ഒളിവില്‍ പോയ സിദ്ദിഖിനെ കണ്ടെത്താന്‍ പത്രപ്പരസ്യം നല്‍കി പോലീസ്

കൊച്ചി: നടന്‍ സിദ്ദീഖിനെതിരെ പത്രങ്ങളിലും ലുക്കൗട്ട് നോട്ടീസ്. കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജ്ജി തള്ളിയതോടെ സിദ്ദീഖ് ഒളിവിലാണ്. അതിനാല്‍ നേരത്തെ തന്നെ എല്ലാ സ്‌റ്റേഷനിലേക്കും ലുക്കൗട്ട് നോട്ടീസ് നല്‍കിയിരുന്നു. ഇപ്പോഴിതാ പത്രമാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടീസ് നല്‍കിയിരിക്കുകയാണ്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ് പിയുടെ പേരിലാണ് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഇപ്പോള്‍ സുപ്രീം കോടതിയെ ആണ് സിദ്ദീഖ് സമീപിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മൂന്നാം ദിവസവും നടനെ കണ്ടെത്താനായിട്ടില്ല. കൊച്ചിയില്‍ അടക്കം തിരച്ചില്‍ നടത്തിയിരുന്നു. താരസംഘടനയായ അമ്മയും ഡബ്‌ള്യൂസിസിയും തമ്മിലുള്ള പോരാണ് തനിക്കെതിരായ ബലാത്സംഗക്കേസിന് പിന്നിലെന്നാണ് സിദ്ദീഖ് സുപ്രിം കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ശരിയായ അന്വേഷണം നടത്താതെയാണ് പ്രതിയാക്കിയതെന്ന് സിദ്ദീഖ് ആരോപിക്കുന്നു. ആരോപിക്കപ്പെടുന്ന സംഭവത്തിനു ശേഷം, എട്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ പരാതിയുമായി എത്തിയതിലെ അസ്വാഭാവികത, ഹൈക്കോടതിക്ക് പിന്നാലെ സുപ്രിം കോടതിയിലും ഉയര്‍ത്തിക്കാട്ടുന്നു. പേരക്കുട്ടി അടക്കമുള്ള കുടുംബത്തിലെ…

സിദ്ദിഖിനെതിരെ ഫോട്ടോ സഹിതം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

തിരുവനന്തപുരം: ബലാത്സം​ഗക്കേസിൽ അറസ്റ്റ് ഭയന്ന് ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. സിദ്ദിഖ് സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിൽ എല്ലാ സംസ്ഥാന പൊലീസ് മേധാവികൾക്കും സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. സിദിഖിനെ കുറിച്ച് വിവരം ലഭിക്കുന്നവർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ, ക്രൈം ബ്രാഞ്ച് എസ് പി എന്നിവരെ ബന്ധപ്പെടണമെന്നാണ് നോട്ടീസിലുളളത്. കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഫോട്ടോ സഹിതം എല്ലാ സ്റ്റേഷനിലും പതിക്കാനാണ് നോട്ടീസ്. അതേ സമയം, സിദ്ദിഖ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. 8 വർഷത്തിന് ശേഷം യുവതി ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമെന്നെന്നാണ് ബലാത്സംഗക്കേസ് പ്രതി സിദ്ദിഖ് സുപ്രീം കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലുളളത്. ഭ യം മൂലം പരാതി പറയാതിരുന്നുവെന്നത് അവിശ്വസിനീയമാണെന്നും 2019 സോഷ്യൽ മീഡിയയിലൂടെ ആരോപണം ഉന്നയിച്ചപ്പോൾ ബലാത്സംഗമെന്ന്…

ലൈംഗികാതിക്രമ കേസിൽ നടന്‍ ഇടവേള ബാബു അറസ്റ്റില്‍; നടപടി ക്രമങ്ങള്‍ക്കു ശേഷം വിട്ടയച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിൽ ലൈംഗികാതിക്രമക്കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റു ചെയ്യുന്ന മലയാള സിനിമയിലെ രണ്ടാമത്തെ പ്രമുഖനായി നടനും മലയാളം മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ (അമ്മ) മുൻ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു. കോസ്റ്റൽ അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ജനറൽ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലെ കോസ്റ്റൽ പോലീസ് ആസ്ഥാനത്ത് മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്ന് (സെപ്റ്റംബർ 25, ബുധനാഴ്ച) അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ വൈദ്യ പരിശോധന നടത്തി ഇടവേള ബാബുവിനെ വിട്ടയക്കും. ആവശ്യമെങ്കിൽ നടനെ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്യും. അന്വേഷണവുമായി സഹകരിക്കണം, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജറാകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങി ഉപാധികളോടെയായിരുന്നു ഇടവേള ബാബുവിന് കോടതി ജാമ്യം…

മുന്‍‌കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ സിദ്ദിഖിനായി അന്വേഷണം ഊര്‍ജിതമാക്കി

കൊച്ചി: ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ സിദ്ദിഖിനായി അന്വേഷണം ഊര്‍ജിതമാക്കി. ഹെക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തളളിയതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചിട്ടും സിദ്ദിഖ് എവിടെയാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടില്ല. സിദ്ദിഖിനായി എറണാകുളം കേന്ദ്രീകരിച്ച് രാത്രി വൈകിയും പരിശോധന നടന്നിരുന്നു. സിദ്ദിഖ് സുപ്രിംകോടതിയെ സമീപിച്ചാൽ തടസവാദ ഹരജിയുമായി ഇരയും കോടതിയിലെത്തും. ലുക്ക് ഔട്ട് നോട്ടീസ് ഉളളതിനാല്‍ വിദേശത്തേക്ക് കടക്കാനുളള സാധ്യതയില്ലെന്നാണ് നിഗമനം. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. സുപ്രിം കോടതിയില്‍ അപ്പീല്‍ പോകുന്നതുമായി ബന്ധപ്പെട്ട് സിദ്ദിഖ് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് വിവരം. ഹരജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്‍റെ കേരളത്തിലെ അഭിഭാഷകർ ഡൽഹിയിലെ മുതിർന്ന അഭിഭാഷകനുമായി സംസാരിച്ചു. വിധി പകർപ്പ് കൈമാറി. ഇര പരാതി നൽകാൻ വൈകിയതടക്കം വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹരജി തയാറാക്കുന്നത് . 2016-ല്‍ നടന്ന സംഭവത്തിൽ എട്ടു വര്‍ഷം കഴിഞ്ഞ് 2024ൽ പരാതി നൽകിയത് ചോദ്യം ചെയ്താകും ഹരജി. അതേസമയം…

സ്ത്രീ പീഡന കേസില്‍ മുകേഷിന്റെ അറസ്റ്റ്: കുറ്റക്കാരനാണെന്ന് കോടതി വിധിയെഴുതുന്നതുവരെ എം എല്‍ എ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് ശശി തരൂര്‍

കോട്ടയം: പീഡന കേസിൽ അറസ്റ്റിലായ നടനും എം.എൽ.എ യുമായ മുകേഷ് സ്ഥാനമൊഴിയേണ്ട ആവശ്യമില്ലെന്ന് കോൺഗ്രസ് എം.പി. ശശി തരൂർ. ആരോപണത്തിന്റെ പേരിൽ മാറിനിന്നാൽ, മൂന്നുമാസം കഴിഞ്ഞ് കേസില്ലെന്ന് പോലീസ് പറഞ്ഞാൽ അദ്ദേഹത്തിന്റെ സ്ഥാനത്തിന് എന്തുസംഭവിക്കുമെന്നാണു തരൂർ വാദിക്കുന്നത്. മുകേഷ് രാജിവെക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം ശക്തമാകുമ്പോഴും തരൂർ ഭിന്നാഭിപ്രായമായി നിൽക്കുകയായിരുന്നു. പോലീസ് അവരുടെ ജോലിചെയ്തു. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ രാജിവെക്കേണ്ട ആവശ്യമില്ല. ഇത് പാർട്ടിയുടെ നയമല്ല, തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. ‘എം.എൽ.എ. സ്ഥാനം ജനപ്രതിനിധിയുടേതാണ്. ജനങ്ങൾ തിരഞ്ഞെടുത്തു, ഇപ്പോൾ ഒരു അറസ്റ്റുണ്ടായിട്ടുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ കഥ വേറയാണ്. വെറും ആരോപണത്തിൽ ജനപ്രതിനിധി മാറിനിന്നാൽ, അഥവാ മൂന്നുമാസം കഴിഞ്ഞ് ഞങ്ങൾക്ക് കേസില്ലെന്ന് പോലീസ് പറഞ്ഞാൽ അദ്ദേഹത്തിന്റെ സ്ഥാനത്തിന് എന്ത് പറ്റും? ജനങ്ങൾക്ക് ചില അവകാശങ്ങളുണ്ടല്ലോ പ്രതിനിധിയെ തിരഞ്ഞെടുക്കാൻ. അത്രയേയുള്ളൂ. ആര് തെറ്റുചെയ്താലും നീതി അതിന്റെ വഴിക്ക് നടപ്പിലാകണം എന്ന്…

മണിരത്നം കമൽ ഹാസൻ ചിത്രം ‘തഗ് ലൈഫ്’ ചിത്രീകരണം പൂര്‍ത്തിയായി

കമല്‍ ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ഓരോ അപ്‌ഡേറ്റും ട്രൻഡിങ് ആയിമാറിയ ചിത്രമാണ് തഗ് ലൈഫ്. നീണ്ട 37 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കമൽ ഹാസനും മണി രത്നവും ഒന്നിക്കുന്നത്. ജോജു ജോർജ് ,തൃഷ, അഭിരാമി,ഐശ്വര്യാ ലക്ഷ്മി, നാസർ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്പുവാണ്. തഗ് ലൈഫിന്റെ ചിത്രീകരണം പൂർത്തിയായ വിവരം നിർമ്മാതാക്കൾ ഇന്ന് ഒഫീഷ്യലി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.  മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. രവി കെ ചന്ദ്രന്‍ ആണ്…

നിങ്ങള്‍ ചെയ്ത പ്രവര്‍ത്തികള്‍ക്കുള്ള തിരിച്ചടി നിങ്ങള്‍ തന്നെ നേരിടണം: സിദ്ദിഖിനെതിരെ പരാതി നല്‍കിയ യുവതി

കൊച്ചി: പീഡന പരാതിയിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും കസ്റ്റഡിയിലെടുക്കാൻ നിർദേശം നൽകുകയും ചെയ്തതിനു പിന്നാലെ പ്രതികരിച്ച് യുവതി രംഗത്ത്. ‘ജീവിതം ഒരു ബൂമറാംഗ് പോലെയാണ്. നിങ്ങള്‍ ചെയ്ത പ്രവര്‍ത്തികള്‍ക്ക് തിരിച്ചടി കിട്ടും’ എന്നാണ് ഇരയുടെ പ്രതികരണം. രഹസ്യ വിവരങ്ങൾ പ്രത്യേക അന്വേഷണസംഘത്തിലൂടെ പുറത്തുവന്നതിൽ അതൃപ്തിയുണ്ടെന്നും ഡിജിറ്റൽ തെളിവുകളടക്കം നശിപ്പിക്കാൻ ശ്രമമുണ്ടെന്നും അവർ പ്രതികരിച്ചു. സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടക്കുന്നുണ്ടെന്നും ഇര പറഞ്ഞു. സിദ്ദിഖിൻ്റെ അറസ്റ്റിലേക്ക് അന്വേഷണ സംഘം കടക്കുന്നതിനിടയിലാണ് ഇരയുടെ പ്രതികരണം. മസ്‌കറ്റ് ഹോട്ടലിൽവച്ച് നടൻ സിദ്ദിഖ് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിലാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. സിദ്ദിഖിനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിനു പിന്നാലെ, നടനെ ഉടൻ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് മേധാവി കൊച്ചി പൊലീസിന് നിർദേശം…

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജാമ്യം തേടി നടൻ സിദ്ദിഖ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച (സെപ്തംബർ 24) കേരള ഹൈക്കോടതി തള്ളി . ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 376 (ബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് നടനെതിരെ നടി നല്‍കിയ പരാതിയിൽ പറയുന്നത്. വസ്തുതകൾ, വിഷയത്തിലെ നിയമം, നടനെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങളുടെ സ്വഭാവം, ഗുരുത്വാകർഷണം, ഗൗരവം എന്നിവയും റെക്കോർഡ് ചെയ്ത വസ്തുക്കളും മൊത്തത്തിലുള്ള സൂക്ഷ്മപരിശോധനയിൽ നിരീക്ഷിച്ചു കൊണ്ടാണ് സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് സി എസ് ഡയസ് തള്ളിയത്. പ്രഥമദൃഷ്ട്യാ കുറ്റകൃത്യത്തിൽ സിദ്ദിഖിന്റെ പങ്കാളിത്തം കാണിക്കുന്നതിനാല്‍, കുറ്റകൃത്യത്തെക്കുറിച്ചുള്ള ശരിയായ അന്വേഷണത്തിന് ഹരജിക്കാരൻ്റെ കസ്റ്റഡി ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് കോടതി പറഞ്ഞു. ഹരജിക്കാരനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കേണ്ടതുണ്ടെന്നും, ഹരജിക്കാരൻ സാക്ഷികളെ ഭീഷണിപ്പെടുത്തുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്തേക്കാമെന്നും പ്രോസിക്യൂഷൻ്റെ ന്യായമായ ആശങ്കയുണ്ടെന്നും കോടതി…

ബലാത്സംഗ കേസിൽ അറസ്റ്റിലായ മുകേഷിനെ വൈദ്യപരിശോധനയ്ക്ക് ശേഷം വിട്ടയച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ മലയാള സിനിമാ രംഗത്തെ പ്രമുഖർക്കെതിരായ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച (സെപ്റ്റംബർ 24) നടനും നിയമസഭാംഗവുമായ എം. മുകേഷിനെതിരെ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിലെ കോസ്റ്റൽ പോലീസ് ആസ്ഥാനത്ത് എത്തിയ മുകേഷിനെ കോസ്റ്റൽ എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കീഴ്‌ക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ പിന്നീട് വൈദ്യപരിശോധനയ്ക്ക് ശേഷം വിട്ടയച്ചു. ചോദ്യം ചെയ്യലിന് എത്തിയപ്പോഴോ പിന്നീട് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴോ കാത്തിരുന്ന മാധ്യമങ്ങളോട് സംസാരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. മരട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി.പി.ഐ.എം എം.എൽ.എയായ മുകേഷിനെ എസ്.ഐ.ടി ചോദ്യം ചെയ്തു. കേസിൽ അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും അറസ്റ്റ് ഉണ്ടായാൽ അത് രേഖപ്പെടുത്തി വിട്ടയക്കണമെന്നുമുള്ള ഉപാധികളോടെയാണ്…

‘അമ്മ’യെ അവസാനമായി ഒരു നോക്കു കാണാന്‍ മമ്മൂട്ടിയും മോഹന്‍ലാലും എത്തി

കൊച്ചി: ഇന്നലെ അന്തരിച്ച മലയാള സിനിമയിലെ ‘അമ്മ’ കവിയൂര്‍ പൊന്നമ്മയെ അവസാനമായി ഒരു നോക്കു കാണാന്‍ സിനിമാ മേഖലയില്‍ നിന്ന് നിരവധി പേരാണ് ഓടിയെത്തിയത്. ഇന്ന് കവിയൂര്‍ പൊന്നമ്മയുടെ പൊതുദര്‍ശനം കളമശേരി ടൗണ്‍ ഹാളില്‍ നടക്കുകയാണ്. നിരവധി താരങ്ങളും സുഹൃത്തുക്കളും ആണ് ഇവിടേക്ക് പൊന്നമ്മയെ ഒരു നോക്ക് അവസാനമായി കാണാന്‍ ഒഴുകിയെത്തുന്നത്. സിനിമയില്‍ കവിയൂര്‍ പൊന്നമ്മയുടെ സ്‌നേഹം വാത്സല്യം ഏറെ അനുഭവിച്ച് അറിഞ്ഞ താരങ്ങള്‍ തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് വിതുമ്പുകയാണ്. അമ്മയെ അവസാനമായി കാണാന്‍ മമ്മൂട്ടിയും മോഹന്‍ലാലും എത്തി. നടന്മാരായ മോഹന്‍ലാലും, മമ്മൂട്ടിക്കും ഒപ്പം സിദ്ദിഖ്, കുഞ്ചന്‍, മനോജ് കെ ജയന്‍, സംവിധായകന്മാരായ രഞ്ജി പണിക്കര്‍, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ ഒരുനോക്ക് കാണാന്‍ എത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ട് ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. ഇന്നലെയായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചി ലിസി ആശുപത്രിയില്‍…