ന്യൂഡൽഹി: ഇംഗ്ലീഷ് എഴുത്തുകാരൻ നീലം ശരൺ ഗൗറും ഹിന്ദി നോവലിസ്റ്റ് സഞ്ജീവും ഉൾപ്പെടെ 24 എഴുത്തുകാർക്ക് 2023ലെ സാഹിത്യ അക്കാദമി അവാർഡ് ചൊവ്വാഴ്ച ലഭിച്ചു. സാഹിത്യോത്സവിൽ നാഷണൽ അക്കാദമി ഓഫ് ലെറ്റേഴ്സിൻ്റെ 70-ാം വാർഷികാഘോഷത്തോടനുബന്ധിച്ചായിരുന്നു അവാർഡ് ദാന ചടങ്ങ്. ഒൻപത് കവിതാ പുസ്തകങ്ങൾ, ആറ് നോവലുകൾ, അഞ്ച് ചെറുകഥകൾ, മൂന്ന് ഉപന്യാസങ്ങൾ, ഒരു സാഹിത്യപഠനം എന്നിവ ഉൾപ്പടെയുള്ള സാഹിത്യ കൃതികൾക്കാണ് പുരസ്കാരം. “മുജെ പെഹ്ചാനോ” എന്ന നോവലിന് സഞ്ജീവ്, “റിക്വീം ഇൻ രാഗ ജാങ്കി” എന്ന പുസ്തകത്തിന് ഗൗർ എന്നിവർക്ക് അവാർഡ് ലഭിച്ചു. സാദിഖ നവാബ് സാഹെർ ഉറുദുവിലെ “രാജ്ദേവ് കി അമ്റായി” എന്ന പുസ്തകത്തിനാണ് അവാർഡ് നേടിയത്, പഞ്ചാബിയിലെ “മൻ ദി ചിപ്പ്” എന്ന കവിതാ പുസ്തകത്തിനാണ് സ്വർണ്ണജിത് സാവിക്ക് അവാർഡ് ലഭിച്ചത്. വിജയ് വർമ (ഡോഗ്രി), വിനോദ് ജോഷി (ഗുജറാത്തി), മൻഷൂർ ബനിഹാലി (കാശ്മീരി),…
Category: LITERATURE & ART
മലയാളിക്ക് അഭിമാനമായി കഥകളി കലാരൂപം ന്യൂയോർക്ക് സിറ്റി തിയേറ്ററിൽ മാർച്ച് 15 മുതൽ 31 വരെ; ഡോ. കലാമണ്ഡലം ജോണിൻറെ ലൈവ് പെർഫോമൻസ്
ന്യൂയോർക്ക്: മലയാളികളുടെ പൈതൃക കലാരൂപമായ കഥകളിക്ക് ന്യൂയോർക്കിലും അംഗീകാരം. മലയാളികൾക്ക് അഭിമാനിക്കാവുന്ന സുവർണ്ണ നിമിഷങ്ങളാണ് മാർച്ച് 15 മുതൽ 31 വരെയുള്ള രണ്ടാഴ്ചക്കാലം പത്ത് കഥകളി കാലാവതരണത്തിലൂടെ ന്യൂയോർക്കിലെ ബ്രോഡ് വേ ഷോയ്ക്ക് തത്തുല്യമായി തിയേറ്റർ ഫോർ ദി ന്യൂ സിറ്റി (Theater For The New City, 155 First Avenue, New York, NY 10003) തിയേറ്ററിൽ അരങ്ങേറുവാൻ പോകുന്നത്. ലൈവ് പെർഫോമൻസ് ആർട്ട് ഗണത്തിൽപ്പെടുത്തി കഥകളി എന്ന കലാരൂപം ബൈബിളിൽ പ്രതിപാദിക്കുന്ന മോശയുടെ കാലത്ത് ജീവിച്ചിരുന്ന ഈജിപ്ഷ്യൻ രാജാവ് ഫറവോൻറെ ജീവിതവുമായി കോർത്തിണക്കി അവതരിപ്പിക്കുന്ന മനോഹരമായ പ്രകടനമാണ് ഡോ. കലാമണ്ഡലം ജോൺ കാഴ്ചവെക്കുന്നത്. തിയേറ്റർ പ്രകടനങ്ങളുടെ കലാകാരനായ യഹൂദ വംശജൻ മിഷാ ഷൽമാൻ (Misha Shulman) എന്ന ആർട്ടിസ്റ്റാണ് പ്രസ്തുത കാലാവതരണത്തിന്റെ തിരക്കഥാകൃത്ത്. കഥകളി അവതരണത്തിൽ വേഷം കെട്ടി മുദ്രകൾ അവതരിപ്പിക്കുന്ന കലാകാരൻ…
കേരള അവാർഡുകൾ രാജ്ഭവനിൽ ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് സമ്മാനിച്ചു
തിരുവനന്തപുരം: സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കേരള അവാർഡുകൾ ബുധനാഴ്ച രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിച്ചു. പരമോന്നത സിവിലിയൻ ബഹുമതിയായ കേരള ജ്യോതി പ്രമുഖ സാഹിത്യകാരൻ ടി.പത്മനാഭന് സമ്മാനിച്ചു. മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് സർക്കാർ അദ്ദേഹത്തെ പരമോന്നത സിവിലിയൻ ബഹുമതിയായി തിരഞ്ഞെടുത്തു. കേരള പ്രഭാ പുരസ്കാരം മരണാനന്തര ബഹുമതിയായി ജസ്റ്റിസ് (റിട്ട.) എം.ഫാത്തിമ ബീവിക്ക് സമ്മാനിച്ചു. അവരുടെ അനന്തരവൻ അബ്ദുൾ ഖാദർ ആദരം ഏറ്റുവാങ്ങി. നടരാജ കൃഷ്ണമൂർത്തി (സൂര്യ കൃഷ്ണമൂർത്തി) എന്നിവരും കേരള പ്രഭ അവാർഡിന് അർഹരായി. പുനലൂർ സോമരാജൻ (സാമൂഹിക സേവന മേഖല), വി.പി.ഗംഗാധരൻ (ആരോഗ്യ മേഖല), രവി ഡി.സി (വ്യവസായ വാണിജ്യ മേഖല), കെ.എം.ചന്ദ്രശേഖർ (സിവിൽ സർവീസ് മേഖല), പണ്ഡിറ്റ് രമേഷ് നാരായൺ (കല, സംഗീതം) എന്നിവർക്ക് കേരളശ്രീ…
മനയിൽ ജേക്കബ് സ്മാരക കവിതാപുരസ്കാരം: കവിതകള്‍ അയക്കേണ്ട അവസാന തിയ്യതി 2024 മാർച്ച് 10
ഡാളസ് : അമേരിക്കയിൽ മലയാള ഭാഷ സ്നേഹികളുടെ മൗലിക സൃഷ്ടികളിലൂടെ സർഗവാസനയുള്ള കവികളെ പ്രോൽസാഹിപ്പിക്കുവാനായി ഡാലസ്സിലെ മലയാളി എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി (കെ എൽ എസ്സ്) ഡാളസിന്റെ പ്രഥമ പ്രസിഡന്റും പ്രവാസി മലയാളകവിയുമായ ശ്രീ.മനയിൽ ജേക്കബിന്റെ സ്മരണാർത്ഥം വാർഷിക അവാർഡ് നൽകപ്പെടുന്ന കവിതാ പുരസ്കാരത്തിനു കവിതകൾ അയയ്ക്കാനുള്ള തീയതി മാർച്ച് 10 വരെ നീട്ടിയിരിക്കുന്നു. മനയിൽ ചിറ്റാർ കുടുംബമാണ് ഈ വിശിഷ്ട അവാർഡ് സ്പൊൺസർ ചെയ്യുന്നത്. വിജയിയ്ക്കു ഇരുനൂറ്റിയൻപതു യു എസ് ഡോളറും ഫലകവും പ്രശസ്തിപത്രവും ഏപ്രിൽ മാസത്തിൽ ഡാലസ്സിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ചു നൽകപ്പെടും. രചനകൾ മതസ്പര്‍ദ്ധ വളർത്തുന്നതോ, കക്ഷി രാഷ്ട്രീയപരമായതോ, വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകരുതെന്ന് പൊതു നിബന്ധനകളുണ്ട് . മലയാളപദ്യ- ഗദ്യകവിതകൾ ആണു പരിഗണിക്കപ്പെടുന്നത്. അമേരിക്കയിലും, കാനഡയിലും വസിക്കുന്ന മലയാള കവികൾക്ക് ഇതിൽ പങ്കെടുക്കാവുന്നതാണ്. ഒരു വർഷം അയച്ചു…
കേരളാ ലിറ്റററി സൊസൈറ്റി ഡാളസിന്റെ പ്രവര്‍ത്തനോദ്ഘാടനവും “കാവ്യ പൊന്‍പുലരി”യും ഫെബ്രുവരി 24-ന്
ഡാളസ്: കേരളാ ലിറ്റററി സൊസൈറ്റി ഡാളസ് ഫെബ്രുവരി 24 നു പ്രവർത്തോദ്ഘാടനവും “കാവ്യ പൊൻപുലരി “എന്ന പരിപാടിയും മുഖ്യാഥിതിയായ പ്രശസ്ത എഴുത്തുക്കാരൻ ഡോ. ജോർജ് ഓണക്കൂർ നിർവഹിക്കും. സൂം (zoom) സംവിധാനത്തിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശനിയാഴ്ച (2-24-24) രാവിലെ 10 മണിക്ക് (CST) /11മണി (EST) എന്ന സമയത്ത്. അമേരിക്കൻ എഴുത്തുക്കാരും സാഹിത്യ പ്രവർത്തകരുമായ ജെ. മാത്യൂസ്,(ജനനി പത്രാധിപൻ ), ശങ്കർ മന (ലാന, പ്രസിഡന്റ് ) എന്നിവർ ആശംസകൾ അറിയിക്കും. എല്ലാ സാഹിത്യപ്രേമി കളെയും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പുതിയ പ്രവർത്തക സമിതി അറിയിച്ചു. കാനഡയിൽ നിന്നും, അമേരിക്കയിൽ വിവിധ സംസ്ഥാനങ്ങളിലും വസിക്കുന്ന കവികൾ ഇതിൽ പങ്കെടുത്തു കവിതകൾ അവതരിപ്പിക്കുന്നതായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
കേരളാ ലിറ്റററി സോസൈറ്റിക്ക് നവ നേതൃത്വം
ഡാളസ് : കേരള ലിറ്റററി സൊസൈറ്റിയുടെ 2024-25 വർഷത്തെക്കുള്ള ഭാരവാഹികള്‍ ചുമതലയേറ്റു. ജനുവരിയിൽ നടന്ന പൊതുയോഗത്തിലാണ് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തത്. ഷാജു ജോൺ (പ്രസിഡന്റ് ), ഹരിദാസ് തങ്കപ്പൻ (സെക്രട്ടറി ), സിജു വി ജോർജ് (വൈസ് പ്രസിഡന്റ് ), സാമുവൽ യോഹന്നാൻ (ജോയിന്റ് സെക്രട്ടറി ), സി. വി ജോർജ് (ട്രഷറർ), അനശ്വർ മാമ്പിള്ളി (ജോയിന്റ് ട്രഷറർ ) എന്നിവരാണ് പുതിയ ഭാരവാഹികള്‍. പുതിയ നേതൃത്വത്തിന്റെ ആദ്യ പരിപാടിയായി ഫെബ്രുവരി 24ന് “പ്രവർത്തനോദ്ഘാടനവും കാവ്യപ്പൊൻപുലരിയും” നടക്കുന്നതായിരിക്കും. സൂം മീറ്റിംഗ് രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മുഖ്യാതിഥിയായി പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓണക്കൂർ പങ്കെടുക്കും. അമേരിക്കൻ എഴുത്തുകാരും സാഹിത്യ പ്രവർത്തകരുമായ ജെ. മാത്യൂസ്, ശങ്കർ മന (ലാന, പ്രസിഡന്റ്) എന്നിവർ ആശംസകൾ അറിയിക്കും. എല്ലാ സാഹിത്യപ്രേമികളെയും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പുതിയ പ്രവർത്തക സമിതി അറിയിച്ചു. അമേരിക്കയിൽ…
മില്ലി ഫിലിപ്പിന്റെ “സ്വപ്ന സാരംഗി” എന്ന പുസ്തകത്തിന്റെ പ്രകാശനം ഫെബ്രുവരി 10 ശനിയാഴ്ച
പ്രശസ്ത എഴുത്തുക്കാരി മില്ലി ഫിലിപ്പിന്റെ “സ്വപ്ന സാരംഗി” എന്ന പുസ്തകത്തിന്റെ പ്രകാശനം ഫെബ്രുവരി 10 ശനിയാഴ്ച വൈകിട്ട് നാലു മണിക്ക് തിരുവല്ലയിലുള്ള കാസ്റ്റിൽ ബ്രൂക്കിൽ വെച്ച് നടത്തപ്പെടുന്നു. ഈ അവസരത്തിൽ ആന്റോ ആന്റണി എം പി , മാത്യു റ്റി തോമസ് MLA, മോൻസ് ജോസഫ് MLA, എൻ . പ്രശാന്ത് IAS , സാഹിത്യകാരൻ കെ .സുദർശനൻ (മുൻ ഗവൺമെന്റ് സ്പെഷ്യൽ സെക്രട്ടറി) , പ്രശാന്ത് അലക്സാണ്ടർ എന്നിവർ പങ്കെടുക്കുന്നതാണ്. ലൈഫ് പബ്ലിക്കേഷൻസ് ആണ് സ്വപ്ന സാരംഗി എന്ന കഥകളും കവിതകളും ഉൾപ്പെടുത്തിയ പുസ്തകം പ്രസിദ്ധികരിക്കുന്നത്. അവതാരിക എഴുതിയത് കെ. സുദർശനൻ ആണ്. എഴുത്ത് വായന എന്നിവ മരിക്കുന്നു എന്ന് ഒരു കൂട്ടം ആളുകള്‍ വിലപിച്ചു കൊണ്ടിരിക്കെ , എഴുത്തിനെയും , വായനയെയും പുസ്തകങ്ങളെയും ഇഷ്ടപ്പെടുന്ന ഈ കലാകാരിയുടെ ആദ്യത്തെ ബുക്കാണ് “സ്വപ്ന സാരംഗി”. വ്യത്യസ്തങ്ങളായ…
കേരള ലിറ്റററി സൊസൈറ്റി, ഡാളസ് രണ്ടാമത് മനയിൽ ജേക്കബ് സ്മാരക കവിതാ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിക്കുന്നു
ഡാളസ്: അമേരിക്കയിൽ മലയാള ഭാഷാ സ്നേഹികളുടെ മൗലിക സൃഷ്ടികളിലൂടെ സർഗവാസനയുള്ള കവികളെ തിരയുകയും അവരുടെ സൃഷ്ടിപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുവാനായി ഡാളസ്സിലെ മലയാളി എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി, ഡാളസ് കവിത അവാർഡ് 2022 മുതൽ തുടങ്ങിവച്ചത് എല്ലാ വർഷവും തുടരും. കഴിഞ്ഞ മുപ്പതു വർഷമായി ഡാളസ് കേന്ദീകരിച്ചു പ്രവർത്തിക്കുന്ന കേരള ലിറ്റററി സൊസൈറ്റി, ഡാളസിന്റെ പ്രഥമ പ്രസിഡന്റും പ്രവാസി മലയാള കവിയുമായ മനയിൽ ജേക്കബിന്റെ സ്മരണാർത്ഥമാണ് ഈ വാർഷിക അവാർഡ് നൽകപ്പെടുന്നത്. വിജയിക്ക് 250 യു എസ് ഡോളറും ഫലകവും പ്രശസ്തിപത്രവും മാർച്ച് – ഏപ്രിൽ മാസങ്ങളിൽ ഡാളസ്സിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ചു നൽകപ്പെടും. 2022 വർഷത്തെ ഒന്നാം പുരസ്കാരം ലഭിച്ചത് ഡോ. മാത്യു ജോയ്സിനാണ്. അദ്ദേഹത്തിന്റെ “മാനിന്റെ മാതൃരോദനം” എന്ന ചെറുകവിതയാണ് അഞ്ചംഗ ജഡ്ജിംഗ് പാനൽ തെരഞ്ഞെടുത്തത്. രചനകൾ മതസ്പര്‍ദ്ധ വളർത്തുന്നതോ,…
സര്‍ക്കാരിനു വേണ്ടി കേരള ഗാനം എഴുതിപ്പിച്ച് സാഹിത്യ അക്കാദമി തന്നെ അപമാനിച്ചു: ശ്രീകുമാരന്‍ തമ്പി
തിരുവനന്തപുരം: കവി ബാലചന്ദ്രൻ ചുള്ളിക്കാടിന് സാഹിത്യ അക്കാദമിയില്‍ നിന്നുണ്ടായ ദുരനുഭവത്തിനു പിന്നാലെ പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയും തന്റെ അനുഭവം ഫെയ്സ്ബുക്കിലൂടെ പങ്കു വെച്ചു. സർക്കാരിന് വേണ്ടി കേരള ഗാനം എഴുതിപ്പിച്ചാണ് തന്നെ അപമാനിച്ചതെന്നും, തൻ്റെ ഗാനം സ്വീകരിച്ചോ നിരസിച്ചോ എന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അക്കാദമി സെക്രട്ടറി സി പി അബൂബക്കറിൽ നിന്നാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാൻ മറുപടി പറയണമെന്നും ശ്രീകുമാരൻ തമ്പി പറയുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: കേരളസാഹിത്യ അക്കാദമിയിൽ നിന്നും പ്രശസ്ത കവിയും പ്രഭാഷകനുമായ ബാലചന്ദ്രൻ ചുള്ളിക്കാടിനുണ്ടായ അനുഭവം അറിഞ്ഞപ്പോൾ മാസങ്ങൾക്കുമുമ്പ് എനിക്ക് കേരളസാഹിത്യ അക്കാദമിയിൽ നിന്നുണ്ടായ ഒരു ദുരനുഭവം ഓർമ്മ വന്നു. കേരള ഗവൺമെന്റിന് എവിടെയും എല്ലാകാലത്തും ഉപയോഗിക്കാൻ പാകത്തിൽ ഒരു കേരളഗാനം എഴുതിക്കൊടുക്കണമെന്ന് അക്കാദമി സെക്രട്ടറിയായ ശ്രീ അബൂബക്കർ എന്നോട് ആവശ്യപ്പെട്ടു. ആദ്യം…
ലാന പ്രവർത്തനോദ്ഘാടനം സാറ ജോസഫ് നിർവഹിക്കും
ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ 2024-25 വർഷത്തെ പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 3 ശനിയാഴ്ച രാവിലെ 10 മണിക്ക് (10 AM CST) സുപ്രസിദ്ധ നോവലിസ്റ്റും കഥാകൃത്തുമായ ശ്രീമതി സാറാ ജോസഫ് നിർവഹിക്കും. പ്രശസ്ത കവി സെബാസ്റ്റ്യൻ, നോവലിസ്റ്റും കഥാകാരനുമായ വി. ഷിനിലാൽ എന്നിവർ ആശംസ നേരും. തുടർന്ന് നടക്കുന്ന കാവ്യാലാപനം സെബാസ്റ്റ്യൻ കവി ഉദ്ഘാടനം ചെയ്യും. വടക്കെ അമേരിക്കയിലെ പ്രശസ്ത കവികളായ ഡോ. സുകുമാർ കനഡ, സന്തോഷ് പാലാ, ബിന്ദു ടിജി, ഷാജു ജോൺ, ഉമ സജി, ദീപ വിഷ്ണു, ജേക്കബ് ജോൺ എന്നിവർ അവരുടെ കവിതകൾ അവതരിപ്പിക്കും. തുടർന്ന് കവി സെബാസ്റ്റ്യൻ കവിതകളെ വിലയിരുത്തുകയും മറ്റുള്ളവർക്ക് ചർച്ചയിൽ പങ്കെടുക്കാൻ അവസരം ഒരുക്കുകയും ചെയ്യും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന സൂം ലിങ്ക് വഴി പങ്കുചേരാവുന്നതണ്. എല്ലാ സാഹിത്യാസ്വാദകർക്കും സ്വാഗതം!! Join Zoom…