ലോക സഞ്ചാര ഭൂപടത്തില്‍ മുന്നില്‍ നില്‍ക്കുന്ന ലോകസഞ്ചാരികളുടെ പ്രമുഖ കേന്ദ്രമാണ് ഡ്രാക്കുള കോട്ട സ്ഥിതിചെയ്യുന്ന കാര്‍പ്പാത്തിയന്‍ പര്‍വ്വത നിരകള്‍. ഹിമാലയ പര്‍വ്വതങ്ങള്‍ക്ക് സമാനമായി മഞ്ഞുറഞ്ഞു കിടക്കുന്ന യൂറോപ്പിലെ വന്യമലകളായ കാര്‍പ്പാത്തിയന്‍ പര്‍വ്വതനിരകളെക്കുറിച്ച് സമഗ്രമായി പഠിക്കുവാന്‍ വളരെ ദീപ്തിമത്തായുള്ള ഒരു വൈജ്ഞാനിക ഗ്രന്ഥമാണ് ലോക സഞ്ചാരിയായ ശ്രീ കാരൂര്‍ സോമന്‍ രചിച്ച “കാര്‍പ്പാത്തിയന്‍ പര്‍വ്വത നിരകള്‍, റൊമാനിയ’ യാത്രാ വിവരണം. റൊമാനിയന്‍ പര്‍വ്വത നിരകളിലെ ഡ്രാക്കുള കോട്ടക്കുള്ളില്‍ കാണുന്നത് പ്രേതഭൂതങ്ങളുടെ മരണ സൌന്ദര്യമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഹൊറര്‍ സിനിമകള്‍ ഇറങ്ങിയിട്ടുള്ളത് ഡ്രാക്കുളയെ അനുകരിച്ചാണ്. ഡ്രാക്കുള കോട്ട നേരില്‍ കണ്ട് അവിടുത്തെ നേര്‍ക്കാഴ്ചകള്‍ മനുഷ്യ മനസ്സിനെ വല്ലാതെ ഉലയ്ക്കുന്ന വിധം വികാര നിര്‍ഭരമായി ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നു. ഈ ഭയം, ഭീതി, ആകാംക്ഷ കാരൂരിന്റെ ആഫ്രിക്കന്‍ യാത്രാവിവരണങ്ങളിലും കാണാം. വിദേശ രാജ്യങ്ങളുടെ ചരിത്ര സാക്ഷ്യങ്ങളെ സ്വന്തം അനുഭവത്തിലൂടെ വരച്ചു…
Category: LITERATURE & ART
കോങ്ങൂര്‍പ്പിള്ളി ശങ്കരനാരായണൻ നമ്പൂതിരിക്കും ഉമേഷ് നരേന്ദ്രനും കെ എൽ എസ്സിന്റെ ആദരവ്
ഡാളസ്: ഡാളസ് കേരളാ ലിറ്റററി സൊസൈറ്റി അവതരിപ്പിച്ച അക്ഷരശ്ലോക സദസ്സിൽ അമേരിക്കയിലും കേരളത്തിൽ നിന്നുമുള്ള നൂറിൽപ്പരം അക്ഷരശ്ലോക ആസ്വാദകരും ഭാഷാസ്നേഹികളും പങ്കെടുത്തു. ആഗസ്റ്റ് 31 നു ആയിരുന്നു കെ എൽ എസ്സിന്റെ മൂന്നാമത്തെ അക്ഷരശ്ലോക പരിപാടി. സൂം ഓൺലൈനിലൂടെ പങ്കെടുക്കാനും അവസരം ഒരുക്കി. അക്ഷരശ്ലോകനിയമങ്ങൾ പൂർണ്ണമായി പാലിച്ചു നടത്തപ്പെട്ട പരിപാടിയിൽ പ്രശസ്തഅക്ഷരശ്ലോകവിദഗ്ധനായ ഉമേഷ് നരേന്ദ്രൻ (യു എസ് എ) പ്രധാന അവതാരകനായി പങ്കെടുത്തു. ഒപ്പം അക്ഷരശ്ളോക രംഗത്ത് അറിയപ്പെടുന്ന കെ ശങ്കരനാരായണൻ നമ്പൂതിരിയും ഡാളസില്‍ എത്തി പങ്കുചേർന്നു. അക്ഷരശ്ളോകരംഗത്ത് ദീർഘകാല പരിചയവും പ്രാഗൽഭ്യവും നേടിയ കോങൂർപ്പള്ളി ശങ്കരനാരായണൻ നമ്പൂതിരിയ്ക്കു പൊന്നാടയും പ്രശംസാഫലകവും നൽകി കെ എൽ എസ് ആദരിച്ചു. പ്രസിഡൻറ്റ് ഷാജു ജോൺ കൈമാറിയ പ്രസ്തുത പ്രശംസാ ഫലകത്തിൽ ഹരിദാസ് മംഗലപ്പള്ളി എഴുതിയ ശ്ലോകം ഇപ്രകാരം ചേർത്തിരുന്നു. “അതിശയമികവോടേയക്ഷരശ്ളോകദീപ- ദ്യുതി, തിരിതെളിയിച്ചും സ്നേഹമേറെപ്പകർന്നും മതിസമമുലകെങ്ങും തൂകി മോദിച്ചു…
ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്‌കാരം മേരി അലക്സി (മണിയ) ന്
സ്‌കോട്‌ലൻഡ് : സാഹിത്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 2005 മുതൽ നിലകൊള്ളുന്ന സംഘടനയാണ് ലണ്ടൻ മലയാളി കൗൺസിൽ. 2022 – 23 ലെ സാഹിത്യ മത്സരത്തിലേക്ക് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ധാരാളം കൃതികൾ ലഭിച്ചതിൽ ഡി.സി. ബുക്ക്‌സ് പ്രസിദ്ധികരിച്ച മേരി അലക്‌സ് തിരുവഞ്ചൂരിന്റെ (മണിയ) ‘എന്റെ കാവ്യരാമ രചനകൾ’എന്ന കവിതാ സമാഹാരമാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. മണിയ സ്വദേശ വിദേശ മാധ്യമങ്ങളിൽ ധാരാളം കവിതകൾ, കഥകൾ, നോവൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. ‘ഈ വസന്തം നിനക്ക് മാത്രം (നോവൽ – എം.എം.സി. ബുക്ക്‌സ്), ‘കൂടുവിട്ട കൂട്ടുകാരൻ’ (ബാല സാഹിത്യം, കൈരളി ബുക്ക്‌സ്), ‘എനിക്ക് ഞാൻ മാത്രം’ (കഥകൾ, കൈരളി ബുക്ക്‌സ്), ‘അവളുടെ നാട്’ (കഥകൾ, എൻ.ബി.എസ്), ‘മനസ്സ് പാഞ്ഞ വഴിയിലൂടെ’ (കഥകൾ, കെ.പി.ആമസോൺ പബ്ലിക്കേഷൻ) എന്നിവയാണ് പ്രധാനകൃതികൾ. മണിയയുടെ ‘എന്റെ കാവ്യരാമ രചനകൾ’ മാനുഷിക മൂല്യങ്ങൾ നിറഞ്ഞ ഹൃദയത്തുടിപ്പുള്ള അക്ഷര…
കെ എല്‍ എസ്സ് അക്ഷരശ്ലോകസദസ്സ് സൂമിൽ ആഗസ്റ്റ് 31 ശനിയാഴ്ച
ഡാളസ് : ആഗസ്റ്റ് 31 ശനിയാഴ്ച (രാവിലെ 9.30 സെന്റ്രൽ ) കേരളാ ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് അക്ഷരശ്ലോകസദസ്സ് സംഘടിപ്പിക്കുന്നു. നോർത്ത് അമേരിക്കയിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നും കേരളത്തിൽ നിന്നുമുള്ള അക്ഷരശ്ലോകപ്രവീണർ പരിപാടിയിൽ പങ്കെടുക്കും. സദസ്സിലെത്തുന്നവർക്കു നേരിട്ടും പങ്കെടുക്കാവുന്ന രീതിയിലാണു അക്ഷരശ്ലോകസദസ്സ് ക്രമീകരിച്ചിരിയ്ക്കുന്നത്. അക്ഷരശ്ലോകനിയമങ്ങൾ പൂർണ്ണമായി പാലിച്ചു നടത്തുന്ന ഈ പരിപാടിയിൽ പ്രശസ്തഅക്ഷരശ്ലോകവിദഗ്ധനായ ശ്രീ. ഉമേഷ് നരേന്ദ്രൻ (യു എസ് എ) പ്രധാനഅവതാരകനാവും. അക്ഷരശ്ളോകരംഗത്ത് അറിയപ്പെടുന്ന ശ്രീ കെ ശങ്കരനാരായണൻ നമ്പൂതിരിയും, അമേരിക്കയിൽ നിന്നുള്ള അക്ഷരശ്ലോകവിദഗ്ധരായ ഹരിദാസ് മംഗലപ്പിള്ളി, രാജേഷ് വർമ്മ, ബിന്ദു വർമ്മ, സീമ രാജീവ് ( കാനഡ) എന്നിവരും സൂമിൽ പങ്കുചേരും. കേരളത്തിൽ നിന്ന് മറ്റനേകർക്കൊപ്പം ശ്രീ കെ.വേലപ്പന്‍പിള്ളയും (വിദ്യാധിരാജാ അക്ഷരശ്ലോക സമിതി, കണ്ണമ്മൂല, തിരുവനന്തപുരം.) അക്ഷരശ്ലോകകലാ പരിശീലകനായ ശ്രീ എ.യു.സുധീര്‍കുമാറും (എറണാകുളം) അദ്ദേഹത്തിന്റെ ശിഷ്യകളായ ആരാധ്യ എസ് വാര്യരും ഗായത്രിയും…
അരങ്ങിന്റെ അംഗീകാരനിറവിൽ സന്തോഷ് പിള്ള
ഡാളസ് : മലയാള നാടകകലാകാരന്മാരിൽ നിന്നും പിന്നണി പ്രവർത്തകരിൽ നിന്നും, നാടകകലക്ക് നൽകുന്ന സമഗ്ര സംഭാവനക്ക്, ഡാലസ് ഭരതകല തീയേറ്റഴ്‌സ് വർഷം തോറും നൽകുന്ന “ഭരതം അവാർഡ്” 2024 നു സന്തോഷ് പിള്ള അർഹനായി. 2023 ഇൽ അരങ്ങിലെത്തി അമേരിക്കയിലെ അഞ്ചോളം വേദികളിൽ ഇതിനകം പ്രദർശ്ശിപ്പിച്ചു കൊണ്ട് പ്രേക്ഷകരുടെ മുക്തകൺഠപ്രശംസ നേടിയ എഴുത്തച്ഛൻ നാടകത്തിന്റെ രചയിതാവും സഹസംവിധായകനുമാണു ശ്രീ സന്തോഷ് പിള്ള. ഹൈസ്കൂളിൽ വച്ചാണ് സന്തോഷ് പിള്ള ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. പിന്നീട് ട്യൂട്ടോറിയൽ കോളേജ് വാർഷികങ്ങളിലും, അമ്പല പറമ്പുകളിലുമെല്ലാം നാടകം എഴുതി അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് അമേരിക്കയിൽ എത്തിക്കഴിഞ്ഞപ്പോൾ ദീർഘനാളത്തേക്ക് അരങ്ങത്തുനിന്നും വിട്ടുനിന്നു. യാത്രാ വിവരണങ്ങളും, ചെറുകഥകളും, ലേഖനങ്ങളുമായി പക്ഷെ എഴുത്തിന്റെ വഴി പിന്തുടർന്നു. 2019 ൽ സൂര്യപുത്രൻ എന്ന നാടകരചനയിലൂടെയാണ് പിന്നീട് നാടകരംഗത്തേക്ക് തിരിച്ചെത്തിയത്. ഡാലസിലെ കലാസ്വാദകർ ഈ നാടകത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചപ്പോൾ വീണ്ടും നാടകരചനയിലേക്ക്…
കെഎല്‍സ്സ് അക്ഷരശ്ലോക സദസ്സ് ആഗസ്റ്റ് 31 ലേക്ക് മാറ്റി
ഡാളസ് : കേരളാ ലിറ്റററി സൊസൈറ്റിയുടെ സ്ഥാപനകാലനേതാക്കളിലൊരാളായിരുന്ന ശ്രീ എബ്രഹാം തെക്കേമുറിയുടെ നിര്യാണത്തിൽ സംഘടനയുടെ ദു:ഖാചരണാർത്ഥം , ശനിയാഴ്ച (ആഗസ്റ്റ് 17) നടത്താനിരുന്ന അക്ഷരശ്ലോകസദസ്സ് സൂം പരിപാടി ആഗസ്റ്റ് 31, 2024 (രാവിലെ അമേരിക്കൻ സെന്റ്രൽ സമയം രാവിലെ 9:30) ലേക്കു മാറ്റി. അക്ഷരശ്ലോകനിയമങ്ങൾ പൂർണ്ണമായി പാലിച്ചു നടത്തുന്ന പരിപാടിയിൽ പ്രശസ്ത അക്ഷരശ്ലോക വിദഗ്ദനായ ശ്രീ. ഉമേഷ് നരേന്ദ്രൻ (യുഎസ്‌എ) പ്രധാന അവതാരകനാവും. ഒപ്പം അക്ഷരശ്ളോക രംഗത്ത് അറിയപ്പെടുന്ന ശ്രീ കെ ശങ്കരനാരായണൻ നമ്പൂതിരിയും പങ്കെടുക്കും. അമേരിക്കയിൽ നിന്നു തന്നെയുള്ള അക്ഷരശ്ലോക വിദഗ്ദനായ ഹരിദാസ് മംഗലപ്പിള്ളി, രാജേഷ് വർമ്മ, ബിന്ദു വർമ്മ, സീമ രാജീവ് (കാനഡ) തുടങ്ങിയവരും പങ്കുചേരും.
ഫൊക്കാന അബ്‌ദുള്‍ പുന്നയൂര്‍ക്കുളത്തിനെ ആദരിച്ചു
ഫൊക്കാന അബ്‌ദുള്‍ പുന്നയൂര്‍ക്കുളത്തിനെ ആദരിച്ചു. ഫൊക്കാനയ്‌ക്കും മലയാള സാഹിത്യത്തിനും വേണ്ടിയുളള പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് ‘ഫൊക്കാന സേവന’ പുരസ്‌കാരം നല്‍കി ആദരിച്ചത്. 2022ല്‍ ഫൊക്കാന പ്രസിഡണ്ട് ജോര്‍ജ്ജി വര്‍ഗ്ഗീസും സെക്രട്ടറി സജിമോന്‍ ആന്റണിയും അവാര്‍ഡ് കമ്മിറ്റി കോഡിനേറ്റര്‍ ഫിലിപ്പ് ഫിലിപ്പോസും ചെയര്‍മാന്‍ ബെന്നി കുര്യനും കൂടി പ്രഖ്യാപിച്ചതായിരുന്നു ഈ പുരസ്‌കാരം. കോവിഡാനന്തര കാലത്തെ യാത്രാ ക്ലേശത്താല്‍ നാട്ടിലായിപ്പോയ അബ്‌ദുൾ 2024ലാണ് പുരസ്‌കാരം ഏറ്റുവാങ്ങുന്നത്. Washington DC യില്‍ നടന്ന സമ്മേളനത്തിലെ ഒരു പ്രത്യേക ചടങ്ങില്‍ വച്ച് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഫൊക്കാന പ്രസിഡണ്ട് സജിമോന്‍ ആന്റണിയും സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താനും തോമസ് തോമസും ചേര്‍ന്നു പുരസ്‌കാരം സമ്മാനിച്ചപ്പോള്‍, അബ്‌ദുളിന്റെ സുഹൃത്തുക്കള്‍ അതിനു സാക്ഷിയായി. അബ്‌ദുള്‍ 2002 മുതല്‍ ഫൊക്കാനക്കും, അവിടെ നടക്കുന്ന സാഹിത്യ സമ്മേളനങ്ങള്‍ക്കും നല്‍കിയ സംഭാവനകളെ സജിമോന്‍ ആന്റണി പ്രത്യേകം പരാമര്‍ശിച്ചു. ഫൊക്കാനയുടെ പല ഉപ കമ്മിറ്റികളിലും സജീവമായിരുന്ന…
കെ എല്‍ എസ്സ് അക്ഷരശ്ലോകസദസ്സ് ഡാലസ്സിൽ വീണ്ടുമെത്തുന്നു
ഡാളസ് : ആഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 9.30 നു (വടക്കെ അമേരിക്കൻ സെൻട്രൽ സമയം), കേരളാ ലിറ്റററി സൊസൈറ്റി അക്ഷരശ്ലോകസദസ്സ് സംഘടിപ്പിക്കുന്നു. ഹൈബ്രിഡ് ആയി ക്രമീകരിച്ചിരിക്കുന്ന സമ്മേളനത്തിൽ നേരിട്ടും ഓൺലൈൻ ആയും പങ്കെടുക്കാവുന്നതാണ്. അമേരിക്കയിലും നാട്ടിൽ നിന്നുള്ള അക്ഷരശ്ലോക പ്രേമികൾ പരിപാടിയിൽ പങ്കുചേരും അക്ഷരശ്ലോകനിയമങ്ങൾ പൂർണ്ണമായി പാലിച്ചാണ് പരിപാടി നടത്തുന്നത്. പ്രശസ്ത അക്ഷരശ്ലോക വിദഗ്ദനായ ശ്രീ. ഉമേഷ് നരേന്ദ്രൻ (യുഎസ്‌എ) ഡാലസിൽ എത്തിച്ചേർന്ന് പ്രധാന അവതാരകനാവും. ഒപ്പം അക്ഷരശ്ളോക രംഗത്ത് അറിയപ്പെടുന്ന ശ്രീ കെ ശങ്കരനാരായണൻ നമ്പൂതിരിയും സമ്മേളനത്തിൽ നേരിട്ടു സന്നിഹിതനാകും. അമേരിക്കയിൽ നിന്നു തന്നെയുള്ള അക്ഷരശ്ലോക വിദഗ്ദനായ ഹരിദാസ് മംഗലപ്പിള്ളി, രാജേഷ് വർമ്മ, ബിന്ദു വർമ്മ, സീമ രാജീവ് (കാനഡ) തുടങ്ങിയവർ സൂം പ്ളാറ്റ് ഫോമിൽ ഓൺലൈനായി പങ്കുചേരും. കേരളത്തിൽ നിന്ന് മറ്റനേകർക്കൊപ്പം ശ്രീ കെ.വേലപ്പന്‍പിള്ളയും (വിദ്യാധിരാജാ അക്ഷരശ്ലോക സമിതി, കണ്ണമ്മൂല, തിരുവനന്തപുരം.) അക്ഷരശ്ലോകകലാ…
‘എഴുത്തച്ഛൻ’ നാടകം ശനിയാഴ്ച ഡാളസിൽ
ഡാളസ്: മലയാള ഭാഷയുടെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛനെ വിഷയമാക്കിയുള്ള നാടകം ‘എഴുത്തച്ഛൻ’ ശനിയാഴ്ച (ജൂലൈ 20) വൈകുന്നേരം 7:30 നു കൊപ്പേൽ സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ (200 S Heartz Rd, Coppell, TX 75019) അരങ്ങേറും. സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഭാഗമായാണ് നാടകം. ജൂലൈ 19 മുതൽ 29 വരെയാണ് തിരുനാൾ. നിരവധി നാടകങ്ങൾ അരങ്ങിലെത്തിച്ച ഡാലസ് ഭരതകല തീയേറ്റേഴ്‌സാണ് എഴുത്തച്ഛൻ ആവിഷ്ക്കരിക്കുന്നത്. പ്രശസ്ത കഥാകൃത്ത് സി. രാധാകൃഷ്ണൻ തുഞ്ചത്തെഴുത്തച്ഛനെ വിഷയമാക്കി രചിച്ച “തീക്കടൽ കടഞ്ഞ് തിരുമധുരം” എന്ന നോവലിന്റെ പ്രസക്ത ഭാഗങ്ങളാണ് നാടകത്തിനാധാരം. ശ്രേഷ്‌ഠമായ മലയാള ഭാഷ പ്രദാനം ചെയ്യുവാനായി ഭാഷാപിതാവ് അനുഭവിച്ച യാതനകൾ കാണികളുടെ കേരളലയിപ്പിക്കും.
ഫൈൻ ആർട്സ് പുതിയ ഭരണസമിതി: നവംബർ 2- ന് പുതിയ നാടകം
ടീനെക്ക് (ന്യൂ ജേഴ്‌സി): അമേരിക്കയിലെ കലാരംഗത്ത് നിറസാന്നിധ്യമായി മലയാളി മനസുകൾ കീഴടക്കിയ ഫൈൻ ആർട്സ് മലയാളം ക്ളബ് 23 വർഷങ്ങൾ പൂർത്തിയായി. പുതിയ വർഷത്തെ ഭാരവാഹികളായി പേട്രൺ പി ടി ചാക്കോ (മലേഷ്യ)യും, ചെയർമാൻ ജോർജ് തുമ്പയിലും തുടരും. പ്രസിഡന്റായി ജോൺ (ക്രിസ്റ്റി) സഖറിയ, സെക്രട്ടറി ആയി റോയി മാത്യു , ട്രഷറാർ ആയി എഡിസൺ എബ്രഹാം എന്നിവരും കമ്മിറ്റി അംഗങ്ങളായി റെഞ്ചി കൊച്ചുമ്മൻ , ഷൈനി എബ്രഹാം, ടീനോ തോമസ്, ആഡിറ്റർ ആയി ജിജി എബ്രഹാം എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. 2024 വർഷത്തെ ഏറ്റവും പുതിയ നാടകം ”ബോധിവൃക്ഷത്തണലിൽ ” നവംബർ 2 ശനിയാഴ്ച ടീനെക്കിൽ അരങ്ങേറും . റ്റാഫ്റ്റ് റോഡിലെ ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ മിഡിൽ സ്കൂളിലാണ് നാടകം. ആയുസിനും പുസ്തകത്താളുകളിലൂടെ കടന്നുപോകുന്ന ജനനത്തിനും മരണത്തിനും ഇടയിലുള്ള കാലത്തെ, നമ്മൾ ജീവിതമെന്ന് വിളിക്കുന്നു. ആകസ്മികത നിറഞ്ഞതാണ് ജീവിതം.…