റണ്ണേഴ്സ് ക്ലബുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോൺ ട്രെയിനിങ് റൺ

കൊച്ചി: ഫെബ്രുവരി ഒമ്പതിന് ക്ലിയോ സ്പോർട്സിൻ്റ ആഭിമുഖ്യത്തിൽ നടക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിൻ്റെ മൂന്നാം പതിപ്പിന് മുന്നോടിയായി ട്രെയിനിങ് റൺ സംഘടിപ്പിച്ചു. കൊച്ചിയിലെ പ്രമുഖ ക്ലബായ ഓറഞ്ച് റണ്ണേഴ്സ് ക്ലബുമായി സഹകരിച്ചാണ് ട്രയിനിങ് റൺ നടത്തിയത്. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്ന് ആരംഭിച്ച പത്ത് കിലോ മീറ്റർ റൺ ഓറഞ്ച് റണ്ണേഴ്‌സ് ക്ലബ് പ്രസിഡൻ്റ് രാജൻ കെ.എസ്, വൈസ് പ്രസിഡൻ്റ് കൃഷ്ണപ്രസാദ്, സെക്രട്ടറി അരുൺ കൃഷ്ണൻ, ക്ലിയോ സ്പോർട്സ് ഡയറക്ടർ അനീഷ് പോൾ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിലെ വിവിധ റണ്ണേഴ്സ് ക്ലബുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ട്രയിനിങ് റണ്ണിൽ മുന്നൂറിലധികം പേർ പങ്കെടുത്തു. കൊച്ചിയിലെ ക്ലബുകൾക്ക് പുറമെ കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിൽ നിന്നുള്ള ക്ലബുകളും ട്രെയിനിങ് റണ്ണിൻ്റെ ഭാഗമായി. അസൻ്റ് റണ്ണേഴ്സ്, ബി.ആർ. കെ സൈക്ലിങ് ക്ലബ്, ചെറായ്…

ആവേശം 2024 ൽ മാന്നാർ ലയൺസ് ക്ലബ് ജേതാക്കളായി; ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ അനുമോദിച്ചു

എടത്വ: പ്രൊഫ. ജിം ജേക്കബ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബാള്‍ ടൂർണമെന്റായ ആവേശം 2024 മാന്നാർ ലയൺസ് ക്ലബ് ജേതാക്കളായി. ഡിസ്ട്രിക്ട് 318ബി വിഡിജി വിന്നി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു, ഡിസ്ട്രിക്ട് സ്പോർട്സ് ചെയർമാൻ കെ ആർ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. എടത്വ എസ് ഐ എൻ രാജേഷ് കിക്കോഫ് ചെയ്തു. ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്, റീജിയൻ ചെയർമാൻ ജേക്കബ് ടി നീണ്ടിശ്ശേരി, എലൈറ്റ്‌ ക്ലബ് പ്രസിഡന്റ് തോമസ് ജോര്‍ജ്, ജോസഫ് ചുടുകാട്ടിൽ ടെഡി സക്കറിയ, ഫിലിപ്പ് ജോർജ് , ബിജു കുഴിവേലിൽ, വിനീഷ് കുമാർഎന്നിവർ നേതൃത്വം നല്കി. ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ സമ്മാന ദാനം നിർവഹിച്ചു. ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസ് 2025 ഷെഫ് ഡി മിഷന്‍ അംബാസിഡർ ആയി നാമനിർദ്ദേശം ചെയ്യപ്പെട്ട അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ…

കേരള ഒളിമ്പിക് അസോസിയേഷൻ ജോ. സെക്രട്ടറി ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ അനുമോദിച്ചു

എടത്വ: ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസ് 2025 ഷെഫ് ഡി മിഷന്‍ അംബാസിഡർ ആയി നാമനിർദ്ദേശം ചെയ്യപ്പെട്ട അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ ഡിസ്ട്രിക്ട് 318ബി വിഡിജി വിന്നി ഫിലിപ്പ് അനുമോദിച്ചു. ‘ആവേശം 2024 ‘നോട് അനുബന്ധിച്ച് എടത്വ കേളമംഗലം ജോർജിയൻ സ്പോർട്സ് സെന്ററിൽ ചേർന്ന സമ്മേളനത്തില്‍ സോൺ ചെയർമാൻ എംജെഎഫ് സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്, റീജിയൻ ചെയർമാൻ ജേക്കബ് ടി നീണ്ടിശ്ശേരി, എടത്വ എസ് ഐ എൻ രാജേഷ്, ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. ജോൺസൺ വി ഇടിക്കുള, സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ, അംഗങ്ങളായ ജിജി മാത്യൂ ചുടുക്കാട്ടിൽ, അരുൺ ലൂക്കോസ്, സുനിൽ പെരുംപള്ളിൽ എന്നിവർ പങ്കെടുത്തു. നിലവിൽ കേരള ഒളിമ്പിക് അസോസിയേഷൻ ജോ.…

സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി മർകസ് വിദ്യാർഥികൾ

കോഴിക്കോട്: ഇടുക്കിയിൽ നടന്ന അമ്പതാമത്‌ സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി മർകസ് വിദ്യാർഥികൾ. എറണാകുളം ചേരാനല്ലൂർ അൽ ഫാറൂഖിയ ഹയർസെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് അബാൻ, ഒൻപതാം ക്ലാസ് വിദ്യാർഥി അഫ്രിൻ നവാസ് എന്നിവരാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ദേശീയ സൈക്കിൾ പോളോ മത്സരങ്ങളിൽ സ്ഥിര സാന്നിധ്യമാണ് ഇരുവരും. കായികാധ്യാപകൻ സുമേഷ് കെ.സിയുടെ കീഴിലാണ് പരിശീലനം നടത്തിയത്. കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റ്, പി.ടി.എ, അധ്യാപകർ അഭിനന്ദിച്ചു.

പുത്തൻ പ്രതീക്ഷകളുമായി സച്ചിൻ ബേബി ഐപിഎൽ 2025 ‘ഇൽ സൺ റൈസേഴ്‌സ് ഹൈദരാബാദിലേക്ക്

മിന്നും ഫോമിൽ കേരളത്തിനായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന സച്ചിൻ ബേബി ഐപിഎൽ 2025 ‘ഇൽ സൺ റൈസേഴ്‌സ് ഹൈദരാബാദ് ടീമിലേക്ക് . SRH പോലെയുള്ള വമ്പൻ ടീമിലേക്ക് അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് സച്ചിൻ ബേബി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായി മികച്ച പ്രകടനം നടത്തുന്നുണ്ട്, അത് ഈ സെലക്ഷന് സഹായകരമായിയെന്നു കരുതുന്നതായി സച്ചിൻ ബേബി അഭിപ്രായപ്പെട്ടു. ഐപിഎൽ തുടങ്ങാൻ ഇനിയും 3-4 മാസമുണ്ട്. അത് കൊണ്ട് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കേരള ടീം മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും , മികച്ച ഫോമിൽ രഞ്ജി ട്രോഫിയിലും സയ്യിദ് മുസ്താഖ് അലി ടൂർണമെന്റ്റിലും കളിക്കുന്ന കേരളത്തിന് കൂടുതൽ വിജയങ്ങൾ സമ്മാനിക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നതെന്ന് കേരളത്തിന്റെ പ്രിയ താരം അഭിപ്രായപ്പെട്ടു സൺ റൈസേഴ്സ് ഹൈദരാബാദ് നൽകിയ ഈ അവസരത്തിൽ ഏറെ സന്തോഷവാനാണെന്നും മികച്ച ഒരു IPL സീസണിലേക്കാണ് ഉറ്റു…

ഇന്ന് സിബിഎൽ മത്സരങ്ങൾക്ക് തുടക്കം; കന്നി പോരാട്ടത്തിന് ഒരുങ്ങി തലവടി ചുണ്ടൻ

എടത്വ: നെഹ്‌റു ട്രോഫി ജലോത്സവത്തിൽ സെക്കന്റുകളുടെ വൃത്യാസത്തിൽ കപ്പ് നഷ്ടപ്പെട്ട തലവടി ചുണ്ടൻ സിബിഎൽ മത്സരങ്ങളിലെ പോരാട്ടത്തിനായി കഴിഞ്ഞ ദിവസം നീരണിഞ്ഞു. നവംബർ 16 മുതൽ തുടങ്ങുന്ന സിബിഎൽ മത്സരങ്ങളിൽ ആദ്യമായി താഴത്തങ്ങാടിയിൽ കൈനകരി യുബിസി ടീം മീനച്ചലാറ്റിൽ തുഴയും. ഷിനു എസ് പിള്ള ( പ്രസിഡന്റ് ), റിക്സൺ എടത്തിൽ (ജനറൽ സെക്രട്ടറി ), അരുൺ പുന്നശ്ശേരിൽ (ട്രഷറർ), ജോമോൻ ചക്കാലയിൽ (വർക്കിംഗ്‌ പ്രസിഡന്റ്), കെ.ആർ. ഗോപകുമാർ, പ്രിൻസ് പാലത്തിങ്കൽ, സുനിൽ വെട്ടികൊമ്പൻ (വൈസ് പ്രസിഡന്റുമാർ) എന്നിവരടങ്ങിയ 25 അംഗ കമ്മിറ്റിയാണ് ക്ലബിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ (TOFA), തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ എന്നിവരുടെ കൂട്ടായ സഹകരണത്തോടെയാണ് മത്സരങ്ങൾക്ക് തയ്യാറെടുക്കുന്നത്. 2022 ഏപ്രിൽ 14ന് ആണ് 120-ൽ അധികം വർഷം പഴക്കമുള്ള തടി കുറുവിലങ്ങാട്ട് നിന്നും തലവടിയിൽ എത്തിച്ചത്.…

ബ്ലൂടൈഗേഴ്‌സ് കെ.എഫ്.പി.പി.എല്‍ ടൂര്‍ണമെന്റില്‍ സെഞ്ച്വറി നേട്ടവുമായി അര്‍ജുന്‍ നന്ദകുമാര്‍

കൊച്ചി: ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗില്‍ സെഞ്ച്വറി നേട്ടവുമായി കൊച്ചിന്‍ സൂപ്പര്‍ കിംഗ്‌സ് താരം അര്‍ജുന്‍ നന്ദകുമാര്‍. ബ്ലൂടൈഗേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ സെലിബ്രിറ്റി ക്രിക്കറ്റേഴ്‌സ് ഫ്രറ്റേണിറ്റി രാജഗിരി കോളജ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ലീഗില്‍ സുവി സ്‌ട്രൈക്കേഴ്‌സിനെതിരെയുള്ള മത്സരത്തിലാണ് അര്‍ജുന്‍ സെഞ്ച്വറി കരസ്ഥമാക്കിയത്. 47 പന്തില്‍ നിന്നാണ് സൂപ്പര്‍ കിംഗ്‌സ് താരം അര്‍ജുന്‍ പുറത്താകാതെ നൂറ് തികച്ചത്. 14 ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതാണ് അര്‍ജുന്റെ ഇന്നിങ്‌സ്. രാവിലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിംഗ്‌സ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സുവി സ്‌ട്രൈക്കേഴ്‌സിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 43 റണ്‍സെടുത്ത രാഹൂല്‍ വി.ആര്‍ ആണ് സുവി സ്‌ട്രൈക്കേഴ്‌സിന്റെ ടോപ് സ്‌കോറര്‍. സൂപ്പര്‍ കിംഗ്‌സിന് വേണ്ടി ഇന്ദ്രജിത്ത് രമേശ്…

എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു

എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിച്ച രണ്ടാമത് അന്താരാഷ്ട്ര ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു. പാദുക്കോണ്‍ സ്കൂള്‍ ഓഫ് ബാഡ്മിന്റണിന്റെയും ഖത്തര്‍ ബാഡ്മിന്റണ്‍ അപെക്സ് ബോഡിയുടെയും സഹകരണത്തോടെ ബീറ്റ കാംബ്രിഡ്ജ് സ്കൂളിലെ അത്‌ലന്‍ സ്പോര്‍ട്സില്‍ നാലു ദിവസങ്ങളിലായി നടന്ന ടൂര്‍ണ്ണമെന്റിന്റില്‍ ഖത്തറിലെ മുന്‍ നിര ബാഡ്മിന്റണ്‍ അക്കാദമികളിലുള്‍പ്പടെയുള്ള വിവിധ രാജ്യക്കാരായ നൂറുകണക്കിന്‌ ബാഡ്മിന്റണ്‍ താരങ്ങള്‍ പങ്കെടുത്തു. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെ വിവിധ ഗ്രേഡനുസരിച്ചുള്ള 22 കാറ്റഗറികളിലായി, സിംഗിള്‍സ്, ഡബിള്‍സ് ഇനങ്ങളിലാണ്‌ മത്സരങ്ങള്‍ അരങ്ങേറിയത്. വിജയികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും കുട്ടികളുടെ വിഭാഗത്തില്‍ ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമായി നല്‍കി. ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ ജനറല്‍ സെക്രട്ടറി നിഹാദ് അലി, ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ടൂര്‍ണ്ണമെന്റിന്റെ മുഖ്യ പ്രായോജകരായ കിംസ് ഹെല്‍ത്തിന്റെ മാര്‍ക്കറ്റിംഗ് മാനേജര്‍ ഇഖ്‌റ മസാഹിര്‍, അല്‍ ദന സ്വിച്ച്ഗിയര്‍ മാനേജര്‍ മനോജ്, പെട്രോഫാക് മാനേജര്‍ രാജ്കുമാര്‍, മൊമെന്റം…

ബ്ലൂ ടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗിന്റെ ആറാം സീസണിന് ആവേശത്തുടക്കം

കൊച്ചി: ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ആറാം സീസണിന് ആവേശകരമായ തുടക്കം. രാജഗിരി കോളജ് ഗ്രൗണ്ടില്‍ വ്യാഴാഴ്ച്ച ആരംഭിച്ച ബ്ലൂടൈഗേഴ്‌സ് കെ.എഫ്.പി.പിഎല്‍ ആറാം സീസണില്‍ ഉദ്ഘാടന ദിവസം നാല് കളികളിലായി എട്ടു ടീമുകള്‍ കൊമ്പുകോര്‍ത്തു. യു.കെ മലയാളിയായ യുവ സംരംഭകന്‍ സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ടൈഗേഴ്‌സാണ് സീസണ്‍ ആറിന്റെ മുഖ്യ സ്‌പോണ്‍സര്‍. രാവിലെ നടന്ന മത്സരത്തില്‍ കിങ് മേക്കേഴ്‌സ്, സിനി വാര്യേഴ്‌സ് ഇലവണിനെ നേരിട്ടു. മത്സരത്തില്‍ കിങ് മേക്കേഴ്‌സ് 118 റണ്‍സിന് ജയിച്ചു. ടോസ് നേടിയ വാരിയേഴ്‌സ് എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 15 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ കിങ് മേക്കേഴ്‌സ് 191 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിനിവാര്യേഴ്‌സ് 73 റണ്‍സിന് പുറത്തായി. 63 റണ്‍സെടുത്ത നോയല്‍ ബെന്‍ ആണ് കളിയിലെ താരം. കൊറിയോഗ്രാഫേഴ്‌സും മോളിവുഡ് സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ നടന്ന…

ജിമ്മി ജോർജ് സൂപ്പർ ട്രോഫി വോളീബോൾ ടൂർണമെൻ്റ് 2025

ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ ചാലഞ്ചേർസ് സംഘടിപ്പിക്കുന്ന 35-ാമത് ജിമ്മി ജോർജ് ടൂർണമെൻറ് ഗംഭീരമാക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ആദ്യയോഗം മിസ്സൗറി സിറ്റിയിലുള്ള അപ്നാ ബസാർ ഹാളിൽ വച്ച് ചേർന്നു. ടൂർണമെൻ്റ് നടത്തിപ്പിന് നേതൃത്വം നൽകുന്നതിനായി ജോജി ജോസഫിനെ ജനറൽ കൺവീനറായും, വിനോദ് ജോസഫിനെ ജനറൽ കോർഡിനേറ്ററായും തിരഞ്ഞെടുത്തു. ടീം മാനേജർ ആയി ടോണി മങ്ങളിയേയും , ടീം കോച്ച് ആയി ജോസ് കുന്നത്തിനേയും , കാപ്റ്റനായി അലോഷി മാത്യുവിനേയും തിരഞ്ഞെടുത്തു.  നോർത്തമേരിക്കൻ മലയാളികൾക്കിടയിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ കായിക മഹോത്സവമായ ജിമ്മി ജോർജ് വോളീബോൾ ടൂർണമെൻ്റിൽ അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമായി പന്ത്രണ്ടോളം ടീമുകളാണ് മത്സരിക്കുന്നത്. കൂടാതെ 45 വയസിന് മുകളിലുള്ളവർക്കായും, 18 വയസ്സിന് താഴെ പ്രായമുള്ളവർക്കായും പ്രത്യേകമത്സരവും ഉണ്ടായിരിക്കും. ഹ്യൂസ്റ്റണോട് അടുത്ത് കിടക്കുന്ന ആൽവിൻ സിറ്റിയിലുള്ള 6 വോളീബോൾ കോർട്ടുകളുള്ള Upside sports plex ൽ…