ദോഹ: ചലച്ചിത്ര മേഖലയിലെ സ്ത്രീകളനുഭവിക്കുന്ന പ്രശ്നങ്ങളെ അനാവരണം ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിൽ നടുമുറ്റം ഖത്തർ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് , പ്രവാസം പ്രതികരിക്കുന്നു എന്ന തലക്കെട്ടോടെ നുഐജയിലെ പ്രവാസി വെൽഫെയർ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. കലാ സാംസ്കാരിക മേഖലയിൽ വിപ്ലവങ്ങൾ സൃഷ്ടിക്കാനും ആഗോള തലത്തിൽ നവോത്ഥാന ചിന്തകൾ കൊണ്ടുവരാനും സിനിമകൾ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നിരിക്കെ സിനിമാ മേഖലയിൽ നിന്ന് ഇത്തരം വാർത്തകൾ പുറത്തു വരുന്നത് നിരാശയുണ്ടാക്കുന്നുണ്ട് . തൊഴിലിടങ്ങൾ സ്ത്രീ സൌഹൃദമായിരിക്കണം. നീതി ലഭ്യമാകുന്നിടത്ത് ആൺ പെൺ വ്യത്യാസങ്ങളുണ്ടാവാൻ പാടില്ല. സ്ത്രീകൾ തൊഴിലിടങ്ങളിൽ പാർശ്വവത്കരിക്കപ്പെടുന്നതും വേതനത്തിൻ്റെ കാര്യത്തിലടക്കം വിവേചനം നേരിടുന്നതും മറച്ചു വെക്കാൻ പറ്റാത്ത യാഥാർത്ഥ്യങ്ങളാണെന്നും അത് ഇല്ലാതാവേണ്ട സാഹചര്യങ്ങൾ സർക്കാർ സംവിധാനങ്ങളടക്കം ഒരുക്കേണ്ടതുണ്ട്. വളർന്നു വരുന്ന മക്കളെ അരുതായ്മകളോട് പ്രതികരിക്കാൻ പ്രാപ്തമാക്കേണ്ടതുണ്ട്.സിനിമ മാറ്റി നിർത്തേണ്ട കലയല്ലെന്നും…
Category: GULF
600 ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്
പച്ചക്കറി, പഴം, പാൽ ഉൽപ്പന്നങ്ങൾ മാംസം, സുഗന്ധവ്യജ്ഞനങ്ങൾ, അരി, വെളിച്ചെണ്ണ തുടങ്ങിയവയ്ക്ക് കിഴിവ് ലഭിക്കും ദുബൈ: സെപ്റ്റംബർ മാസം എട്ട് പുതിയ പ്രൊമോഷനൽ ക്യാംപെയിനുകൾ അവതരിപ്പിച്ച് യൂണിയൻ കോപ്. ഇതിലൂടെ 70% വരെ കിഴിവ് നേടാനാകും. നിലവിലുള്ള ക്യാംപെയിനുകൾക്ക് പുറമെയാണിത്. സെപ്റ്റംബർ ഒന്ന് മുതൽ തന്നെ കിഴിവുകൾ ലഭ്യമാകും. ഉയർന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കിഴിവ് നൽകുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ഓഫറുകൾ. ഏതാണ്ട് 600 ഉൽപ്പന്നങ്ങൾക്ക് കിഴിവ് ലഭ്യമാണ്. പച്ചക്കറി, പഴം, പാൽ ഉൽപ്പന്നങ്ങൾ മാംസം, സുഗന്ധവ്യജ്ഞനങ്ങൾ, അരി, വെളിച്ചെണ്ണ തുടങ്ങിയവയ്ക്ക് കിഴിവ് ലഭിക്കും. സ്മാർട്ട് സ്റ്റോർ, ആപ്പ് എന്നിവയിലൂടെയുള്ള ഓർഡറുകൾക്കും കിഴിവുണ്ട്.
ദുബായ് ലാൻഡിലെ റുകാൻ കമ്മ്യൂണിറ്റിയിൽ യൂണിയൻ കോപ് ശാഖ തുടങ്ങും
കോണ്ടിനെന്റൽ ഇൻവെസ്റ്റ്മെന്റ്സ് എൽഎംഡി എൽഎൽസിയുമായി ചേർന്നാണ് പദ്ധതി. ദുബായ് ലാൻഡിലെ വാദി അൽ സഫയിൽ റുകാൻ റെസിഡെൻഷ്യൽ കമ്മ്യൂണിറ്റിയിൽ പുതിയ ബ്രാഞ്ച് തുടങ്ങാൻ ധാരണയിലെത്തി യൂണിയൻ കോപ്. കോണ്ടിനെന്റൽ ഇൻവെസ്റ്റ്മെന്റ്സ് എൽഎംഡി എൽഎൽസിയുമായി ചേർന്നാണ് പദ്ധതി. യൂണിയൻ കോപ് സിഇഒ മുഹമ്മദ് അൽ ഹഷെമി, എൽഎംഡി മാനേജിങ് പാർട്ണർ ഹമദ് അൽ അബ്ബാർ എന്നിവർ ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. 21,000 ചതുരശ്രയടിയിലാണ് പുതിയ ശാഖ.
പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ലാ നേതൃസംഗമം സംഘടിപ്പിച്ചു
പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നേതൃസംഗമം സംഘടിപ്പിച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രമോഹൻ സംഗമം ഉദ്ഘാടനം ചെയ്തു. വര്‍ത്തമാന കാലത്ത് ജനപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തിയും അതിൽ ഓരോ ഘടകങ്ങളും നിർവഹിക്കേണ്ട പങ്കാളിത്തത്തെക്കുറിച്ചും പ്രവാസ ലോകത്തെ ഇടപെടലുകളെ കുറിച്ചും പൊതു പ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ജില്ലാ പ്രസിഡണ്ട് ആരിഫ് വടകര അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് കൊണ്ട് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ നൗഷാദ് പാലേരി, സൈനുദ്ദീന്‍ ചെറുവണ്ണൂര്‍, റാസിഖ് നാരങ്ങോളി എന്നിവര്‍ സംസാരിച്ചു. ജില്ലാ ഭാരവാഹികള്‍, വിവിധ മണ്ഢലങ്ങളിലെ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി നജ്മല്‍ തുണ്ടിയില്‍, ട്രഷറര്‍ അംജദ് കൊടുവള്ളി ജില്ലാകമ്മറ്റിയംഗങ്ങളായ മുഹ്സിന്‍ ഓമശ്ശേരി, അസ്‌ലം വടകര എന്നിവര്‍ നേതൃത്വം നല്‍കി.
ഇന്ത്യക്ക് പുറത്ത് ആദ്യമായി ദുബൈയില്‍ സിബിഎസ്ഇ റീജിയണൽ ഓഫീസ് ആരംഭിച്ചു
ദുബൈ: യുഎഇയിലെ ഇന്ത്യൻ വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ചരിത്രപരമായ നീക്കത്തിൽ, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ഇന്ത്യക്ക് പുറത്ത് അതിൻ്റെ ആദ്യത്തെ റീജിയണൽ ഓഫീസും (ആർഒ) സെൻ്റർ ഓഫ് എക്സലൻസും (സിഒഇ) ദുബായിൽ ആരംഭിച്ചു. സിബിഎസ്ഇ ഉദ്യോഗസ്ഥർ, ദുബായിലെ ഇന്ത്യൻ മിഷൻ പ്രതിനിധികൾ, ദുബായിലെയും നോർത്തേൺ എമിറേറ്റിലെയും 78 സ്‌കൂളുകളിൽ നിന്നുള്ള പ്രിൻസിപ്പൽമാർ എന്നിവർ അദ്ധ്യാപക ദിനത്തിൽ പ്രത്യേക ഓറിയൻ്റേഷൻ സെഷനോടെയാണ് ഈ നാഴികക്കല്ല് അടയാളപ്പെടുത്തിയത്. പുതിയ ഓഫീസിൻ്റെ ലക്ഷ്യങ്ങൾ, വ്യാപ്തി, മേഖലയിൽ പ്രതീക്ഷിക്കുന്ന സ്വാധീനം എന്നിവ ചർച്ച ചെയ്യുന്നതിനുള്ള ഒരു വേദി സെഷൻ നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി 2024 ഫെബ്രുവരി 13 ന് യുഎഇ സന്ദർശന വേളയിൽ ദുബായിൽ CBSE RO & CoE തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ഈ ഓഫീസിൻ്റെ പ്രവർത്തനങ്ങൾ 2024 ജൂലൈ 2 ന് ദുബായിലെ കോൺസുലേറ്റ് ജനറലിൽ…
ദുബായില്‍ 725 മീറ്റർ ഉയരത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവർ ‘ബുര്‍ജ് അസീസി’
ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (യുഎഇ) പ്രമുഖ സ്വകാര്യ ഡെവലപ്പർമാരായ അസീസി ഡെവലപ്‌മെൻ്റ്‌സ് ദുബായിലെ ഷെയ്ഖ് സായിദ് റോഡിലെ ഒരു പ്രധാന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ബുർജ് അസീസിയുടെ ഉയരം പ്രഖ്യാപിച്ചു. 725 മീറ്റർ ഉയരമുള്ള ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറായി മാറും. 131+ നിലകളുള്ള ഈ അംബരചുംബി 2025 ഫെബ്രുവരിയിൽ വിൽപ്പനയ്‌ക്കായി സമാരംഭിക്കും, 2028 ഓടെ പൂർത്തിയാകും. പെൻ്റ്‌ഹൗസുകൾ, അപ്പാർട്ടുമെൻ്റുകൾ, ഹോളിഡേ ഹോമുകൾ എന്നിവ ഉൾപ്പെടുന്ന വസതികളോടൊപ്പം ഏഴ് സാംസ്‌കാരിക തീമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സവിശേഷമായ ഒരു സെവൻ സ്റ്റാർ ഹോട്ടൽ ബുർജ് അസീസിയിലുണ്ടായിരിക്കും. വെൽനസ് സെൻ്ററുകൾ, നീന്തൽക്കുളങ്ങൾ, നീരാവിക്കുളങ്ങൾ, സിനിമാശാലകൾ, ജിമ്മുകൾ, മിനി മാർക്കറ്റുകൾ, റസിഡൻ്റ് ലോഞ്ചുകൾ, കുട്ടികളുടെ കളിസ്ഥലം എന്നിവയും അതിലേറെയും പോലുള്ള നിരവധി സൗകര്യങ്ങളും ഇത് വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, ഷെയ്ഖ് സായിദ് റോഡിലെ ടവർ…
ഐ.സി.സി ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി പ്രവാസി വെല്‍ഫെയര്‍
ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ആസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് പ്രവാസി വെല്‍ഫെയര്‍ പുസ്തകങ്ങൾ നൽകി. അബൂഹമൂറിലെ ഐ.സി.സിയില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍. ചന്ദ്രമോഹന്‍ ഐ.സി.സി പ്രസിഡണ്ട് എ.പി മണികണ്ഠന് പുസ്തകങ്ങള്‍ കൈമാറി. ഐ.സി.സി വൈസ് പ്രസിഡണ്ട് സുബ്രമണ്യ ഹെബ്ബഗലു, ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, സെക്രട്ടറി അബ്രഹാം ജോസഫ്, മാനേജിംഗ് കമ്മറ്റിയംഗങ്ങളായ അര്‍ഷദ് അലി, സജീവ് സത്യശീലന്‍, നന്ദിനി അബ്ബഗൗനി, എം.വി സത്യന്‍, ഗാര്‍ഗിബെന്‍ സത്യ, ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസിഡണ്ടുമാരായ മജീദ് അലി, റഷീദ് അലി, ജനറല്‍ സെക്രട്ടറിമാരായ ഷാഫി മൂഴിക്കല്‍, അഹമ്മദ് ഷാഫി, സംസ്ഥാന കമ്മറ്റിയംഗങ്ങളായ മുഹമ്മദ് റാഫി, റബീഅ് സമാന്‍, ഷുഐബ് അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വയനാട് ദുരിത ബാധിതര്‍ക്കായി അപെക്സ്ബോഡികളുടെ നേതൃത്വത്തില്‍ സമാഹരിക്കുന്ന ദുരിതാശ്വാസ ഫണ്ടിലേക്കുള്ള പ്രവാസി…
അറബി ഭാഷയുടെ പ്രാധാന്യം ഏറി വരുന്നു: ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ : മതപരവും സാംസ്‌കാരികവുമായ സവിശേഷതകള്‍ക്കപ്പുറം തൊഴില്‍ പരവും സാങ്കേതികവുമായ രംഗങ്ങളിലും അറബി ഭാഷയുടെ പ്രാധാന്യം ഏറി വരുന്നതായി ഗവേഷകനും ഗ്രന്ഥകരാരനുമായ ഡോ.അമാനുല്ല വടക്കാങ്ങര അഭുപ്രായപ്പെട്ടു. ഇന്തോ അറബ് ബന്ധം കൂടുതല്‍ ഊഷ്മളവും സുദൃഡവും ആക്കുന്നതില്‍ അറബി ഭാഷക്ക് സുപ്രധാനമായ പങ്കുണ്ടെന്നും ലോക സംസ്‌കാര ത്തിനും വൈജ്ഞാനിക നവോത്ഥാന ത്തിനും സംഭാവന കള്‍ നല്‍കിയ അറബി ഭാഷ, ചരിത്ര പരവും സാഹിത്യ പരവുമായ ഒട്ടേറെ സവിശേഷതകളുള്ള താണെണും അദ്ദേഹം പറഞ്ഞു. വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളേജിലെ അറബിക് ക്‌ളബ്ബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബി ഭാഷയില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് ആഗോളാടിസ്ഥാനത്തില്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങളാണുള്ളതെന്നും ഭാഷാപരിജ്ഞാനം വളര്‍ത്താനും പ്രായോഗിക പരിശീലനത്തിനും അറബി ക്‌ളബ്ബുപോലുള്ള ലഭ്യമായ എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം വിദ്യാര്‍ഥികളെ ആഹ്വാനം ചെയ്തു. ഇന്ത്യയും ഗള്‍ഫ് നാടുകളും തമ്മില്‍ വളരെ ഊഷ്മളമായ ബന്ധ മാണ്…
ഇസ്രായേലി കുടിയേറ്റക്കാർ ഹെബ്രോണിലെ ഇബ്രാഹിമി മസ്ജിദ് ആക്രമിച്ചു
അധിനിവേശ വെസ്റ്റ് ബാങ്കിൽ സ്ഥിതി ചെയ്യുന്ന ഹെബ്രോണിലെ തോറ ആചാരങ്ങൾക്കായി ഉപയോഗിച്ച ഉപകരണങ്ങളുമായി ഇസ്രായേൽ കുടിയേറ്റക്കാർ ഇബ്രാഹിമി പള്ളിയിലേക്ക് ഇരച്ചുകയറുന്നത് പിടിച്ചെടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. റിപ്പോർട്ടുകൾ പ്രകാരം, ഓഗസ്റ്റ് 31 ശനിയാഴ്ച പുലർച്ചെ ഇസ്രായേൽ സൈന്യം പള്ളി അടച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം നടന്നത്. മുസ്ലീം ആരാധകർ പ്രവേശിക്കുന്നത് അവര്‍ തടഞ്ഞിരുന്നു. ഒരു കൂട്ടം ജൂത കുടിയേറ്റക്കാർ അവരുടെ മതപരമായ ആചാരങ്ങൾക്ക് സാധാരണയായി ഉപയോഗിക്കുന്ന പ്രസംഗ പീഠങ്ങളുമായി പള്ളിയിലേക്ക് പ്രവേശിക്കുന്നതായി വൈറല്‍ ഫുട്ടേജില്‍ കാണിക്കുന്നുണ്ട്. ഇബ്രാഹിമി മസ്ജിദ് ആഴത്തിലുള്ള മതപരമായ പ്രാധാന്യമുള്ള സ്ഥലമാണ്, ഇത് സംഘർഷത്തിൻ്റെ കേന്ദ്ര ബിന്ദുവാണ്, പ്രത്യേകിച്ചും ഇസ്രായേൽ സർക്കാർ വെസ്റ്റ് ബാങ്കിൽ ജൂതന്മാർക്കായി അനധികൃത കോളനികൾ നിർമ്മിച്ചതു മുതൽ. അന്താരാഷ്ട്ര നീതിന്യായ കോടതി (ICJ) പ്രകാരം, അധിനിവേശ വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം, ഗാസ മുനമ്പ് എന്നിവിടങ്ങളിലെ ഇസ്രായേലി…
ഗാസയില്‍ ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്ത സംഭവം: ഞങ്ങൾ നിശബ്ദരായിരിക്കില്ലെന്ന് നെതന്യാഹു
ജെറുസലേം: ഗാസ മുനമ്പിലെ ഹമാസ് തുരങ്കത്തിൽ നിന്ന് ആറ് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ഹമാസ് വെടിനിർത്തൽ കരാർ പരാജയപ്പെട്ടതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചതായി പ്രാദേശിക മാധ്യമങ്ങൾ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. എക്‌സിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ പ്രസ്താവനയിൽ, ചർച്ചകൾ നടത്താൻ വിസമ്മതിച്ചതിന് തീവ്രവാദ ഗ്രൂപ്പിനെ നെതന്യാഹു അപലപിക്കുകയും അവരെ ഉത്തരവാദികളാക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഇരകളുടെ കുടുംബങ്ങളോട് അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും ബന്ദികളെ രക്ഷിക്കാനുള്ള ശ്രമത്തിൽ ഇസ്രായേൽ പ്രതിരോധ സേനയെയും (ഐഡിഎഫ്) ഷിൻ ബെറ്റ് സുരക്ഷാ സേവനത്തെയും അഭിനന്ദിക്കുകയും ചെയ്തു. തട്ടിക്കൊണ്ടുപോയവരെ കൊന്നത് ആരായാലും ഞങ്ങൾ അവരെ വേട്ടയാടി പിടിക്കും” അദ്ദേഹം എക്സില്‍ കുറിച്ചു. “ഞങ്ങൾ വിശ്രമിക്കില്ല, ഞങ്ങൾ നിശബ്ദരായിരിക്കില്ല,” ഇസ്രായേൽ പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു. ഹമാസിൻ്റെ പിടിയിലിരിക്കുന്ന ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാനുള്ള ഇസ്രായേലിൻ്റെ പ്രതിബദ്ധത നെതന്യാഹു ആവർത്തിച്ചു പറയുകയും “യഥാർത്ഥ ചർച്ചകളിൽ” ഏർപ്പെടാൻ…