പാലാ കെ എം മാത്യു ബാലസാഹിത്യ പുരസ്‌കാരം എം. വേണുകുമാറിന്റെ “തമ്പുരാന്‍കുന്നിലെ സിനിമാ വിശേഷങ്ങള്‍” എന്ന കൃതിക്ക്

കോട്ടയം: ദ്രോണാചാര്യരുടെ ശിഷ്യത്വം സ്വീകരിച്ച ഏകലവ്യനെപ്പോലെ പാലാ കെ.എം. മാത്യൂ സാറിന്റെ ശിഷ്യത്വം താന്‍ ഏല്‍ക്കുകയായിരുന്നു എന്ന് കേരള ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് പറഞ്ഞു. പാലാ കെ.എം. മാത്യു ജന്മദിന സമ്മേളനവും കേരളത്തിലെ ഏറ്റവും നല്ല ബാലസാഹിത്യത്തിനുള്ള അവാര്‍ഡ് സമര്‍പ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാത്യു സാറിന്റെ ഗാന്ധിദര്‍ശനവും മൂല്യബോധവും ഉള്‍ക്കൊണ്ട് അതില്‍ നിന്നും ആവേശത്തോടെ രാഷ്ട്രീയം വേണ്ടെന്നുവച്ച് പൊതുപ്രവര്‍ത്തനത്തില്‍ ഇറങ്ങിയ ഒരാളാണ് താന്‍ എന്ന് അദ്ദേഹം പറഞ്ഞു. ഗുരുവിന്റെ തോളില്‍ ശിഷ്യന്മാരെ കയറ്റി ഇരുത്തി അവരെ ഉന്നതങ്ങളില്‍ എത്തിച്ചപ്പോഴും താഴെ നിന്നുകൊണ്ട് ആഹ്ലാദിക്കുകയും സന്തോഷിക്കുകയും ചെയ്യുകയും ഒരിക്കല്‍ പോലും പരിഭവിക്കാതിരിക്കുകയും ചെയ്ത ഒരു മാതൃകാഗുരുവായിരുന്നു മാത്യു സാറെന്ന് ജസ്റ്റീസ് സിറിയക് ജോസഫ് പറഞ്ഞു. വിവിധ മണ്ഡലങ്ങളില്‍ ശിഷ്യസമ്പത്തുള്ള അദ്ദേഹം ഒരിക്കലും ഒരു രാഷ്ട്രീയപാര്‍ട്ടിയോടും ആഭിമുഖ്യം കാണിക്കത്തക്ക രീതിയില്‍ തന്നോട് സംസാരിച്ചിട്ടുപോലും ഇല്ലെന്ന് അദ്ദേഹം…

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിനായി സാഹിത്യ നഗരം ഒരുങ്ങി

കോഴിക്കോട്: അടുത്ത നാല് ദിവസങ്ങളിൽ, സംഗീതത്തിന്റെയും ഭക്ഷണത്തിന്റെയും ഫുട്‌ബോളിന്റെയും നഗരമായ കോഴിക്കോട് അതിന്റെ ഏറ്റവും പുതിയ ടാഗായ സാഹിത്യ നഗരത്തിലേക്ക് അക്ഷരാർത്ഥത്തിൽ ജീവിക്കും. യുനെസ്‌കോ കോഴിക്കോടിനെ സാഹിത്യ നഗരമായി നാമകരണം ചെയ്തതിന് ശേഷമുള്ള ആദ്യ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഏഴാമത് പതിപ്പിന് വ്യാഴാഴ്ച തുടക്കമാകും. കോഴിക്കോട് കടപ്പുറത്തെ പതിവ് വേദിയിൽ നടക്കുന്ന ഫെസ്റ്റിവൽ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രഭാഷകരെ നഗരത്തിലേക്ക് കൊണ്ടുവരും. KLF-ന്റെ ഈ പതിപ്പിൽ ഏകദേശം 500 ഓളം പ്രഭാഷകരും 300-ഓളം സെഷനുകളും ഉണ്ടായിരിക്കും. രഘുറാം രാജൻ, കൈലാഷ് സത്യാർത്ഥി, വില്യം ഡാൽറിംപിൾ, പിയൂഷ് പാണ്ഡെ, പ്രഹ്ലാദ് കക്കർ, ശശി തരൂർ, അനിതാ നായർ, പെരുമാൾ മുരുകൻ, എബ്രഹാം വർഗീസ്, റസൂൽ പൂക്കുട്ടി, ടി എം കൃഷ്ണ, ടി പി ശ്രീനിവാസൻ, മല്ലിക സാരാഭായ്, പി സായിനാഥ്, ശോഭാ ശ്രീനിവാസൻ, അമീഷ് ത്രിപാഠി, അൽക പാണ്ഡെ,…

കവിതാ സമാഹാരം പ്രകാശനം ചെയ്തു

തിരുവനന്തപുരം: കവിതകളെഴുതുന്നവനല്ല, നമ്മളിൽ ഉറങ്ങിക്കിടക്കുന്ന കവികളോട് സംസാരിക്കുന്നവനാണ് കവിയെന്ന് എഴുത്തുകാരനും ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ റവറന്റ്റ് വല്‍സന്‍ തമ്പു. രവികുമാര്‍ പിള്ള എഴുതിയ ‘സ്പാര്‍ക്ക്‌സ് ബിനീത്ത് ദ ആഷസ്’ എന്ന കവിതാ സമാഹാരം മുന്‍ ചീഫ് സെക്രട്ടറി ലിസി ജേക്കബിന് നല്‍കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സമകാലിക വിഷയങ്ങളാണ് രവികുമാറിന്റെ കവിതകളില്‍ നിറഞ്ഞ് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  മനുഷ്യാവസ്ഥയുടെ വിഹല്വതകള്‍ക്കൊപ്പം നല്ലൊരു വായനാനുഭവവും കവിതാ സമാഹാരം നല്‍കുന്നെന്ന് ലിസി ജേക്കബ് പറഞ്ഞു. വിഷയം കൊണ്ട് മാത്രമല്ല വാക്കുകളിലും പ്രയോഗങ്ങളിലും ഏറെ വ്യത്യസ്തമാണ് രവികുമാർ പിള്ളയുടെ കവിതകളെന്നും അവര്‍ ചൂണ്ടിക്കാട്ടി. യൂണിവേഴ്സിറ്റി കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. ഡി. മായ പുസ്തകാവതരണം നടത്തി. ഡിജിറ്റല്‍ കാലത്ത് എഴുത്തിലുണ്ടായ മാറ്റം, ജന്‍ഡര്‍ സെന്‍സിറ്റിവിറ്റി, വാര്‍ദ്ധക്യത്തിന്റെ വേദന തുടങ്ങിയ സമകാലിക പ്രശ്നങ്ങളും മറ്റും കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നു.  പൊതുമേഖലയിലും…

സൗദിയുടെയും ഫ്രഞ്ച് സാഹിത്യ പാരമ്പര്യത്തിന്റെയും സൗന്ദര്യം വെളിപ്പെടുത്തിയ ‘കാവ്യ രാത്രി’

റിയാദ്: ഫ്രഞ്ച് സാംസ്കാരിക സീസണിന്റെ ഭാഗമായി സൗദി അറേബ്യയിലെ ഫ്രഞ്ച് എംബസിയും അലയൻസ് ഫ്രാങ്കൈസും ചേർന്ന് റിയാദിലെ അംബാസഡറുടെ വസതിയിൽ അഞ്ചാമത് ന്യൂറ്റ് ഡി ലാ പോയിസി അഥവാ കാവ്യ രാത്രി സംഘടിപ്പിച്ചു. കവിതയ്ക്ക് മാത്രമായി നീക്കിവച്ചിരിക്കുന്ന ഈ സാംസ്കാരിക പരിപാടി വർഷം തോറും നടത്തപ്പെടുന്നു, “കവിതാ ശൈലിയും മെട്രിക്സും ഗാനരചനയും സമന്വയിപ്പിക്കുന്ന ഒരു സാഹിത്യ വിഭാഗമല്ല. ലോകത്തിലെ എല്ലാ സാഹിത്യങ്ങളിലും, കവിത അഭിലാഷമാണ്, കവിത സുസ്ഥിരമാണ്, കവിത പ്രതീക്ഷയാണ്. നമ്മുടെ ഹൃദയത്തിന് പ്രിയപ്പെട്ട ഈ കല, ജനങ്ങളും നാഗരികതകളും തമ്മിലുള്ള ഒരു കണ്ണി കൂടിയാണ്,” സൗദി അറേബ്യയിലെ ഫ്രഞ്ച് അംബാസഡർ ലുഡോവിക് പൗയിൽ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. “ഈ സായാഹ്നത്തിൽ, ഭാഷകളുടെയും സംസ്കാരങ്ങളുടെയും തലമുറകളുടെയും വഴിത്തിരിവിൽ പങ്കുവയ്ക്കലിന്റെയും ആഘോഷത്തിന്റെയും അന്തരീക്ഷത്തിൽ നാം നമ്മെത്തന്നെ കണ്ടെത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കവികളുടെ വാക്കുകൾ, പുരാതനമോ ആധുനികമോ, വിശിഷ്ടമോ…

ഷാര്‍ജ പുസ്തക മേളയില്‍ ജോണ്‍ ഇളമതയുടെ പുസ്തക പ്രകാശനം (വീഡിയോ)

നവംബര്‍ ഒന്നു മുതല്‍ പ്രന്തണ്ടു വരെ ഷാര്‍ജയില്‍ നടന്ന ‘ഷാര്‍ജ പുസ്തക മേള’യില്‍ അമേരിക്കന്‍ സാഹിത്യകാരനും എഴുത്തുകാരനുമായ ജോണ്‍ ഇളമതയുടെ ചരിത്ര നോവലുകളായ മോശ, ബുദ്ധന്‍, നെന്മാണിക്യം, മരണമില്ലാത്തവരുടെ താഴ്‌വര, സോക്രട്ടീസ്‌ ഒരു നോവല്‍, മാര്‍ക്കോപോളോ, കഥ പറയുന്ന കല്ലുകള്‍ എന്നിവയുടെ പ്രകാശന കര്‍മ്മം നടന്നതിന്റെ വീഡിയോ കൈരളി ബുക്സ് പുറത്തിറക്കി. കണ്ണൂര്‍ കൈരളി പബ്ലിക്കേഷനാണ് ഇളമതയുടെ നോവലുകള്‍ ആകര്‍ഷകമായ കവര്‍ ചട്ടകളോടെ ഷാര്‍ജ പുസ്കമേളയില്‍ പ്രദര്‍ശിപ്പിച്ചത്. പല കാലങ്ങളില്‍ ദീര്‍ഘകാല ഗവേഷണങ്ങളും, പഠനങ്ങളും നടത്തിയാണ് അദ്ദേഹം ഈ വിശ്വസാഹിത്യ ചരിത്ര നോവലുകള്‍ വാര്‍ത്തെടുത്തത്. മലയാള ഭാഷക്കും, ചരിത്രത്തിനും എന്നെന്നും ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് ഇളമത അടിവരയിട്ടു പറയുന്നു. പ്രശസ്ത എഴുത്തുകാരനും, വാഗ്മിയുമായ പോള്‍ സക്കറിയയാണ് ജോണ്‍ ഇളമതയുടെ കുടുംബാംഗങ്ങള്‍ക്ക്‌ കോപ്പികള്‍ നല്‍കി പുസ്തക പ്രകാശന കര്‍മ്മം നിര്‍‌വ്വഹിച്ചത്. കൈരളി പബ്ലിക്കേഷന്‍ മനേജിംഗ് ഡയറക്ടര്‍ ഒ. അശോക് കുമാറും…

ഷാര്‍ജ പുസ്തക മേളയിലെ അക്ഷരത്തിളക്കം !

വളരെ ഹൃദ്യമായ ഒരു അനുഭവമായിരുന്നു ഷാര്‍ജ അന്താരാഷ്ട്ര പുസതകമേളയില്‍ പങ്കെടുത്ത എനിക്കുണ്ടായത്‌. അവിടത്തെ സുല്‍ത്താന്റെ അക്ഷരങ്ങളോടുള്ള അസാമാന്യമായ ദര്‍ശനമാണ് അത്‌ വെളിപ്പെടുത്തുന്നത്‌. നവംബര്‍ ഒന്നു മുതല്‍ പ്രന്തണ്ടു വരെ ‘എക്സ്‌പോ’ സെന്‍ററിലെ ഭീമാകാരമായ കൂടാരത്തില്‍ നരവധി ഷാളുകള്‍ക്കുള്ളില്‍ നിരത്തി വെച്ചിട്ടുള്ള പുസ്തകങ്ങള്‍. അവിടെ നിറയെ കണ്ണു ചിമ്മി തുറക്കുന്ന ലോകത്തിലെ ഒട്ടുമുക്കാല്‍ ഭാഷകളിലുള്ള പുസ്‌കങ്ങളുടെ അക്ഷരത്തിളക്കം. ആലുവ ശിവരാത്രിയോ, തൃശൂര്‍ പൂരമോ എന്നു തോന്നിക്കുന്ന തിക്കുംതിരക്കും. തൊണ്ണൂറു രാജ്യങ്ങളില്‍ നിന്നുള്ള രണ്ടായിരം പ്രസിദ്ധീകരണങ്ങളില്‍ നിന്നുള്ള പുസ്തകങ്ങള്‍, ലോകത്തിലെ വിവിധ ഭാഷകളിലായി. തൂവള്ള കുപ്പായങ്ങളും, ശിരോവസ്ര്രങ്ങളും ധരിച്ച തദ്ദേശിയര്‍, വിവിധ ഭാഷകള്‍ സംസാരിക്കുന്ന വിവിധ വേഷധാരികളായ വിദേശിയര്‍, അതിലേറെ വൃത്യസ്തരായി മുണ്ടും ജുബയും, സാരിയും, സാല്‍വാറും ധരിച്ച കേരളീയരും ഒഴുകി നടക്കുന്നു, മലയാളവും ഹിന്ദിയുമൊക്കെ സംസാരിച്ച്‌. അതാ, അവിടെ നീണ്ട നിരകളില്‍ മലയാള പ്രസിദ്ധികരണങ്ങളുടെ ഷാളുകള്‍. ഡിസി, മാതൃഭൂമി,…

‘പുലരി’ തര്‍ജ്ജമ ചെയ്ത പുസ്തകം പ്രകാശനം ചെയ്തു

‘പുലരി’ (ഉഷ നന്ദകുമാരന്‍) തര്‍ജ്ജമ ചെയ്ത ‘അനന്ത വിനായകന്‍ അനശ്വര ഭഗവാന്‍’ എന്ന തെലുഗു പുസ്തകം, വിശാഖപട്ടണം കേരള കലാസമിതിയുടെ കേരളപ്പിറവി ദിനാഘോഷവേദിയില്‍ വച്ച് പ്രകാശനം ചെയ്യപ്പെട്ടു. ലാനയുടെയും ഫൊക്കാനയുടെയും കവിത, കഥ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഉഷ, 22 വര്‍ഷത്തെ അമേരിക്കന്‍ പ്രവാസ ജീവിതത്തിനു ശേഷം കേരളത്തില്‍ തിരിച്ചെത്തി, ജി. രവീന്ദ്രനാഥ് ഈണം പകര്‍ന്ന ചിറ്റൂര്‍ കാവിലമ്മ എന്ന ഭക്തിഗാന സിഡിയ്ക്ക് വരികള്‍ എഴുതി. ‘പടിഞ്ഞാറന്‍ മഴയില്‍ കിളിര്‍ത്ത പൂക്കള്‍’ എന്ന ചെറുകഥാ സമാഹാരം പ്രസീദ്ധീകരിച്ചു. പ്രൊഫ. ബാല മോഹന്‍ദാസ് (റിട്ട. വൈസ് ചാന്‍സലര്‍, ആചാര്യ നാഗാര്‍ജ്ജുന യൂണിവേഴ്സിറ്റി) തെലുഗു ഭാഷയില്‍ രചിച്ച്, വിനയഭൂഷണ റാവു (റിട്ട. ഇംഗ്ലീഷ് ലെക്ചറര്‍) ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ പുസ്തകമാണ് ‘പുലരി’ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. ഗണപതിയുടെ കഥകളിലൂടെ ഭക്തിയും ആചാരമുറകളും പൂജാവിധികളും നേതൃപാടവും സ്വയം ഉന്നമനവും, കൂടാതെ പ്രകൃതി സംരക്ഷണവും പ്രതിപാദിക്കുന്ന…

‘യാദോം കാ സഫർ’ ആഗോള പ്രകാശനം ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ നടന്നു

ഷാർജ: ആറു പതിറ്റാണ്ടിലേറെ മലബാറിലെ വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് കടന്നുപോയ കെ.ടി.സി ബീരാനെക്കുറിച്ചുള്ള ഓർമ പുസ്തകം ‘യാദോം കാ സഫർ’ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശിതമായി. കെടിസി ബീരാനെപോലെയുള്ള നിരവധി പേരുടെ ദീർഘവീക്ഷണവും അറബി-ഉറുദു ഭാഷകൾ പ്രചരിപ്പിക്കാൻ കാണിച്ച ത്യാഗവും ഇന്ത്യയും അറബ് നാടുകളും തമ്മിലുള്ള ബന്ധം ഊഷ്‌മളമാക്കാൻ സഹായിച്ചിട്ടുണ്ടെന്ന് ഇമാറാത്തി ഗവേഷകനും മാധ്യമ പ്രവർത്തകനുമായ നാസർ അക്രം അഭിപ്രായപ്പെട്ടു. മലബാറിൽ നിന്നുള്ള മിക്കവർക്കും അറബി- ഉറുദു ഭാഷകൾ അറിയാമെന്നും അത് സ്വദേശികളുമായുള്ള ആശയവിനിമയ കൈമാറ്റത്തിന് ഏറെ വേഗം കൂട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യാദോം കാ സഫറിന്റെ (ഓർമകളുടെ യാത്ര)യുടെ ആഗോള പ്രകാശനം നിർവഹിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാർജ ബുക്ക് ഫെയർ, ചിൽഡ്രൻസ് ആക്ടിവിറ്റീസ് മാനേജർ സിയോൺ മാജിദ് അൽ മാംരി, പുസ്തകം ഏറ്റുവാങ്ങി. 1950കളിൽ തന്നെ അറബി-ഉറുദു…

ഹംസ അറയ്ക്കലിന്‍റെ ‘നിരാര്‍ദ്രതയുടെ കഥാലോകങ്ങള്‍’ പ്രകാശനം ചെയ്തു

ഹംസ അറയ്ക്കല്‍ രചിച്ച് ഗ്രീന്‍ ബുക്സ് പ്രസീദ്ധീകരിച്ച ‘നിരാര്‍ദ്രതയുടെ കഥാലോകങ്ങള്‍ (പഠനം)’, കേരള സാഹിത്യ അക്കാദമിയില്‍ എഴുത്തുകാരനും ഡി.വൈ.എസ്പി (ക്രൈം ബ്രാഞ്ച്, കോഴിക്കോട്) യുമായ സുരേന്ദ്രന്‍ മങ്ങാട്ട്, എന്‍. മൂസക്കുട്ടിക്ക് (വിവര്‍ത്തകന്‍) നല്‍കി പ്രകാശനം ചെയ്തു. ഗ്രീന്‍ ബുക്സ് എഡിറ്റര്‍ ഡോ. വി. ശോഭ അദ്ധ്യക്ഷയും കവി സെബാസ്റ്റ്യന്‍ മുഖ്യാതിഥിയും ആയിരുന്നു. സീരിയല്‍-സിനി ആര്‍ട്ടിസ്റ്റ് ഷൈജന്‍ ശ്രീവത്സം അവതാരകനായി. പ്രസാദ് കാക്കശ്ശേരി പുസ്തകം പരിചയപ്പെടുത്തി. ജെ. ആര്‍ പ്രസാദ്, സുരേഷ് എം. ജി, എന്‍ ബി മോഹനന്‍, അബ്ദുള്‍ അനീസ് കെ. ടി, അബ്ദുള്‍ റസാഖ് എം.എ, ബാഹുലേയന്‍ പളളിക്കര, എ.എസ് മുഹമ്മദ് കുഞ്ഞി, കയ്യുമ്മു കോട്ടപ്പടി, സി.വി സലാം, കുട്ടിയാനം മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു. ഹംസ അറയ്ക്കല്‍ മറുപടി പറഞ്ഞു. ഷൈജന്‍ ശ്രീവത്സം സ്വാഗതവും, കെടിഡി കിരണ്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ശ്രീജിത്ത് മുത്തേടത്തിന്റെ ‘പെന്‍‌ഗ്വിനുകളുടെ വന്‍‌കരയില്‍’ എന്ന കൃതിക്ക് ബാലസാഹിത്യ പുരസ്‌കാരം

തിരുവനന്തപുരം: അമ്പലക്കര സി രവീന്ദ്രൻ മാസ്റ്ററുടെ സ്മരണാർത്ഥം സരോവരം ബുക്‌സ് ഏർപ്പെടുത്തിയ പ്രശസ്‌തമായ ബാലസാഹിത്യ പുരസ്‌കാരം ശ്രീജിത്ത് മുത്തേടത്തിന്റെ ‘പെന്‍‌ഗ്വിനുകളുടെ വന്‍‌കരയില്‍’ എന്ന സാഹിത്യകൃതിക്ക്. പ്രശസ്ത കവി കല്ലറ അജയൻ, കവിയും അദ്ധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രൻ, എഴുത്തുകാരൻ കിരഞ്ജിത്ത് യു ശർമ എന്നിവരടങ്ങിയ സെലക്ഷൻ കമ്മിറ്റിയാണ് ഈ അംഗീകാരത്തിനായി തിരഞ്ഞെടുത്തത്. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടാണ് അവാർഡ് നേടിയ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ബഹുമതിക്ക് പുറമെ ശ്രീജിത്ത് മൂത്തടത്തിന് 5,000 രൂപയും അംഗീകാര സർട്ടിഫിക്കറ്റും ലഭിക്കും. നോവലിസ്റ്റും ചെറുകഥാകൃത്തും ബാലസാഹിത്യകാരനുമായ ശ്രീജിത്ത് മുത്തേടത്ത് തൃശൂർ ജില്ലയിലെ ചേർപ്പിലുള്ള സിഎൻഎൻ ഗേൾസ് ഹൈസ്‌കൂൾ അദ്ധ്യാപകൻ കൂടിയാണ്. നവംബർ അഞ്ചിന് പഴമ്പാലക്കോട് സേവാസംഗമം ഹാളിൽ നടക്കുന്ന ചടങ്ങിൽ തരോര്‍ എം.എൽ.എ പി.പി.സുമോദ് അവാർഡ് സമ്മാനിക്കും.