പ്രശസ്ത നടൻ ഇന്നസെന്റ് (75) അന്തരിച്ചു

കൊച്ചി: നാല് പതിറ്റാണ്ടിലേറെയും 500 സിനിമകളും നീണ്ടുനിൽക്കുന്ന കരിയറിലെ തനതായ ശൈലിയുടെയും സംഭാഷണ രീതിയുടേയും പേരിൽ ഹാസ്യനടൻ എന്ന നിലയിൽ പ്രശസ്തനായ മലയാള ചലച്ചിത്ര നടൻ ഇന്നസെന്റ് ഞായറാഴ്ച അന്തരിച്ചു. 75 വയസ്സായിരുന്നു. ചാലക്കുടി മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച ഇന്നസെന്റ് 2014-19 കാലഘട്ടത്തിൽ ലോകസഭാംഗം കൂടിയായിരുന്നു. അസ്സോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (അമ്മ)യുടെ പ്രസിഡന്റായും അദ്ദേഹം വർഷങ്ങളോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2012ൽ അർബുദത്തെ അതിജീവിച്ച നടൻ 2012ൽ മാരകരോഗം കണ്ടെത്തിയതിനെ തുടർന്ന് ശ്വാസതടസ്സം മൂലം കഴിഞ്ഞ രണ്ടര ആഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ ആലീസും രണ്ട് കുട്ടികളുമുണ്ട്. തന്റേതായ ഒരു ശൈലി രൂപപ്പെടുത്തിയ ഇന്നസെന്റ്, 1985 മുതൽ 1990 കളുടെ അവസാനം വരെ ഒരു നടനായി ഉയർന്ന അദ്ദേഹം ഹാസ്യനടൻ, സ്വഭാവ വേഷങ്ങൾ, കൂടാതെ പ്രിയദർശൻ, സത്യൻ അന്തിക്കാട്,…

കിംഗ് ഓഫ് കൊത്തക്ക് ശേഷം ദുൽഖർ സൽമാൻ – ടിനു പാപ്പച്ചൻ ബിഗ് ബഡ്ജറ്റ് ചിത്രം

പ്രേക്ഷകരുടെ പ്രിയ താരം ദുൽഖർ സൽമാന്റെ പുതിയ ചിത്രം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസ് പ്രഖ്യാപിച്ചു. പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖറും ഹിറ്റ് മലയാള ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകൻ ടിനു പാപ്പച്ചനും ഒരുമിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം അടുത്തവർഷം ഷൂട്ടിംഗ് ആരംഭിക്കും. ദുൽഖർ സൽമാൻ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം കിംഗ് ഓഫ് കൊത്ത ഓണത്തിനാണ് റിലീസ് ചെയ്യുന്നത്.പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സം​ഗീതസംവിധാനം നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരം​ഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം -നിമീഷ് രവി, സ്ക്രിപ്റ്റ് -അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ -ശ്യാം ശശിധരൻ, മേക്കപ്പ് -റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം -പ്രവീൺ വർമ്മ, സ്റ്റിൽ -ഷുഹൈബ് എസ് ബി…

‘ഇന്‍ഷാ അള്ളാ …’ ബേസില്‍ ജോസഫിന്റെ കഠിന കഠോരമി അണ്ഡകടാഹത്തിലെ വീഡിയോ ഗാനം റിലീസായി

‘ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം ബേസില്‍ ജോസഫ് നായകനാകുന്ന ‘കഠിന കഠോരമീ അണ്ഡകടാഹം’ പെരുന്നാള്‍ റിലീസായി തിയേറ്ററുകളിലേക്കെത്തും. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹാഷിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘ഇന്‍ഷാ അള്ളാ …’ എന്ന വീഡിയോ ഗാനമാണ് റിലീസ് ചെയ്തത്. ഷറഫുന്റെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകിയിരിക്കുന്നത്. നൈസാം സലാം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ഹര്‍ഷത് കഥയും തിരക്കഥയും നിര്‍വഹിക്കുന്നു. അര്‍ജുന്‍ സേതു, എസ്.മുണ്ടോള്‍ എന്നിവര്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് സോബിന്‍ സോമന്‍ ആണ്. ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമയിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് മു.രി, ഷറഫു എന്നിവരാണ്.ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ വിനീഷ് വര്‍ഗീസ്, ലൈന്‍ പ്രൊഡ്യൂസര്‍ ഷിനാസ് അലി എന്നിവരാണ്. പ്രോജക്ട് ഡിസൈനര്‍…

വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം “വിടുതലൈ” പാർട്ട് 1 റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം ‘വിടുതലൈ പാർട്ട് 1’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച ‘തുണൈവൻ’ എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമ തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലാണ് റിലീസ് ചെയ്യുക.കേരളത്തിൽ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ ആർ,ആർ,ആർ , വിക്രം എന്നിവ റിലീസ് ചെയ്ത എച്ച്.ആർ. പിക്ചേഴ്സ് ആണ് വിതരണം ചെയ്യുന്നത്.കേരളത്തിൽ ഇരുന്നൂറോളം തിയേറ്ററുകളിലാണ് വിടുതലൈ പാർട്ട് 1 റിലീസ് ചെയ്യുന്നത്. ‘അസുരന്’ ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകർക്ക് തിയേറ്റർ എക്സ്പീരിയൻസ് നൽകുമെന്നുറപ്പാണ്.ദക്ഷിണേന്ത്യയിലെ പ്രമുഖ നിർമ്മാതാവ് എൽറെഡ് കുമാറിന്റെ പ്രൊഡക്ഷൻ കമ്പനിയായ ആർ എസ് ഇൻഫോടെയ്ൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. വിജയ് സേതുപതി അധ്യാപകനായും സൂരി പൊലീസ് ഉദ്യോഗസ്ഥനായും എത്തുന്ന ‘വിടുതലൈ’ രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസാകുന്നത്. ഇളയരാജയാണ്…

കാത്തിരിപ്പിനൊടുവിൽ “ഹിഗ്വിറ്റ” മാർച്ച് 31ന് തിയേറ്ററുകളിലേക്ക്!

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ മേഖലയിൽ വാദ പ്രതിവാദങ്ങൾ ഒരു സിനിമയുടെ പേരിൽ രൂക്ഷമായി നടന്നത് ഇതാദ്യം ആയിരുന്നു. സിനിമയുടെ പേര് വിവാദമായതിന്റെ പേരിൽ ചിത്രത്തിന്റെ റിലീസിനു തടസം നേരിട്ടിരുന്നു. കാത്തിരിപ്പുകൾക്കൊടുവിൽ സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ഹിഗ്വിറ്റ മാർച്ച് 31 ന് തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ റിലീസിനു മുന്നേ തീപ്പൊരിപാറിച്ച ചർച്ചകൾ നടന്ന ഹിഗ്വിറ്റ തിയേറ്ററുകളിലും പ്രേക്ഷകനെ ത്രില്ലടിപ്പിക്കുമെന്നുറപ്പാണ്. സെക്കന്റ് ഹാഫ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പൂർത്തിയായ ഹിഗ്വിറ്റയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാഗതനായ ഹേമന്ദ് ജി നായരാണ്. ബോബി തര്യനും സജിത് അമ്മയുമാണ് ചിത്രത്തിന്റെ നിർമ്മാണം.കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസും ജി.സി.സിയിൽ പാർസ് ഫിലിംസുമാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസൻ, മനോജ് കെ ജയൻ, ഇന്ദ്രൻസ്, സങ്കീർത്തന…

ബോളിവുഡ് നടനും ചലച്ചിത്ര നിർമ്മാതാവുമായ സതീഷ് കൗശിക് (66) അന്തരിച്ചു

മുംബൈ: നടനും ചലച്ചിത്ര സംവിധായകനുമായ സതീഷ് കൗശിക് \ വ്യാഴാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചുവെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും വ്യവസായ സഹപ്രവർത്തകനുമായ അനുപം ഖേർ പറഞ്ഞു. അദ്ദേഹത്തിന് 66 വയസ്സായിരുന്നു. ഡൽഹിയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു കൗശിക്. “അദ്ദേഹത്തിന് അസ്വസ്ഥത തോന്നി, തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡ്രൈവറോട് പറഞ്ഞു. പുലർച്ചെ ഒരു മണിയോടെ ഹൃദയാഘാതം അനുഭവപ്പെട്ടു,” ഖേർ പറഞ്ഞു. കൗശികിന്റെ പെട്ടെന്നുള്ള മരണവാർത്ത കേട്ട് ഞെട്ടിപ്പോയെന്ന് ഖേർ നേരത്തെ ഒരു ട്വീറ്റിൽ പറഞ്ഞു. “മരണം ആത്യന്തിക സത്യമാണെന്ന് എനിക്കറിയാം, പക്ഷേ എന്റെ ഉറ്റ സുഹൃത്തായ സതീഷ് കൗശിക്കിനെക്കുറിച്ച് അങ്ങനെ എഴുതേണ്ടിവരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. 45 വർഷത്തെ സൗഹൃദത്തിന് പെട്ടെന്ന് ഒരു പൂർണ്ണവിരാമം. നീയില്ലാതെ ജീവിതം ഒരിക്കലും പഴയപടിയാകില്ല സതീഷ്! ഓം ശാന്തി,” ഖേർ ട്വീറ്റ് ചെയ്തു. ബോളിവുഡ് നടന്റെ മരണവാർത്ത ഹിന്ദി സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്,…

ജവാനും മുല്ലപ്പൂവും റിലീസ് തീയതി പ്രഖ്യാപിച്ചു

സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2 ക്രിയേറ്റീവ് മൈൻഡ്‌സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേത്തും ചേർന്ന് നിർമ്മിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തിറങ്ങി. ചിത്രം മാർച്ച് 31ന് തിയേറ്ററുകളിലെത്തും. നവാഗതനായ രഘുമേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ സുരേഷ് കൃഷ്ണനാണ്. ജയശ്രീയുടെ ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും അഭിനയിക്കുന്നു. രാഹുൽ മാധവ്, ബേബി സാധിക മേനോൻ, ദേവി അജിത്ത്, ബാലാജി ശർമ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്ര രാജേഷ്, സന്ദീപ് കുമാർ, അമ്പിളി സുനിൽ, ലതാദാസ്, കവിതാ രഘുനന്ദൻ, ബാലശങ്കർ, ഹരിശ്രീ മാർട്ടിൻ, ശരത് കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഫോർ മ്യൂസിക്കിന്റെ സംഗീത സംവിധാനത്തിൽ ബി കെ…

ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയുമായി അമ്മയാകാൻ കാത്തിരിക്കുന്ന നടി ഷംന കാസിം

നടി ഷംന കാസിം തന്റെ ഏഴാം മാസത്തെ ഗർഭത്തിൻറെ ബേബി ഷവർ ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചത് ആരാധകർ ഏറ്റെടുത്തു. എന്നാൽ, നടിയുടെ ബേബി ഷവറുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളാണ് ആരാധകർ ഉന്നയിച്ചിരിക്കുന്നത്. വിവാഹത്തിന് മുമ്പ് നടി ഗർഭിണിയായോ, വിവാഹം കഴിഞ്ഞ് അധികനാളായില്ലല്ലോ തുടങ്ങിയ ചോദ്യങ്ങളാണ് ആരാധകർ ഉന്നയിക്കുന്നത്. അതിന് മറുപടിയായി നടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബേബി ഷവർ ആശംസിച്ച ആരാധകർക്ക് നടി നന്ദി പറഞ്ഞു. കൂടാതെ ചോദിക്കുന്ന പല ചോദ്യങ്ങളും താന്‍ കണ്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ ഞാൻ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ട്… ഷം‌ന പറായുന്നു. നടിയുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ. എന്നാൽ, ഏഴാം മാസത്തിൽ നടത്തേണ്ട ബേബി ഷവർ ഇപ്പോൾ നടത്തിയത് ജനങ്ങളിൽ സംശയം ഉയർത്തുന്നുണ്ട്. ജൂൺ 12ന് നിക്കാഹ് പൂർത്തിയായെന്നും പിന്നീട് ചിലർ…

ഉമ്പായിയെപോലെ മറ്റൊരു സംഗീത പ്രതിഭയെ തനിക്കറിയില്ല: കെമാൽ പാഷ

‘അറബിക്കടലിൻറെ ഗസൽ നിലാവ്’ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു. കൊച്ചി: കലയിലൂടെ തൻറെ ജീവിതം മറ്റുള്ളവർക്കുവേണ്ടി സമർപ്പിച്ച കറകളഞ്ഞൊരു കലാകാരനായിരുന്നു ഉമ്പായിയെന്ന് ഹൈക്കോടതി മുൻ ജസ്റ്റിസ് ബി. കെമാൽ പാഷ. എഴുത്തുകാരൻ വി. ആർ. രാജമോഹൻറെ തിരക്കഥയിൽ സതീഷ് കളത്തിൽ സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ‘അറബിക്കടലിൻറെ ഗസൽ നിലാവ്’ എന്ന ഉമ്പായിയെകുറിച്ചുള്ള മ്യൂസിക്കൽ ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണിൽ ക്ലാപ്പ് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയം ഈണം പകർന്ന്, സ്വന്തമായി പാടി, ഓരോ ഗാനത്തിലൂടെയും മനുഷ്യമനസുകളെ അലയടിപ്പിക്കുകയും അലിയിപ്പിക്കുകയും ചെയ്ത്, ഇന്ത്യയിലെ മുൻനിര ഗസൽ സംഗീതജ്ഞർക്കിടയിൽ ഇടംപിടിച്ച വ്യക്തിയായിരുന്നു ഉമ്പായി. ഒരു അന്യഭാഷയിലെ സംഗീതശാഖയെ മറ്റൊരു ദേശത്തേക്ക്, ഭാഷയിലേക്ക് പറിച്ചു നടുകയും അതിനെ, സ്വപ്രയത്നത്താൽ ജനകീയമാക്കുകയും ചെയ്ത മറ്റൊരു പ്രതിഭയെ തനിക്കറിയില്ലെന്നും കർണ്ണാട്ടിക്- ഹിന്ദുസ്ഥാനി സംഗീതങ്ങളേക്കാൾ തനിക്കു താല്പര്യം ഉമ്പായിയുടെ ഗസലുകളാണെന്നും കെമാൽ പാഷ തുടർന്നു പറഞ്ഞു. കവിയും വിവർത്തകനുമായ…

ഹൈദരാബാദിൽ പ്രൊജക്ട് കെ സിനിമയുടെ ചിത്രീകരണത്തിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു

ഹൈദരാബാദ് : മെഗാസ്റ്റാർ അമിതാഭ് ബച്ചന് ഹൈദരാബാദിൽ ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ പരിക്കേറ്റു. പ്രഭാസും ദീപിക പദുക്കോണും അഭിനയിക്കുന്ന “പ്രോജക്റ്റ് കെ” എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ബഹുഭാഷാ സയൻസ് ഫിക്ഷൻ ചിത്രം അടുത്ത വർഷം ജനുവരി 12 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അമിതാഭ് ബച്ചന് പരിക്കേറ്റത്. അമിതാഭ് ബച്ചൻ എന്ന മെഗാസ്റ്റാർ ചിത്രത്തിൽ ഒരു നിർണായക പങ്ക് വഹിക്കുന്നുണ്ട്. “ഹൈദരാബാദിൽ പ്രൊജക്ട് കെ ഷൂട്ടിങ്ങിനിടെ ഒരു ആക്ഷൻ ഷോട്ടിനിടെ എനിക്ക് പരിക്കേറ്റു. തിരിച്ച് വീട്ടിലേക്ക് പറന്നു.. സ്ട്രാപ്പിംഗ് ചെയ്തു വിശ്രമിക്കാൻ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ചലനത്തിലും ശ്വസനത്തിലും കുറച്ച് ആഴ്‌ചകൾ എടുക്കുമെന്ന് അവർ പറയുന്നു,” അദ്ദേഹം ട്വീറ്റ് ചെയ്തു,.