നക്ഷത്ര ഫലം (25-11-2024 തിങ്കൾ)

ചിങ്ങം: ഇന്ന് എല്ലാം വളരെ ഗംഭീരമാകും എന്ന് പ്രതീക്ഷിക്കരുത്. പ്രത്യേകിച്ച് ഇന്ന് ഇത്തരം പ്രതീക്ഷകൾ മാറ്റി വയ്ക്കണം. ഇന്ന് ലഭ്യമായ ശ്രോതസ്സുകളെയെല്ലാം കഴിയുന്ന വിധത്തിൽ ഉപയോഗപ്പെടുത്താന് ശ്രമിക്കേണ്ടതുണ്ട്, കാരണം, അധികം ഉൽപാദനക്ഷമതയിൽലാത്ത ഒരു ദിവസമാണ് ഇന്ന് കാത്തിരിക്കുന്നത്. കന്നി: ചുറ്റുമുള്ളവർ ഇന്ന് നിങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊള്ളാന്‍ ശ്രമിക്കുന്നതിൽ വ്യാപൃതരായിരിക്കും. നിങ്ങളുടെ ബുദ്ധിയും, സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനുള്ള കഴിവും മറ്റുള്ളവർക്ക് പ്രചോദനം നൽ‍കുന്നതാണ്. പ്രണയജീവിതത്തിൽ നിങ്ങൾക്ക് ഒരു അതിശയമുണ്ടായേക്കാം. പരസ്‌പരം ഇഷ്‌ടപ്പെടുന്നവരെ സംബന്ധിച്ച് മഹത്തായ എന്തോ ഒന്ന് വരാനിരിക്കുന്നു. കുടുംബവുമായി ഇന്ന് വളരെ ഗുണകരമായി സമയം ചിലവഴിക്കും. ഉത്തരവാദിത്തങ്ങളും, കർമ്മങ്ങളും വരുമ്പോൾ താങ്കൾ കുടുംബത്തിന്‍റെ കാര്യങ്ങൾ ഏറ്റെടുക്കുകയും ഊർജസ്വലമായി പങ്കെടുക്കുകയും ചെയ്യുക. തുലാം: ഇന്ന് അത്ര ലാഭകരമായ ഒരു ദിവസമായിരിക്കില്ല. പ്രത്യേകിച്ച് അഭിമുഖങ്ങൾ സംബന്ധിച്ച്. എന്നാൽ പ്രതീക്ഷ കൈവിടേണ്ടതില്ല. കഠിനമായി പരിശ്രമിക്കുക. നന്നായി ശ്രമിച്ചാൽ ശ്രമങ്ങൾ ഫലപ്രദമാകുകതന്നെ ചെയ്യും. വൃശ്ചികം: നിങ്ങൾ ഇന്ന് ഓഫീസിൽ ഇന്ന്…

നക്ഷത്ര ഫലം (24-11-2024 ഞായർ)

ചിങ്ങം: ഇന്നത്തെ നിങ്ങളുടെ തീരുമാനങ്ങൾ കൃത്യമായിരിക്കും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും. ജോലിസ്ഥലത്ത്‌ കാര്യങ്ങൾ പതിവുപോലെ നന്നായി നടക്കും. എന്തായാലും ഇന്ന് നിങ്ങൾ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വ്യക്തിബന്ധങ്ങളിൽ ചില ചെറിയ വാദപ്രതിവാദങ്ങൾ മുളപൊട്ടാൻ സാധ്യത. അത്‌ കൂടുതൽ സങ്കീണമായ സംഘട്ടനത്തിലേക്ക് കടന്നുപോകാൻ അനുവദിക്കാതിരിക്കുക. കന്നി: ഇന്ന് നിങ്ങൾ നിങ്ങളുടെ കുടുംബകാര്യങ്ങളുടെ പ്രാധാന്യം മനസിലാക്കും. നിങ്ങൾക്ക്‌ സന്ധിസംഭാഷണത്തിൽ നല്ല പാടവം ഉള്ളതിനാൽ തർക്കങ്ങൾ ഉണ്ടായാൽ സൗഹാർദപരമായി തീർക്കാൻ നിങ്ങളെ സഹായിക്കും. തുലാം: നിങ്ങൾക്ക്‌ ഇന്ന് കുടുംബാംഗങ്ങളുമായിട്ട്‌ നല്ല സമയവും, അവരോടൊപ്പം വിനോദവും ആകാവുന്നതാണ്‌. നിങ്ങളുടെ കുടുംബാംഗങ്ങൾക്ക്‌ വേണ്ടി ഒരു യാത്രയോ സത്‌കാരമോ സംഘടിപ്പിക്കുകയും അവരോടൊപ്പം ദിവസം ചെലവഴിക്കുകയും ചെയ്യും. ഭക്തിസ്ഥലങ്ങളിലേക്കോ ക്ഷേത്രത്തിലേക്കോ ഒരു യാത്ര പോകുന്നതായിരിക്കും. വൃശ്ചികം: വളരെക്കാലമായി ഉള്ളിൽ സൂക്ഷിക്കുന്ന കാര്യങ്ങൾ പുറത്ത് പറയാൻ തോന്നുന്ന സമയമാണിന്ന്. ഈ സമ്മർദം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. ഇതിന്‌ ആശ്വാസം കിട്ടുന്നതിനായി നിങ്ങളുടെ പ്രണയിനിയുമൊത്ത്‌…

നക്ഷത്ര ഫലം (23-11-2024 ശനി)

ചിങ്ങം: സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ എല്ലാം നല്ല നിലയില്‍ നടക്കും. തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും കാര്യങ്ങള്‍ പ്രതീക്ഷിച്ചപോലെ നടക്കുകയും ചെയ്യും. ഉറച്ച തീരുമാനങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിപോലും അനായാസം ചെയ്‌തു തീര്‍ക്കാന്‍ സഹായിക്കും. സര്‍ക്കാര്‍ ഇടപാടുകളില്‍ നിന്ന് നേട്ടമുണ്ടാകും. ആശയങ്ങള്‍ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാനും പ്രചരിപ്പിക്കാനും ടെണ്ടറുകളില്‍ മത്സരിക്കാനും ഉചിതമായ നാള്‍. അന്തസും അധികാരവും വര്‍ധിക്കും. പിതൃഭാഗത്തു നിന്ന് നേട്ടങ്ങള്‍ വന്നുചേരും. അസഹിഷ്‌ണുതയും ക്ഷിപ്രകോപവും പ്രകടിപ്പിക്കരുത്. ആരോഗ്യം ശ്രദ്ധിക്കുക. കന്നി: ക്ഷിപ്രകോപമോ അസഹിഷ്‌ണുതയോ കാണിക്കരുത്. കാരണം ഒട്ടേറെ പ്രതികൂല സംഭവങ്ങളും പ്രശ്‍നങ്ങളും നേരിടേണ്ടിവരും. ആത്മവിശ്വാസം കുറവല്ലെങ്കിലും അഭിമാനം പ്രശ്‍നമാകും. സുഹൃത്തുക്കളെപ്പോലും അകറ്റിയേക്കും. നിയമനടപടികള്‍ മാറ്റിവയ്‌ക്കുക, ശാന്തനായിരിക്കുക. ചെലവുകള്‍ വര്‍ധിക്കുമെങ്കിലും മതപരമോ സാമൂഹ്യമോ ആയ കാര്യങ്ങള്‍ക്ക് പണം ചെലവാക്കുന്നതില്‍ മടികാണിക്കരുത്. ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. കീഴ്‌ജീവനക്കാരെ ജോലിയില്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുക. തുലാം: എല്ലാ സുഖഭോഗങ്ങളും ആസ്വദിക്കണം. ജോലിയുടെ കാര്യത്തിൽ, തെരഞ്ഞെടുക്കേണ്ട ഘട്ടത്തില്‍ എത്തിയിരിക്കുന്നുഎന്നാല്‍…

നക്ഷത്ര ഫലം (22-11-2024 വെള്ളി)

ചിങ്ങം: വരുമാനത്തിനനുസരിച്ച് ചെലവുകൾ സന്തുലിതമാക്കുന്നതാണ് നല്ലത്. ഓഹരികളിൽ നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. നിങ്ങളുടെ കടങ്ങൾ തീരും. പൂർത്തിയാകാത്ത ഒരു പദ്ധതി ഇപ്പോൾ പൂർത്തിയാക്കാൻ സാധ്യതയുണ്ട്. കന്നി: വ്യായാമത്തിൻ്റെയും നല്ല ഭക്ഷണക്രമത്തിൻ്റെയും പ്രാധാന്യത്തെക്കുറിച്ച് അറിയുകയും അതിൽ ഉറച്ചുനിൽക്കാൻ ആഗ്രഹിക്കുകയും ചെയ്യും. ചില രുചികരമായ ഭക്ഷണം ആസ്വദിക്കാൻ ആഗ്രഹിച്ചേക്കാം. ജീവിതത്തിലെ ഒരു വഴിത്തിരിവായി കാണാം. ആരോഗ്യമുള്ള ശരീരം ഭാവിയെക്കുറിച്ച് സുരക്ഷിതത്വബോധം നൽകും. തുലാം: വീട് അലങ്കരിക്കാനും പുതുക്കിപ്പണിയാനും സർഗ്ഗാത്മകവും കലാപരവുമായ കഴിവുകൾ ഉപയോഗിക്കും. വീടിൻ്റെ അലങ്കാരത്തെ എല്ലാവരും അഭിനന്ദിക്കുമ്പോൾ അഭിമാനം തോന്നും. നല്ല മാനസികാവസ്ഥയിലല്ലെങ്കിൽ, വൈകുന്നേരം മുഴുവൻ ഒറ്റയ്ക്ക് ചെലവഴിക്കുക. വൃശ്ചികം: കായികതാരങ്ങൾ കഴിവ് മുഴുവൻ പ്രകടിപ്പിക്കും. എഞ്ചിനീയർമാർ അവരുടെ പുതിയ ബിസിനസ്സ് ആരംഭിക്കാൻ ശ്രമിക്കും. സാമൂഹികമായ അംഗീകാരവും സ്ഥാനമാനങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്. ധനു: വെല്ലുവിളികളോടെയാണ് തുടങ്ങുന്നത്. ഒറ്റപ്പെടുമ്പോൾ സ്വന്തം പ്രയത്നത്താൽ പ്രശ്‌നങ്ങൾ സ്വയം പരിഹരിക്കേണ്ടതുണ്ട്. കഴിവുകളും ഊർജ്ജവും പല തരത്തിൽ പരീക്ഷിക്കപ്പെടും. എല്ലാം നന്നായി…

നക്ഷത്ര ഫലം (21-11-2024 വ്യാഴം)

ചിങ്ങം: നിങ്ങളുടെ കഴിവുകൾ കണ്ടെത്താനുള്ള മികച്ച സമയം. വരുന്ന 2-3 ദിവസത്തിനുള്ളില്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ നിങ്ങളുടെ കഴിവ് തെളിയിക്കാൻ അവസരമുണ്ടാകും. കച്ചവടക്കാര്‍ക്ക് നേട്ടത്തിന് സാധ്യത. മുൻകൂട്ടി നിശ്ചയിച്ച യാത്രകള്‍ ഒരുപക്ഷെ ഇന്ന് മുടങ്ങിയേക്കാം. കന്നി: ദൈനംദിന ജോലികളിൽ നിന്ന് മാറി നിങ്ങൾക്കായി സമയം ചെലവഴിക്കുക. വിരസമായ ജോലികൾ മാറ്റിവെച്ച് മനസ്സിന് സന്തോഷം നൽകുന്ന ജോലികൾ ഏറ്റെടുക്കുക. ചില പ്രത്യേക പരിപാടികളില്‍ പങ്കെടുക്കാൻ അവസരം ഒരുങ്ങും. മറ്റുള്ളവരുമായി ഇടപഴകുന്നത് നിങ്ങൾക്ക് ആവേശം നൽകും. തുലാം: കുടുംബകാര്യങ്ങളിലേക്ക് ഇന്ന് നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വീടിന്‍റെ ഭംഗി മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടായിരിക്കും. വീട്ടിലേക്ക് പുതിയ സാധനങ്ങള്‍ വാങ്ങും. കുടുംബാംഗങ്ങള്‍ക്കൊപ്പം ആനന്ദകരമായ രീതിയില്‍ സമയം ചെലവഴിക്കും. വൃശ്ചികം: ആരോഗ്യ കാര്യത്തില്‍ നിങ്ങള്‍ ഇന്ന് ജാഗ്രത പുലര്‍ത്തണം. പൊതുവെയുള്ള ദുശീലങ്ങള്‍ മാറ്റി വയ്‌ക്കുക. വ്യായാമം ചെയ്യുക. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ സ്വീകരിക്കുക. ധനു: എല്ലാ മേഖലകളിലും ഇന്ന് നിങ്ങൾക്ക് വിജയം ലഭിക്കും. ഏറ്റെടുക്കുന്ന…

നക്ഷത്ര ഫലം (18-11-2024 തിങ്കള്‍)

ചിങ്ങം: ഇന്ന് നിങ്ങൾ അസാധാരണമായ ആത്മവിശ്വാസത്താൽ നിറഞ്ഞിരിക്കും. ജോലിസംബന്ധമായ വിഷയങ്ങളിൽ ഉറച്ച തീരുമാനം എടുക്കാൻ കഴിയും. ഇന്ന് നിങ്ങളുടെ ജോലി പൂർത്തീകരിക്കുന്നതിനോ വിജയം നേടുന്നതിനോ ഒരു ബുദ്ധിമുട്ടും നേരിടേണ്ടിവരില്ല. കന്നി: ഇന്ന് നിങ്ങൾ ഒരു ചെറിയ ഇടവേള എടുക്കുക. എന്നിട്ട്‌ നിങ്ങൾക്കായി കുറച്ച്‌ സമയം ചിലവഴിക്കുക. നിങ്ങളുടെ ഓഫിസിൽ കയ്പ്പേറിയ ഒരു ഏറ്റുമുട്ടൽ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ നിങ്ങൾ പ്രശ്‌നങ്ങൾ കൂടുതൽ വഷളാകുന്നത് തടയാനും വളരെയധികം ശ്രദ്ധിക്കാനും നിർദേശിക്കുന്നു. തുലാം: തീർപ്പുകൽപ്പിക്കാത്ത വ്യവഹാരവിഷയങ്ങൾ ഉണ്ടെങ്കിൽ ഇന്ന് അത്‌ കോടതി മുഖാന്തിരമോ കോടതിക്ക് വെളിയിൽ വച്ചുള്ള ഒത്തുതീർപ്പിലോ പരിഹരിക്കും. ഇന്ന് നിങ്ങളുടെ ജോലിഭാരം വളരെ ലളിതമായിത്തീരും. അതുപോലെ പ്രശ്‌നബാധിത സാഹചര്യങ്ങളിൽ നിന്ന് വെളിയിൽ പോകാനുള്ള ഒരു വഴി നിങ്ങൾ കണ്ടെത്തുകയും ചെയ്യും. വൃശ്ചികം: ഇന്ന് നിങ്ങൾ ജോലിയിൽ വ്യാപൃതനായിരിക്കും. പകൽ സമയത്‌ നിങ്ങൾ കർത്തവ്യത്താലും ഉത്തരവാദിത്തത്താലും നിറഞ്ഞിരിക്കും. എന്നിരുന്നാലും വൈകുന്നേരത്തോടുകൂടി കഥ മാറും. സുഹൃത്തുക്കളോടൊപ്പമുള്ള…

നക്ഷത്ര ഫലം (16-11-2024 ശനി)

ചിങ്ങം: ക്രിയാത്മക ഊര്‍ജ്ജം ചിന്തകളിലും നിശ്ചയദാ‍ര്‍ഢ്യത്തിലും പ്രകടമാകും. ജോലിസാമര്‍ത്ഥ്യത്തേയും ആസൂത്രണ മികവിനേയും മേലധികാരികള്‍ അങ്ങേയറ്റം പ്രശംസിക്കും. അത് സമൂഹിക അംഗീകാരവും നല്‍കും. പിതാവുമായി നല്ലബന്ധം പുലര്‍ത്താനും അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് നല്ല ദിവസമാണ്. കന്നി: അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടുന്ന ഒരു ദിവസം ആയിരിക്കും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്‌നം ഏറെ അസ്വസ്ഥനാക്കും. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളും ഉത്കണ്‌ഠയും ഉല്‌പാദനക്ഷമമല്ലാത്ത പ്രവര്‍ത്തനങ്ങളും നിരാശനാക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും ചെയ്യുന്ന വിമര്‍ശനം വേണ്ടവിധം ശ്രദ്ധിക്കുകയില്ല. ആ വിമര്‍ശനങ്ങള്‍ സമയത്തോടൊപ്പം കടന്നുപോകുമെന്ന് കരുതുന്നു. പ്രവര്‍ത്തനവിജയം ആഗ്രഹിക്കുന്നു എങ്കില്‍ എതിരാളികളുടെ അടുത്ത ചുവടെന്ത് എന്നതിനെപ്പറ്റി ജാഗ്രത പുലര്‍ത്തുക. തുലാം: ഓരോ ചുവടും ശ്രദ്ധിക്കണം. വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം, മുന്‍കോപം, ചീത്ത വാക്കുകള്‍ ഇവയെല്ലാം ദിവസത്തെ നശിപ്പിക്കാന്‍ സാദ്ധ്യത.…

നക്ഷത്ര ഫലം (15-11-2024 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഗുണദോഷസമ്മിശ്രമായ ഒരു ദിവസമായിരിക്കും. നിങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി നിങ്ങളിന്ന് പ്രവർത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. എല്ലാ പ്രധാന കാര്യങ്ങളിലും നിങ്ങളുടെ സമീപനം വസ്‌തുനിഷ്‌ഠമായിരിക്കും. ഈ കാലയളവിൽ മതപരമായ കാര്യങ്ങളില്‍ നിങ്ങൾ വ്യാപൃതരാകും. നിങ്ങൾ ഒരു തീർഥാടനം ആസൂത്രണം ചെയ്യാന്‍ ഇടയുണ്ട്. വിദേശത്തുള്ള ബന്ധുക്കളിൽ നിന്നും നിങ്ങൾക്കിന്ന് ചില വാർത്തകള്‍ പ്രതീക്ഷിക്കാം. മാനസികമായ അസ്വസ്ഥത നിങ്ങളെ ബാധിക്കാം. നിങ്ങളുടെ കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിങ്ങളെ ഇന്ന് വിഷമിപ്പിച്ചേക്കാം. ബിസിനസുകാർക്ക് അവരുടെ പ്രവർത്തനങ്ങളില്‍ ചില തടസങ്ങള്‍ നേരിടേണ്ടി വന്നേക്കാം. കന്നി: നിങ്ങളുടെ സ്വപ്‌നങ്ങളെല്ലാം ഇന്ന് സാക്ഷാത്കരിക്കും. എന്നാൽ അത് പൂർത്തിയാക്കുന്നതിനായി പ്രയത്‌നിക്കണം. അവയുടെ അനന്തരഫലങ്ങളും പ്രതീക്ഷിക്കുന്നതുപോലെ ആയിക്കൊള്ളണമെന്നില്ല. ഭാഗ്യപരീക്ഷണങ്ങൾ പോലെയായിരിക്കും. തുലാം: ഇന്ന് എല്ലാ ലൗകികാനുഭൂതികളും നിങ്ങളെ തേടിയെത്തും. കൂടിച്ചേരലുകൾ, ആഘോഷങ്ങൾ എന്നിവയിൽ പങ്കെടുക്കാന്‍ സാധ്യത. നിങ്ങളിന്ന് നിങ്ങളുടെ പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. പുതിയ വസ്ത്രങ്ങള്‍ വാങ്ങാൻ നിങ്ങള്‍…

നക്ഷത്ര ഫലം (14-11-2024 വ്യാഴം)

ചിങ്ങം: നിങ്ങളെ ഇന്ന് കാത്തിരിക്കുന്നത് ഐശ്വര്യപൂർണവും സൗഭാഗ്യപൂർണവുമായ ഒരു ദിവസം ആയിരിക്കും. നിങ്ങളിന്ന് ആഗ്രഹിക്കുന്ന ഫലം നേടുന്നതിന് പതിവിലും കൂടുതൽ പോരാടേണ്ടി വന്നേക്കാം. അല്ലെങ്കിൽ പുതിയ പ്ലാനുകൾ പ്രാവർത്തികമാക്കാൻ സാധാരണ എടുക്കുന്ന സമയത്തേക്കാൾ കൂടുതൽ സമയം എടുത്തെന്ന് വരാം. കന്നി: നിങ്ങള്‍ ചെയ്‌ത പലകാര്യങ്ങൾക്കും ഇന്ന് പ്രതിഫലം ലഭിക്കുന്നതായിരിക്കും. നിങ്ങൾ എപ്പോഴും ശാന്തത നിലനിർത്താൻ ശ്രമിക്കുക. തുലാം: തുലാം രാശിക്കാരായ നിങ്ങളിന്ന് ബാഹ്യസൗന്ദര്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിനുവേണ്ട കാര്യങ്ങളിന്മേൽ നിങ്ങളിന്ന് കൂടുതൽ പ്രാധാന്യം നൽകുന്നതായിരിക്കും. സൗന്ദര്യവർധക വസ്‌തുക്കളും, വസ്ത്രങ്ങളും നിങ്ങളിന്ന് വാങ്ങുന്നതായിരിക്കും. ബാഹ്യരൂപവും വ്യക്തിത്വവും വർധിപ്പിക്കാൻ നിങ്ങളിന്ന് ശ്രമിക്കുന്നതായിരിക്കും. വൃശ്ചികം: ലഭിക്കുമെന്ന് ഉറപ്പുള്ള കാര്യങ്ങൾ നിങ്ങളുടെ നിരുത്സാഹം കാരണം നഷ്‌ടപ്പെടുന്നതായിരിക്കും. തർക്കമുള്ള കാര്യങ്ങൾ വളരെ നിയന്ത്രിച്ച്‌ ചെയ്‌തില്ലെങ്കിൽ അത്‌ ഗുരുതര പ്രശ്‌നങ്ങൾക്ക് വഴിവയ്‌ക്കുന്നതായിരിക്കും. പക്ഷേ വൈകുന്നേരമാകുമ്പോഴേക്കും നിങ്ങളുടെ ഭാഗ്യം തെളിയുകയും ശാന്തിയും സമാധാനവുമായി മുന്നോട്ട്‌ പോകാൻ നിങ്ങൾക്ക്‌ കഴിയുകയും ചെയ്യും. ധനു: നിങ്ങളുടെ…

നക്ഷത്ര ഫലം (12-11-2024 ചൊവ്വ)

ചിങ്ങം: മതപരവും അതുപോലെ തന്നെ മംഗളകരവുമായ പല പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ സാധിക്കും. പുണ്യതീർഥാടന സ്ഥലത്തേക്ക് യാത്ര പോകാനുള്ള സാധ്യതയുമുണ്ട്. ദേഷ്യം നിയന്ത്രിക്കാനായി പ്രത്യേകം ശ്രദ്ധിക്കേണ്ട ദിവസമാണിന്ന്. ജോലിയിൽ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളിന്ന് മാനസികമായി അസ്വസ്ഥരായേക്കാം. അതിന്‍റെ പ്രധാന കാരണം നിങ്ങളുടെ മക്കള്‍ ആയിരിക്കാനും സാധ്യത കാണുന്നു. കന്നി: പുതിയ സംരംഭങ്ങൾ തുടങ്ങാൻ നല്ല ദിവസമല്ല. മറ്റുളളവരോട് ദേഷ്യപ്പെടുന്നതും വഴക്കിടുന്നതും നിയന്ത്രിക്കുക. അത് ചില പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. കുടുംബത്തിലെ തര്‍ക്കം നിങ്ങളെ ദുഃഖിതനാക്കാം. സാമ്പത്തിക ചെലവുകൾ നിയന്ത്രിക്കുക. തുലാം: പ്രശസ്‌തിയും അംഗീകാരവും നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. വായിൽ വെള്ളമൂറിക്കുന്ന വിഭവങ്ങള്‍ കഴിക്കാനുളള ഭാഗ്യമുണ്ടാകും. ഷോപ്പിങ് നടത്താൻ സാധ്യത കാണുന്നു. ഇന്ന് നിങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ കാണപ്പെടും. വൃശ്ചികം: ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെട്ടതായി അനുഭവപ്പെടാം. അസുഖങ്ങൾ, അനാരോഗ്യങ്ങൾ എന്നിവ അനുഭവിക്കുന്ന എല്ലാവര്‍ക്കും ആരോഗ്യപുരോഗതി ഉണ്ടാകാനുളള സാധ്യത കാണുന്നുണ്ട്. സഹപ്രവർത്തകരിൽ നിന്ന് സഹകരണവും പിന്തുണയും ലഭിക്കാൻ…