ചിങ്ങം: നിങ്ങള്‍ക്ക് ഇന്നൊരു ശരാശരി ദിവസമാണ്. വീട്ടില്‍ പ്രശ്‍നങ്ങളൊന്നും ഉണ്ടാകുകയില്ല. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ അനിഷ്‌ടം കാണിക്കുകയും നിസഹകരിക്കുകയും ചെയ്തേക്കാം. ചെയ്യുന്ന കാര്യങ്ങളില്‍ പ്രശ്‍നങ്ങളുണ്ടാകാം. എതിരാളികള്‍ കൂടുതല്‍ പ്രതിബന്ധങ്ങളുണ്ടക്കിയേക്കാം. മേലധികാരികളുമായി ഇടയാതിരിക്കുക. വീട്ടില്‍ നിന്നുള്ള ചീത്ത വാര്‍ത്ത നിങ്ങളെ ഉത്കണ്‌ഠാകുലനാക്കും. ആരോഗ്യം തൃപ്‌തികരമാവില്ല. നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടാതെ പോയേക്കാം. എന്നാലും നിരാശനാകരുത്. നാളെ ഒരു പുതിയ ദിവസമാണെന്ന് ഓര്‍ക്കുക. കന്നി: കുട്ടികളില്‍ മനോവിഷമം ഉണ്ടാകും. എന്ത് ഭക്ഷണം കഴിക്കുന്നു എന്നതില്‍ ശ്രദ്ധിക്കുക. ആമാശയ സംബന്ധമായ അസുഖത്തിന് ഏറെ സാധ്യതയുണ്ട്. ഇന്ന് വിചാരിച്ച പോലെ കാര്യങ്ങള്‍ നീങ്ങില്ല. അപ്രതീക്ഷിത ചെലവുകളുണ്ടാകും. ബൗദ്ധിക ചര്‍ച്ചകളില്‍ സനിന്ന് അകന്നു നില്‍ക്കുക. ഊഹക്കച്ചവടത്തിനും മുതല്‍മുടക്കിനും ഇന്ന് അനുയോജ്യ ദിവസമല്ല. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവിടും. തുലാം: മാനസിക സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുളള ദിവസമാണിന്ന്. പ്രതികൂല ചിന്തകള്‍ നിങ്ങളെ നിരാശനാക്കാം. അമ്മയും ഭാര്യയുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങള്‍ ഉത്കണ്‌ഠയുളവാക്കും. യാത്രക്ക് ശുഭകരമായ…
Category: ASTROLOGY
ഇന്നത്തെ നക്ഷത്ര ഫലം (08-11-2024 വെള്ളി)
ചിങ്ങം: ചിങ്ങരാശിക്കാര്‍ക്ക് ഇന്ന് ഒരു സാധാരണ ദിവസം. കോപം നിയന്ത്രിച്ചില്ലെങ്കില്‍ നിങ്ങള്‍ കുടുംബാംഗങ്ങളുമായി കലഹത്തിലേര്‍പ്പെടേണ്ടിവരും. അധ്വാനഭാരം കാരണം ഓഫിസിലും അനുകൂലമല്ലാത്ത സാഹചര്യമായിരിക്കും. വളരെയേറെ കഠിനാധ്വാനം ചെയ്‌തിട്ടും ഫലമുണ്ടാകാത്തത് നിരാശ നല്‍കും. അമ്മയുടെ ആരോഗ്യപ്രശ്‌നവും നിങ്ങളെ ഉല്‍കണ്‌ഠാകുലനാക്കും. കന്നി: ഇന്ന് നിങ്ങൾ ആരോഗ്യത്തിന്‍റെ കാര്യങ്ങൾ അവഗണിക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്യരുത്. പഴയ മുറിവുകള്‍ നിങ്ങളെ വേദനിപ്പിച്ചേക്കാം എങ്കിലും ദിവസം പൊതുവെ സമാധാനത്തിന്‍റേതായിരിക്കും. ഇന്ന് നിങ്ങള്‍ കുറേക്കൂടി സമയം ആനന്ദിക്കാനും, രസിക്കാനും കണ്ടെത്തണം. തുലാം: ഇന്ന് നക്ഷത്രങ്ങള്‍ നല്ല നിലയിലാണെങ്കിലും, നിങ്ങളുടെ ജീവിതത്തെ അത് അനുകൂലമായി ബാധിക്കുന്നില്ല എന്നത് ഒരു വൈരുദ്ധ്യം തന്നെ. ഇന്നത്തെ ദിവസം നിങ്ങൾക്ക് ഒട്ടും എളുപ്പമാവില്ല. ഇത് നിങ്ങള്‍ ഇപ്പോഴും നിങ്ങളുടെ കൂടെ കൊണ്ടുനടക്കുന്ന അതിവൈകാരികതകൊണ്ടാകാം. ഒരു തൊപ്പി നിലത്തു വീണാല്‍ മതി, നിങ്ങള്‍ പ്രകോപിതനാകും. നിങ്ങളുടെ മനസ്സിലുള്ള എന്തോ ഒന്ന് ചിന്തയുടെ വ്യക്തതയെ ബാധിക്കുന്നു. നിങ്ങളുടെ അന്തസും ബാധിക്കപ്പെടാം.…
നക്ഷത്ര ഫലം (07-11-2024 വ്യാഴം)
ചിങ്ങം: ഇന്ന് നിങ്ങൾ നിങ്ങളുടെ കോപം നിയന്ത്രിക്കേണ്ടതായുണ്ട്. നിങ്ങളുടെ ദഹനവ്യവസ്ഥ തകരാറിലായതിനാൽ ശാരീരികമായി ബലഹീനത അനുഭവപ്പെടാൻ സാധ്യത. എന്നാൽ ദിവസത്തിൻ്റെ രണ്ടാം പകുതി വളരെ മികച്ചതായിരിക്കും. കന്നി: നിങ്ങൾ ഇന്ന് അലസരും ദുര്‍ബലരുമായിരിക്കും. സാമ്പത്തിക ചെലവുകൾക്കുള്ള സാധ്യതകള്‍ ഉള്ളതിനാൽ ധനം സൂക്ഷിച്ച് ചെലവഴിക്കുക. നിങ്ങളുടെ തെറ്റായ മാനസികാവസ്ഥ നിങ്ങൾക്ക് ഒരു ചീത്തപ്പേരുണ്ടാക്കിയേക്കാം. നിങ്ങളുടെ പ്രശസ്‌തി നഷ്‌ടപ്പെടുത്തരുത്. നിയുക്ത ചുമതല കൃത്യസമയത്ത് പൂർത്തിയാക്കാത്തത് നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. തുലാം: നിങ്ങൾക്ക് പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിന്ന്. ഏറെക്കാലങ്ങള്‍ക്ക് ശേഷം ബാല്യകാലസുഹൃത്തിനെ കണ്ടുമുട്ടാന്‍ കഴിയുന്നത് നിങ്ങൾക്ക് സന്തോഷം നൽകുന്നതായിരിക്കും. നിങ്ങളുടെ മാന്യതയും അന്തസും ഉയരും. വൈകുന്നേരത്തോടെ കുടുംബത്തില്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യത. നിങ്ങളുടെ അമ്മയുടെ ആരോഗ്യനില മോശമാകാനിടയുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ഇന്ന് ശ്രദ്ധിക്കണം. വൃശ്ചികം: രാവിലെ എല്ലാമേഖലകളിലും ബുദ്ധിമുട്ട് നിറഞ്ഞ ദിവസമായിരിക്കും, പ്രത്യേകിച്ചും പ്രൊഫഷണല്‍ രംഗത്ത്. അവിടെ ഭാരിച്ച അധ്വാനവും കുറഞ്ഞഫലവും എന്ന അനുഭവം…
നക്ഷത്ര ഫലം (06-11-2024 ബുധന്‍)
ചിങ്ങം: നിങ്ങളെ അരിശമുണ്ടാകുന്ന ചെറിയ ചില സംഭവങ്ങളൊഴിച്ചാല്‍ ഇന്ന് പൊതുവില്‍ നിങ്ങള്‍ക്ക് ഒരു ഭാഗ്യദിവസമായിരിക്കും. കോപം നിയന്ത്രിക്കുന്നത് മറ്റ് പ്രധാന കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് നിങ്ങളെ സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. സ്പോർട്‌സ്, കല, സാംസ്‌കാരിക കാര്യങ്ങള്‍ എന്നിവ പോലെ നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന മേഖലയിലൊക്കെ പ്രവര്‍ത്തിക്കാന്‍ ഇന്ന് നിങ്ങൾ താത്‌പര്യപ്പെടുന്നതായിരിക്കും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും. കന്നി: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയാതെ വരും. അനിയന്ത്രിതമായ ചില കാരണങ്ങളാല്‍ നിഷ്ക്രിയത അനുഭവപ്പെടുന്നത് ഇന്ന് നിങ്ങളെ ഉല്‍ക്കണ്ഠാകുലനാക്കിയേക്കാം. പ്രിയപ്പെട്ടയാളുമായുള്ള ഏറ്റുമുട്ടല്‍, ജീവിത പങ്കാളിയുമായുള്ള സൗന്ദര്യപ്പിണക്കം, കുത്തി മുറിവേല്‍പ്പിച്ചേക്കാവുന്ന ഒരു അപമാനം അല്ലെങ്കില്‍ അമ്മയുടെ ആരോഗ്യത്തെപ്പറ്റിയുള്ള ആശങ്ക, എന്നിവ നിങ്ങളനുഭവിക്കുന്ന സ്വൈരക്കേടിന് കാരണമാകാം. വസ്‌തുസംബന്ധമായ…
നക്ഷത്ര ഫലം (05-11-2024 ചൊവ്വ)
ചിങ്ങം: നിങ്ങളിന്ന് എന്ത് ചെയ്‌താലും അത് നന്നായി ചെയ്യുക. ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ കലാസൃഷ്‌ടികൾ പ്രദർശിപ്പിക്കാൻ കഴിയുന്നതായിരിക്കും. വിമർശകരിൽ നിന്ന് പോലും നിങ്ങൾക്ക് അഭിനന്ദനങ്ങൾ ലഭിക്കുന്നതായിരിക്കും. കന്നി: ഇന്നത്തെ വൈകുന്നേരം നിങ്ങൾക്ക് ചില തടസങ്ങൾ നേരിടേണ്ടിവരുന്നതായിരിക്കും. ചില സമ്മർദങ്ങളും സഹിക്കേണ്ടിവന്നേക്കാം. നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം കൂട്ടായ്‌മയിൽ പങ്കെടുക്കുമ്പോൾ ആ സമ്മർദങ്ങൾ ഇല്ലാതാകുന്നതായിരിക്കും. തുലാം: ഇന്നത്തെ ദിവസത്തിന്‍റെ തുടക്കം അത്ര നല്ലതാകണമെന്നില്ല. എന്നാല്‍, ഉച്ചയ്ക്ക്ശേഷം സ്ഥിതിഗതികള്‍ മെച്ചപ്പെടും. ക്ഷീണം, ഉല്‍ക്കണ്‌ഠ, പ്രതികൂലചിന്തകള്‍ എന്നിവ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാം. യോഗയോ ധ്യാനമോ ശീലിക്കുന്നത് ഈ സാഹചര്യത്തില്‍ ആശ്വാസമാകും. നിങ്ങളുടെ കര്‍ക്കശസ്വഭാവം വീട്ടിലും ഓഫിസിലും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. എന്നാല്‍ വൈകുന്നേരത്തോടെ കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും. പുതിയ ദൗത്യങ്ങള്‍ ആരംഭിക്കാന്‍ താത്‌പര്യം കാണിക്കുന്നതായിരിക്കും. എതിരാളികള്‍ നിങ്ങളോട് പരാജയം സമ്മതിക്കാനുമിടയുണ്ട്. വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് ഒരു ശരാശരി ദിവസമായിരിക്കും. ദിവസത്തിന്‍റെ ആദ്യഭാഗം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. ഒപ്പം മേഖലയിലെ കിടമത്സരവും സ്വാഭാവികമായി ഉണ്ടാകും. ഗുണാനുഭവങ്ങള്‍…
നക്ഷത്ര ഫലം (03-11-2024 ഞായര്‍)
ചിങ്ങം: ജോലിയിൽ കളങ്കമില്ലാതെ പെരുമാറും. ഉത്തരവാദിത്വമുള്ളവരായിരിക്കം. ഏൽപ്പിച്ച ദൗത്യം തീർക്കുന്നതിനായി അക്ഷീണം പ്രവർത്തിക്കും. നിങ്ങളുടെ കടമകളിൽ മാത്രമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജോലിയുടെ ശൈലി മെച്ചപ്പെടുത്താനാഗ്രഹിക്കും. കന്നി: ദിവസത്തിൻ്റെ ഭൂരിഭാഗവും പ്രിയപ്പെട്ടവർക്കൊപ്പം ചിലവഴിക്കും. വിദ്യാർഥികൾ പഠനത്തിനായി കൂടുതൽ സമയം കണ്ടെത്തണം. പഠനവും ഒഴിവു സമയവും സന്തുലിതാവസ്ഥയിൽ കൊണ്ടുപോകാൻ ശ്രമിക്കും. വസ്‌തുവകകളിൽ സമ്പാദ്യം നിക്ഷേപിക്കുന്നതിന് നല്ല ദിവസമായിരിക്കും. തുലാം: സമാന മാനസിക നിലയുള്ളവരുമായി സൗഹൃദം സ്ഥാപിക്കുന്നതിനുളള അവസരം ഉണ്ടാകും. ധാരാളം സരസ സംഭാഷണത്തിനുള്ള അവസരങ്ങള്‍ ലഭിക്കും. പൊതുവെ നല്ല ദിവസമായിരിക്കും. വൃശ്ചികം: ചിന്തകളും മനസും രണ്ടു ധ്രുവങ്ങളിലായിരിക്കും. വികാര വിചാരങ്ങളെ അടക്കി നിർത്താൻ പ്രയാസപ്പെടും. ഇവ പ്രകടിപ്പിക്കുന്നത് നിയന്ത്രിക്കുകയാണെങ്കിൽ തെറ്റിദ്ധാരണകള്‍ ഒഴിവാക്കാം. അമിത കോപം നിയന്ത്രിക്കണം. ധനു: മേലുദ്യോഗസ്ഥൻ ജോലിയിൽ പുതിയ വെല്ലുവിളികൾ നൽകും. ഇവ വിജയകരമായി പൂർത്തിയാക്കുന്നത് അംഗീകാരങ്ങള്‍ക്ക് വഴിയൊരുക്കും. ശമ്പള വർധനവിനുള്ള സാധ്യത കാണുന്നു. മകരം:കഴിഞ്ഞ കാലത്തെ ചില ബന്ധങ്ങൾ പുനരാരംഭിക്കാന്‍ സാധ്യത. എന്നാൽ…
നക്ഷത്ര ഫലം (നവംബർ 02 ശനി)
ചിങ്ങം: ഇന്ന് നല്ല ദിവസമായിരിക്കും. കുടുംബവുമൊത്ത് ഏറെ നേരം ചെലവഴിക്കും. ഏറ്റെടുക്കുന്ന ജോലിയെല്ലാം പൂർത്തിയാക്കാൻ സാധിക്കും. ജോലി സ്ഥലത്ത് അഭിനന്ദിക്കപ്പെടും. സാമ്പത്തിക നേട്ടത്തിന് സാധ്യത. കന്നി: ഇന്നത്തെ ദിവസം ഗംഭീരമായിരിക്കും. ശാരീരികവും മാനസികവുമായ ആരോഗ്യനില നന്നായിരിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കുമൊപ്പം സന്തോഷപൂർവ്വം സമയം ചെലവഴിക്കും. കുടുംബവുമൊത്ത് ഒരു ചെറിയ യാത്ര പോകാനും സാധ്യത. തുലാം: ഇന്ന് നല്ല ദിവസമായിരിക്കില്ല. അപ്രധാനമായ പ്രശ്‌നങ്ങൾ നിങ്ങളെ അലട്ടും. ബിസിനസ്‌പരമായി നിങ്ങൾക്ക് പല വഴിക്ക് നിന്നും ഇന്ന് കുറച്ച് പണം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ശാരീരികവും മാനസികവുമായ ആരോഗ്യനില നന്നായിരിക്കില്ല. നിങ്ങളുടെ കോപം നിയന്ത്രിക്കാൻ ശ്രമിക്കണം. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും. വൃശ്ചികം: ഇന്നത്തെ ദിവസം വളരെ സന്തോഷകരമായിരിക്കും. നിങ്ങളിന്ന് പഴയ സുഹൃത്തുക്കളും, സഹപ്രവർത്തകരുമായി ഒരു കൂടിക്കാഴ്ചയ്‌ക്ക് സാധ്യത. ജോലിയിൽ, നിങ്ങൾക്ക് മുതിർന്നവരിൽ നിന്നും പ്രോത്സാഹനവും, പ്രചോദനവും ലഭിക്കും. സമൂഹത്തില്‍ നിങ്ങളുടെ അന്തസ് ഉയരും. സാമ്പത്തിക…
നക്ഷത്ര ഫലം (ഒക്‌ടോബർ 30 ബുധന്‍)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് സാമ്പത്തികപരമായി നല്ല ദിവസമായിരിക്കും. എന്നാൽ ചെലവുകൾ ഉയരാൻ സാധ്യതയുണ്ട്. നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലം നിങ്ങൾക്കിന്ന് ലഭിക്കും. കുടുംബവുമായി കൂടുതൽ സമയം ചെലവഴിക്കാൻ സാധ്യതയുണ്ട്. വിദ്യാർഥികൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും. കന്നി: ഇന്നത്തെ നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. നിങ്ങളുടെ വിനയാന്വിതമായ പെരുമാറ്റവും, മിതഭാഷണവും മറ്റുള്ളവരെ ആകര്‍ഷിക്കും. തൊഴിലിൽ സഹപ്രവർത്തകരുടെയും കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും പിന്തുണ നിങ്ങളെ ഇന്ന് സന്തുഷ്‌ടനാക്കും. നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂർണമായിരിക്കും. കുടുംബത്തോടൊപ്പം ഏറെ സമയം ചെലവഴിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത. തുലാം: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. നിങ്ങളുടെ കോപം നിയന്ത്രിക്കാൻ ശ്രമിക്കണം. അനാവശ്യമായ തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും മാറിനില്‍ക്കുക. കുടുംബാംഗങ്ങളുമായി കലഹത്തിന് സാധ്യതയുണ്ട്. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യത. മതപരവും ആത്‌മീയവുമായ കാര്യങ്ങളിൽ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുക. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ജോലി സ്ഥലത്ത് അഭിനന്ദിക്കപ്പെടും. ജോലിയിൽ മുതിർന്നവരിൽ നിന്നും…
നക്ഷത്ര ഫലം (ഒക്‌ടോബർ 29 ചൊവ്വ)
ചിങ്ങം: ഇന്ന് വളരെ നല്ല ദിവസമായിരിക്കും. കലാകായികരംഗത്ത് നിങ്ങൾ ഇന്ന് ശോഭിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. അവരുമായി ഒരു ചെറിയ യാത്ര പോകാനും സാധ്യതയുണ്ട്. തൊഴിൽ സ്ഥലത്ത് സമാധാനപരമായ ഒരന്തരീക്ഷമായിരിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത. കന്നി: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂർണമായിരിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ആത്മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. തുലാം: ഇന്ന് നിങ്ങൾക്ക് ഏറ്റവും പ്രയോജനകരമായ ഒരു ദിവസമായിരിക്കും. ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയിൽ പൂർത്തിയാക്കാൻ കഴിയും. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ സാധിക്കും. മതപരവും ആത്‌മീയവുമായ കാര്യങ്ങളിൽ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത. വൃശ്ചികം: ഇന്ന് നിങ്ങളുടെ മനസ് പ്രക്ഷുബ്‌ധമായിരിക്കും. ഒരു കാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയില്ല. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കണം. കുടുംബാംഗങ്ങളുമായുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കണം.…
നക്ഷത്രഫലം (27-10-2024 ഞായർ)
ചിങ്ങം: ഉറച്ചതും കൃത്യതയുള്ളതുമായ തീരുമാനങ്ങൾ എടുക്കും. എടുക്കുന്ന തീരുമാനങ്ങള്‍ അനുകൂലമായി വരും. ആരോഗ്യം മെച്ചപ്പെടും. ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. വ്യക്തിബന്ധങ്ങളിൽ നിസാര വാക്കുതർക്കങ്ങൾക്ക് സാധ്യത. വലിയ വഴക്കുകളിലേക്ക് കടക്കാതെ നോക്കുക. കന്നി: കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം തിരിച്ചറിയുന്ന സന്ദർഭങ്ങള്‍ ഉണ്ടാവും. തർക്കങ്ങൾ മികച്ച രീതിയിൽ തീർപ്പാക്കും. എതിർപ്പുകൾ സാവധാനത്തിൽ ഇല്ലാതെയാകും. കഴിവ് പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും. തുലാം: കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കും. ഉല്ലാസയാത്രയോ ഒത്തുചേരലോ നടത്താന്‍ സാധ്യത. മനസും ആശയങ്ങളും ഉണർന്ന് പ്രവർത്തിക്കാന്‍ ഏതെങ്കിലും ആരാധനാ സ്ഥലങ്ങളിലേക്ക് യാത്ര പോകാവുന്നതാണ്. വൃശ്ചികം: ഒരുപാട് നാളായി ഉള്ളിൽ വെച്ചുകൊണ്ട് നടക്കുന്ന വിഷമങ്ങൾ പ്രകടിപ്പിക്കുന്ന ദിവസമായേക്കാം. വർധിച്ച് വരുന്ന സമ്മർദങ്ങൾ ആരോഗ്യത്തെ ബാധിക്കാന്‍ സാധ്യത ഉണ്ട്. ആശ്വാസത്തിനായി പ്രിയപ്പെട്ടവർക്കൊപ്പം സമയം പ്രയോജനകരമായി ചെലവഴിക്കും. ധനു: പദ്ധതിയിട്ട നിരവധി കാര്യങ്ങള്‍ ചെയ്‌ത് തീർക്കും. പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. സഹജ വാസനകള്‍ വിശ്വസിച്ച് മുന്നോട്ട് പോകുക. വഴിയിൽ…