ന്യൂയോർക്ക് പ്രവാസി മലയാളികളായ അഭിനയ കൂട്ടുകാർ പുറത്തിറക്കുന്ന പുതിയ ഷോര്‍ട്ട് ഫിലിം ‘അബ്ബ ബെൻസിയോൺ’ ഫെബ്രുവരി 18ന് യൂട്യൂബില്‍ റിലീസ് ചെയ്തു. കഥ പ്രകാശ് മേനോനും, ക്യാമറ ജി പൈലിയും, BGM, Editing ശ്യാം കൃഷ്ണനും, സ്ക്രിപ്റ്റും സംവിധാനവും നോബിൾ മൂക്കനും നിർവ്വഹിക്കുന്നു. ന്യൂയോർക്കിലും മട്ടാഞ്ചേരിയിലും ചിത്രീകരിച്ച ചിത്രം, മലയാളിയെ അന്ധമായി വിശ്വസിച്ച ഒരു യഹൂദന്റെയും പ്രതികാര ദാഹിയായ മകളുടെയും കഥ പറയുന്നു.
Category: VIDEO
‘ഹൽക്കി ഹൽക്കി സി’യുടെ ഷൂട്ടിംഗിനിടെ താന്‍ കാല്‍ വഴുതി വീണതായി ഹിന ഖാന്‍
അടുത്തിടെ, ഹിന ഖാൻ ബിഗ് ബോസ് 17 വിജയി മുനവർ ഫാറൂഖിയുമായി സഹകരിച്ച് നിര്‍മ്മിച്ച ‘ഹൽകി ഹൽകി സി’ എന്ന മ്യൂസിക് വീഡിയോ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്യുകയും പ്രേക്ഷകരിൽ നിന്ന് മികച്ച സ്വീകാര്യത നേടുകയും ചെയ്തു. ഞായറാഴ്ച ഹിന തൻ്റെ ഇൻസ്റ്റാഗ്രാമില്‍ ‘ഹൽകി ഹൽക്കി സി’യുടെ സെറ്റിൽ സംഭവിച്ച ഒരു പിന്നാമ്പുറ വീഡിയോ പങ്കുവെച്ചു. വീഡിയോയിൽ, നടി കാല്‍ വഴുതി വീണതായി എഴുതി. തനിക്ക് മുതുകിന് പരിക്കേറ്റിട്ടുണ്ടെന്നും ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്നും നടി കൂട്ടിച്ചേർത്തു. “ഒരു അഭിനേതാവിൻ്റെ ജീവിതം. എല്ലാ കാലാവസ്ഥയിലും-പ്രകൃതിദത്തമോ കൃത്രിമമോ ആയ എല്ലാ സാഹചര്യങ്ങളിലും നൽകുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. സമയത്തെ ഞങ്ങൾ ബഹുമാനിക്കുന്നു, കാരണം സമയം പണവും ധാരാളം ആളുകളുടെ പ്രയത്നവുമാണ്. ഒരേപോലെ കഠിനാധ്വാനം ചെയ്യുന്നവർ. വീഴുമ്പോഴും പരിക്കേൽക്കുമ്പോഴും .. നമ്മൾ എഴുന്നേറ്റു നമ്മുടെ ജോലി ചെയ്യുന്നു എന്ന് ഉറപ്പ്…
“മനമാകും അൾത്താരയിൽ” എന്ന ഭക്തിഗാനം പ്രകാശനം ചെയ്തു (വീഡിയോ)
ഡാളസ്: മനമാകും അൾത്താരയിൽ എന്ന ഭക്തിഗാനം ഒക്ടോബർ 29ന് ഡാളസിൽ പ്രകാശനം ചെയ്തു. സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി അംഗവും ഡാളസിലെ സ്ഥിര താമസക്കാരനുമായ ബ്രയാൻ തോമസ് രചനയും, ഈണം നിർവഹിച്ച ഗാനമാണ് “മനമാകും അൾത്താരയിൽ” എന്ന ഭക്തിഗാനം. പ്രസിദ്ധ ക്രിസ്തീയ ഗായകൻ കെസ്റ്റർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. എബി ടോം സിറിയക് (കീബോർഡ് പ്രോഗ്രാമിംഗ്), റിസൺ മുട്ടിച്ചുക്കാരൻ (വുഡ്‌വിൻഡ്‌സ്),എന്നിവരാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. യുവാവ് ആയിരിക്കുമ്പോൾ പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ച് കേരളത്തിൽനിന്നും മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിപ്പാർത്ത യുവ കവിയാണ് ബ്രയാൻ തോമസ്. അമേരിക്കയിലെ തുടർ പഠനത്തിന് ശേഷം ഒരു ഐ ടി കമ്പനിയിൽ ജോലിചെയ്തുവരികയാണ് ബ്രയാൻ തോമസ്. വളരെ ചെറുപ്പം മുതൽ തന്നെ സഭയുടെ പ്രവർത്തനങ്ങളിൽ അതീവ താൽപര്യം പ്രകടിപ്പിച്ചിരുന്നു വ്യക്തിയായിരുന്നു ബ്രയാൻ. അൾത്താര ബാലനായി കേരളത്തിലും, അമേരിക്കയിലും ഉള്ള പള്ളികളിൽ ശുശ്രൂഷ ചെയ്യുമ്പോൾ…
പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതി ധ്വനി ഭാനുശാലി ആലപിച്ച ‘ഗർബ’ ഗാനം (വീഡിയോ)
പ്രധാനമന്ത്രി നരേന്ദ്ര മോദി രചിച്ച്, ഇന്ത്യൻ പോപ്പ് ഗായിക ധ്വനി ഭാനുശാലി ആലപിച്ച പുതിയ ഗാനം ‘ഗാർബോ’ പുറത്തിറക്കി. പരമ്പരാഗത ഗുജറാത്തി ഗർബ, ഇത് രാഷ്ട്രീയത്തിനുപുറമെ, പ്രധാനമന്ത്രി മോദിക്ക് എഴുതാനുള്ള കഴിവുണ്ടെന്ന് തെളിയിക്കുന്ന, അദ്ദേഹത്തിന്റെ മുൻകാല കൃതികളിൽ ഒന്നാണ് ഗർബ. ജാക്കി ഭഗ്നാനിയും ജസ്റ്റ് മ്യൂസിക്കും ചേർന്ന് നിർമ്മിച്ച വീഡിയോ ഗാനം ആലപിച്ചത് ഭാനുശാലിയും ഗായകനും സംഗീത സംവിധായകനുമായ തനിഷ്ക് ബാഗ്ചിയും ചേർന്നാണ്. പ്രധാനമന്ത്രി മോദി എഴുതിയ ഗർബ വരികൾ തനിക്ക് ഇഷ്ടമാണെന്നും പുതിയ താളവും രുചിയും ഉള്ള ഒരു ഗാനം നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഭാനുശാലി എക്‌സിൽ ഒരു പോസ്റ്റിൽ വീഡിയോ പങ്കിട്ടു. “പ്രിയപ്പെട്ട @നരേന്ദ്രമോദി ജി, #തനിഷ്ക്ബാഗ്ചിയും ഞാനും നിങ്ങൾ എഴുതിയ ഗർബയെ ഇഷ്ടപ്പെട്ടു, പുതിയ താളവും രചനയും സ്വാദും ഉള്ള ഒരു ഗാനം നിർമ്മിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. @Jjust_Music ഈ പാട്ടും വീഡിയോയും ജീവസുറ്റതാക്കാൻ…
വിനയ് ഫോർട്ടിന്റെ ‘സോമന്റെ കൃതാവ്’ എന്ന ചിത്രത്തിലെ ‘തെയ്താരോ’ ഗാനം പുറത്തിറങ്ങി
വിനയ് ഫോർട്ട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വരാനിരിക്കുന്ന മലയാളം ചിത്രമായ സോമന്റെ കൃതാവിലെ ‘തെയ്താരോ’ എന്ന ഗാനം നിർമ്മാതാക്കൾ പുറത്തിറക്കി. സുജേഷ് ഹരിയുടെ വരികൾക്ക് പി എസ് ജയഹരി ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. രോഹിത് നാരായണൻ സംവിധാനം ചെയ്ത സോമന്റെ കൃതാവ് മാസ്റ്റർ വർക്ക് സ്റ്റുഡിയോസും രാജു മല്ലിയത്തും സംയുക്തമായി പിന്തുണയ്ക്കുന്നു. വിനയ് ഫോർട്ടിനെ കൂടാതെ ഫാര ഷിബല, സീമ ജി നായർ, ദേവാനന്ദ, ജയൻ ചേർത്തല, റിയാസ് നർമ്മകല, ആർജെ മുരുകൻ, ആനിസ് എബ്രഹാം, ഗംഗാ ജി നായർ, ശ്രുതി സുരേഷ്, സുശീൽ സുരേന്ദ്രൻ, ബിപിൻ ചന്ദ്രൻ, അനീഷ് പള്ളിപ്പാട്, പോളി വത്സൻ, ജയദാസ്, ശ്രീലൻ, പ്രശോബ് ബാലൻ, ടൈറ്റസ് അലക്സാണ്ടർ, നന്ദൻ ഉണ്ണി, ശിവൻ സോപാനം, ജിബിൻ ഗോപിനാഥ് എന്നിവരുൾപ്പെടെ ഒരു കൂട്ടം അഭിനേതാക്കള്‍ ഈ ചിത്രത്തിലുണ്ട്. രഞ്ജിത്ത് കെ…
കല്യാണി പ്രിയദർശന്റെ കളർഫുൾ ഫാമിലി എന്റെർറ്റൈനെർ “ശേഷം മൈക്കിൽ ഫാത്തിമ”യുടെ ടീസർ റിലീസായി
ഏറെ ഹിറ്റായി മാറിയ ശേഷം മൈക്കിൽ ഫാത്തിമയിലെ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനത്തിന് ശേഷം ചിത്രത്തിന്റെ ടീസർ ഇന്ന് മഞ്ജു വാര്യരുടെയും മമ്‌താ മോഹൻദാസിന്റെയും സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളിലൂടെ റിലീസ് ചെയ്തു. തല്ലുമാലക്ക് ശേഷം കല്യാണി അഭിനയിക്കുന്ന ചിത്രം കളർഫുൾ ഫാമിലി എന്റർടൈനറാണ്. മനു സി കുമാറാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിലെ കേന്ദ്ര പ്രധാന കഥാപാത്രമായി കല്യാണി പ്രിയദർശൻ ഫുട്ബോൾ കമന്റേറ്ററായി എത്തുന്ന ശേഷം മൈക്കിൽ ഫാത്തിമ തിയേറ്ററുകളിലേക്ക് ഉടൻ എത്തും. കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി,പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.…
മണിക്കൂറുകൾക്കുള്ളിൽ ട്രെൻഡിംഗായി ഷെയിൻ നിഗം സണ്ണിവെയ്ൻ ചിത്രം ‘വേല’യുടെ ട്രെയ്‌ലര്‍
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ക്രൈം ഡ്രാമ ചിത്രം ‘വേല’യുടെ ട്രെയ്‌ലര്‍ റിലീസായി. പാലക്കാടും പരിസര പ്രദേശങ്ങളിലും ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ പോലീസ് വേഷത്തിൽ ഉല്ലാസ് അഗസ്റ്റിൻ ആയി ഷെയിൻ നിഗവും മല്ലികാർജ്ജുനനായി സണ്ണിവെയ്‌നും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്നു. സണ്ണി വെയ്‌നും ഷെയിൻ നിഗവും പോലീസ് വേഷത്തിൽ കൊമ്പു കോർക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ മണിക്കൂറുകൾക്കുള്ളിൽ തന്നെ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടി. തനിക്കു ചെയ്യാൻ ഇഷ്ടമുള്ള പോലീസ് ജോലിയിൽ നിർവൃതനായിരിക്കുന്ന ഷെയിൻ നിഗം അവതരിപ്പിക്കുന്ന ഉല്ലാസ് കൃഷ്ണന്റെ കഥാപാത്രത്തിലൂടെയുള്ള സംഗീർണ്ണമായ ഒരു കേസ് അന്വേഷണത്തിലേക്കുള്ള യാത്രയാണ് ‘വേല’ ട്രെയ്ലർ സൂചിപ്പിക്കുന്നത്. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് നിർമ്മിക്കുന്ന ‘വേല’യുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം. സജാസും നിർവഹിച്ചിരിക്കുന്നു. സിദ്ധാർഥ് ഭരതനും അതിഥി ബാലനും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ബാദുഷ പ്രൊഡക്‌ഷന്‍സാണ് ചിത്രത്തിന്റെ…
മലയാള സിനിമയിൽ ചരിത്രം സൃഷ്ടിച്ച് പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ; കിംഗ് ഓഫ് കൊത്ത ടീസർ 9മില്യൺ കാഴ്ചക്കാരുമായി റെക്കോർഡുകൾ സൃഷ്ടിച്ച് ട്രെൻഡിംഗില്‍ ഒന്നാമത്
കിംഗ് ഓഫ് കൊത്തയുടെ മെഗാ ടീസർ തരംഗമായതിനു പിന്നാലെ മുൻ റെക്കോർഡുകൾ പഴങ്കഥ ആക്കി മാറ്റുകയാണ് ദുൽഖർ സൽമാൻ. ടീസർ റിലീസ് ചെയ്തു 12 മണിക്കൂറിനുള്ളിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഒരു ദിവസത്തിനുള്ളിൽ യൂട്യൂബിൽ കാഴ്ചക്കാരായെത്തിയ സിനിമയുടെ റെക്കോർഡ് ബ്രെക്ചെയ്തു അജയ്യനായി കൊത്തയിലെ രാജാവ് യൂട്യൂബ് ട്രൻഡിങ് ലിസ്റ്റിലും ഒന്നാമതായി ഇപ്പോഴും തുടരുകയാണ്. ചിത്രത്തിന്റെ ടീസറിനു വൻ വരവേൽപ്പ് ആണ് പ്രേക്ഷകർ നൽകിയത്. തുടക്കത്തിൽ ടീസറിലൂടെ ഒരു സ്പാർക് നൽകിയ ടീം ഗംഭീര പ്രൊമോഷൻ പരിപാടികൾക്കാണ് തുടക്കം നൽകിയിരിക്കുന്നത്. 96 ലക്ഷം ആളുകൾ കണ്ടു കഴിഞ്ഞ ടീസർ ഇപ്പോഴും ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തു അജയ്യനായി നിലകൊള്ളുന്നു. പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും ചേർന്നാണ്.ഷബീർ കല്ലറക്കൽ,പ്രസന്ന, ഐശ്വര്യാ ലക്ഷ്മി, നൈലാ ഉഷ,…
സായി ധരം തേജ, സംയുക്ത കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന വിരൂപാക്ഷയുടെ ടീസർ റിലീസായി
സുപ്രീം ഹീറോ സായി ധരംതേജയും സംയുക്തയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന വിരൂപാക്ഷയുടെ മലയാളം ടീസർ റിലീസ് ചെയ്തു. ധനുഷിനോടൊപ്പം വാത്തി സിനിമക്ക് ശേഷം സംയുക്ത അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഏപ്രിൽ 21ന് തിയേറ്ററുകളിലേക്കെത്തും . ശ്രീ വെങ്കടേശ്വര സിനി ചിത്രാ പ്രൊഡക്ഷൻ ഹൗസും സുകുമാർ വ്രയിറ്റിങ്ങ്സും ചേർന്ന് നിർമിക്കുന്ന പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലെർ ചിത്രമാണ് വിരൂപാക്ഷ. സുപ്രീം ഹീറോ സായി ധരം തേജയുടെ പതിനഞ്ചാമത് ചിത്രമാണ് വിരൂപാക്ഷ. കാർത്തിക് ദാന്തു ആണ് ചിത്രത്തിന്റെ സംവിധായകൻ. പ്രശസ്ത നിർമ്മാതാക്കളായ ബി.വി.എസ്.എൻ പ്രസാദ് ഗരു, ബപിനീട് ഗരു എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡ്യൂസേർസ്. 1990 കാലഘട്ടത്തിൽ ഒരു കാടിനോട് ചേർന്നുള്ള ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രത്തിലേത്. ചില വിശ്വാസങ്ങളുടെ പേരിൽ നായകൻ അഭിമുഘീകരിക്കുന്ന സങ്കിർണമായ പ്രശ്നങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. തിയേറ്റർ എക്സ്പീരിയൻസ് വാഗ്ദാനം നൽകുന്ന പാൻ ഇന്ത്യൻ ചിത്രമാണ് വിരൂപാക്ഷ.…
“പകലും പാതിരാവും” – മനമേലെ പൂവിതളായ് എന്ന വീഡിയോ ഗാനം പുറത്തിറങ്ങി (വീഡിയോ)
രജിഷ വിജയനും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പകലും പാതിരാവും എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘മനമേലെ പൂവിതളായ്’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. രജിഷയാണ് പാടുന്നത്. പകലും പാതിരാവും മാർച്ച് മൂന്നിന് തിയേറ്ററുകളിലെത്തും. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിഷാദ് കോയയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഗുരു സോമസുന്ദരം, മനോജ് കെ യു, സീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിർമ്മാതാവ് ഗോകുലം ഗോപാലനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മമ്മൂട്ടിയുടെ ഷൈലോക്കിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പകലും പാതിരാവും. വി സി പ്രവീണും ബൈജു ഗോപാലനും സഹ നിര്‍മ്മാതാക്കളാണ്.