കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മയുടെ രണ്ടാം വാര്‍ഷികവും ഓണാഘോഷവും പൊതുയോഗവും

ഖത്തറിലെ തൃശ്ശൂർ ജില്ല താന്ന്യം ഗ്രാമ പഞ്ചായത്തിലെ കിഴുപ്പിള്ളിക്കര നിവാസികളുടെ കൂട്ടായ്മയായ “കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ – ഖത്തർ” രണ്ടാം വാർഷികവും, ഓണാഘോഷവും, പൊതുയോഗവും അൽ നാസർ സ്ട്രീറ്റിലെ മൾട്ടി ഡൈൻ റസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്നു. വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികള്‍ ആരംഭിച്ചു. കൂട്ടായ്മയിലെ അൻപതോളം അംഗംങ്ങൾ കുടുംബസമേതം പങ്കെടുത്ത സ്നേഹ സംഗമത്തിൽ, പ്രസിഡന്റ് ഹിജാസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാജഹാൻ സ്വാഗതവും ഫിനാൻസ് സെക്രട്ടറി ഷെറിൻ നന്ദിയും പറഞ്ഞു. അഡ്വൈസറി ബോർഡ് ജനറൽ കൺവീനർ അജിമോൻ ആദം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ചെയർമാൻ സിദ്ധിഖ് 2024 -26 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യപിച്ചു. സീനിയർ അംഗംങ്ങളായ മൻസൂർ പി എം, പ്രകാശ്, അൻസാരി ഇക്ബാൽ, ഷജീർ എന്നിവർ സംസാരിച്ചു. ഗായകൻ അസൈനാർ ആമയൂർ, ഷാഫി, ഷാഫി കബീർ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. തുടർന്ന്…

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനെട്ടാമത് പതിപ്പ് പ്രകാശനം ചെയ്തു

ദോഹ: ഖത്തറിലെ പ്രമുഖ അഡ്വര്‍ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനെട്ടാമത് പതിപ്പ് പ്രകാശനം ചെയ്തു. ദോഹ ഖയാം ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഏജ് ട്രേഡിംഗ് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ ശെല്‍വ കുമാരന് ആദ്യ പ്രതി നല്‍കി എക്കോണ്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ്സ് ചെയര്‍മാന്‍ ഡോ. പി.എ. ശുക്കൂര്‍ കിനാലൂരാണ് പ്രകാശനം നിര്‍വഹിച്ചത്. മീഡിയ പ്‌ളസ് സി.ഇ. ഒ.യും ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. പ്രിന്റ്, ഓണ്‍ ലൈന്‍, മൊബൈല്‍ ആപ്‌ളിക്കേഷന്‍ എന്നീ മൂന്ന് പ്‌ളാറ്റ് ഫോമുകളിലും ലഭ്യമായ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഉപഭോക്താക്കളേയും സംരംഭകരേയും തൃപ്തിപ്പെടുത്തിയാണ് മുന്നേറുന്നതെന്നും ഓരോ പതിപ്പിലും കൂടുതല്‍ പുതുമകള്‍ അവതരിപ്പിക്കുവാന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹോം ആര്‍ എസ് ജനറല്‍ മാനേജര്‍ രമേഷ്…

തൊഴിലിടങ്ങളില്‍ മാനസികാരോഗ്യം ഉറപ്പു വരുത്തണം

ദോഹ: ജീവിതത്തിന്റെ ഗണ്യമായ സമയം ചിലവഴിക്കുന്ന തൊഴിലിടങ്ങളില്‍ മാനസികാരോഗ്യം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നും ഈ രംഗത്ത് സമൂഹത്തിന്റെ സജീവ ശ്രദ്ധ പതിയണമെന്നും ലോക മാനസിക ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്‌ളസ് , എന്‍.വി.ബി.എസ്, നീരജ് ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യമെന്നും, മാനസികമായ പ്രയാസമനുഭവിക്കുന്നവര്‍ സമയോചിതമായ ചികില്‍സയോ കൗണ്‍സിലിംഗോ സ്വീകരിക്കുന്നതിന് യാതൊരു വൈമനസ്യവും കാണിക്കേണ്ടതില്ലെന്ന് പ്രസംഗകര്‍ ഊന്നിപ്പറഞ്ഞു. തളരുന്ന മനസിന് താങ്ങാകുന്ന സാമൂഹിക വ്യവസ്ഥിതിയും സൗഹൃദ കൂട്ടായ്മകളും വളര്‍ന്നുവരണമെന്നും ഈ രംഗത്ത് സാമൂഹ്യ പ്രതിബദ്ധത വളരെ പ്രധാനമാണെന്നും പ്രസംഗകര്‍ ചൂണ്ടിക്കാട്ടി. എന്‍.വി.ബി.എസ് ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ് ജാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പാഠ്യ രംഗത്തെ അമിത പ്രാധാന്യം കുട്ടികളില്‍ സൃഷ്ടിക്കുന്ന മാനസിക സംഘര്‍ഷങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച അദ്ദേഹം കുട്ടികളുടെ പാഠ്യ പാഠ്യേതര കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള പ്രായോഗിക കാഴ്ചപ്പാടുകളുണ്ടാവേണ്ടതിന്റെ…

സൗഹാർദ്ദം കൊണ്ട് പ്രതിരോധം തീർക്കാൻ ആഹ്വാനം ചെയ്ത് പ്രവാസി വെൽഫെയർ ടേബിൾ ടോക്ക്

ദോഹ: മലപ്പുറം ജില്ലയെ ഉന്നം വെച്ചുള്ള തെറ്റായ പ്രചാരണങ്ങളുടെയും രാജ്യദ്രോഹ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ജില്ലയെ ചിത്രീകരിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിലും സൗഹാർദ്ദം കൊണ്ട് പ്രതിരോധം തീർക്കാൻ പ്രവാസി വെൽഫെയർ ഖത്തർ “സമകാലിക കേരളം- മലപ്പുറത്തിന് പറയാനുള്ളത് “ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ടേബിൾ ടോക്ക് ആഹ്വാനം ചെയ്തു . മുഖ്യമന്ത്രി ഉൾപ്പടെ ഉത്തരവാദിത്വപ്പെട്ടവരിൽ നിന്നുണ്ടാവുന്ന വംശീയ പ്രസ്താവനകളും കോഴിക്കോട് വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസുകൾ അടക്കം ഒരു ജില്ലയോട് ചേർത്ത് വെക്കുന്നതും സംഘ് പരിവാർ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഹീന ശ്രമങ്ങൾ ആണ്. ജില്ലയിലെ കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ ശ്രമങ്ങളും ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. ഇത്തരം ശ്രമങ്ങളെ തിരിച്ചറിയുകയും പോലീസിലെ അടക്കം സംഘ് പരിവാർ സ്വാധീനങ്ങൾ പുറത്ത് കൊണ്ടു വരും വിധം കൃത്യമായ അന്വേഷണം നടക്കുകയും വേണം. ഏറ്റവും…

ഡോ. എബ്രഹാം പെരുമാള്‍ ഫിലിപ്പിന് യു.കെ. പാര്‍ലമെന്റ് അവാര്‍ഡ് സമ്മാനിച്ചു

ദോഹ: ഡോ. എബ്രഹാം പെരുമാള്‍ ഫിലിപ്പിന് യു.കെ.പാര്‍ലമെന്റ് അവാര്‍ഡ് സമ്മാനിച്ചു. കാര്‍ഡിയോതൊറാസിക്, വാസ്‌കുലര്‍ സര്‍ജറി വിഭാഗങ്ങളിലെ ശ്രദ്ധേയ പ്രവര്‍ത്തനങ്ങളടക്കം വൈദ്യശാസ്ത്ര രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം യു.കെ. പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ ബ്രിട്ടീഷ് എം.പി. പത്മശ്രീ ബോബ് ബ്ളാക് മാനാണ് പുരസ്‌കാരം സമ്മാനിച്ചത്. ക്രിയേറ്റീവ് എലമെന്റ്‌സ് ലണ്ടന്‍ സംഘടിപ്പിച്ച പരിപാടിയില്‍ അശോക് കുമാര്‍ ചൗഹാന്‍, ഡോ. ശുഭംഗി മിത്ര, സക്ഷി വിശ്വേസ്, മാജര്‍ മുനീഷ് ചൗഹാന്‍, അലന്‍ റൈഡ്‌സ്, അക്മല്‍ അഹ് മദ് തുടങ്ങിയ പ്രമുഖര്‍ വിശിഷ്ട അതിഥികളായിരുന്നു. ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ശീല ഫിലിപ്പോസിന്റേയും അബ്രഹാം ഫിലിപ്പിന്റേയും മകനായ ഡോ. എബ്രഹാം പെരുമാള്‍ ഫിലിപ്പ് ഖത്തറിലാണ് പ്ളസ് ടു വരെ പഠിച്ചത്. 10, 12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയ അദ്ദേഹത്തെ ദോഹ ഇമ്മാനുവല്‍ മാര്‍ത്തോമ്മാ ക്രിസ്ത്യന്‍ ചര്‍ച്ച്, പള്ളിയിലെ വിദ്യാര്‍ത്ഥികളില്‍…

ലെബനനിലെ സംഘര്‍ഷം: ദുരിതമനുഭവിക്കുന്ന 250,000 പേരെ സഹായിക്കാൻ ദുബായ് ഭരണാധികാരി അടിയന്തര സഹായത്തിന് നിർദ്ദേശം നൽകി

ദുബായ്: ലെബനനിലെ സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന 2,50,000 പേർക്ക് അടിയന്തര ഭക്ഷണ സഹായം നൽകാൻ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദേശം നൽകി. യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിൻ്റെ സഹകരണത്തോടെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫൗണ്ടേഷൻ മുഖേനയാണ് ദുരിതാശ്വാസ വിതരണം. പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദിൻ്റെയും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിൻ്റെയും നിർദ്ദേശങ്ങൾക്കനുസൃതമായി അടിയന്തര സഹായം നൽകണമെന്ന് എംബിആർജിഐ സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗാവി ഊന്നിപ്പറഞ്ഞതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി (വാം) റിപ്പോർട്ട് ചെയ്തു. മാനുഷിക പ്രതിസന്ധികളും വെല്ലുവിളികളും നേരിടുന്ന അറബ് ജനതയെ സഹായിക്കുന്നതിനുള്ള സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് MBRGI വഴി ലെബനനിൽ പിന്തുണ നൽകിക്കൊണ്ട് യുഎഇ അതിൻ്റെ ചാരിറ്റബിൾ നിലപാട് തുടരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിറ്റി, സ്ഥാപനങ്ങൾ,…

കൊല്ലം പ്രവാസി അസോസിയേഷൻ ചികിത്സാധനസഹായം കൈമാറി

ബഹ്റൈന്‍: അർബുദരോഗ ചികിത്സയിൽ കഴിയുന്ന കൊല്ലം പ്രവാസി അസോസിയേഷൻ റിഫ ഏരിയ മെമ്പറും, കൊല്ലം അഞ്ചൽ സ്വദേശിയുമായ അനീഷ് കുമാറിന്റെ തുടർ ചികിത്സയ്ക്കായി സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി. കെ. പി. എ റിഫ ഏരിയ അംഗങ്ങളിൽ നിന്നും സമാഹരിച്ച സഹായവും, കെ.പി.എ ചാരിറ്റി ധനസഹായവും ചേർത്ത് കൈമാറിയ രേഖ കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ചാരിറ്റി കൺവീനർ സജീവ് ആയൂരിനു നൽകി. സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ മനോജ് ജമാൽ, അനിൽകുമാർ, കോയിവിള മുഹമ്മദ്, റിഫ ഏരിയ കമ്മിറ്റി അംഗങ്ങളായ സുരേഷ്‌കുമാർ , സാജൻ നായർ, ജമാൽ കോയിവിള, ഏരിയ കോ – ഓർഡിനേറ്റർ ഷിബു സുരേന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു

സതീഷ് ആന്റണി ഖത്തറില്‍ നിര്യാതനായി

ഖത്തര്‍: ഖത്തറിൽ പ്രൈവറ്റ് ഷിപ്പിംഗ് കമ്പനിയിൽ ജീവനക്കാരനായിരുന്ന നാഗര്‍‌കോവില്‍ സ്വദേശി സതീഷ് ആന്റണി (48) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഭാര്യ: ആൻസി മക്കൾ: സഹയസ്, ജെന്നിഫർ. ജോൺസൺ, ഷീല എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടിക്രമങ്ങൾ പ്രവാസി വെൽഫയർ റീപാട്രിയേഷൻ വിഭാഗം പൂർത്തികരിച്ചു ഇന്ന് വൈകുന്നേരം 7:10 നുള്ള ഖത്തർ എയർവേസിൽ തിരുവനന്തപുരത്തേക്ക് കൊണ്ട് പോകും

നസ്‌റല്ലയുടെ പിൻഗാമി ഹാഷിം സഫീദ്ദീൻ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റല്ലയുടെ പിൻഗാമിയായി കണക്കാക്കപ്പെടുന്ന ഹാഷിം സഫീദ്ദീൻ വെള്ളിയാഴ്ച തെക്കൻ ബെയ്‌റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഗ്രൂപ്പിൻ്റെ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ സൈനിക നടപടികളുടെ ഒരു പരമ്പരയെ തുടർന്നാണ് ഈ വെളിപ്പെടുത്തൽ. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രം എന്നറിയപ്പെടുന്ന ബെയ്‌റൂട്ടിലെ ദഹി പ്രാന്തപ്രദേശത്തെ ലക്ഷ്യമാക്കി വെള്ളിയാഴ്ചയ്ക്കും ശനിയാഴ്ചയ്ക്കും ഇടയിൽ രാത്രിയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. അമേരിക്കന്‍ ന്യൂസ് പോർട്ടൽ ആക്സിയോസിനെ ഉദ്ധരിച്ച് മൂന്ന് ഇസ്രായേലി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, വ്യാഴാഴ്ച രാത്രി ബെയ്‌റൂട്ടിലെ ഒരു ഭൂഗർഭ ബങ്കറിൽ സഫീദ്ദീൻ സ്വയം അഭയം കണ്ടെത്തിയിരുന്നു. എന്നാൽ, പിന്നീട് അദ്ദേഹത്തിന് എന്ത് സംഭവിച്ചുവെന്ന് അറിയില്ല. വെള്ളിയാഴ്ച മുതൽ സഫീദ്ദീനെ കണ്ടിട്ടില്ല എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അദ്ദേഹത്തിൻ്റെ മരണം ഇസ്രായേൽ സർക്കാർ അംഗീകരിച്ചതായി അൽ ഹദത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, ഇസ്രായേൽ അധികൃതരിൽ നിന്ന്…

ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണം: ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു സ്വവസതിയിൽ നിന്ന് പലായനം ചെയ്തു

ദോഹ (ഖത്തര്‍): ആസന്നമായ അപകടത്തെ സൂചിപ്പിക്കുന്ന വ്യോമാക്രമണ സൈറണുകൾ മുഴങ്ങിയതിനെത്തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സിസേറിയയിലെ തൻ്റെ വസതിയിൽ നിന്ന് പലായനം ചെയ്തതായി റിപ്പോര്‍ട്ട്. സൈറണുകൾ നെതന്യാഹുവിനെ ഉടൻ അഭയം തേടാൻ പ്രേരിപ്പിച്ചതായി ഇസ്രായേലിൻ്റെ വാല ന്യൂസ് വെബ്‌സൈറ്റ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. അധിനിവേശ ഫലസ്തീനിൻ്റെ വടക്കൻ ഭാഗത്ത് ഇസ്രായേൽക്കാർക്കെതിരെ ഹിസ്ബുള്ള ആക്രമണം ശക്തമാക്കിയപ്പോഴാണ് വ്യോമാക്രമണ സൈറണുകൾ മുഴങ്ങിയത്. അതിർത്തി കടന്നുള്ള ആക്രമണത്തിൻ്റെ സൂചനയാണ് ഇത് നല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാസയിൽ സംഘർഷം ആരംഭിച്ചതിന് ശേഷം ഇസ്രായേലിന്റെ ആക്രമണവും നശീകരണവും, പ്രത്യേകിച്ചും ഹസൻ നസ്‌റല്ല ഉൾപ്പെടെയുള്ള ഉന്നത ഹിസ്ബുള്ള നേതാക്കളുടെ സമീപകാല കൊലപാതകങ്ങളും ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കുകയാണ് ഹിസ്ബുള്ളയും സഖ്യ കക്ഷികളും. പുലർച്ചെ മുതൽ, മാർഗലിയറ്റ്, മിസ്ഗാവ് ആം, ഹനിത, ഹൈഫ, ക്രയോട്ട്, ഏക്കർ, നഹാരിയ്യ, ബെയ്റ്റ് ഷിഅൻ വാലി, ഗെഷർ, മെനാഹീമിയ എന്നിവിടങ്ങളിൽ ലെബനനിൽ…