ആലപ്പുഴ: തുടര്ച്ചയായി അഞ്ചാം തവണയും നെഹ്രുട്രോഫി വള്ളം കളിയിൽ പള്ളാത്തുരുത്ത് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടന് ജലരാജാവ് കിരീടമണിഞ്ഞു. പതിനാറാം തവണയാണ് കാരിച്ചാല് ചുണ്ടന് കിരീടമണിയുന്നത്. 0.5 മൈക്രോ സെക്കന്റിലായിരുന്നു കാരിച്ചാലിന്റെ വിജയം. കൈനകരി വില്ലേജ് ബോട്ട് ക്ലബിൻ്റ വീയപുരം രണ്ടാമതെത്തി. ഇതോടെ ഏറ്റവും കൂടുതൽ തവണ കിരീടം സ്വന്തമാക്കുന്ന ടീമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് മാറി. കഴിഞ്ഞ നാല് വർഷവും തുടർച്ചയായി കാരിച്ചാൽ ചുണ്ടൻ തന്നെയാണ് നെഹ്രു ട്രോഫി സ്വന്തമാക്കിയിരുന്നത്. തുടർച്ചയായ അഞ്ചാം തവണയും ആകെ 16ാം തവണയുമാണ് കാരിച്ചാൽ ചുണ്ടൻ കിരീടം സ്വന്തമാക്കുന്നത്. ഒന്പത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറി നെഹ്റു ട്രോഫിയില് മത്സരത്തിനെത്തിയത്. ചുണ്ടന് വള്ളങ്ങളുടെ വിഭാഗത്തില് 19 വള്ളങ്ങളാണുളളത്. ചുരുളന്-3, ഇരുട്ടുകുത്തി എ ഗ്രേഡ്-4, ഇരുട്ടുകുത്തി ബി ഗ്രേഡ്-16, ഇരുട്ടുകുത്തി സി ഗ്രേഡ്-14, വെപ്പ് എ ഗ്രേഡ്-7, വെപ്പ് ബി…
Category: SPORTS
നെഹ്റു ട്രോഫി ജലമേള ഇന്ന്: ഓളപരപ്പില് വിജയഗാഥ രചിക്കുവാൻ തലവടി ചുണ്ടനിൽ ഇക്കുറി യുബിസി കൈനകരി
തലവടി: ജലോത്സവ പ്രേമികളായ ഏവരുടെയും ഹൃദയതാളമായി മാറിയ തലവടി ചുണ്ടനിൽ ഇക്കുറി യുബിസി കൈനകരി തുഴയെറിയും. നെഹ്റു ട്രോഫിയിൽ രണ്ടാം തവണയാണ് ഒരു ഗ്രാമത്തിന്റെ വികാരമായ തലവടി ചുണ്ടൻ അങ്കത്തിനായി ഇറങ്ങുന്നത്.കന്നി പോരാട്ടത്തിൽ തന്നെ ഉജ്ജ്വലമായ പ്രകടനം കാഴ്ചവെച്ച് പുന്നമട യുടെ ഇരു കരകളിലായി തടിച്ചു കൂടിയ ലക്ഷക്കണക്കിന് ജലോത്സവ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചിരുന്നു. ഷിനു എസ് പിള്ള (പ്രസി ഡന്റ് ),റിക്സൺ എടത്തിൽ ( ജനറൽ സെക്രട്ടറി ) , അരുൺ പുന്നശ്ശേരിൽ ( ട്രഷറാർ ), ജോമോൻ ചക്കാലയിൽ ( വർക്കിംഗ് പ്രസിഡന്റ് ) എന്നിവരുടെ നേതൃത്തിലുള്ള സമിതി യും, തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന്, ഓഹരി ഉടമകള് എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് തലവടി ചുണ്ടൻ ഇത്തവണ അങ്കത്തിനിറങ്ങുന്നത്. സുനിൽ പത്മനാഭന് (പ്രസിഡന്റ്) സജിമോൻ വടക്കേചാവറ ( സെക്രട്ടറി ), പത്മകുമാര്…
ഭാരത് ബോട്ട് ക്ലബ് വിജയകിരീടം ചൂടി!
ന്യൂയോർക്ക്: ന്യൂയോർക്കിൽ പ്രവർത്തിക്കുന്ന ‘ദി അമേരിക്കൻ മലയാളി ഹെറിറ്റേജ് ഫൗണ്ടേഷൻ’ 2024 സെപ്തംബർ 15 ഞായറാഴ്ച്ച ഫ്രീപോർട്ടിലുള്ള കൗ മെഡോ പാർക്കിൽ വച്ച് ആദ്യമായി സംഘടിപ്പിച്ച മത്സര വള്ളം കളിയിൽ രാധാകൃഷ്ണൻ കുഞ്ഞുപിള്ള ക്യാപ്റ്റനായി തുഴഞ്ഞ ഭാരത് ബോട്ട് ക്ലബ് വിജയ കിരീടം ചൂടി. സെനറ്റർ കെവിൻ തോമസ് നേതൃത്വം കൊടുത്ത സംഘാടക സമിതിയാണ് ഈ മത്സര വള്ളം കളി നടത്തിയത്. ബിജു ചാക്കോയും അജിത് കൊച്ചൂസും സെനറ്റർ കെവിൻ തോമസിന് പൂർണ പിന്തുണ നൽകി. ചെണ്ടമേളവും തിരുവാതിര കളിയും, വടം വലി മത്സരവും വിഭവസമൃദ്ധമായ ഓണസദ്യയുമൊക്കെ ഈ വള്ളം കളിക്ക് മാറ്റുകൂട്ടി. റിപ്പോര്ട്ട്: ജയപ്രകാശ് നായർ
ഐഎസ്എല് പതിനൊന്നാം സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗെയിം ഇന്ന്
കൊച്ചി: തിരുവോണ ദിനമായ ഇന്ന് ഐഎസ്എല് പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങും. ആവേശപ്പോരാട്ടത്തില് പൊന്നോണ സമ്മാനം പ്രതീക്ഷിച്ച് ആരാധകര് ഇന്ന് ഗ്യാലറിയിലേക്ക് എത്തും. വൈകീട്ട് ഏഴരയ്ക്കാണ് പോരാട്ടം. പഞ്ചാബ് എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എതിരാളികള്. വലിയ പ്രതീക്ഷയോടെയാണ് ആരാധകര് ഇന്നത്തെ മത്സരത്തെ നോക്കി കാണുന്നത്. തിരുവോണ ദിവസമായതിനാല് സ്റ്റേഡിയത്തിലെ ജീവനക്കാരുടെ ജോലി ഭാരം കുറയ്ക്കാന് സീറ്റ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. തിരുവോണ നാളില് ആരാധകര്ക്ക് വിജയ മധുരം നല്കാന് ഉറപ്പിച്ച് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്. തിരുവേണാഘോഷത്തിനിടയിലും കൊച്ചി ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തില് ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിനായി കാത്തിരിക്കുകയാണ് ആരാധകരും. ഓണ സദ്യയുണ്ട് വിജയത്തിന്റെ മധുരം നേരിട്ടറിയാന് തന്നെയാണ് ആരാധകര് ഇന്ന് സ്റ്റേഡിയത്തില് എത്തുന്നത്. ഇവാന് വുകമനോവിച്ചിന് പകരക്കാരനായി പരിശീലകന് മൈക്കില് സ്റ്റാറേ…
പാരീസ് പാരാലിമ്പിക്സ് 2024: പുരുഷന്മാരുടെ ഹൈജമ്പിൽ പ്രവീൺ കുമാർ സ്വർണം നേടി
2024-ലെ പാരീസ് പാരാലിമ്പിക്സിൽ, വെള്ളിയാഴ്ച നടന്ന പുരുഷന്മാരുടെ ഹൈജമ്പ് T64 വിഭാഗത്തിൽ ഇന്ത്യയുടെ പ്രവീൺ കുമാർ സ്വർണം നേടി. 21 കാരനായ അത്ലറ്റ് തൻ്റെ ഏറ്റവും മികച്ച 2.08 മീറ്റർ ചാടി ഒന്നാമതെത്തി പുതിയ ഏഷ്യൻ റെക്കോർഡ് സ്ഥാപിച്ചു, അതേസമയം തൻ്റെ മുൻ വ്യക്തിഗത മികച്ച റെക്കോർഡ് മറികടന്നു. ഇവൻ്റിലെ വെള്ളി മെഡൽ യുഎസിൽ നിന്നുള്ള ഡെറക് ലോക്കിഡൻ്റിനും വെങ്കലം ഉസ്ബെക്കിസ്ഥാൻ്റെ ഗിയസോവ് ടെമുർബെക്കും പോളണ്ടിൻ്റെ മസീജ് ലെപിയാറ്റോയ്ക്കും സംയുക്തമായി ലഭിച്ചു. ഈ വിജയത്തോടെ പാരീസ് പാരാലിമ്പിക്സിൽ ഇന്ത്യയുടെ 26-ാം മെഡൽ നേട്ടത്തിലേക്ക് പ്രവീൺ കൂട്ടിച്ചേർത്തു. ഈ വിജയം ടോക്കിയോ പാരാലിമ്പിക്സിലെ വെള്ളി മെഡൽ നേട്ടത്തെ തുടർന്നാണ്. ഇത് നാല് വർഷത്തെ സൈക്കിളിൽ അദ്ദേഹത്തിൻ്റെ പ്രകടനത്തിൽ കാര്യമായ പുരോഗതി കാണിക്കുന്നു. പാരീസിൽ ഇന്ത്യയുടെ ആറാമത്തെ സ്വർണമാണ് പ്രവീണ് നേടിയത്.
ഫിലഡൽഫിയ മലയാളികൾക്ക് അഭിമാനമായി, ചരിത്ര നേട്ടം കുറിച്ച ക്രിക്കറ്റ്, സോക്കർ, വോളീബോൾ ടീമുകൾക്ക് ബഡി ബോയ്സ് വൻ സ്വീകരണമൊരുക്കുന്നു
ഫിലഡൽഫിയ: ഫിലഡൽഫിയ മലയാളികളെയും സ്പോർട്സ് പ്രേമികളെയും ആനന്ദ നിർവൃതിയുടെ ഉത്തുംഗ ശൃംഗത്തിൽ ആറാടിച്ച മൂന്ന് അഭിമാന നേട്ടങ്ങളുടെ ഇടിവെട്ട് വിജയ മുഹൂർത്തങ്ങളാണ് കഴിഞ്ഞ വാരം ഫിലഡൽഫിയ മലയാളികളെ തേടിയെത്തിയത്. എൻ കെ ലൂക്കോസ് മെമ്മോറിയൽ ട്രോഫി കരസ്ഥമാക്കി ഫിലി സ്റ്റാർസും, സത്യൻ മെമ്മോറിയൽ ട്രോഫി കരസ്ഥമാക്കി ഫിലി ആർസിനെൽസും, മില്ലേനിയം കപ്പ് സ്വന്തമാക്കി നോർത്ത് ഈസ്റ് ഫിലി ക്രിക്കറ്റ് ക്ലബ്ബും ചരിത്ര നേട്ടം കൊയ്തപ്പോൾ, ഈ നേനേട്ടങ്ങൾ ഫിലഡൽഫിയാ മലയാളികളുടെ ചരിത്രത്തിൽ ആദ്യമായി സംഭവിച്ച അഭിമാന നേട്ടങ്ങളാണെന്ന് ഏവരും ഒരേ സ്വരത്തിൽ പറയുന്നു. ഒരേസമയം മൂന്ന് ചരിത്ര നേട്ടങ്ങൾ ഫിലാഡൽഫിയ മലയാളികൾക്ക് സമ്മാനിച്ച ഫിലി സ്റ്റാർസിന്റെയും, ഫിലി ആർസിനെൽസിന്റെയും, നോർത്ത് ഈസ്റ് ഫിലി ക്രിക്കറ്റ് ക്ലബ്ബിന്റെയും അഭിമാന താരങ്ങളായ ടീം അംഗങ്ങൾക്ക് ആവേശോജ്വലമായ സ്വീകരണം നൽകാൻ ഒരുങ്ങുകയാണ് അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സൗഹൃദ കൂട്ടായ്മയായ ബഡി…
പാരിസിൽ നടന്ന പാരാലിമ്പിക്സ് മത്സരത്തില് മികച്ച പ്രകടനം കാഴ്ച വെച്ച കായിക താരങ്ങളെ പ്രസിഡൻ്റ് ദ്രൗപതി മുർമു ആദരിച്ചു
പാരീസ് 2024 പാരാലിമ്പിക്സിലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ പാരാലിമ്പ്യൻമാരായ അജീത് സിംഗ്, സുന്ദർ സിംഗ് ഗുർജാർ, ശരദ് കുമാർ, മാരിയപ്പൻ തങ്കവേലു എന്നിവരെ പ്രസിഡൻ്റ് ദ്രൗപതി മുർമു ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. അവരുടെ ശ്രദ്ധേയമായ നേട്ടങ്ങൾ ആഗോളതലത്തിൽ ഇന്ത്യയുടെ വിജയത്തിന് കാര്യമായ സംഭാവന നൽകിയതായും പ്രസിഡന്റ് പറഞ്ഞു. പുരുഷന്മാരുടെ ജാവലിൻ ത്രോ എഫ് 46 ഇനത്തിൽ അജീത് സിംഗും സുന്ദർ സിംഗ് ഗുർജറും യഥാക്രമം വെള്ളിയും വെങ്കലവും നേടി. 65.62 മീറ്റർ എറിഞ്ഞ അജീതിൻ്റെ വ്യക്തിഗത മികച്ച ത്രോ വെള്ളിയും സുന്ദറിൻ്റെ സീസണിലെ ഏറ്റവും മികച്ച 64.96 മീറ്റർ എറിഞ്ഞ് വെങ്കലവും നേടി. ക്യൂബൻ അത്ലറ്റ് ഗില്ലെർമോ 66.14 മീറ്റർ എറിഞ്ഞാണ് സ്വർണം നേടിയത്. ഒരു പ്രസ്താവനയിൽ, പ്രസിഡൻ്റ് മുർമു അവരുടെ സമർപ്പണത്തെ പ്രശംസിക്കുകയും അവരുടെ നേട്ടങ്ങളിൽ അഭിമാനിക്കുകയും ചെയ്തു. പുരുഷന്മാരുടെ ഹൈജമ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച…
44-ാമത് ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യ ജനറൽ അസംബ്ലിക്ക് ന്യൂഡൽഹി ആതിഥേയത്വം വഹിക്കും
ന്യൂഡല്ഹി: ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ (ഒസിഎ) 44-ാമത് ജനറൽ അസംബ്ലി സെപ്തംബർ 8 ന് ന്യൂഡൽഹി ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നു. ഒസിഎയുടെ ആദ്യ ഇന്ത്യൻ പ്രസിഡൻ്റായി രൺധീർ സിംഗിനെ പ്രഖ്യാപിക്കാൻ പോകുന്നതിനാൽ അസംബ്ലി ഒരു സുപ്രധാന നാഴികക്കല്ല് കുറിക്കും. നിലവിലെ ആക്ടിംഗ് പ്രസിഡൻ്റായ സിംഗ് മാത്രമാണ് ഈ റോളിലേക്കുള്ള ഏക സ്ഥാനാർത്ഥി. ഭാരത് മണ്ഡപം കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ചടങ്ങിൽ രൺധീർ സിംഗ്, യുവജനകാര്യ, കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ, 45 ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കായിക നേതാക്കളും ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും. അസംബ്ലിയുടെ അജണ്ടയിൽ പുതിയ നേതാക്കളുടെ തിരഞ്ഞെടുപ്പ് ഉൾപ്പെടുന്നു. കിഴക്കൻ ഏഷ്യ, തെക്കുകിഴക്കൻ ഏഷ്യ, ദക്ഷിണേഷ്യ, മധ്യേഷ്യ, പശ്ചിമേഷ്യ എന്നിവയെ പ്രതിനിധീകരിക്കുന്ന പ്രസിഡൻ്റിനും വൈസ് പ്രസിഡൻ്റുമാർക്കും സ്ഥാനങ്ങൾ ലഭ്യമാണ്. രഹസ്യ ബാലറ്റിലൂടെയായിരിക്കും വോട്ടെടുപ്പ്. ന്യൂഡൽഹിയിൽ അസംബ്ലിക്ക് ആതിഥേയത്വം വഹിച്ചതിൽ രൺധീർ സിംഗ് അഭിമാനം…
ചിക്കാഗോ സോഷ്യല് ക്ലബ് വടംവലിയില് കെ. ബി. സി കാനഡയ്ക്ക് ഹാട്രിക് കിരീടം
ചിക്കാഗോ: സോഷ്യല് ക്ലബ് നടത്തിയ പത്താമത് അന്താരാഷ്ട്ര വടം വലി മത്സരത്തില് കെ.ബി. സി കാനഡ തുടര്ച്ചയായ മൂന്നാം തവണയും കിരീടത്തില് മുത്തമിട്ടു. ഗ്ലാഡിയേറ്റേഴ്സ് കാനഡ രണ്ടാം സ്ഥാനവും, അരീക്കര അച്ചായന്സ് മൂന്നാം സ്ഥാനവും, തൊടുകന്സ് യു.കെ നാലാം സ്ഥാനവും സ്വന്തമാക്കി. ഹാട്രിക് വിജയം കെ.ബി. സി കാനഡ ടീമിന് ജോയി നെടിയ കാലായില് സ്പോണ്സര് ചെയ്ത 11111 ഡോളറും മാണി നെടിയകാലായില് മെമ്മോറിയല് എവര്റോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനം ലഭിച്ച ടീമിന് ഫിലിപ്പ് മുണ്ടപ്ലാക്കല് സ്പോണ്സര് ചെയ്ത 5555 ഡോളറും ജോയി മുണ്ടപ്ലാക്കല് മെമ്മോറിയല് എവര്റോ ളിംഗ് ട്രോഫിയും, മൂന്നാം സ്ഥാനം ലഭിച്ച ടീമിന് എലൈറ്റ് ഗെയിമിംഗ്, ഫ്രാന്സിസ് ആന്ഡ് ടോണി കിഴക്കേക്കുറ്റ് സ്പോണ്സര് ചെയ്ത 3333 ഡോളറും ചാക്കോ ആന്ഡ് മറിയം കിഴക്കേക്കുറ്റ് മെമ്മോറിയല് എവര്റോളിംഗ് ട്രോഫിയും, നാലാംസ്ഥാനം ലഭിച്ചടീമിന് മംഗല്യ ജൂവല്ലറി സ്പോണ്സര്…
ഒക്ലഹോമ മലയാളി അസ്സോസിയേഷൻ ക്രിക്കറ്റ് ടൂർണമെന്റ്: ഒകെസി ചലഞ്ചേഴ്സ് വിജയികൾ
ഒക്ലഹോമ സിറ്റി/ യൂക്കോൺ: ഓണത്തിനോടനുബന്ധിച്ചു ഒക്ലഹോമ മലയാളി അസ്സോസിയേഷൻ (OMA) സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ OKC ചലഞ്ചേഴ്സ് ക്ലബ് വിജയികളായി. ക്യാപ്റ്റൻ മനു അജയ് OKC ചലഞ്ചേഴ്സിനെ നയിച്ചു. ക്യാപ്റ്റൻ അനിൽ പിള്ളൈയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഒക്ലഹോമ ഹിന്ദു മിഷൻ ടീം(OHM) റണ്ണേഴ്സ് ആപ്പ് ആയി. യൂക്കോൺ റൂട്ട് 66 പാർക്കിൽ നടന്ന ടൂർണമെന്റിൽ നാല് ടീമുകൾ പങ്കെടുത്തു. ബഥനി റോയൽസ്, മാർത്തോമാ ടീം ഓഫ് ഒക്ലഹോമ (MTO) എന്നിവയായിരുന്നു പങ്കെടുത്ത മറ്റു ക്ലബുകൾ. അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ഒക്ലഹോമ മലയാളി അസ്സോസിയേഷൻ നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റ് വാശിയേറിയ പോരാട്ടങ്ങളാൽ വൻ വിജയമായി. വിജയികൾക്കുള്ള ട്രോഫികൾ ഒക്ലഹോമ മലയാളി അസോസിയേഷൻ സെപ്റ്റംബർ 15 നു സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾക്കിടെ വിതരണം ചെയ്യും. അസോസിയേഷൻ നടത്തുന്ന മറ്റു സ്പോർട്സ് ടൂര്ണമെന്റുകളും ഇതോടൊപ്പം പുരോഗമിക്കുന്നു. ഒക്ലഹോമ മലയാളി അസോസിയേഷൻ പ്രസിഡണ്ട്…