ദോഹ: ഡോ. എബ്രഹാം പെരുമാള്‍ ഫിലിപ്പിന് യു.കെ.പാര്‍ലമെന്റ് അവാര്‍ഡ് . കാര്‍ഡിയോതൊറാസിക്, വാസ്‌കുലര്‍ സര്‍ജറി വിഭാഗങ്ങളിലെ ശ്രദ്ധേയ പ്രവര്‍ത്തനങ്ങളടക്കം വൈദ്യശാസ്ത്ര രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഒക്ടോബര്‍ 8 ന് യു.കെ. പാര്‍ലമെന്റില്‍ നടക്കുന്ന ഇന്തോ യുകെ ബിസിനസില്‍മീറ്റിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ ബ്രിട്ടീഷ് എം.പി. പത്മശ്രീ ബോബ് ബ്‌ളാക് മാന്‍ പുരസ്‌കാരം സമ്മാനിക്കും. ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ശീല ഫിലിപ്പോസിന്റേയും അബ്രഹാം ഫിലിപ്പിന്റേയും മകനായ ഡോ. എബ്രഹാം പെരുമാള്‍ ഫിലിപ്പ് ഖത്തറിലാണ് പ്‌ളസ് ടു വരെ പഠിച്ചത്. 10, 12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയ അദ്ദേഹത്തെ ദോഹ ഇമ്മാനുവല്‍ മാര്‍ത്തോമ്മാ ക്രിസ്ത്യന്‍ ചര്‍ച്ച്, പള്ളിയിലെ വിദ്യാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ സ്‌കോറര്‍ എന്ന നിലയില്‍ രണ്ട് വര്‍ഷങ്ങളിലും സ്വര്‍ണ്ണ മെഡലുകള്‍ നല്‍കി ആദരിച്ചിരുന്നു. 2019 ല്‍ അമൃത സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നും…
Category: GULF
മക്കയിലും സൗദി അറേബ്യയുടെ മറ്റു പ്രദേശങ്ങളിലും കനത്ത മഴ മുന്നറിയിപ്പ് നല്‍കി സൗദി സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റ്
റിയാദ്: സൗദി അറേബ്യയിലെ മക്ക ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് സൗദി സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെൻ്റ് മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച മുതൽ ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അൽ-ജുമും, മെയ്‌സാൻ, തായിഫ്, അദം, അൽ-അർദിയാത്ത്, അൽ-കാമിൽ എന്നിവിടങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ, പ്രാദേശിക കാലാവസ്ഥാ അപ്‌ഡേറ്റുകൾ പിന്തുടരാനും അധികാരികളുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ആവശ്യപ്പെട്ടു. നജ്‌റാൻ, മദീന മേഖലകളിൽ നേരിയതോ മിതമായതോ ആയ മഴയും അൽ-ബഹ, അസീർ, ജസാൻ എന്നിവിടങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്ന് സിവിൽ ഡിഫൻസ് പ്രവചിക്കുന്നു. കാലാവസ്ഥാ മുന്നറിയിപ്പിൻ്റെ വെളിച്ചത്തിൽ, സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരാനും താഴ്‌വരകളും താഴ്ന്ന പ്രദേശങ്ങളും പോലുള്ള വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കാനും സിവിൽ ഡിഫൻസ് താമസക്കാരോട് അഭ്യർത്ഥിച്ചു. സുരക്ഷാ മാർഗനിർദേശങ്ങൾക്കായി മഴക്കാലത്ത് മാധ്യമങ്ങളിലൂടെയും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലൂടെയും പ്രക്ഷേപണം ചെയ്യുന്ന…
എക്സ്പാറ്റ്സ് സ്പോര്‍ട്ടീവിന് ഐ.എസ്.സി അംഗീകാരം
ഖത്തര്‍: എക്സ്പാറ്റ്സ് സ്പോര്‍ട്ടീവിന് ഇന്ത്യന്‍ എമ്പസിക്ക് കീഴിലെ അപക്സ് ബോഡിയായ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ ഔദ്യോഗിക അംഗീകാരം. വര്‍ഷങ്ങളായി ഖത്തര്‍ പ്രവാസികള്‍ക്കിടയില്‍ പുതിയൊരു കായിക സംസ്കാരം വളര്‍ത്തിയെടുക്കാന്‍ പ്രവര്‍ത്തിച്ച് വരികയാണ് എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ്. എല്ലാ വര്‍ഷവും ദേശീയ കായിക ദിനത്തോടനുബന്ധിച്ച് അത്‌ലറ്റിക്സും ഗെയിംസും ഉള്‍പ്പെടുത്തി ഖത്തറിലെ ഏറ്റവും വലിയ പ്രവാസി കായിക മേളയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് വിജയകരമായി നടത്തി വരുന്നു. വേള്‍ഡ് മാസ്റ്റേര്‍സ് ടൂര്‍ണ്ണമെന്റടക്കമുള്ളവയിലേക്ക് മെഡലിസ്റ്റുകളെ സംഭാവന ചെയ്യാന്‍ ഇതിന് സാധിച്ചിട്ടുണ്ട്. കൂടാതെ, വര്‍ഷം തോറും വെയ്റ്റ് ലോസ് ചലഞ്ച്, വിവിധ കായിക ടൂര്‍ണ്ണമെന്റുകള്‍ ഒക്കെ സംഘടിപ്പിച്ച് വരുന്നു. കായിക രംഗത്തെ സ്തുത്യര്‍ഹ സേവനത്തിനുള്ള അംഗീകാരമാണ് ഈ ഔദ്യോഗിക അംഗീകാരം. ഐ.സി.സിയില്‍ വച്ച് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എമ്പസി ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ദിനകറില്‍ നിന്ന് എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ എ.ആര്‍…
മലപ്പുറം ജില്ലയെ ഒറ്റുകൊടുക്കുന്ന ഉദ്യോഗസ്ഥ ശ്രമങ്ങളെ ചെറുക്കണം: പ്രവാസി വെൽഫെയർ മലപ്പുറം
കേരളത്തിനകത്ത് മത സൗഹാർദ്ദത്തിലും സമാധാനത്തിലും സാഹോദര്യത്തിലും ഏറെ പാരമ്പര്യമുള്ള മലപ്പുറം ജില്ലയെ മന:പൂർവ്വം കുറ്റകൃത്യങ്ങളുടെ ഹബ്ബാക്കി മാറ്റാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചതിനെതിരെ നടപടികളുണ്ടാവണമെന്ന് പ്രവാസി വെൽഫെയർ മലപ്പുറം ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയിലെ ജില്ലാ – മണ്ഡലം ഭാരവാഹികളെ സംഘടിപ്പിച്ച് ‘ഓണക്കൂട്ട് 2024 ‘ എന്ന പേരിൽ നടത്തിയ നേതൃസംഗമം നേതൃ സംഗമം സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലയെ മനപൂർവ്വം കരിവാരിത്തേക്കാൻ സംസ്ഥാനത്തിൻ്റെയും ജില്ലയുടെയും ക്രമസമാധാന ചുമതലയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ തന്നെ ശ്രമിച്ചു എന്ന വാർത്തകൾ തെളിവു സഹിതം പുറത്തു വന്നത് ഏറെ ഭീതിപ്പെടുത്തുന്നതാണ്. ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൃത്യമായ സ്വതന്ത്ര അന്വേഷണങ്ങളുണ്ടാവണമെന്നും ആരോപണ വിധേയരുടെ ഉദ്യോഗകാലത്ത് രേഖപ്പെടുത്തപ്പെട്ടിട്ടുള്ള കുറ്റ കൃത്യങ്ങളുടെയും കസ്റ്റഡി മരണങ്ങളുടേയുമുൾപ്പെടെയുള്ള പുനരന്വേഷണങ്ങൾ നടക്കേണ്ടതുണ്ടെന്നും സംഗമത്തില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു. പ്രവാസി വെൽഫെയർ ജില്ലാ പ്രസിഡൻ്റ്…
പ്രവാസി വെല്‍ഫെയര്‍ – അപ്സ്കില്ലിംഗ് പ്രോഗ്രാം
പ്രവാസി വെല്‍ഫെയര്‍ മാനവ വിഭവ ശേഷി വകുപ്പിന്റെ കീഴില്‍ തൊഴില്‍ രംഗത്തെ അഭിവൃദ്ധിക്കും വ്യക്തിത്വ വികാസത്തിനും വേണ്ടി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന അപ്സ്കില്ലിംഗ് പ്രോഗ്രാമിന്റെ ഭാഗമായി എക്സല്‍ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. രണ്ടാഴ്ചകളിലായി നടന്ന പരിശീലന പരിപാടിയില്‍ എക്സലിന്റെ പ്രായോഗികതകളും അടിസ്ഥാന പാഠങ്ങളും പകര്‍ന്നു നല്‍കി. കരിയര്‍ വിദഗ്ദന്മാരായ മന്‍സൂര്‍ അലി, ഹനീഫ് ഹുദവി എന്നിവര്‍ ശില്പശാലക്ക് നേതൃത്വം നല്‍കി. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സാദിഖലി സി സമാപന സംഗമം ഉദ്ഘാടനം ചെയ്തു. പരിശീലകര്‍ക്കുള്ള ഉപഹാരം കൈമാറി. പ്രവാസി വെല്‍ഫെയര്‍ എഛ്. ആര്‍. ഡി വിംഗ് കണ്‍വീനര്‍ മുനീഷ് എ.സി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഹമ്മദ് ഷാഫി, സംസ്ഥാന കമ്മറ്റിയംഗങ്ങളായ അബ്ദുല്‍ ഗഫൂര്‍ എ.ആര്‍, മുഹമ്മദ് റാഫി എന്നിവര്‍ സംബന്ധിച്ചു. ക്യാമ്പ് കണ്‍വീനര്‍ റാദിയ അബ്ദുറസാഖ് സ്വാഗതവും എഛ്. ആര്‍. ഡി വിംഗ് കോഡിനേറ്റര്‍…
ഡോ. അബ്ദുറഹ്‌മാന് യാത്രയയപ്പ് നൽകി
ദോഹ: 26 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഡോ. അബ്ദുറഹ്‌മാൻ എലിക്കോട്ടിലിന് സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) ബിൻ ഉംറാൻ യൂണിറ്റ് യാത്രയയപ്പ് നൽകി. ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ പീഡിയാട്രിക് വിഭാഗത്തിൽ 16 വർഷം സേവനമനുഷ്ഠിച്ച അദ്ദേഹം, സാമൂഹിക പ്രവർത്തന രംഗത്ത് സജീവമായിരുന്നു. യൂനിറ്റ് പ്രസിഡണ്ട് അബ്ദുറഹ്‌മാൻ പി.പി ഉപഹാരം സമ്മാനിച്ചു. സെക്രട്ടറി അബ്ദുല്ലത്തീഫ്, വൈസ് പ്രസിഡന്റ് ഉനൈസ് മലോൽ, അബൂബക്കർ സി, മദീന ഖലീഫ സോൺ വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ തുടങ്ങിയവർ സംബന്ധിച്ചു.
കൊല്ലം ജില്ലാ ജനപ്രതിനിധികൾ കെ.പി.എ ആസ്ഥാനം സന്ദർശിച്ചു
ബഹ്റൈന്‍: ബഹ്‌റൈനിൽ സന്ദർശനത്തിന് എത്തിയ കൊല്ലം ലോക്‌സഭാ അംഗം എൻ.കെ. പ്രേമചന്ദ്രനും, കരുനാഗപ്പള്ളി നിയമസഭാ അംഗം സി.ആർ. മഹേഷും കൊല്ലം പ്രവാസി അസ്സോസിയേഷൻ ആസ്ഥാനം സന്ദർശിച്ചു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരുവരെയും പൊന്നാട അണിയിച്ചു ആദരിച്ചു. പ്രവാസികളുടെ ക്ഷേമത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായ സഹകരണങ്ങളും, അസ്സോസിയേഷനു ആശംസകളും നേരുന്നുവെന്നു മറുപടി പ്രസംഗത്തിൽ എൻ.കെ. പ്രേമചന്ദ്രനും, സി.ആർ. മഹേഷും പറഞ്ഞു. കെ. പി. എ മുൻ പ്രസിഡന്റ് നിസാർ കൊല്ലം കെ. പി. എ സുവനീർ വിളക്കുമരം അതിഥികൾക്ക് കൈമാറി. ഗഫൂർ കൈപ്പമംഗലം, റഹിം വാവക്കുഞ്ഞു എന്നിവർ ആശംസകൾ അറിയിച്ചു. യോഗത്തിനു ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും, ട്രെഷറർ മനോജ് ജമാൽ നന്ദിയും അറിയിച്ചു . സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ കോയിവിള മുഹമ്മദ്, അനിൽകുമാർ, രജീഷ് പട്ടാഴി, കൃഷ്ണകുമാർ എന്നിവർ…
12 വർഷങ്ങള്‍ക്കു ശേഷം സൗദി അറേബ്യ സിറിയയിൽ എംബസി വീണ്ടും തുറന്നു
റിയാദ്: സിറിയൻ ആഭ്യന്തര യുദ്ധത്തെ തുടർന്ന് 12 വർഷമായി അടച്ചുപൂട്ടിയ സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിൽ സൗദി അറേബ്യ (കെഎസ്എ) എംബസി വീണ്ടും തുറന്നു. ദമാസ്‌കസിലെ എംബസി ആസ്ഥാനത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ സൗദി അറേബ്യയുടെ സിറിയയിലെ എംബസിയുടെ ചാർജ് ഡി അഫയേഴ്‌സ് അബ്ദുല്ല അൽ-ഹരീസ് ആണ് ഇക്കാര്യം അറിയിച്ചത്. ദമാസ്‌കസിലെ എംബസി വീണ്ടും തുറക്കുന്നത് ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ബന്ധത്തിൻ്റെ ചരിത്രത്തിലെ സുപ്രധാന നിമിഷമാണെന്ന് അൽ ഹരീസ് പറഞ്ഞതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള എംബസിയുടെ പ്രതിബദ്ധതയും അതിലെ ജീവനക്കാരുടെ സമർപ്പണവും അദ്ദേഹം ആവർത്തിച്ചു. ചടങ്ങിൽ നിരവധി മന്ത്രിമാർ, മുതിർന്ന സിറിയൻ സർക്കാർ ഉദ്യോഗസ്ഥർ, ഡമാസ്‌കസ് അംഗീകൃത നയതന്ത്ര സേനാംഗങ്ങൾ, വിശിഷ്ട വ്യക്തികളും, ബുദ്ധിജീവികളും സമ്മേളനത്തിൽ പങ്കെടുത്തു. ഈ വർഷം മെയ് മാസത്തിൽ സൗദി അറേബ്യ…
സൗദി അറേബ്യ ഇന്ത്യയിലേക്ക് പുതിയ ഷിപ്പിംഗ് റൂട്ട് ആരംഭിച്ചു
റിയാദ് : ചെങ്കടലിലെ ജിദ്ദ ഇസ്‌ലാമിക് തുറമുഖത്തെ ഇന്ത്യയിലെ മുന്ദ്ര, നവ ഷെവ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ ഷിപ്പിംഗ് റൂട്ട് സൗദി അറേബ്യ ആരംഭിച്ചു. സെപ്തംബർ മുതലാണ് കിംഗ്ഡംസ് പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ടിൻ്റെ (പിഐഎഫ്) അനുബന്ധ സ്ഥാപനമായ ഫോക്ക് മാരിടൈം സർവീസസ് നടത്തുന്ന ഈ പുതിയ സേവനം. ഇന്ത്യയിൽ നിന്നുള്ള ഉപഭോക്തൃ ചരക്കുകളുടെയും പെട്രോകെമിക്കൽസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെയും നീക്കം സുഗമമാക്കുന്നതിലൂടെ ഈ സേവനം വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തും. തങ്ങളുടെ കപ്പൽ വിന്യസിക്കുന്നതിനു പുറമേ, ഒമാനിലെ അസൈദുമായി ഒരു വെസൽ ഷെയറിംഗ് കരാറിലും (വിഎസ്എ) ഫോക്ക് മാരിടൈം ഒപ്പു വെച്ചിട്ടുണ്ട്. ഇത് പുതിയ റൂട്ടില്‍ ഒരു കപ്പൽ വിന്യസിക്കും. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ‘സുഹൃത് ബന്ധത്തിന്റെ’ വളർച്ചയെ പ്രതിനിധീകരിക്കുന്നതാണ് പുതിയ പാതയെന്ന് കമ്പനി പ്രസ്താവനയിൽ പറയുന്നു. ഈ പുതിയ സേവനം സൗദി അറേബ്യയും ഇന്ത്യയും…
‘മൊഴി’ ചൊല്ലാന്‍ ഭര്‍ത്താവിനു മാത്രമല്ല ഭാര്യക്കും അവകാശമുണ്ട്: ദുബായ് രാജകുമാരി ഭര്‍ത്താവിനെ ‘മൊഴി’ ചൊല്ലി; ഡിവോഴ്സ് എന്ന പേരില്‍ പെര്‍ഫ്യൂമും പുറത്തിറക്കി
ദുബായ് : ദുബായ് ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ മകളും ദുബായ് രാജകുമാരിയുമായ ഷെയ്ഖ മഹ്‌റ അൽ മക്തൂം തൻ്റെ ബ്രാൻഡായ മഹ്‌റ എം1 എന്ന പേരിൽ “ഡിവോഴ്‌സ്” എന്ന പേരിൽ പുതിയ സുഗന്ധദ്രവ്യങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു . ഇൻസ്റ്റാഗ്രാമിൽ, 30 കാരിയായ രാജകുമാരി പെർഫ്യൂമിൻ്റെ ടീസർ പങ്കിട്ടിട്ടുണ്ട്. അതിൽ ‘വിവാഹമോചനം’ എന്ന വാക്ക് ആലേഖനം ചെയ്ത ഒരു കറുത്ത കുപ്പി അവതരിപ്പിക്കുന്നു. പൊട്ടിയ ഗ്ലാസ്, കറുത്ത പൂക്കൾ, കറുത്ത പാന്തർ എന്നിവയുടെ നാടകീയമായ ചിത്രങ്ങൾ ടീസർ വീഡിയോ കാണിക്കുന്നു. “ഉടൻ വരുന്നു” എന്നായിരുന്നു പോസ്റ്റ്. ഷെയ്ഖ മഹ്‌റ തൻ്റെ ഭർത്താവിനെ ഇൻസ്റ്റാഗ്രാമിൽ പരസ്യമായി വിവാഹമോചനം ചെയ്ത് ആഴ്ചകൾക്ക് ശേഷമാണ് ഇത്. “പ്രിയ ഭർത്താവേ, നിങ്ങൾ മറ്റ് കൂട്ടാളികളുമായി തിരക്കിലായതിനാൽ, ഞങ്ങളുടെ വിവാഹമോചനം ഞാൻ ഇതിനാൽ പ്രഖ്യാപിക്കുന്നു. ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ…