ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ റിഫാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐഎംസി ഇന്റർനാഷണൽ ഹോസ്പിറ്റലുമായി സഹകരിച്ചു ബഹ്റൈൻ ദേശീയ ദിനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നൂറിൽ പരം പ്രവാസികൾ പങ്കെടുത്ത ക്യാമ്പ് കെ. പി . എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉത്ഘാടനം നിർവഹിച്ചു. പാക്ട് ചീഫ് കോ – ഓർഡിനേറ്റർ ജ്യോതി മേനോൻ, സാമൂഹ്യ പ്രവർത്തക നൈന മുഹമ്മദ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ഏരിയ പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷനായ ചടങ്ങിന് ഏരിയ സെക്രട്ടറി സാജൻ നായർ സ്വാഗതവും ഏരിയ ട്രഷറർ അനന്തു ശങ്കർ നന്ദിയും അറിയിച്ചു. കെ. പി എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ്, സെക്രട്ടറി അനിൽ കുമാർ, മുൻ സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ ജഗത് കൃഷ്ണകുമാർ, സന്തോഷ് കാവനാട്, കിഷോർ…
Category: GULF
പ്രവാസി വെല്‍ഫെയര്‍ ദേശീയ ദിനാഘോഷം
ഖത്തര്‍: പ്രവാസി വെല്‍ഫെയര്‍ ദേശീയ ദിനാഘോഷവും സര്‍വീസ്സ് കാര്‍ണിവല്‍ അവലോകന യോഗവും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് ആര് ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്തു. സ്വദേശികളെയും വിദേശികളെയും ഒരേ പോലെ പരിഗണിക്കുകയും അവരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുകയും അന്താരാഷ്ട്ര വിഷയങ്ങളില്‍ ധീരമായ നിലപാടെടുക്കുകയും ചെയ്യുന്ന ഖത്തറില്‍ പ്രവാസ ജീവിതം നയിക്കാന്‍ കഴിയുന്നത് അഭിമാനകരമാണെന്നും ദേശീയ ദിനാഘോഷവേളയില്‍ രാഷ്ട്ര ശില്പികള്ക്കും ഭരണാധികാരികള്‍ക്കും ആശംസ അര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഐ.സി.ബി.എഫ് ദിനാഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പുരസ്കാരത്തിനര്‍ഹനായ പ്രവാസി വെല്‍ഫെയര്‍ റീപാട്രിയേഷന്‍ വിങ്ങ് അംഗം റഷാദ് പള്ളിക്കണ്ടിയെ ചടങ്ങില്‍ ആദരിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ മജീദലി അനീസ് മാള, ജനറല്‍ സെക്രട്ടറിമാരായ ഷാഫി മൂഴിക്കല്‍, താസീന്‍ അമീന്, സര്‍വീസ്സ് കാര്‍ണിവല്‍ സംഘാടക സമിതിയംഗങ്ങളായ നജീം കൊല്ലം, അമീന് അന്നാര, ഫഹദ് മലപ്പുറം, ആരിഫ് വടകര, സൈനുദ്ദിന്‍ ചെറുവണ്ണൂര്‍, ഫായിസ് തലശ്ശേരി, ഭവ്യ…
ബഹ്റൈൻ ദേശീയ ദിനം: കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ അമ്പത്തി മൂന്നാം ബഹ്റൈൻ ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. റിഫ മെഡിക്കൽ സെന്ററിൽ വച്ച് നടന്ന ആഘോഷ പരിപാടികളുടെ ഉത്ഘാടനം പാക്ട് ചീഫ് കോ – ഓർഡിനേറ്റർ ജ്യോതി മേനോൻ ഉത്ഘാടനം ചെയ്തു. തുടർന്ന് സാമൂഹ്യ പ്രവർത്തക നൈന മുഹമ്മദ് കേക്ക് മുറിച്ചു ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു. കെ.പി. എ പ്രസിഡന്റ് അനോജ് മാസ്റ്റർ അദ്ധ്യക്ഷനായിരുന്ന ചടങ്ങിന് ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും , ട്രെഷറർ മനോജ് ജമാൽ നന്ദിയും പറഞ്ഞു . വൈ . പ്രസിഡന്റ് കോയിവിള മുഹമ്മദ് , സെക്രട്ടറി അനിൽ കുമാർ, ഡോക്ടർ പ്രനീഷ് വർഗീസ്, മുൻ സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ ജഗത് കൃഷ്ണകുമാർ, കിഷോർ കുമാർ , സന്തോഷ് കാവനാട് എന്നിവർ ആശംസകൾ അറിയിച്ചു. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കൊല്ലം പ്രവാസി അസ്സോസിയേഷൻ…
പ്രവാസി യുവതിക്ക് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷന്റെ കൈത്താങ്ങ്
ബഹ്റൈന്‍: ജോലി നഷ്ടപ്പെട്ട് വിസ പുതുക്കാൻ കഴിയാതെ നിയമക്കുരുക്കിൽ അകപ്പെട്ട കൊല്ലം സ്വദേശിനിക്ക് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്. നിയമക്കുരുക്കിൽ അകപ്പെട്ടു ബുദ്ധിമുട്ടിയ കൊല്ലം കൊട്ടാരക്കര സ്വദേശി ചിത്രയ്ക്ക് കെ.പി.എ ചാരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ സഹായത്തോടെ അവരുടെ താമസ സ്ഥലത്ത് ഭക്ഷണ കിറ്റ് എത്തിച്ചു നൽകുകയും തുടർന്ന് നിയമ സഹായവും, വിസാ പ്രശ്നങ്ങളും തീർത്തു നാട്ടിലേക്ക് മടങ്ങാനുള്ള വിമാന യാത്രാ ടിക്കറ്റും കൈമാറി. കെ.പി. എ ട്രഷറർ മനോജ് ജമാൽ, ചാരിറ്റി വിംഗ് കൺവീനർമാരായ സജീവ് ആയൂർ, നിഹാസ് പള്ളിക്കൽ, നവാസ് കുണ്ടറ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ബിജു ആർ പിള്ള, ഷമീർ സലിം, റെജിമോൻ, ഡിസ്ട്രിക്ട് കമ്മിറ്റി അംഗം സന്തോഷ്, സാമൂഹിക പ്രവർത്തകൻ സലാം മമ്പാട്ടുമൂല എന്നിവർ സന്നിഹിതരായിരുന്നു
നടുമുറ്റം ഖത്തർ തൈ വിതരണം സമാപിച്ചു
ദോഹ: വിഷരഹിത ജൈവ കൃഷിയെയും അടുക്കളത്തോട്ടങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടുമുറ്റം എല്ലാ വർഷവും നടത്തിവരുന്ന തൈ വിതരണം അവസാനിച്ചു. പച്ചക്കറി കൃഷിക്ക് അനുയോജ്യമാകുന്ന രീതിയിൽ കാലാവസ്ഥ അനുകൂലമാവുന്ന സമയത്താണ് എല്ലാ വർഷവും നടുമുറ്റം സൌജന്യ തൈ വിതരണം നടത്താറുള്ളത്. ഏരിയതല ഉദ്ഘാടനം നടുമുറ്റം വൈസ് പ്രസിഡൻ്റ് ലത കൃഷ്ണ ദോഹ ഏരിയയിൽ നിർവ്വഹിച്ചു. വിവിധ ഏരിയകളിലെ തൈ വിതരണങ്ങൾക്ക് ഏരിയ എക്സിക്യൂട്ടീവുകൾ നേതൃത്വം നൽകി. പത്തോളം ഏരിയകളിലായി ആയിരത്തോളം തൈകളാണ് വിതരണം ചെയ്തത്. വീട്ടുമുറ്റങ്ങളിലും ടെറസുകളിലും കൃഷിയൊരുക്കി പാരമ്പര്യമുള്ള വനിതകൾ വിവിധ ഏരിയകളുടെ തൈ വിതരണത്തോടനുബന്ധിച്ച് കൃഷി പാഠങ്ങൾ പകർന്നു നൽകുകയും സംശയങ്ങൾക്ക് മറുപടികൾ നൽകുകയും ചെയ്തു. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി നടുമുറ്റം പ്രവർത്തകരായ ഏറ്റവും നല്ല കൃഷിക്കാർക്ക് ഫാർമറെറ്റ് അവാർഡ് സമ്മാനിക്കുമെന്ന് കേന്ദ്രകമ്മിറ്റി അറിയിച്ചു. കഴിഞ്ഞ വർഷവും ഇൻഡോർ പ്ലാൻ്റ്, പച്ചക്കറി കൃഷി തുടങ്ങിയ…
യൂണിയൻ കോപിൽ ആറ് പ്രൊമോഷൻ ക്യാംപയിനുകൾ, 60% വരെ ഡിസ്കൗണ്ട്
തെരഞ്ഞെടുത്ത ആയിരത്തിലധികം ഉല്പന്നങ്ങളില് 60% വരെ ഇളവ് നേടാനാകും. ഡിസംബർ മാസം ആറ് പ്രത്യേക പ്രൊമോഷനൽ ക്യാംപയിനുകൾ അവതരിപ്പിച്ച് യൂണിയൻ കോപ്. തെരഞ്ഞെടുത്ത ആയിരത്തിലധികം ഉൽപ്പന്നങ്ങലിൽ 60% വരെ ഇളവ് നേടാനാകും. 2024 അവസാനിക്കുന്നത് പ്രമാണിച്ച് നൽകുന്ന പ്രത്യേക ഓഫർ ആണിതെന്ന് യൂണിയൻ കോപ് ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ സുഹൈൽ അൽ ബസ്തകി പറഞ്ഞു. ഭക്ഷണസാധനങ്ങൾക്കും മറ്റ് ഉൽപ്പന്നങ്ങൾക്കും ഇളവ് ലഭിക്കും. ഫ്രോസൺ ഉൽപ്പന്നങ്ങൾ, മാംസം, ചിക്കൻ, ബാർബിക്യു,ഗാർഡൻ സപ്ലൈ, തെരഞ്ഞെടുത്ത പഴങ്ങൾ, പച്ചക്കറികൾ, ജ്യൂസ്, വെള്ളം, പാലുൽപ്പന്നങ്ങൾ, മധുരപലഹാരങ്ങൾ, സ്പൈസ്, അരി, ഓയിൽ, പെർഫ്യൂം, കളിപ്പാട്ടങ്ങൾ, കോസ്മെറ്റിക്സ് തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ഇളവുണ്ട്. ഡിസംബർ സ്പെഷ്യൽ പ്രൊമോഷൻ ഓഫറുകൾ സ്മാർട്ട് സ്റ്റോർ ആപ്പിലൂടെ വാങ്ങാം.
കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം 15-മതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളോട് അനുബന്ധിച്ചു കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച സ്നേഹസ്പർശം 15 -മതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 90 പരം പ്രവാസികൾ രക്തദാനം നടത്തിയ ക്യാമ്പ് കെ. പി. എ. പ്രസിഡന്റ് അനോജ് മാസ്റ്റർ ഉത്ഘാടനം ചെയ്യ്തു. ഹമദ് ടൌൺ ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ ട്രഷറർ സുജേഷ് സ്വാഗതവും ബ്ലഡ് ഡോനെഷൻ കൺവീനർ വി. എം. പ്രമോദ് നന്ദിയും പറഞ്ഞു. 44 തവണ രക്തം ദാനം നടത്തിയ ശൈലേഷിനെ ചടങ്ങിൽ ആദരിച്ചു. കെ. പി. എ. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള കുഞ്ഞു മുഹമ്മദ്, സെക്രട്ടറി അനിൽകുമാർ, ബ്ലഡ് ഡോനെഷൻ കൺവീനർ നവാസ്, ഏരിയ…
ലോകത്തിലെ ആദ്യത്തെ എസി നടപ്പാത ദുബായിൽ ഉടൻ നിർമിക്കും
അബുദാബി: ദുബായ് വാക്ക് മാസ്റ്റർ പ്ലാനിന് യു.എ.ഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അംഗീകാരം നൽകി. ലോകത്തിലെ ആദ്യത്തെ എയർകണ്ടീഷൻ ചെയ്ത നടപ്പാതയും പദ്ധതിയിൽ ഉൾപ്പെടുന്നു. ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ദുബായിലെ അൽ റാസിലെ 7 ലധികം റെസിഡൻഷ്യൽ ഡെവലപ്മെൻ്റ് ഏരിയകളിലെ 2.50 ലക്ഷം താമസക്കാർക്ക് ഈ സംരംഭം പ്രയോജനം ചെയ്യും. മൈക്രോ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ആർട്ട് ഡിസ്പ്ലേ സോണുകൾ, ഇൻ്ററാക്ടീവ് ടെക്നോളജി എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. ആധികാരിക പൈതൃകവും ചരിത്ര വിപണിയും ഒന്നിക്കുന്ന സ്ഥലമാണ് അൽ റാസ്. കാൽനടയാത്രക്കാർക്കുള്ള പാതകൾ തണലുള്ള വിശ്രമ സ്ഥലങ്ങളോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 6500 കിലോമീറ്റർ വലിയ പദ്ധതി 2040ൽ പൂർത്തിയാകും എയർകണ്ടീഷൻ ചെയ്ത നടപ്പാതകളും പദ്ധതിയിൽ ഉൾപ്പെടുന്നു. ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും യാത്രാ ദൂരം കുറയ്ക്കുന്നതിനുമായി ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നു. സമൃദ്ധമായ പച്ചപ്പിനൊപ്പം നടപ്പാതകളും ഉയർന്ന…
ഗദ്ദാഫി, ഹുസ്നി മുബാറക്, സദ്ദാം ഹുസൈൻ മുതൽ ഇന്ന് ബഷർ അൽ അസദ് വരെ: ഈ ക്രൂര സ്വേച്ഛാധിപതികളുടെ ഈഗോ അട്ടിമറിയിലൂടെ തകർന്നു, സാമ്രാജ്യവും തകർന്നു
വിമത ഗ്രൂപ്പുകൾ സിറിയയുടെ തലസ്ഥാനമായ ഡമാസ്കസ് പിടിച്ചെടുത്തതോടെ സിറിയൻ പ്രസിഡൻ്റ് ബാഷർ അൽ അസദ് രാജ്യം വിട്ടു. വിമതർക്ക് അധികാരം കൈമാറാൻ സിറിയൻ പ്രധാനമന്ത്രി നിർദ്ദേശിച്ചു. താൻ രാജ്യത്ത് തുടരുമെന്നും സിറിയൻ ജനത ആരെ തിരഞ്ഞെടുത്താലും അവരോടൊപ്പം പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലി പറഞ്ഞു. സിറിയയിൽ അട്ടിമറിയിലൂടെ തലസ്ഥാനമായ ഡമാസ്കസ് സിറിയൻ വിമത ഗ്രൂപ്പുകൾ പിടിച്ചെടുത്തു. സിറിയൻ പ്രസിഡൻ്റ് ബാഷർ അൽ അസദ് രാജ്യം വിട്ടതോടെ ബശ്ശാർ അൽ അസദിൻ്റെ ഭരണം അവസാനിച്ചു. 53 വർഷമായി അൽ അസദിൻ്റെ കുടുംബമാണ് സിറിയ ഭരിച്ചിരുന്നത്. 2011 അറബ് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം വലിയ പ്രക്ഷുബ്ധത നിറഞ്ഞതായിരുന്നു. ടുണീഷ്യയിൽ പച്ചക്കറി വിൽപനക്കാരൻ സ്വയം തീകൊളുത്തിയതിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ മേഖലയിലെ പല രാജ്യങ്ങളിലും കലാപം ആളിപ്പടര്‍ന്നു. ടുണീഷ്യയിൽ നിന്നുണ്ടായ കലാപത്തിൻ്റെ തീപ്പൊരി ഈജിപ്ത്, ലിബിയ, യെമൻ, സിറിയ തുടങ്ങി നിരവധി…
കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്റൈൻ കാൻസർ സൊസൈറ്റിയ്ക്ക് കേശദാനം നടത്തി
ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കെ.പി.എ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.എ അംഗങ്ങൾ ബഹ്റൈൻ കാൻസർ സൊസൈറ്റിയ്ക്ക് കേശദാനം നടത്തി. സ്നിഗ്ധ പ്രമോദ് , രമ്യ അജി , അജൂബ് ഭദ്രൻ , ആൻസി, സുമയ്യ , മാലിനി, എന്നിവരാണ് ഈ പുണ്യപ്രവർത്തിയിൽ പങ്കാളികളായത്. ബഹ്റൈൻ ക്യാൻസർ സൊസൈറ്റിയിൽ നടന്ന ചടങ്ങിൽ ക്യാൻസർ സൊസൈറ്റി പ്രതിനിധി അബ്ദുല്ല ബുച്ചീരി, കെ. പി. എ പ്രസിഡന്റ് അനോജ് മാസ്റ്റർ, സെൻട്രൽ കമ്മിറ്റി അംഗം ഷഹീൻ മഞ്ഞപ്പാറ, മുഹറഖ് ഏരിയ പ്രസിഡന്റ് മുനീർ, ഏരിയ സെക്രട്ടറി ഷഫീഖ്, ഏരിയ ട്രഷറർ അജി അനുരുദ്ധൻ, ഏരിയ വൈസ് പ്രസിഡന്റ് അജൂബ് ഭദ്രൻ, ഏരിയ ജോയിൻ സെക്രട്ടറി നിതിൻ ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.