“ബോധിവൃക്ഷത്തണലിൽ” നാടകം നവംബര്‍ 2 ശനിയാഴ്ച (നാളെ); അഭിഭാഷക ജയശ്രീ പട്ടേൽ മുഖ്യാതിഥി

ടീനെക്ക് (ന്യൂജെഴ്സി): ട്രൈസ്റ്റേറ്റ് ന്യൂജെഴ്സിയിലെ പ്രശസ്തരായ രാജൻ മിത്രാസ്, ജോസുകുട്ടി വലിയകല്ലുങ്കൽ, ബൈജു വറുഗീസ് തുടങ്ങിയവരൊക്കെ സോഷ്യൽ മീഡിയയിൽ ആവോളം പുകഴ്ത്തിയ ഫൈൻ ആർട്സ് മലയാളത്തിന്റെ, ഏറ്റവും പുതിയ, 67-ാമത് നാടകം “ബോധിവൃക്ഷത്തണലിൽ” നവംബർ 2 ശനിയാഴ്ച വൈകീട്ട് 5:30ന് ടാഫ്റ്റ് റോഡിലെ ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ മിഡിൽ സ്കൂളില്‍ അരങ്ങേറും. പ്രശസ്ത അഭിഭാഷക ജയശ്രീ പട്ടേലാണ് മുഖ്യാതിഥി. അച്ഛൻ പ്രശസ്തമായ സാമൂതിരി കുടുംബത്തിൽ നിന്ന്, അമ്മ ആർട്ടിസ്റ്റ് രവി വർമ്മയുടെ കുടുംബത്തിൽ നിന്ന്, കോട്ടയ്ക്കൽ കഥകളി ഗ്രൂപ്പിന്റെയും കലാമണ്ഡലം ക്ഷേമാവതിയുടെയും ശിഷ്യ. യൂണിവേഴ്സിറ്റിതല മത്സരത്തിലെ കലാപ്രതിഭ. ഭർത്താവ് ഡോ. ജെ.എം. പട്ടേൽ, ന്യൂയോർക്ക് മൗണ്ട് സീനായി ആശുപത്രിയിലെ ട്രോമാ സർജൻ ആയിരുന്നു. രണ്ട് കുട്ടികളുണ്ട്. ഡോ.എം.വി. പിള്ളയെ ആയിരുന്നു മുഖ്യാതിഥിയായി സംഘാടകർ കണ്ടെത്തിയിരുന്നത്. ഡാളസിൽ നിന്നുള്ള ടിക്കറ്റും ഒക്കെ എടുത്ത് വിമാനമിറങ്ങാൻ കാത്തിരിക്കവെയാണ് സങ്കടകരമായ ആ വാർത്ത…

ലാന സാഹിത്യോത്സവം 2024 വേദിയെ ധന്യമാക്കാൻ ദിവ്യ വാര്യരുടെ മോഹിനിയാട്ടവും

ന്യൂയോർക്ക്‌ : മലയാള ഭാഷയുടെ സുവിദിതമായ മികവ് വിളിച്ചോതുന്ന സാഹിത്യത്തിന്റെയും, സൗഹാർദ്ദത്തിന്റെയും മഹാസമ്മേളനമായി ന്യൂയോർക്ക് അക്ഷര നഗരിയിൽ വെച്ച് നവംബർ 1, 2, 3 തീയതികളിൽ നടക്കുന്ന ലാനാ “സാഹിത്യോത്സവം 2024” മാറുന്നു. ലാനയുടെ സാഹിത്യോത്സവ പരിപാടിക്ക്‌ മികവ് പകരുവാൻ പ്രശസ്ത നർത്തകിയും ദിവ്യം സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ്, ഓസ്റ്റിൻ, ടെക്സസ്, ഡയറക്ടറുമായ ദിവ്യാ വാര്യർ മോഹിനിയാട്ടവും അവതരിപ്പിക്കുന്നു. സൂര്യ ഫെസ്റ്റിവൽ, സ്വരലയ ഫെസ്റ്റിവൽ കൂടാതെ സിംഗപ്പൂർ, അമേരിക്കയലെ വിവിധ വേദികളിൽ ദിവ്യ വാര്യർ നൃത്തം അവതിരിപ്പിച്ചിട്ടുണ്ട്. പ്രശസ്ത മലയാള സാഹിത്യകാരൻ ഇ. സന്തോഷ് കുമാർ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ലാന “സാഹിത്യോത്സവം 2024” ൽ നോർത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും സാഹിത്യകാരന്മാരും സാഹിത്യപ്രേമികളും പങ്കെടുക്കും.  

ഭരതകലാ തീയറ്റേഴ്സ് ഡാളസ് അണിയിച്ചൊരുക്കുന്ന നാടകം “സ്ഥലത്തെ പ്രധാന കല്യാണം” ന്യൂയോർക്ക് കേരള സെന്ററിൽ

ഡാളസ്: ലാനാ സാഹിത്യോത്സവം 2024 നോടനുബന്ധിച്ച് ഭരതകലാ തീയറ്റേഴ്സ് ഡാളസ് അണിയിച്ചൊരുക്കുന്ന നാടകം “സ്ഥലത്തെ പ്രധാന കല്യാണം” ന്യൂയോർക്ക് കേരള സെന്ററിൽ വെച്ചു നടക്കുന്നതാണ്. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ സുപരിചിത കഥയിലെ ദാർശനികവും മാനവികവുമായ കഥാപാത്രങ്ങളെ ഇഷ്ടാനുസൃതമാക്കി സ്നേഹത്തിന്റെ വിശുദ്ധമായ വെളിച്ചമായി മാറുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. നാടക രചന ബിന്ദു ടിജി, സംവിധാനം ഹരിദാസ്‌ തങ്കപ്പൻ, സഹ സംവിധാനം അനശ്വരം മാമ്പിള്ളി, പശ്ചാത്തല സംഗീതം ഷാലു ഫിലിപ്പ് എന്നിവര്‍ നിർവഹിച്ചിരിക്കുന്നു. ബാനർ ഭരതകലാ തീയറ്റേഴ്സ് ഡാളസ്, സ്പോൺസർ ടോം ജോർജ് കോലത്ത് (കെൽട്രോൺ ടാക്സ്), പോസ്റ്റർ ഡിസൈൻ റിജോ തോമസ്. അരങ്ങത്ത് മീനു ഏലിസബത്ത്, ബിന്ദു ടിജി, ജോസ് ഓച്ചാലിൽ, ഷാജു ജോൺ, സാമൂവൽ യോഹന്നാൻ, ഷാജി മാത്യു, ബാജി ഓടംവേലി, ഹരിദാസ്‌ തങ്കപ്പൻ, അനശ്വരം മാമ്പിള്ളി എന്നിവര്‍ അണിനിരക്കുന്നു.…

ലാന സാഹിത്യോത്സവം 2024 നവംബര്‍ 1 മുതല്‍ 3 വരെ ന്യൂയോര്‍ക്ക് കേരള സെന്ററില്‍

ന്യൂയോര്‍ക്ക്: ലിറ്റററി അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) യുടെ സാഹിത്യോത്സവം 2024 ന്യൂയോർക്കിലെ അക്ഷര നഗരിയിൽ വെച്ച് (Kerala Center, 1824 Fairfax St, Elmont, NY 11003) കേരളപ്പിറവി ദിനമായ നവംബര്‍ 1 മുതൽ 3 വരെ നടത്തപ്പെടുന്നു. അമേരിക്കയുടെയും കാനഡയുടേയും വിവിധ പ്രദേശങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന മലയാള സാഹിത്യ പ്രേമികൾ സമ്മേളിക്കുന്ന ഈ സാഹിത്യോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു. മലയാളത്തിന്റെ പ്രമുഖ സാഹിത്യകാരൻ ഇ. സന്തോഷ്‌കുമാർ മുഖ്യാതിഥിയായി പങ്കെടുക്കും. ജ്ഞാനഭാരം, അന്ധകാരനഴി തുടങ്ങിയ നോവലുകൾ കൊണ്ട് മലയാള മനസ്സിൽ പ്രത്യേക ഇടം നേടിയ എഴുത്തുകാരനാണ് ഇ. സന്തോഷ്‌കുമാർ. 2006 ലും 2012 ലും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഡോ. ചന്ദ്രഹാസൻ, ഡോ. ജെ .ദേവിക, ഡോ. നിഷി ലീല ജോർജ്ജ്, സ്റ്റാലിനാ തുടങ്ങിയ എഴുത്തുകാർ വിവിധ സമ്മേളങ്ങളിൽ…

കേരള റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണ്‍ ചര്‍ച്ച സംഘടിപ്പിച്ചു

ഹൂസ്റ്റണ്‍: അസാധാരണമെങ്കിലും പ്രസന്നമായ കാലാവസ്ഥയാണിപ്പോള്‍ ഹൂസ്റ്റണിലേത്. ശരത്കാലത്തിന്റെ കുളിര്‍മ താരതമ്യേന കുറവാണ്. മധ്യവേനല്‍ക്കാലത്തേതിന് സമാനമായ ചൂടുണ്ട്. ഒപ്പം തണുപ്പും അനുഭവപ്പെടുന്നു. നാമിപ്പോള്‍ ‘ഡ്രാക്കുള പ്രഭു’വിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. കടകളില്‍ കടുത്ത ഓറഞ്ച് നിറത്തിലുള്ള മത്തങ്ങയുടെ വില്‍പന തകൃതിയായി നടക്കുന്നു. ഹാലോവീന്‍ കിഡ്‌സുകള്‍ക്കായി മിഠായികളുടെ കച്ചവടവും പൊടിപൊടിക്കുന്നു. അതെ, ആത്മാക്കളുടെ ദിനമായ ഹാലോവീന്‍ രാവില്‍ അര്‍മാദിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരിക്കുന്നു. പിന്നെ ഏര്‍ലി വോട്ടിങ്ങും നടക്കുകയാണല്ലോ. അതേസമയം, ആഗസ്റ്റ് മുതല്‍ ജനുവരി വരെ നടക്കുന്ന നാഷണല്‍ ഫുട്‌ബോള്‍ ലീഗിന്റെ ടെന്‍ഷനിലാണ് അമേരിക്ക. സീസണിന്റെ പകുതി കഴിഞ്ഞു. ഫുട്‌ബോള്‍ പ്രേമികള്‍ തങ്ങളുടെ ടീമിന്റെ ജയാപജയങ്ങളുടെ കണക്കെടുപ്പിലാണ്. ഒപ്പം പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്റെ മൂര്‍ധന്യതയിലുമാണ്. ഫുട്‌ബോളിലെ ചാമ്പ്യന്‍സും രാഷ്ട്രീയ ചതുരംഗക്കളിയിലെ വിജയിയും അരെന്നറിയാന്‍ നമ്മള്‍ മലയാളികളും ആകാംക്ഷയോടെ തന്നെ കാത്തിരിക്കുകയാണ്. വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും ക്രിയാത്മക വിമര്‍ശനത്തിന്റെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ…

മാവേലിക്കര ഓണാട്ടുകര സാഹിതി ഒരുക്കുന്ന ദേശീയ സാഹിത്യ സംഗമം വൈഖരി 2024 നു പുന്നമൂട് ജീവാരാമിൽ തുടക്കമായി

മാവേലിക്കര : ഓണാട്ടുകര സാഹിതി ഒരുക്കുന്ന ദേശീയ സാഹിത്യ സംഗമം വൈഖരി 2024 നു പുന്നമൂട് ജീവാരാമിൽ തുടക്കമായി. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഓൺലൈൻ ആയി സംഗമം ഉദ്ഘാടനം ചെയ്തു. ഓണാട്ടുകരയുടെ സാഹിത്യ, സാംസ്‌കാരിക പൈതൃകം കാത്തു സൂക്ഷിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വം ഉണ്ടെന്നു പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. ജ്‌ഞാനപീഠ ജേതാവ് ഡോ. ദാമോദർ മൗസോ ഭദ്രദീപം തെളിച്ചു. സാഹിതി പ്രസിഡൻ്റ് ഡോ മധു ഇറവങ്കര അധ്യക്ഷത വഹിച്ചു. നിർഭയ സംഭവത്തിനു ശേഷവും ക്രിയാത്മകമായ മാറ്റങ്ങൾ വരാത്തതിനാൽ ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിൽ സ്ത്രീകൾക്കു നേരെയുള്ള അക്രമം തുടരുകയാണ്. മതസൗഹാർദം സ്വന്തം വീടുകളിൽ നിന്നാണ് ആരംഭിക്കണ്ടതെന്നും ഡോ. ദാമോദർ മൗസോ പറഞ്ഞു. സരസ്വതി സമ്മാൻ ജേതാവ് ശരൺകുമാർ ലിം ബാള പ്രഭാഷണം നടത്തി. സാഹിത്യ സംഗമത്തിൻ്റെ സ്‌മരണിക , സാഹിതി ജോയിൻ്റ് സെക്രട്ടറി ശശികുമാർ മാവേലിക്കരയ്ക്കു നൽകി…

ചുമര്‍ ചിത്രങ്ങളെക്കുറിച്ചുള്ള ദ്വിദിന ദേശീയ സെമിനാറിന് തുടക്കമായി

തിരുവനന്തപുരം: കേരളത്തിൻ്റെ സാംസ്‌കാരിക പാരമ്പര്യങ്ങളോട് ശക്തമായി ബന്ധപ്പെട്ടുകിടക്കുന്ന ചുമർചിത്രങ്ങളുടെ സംരക്ഷണത്തിന് നയരൂപീകരണവും നിയമനിർമ്മാണവും വേണമെന്ന് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ആഹ്വാനം ചെയ്തു. ഏറെ ചരിത്രമൂല്യമുള്ള ചുമർചിത്രങ്ങൾ പലയിടത്തും നാശത്തിൻ്റെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു. ഭാവിതലമുറയ്ക്കായി ഇവ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ ആവശ്യമാണ്. ഇത്തരം ചുമർചിത്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക വകുപ്പിൻ്റെ കീഴിലുള്ള വാസ്തുവിദ്യ ഗുരുകുലം ശനിയാഴ്ച തലസ്ഥാനത്ത് സംഘടിപ്പിച്ച ‘കേരള മ്യൂറൽ പെയിൻ്റിംഗ് – ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുമര്‍ചിത്ര കലാകാരന്‍ കൂടിയായ സാംസ്കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ.ഖോബ്രഗഡെ മുഖ്യാതിഥിയായിരുന്നു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൻ്റെ ഭാഗമായി ചുമർചിത്രകലയുടെ വിവിധ മേഖലകളിൽ പ്രബന്ധാവതരണവും ഗ്രൂപ്പ് ചർച്ചകളും സംഘടിപ്പിക്കും. രണ്ടാം…

കെ എല്‍ എസ് കേരളപ്പിറവി ആഘോഷം നവംബർ ഏഴിന് ഓസ്റ്റിനിൽ

കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ (കെ എൽ എസ് ) കേരളപ്പിറവി ആഘോഷം യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ഓസ്റ്റിനിലെ (U.T, Austin ) മലയാളം ഡിപ്പാർട്ട്മെൻറ് വിദ്യാർത്ഥികൾക്കൊപ്പം നവംബർ 7 വ്യാഴാഴ്ച രാവിലെ 10 30 ന് UT Austin Meyerson കോൺഫ്രൻസ് റൂമിൽ നടക്കുന്നതാണ്. പ്രശസ്ത സാഹിത്യകാരൻ ഇ. സന്തോഷ്‌കുമാർ മുഖ്യാതിഥിയായി പങ്കെടുക്കും. UT Austin ലെ മലയാളം പ്രൊഫസറും കെ എല്‍ എസ് അംഗവുമായ ഡോ. ദർശന മനയത്ത് പരിപാടികൾക്ക് നേതൃത്വം നൽകും. കെ എല്‍ എസ് പ്രസിഡൻറ് ഷാജു ജോൺ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. ഈ സമ്മേളനത്തിലേക്ക് ഏവരെയും കെഎൽഎസ് ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്: ഹരിദാസ് തങ്കപ്പൻ (KLS സെക്രട്ടറി) 214 763-3079.

അമാനുല്ല വടക്കാങ്ങരയുടെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്യും

ദോഹ: പ്രവാസി ഗ്രന്ഥകാരനും കോഴിക്കോട് സര്‍വകലാശാല അറബി വിഭാഗം ഗവേഷകനുമായ അമാനുല്ല വടക്കാങ്ങരയുടെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്യും. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്ളിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. വിജയമന്ത്രങ്ങള്‍ എന്ന പേരില്‍ മലയാളത്തിലും സക്സസ് മന്ത്രാസ് എന്ന പേരില്‍ ഇംഗ്ളീഷിലും ശ്രദ്ധേയമായ മോട്ടിവേഷണല്‍ പരമ്പരയാണ് തഅ്വീദാത്തുന്നജാഹ് എന്ന പേരില്‍ അറബിയില്‍ പ്രസിദ്ധീകരിക്കുന്നത്. കോഴിക്കോട് സര്‍വകലാശാല ഭാഷാ വിഭാഗം ഡീന്‍ ഡോ. എ.ബി മൊയ്തീന്‍കുട്ടിയുടെ അവതാരികയും അറബി വകുപ്പ് മേധാവി ഡോ.അബ്ദുല്‍ മജീദ് ടിഎ യുടെ പഠനവും പുസ്തകത്തെ കൂടുതല്‍ ഈടുറ്റതാക്കുന്നു. മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ അമാനുല്ല വടക്കാങ്ങരയുടെ എണ്‍പത്തിയഞ്ചാമത് പുസ്തകമാണിത്.

നാലപ്പാട്ട് നാരായണ മേനോന്‍റെ ജന്മദിനം ബംഗാള്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

മഹാകവി നാലപ്പാട്ട് നാരായണ മേനോന്‍റെ 137ാം ജന്മദിനാഘോഷം പുന്നയൂര്‍ക്കുളത്ത് നടന്ന അനുസ്മരണ വേദിയില്‍ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്തു. നാലപ്പാടന്‍ പുരസ്കാരം ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ഗാന രചയിതാവ് ശ്രീകുമാരന്‍ തമ്പിക്ക് സമര്‍പ്പിച്ചു. ശ്രീകുമാരന്‍ തമ്പി ലോകം മുഴുവന്‍ അറിയപ്പെടുന്ന കവിയാണെന്ന് ഗവര്‍ണര്‍ വിശേഷിപ്പിച്ചു. കുന്നത്തൂര്‍ ഹെറിട്ടേജ് മനയില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ സാംസ്കാരിക സമിതി പ്രസിഡന്റ് ടി. പി. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. ആമുഖ പ്രഭാഷകന്‍ ടി. മോഹന്‍ ബാബു, പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍, തപസ്യ സി.സി. സുരേഷ്, സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളം എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ സക്കറിയ ഗവര്‍ണര്‍ക്കു ഫലകം സമ്മാനിച്ചു. സാംസ്കാരിക സമിതി സെക്രട്ടറി ടി. കൃഷ്ണദാസ് സ്വാഗതവും ട്രഷറര്‍ എ. കെ സതീഷന്‍ നന്ദിയും പറഞ്ഞു.