മലയാളി പ്രേക്ഷകരുടെ മനം കവരാന് സീ കേരളവും ശോഭനയും തിരുവനന്തപുരം: പ്രശസ്ത നടിയും നർത്തകിയുമായ പത്മശ്രീ ശോഭന സീ കേരളം ചാനലിന് വേണ്ടി മൂന്ന് പുതിയ പരമ്പരകൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കും. തിങ്കളാഴ്ച (ഡിസംബർ 18) മുതൽ സംരക്ഷണം ചെയ്യുന്ന ആദ്യ രണ്ട് സീരിയലുകൾ അവതരിപ്പിച്ചു കൊണ്ടാണ് ശോഭന സീ കേരളം കുടുംബത്തിന്റെ ഭാഗമാകുന്നത്. തിങ്കളാഴ്ച മുതൽ യഥാക്രമം രാത്രി 7 മണിക്കും രാത്രി 9 മണിക്കും സംപ്രേഷണം ആരംഭിക്കുന്ന പരമ്പരകൾ സുഭദ്രം, മായാമയൂരം എന്നിവയാണ്. സുഭദ്രം പറയുന്നത് ഒരു ചതിയുടെ കഥയാണ്. ഒരു നാടിന്റെ ധീരയായ റാണിയായിരുന്നു സുഭദ്ര. ഭർത്താവായ മേഘനാഥന്റെ യഥാർത്ഥ മുഖം തിരിച്ചറിയാതെ സ്വന്തം ജീവൻ ഹോമിക്കേണ്ടി വരുന്ന സുഭദ്രയുടേയും, അവളുടെ വേർപിരിയാത്ത 4 സഹോദരിമാരുടെയും അതിജീവനത്തിന്റെ കഥ കൂടിയാണ് സുഭ്രദം പറയുന്നത്. സ്നിഷ ചന്ദ്രൻ, ജയ് ധനുഷ് എന്നിവർ പ്രധാന വേഷങ്ങളിൽ…
Category: CINEMA
“പുന്നാര കാട്ടിലെ പൂവനത്തിൽ” മോഹൻലാൽ – എൽ ജെ പി ചിത്രം മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്
മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ ആരാധകരുടെ താളമേകുന്നതിന് ഇമ്പമേറുന്ന ആദ്യ ഗാനം റിലീസ് ചെയ്തു. ” പുന്നാര കാട്ടിലെ പൂവനത്തിൽ” എന്ന ഗാനം സംഗീത സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. പി എസ് റഫീഖ് രചന നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാർ വാക്കിയിലും അഭയ ഹിരൺമയിയുമാണ്. പ്രേക്ഷക പ്രശംസയും ഒരു കോടിയിൽപ്പരം കാഴ്ചക്കാരെയും സ്വന്തമാക്കിയ വാലിബന്റെ ടീസറിനു ശേഷമാണ് ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ ചിത്രത്തിന്റെ ഗാനം പ്രേക്ഷകരിലേക്ക് എത്തിയത്. “മലയാളത്തിന്റെ ഗാനശാഖ അതിമനോഹരവും അതിവിശാലവും ആണ്. വളരെ വിപുലമാണ് നമ്മുടെ പാട്ടുകളുടെ ചരിത്രം. അതിൽ ഓരോ പ്രണയഗാനവും നമുക്ക് ഇഷ്ടമുള്ള ഒന്നാണ്. വാലിബനിലെ എല്ലാ ഗാനങ്ങളോടും എനിക്ക് ഇഷ്ടമാണെങ്കിലും ഈ ഗാനത്തിനോട് ഒരു പ്രത്യേക മമത ഉണ്ട് എന്ന് സ്വയം തിരിച്ചറിയാൻ കഴിയുന്നുണ്ട്. അത് ഇതൊരു പ്രണയ ഗാനം കൂടി ആയതു കൊണ്ടാണ്.…
ശോഭനയുടെ 40 വർഷങ്ങൾ ആഘോഷിക്കാൻ മഹോത്സവം ഒരുക്കി സീ കേരളം
കൊച്ചിയിലെ ദർബാർ ഹാൾ ഗ്രൗണ്ടിൽ ഡിസംബർ 16, ശനിയാഴ്ച വൈകിട്ട് താരങ്ങൾ അണിനിരക്കുന്ന കലാവിരുന്ന് കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടിയും നര്ത്തകിയുമായ പത്മശ്രീ ശോഭന ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ 40 വർഷം പൂർത്തിയാക്കുന്ന വേള ആഘോഷമാക്കാൻ പ്രേക്ഷകരുടെ ഇഷ്ട ചാനലായ സീ കേരളം. ഡിസംബർ 16 ശനിയാഴ്ച കൊച്ചിയിലെ ദർബാർ ഹാൾ ഗ്രൗണ്ടിൽ സീ കേരളം സംഘടിപ്പിക്കുന്ന മികവുറ്റ കലാവിരുന്നിൽ ശോഭനയുടെ 40 വർഷത്തെ ചലച്ചിത്ര ജീവിതം കൊണ്ടാടാൻ നിരവധി താരങ്ങളും എത്തും. വൈകിട്ട് 5.30 മണിക്ക് ആരംഭിക്കുന്ന കലാവിരുന്നിന് സീ കേരളം നൽകിയിരിക്കുന്ന പേര് മഹോത്സവം എന്നാണ്. പേര് പോലെ തന്നെ ഒരു ബൃഹത് മഹോത്സവമാണ് കൊച്ചിയിലെ പ്രേക്ഷകരെ കാത്തിരിക്കുന്നത്. സീ കേരളം ചാനലിലെ ജനപ്രിയ പരിപാടിയായ സരിഗമപ യിലെ മത്സരാർത്ഥികൾ ശോഭനയ്ക്കുള്ള ആദരമായി ഒരുക്കുന്ന കലാവിരുന്ന്, ശോഭന അവതരിപ്പിച്ച തേന്മാവിൻ കൊമ്പത്ത് എന്ന ചലച്ചിത്രത്തിലെ…
പാക് താരങ്ങളായ യുംന സെയ്ദിയും അഹമ്മദ് അലി അക്ബറും വിവാഹിതരാകുന്നു
പാക്കിസ്താന് താരങ്ങളായ അഹമ്മദ് അലി അക്ബറും യുംന സെയ്ദിയും ആരാധകർക്കിടയിൽ ഏറ്റവും പ്രിയപ്പെട്ട ഓൺസ്ക്രീൻ ജോഡികളാണ്. ‘യെ രഹാ ദിൽ’, ‘പരിസാദ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ മിന്നുന്ന പ്രകടനങ്ങളാണ് അവർ കാഴ്ച വെച്ചിട്ടുള്ളത്. അവരുടെ ഓൺസ്ക്രീൻ ബന്ധത്തിനപ്പുറം, ഒരു പ്രണയ ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികളും വിവാഹത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളും അവരെ ജനഹൃദയങ്ങളോടടുപ്പിച്ചു. യുമ്ന സെയ്ദിയും അഹമ്മദ് അലി അക്ബറും രഹസ്യമായി വിവാഹിതരായെന്ന് സൂചിപ്പിക്കുന്ന കിംവദന്തികളാണ് ഇന്റർനെറ്റില് സജീവം. ഊഹാപോഹങ്ങൾ അവരുടെ വിവാഹത്തിൽ നിന്നും റിസപ്ഷനിൽ നിന്നുമുള്ള മോർഫ് ചെയ്ത ചിത്രങ്ങൾ പോലും മാധ്യമങ്ങളിൽ പ്രചരിച്ചു. ഇപ്പോള് വിഷയത്തിൽ അഹമ്മദ് അലി അക്ബർ മൗനം വെടിഞ്ഞിരിക്കുകയാണ്. അഹമ്മദ് അടുത്തിടെ ദി അയാസ് സമൂ ഷോയിൽ അംന ഇല്യാസിനൊപ്പം പ്രത്യക്ഷപ്പെട്ടു. അവിടെ സഹനടിയായ യുംന സെയ്ദിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു. മുൻനിര നടിയുമായുള്ള വിവാഹ അഭ്യൂഹങ്ങൾ തനിക്ക് പ്രശ്നമാകില്ലേ എന്നു ചോദിച്ചപ്പോൾ,…
പാക്കിസ്താന്-കനേഡിയൻ ഹൊറർ ചിത്രം ‘ഇൻ ഫ്ലേംസ്’ റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ മികച്ച അവാർഡ് നേടി
ഇസ്ലാമാബാദ്: നവംബർ 30 മുതൽ ഡിസംബർ 9 വരെ ജിദ്ദയിൽ നടന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള ഗോൾഡൻ യുസർ പുരസ്കാരം ഓസ്കാറിന്റെ അന്താരാഷ്ട്ര ഫീച്ചർ വിഭാഗത്തിലേക്ക് പാക്കിസ്താന് സമർപ്പിച്ച “ഇൻ ഫ്ലേംസ്”. വിൽ സ്മിത്ത്, ജോണി ഡെപ്പ്, ക്രിസ് ഹെംസ്വർത്ത്, ഷാരോൺ സ്റ്റോൺ തുടങ്ങിയ ഹോളിവുഡ് താരങ്ങളെ ആകർഷിച്ച സംഗമം വ്യാഴാഴ്ച വൈകുന്നേരം അതിന്റെ ചെങ്കടൽ മത്സര ബഹുമതികളായ യുസ്ർ അവാർഡുകളും മറ്റ് സമ്മാനങ്ങളും അനാവരണം ചെയ്തു. തന്റെ ഇൻഡി സിനിമ “വെറും 300,000 ഡോളറിനാണ് ചിത്രീകരിച്ചതെന്ന് പാക്കിസ്താന്-കനേഡിയൻ സംവിധായകനും എഴുത്തുകാരനുമായ സരാർ കാൻ പറഞ്ഞു. ഗ്രാന്റ് കിട്ടുന്ന എല്ലാവരും സിനിമയെടുക്കുന്നു, കാരണം ഇത് വെറുതെ നിർമ്മിച്ചതാണ്,” അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം, 72-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മാൻഹൈം-ഹൈഡൽബർഗിൽ ഇൻ ഫ്ളെയിംസിന് ഇന്റർനാഷണൽ ന്യൂകമർ അവാർഡ് ലഭിച്ചു. ഈ…
“ടോക്സിക്” : ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ റോക്കിംഗ് സ്റ്റാർ യാഷിന്റെ 19മത് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു
ഒന്നര വർഷത്തോളം നിശബ്ദത പാലിച്ച റോക്കിംഗ് സ്റ്റാർ യാഷ് തന്റെ അടുത്ത ചിത്രമായ ടോക്സിക് – എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്സ് പ്രഖ്യാപിച്ചു. എക്കാലത്തെയും രസകരമായ ഒരു സഹകരണം പ്രതീക്ഷിക്കപ്പെടുന്ന ഈ ചിത്രം, രാജ്യാന്തര തലത്തിൽ പ്രശസ്തയായ സംവിധായിക ഗീതു മോഹൻദാസിനെയും രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട സൂപ്പർ താരങ്ങളിലൊരാളായ റോക്കിംഗ് സ്റ്റാർ യാഷിനെയും ഒരുമിച്ച് കൊണ്ടുവരുന്നു. തങ്ങൾ നിർമ്മിക്കാൻ ആഗ്രഹിച്ച സിനിമയെക്കുറിച്ചുള്ള പൂർണ്ണമായ വ്യക്തത, ക്ഷമ, അഭിനിവേശം എന്നിവയോടെ, ഇരുവരും സിനിമ രൂപപ്പെടുത്തുന്നതിനും അതിനായി ഒരു മികച്ച ടീമിനെ ഒരുക്കുന്നതിനും സമയം കണ്ടെത്തി. ടോക്സിക് – എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്സ് എന്ന തലക്കെട്ട് വെളിപ്പെടുത്തുന്ന വീഡിയോ, പ്രേക്ഷകരെ ലഹരിപിടിപ്പിക്കുമെന്ന വാഗ്ദാനവും റിലീസ് തീയതിയും നൽകി പ്രേക്ഷകർക്ക് ഒരു വലിയ സർപ്രൈസ് നൽകുന്നു. ചിത്രത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവെച്ചുകൊണ്ട് ഗീതു മോഹൻദാസ് പറഞ്ഞു, ”ഞാൻ…
പുതിയ ആനിമേറ്റഡ് ‘ജീസസ്’ ചിത്രം ലോകമെമ്പാടും റിലീസിന് പ്രഖ്യാപിച്ചു
ന്യൂയോർക് :ജീസസ് ഫിലിം പ്രോജക്റ്റ് 2025 ഡിസംബറിൽ റിലീസ് ചെയ്യാൻ തീരുമാനിച്ച 1979 “ജീസസ്” സിനിമയുടെ ആനിമേറ്റഡ് റീമേക്ക് പ്രഖ്യാപിച്ചു. പുതിയ ചിത്രത്തിന്റെ സംവിധായകൻ ഡൊമിനിക് കരോള, “ദി ലയൺ കിംഗ്”, “മുലൻ”, “ലിലോ & സ്റ്റിച്ച്” തുടങ്ങിയ മറ്റ് ആനിമേഷൻ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് . “യേശുവിന്റെ യഥാർത്ഥ കഥ മനോഹരമായി ആനിമേറ്റുചെയ്ത് അവന്റെ കഥ ലോകത്തിന് കൂടുതൽ പ്രാപ്യമാക്കുന്നതിന് ഞങ്ങൾ പ്രവർത്തിക്കുന്നു,” കരോള പറഞ്ഞു. രണ്ടായിരത്തിലധികം ഭാഷകളിലേക്ക് ചിത്രം വിവർത്തനം ചെയ്ത് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് അവർ പദ്ധതിയിടുന്നത്. “യേശുവിന്റെ കഥയുടെ തുടർച്ചയായ വിതരണത്തിന്റെ ഭാഗമാകുന്നത് അതിശയകരമാണ്,” ചിത്രത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ജോഷ് ന്യൂവൽ പറഞ്ഞു. “ഇപ്പോഴും 2023 ൽ, ഞങ്ങൾ പുതിയ ഭാഷകളിലും പുതിയ വഴികളിലും സുവിശേഷം പങ്കിടുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. “റോമൻ റോഡ് മുതൽ ഗുട്ടൻബർഗ് പ്രസ്സ് വരെ, ചരിത്രത്തിലുടനീളം, ആനിമേറ്റഡ്…
ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ക്യാംപസ് ത്രില്ലർ ചിത്രം “താൾ” ഡിസംബർ 8 നു റിലീസ്
ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യാ ആൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ക്യാംപസ് ത്രില്ലർ ചിത്രം താൾ ഡിസംബർ 8 നു റിലീസ് ആകുന്നു . അമേരിക്കൻ മലയാളികളായ ക്രിസ് തോപ്പിൽ, മോണിക്കാ കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവർ ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ആദ്യ ചിത്രം പാട്ടുകളും ടീസറും റിലീസ് ആയതോടെ ശ്രദ്ധേയമായിരുന്നു .മലയാള സിനിമക്കു അമേരിക്കൻ മലയാളികൾ നൽകുന്ന നിസ്സീമമായ പിൻതുണക്കു മറ്റൊരു നാഴിക കല്ലാകും ഈ ചിത്രം എന്ന് പ്രതീക്ഷിക്കപ്പെടുന്നു . മാധ്യമ പ്രവർത്തകനായ ഡോക്ടർ ജി കിഷോർ തന്റെ ക്യാംപസ് ജീവിതത്തിൽ ഉണ്ടായ യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. നവാഗതനായ രാജാസാഗർ ആണ് താളിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഒരു കോളേജിലെ സൈക്കോളജി ഡിപ്പാർട്മെന്റ് കേന്ദ്രീകരിച്ചാണ് താളിന്റെ കഥ വികസിക്കുന്നത്. ഇരുപത് വർഷങ്ങൾക്ക് മുൻപ്, വിദ്യാർത്ഥികളായ വിശ്വയും മിത്രനും…
ലോകേഷ് കനകരാജിന്റെ ജി സ്ക്വാഡിന്റെ ആദ്യ ചിത്രം “ഫൈറ്റ് ക്ലബ് “: ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
ലോകേഷ് കനകരാജ് എന്ന പ്രശസ്തനായ സംവിധായകൻ തന്റെ പ്രൊഡക്ഷൻ ഹൗസ് ജി സ്ക്വാഡ് കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ആ വാർത്ത സോഷ്യൽ മീഡിയയിൽ തരംഗമായതാണ്. ഇപ്പോഴിതാ ജി സ്ക്വാഡിന്റെ ആദ്യ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്. ഫൈറ്റ് ക്ലബ് എന്നാണ് ചിത്രത്തിന്റെ പേര്. അബ്ബാസ് എ റഹ്മത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ‘ഉറിയടി’ വിജയ് കുമാറാണ് നായകൻ. ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്. ആദിത്യ യാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി നിമിഷനേരങ്ങൾക്കുള്ളിൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുകയാണ് ഫൈറ്റ് ക്ലബ് ഫസ്റ്റ് ലുക്ക് പോസ്റ്റർ. തന്റെ സുഹൃത്തുക്കളിൽ നിന്നും സഹായികളിൽ നിന്നുമുള്ള ക്രിയേറ്റീവ് ആശയങ്ങൾ പ്രചോദിപ്പിക്കാനും അവരുടെ ചിത്രങ്ങൾ ജി സ്ക്വാഡിലൂടെ പ്രേക്ഷകരിലെത്തിക്കാനും ലോകേഷ് കനകരാജ് തുടക്കം കുറിക്കുന്ന ആദ്യ ചിത്രമാണ് ഫൈറ്റ് ക്ലബ്. സിനിമാട്ടോഗ്രാഫർ :…
“ജി സ്ക്വാഡ്”: സ്വന്തമായി പ്രൊഡക്ഷൻ ഹൗസ് അന്നൗൺസ് ചെയ്ത് സംവിധായകൻ ലോകേഷ് കനകരാജ്
ഇന്ത്യൻ സിനിമാലോകത്തിലെ പ്രശസ്ത സംവിധായകനായ ലോകേഷ് കനകരാജ് തന്റെ പുതിയ പ്രൊഡക്ഷൻ ഹൗസ് – ജി സ്ക്വാഡ് ലോഞ്ച് ചെയ്യുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘മാനഗരം’, ‘കൈതി’, ‘മാസ്റ്റർ’, ‘വിക്രം’, ‘ലിയോ’ തുടങ്ങിയ സമാനതകളില്ലാത്ത സിനിമകളിലൂടെ പ്രശസ്തനായ സംവിധായകൻ ആണ് ലോകേഷ് കനകരാജ്. സ്ഥിരമായ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുടെ ‘സ്റ്റാർ ഡയറക്ടർ’ ആയി അംഗീകരിക്കപ്പെട്ട സംവിധായകൻ ഇപ്പോൾ സൂപ്പർസ്റ്റാർ രജനികാന്തുമായി സഹകരിച്ച് സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ‘തലൈവർ 171’ എന്ന തന്റെ മഹത്തായ ഓപസ് പ്രോജക്റ്റിനായി ഇപ്പോൾ സഹകരിച്ചു കൊണ്ടിരിക്കുകയാണ്. സംവിധായക പ്രോജക്ടുകളുടെ കൂടുതൽ ഹെവി ലൈനപ്പ് മുന്നിലുള്ള ലോകേഷ് കനകരാജ് ഇപ്പോൾ തന്റേതായ പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചിരിക്കുകയാണ്. “ജി സ്ക്വാഡ്” എന്ന പ്രൊഡക്ഷൻ ഹൗസ് രൂപീകരിച്ചതിനെക്കുറിച്ചു ശ്രീ ലോകേഷ് കനകരാജ് പറഞ്ഞത് ഇപ്രകാരമാണ്, “എന്റെ സുഹൃത്തുക്കളുടെയും സഹായികളുടെയും സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കാനും അതുവഴി അഭിരുചികൾ ആസ്വദിക്കുന്ന പുതിയ വിചിത്രമായ…