ഗുരുവായൂർ: പി. അനിലിന്റെ, ‘ഇടവഴിയിലെ പടവുകൾ’ എന്ന കവിതാ സമാഹാരത്തിൻറെ പ്രകാശനവും അന്തരിച്ച സാഹിത്യകാരി ഗീതാ ഹിരണ്യനെകുറിച്ചുള്ള അനുസ്മരണവും ഗുരുവായൂർ കെ. ദാമോദരൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മകരം ബുക്സ് പബ്ലിഷ് ചെയ്ത പുസ്തകം ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി. കെ. വിജയൻ കെ. ടി. ഡി. സി. മുൻ ഡയറക്ടർ പി. ഗോപിനാഥന് നൽകിയാണ് പ്രകാശനം ചെയ്തത്. ഗീതാ ഹിരണ്യൻറെ പേരിലുള്ള സാഹിത്യ പുരസ്കാരം നവ എഴുത്തുകാരി ബദരിക്ക് ചടങ്ങിൽ സമ്മാനിച്ചു. ‘ഗീതാ ഹിരണ്യൻ അനുസ്മരണം’, കവിയും ചലച്ചിത്ര സംവിധായകനുമായ സതീഷ് കളത്തിൽ നിർവ്വഹിച്ചു. സ്ത്രീകൾ അനുഭവിക്കുന്ന ദുരവസ്ഥ അവഗണനയാണെന്നും അകത്തുള്ള പുരുഷനായാലും പുറത്തുള്ള പുരുഷനായാലും സ്ത്രീക്കു നേരെയുള്ള ഇത്തരം മനോഭാവങ്ങൾക്ക് എക്കാലത്തും ഒരേ മുഖമാണെന്നും ഗീതാ ഹിരണ്യൻറെ ‘സുഖം’ എന്ന കവിതയെ ആസ്പദമാക്കി സതീഷ് പറഞ്ഞു. മകരം ബുക്സ് ചീഫ് എഡിറ്റർ കെ.കെ.ബാബു…
Category: LITERATURE & ART
കാലത്തിന്റെ കണ്ണാടി (പുസ്തകാസ്വാദനം): ഡോ. മുഞ്ഞിനാട് പത്മകുമാർ
കണ്ണുതുറന്നു നോക്കിയാൽ എങ്ങും കഥാവിഷയങ്ങളാണ്. ആ സംഭവങ്ങളെ പൂർവ്വാധികം സ്പഷ്ടമായി, മുഴങ്ങുന്ന ശബ്ദമായി കാരൂർ സോമൻ ‘കാലത്തിന്റെ കണ്ണാടി’ എന്ന കഥാസമാഹാരത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ഇതിലെ മിക്കകഥകളും കേരളത്തിലെ ഓണപതിപ്പുകള്‍, പത്ര മാസികകള്‍ കേരള കൗമുദി, ദീപിക, മലയാള മനോരമ ആഴ്ചപ്പതിപ്പ്, മനോരമ ഓൺലൈൻ, വീക്ഷണം, ജന്മഭൂമി, കേരള ഭൂഷണം, കവി മൊഴി, ഗൾഫിലെ മലയാളം ന്യൂസിൽ വന്നിട്ടുള്ളതാണ്. കാരൂർ സോമന്റെ കഥകൾ മൗലീകത്തികവാർന്ന അനുഭവസത്തയിൽ നിന്ന് പ്രഭാവം കൊളുളുന്ന ഒന്നാണ്. അതിനു ഭാവനയുടെയും ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും ലാവണ്യയുക്തിയിൽ അധിഷ്ഠിതമായൊരു സ്വയാർജ്ജിത വ്യക്തിത്വം ഉണ്ട്. അത് യാഥാർത്ഥ്യത്തെ നിഷേധിക്കാതെതന്നെ ഭാവനയിലൊരു രാജമാർഗ്ഗം സൃഷ്ടിച്ചെടുക്കുന്നു. അതിന്റെ സൃഷ്ടിപരതിയിൽ നിന്നാണ് കാരൂർ തന്റെ കതിർക്കനമുള്ള രചനകളെ വാർത്തെടുക്കുന്നത്. അതിനു സാത്വികമായൊരു പ്രശാന്തി വലയം ഉണ്ട്.അത് പലപ്പോഴും നന്മതിന്മകളുടെ അകം പൊരുളിൽ നിന്ന് ഉരവം കൊള്ളുന്ന സംഘടിതമായ സാമൂഹിക ബോധമാണ്. അതിൽ തന്നെ…
പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ കൃതിയും കര്‍ത്താവും സാഹിത്യ സദസ്സ് ആഗസ്റ്റ് 7 ഞായറാഴ്ച
പുന്നയൂർക്കുളം സാഹിത്യ സമിതി മാസം തോറും നടത്തിവരുന്ന കൃതിയും കർത്താവും സാഹിത്യ സദസ്സിന്റെ ആറാമത്തെ അദ്ധ്യായത്തിൽ പ്രശസ്ത എഴുത്തുകാരനും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ അശോകന്‍ ചരുവിൽ, പുളിനെല്ലി സ്റ്റേഷന്‍ എന്ന അദ്ദേഹത്തിന്റെ കൃതിയെ മുൻനിർത്തി 2022 ആഗസ്റ്റ് 7 ഞായറാഴ്ച വൈകിട്ട് 8 മണിക്ക് ഓൺലൈൻ വഴി നമ്മളോട് സംസാരിക്കുന്നു. ഗൂഗിള്‍ മീറ്റ് ലിങ്ക് ചുവടെ ചേര്‍ക്കുന്നു. https://meet.google.com/fko-btbk-dcg
ഫിലഡല്‍ഫിയയില്‍ ബൈബിള്‍ നൃത്ത സംഗീത നാടകം ‘മോചനം’ അരങ്ങേറി
ഫിലഡല്‍ഫിയ: സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ ദുക്റാന തിരുനാളിനോടനുബന്ധിച്ചു നടന്ന സാംസ്ക്കാരിക മേളയില്‍ പഴയ നിയമചരിത്രത്തിന്‍റെഏടുകളില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരു വിജയഗാഥയായ ‘മോചനം’ എന്ന ബൈബിള്‍ നൃത്ത സംഗീത നാടകം അരങ്ങേറി. പഴയ നിയമ ചരിത്രത്തിലെ ജ്വലിക്കുന്ന സ്ത്രീരത്നമായ എസ്തറിന്‍റെ കഥയാണ് നാടകത്തിന് വിഷയമായത്. ഇന്ത്യ മുതല്‍ എത്യോപ്യവരെ നീണ്ടുകിടന്നിരുന്ന പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്‍റെ അധിപനായിരുന്ന അഹ്വസേരിസ് ചക്രവര്‍ത്തിയുടെ ഭരണത്തിന്‍കീഴില്‍ അടിമകളായിരുന്ന യഹൂദ ജനതയുടെ വിമോചനം എസ്തേര്‍ എന്ന യുവതിയിലൂടെ സാധ്യമായ സംഭവങ്ങളുടെ നാടകാവിഷ്ക്കാരമായിരുന്നു ‘മോചനം’ എന്ന നാടകം. ഫിലഡല്‍ഫിയ സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ ഭക്ത സംഘടനയായ മരിയന്‍ മദേഴ്സിലെ 63 വനിതാ പ്രസുദേന്തിന്മാരുടെ പ്രാര്‍ത്ഥനാ നിയോഗമായിരുന്നു ഇടവക മദ്ധ്യസ്ഥനായ മാര്‍ത്തോമശ്ലീഹായുടെ ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍. ഇടവകയിലെ കുട്ടികളും, യുവാക്കളും, മുതിര്‍ന്നവരുമായ 25 പേര്‍ അരങ്ങിലും അണിയറയിലുമായി പ്രവര്‍ത്തിച്ച ഈ ബൈബിള്‍ നാടകത്തിന്‍റെ…
ഉറുമ്പുകൾ മാത്രം വില്ലന്മാരായ ഒരു കഥ; ഫോക്കാനയുടെ 2022-ലെ ചെറുകഥക്കുള്ള പുരസ്കാരത്തിനർഹമായ കഥ
അക്കൽദാമയിലെ ശില്പി പറഞ്ഞ കഥ എന്ന സമാഹാരത്തിൽ നിന്നും ജീനാ രാജേഷ് കാനഡയിലെ ഒന്റാരിയോയിൽ ഹാമിൽട്ടൺ നഗരത്തിൽ താമസം. രണ്ടു മക്കൾ. എട്ട് വയസ്സുകാരി ആമി (അമാരിസ്)യും മൂന്ന് വയസ്സുകാരി നദി (നദീൻ)യും. ഒന്റാരിയോയിലെ ഡിജിറ്റൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ ചേഞ്ച് മാനേജർ ആണ്. ജീവിത പങ്കാളി രാജേഷ് ഒന്റാരിയോയിൽ ഫിസിയോ തെറാപ്പിസ്റ്റാണ്. എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്തുള്ള ചാത്തമറ്റം എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ചു. സ്കൂൾ കാലഘട്ടം മുതൽ തുടങ്ങിയ വായനയും എഴുത്തും പ്രവാസിയായി കാനഡയിൽ വന്നപ്പോഴും തുടരുന്നു. 2019 ൽ ആദ്യ കഥാസമാഹാരം ‘അക്കൽദാമയിലെ ശില്പി പറഞ്ഞ കഥ’ പ്രസിദ്ധീകരിച്ചു. ‘പെണ്ണടയാളങ്ങൾ’, ‘പാർശ്വവീഥികൾ പറഞ്ഞു തുടങ്ങുന്നു’, ‘അമേരിക്കൻ കഥക്കൂട്ടം’, ‘കാക്കനാടൻ കഥോത്സവം’ എന്നീ ആന്തോളജികളിലും കഥകൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഓൺലൈൻ – നവമാധ്യമങ്ങളും എഴുതുന്നു. മകൾ എന്നും ഒറ്റക്ക് ഇരിക്കുമായിരുന്നല്ലോയെന്ന് അമ്മയോർത്തു. സ്ക്കൂൾ വിട്ടു വന്നാലുടനേ പോയിരിക്കും ഉമ്മറക്കോലായിൽ……
സുരേഷ് കൂവാട്ടിന്റെ “മലക്കാരി” പ്രകാശനം ചെയ്തു
യുവ എഴുത്തുകാരൻ സുരേഷ് കൂവാട്ടിന്റെ ഏറ്റവും പുതിയ നോവലായ “മലക്കാരി”, പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ് I. A. S. പ്രകാശനം ചെയ്തു. ഇതിനോടകം വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയ പുസ്തകം, പ്രമുഖ എഴുത്തുകാരി ഷീലാ ടോമിയുടെ അവതാരികയോടെയാണ് വിപണിയിലെത്തുന്നത്. കണ്ണൂർ കൈരളി ബുക്ക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ. “അധിനിവേശത്തിന്റെ ചരിത്രം മാത്രം പറയുന്ന വയനാടിന്റെ ഭൂമികയിൽ നിന്നും ആദ്യമായി ചുരമിറങ്ങി പോയവരുടെ കഥപറയുകയാണ് “മലക്കാരി”. എൺപതുകളിൽ തൊഴിലിടങ്ങളിലേക്ക് പറിച്ചുനടപെട്ട കീഴാള പെൺകുട്ടികൾ വളർന്നുവരുന്ന ദേശമോ സാഹചര്യങ്ങളോ അന്വേഷിക്കാൻ പോലുമാവാതെ മക്കളെ നഷ്ടപെട്ട, നിസ്സഹായരായ മാതാപിതാക്കൾക്ക് വേണ്ടിയാണ് “മലക്കാരി” സമർപ്പിക്കുന്നത് എന്ന് എഴുത്തുകാരൻ അഭിപ്രായപ്പെട്ടു. “കീഴാളന്റെ മനസ്സിലൂടെ കഥ പറയാൻ ശ്രമിക്കുന്നു എന്നതാണ് “മലക്കാരി” എന്ന നോവലിന്റെ മേന്മ. ദേശത്തെയും മനുഷ്യരെയും അറിയാൻ ഇവിടെ എഴുത്തുകാരൻ ഉദ്യമിക്കുന്നുണ്ട്. മേലാളന്റെ വയലിലും കാലിത്തൊഴുത്തിലും ഒരു വർഷം വല്ലി പണി എടുക്കാൻ…
‘ബഷീർ ഫെസ്റ്റ്’ ജൂലൈ 2 മുതൽ 5 വരെ
ബേപ്പൂർ നിയമസഭാ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് നടക്കുക. ഫെസ്റ്റിനോടനുബന്ധിച്ച് ജില്ലാ-സംസ്ഥാന തലങ്ങളിൽ പരിപാടികൾ നടക്കും. കോഴിക്കോട്: സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 28-ാം ചരമവാർഷികത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ ജൂലൈ 2 മുതൽ 5 വരെ ബഷീർ ഫെസ്റ്റ് സംഘടിപ്പിക്കും. പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫെസ്റ്റിനോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ബേപ്പൂർ നിയമസഭാ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് നടക്കുക. ഫെസ്റ്റിനോടനുബന്ധിച്ച് ജില്ലാ-സംസ്ഥാന തലങ്ങളിൽ പരിപാടികൾ നടക്കും. ബഷീറിന്റെ വസതിയിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ജൂലൈ രണ്ടിന് നടക്കും. ഫെസ്റ്റിന്റെ ഭാഗമായി ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ചലച്ചിത്ര-ഡോക്യുമെന്ററി പ്രദർശനം നടത്തും. ഫെസ്റ്റിനോടനുബന്ധിച്ച് ബഷീറിന്റെ ഛായാചിത്ര ഡ്രോയിംഗ് മത്സരം, ഫോട്ടോ പ്രദർശനം, നാടൻ ഭക്ഷ്യമേള, നാടകം, ഗസൽ സന്ധ്യ തുടങ്ങിയ പരിപാടികൾ നടക്കും. അതോടൊപ്പം മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാർ പങ്കെടുക്കുന്ന സെമിനാറുകളും സാംസ്കാരിക സമ്മേളനങ്ങളും നടക്കും.…
യുവ കലാപ്രതിഭകള്‍ക്ക് ബോണ്‍ ടു ഷൈന്‍ സ്‌ക്കോളര്‍ഷിപ്പുമായി സീ, ഗിവ് ഇന്ത്യ സംയുക്ത സംരംഭം
കൊച്ചി: രാജ്യത്തെ വളര്‍ന്നുവരുന്ന ബാല കലാകാരന്‍മാര്‍ക്കുളള ചവിട്ടുപടിയായി ബോണ്‍ ടു ഷൈന്‍ എന്ന സ്‌കോളർഷിപ്പ് സംരംഭവുമായി സീ എന്റടെയിന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ സി.എസ്.ആർ വിഭാഗവും ഗിവ് ഇന്ത്യയും. കലാപരമായ കഴിവ് പ്രകടമാക്കുന്ന മികച്ച പ്രതിഭകളെ തിരിച്ചറിഞ്ഞ് അവരുടെ തിളക്കം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ ശ്രമത്തിന് പിന്നിലുള്ളത്. പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിനും ഇന്ത്യന്‍ കലാരൂപങ്ങള്‍ക്ക് ഒരു പുനര്‍ജനി നല്‍കാനുമുള്ള ഒരു മാര്‍ഗമായിട്ടാണ് ഈ സ്‌ക്കോളര്‍ഷിപ്പിനെ കാണുന്നത്. വിവിധ കലാരൂപങ്ങളിലായി എത്രയോ പ്രതിഭകള്‍ ഉള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ വളരെ അപൂര്‍വ്വമായി മാത്രമാണ് അവരുടെ കഴിവുകള്‍ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നത്. പരിമിതമായ മാര്‍ഗ്ഗങ്ങളിലൂടെ മാത്രം തങ്ങളുടെ കഴിവുകള്‍ക്ക് പ്രചോദനം ലഭിക്കുന്നുള്ളൂ എന്ന് ആശങ്ക കാരണം വിവിധ കലാരൂപങ്ങളില്‍ വൈദഗ്ധ്യം തെളിയിച്ച കരകൗശല കലാകാരന്‍മാരുടെ എണ്ണം കുറഞ്ഞ് വരുന്നതായിട്ടാണ് കാണുന്നത്. ഇത്തരം മതില്‍ക്കെട്ടുകള്‍ തകര്‍ത്ത് രാജ്യത്തെ അടുത്ത തലമുറയുടെ റോള്‍ മോഡലുകളാകാനും…
പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ ‘കൃതിയും കര്‍ത്താവും’ സാഹിത്യ സദസ് ജൂണ്‍ 5 ഞായറാഴ്ച
പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ ‘കൃതിയും കർത്താവും സാഹിത്യ സദസ്’ ജൂണ്‍ 5 ഞായറാഴ്ച വൈകീട്ട് 8 മണിക്ക് സൂമിലൂടെ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. ഗ്രന്ഥ കർത്താവ് തൻ്റെ പുസ്തകത്തെ കുറിച്ചും, രചനാ സ്മരണകളെ കുറിച്ചും നേരിട്ട് സംസാരിക്കുന്ന, പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ കൃതിയും കർത്താവും സാഹിത്യ സദസ് വായനക്കാരനെ തൻ്റെ വായനാ ഓർമ്മകളിലേക്ക് മടക്കി കൊണ്ടുപോകാനും, വായനയെ പരിപോഷിപ്പിക്കാനുമാണ് ലക്ഷ്യം വയ്ക്കുന്നത്. എല്ലാ മാസവും ആദ്യ ഞായറാഴ്ചകളിലാണ് പരമാവധി ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പരിപാടി നടത്താന്‍ ഉദേശിക്കുന്നത്. ജൂണ്‍ 5 ഞായറാഴ്ച കൃതിയും കർത്താവും എന്ന സാഹിത്യ സദസ്സിന്‍റെ നാലാം അദ്ധ്യായത്തില്‍, മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരനും, വയലാര്‍ അവാര്‍ഡ് ജേതാവുമായ ടി.ഡി രാമകൃഷ്ണന്‍ നമ്മളോടൊപ്പം ചേരുന്നു. തൻ്റെ, വയലാര്‍ അവാര്‍ഡ് നേടിയ “സുഗന്ധി എന്ന ആണ്ടാൾ ദേവനായകി” എന്ന കൃതിയെ മുൻനിർത്തി അദ്ദേഹം നമ്മളോട് സംസാരിക്കും.…
69 വർഷങ്ങൾക്ക് ശേഷം നിലമ്പൂർ ആയിഷയുടെ ജീവിതം വീണ്ടും സ്റ്റേജിൽ
കോഴിക്കോട്: 1953-ൽ നിലമ്പൂർ ആയിഷ എന്ന പതിനാറുകാരിയെ വേദിയിൽ വെച്ച് വധിക്കാൻ ശ്രമിച്ചത് കേരളത്തിലെ മതഭ്രാന്തന്മാർ കലയ്‌ക്കെതിരെ നടത്തിയ ഏറ്റവും പ്രകടമായ ആക്രമണമായി (അന്ന്) രേഖപ്പെടുത്തിയിട്ടുണ്ട്. കാരണം? ഒരു നാടകത്തിൽ അഭിനയിക്കാൻ ധൈര്യപ്പെട്ട ആദ്യത്തെ മുസ്ലീം സ്ത്രീയാണ് ആയിഷ. മഞ്ചേരി മേലാക്കത്താണ് വെടിവെപ്പ് നടന്നത്. അറുപത്തിയൊൻപത് വർഷങ്ങൾക്ക് ശേഷം, പുരോഗമന ശബ്ദങ്ങളെ അടിച്ചമർത്താൻ മതമൗലികവാദികൾ ശ്രമിക്കുമ്പോഴും, മുസ്ലീം സമുദായത്തിൽ ഒരു നവോത്ഥാന തരംഗത്തിന് തുടക്കമിട്ട ‘എജ്ജ് നല്ലൊരു മനുഷ്യനാകാൻ നോക്ക്’ (നിങ്ങൾ ഒരു നല്ല മനുഷ്യനാകാൻ ശ്രമിക്കുക) എന്ന നാടകത്തിന്റെ റീലോഡഡ് പതിപ്പ് — വ്യാഴം, വെള്ളി ദിവസങ്ങളിൽ നിലമ്പൂരിലാണ് അരങ്ങേറുന്നത്. ഇ കെ അയമു രചിച്ച നാടകം ആധുനിക കാലത്തെ സംഭവങ്ങൾ ഉൾപ്പെടുത്തി സംവിധായകൻ റഫീഖ് മംഗലശ്ശേരി പരിഷ്കരിച്ചിരിക്കുന്നു. “അയാമു മെമ്മോറിയൽ ട്രസ്റ്റിന് കീഴിലുള്ള രണ്ട് മണിക്കൂർ നാടകം ആരംഭിക്കുന്നത് ആയിഷയ്‌ക്കെതിരായ വെടിവെപ്പ് ശ്രമത്തിലാണ്. 69…