയും വായനയുടെയും മേഖലയിൽ ഉരുത്തിരിയുന്ന സ്വവർഗ്ഗ സൗഹൃദസംഘളെക്കുറിച്ചും, അവയുടെ പിൻബലമില്ലാതെ എഴുത്തുകാരി മുഖ്യധാരയിലേക്ക് വരുമ്പോൾ നേരിടുന്ന കടമ്പകളെക്കുറിച്ചും ഡോ. ദേവിക സംസാരിച്ചു. പല…
നവംബർ 8 മുതൽ ചണ്ഡിമന്ദിറിൽ ത്രിദിന അഭിവ്യക്തി സാഹിത്യോത്സവം
ചണ്ഡീഗഡ്: ആർമി വൈവ്‌സ് വെൽഫെയർ അസോസിയേഷൻ (എഡബ്ല്യുഡബ്ല്യുഎ) സാഹിത്യത്തിൻ്റെയും സർഗ്ഗാത്മകതയുടെയും ത്രിദിന ആഘോഷമായ അഭിവ്യക്തി ലിറ്ററേച്ചർ ഫെസ്റ്റിവൽ നവംബർ 8 മുതൽ ചന്ദിമന്ദിർ മിലിട്ടറി സ്റ്റേഷനിലെ ഖേതർപാൽ ഓഫീസേഴ്‌സ് മെസ് ആൻഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിക്കും. പ്രശസ്‌തരായ രചയിതാക്കൾ, കഥാകൃത്തുക്കൾ, പത്രപ്രവർത്തകർ, സെലിബ്രിറ്റികൾ, സ്വാധീനം ചെലുത്തുന്നവർ, വായനാപ്രേമികൾ എന്നിവരെ ഒരു കുടക്കീഴിൽ ഒരുമിച്ചുകൂട്ടുകയാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്. പുസ്തകങ്ങളുടെയും ആശയങ്ങളുടെയും ലോകത്ത് മുഴുകാൻ സമൂഹത്തെ ക്ഷണിക്കുന്ന പരിപാടി എല്ലാവർക്കുമായി തുറന്നിരിക്കുന്നു. ‘വി കെയർ ആൻഡ് വി ഷെയർ’ എന്ന മാർഗനിർദേശ തത്വമുള്ള AWWA, സൈനിക കുടുംബങ്ങളുടെയും വീർ നാരികളുടെയും സമഗ്രമായ വികസനത്തിനും ക്ഷേമത്തിനും വേണ്ടി സമർപ്പിച്ചിരിക്കുന്നു. 2021-ൽ ആരംഭിച്ചത് മുതൽ, AWWA കമ്മ്യൂണിറ്റിയിലെ വൈവിധ്യമാർന്ന കഴിവുകളെ പ്രയോജനപ്പെടുത്താനും സാഹിത്യത്തോടുള്ള സ്നേഹം വളർത്താനും അതിലെ അംഗങ്ങൾക്കിടയിൽ എഴുത്ത് കഴിവുകൾ പ്രോത്സാഹിപ്പിക്കാനും അഭിവ്യക്തി ലിറ്ററേച്ചർ ഫെസ്റ്റിവൽ ലക്ഷ്യമിടുന്നു. വിളക്കുത്സവം വെറുമൊരു സംഭവമല്ല; ഇത്…
ആർട്ട് & ലിറ്ററേച്ചർ ഫെസ്റ്റിവൽ (ALF 2024): 2024 നവംബർ 16ന് ന്യൂജേഴ്സിയില്‍, നവംബർ 23ന് സീയാറ്റലിൽ
ദേശീയ-അന്തർദേശീയ തലത്തിലുള്ള എഴുത്തുകാരെയും, കവികളെയും ഉൾപ്പെടുത്തി അമേരിക്കയിലെ പുരോഗമന കലാസാംസ്കാരിക സംഘടനയായ അല (ALA) ന്യൂജേഴ്സി , സീയാറ്റൽ എന്നിവിടങ്ങളിൽ വച്ച് ആർട്ട് & ലിറ്ററേച്ചർ ഫെസ്റ്റിവൽ (ALF 2024) സംഘടിപ്പിക്കുന്നു. ഇത് ‘അല’ യുടെ ആഭിമുഖ്യത്തിലുള്ള ആർട്ട് & ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷൻ ആണ്. Transcending Borders, Connecting Cultures എന്ന വിഷയത്തെ ആസ്പദമാക്കി 2024 നവംബർ 16ന് ന്യൂജേഴ്സിയിലും, നവംബർ 23ന് സീയാറ്റലിലും വെച്ചാണ് പ്രസ്തുത പരിപാടി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരായ ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാട്, ഡോക്ടർ സുനിൽ പി ഇളയിടം, ശ്രീമതി ആമിനാറ്റ ഫോർണ, പ്രൊഫ. ഗബീബ ബദേറൂൺ, ശ്രീമതി ശോഭ തരൂർ ശ്രീനിവാസൻ, ശ്രീമതി മൻറീത്ത് സോദി, ശ്രീ വിജയ് ബാലൻ എന്നിവർ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിൻറെ രചനകളെ ആസ്പദമാക്കി, പ്രശസ്ത നാടക സംവിധായകൻ ഡോക്ടർ…