ഖത്തര്‍: തൊഴിലന്വേഷകര്‍ക്കായി പ്രവാസി വെല്‍ഫെയര്‍ എച്ച്.ആര്‍.ഡി വകുപ്പിന്റെ കീഴില്‍ മികച്ച ബയോഡാറ്റകള്‍ തയ്യാറാക്കുന്നതിനുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. ജോലി അന്വേഷണത്തിൽ പ്രധാനപ്പെട്ട ആദ്യ പടി നല്ലൊരു ബയോഡാറ്റ തയ്യാറാക്കുക എന്നതാണ്. പുതിയ സങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ബയോഡാറ്റ ഫിൽട്ടറിംഗും സോർട്ടിംഗും ചെയ്ത് ജോലിക്കാരെ തെരഞ്ഞെടുക്കുന്ന രീതികൾ സ്വീകരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഓരോ ജോലിക്കും അനുയോജ്യമായ ബയോഡാറ്റകള്‍ ആകര്‍ഷകമായ രീതിയില്‍ തയ്യാറാക്കുന്നതിനനുഗുണമായ പരിശീലനം ശില്പശാലയില്‍ നല്‍കി. സി.ജി ഖത്തര്‍ ചാപ്റ്ററുമായി സഹകരിച്ച് തുമാമ വൈബ്രന്റ് കൺസൾട്ടൻസി ഹാളിൽ നടത്തിയ പരിപാടിയില്‍ സിജി കരിയര്‍ റിസോഴ്സ് പേര്‍സണ്‍ സക്കീര്‍ ഹുസൈന്‍ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. പ്രവാസി വെല്‍ഫെയര്‍ ആക്ടിംഗ് പ്രസിഡണ്ട് റഷീദ് അലി ശില്പശാല ഉദ്ഘാടനം ചെയ്തു. പ്രവാസി വെല്‍ഫെയര്‍ എഛ്.ആര്‍.ഡി വിംഗ് കണ്‍വീനര്‍ മുനീസ് എ,സി അദ്ധ്യക്ഷത വഹിച്ചു. എഛ്.ആര്‍.ഡി വിംഗ് കോഡിനേറ്റര്‍ അഫീഫ ഹുസ്ന സ്വാഗതവും…
Category: GULF
മിഡില്‍ ഈസ്റ്റില്‍ നടക്കുന്നത് കൂട്ട വംശഹത്യയാണെന്ന് ഖത്തർ അമീർ
ദുബായ്: മിഡിൽ ഈസ്റ്റിലെ പ്രതിസന്ധി “കൂട്ടായ വംശഹത്യ”യാണെന്നും ഇസ്രായേലിൻ്റെ ശിക്ഷാഭീതിയില്ലാത്ത പെരുമാറ്റത്തെക്കുറിച്ച് തൻ്റെ രാജ്യം എപ്പോഴും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി വ്യാഴാഴ്ച പറഞ്ഞു. ഗസ്സ മുനമ്പിനെ മനുഷ്യവാസത്തിന് യോഗ്യമല്ലാത്ത പ്രദേശമാക്കി മാറ്റുന്നതിന് പുറമെ നടക്കുന്നത് വംശഹത്യയാണെന്ന് വ്യക്തമായതായി ദോഹയിൽ നടന്ന ഏഷ്യാ സഹകരണ സംഭാഷണ ഉച്ചകോടിയിൽ അദ്ദേഹം പറഞ്ഞു. “സഹോദരമായ ലെബനീസ് റിപ്പബ്ലിക്കിനെതിരായ” ഇസ്രായേലി വ്യോമാക്രമണങ്ങളെയും സൈനിക നടപടികളെയും ഖത്തർ അമീർ അപലപിച്ചു. ഒരു വർഷം മുമ്പ് ഹമാസ് തീവ്രവാദികൾ തെക്കൻ ഇസ്രായേലി പട്ടണങ്ങളിൽ ആക്രമണം നടത്തുകയും 1,200 പേരെ കൊല്ലുകയും 250 ലധികം ബന്ദികളെ പിടിക്കുകയും ചെയ്തതിന് ശേഷം ഗാസയിൽ വംശഹത്യ നടത്തുന്നു എന്ന ആരോപണത്തെ ഇസ്രായേൽ ശക്തമായി എതിർക്കുന്നു. ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ആരോഗ്യ അധികാരികളുടെ കണക്കനുസരിച്ച്, ഇസ്രായേൽ ആക്രമണത്തിൽ 41,500 ഗസ്സക്കാർ കൊല്ലപ്പെട്ടു. ഫലസ്തീനികളോട്…
വയനാടിനെ ചേർത്തുപിടിച്ച് നടുമുറ്റം ഓണാഘോഷം
ഖത്തര്‍: വയനാട് മുണ്ടക്കൈ ചൂരൽമലയെ ചേർത്ത് പിടിച്ച് ഈ ഓണം വയനാടിനൊപ്പം എന്ന തലക്കെട്ടിൽ നടുമുറ്റം ഓണാഘോഷം സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം അണിനിരന്ന വൈവിധ്യമാർന്ന കലാപരിപാടികളും അഞ്ഞൂറിലധികം പേർക്ക് സദ്യ വിളമ്പിയുമാണ് നടുമുറ്റം ഓണാഘോഷം സംഘടിപ്പിച്ചത്. സയൻസ് എജ്യുക്കേഷൻ സെൻ്റർ മുഖ്യ പ്രായോജകരായിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന ഓണക്കള മത്സരത്തിലെ ആശയവും വയനാടിനൊപ്പമെന്നതായിരുന്നു. പരിപാടിയുടെ നടത്തിപ്പിനായി വിവിധ സ്ഥാപനങ്ങളിൽ നിന്ന് സ്വീകരിച്ച സ്പോൺസർഷിപ്പ് തുകയുടെ വലിയൊരു ഭാഗം വയനാട് പുനരധിവാസ ഫണ്ടിലേക്ക് കൈമാറുമെന്ന് സംഘാടകർ അറിയിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക പരിപാടിയിൽ റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ സംസാരിച്ചു. പരിപാടിയിൽ സന്നിഹിതരായ സ്പോൺസർമാരും ഓണാശംസകൾ നേർന്ന് സംസാരിച്ചു. നടുമുറ്റത്തിൻ്റെ വിവിധ ഏരിയകൾ തമ്മിൽ നടന്ന വടംവലി മത്സരത്തിൽ മദീന ഖലീഫ ജേതാക്കളായി. ആഘോഷത്തോടനുബന്ധിച്ച് നടന്ന കലാപരിപാടികൾക്ക് നടുമുറ്റം വൈസ് പ്രസിഡൻ്റ് ലത കൃഷ്ണ നേതൃത്വം…
കൊല്ലം പ്രവാസി അസ്സോസിയേഷൻ അത്തപൂക്കള മത്സരം സംഘടിപ്പിച്ചു
ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ പ്രവാസിശ്രീ യുണിറ്റ് ഒന്നിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അത്തപൂക്കള മത്സരത്തിൽ സിമി സരുൺ നയിച്ച ടീം ജമന്തി ഒന്നാം സ്ഥാനം നേടി. ആഷാ തോമസ് നയിച്ച ടീം മന്ദാരം രണ്ടാം സ്ഥാനവും, ജിബി ജോൺ നയിച്ച ടീം അത്തം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉത്‌ഘാടനം ചെയ്ത യോഗത്തിൽ വച്ച് വിജയികൾക്ക് ട്രോഫികളും, മെഡലുകളും, പങ്കെടുത്ത എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി. യൂണിറ്റ് ഹെഡ് പ്രദീപ അനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, സെക്രട്ടറിമാരായ അനിൽ കുമാർ, രജീഷ് പട്ടാഴി, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ്, മുൻ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. യൂണിറ്റ് അംഗം ഉഷാ കൃഷ്ണൻ സ്വാഗതവും റീജ മുസ്തഫ നന്ദിയും…
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ അനുവദിക്കുക: പ്രവാസി വെല്‍ഫെയര്‍
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ അനുവദിക്കുക’ എന്ന ആവശ്യമുന്നയിച്ച് നടന്നുവരുന്ന സമരപരിപാടികള്‍ക്ക് പ്രവാസി വെല്‍ഫെയറിന്റെ ഐക്യദാര്‍ഢ്യം. പോയിന്റ് ഓഫ് കോൾ പദവി ലഭിക്കാത്തതിനഅല്‍ ഒരു വിദേശ വിമാനക്കമ്പനിക്കും നിലവില്‍ കണ്ണൂരേക്ക് സര്‍വ്വീസ് നടത്താന്‍ അനുമതിയില്ല. കണ്ണൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഗ്രാമപ്രദേശത്താണ് എന്നും പുതിയ വിമാനത്താവളങ്ങൾക്ക് പോയിന്റ് ഓഫ് കോൾ നൽകാനാവില്ല എന്നുമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം മുടക്ക് ന്യായം പറയുന്നത്. അതേസമയം വൻ നഗരങ്ങളിലല്ലാത്ത ഒട്ടേറെ വിമാനത്താവളങ്ങൾക്കും കണ്ണൂരിന് ശേഷം മാത്രം പ്രവർത്തനം തുടങ്ങിയവയ്ക്കും പോയിന്റ് ഓഫ് കോൾ നല്‍കിയിട്ടുമുണ്ട്. കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കിയാൽ കടന്നുപോകുന്നത്. വലിയ വിമാനങ്ങള്‍ക്ക് സുഗമമായി സര്‍വീസ് നടത്താനുള്ള സൗകര്യമുള്ള കണ്ണൂർ വിമാനത്താവളം വഴി ഇതിനോടകം 60 ലക്ഷം യാത്രക്കാർ യാത്ര ചെയ്തു കഴിഞ്ഞു. കൂടുതല്‍ സര്‍വ്വീസുകള്‍…
യൂണിയൻ കോപ്: ബാക് ടു സ്കൂൾ നറുക്കെടുപ്പിൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചു
യൂണിലിവറിനൊപ്പം യൂണിയൻ കോപ് സംഘടിപ്പിച്ച ബാക് ടു സ്കൂൾ പ്രചാരണപദ്ധതിയുടെ വിജയികളെ പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ നറുക്കെടുപ്പിൽ വിജയികളായി. അൽ വർഖാ സിറ്റി മാളിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് വിജയികളെ പ്രഖ്യാപിച്ചത്. ദുബായ് ഇക്കണോമി ആൻഡ് ടൂറിസം വകുപ്പിൽ നിന്നുള്ള പ്രതിനിധികളും ഭാഗമായി. ഗ്രാൻഡ് പ്രൈസായ ടെസ്ല കാർ അറബ് പൗരനാണ് ലഭിച്ചത്. ഇതിന് പുറമെ 17 പേർക്ക് കൂടെ സമ്മാനങ്ങൾ നേടാനായി. ഐപാഡ്, 1000 ദിർഹത്തിന്റെ ഷോപ്പിങ് വൗച്ചറുകൾ എന്നിവയും സമ്മാനമായി നൽകി.
വെളുക്കുവോളം കാവൽ നിന്ന ആനയും കുഞ്ഞിനെ മാറോടണച്ച സൈനികനും; ചൂരൽമലയെ ചേർത്തുപിടിച്ച് നടുമുറ്റം ഓണക്കള മത്സരം
വയനാട് ചൂരൽമലയിലെ നൊമ്പരക്കാഴ്ചകളെ കളത്തിൽ ചിത്രീകരിച്ച് നടുമുറ്റം ഓണക്കള മത്സരം.മാനവീയ കേരളം വയനാടിനൊപ്പം എന്ന ആശയത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. നിരവധി ടീമുകൾ പങ്കെടുത്ത മത്സരത്തിൽ വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ രാത്രിയിൽ കുടുംബത്തിനു കാവൽ നിന്ന ആനയും കുഞ്ഞിനെ ശരീരത്തിലേക്ക് ചേർത്തുകെട്ടിയ സൈനികനുമടക്കം കളങ്ങളിൽ നിറഞ്ഞു. പൂക്കളോടൊപ്പം പുനരുപയോഗ വസ്തുക്കൾ കൂടി ഉൾപ്പെടുത്തിയാണ് മത്സരം നിശ്ചയിച്ചത്. പുനരുപയോഗ വസ്തുക്കളുപയോഗിച്ചുള്ള ഓണക്കളം കാഴ്ചക്കാരിലും വ്യത്യസ്ത അനുഭവമാണ് സൃഷ്ടിച്ചത്. അവസാന വർഷ ഓണത്തോടനുബന്ധിച്ചും നടുമുറ്റം ഇതേ മാതൃകയിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. ഓണാഘോഷത്തിനായി ലഭിച്ച സ്പോൺസർഷിപ്പ് തുകയിലൊരു ഭാഗം നടുമുറ്റം വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറും. മത്സരത്തിൽ എം എ എം ഒ അലുംനി ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവോണം സഖി ടീം രണ്ടാം സ്ഥാനവും മുശെരി ടീം മൂന്നാംസ്ഥാനവും നേടി. സയൻസ് എജ്യുക്കേഷൻ സെൻ്റർ മുഖ്യ പ്രായോജകരായി ഏഷ്യൻടൌണിലെ ഗ്രാൻ്റ്മാൾ ഹൈപ്പർ…
‘പ്രവാചകൻ സമർപ്പിച്ചത് സമ്പൂർണ്ണ ജീവിത മാതൃക’
ദോഹ: ആത്മീയ-ധാർമിക രംഗങ്ങളിൽ മാത്രമല്ല, സാമൂഹിക-രാഷ്ട്രീയ പ്രതിസന്ധികളെയും വെല്ലുവിളികളെയും തന്ത്രപരമായി സമീപിക്കുന്നതിലും അതിജീവിക്കുന്നതിലും മുഹമ്മദ് നബിയുടെ ജീവിതം മാതൃകയാണെന്ന് അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതസഭ അംഗം ഹുസൈൻ കടന്നമണ്ണ അഭിപ്രായപ്പെട്ടു. സെൻ്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) മദീന ഖലീഫ സോൺ സംഘടിപ്പിച്ച ‘ഇത്തിബാഉ റസൂൽ’ സംഗമത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. “ഇത്തിബാഉ റസൂൽ” എന്ന വിഷയത്തിൽ സി.ഐ.സി കേന്ദ്ര സമിതിയംഗം ഷാജഹാൻ മുണ്ടേരി സംസാരിച്ചു. പ്രവാചക മൂല്യങ്ങളും അധ്യാപനങ്ങളും ജീവിതത്തിൽ പ്രയോഗവൽകരിച്ചുകൊണ്ടും വൈജ്ഞാനികമായി കരുത്താർജിച്ചുകൊണ്ടുമാണ് പ്രവാചകനെതിരായ വിമർശനങ്ങളെ വിശ്വാസികൾ നേരിടേണ്ടതെന്ന് “പ്രവാചക വിമർശനം – ഉമ്മത്തിന്റെ ബാധ്യത” എന്ന വിഷയമവതരിപ്പിച്ച അൻവർ അലി ഹുദവിയും ഖത്തർ കേരള ഇസ്‌ലാഹി സെന്റർ പ്രസിഡൻ്റ് കെ.ടി ഫൈസൽ മൗലവിയും പറഞ്ഞു. സി.ഐ.സി മദീന ഖലീഫ സോൺ വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് സ്വാഗതവും മുജീബ് റഹ്‌മാൻ…
വെസ്റ്റ് ബാങ്കിലെ അൽ ജസീറയുടെ ഓഫീസ് ഇസ്രായേൽ സൈന്യം റെയ്ഡ് ചെയ്തു; 45 ദിവസത്തേക്ക് അടച്ചുപൂട്ടാൻ ഉത്തരവിട്ടു
ദോഹ (ഖത്തര്‍): അധിനിവേശ വെസ്റ്റ് ബാങ്കിലെ റമല്ലയിലുള്ള തങ്ങളുടെ ഓഫീസ് ഞായറാഴ്ച ഇസ്രായേൽ സൈന്യം റെയ്ഡ് ചെയ്യുകയും 45 ദിവസത്തെ അടച്ചുപൂട്ടൽ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതായി ഖത്തരി ബ്രോഡ്കാസ്റ്റർ അൽ ജസീറ പറഞ്ഞു. ഇസ്രായേലിനുള്ളിൽ ചാനൽ പ്രവർത്തിക്കുന്നത് നിരോധിച്ച് നാല് മാസത്തിന് ശേഷം രാജ്യത്തെ അൽ ജസീറ മാധ്യമ പ്രവർത്തകരുടെ പ്രസ് ക്രെഡൻഷ്യലുകൾ റദ്ദാക്കുന്നതായി ഇസ്രായേൽ സർക്കാർ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. “അൽ ജസീറ 45 ദിവസത്തേക്ക് അടച്ചിടാൻ കോടതി വിധിയുണ്ട്,” ഒരു ഇസ്രായേൽ സൈനികൻ അൽ ജസീറയുടെ വെസ്റ്റ് ബാങ്ക് ബ്യൂറോ ചീഫ് വാലിദ് അൽ-ഒമാരിയോട് പറഞ്ഞതായി തത്സമയം സംപ്രേക്ഷണം ചെയ്ത സംഭാഷണം ഉദ്ധരിച്ച് നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്തു. കനത്ത ആയുധധാരികളും മുഖംമൂടി ധരിച്ചതുമായ സൈനികർ ഓഫീസിലേക്ക് പ്രവേശിച്ച് എല്ലാ ക്യാമറകളും എടുത്ത് ഈ നിമിഷം ഓഫീസിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടതായി അല്‍ ജസീറ പറഞ്ഞു.…
കൊല്ലം പ്രവാസി അസോസിയേഷൻ പായസമത്സരം സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസോസിയേഷൻ പൊന്നോണം 2024 ഓണാഘോഷത്തിന്റെ ഭാഗമായി സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി. എ ആസ്ഥാനത്തു വച്ച് സംഘടിപ്പിച്ച പായസ മത്സരത്തിൽ മെറീന വിനീത് (ഒന്നാം സ്ഥാനം), ജയലക്ഷ്‍മി ജയകുമാർ (രണ്ടാം സ്ഥാനം) , ഡോ. എലിസബത്ത് പ്രിൻസ് (മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉത്‌ഘാടനം ചെയ്‌ത പരിപാടി സൽമാനിയ ഏരിയ പ്രസിഡന്റ് ജയകുമാർ അദ്ധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി ജിബി ജോൺ സ്വാഗതവും ട്രെഷറർ സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ , ട്രെഷറർ മനോജ് ജമാൽ , വൈ . പ്രസിഡന്റ് കോയിവിള മുഹമ്മദ് , സെക്രെട്ടറിമാരായ അനിൽ കുമാർ , രജീഷ് പട്ടാഴി , അസ്സി . ട്രെഷറർ കൃഷ്ണകുമാർ , മുൻ സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ നിസാർ കൊല്ലം ,…