ന്യൂജേഴ്സി: ഓ.വി.വിജയന് സ്മാരക അവാർഡ് ജേതാവായ ലോക മലയാളികളുടെ അഭിമാനമവും, പ്രമുഖ നോവലിസ്റ്റും ഗ്രന്ഥകാരനുമായ ടി ഡി രാമകൃഷ്ണന് അമേരിക്കയിലെ ബുക്ക് റീഡേഴ്സ് ക്ലബ് ഭാരവാഹികളായ മോളി പൗലോസ് (ന്യൂജേഴ്സി), എലിസബത്ത് റഡിയർ (ടെക്സാസ്), തെരേസ റൈസ് (കാലിഫോർണിയ), ഡോ സീമാ രാജ് (അറ്റ്ലാന്റ) എന്നിവർ ആശംസകള്‍ അറിയിച്ചു. 2021 ലെ നോവലിനുള്ള ഓ.വി.വിജയന് സ്മാരക അവാര്‍ഡിന് ‘മാമ ആഫ്രിക്ക’ എന്ന നോവലാണ് തിരഞ്ഞെടു ക്കപ്പെട്ടിട്ടുള്ളത്. മാര്‍ച്ച് 30 ബുധനാഴ്ച രാവിലെ പത്തു മണിക്ക് പാലക്കാടിന് അടുത്തുള്ള തസ്രാക്കിലെ ഓ.വി. വിജയന് സ്മാരകത്തില്‍ വെച്ച് ബഹു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് വിതരണം നടത്തുന്നത്. അതേ വേദിയില്‍ ആൽഫ ഇംഗ്ലീഷ് പരിഭാഷ ബഹു. സ്പീക്കര്‍ എം.ബി.രാജേഷും, മാമ ആഫ്രിക്കയുടെ തമിഴ് വിവര്‍ത്തനം സജി ചെറിയാനും പ്രകാശനം ചെയ്യും. നോവലിസ്റ്റും വിവർത്തകനും തിരക്കഥാകൃത്തുമാണ് ടി ഡി…
Category: LITERATURE & ART
പുന്നയൂര്‍ക്കുളം സാഹിത്യ സമിതി വാര്‍ഷികം ആഘോഷിച്ചു
പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം സാഹിത്യ സമിതി വാര്‍ഷികം കമലാ സുരയ്യ സമുച്ചയത്തില്‍ മാര്‍ച്ച് 20-ന് നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് അബ്ദുല്‍ പുന്നയൂര്‍ക്കുളം അദ്ധ്യക്ഷത വഹിച്ചു. നാലപ്പാട്ടെ കാവും, കുളവും, നീര്‍മാതളത്തണലും, വിശാലമായ സമുച്ചയവും ഉള്‍ക്കൊള്ളുന്ന കമലാ സുരയ്യ സ്മാരകം സഗാത്മക പ്രവര്‍ത്തനങ്ങളുടെ നിരന്തര വേദിയാക്കാന്‍ പ്രാദേശിക സംവിധാനമൊരുക്കുമെന്ന് സാഹിത്യ അക്കാദമി ഉപാദ്ധ്യക്ഷന്‍ അശോകന് ചരുവില്‍ പറഞ്ഞു. വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുന്നയൂര്‍ക്കുളത്തിന്റെ പ്രകൃതിയും മണ്ണും മനുഷ്യരുമാണ് മാധവിക്കുട്ടിയെ വ്യവസ്ഥിതിയെ വെല്ലുവിളിച്ച എഴുത്തുകാരിയാക്കിയതെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന് അഭിപ്രായപ്പെട്ടു. ഡോ. ഖദീജ മുംതാസ്, പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന് ഷഹീര്‍, സ്മരണ ചാരിറ്റി ട്രസ്റ്റ് ചെയര്മാന് സി.പി. സുന്ദരേശന്, കുന്നത്തൂര്‍ റസിഡന്റ് അസ്സോസിയേഷന് പ്രസിഡന്റ് പി. ഗോപാലന്, പ്രിയദര്‍ശിനി കള്‍ച്ചറല്‍ ഫോറം സെക്രട്ടറി അശ്കര്‍ അറയ്ക്കല്‍, നാലപ്പാടന് സാംസ്ക്കാരിക…
ഡാളസ് കേരളാ ലിറ്റററി സൊസൈറ്റി മുപ്പതാം വയസ്സിലേക്ക്; സമ്മേളനവും മനയിൽ ജേക്കബ് കവിതാ പുരസ്കാര വിജയ പ്രഖ്യാപനവും മാർച്ച് 26-ന്
ഡാളസ്: മുപ്പതാം വർഷത്തിലേക്കു കടക്കുന്ന കേരള ലിറ്റററി സൊസൈറ്റി ഡാളസ് (കെഎൽഎസ്) ന്റെ വിപുലമായ വാർഷികാഘോഷ പരിപാടികൾ മാർച്ച് 26 ശനിയാഴ്ച വൈകീട്ട് 5:00 മണിക്ക് കേരളാ അസ്സോസിയേഷൻ ഹാളിൽ (3821 Broadway Blvd, Garland TX 75043) വെച്ച് സംഘടിപ്പിക്കുന്നു. തദവസരത്തില്‍, കെ എൽ എസ്സിന്റെ നാലാമത്തെ പുസ്തകമായ “ഇതളുകൾ ” പ്രകാശനകർമ്മവും നടത്തും. അതോടൊപ്പം, യശശ്ശരീരനായ കവി ശ്രീ മനയിൽ ജേക്കബിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന കവിതാ പുരസ്കാരവും, വിജയ പ്രഖ്യാപനവും, അവാർഡ് ദാനവും പരിപാടിയുടെ മുഖ്യാതിഥിയായ സാഹിത്യകാരനും സിനിമാതാരവുമായ തമ്പി ആന്റണി നിർവ്വഹിക്കും. കവിതാ പുരസ്കാര വിജയിക്കുള്ള ക്യാഷ് അവാർഡ് സ്പോൺസർ ചെയ്തിരിക്കുന്നത് മനയിൽ ജേക്കബിന്റെ കുടുംബാംഗമായ രാജൻ ചിറ്റാറാണ്. അനൂപ സാം പ്രസിഡന്റായും മീനു എലിസബത്ത് സെക്രട്ടറിയായും നേതൃത്വം നൽകുന്ന പുതിയ ഭരണസമിതി ഭാരവാഹിത്വം ഏറ്റെടുക്കുന്ന ചടങ്ങും നടത്തപ്പെടുന്നു. കൂടാതെ, ഡാളസിലെ പ്രശസ്ത…
ഫൊക്കാന – 2022 ലെ സാഹിത്യ പുരസ്കാരം; രചനകൾ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 18വരെ നീട്ടി
ന്യൂജേഴ്സി: അമേരിക്കയിലെ ഏറ്റവും ജനപ്രിയ സാഹിത്യ പുരസ്ക്കാരങ്ങൾ എന്നു വിശേഷിപ്പിക്കുന്ന ഫൊക്കാന സാഹിത്യ പുരസ്കാരത്തിനുള്ള രചനകൾ സ്വീകരിക്കുന്ന അവസാന തീയതി 2022 ഏപ്രിൽ 18ലേക്ക് നീട്ടി.കോവിഡ് മഹാമാരിമൂലം പ്രിന്റിംഗ്, ഗതാഗതം തുടങ്ങിയവയിൽ നേരിടേണ്ടി വരുന്ന കാലതാമസം മൂലം പലർക്കും രചനകളുടെ പുസ്തകങ്ങൾ ലഭ്യമായിട്ടില്ല. ഇതേ തുടർന്ന് പുസ്തകങ്ങൾ എത്തിക്കുവാൻ കുറച്ചുകൂടി സമയം നീട്ടിത്തരണമെന്ന എഴുത്തുകാരുടെ അഭ്യർത്ഥന മാനിച്ചാണ് 2022 ഏപ്രിൽ 18ലേക്ക് നീട്ടുന്നത് എന്ന് അവാർഡ് കമ്മിറ്റി ചെയർമാൻ ബെന്നി കുര്യൻ അറിയിച്ചു. 2022 ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ ഫൊക്കാന ഗ്ലോബൽ ഡിസ്നി കൺവെൻഷനോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക ചടങ്ങിൽ വച്ചാണ് മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന സാഹിത്യ കൃതികൾക്ക് പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നത്. നോവൽ, ചെറുകഥാ, കവിത, നിരൂപണം, ലേഖനം, യാത്രാവിവരണം, തർജ്ജമ, ആത്മകഥ,…
കൈരളി ടിവി യുഎസ്എ യുടെ മൂന്നാമത് കവിതാ പുരസ്കാര ചടങ്ങ് ന്യൂയോർക്കിലെ കേരള സെന്ററിൽ
ന്യൂയോർക്ക്: പ്രവാസികളുടെ സാഹിത്യാഭിരുചിയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൈരളി ടിവി യുഎസ്എ ഏര്‍പ്പെടുത്തിയിട്ടുള്ള കവിതാ പുരസ്ക്കാര ചടങ്ങ് ന്യൂയോര്‍ക്കിലെ കേരള സെന്ററില്‍ വെച്ച് നടത്തപ്പെടും. അമേരിക്കൻ മലയാളി എഴുത്തുകാരുടെ മികച്ച രചനകളിൽ നിന്നാണ് സമ്മാനാര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. ഇത്തവണ മൂന്നാം കവിതാ പുരസ്കാരം നേടിയത് ബോസ്റ്റണിൽ നിന്നുള്ള സിന്ധു നായരുടെ “ഇരുൾ വഴികളിലെ മിന്നാമിനുങ്ങുകൾ “എന്ന കവിതയാണ്. ക്യാഷ് അവാർഡും ഫലകവും കേരള സെന്ററിൽ (1824 ഫെയർഫാക്സ് സ്ട്രീറ്റ് എൽമോണ്ട്, ന്യൂയോര്‍ക്ക്) ഏപ്രിൽ 9 ന് രാവിലെ 10:30 ന് ആരംഭിക്കുന്ന ചടങ്ങില്‍ ജനനി മാസികയുടെ പത്രാധിപർ ജെ മാത്യൂസ് അവാർഡ് വിതരണം നടത്തും. പ്രശസ്ത എഴുത്തുകാരിയും ചിത്രകാരിയുമായ ഡോണ മയൂര “നവമാധ്യമങ്ങളും സാഹിത്യവും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന ചർച്ചയിൽ സാഹിത്യ സാംസ്കാരിക മാധ്യമ പ്രവർത്തകർ സംസാരിക്കും. മാധ്യമ പ്രവർത്തകരായ ജോർജ് ജോസഫ്, ടാജ്…
ഗാന്ധിഭവന് സാഹിത്യ പുരസ്കാരം കാരൂര്‍ സോമന്
ലണ്ടന്‍ / പത്തനാപുരം : യൂ.ആര്.എഫ് ലോക റെക്കോര്‍ഡ് ജേതാവും പ്രമുഖ പ്രവാസി സാഹിത്യകാരനുമായ കാരൂര്‍ സോമന് ഗാന്ധിഭവന്റെ സാഹിത്യ അംഗീകാരമുദ്ര പുരസ്കാരം മുന്‍ കേന്ദ്രമന്ത്രിയും എം.പി യുമായ കൊടിക്കുന്നില്‍ സുരേഷ് സമ്മാനിച്ച്. സമൂഹത്തിലെ മനോ – ശാരീരിക വൈകല്യം ബാധിച്ച സഹജീവികള്‍ക്ക് സ്നേഹ സഹാനുഭൂതി നല്കുന്ന ഗാന്ധി ഭവന് ജീവകാരുണ്യ സാമൂഹ്യ സാംസ്കാരിക രംഗത്ത് ചരിത്രപരമായ ബാധ്യതയാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ജീവകാരുണ്യപ്രവര്‍ത്തകനായ ഡോ.ജോണ്സണ് വി.ഇടിക്കുളയറിയിച്ചു. ഗാന്ധി ഭവന് സെക്രട്ടറിയും ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് അംഗവുമായ ഡോ.പുനലൂര്‍ സോമരാജന് ആശംസകള്‍ നേര്‍ന്നു. സാഹിത്യസാംസ്കാരിക രംഗത്തും വിലപ്പെട്ട സംഭാവനകളാണ് ഗാന്ധിഭവന് നല്‍കുന്നത്. ആ സാംസ്കാരിക സമ്പത്തു് അവിടുത്തെ ലൈബ്രറിയില്‍ മാത്രമല്ല 2007 ല്‍ ആരംഭിച്ച സ്നേഹരാജ്യ0 മാസിക കേരളത്തിലെ കച്ചവട മാസികകളില്‍ നിന്നകന്ന് മൂല്യവത്തായ വ്യത്യസ്ത ദാര്‍ശനിക കാഴ്ചപ്പാടുകള്‍ നല്കുന്നു. കലാ സാംസ്കാരിക സാമൂഹ്യ രംഗത്തുള്ളവരെ ആദരിക്കുക മഹനീയവും ഉദാത്തവുമായ…
കുര്യന് മ്യാലില്‍ രചിച്ച മലബാര്‍ കുടിയേറ്റം ഓര്‍മ്മകളില്‍ (പുസ്തക പരിചയം): എ.സി. ജോര്‍ജ്ജ്
അമേരിക്കയില്‍ ഗ്രെയിറ്റര്‍ ഹൂസ്റ്റണിലെ മലയാള ഭാഷാ സാഹിത്യരംഗങ്ങളിലെ ഒരു സജീവ നിറസാന്നിധ്യമാണ് ‘മലബാര്‍ കുടിയേറ്റം ഓര്‍മകളില്‍’ എന്ന ഈ പുസ്തകത്തിന്റെ രചയിതാവ് ശ്രീ കുര്യന് മ്യാലില്‍. ഇതിനുമുമ്പ് നിരവധി നോവലുകളും ചെറുകഥകളും രചിച്ചിട്ടുള്ള കുര്യന് മ്യാലില്‍ പ്രബന്ധങ്ങളും ലേഖനങ്ങളും ചരിത്രങ്ങളും എഴുതാന്‍ പ്രാപ്തനും നിപുണനും ആണെന്ന് തെളിയിക്കുകയാണ് ഈ ഓര്‍മ്മക്കുറിപ്പുകളിലൂടെ. വളരെ ചെറുപ്രായത്തില്‍, ഒരു പൈതലായിരിക്കുമ്പോള്‍, തന്റെ ജډനാടായ തിരുവിതാംകൂറിലുള്ള കടുത്തുരുത്തിയില്‍ നിന്ന് മലബാറിലേക്കുള്ള കുടുംബസഹിതമായ കുടിയേറ്റത്തിന്റെ ചരിത്രസംഭവങ്ങള്‍ ഓരോന്നായി ഓര്‍മ്മിച്ചെടുക്കുകയാണ് എഴുത്തുകാരന്.സരസ്സമായ ഒരു നാടന്‍ ഓട്ടംതുള്ളല്‍പാട്ടോടു കൂടിയാണി ഓര്‍മ്മകുറിപ്പുകള്‍ ആരംഭിക്കുന്നതു.ആസമയത്തും കാലഘട്ടത്തിലുമുണ്ടായ ദുഃഖങ്ങളും, വ്യഥകളും, സന്തോഷങ്ങളും, വീര്‍പ്പുമുട്ടലുകളും കിതപ്പും, കുതിപ്പും ഒരു ചരിത്രകാരന്റെ സെല്ലുലോയിഡിലെന്നപോലെ നോക്കികാണുകയും അതിലളിതവും, സരസവും, വസ്തുനിഷ്ഠവുമായ ശൈലിയിലൂടെ വിവരിക്കുകയാണ് ശ്രീ കുര്യന്. ചരിത്രഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു മുതല്ക്കൂട്ടു കൂടിയാണീ മലബാര്‍ കുടിയേറ്റ ഓര്‍മ്മകള്‍ എന്നു നിസംശയം പറയാം. ജീവജാലങ്ങളുടെ വ്യാപനം കുടിയേറ്റം…
പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ ‘കൃതിയും കര്‍ത്താവും’ സാഹിത്യ സദസ്സ് മാര്‍ച്ച് 6 ഞായറാഴ്ച
പുന്നയൂർക്കുളം സാഹിത്യ സമിതി കൃതിയും കർത്താവും എന്ന പേരിൽ ഒരു സാഹിത്യ സദസ്സ് സംഘടിപ്പിക്കുന്നു. ഗ്രന്ഥ കർത്താവ് തൻ്റെ പുസ്തകത്തെ കുറിച്ചും, രചനാ സ്മരണകളെ കുറിച്ചും നമ്മളോട് നേരിട്ട് സംസാരിക്കുന്ന രീതിയിലാണ് ഈ പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. വായനക്കാരനെ തൻ്റെ വായനാ ഓർമ്മകളിലേക്ക് മടക്കി കൊണ്ടുപോകാനും, വായനയെ പരിപോഷിപ്പിക്കാനുമാണ് ഈ പരിപാടി ലക്ഷ്യംവയ്ക്കുന്നത്. ഒന്നിടവിട്ട മാസങ്ങളിലെ ആദ്യ ഞായറാഴ്ചകളിലാണ് പരമാവധി ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പരിപാടി നടത്തുന്നത്. മാർച്ച് 6ന് ഞായറാഴ്ച കൃതിയും കർത്താവും എന്ന സാഹിത്യ സദസ്സിന്റെ ആദ്യ അദ്ധ്യായത്തില്‍ മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് കെ.പി. രാമനുണ്ണി നമ്മളോടൊപ്പം ചേരുന്നു. തൻ്റെ പുരുഷ വിലാപം, കുർക്സ് എന്നീ കൃതികളെ മുൻനിർത്തി അദ്ദേഹം നമ്മളോട് സംസാരിക്കും. വൈകിട്ട് 8 മണിക്കാണ് പരിപാടി. പങ്കെടുക്കുന്നതിനുള്ള ഗൂഗിള്‍ മീറ്റ് ലിങ്ക് ചുവടെ ചേര്‍ക്കുന്നു. https://meet.google.com/fko-btbk-dcg പരിപാടിയുടെ സുഗമമായ നടത്തിപ്പിന്…
എം. ജയറാമിൻറെ നൂറു കഥകളുടെ സമാഹാരം “അവിചാരിതം” പുസ്തകത്തിന്റെ അന്താരാഷ്ട്ര പ്രകാശനം നിർവഹിച്ചു
ന്യൂയോർക്ക്: ആധുനിക ലോകത്തെ ദൈനംദിന ജീവിതത്തിൽ അറിയാതെയും അപ്രതീക്ഷിതമായും നമ്മുടെ ജീവിതത്തിലും ചുറ്റുപാടിലും നടക്കുന്ന കാര്യങ്ങൾ സാധാരണക്കാർ ശ്രദ്ധിക്കാതെ പോയാലും, ഒരു എഴുത്തുകാരന്റെയോ ചിന്തകൻറെയോ കണ്മുന്പിൽ അതൊരു കലാസൃഷ്ടിയായി രൂപാന്തരപ്പെടാവുന്നതാണ്. അത്തരമൊരു കലാസൃഷ്ടിയാണ് എം. ജയറാം എന്ന കഥാകൃത്തു തന്റെ നൂറു കഥകളുടെ സമാഹാരമായ “അവിചാരിതം” എന്ന പുസ്തകത്തിലൂടെ വരച്ചുകാട്ടുന്നത്. വായിച്ചാലും വായിച്ചാലും മതിവരാത്ത സാധാരണ ഭാഷയിലും ശൈലിയിലും രചിച്ച “അവിചാരിതം” എന്ന നൂറു കഥകളുടെ സമാഹാരമായ പുസ്തകത്തിന്റെ അന്താരാഷ്ട്ര പ്രകാശനം ന്യൂയോർക്കിൽ നിന്നും വിർച്യുൽ പ്ലാറ്റുഫോമിലൂടെ നടത്തി. തിരുവനന്തപുരം ഇൻകം ടാക്സ് ഡിപ്പാർട്മെന്റിലെ അഡീഷണൽ കമ്മീഷണറായ എം. ജയറാം എന്ന മത്തായി ജയറാം രചിച്ച മൂന്നാമത്തെ പുസ്തകമായ “അവിചാരിതം” അന്താരാഷ്ട്ര പ്രകാശനത്തിലൂടെ ലോക ശ്രദ്ധ പിടിച്ചുപറ്റി. ഐക്യ രാഷ്ട്ര സഭ (United Nations Organization) കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കോൺഫെഡറേഷൻ ഓഫ് വേൾഡ് റിലീജിയൻസിന്റെ (Confederation of…
പ്രൊഫ. സണ്ണി മാത്യുസിന്റെ മെനി റോഡ്സ് വൺ ഗൈഡ് പ്രകാശനം ചെയ്തു
ന്യുയോർക്ക്: മൂന്നു ഭൂഖണ്ഡങ്ങളിൽ അധ്യാപകനായും ഗവണ്മെന്റ് ഉദ്യോഗസ്ഥനായും വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പഠിപ്പിച്ച പ്രൊഫ. സണ്ണി മാത്യുസിന്റെ ഇംഗ്ലീഷിലുള്ള ആത്മകഥ ‘മെനി റോഡ്സ് വൺ ഗൈഡ്’ പ്രകാശനം ചെയ്തു. കാൽ നൂറ്റാണ്ട് കാലം കോട്ടയം സി.എം.എസ. കോളജ് ഇംഗ്ലീഷ് അധ്യാപകനായും നൈജീരിയയിലും അമേരിക്കയിലും അധ്യാപകനായും സംഘാടകനായും വിദ്യാർത്ഥികളെയും ഒട്ടനവധി പേരെയും സ്വാധീനിച്ച അദ്ദേഹത്തിന്റെ മലയാളത്തിലുള്ള ‘അറിയപ്പെടാത്ത 12 ശിഷ്യന്മാർ’ എന്ന പുസ്തകവും ഇതോടൊപ്പം പ്രകാശനം ചെയ്തു. ബീഹാറിൽ സുവിശേഷ പ്രവർത്തനം നടത്തുന്നവരെപറ്റിയുള്ളതാണ് ഇത്. റോക്ക്ലാന്റിലെ സ്പ്രിംഗ് വാലിയിലുള്ള ഗ്രേസ് അസംബ്ലി ഓഫ് ഗോഡ് ചർച്ചിൽ ആയിരുന്നു ചടങ്ങ്. ‘മെനി റോഡ്സ്…’ പ്രകാശനം ഗ്രേസ് ചർച്ച് പാസ്റ്റർ റവ. രാജൻ ഫിലിപ്, സണ്ണി മാത്യുസിന്റെ ഭാര്യാസഹോദരീ ഭർത്താവ് എബ്രഹാം വർഗീസിന് കോപ്പി നൽകി നിർവഹിച്ചു. മലയാളം പുസ്തകം ഡോ. ബെഞ്ചമിൻ ജോർജിന് കോപ്പി നൽകി റവ സാമുവൽ ജോൺ…