നായർ ബനവലന്റ് അസ്സോസിയേഷന്‍ മുൻ പ്രസിഡന്റ് ഡോ വിജയശങ്കറിന്റെ നിര്യാണത്തിൽ അസ്സോസിയേഷന്‍ ആസ്ഥാനത്ത് അനുശോചന സമ്മേളനം നടത്തി

ന്യൂയോർക്ക്: 1981-ൽ നായർ ബനവലന്റ് അസ്സോസിയേഷൻ രൂപീകരിക്കുന്നതിന് സജീവമായി പ്രവർത്തിക്കുകയും പിന്നീട് പ്രസിഡന്റായും സേവനമനുഷ്ടിക്കുകയും ചെയ്ത, സമുദായാചാര്യൻ ശ്രീ മന്നത്ത് പത്മനാഭന്റെ ഏക മകളുടെ മകൻ ഡോ വിജയശങ്കറിന്റെ നിര്യാണത്തിൽ ഡിസംബർ 21 ശനിയാഴ്ച്ച വൈകിട്ട് 4 മണിക്ക് അസ്സോസിയേഷന്റെ ആസ്ഥാനത്ത് അനുശോചന യോഗം ചേര്‍ന്നു. അദ്ധ്യക്ഷന്‍ പ്രസിഡന്റ് ക്രിസ് തോപ്പിൽ പ്രസംഗിച്ചു. ട്രഷറർ രാധാമണി നായർ ഭക്തിസാന്ദ്രമായി പ്രാർത്ഥനാഗാനം ആലപിച്ചു. സെക്രട്ടറി രഘുവരൻ നായർ സ്വാഗതം ആശംസിക്കുകയും ട്രസ്റ്റീ ബോർഡ് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ നായർ 25-ാം വാർഷികത്തിൽ അവതരിപ്പിച്ച ലഘുലേഖനം വായിച്ചുകൊണ്ട് വിജയശങ്കറിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുള്ള മുൻ പ്രസിഡന്റ് ശ്രീ വിക്രമൻ നടത്തിയ പ്രസംഗം പുതുതലമുറയ്ക്ക് ആവേശം പകരുന്നതായിരുന്നു. സംഘടനയുടെ ആദ്യകാല പ്രവർത്തനങ്ങളുടെ ഭാഗമായി വിക്രമന്റെ വസതിയിൽ ഡോ വിജയശങ്കർ സന്നിഹിതനായിരുന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു. അന്ന്, മുൻ പ്രസിഡന്റും ഹൈന്ദവരുടെ ആദ്ധ്യാത്മിക…

ക്രിസ്തുമസ് പുതിയൊരു സൃഷ്ടിപ്പിൻറെ ചരിത്രം?: പി.പി. ചെറിയാന്‍

പിതാവായ ദൈവത്തിന്റേയും സ്തുതി ഗീതങ്ങള്‍ ആലപിക്കുന്ന സാറാഫുകളുടേയും സാമീപ്യം ഉപേക്ഷിച്ചു. ശാപഗ്രസ്തമായ ഭൂമിയില്‍ പ്രവേശിച്ചു ബെത്ലഹേമിലെ ഒരു  പശു തൊട്ടിയില്‍ പിറവിയെടുക്കുന്നതിനും, ജനനം മുതല്‍ പാവപ്പെട്ടവനായി, തലചായ്ക്കുന്നതിന് ഇടമില്ലാതെ മരുഭൂമിയിലും കാനനങ്ങളിലും സഞ്ചരിച്ചു നിലവിലുണ്ടായിരുന്ന അനാചാരങ്ങള്‍ക്കെതിരെ, ന്യായ ശാസ്ത്രിമാര്‍, പരിശന്മാര്‍, പളളി പ്രമാണികള്‍ എന്നിവരുടെ അനീതികള്‍ക്കെതിരെ പോരാടി കുരിശില്‍ മരിക്കുന്നതിനും സ്വയം ഏല്പിച്ചുകൊടുത്ത ദൈവകുമാരന്റെ ജന്മദിനസ്മരണകൾ മനുഷ്യ മനസ്സിനെ മഥിക്കുന്ന ദിനമാണ് ക്രിസ്മസ് പൂർവ മാതാപിതാക്കളായ  ആദമും ഹവ്വയും തിന്നരുതെന്നു ദൈവം കല്പിച്ച ഏദെൻ തോട്ടത്തിന്റെ നടുവിൽ നിൽക്കുന്ന വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചു.കല്പന ലംഘനത്തിലൂടെ പാപത്തിനും മരണത്തിനും അധീനരായി.   എന്നന്നേക്കുമായി മനുഷ്യന് നല്കപ്പെട്ടിരുന്ന നിത്യജീവനും ദൈവീക തേജസും അവർ  നഷ്ടപ്പെടുത്തി .പാപം ചെയ്‌തതിലൂടെ മനുഷ്യനു നഷ്ടപെട്ടതെന്തോ അത്  വീണ്ടെടുകുന്നതിനും,മനുഷ്യവർഗത്തിന്റെ രക്ഷക്കായും  ദൈവം തന്റെ  കരുണയിലും മുൻനിര്ണയത്തിലും ഒരുക്കിയ ഒരു  പദ്ധതിയാണ് യേശുക്രിസ്തുവിന്റെ കന്യകാജനനം. ക്രിസ്തുമസ് പുതിയൊരു…

ഇലോൺ മസ്‌കിന് അമേരിക്കയുടെ പ്രസിഡൻ്റാകാൻ കഴിയുമോ?; ഇല്ലെന്ന് ട്രം‌പ്

ഫ്ലോറിഡ: ടെക് ശതകോടീശ്വരനായ എലോൺ മസ്‌കിന് ട്രംപുമായുള്ള അടുത്ത ബന്ധം കാരണം വിമർശകർ അദ്ദേഹത്തെ “പ്രസിഡൻ്റ് മസ്‌ക്” ആയി ചിത്രീകരിച്ചു. ഈ ആരോപണം നിരസിച്ച ട്രംപ്, താനും മസ്‌കും തമ്മിലുള്ള ബന്ധം സൗഹൃദത്തിൻ്റെയും പങ്കാളിത്തത്തിൻ്റെയും ഒന്നാണെന്നും രാഷ്ട്രീയ അജണ്ടയുടെ ഭാഗമല്ലെന്നും വ്യക്തമാക്കി. പ്രധാനമായും ഡെമോക്രാറ്റുകളിൽ നിന്ന് ഉയർന്നുവരുന്ന വിമർശനങ്ങൾക്കിടയിലാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. ടെക് ശതകോടീശ്വരനും ലോകത്തിലെ ഏറ്റവും വലിയ ധനികനുമായ എലോൺ മസ്‌ക് അടുത്ത ഭരണത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് ചർച്ച ചെയ്യപ്പെടുകയായിരുന്നു. ചിലർ അദ്ദേഹത്തെ “പ്രസിഡൻ്റ് മസ്ക്” ആയി ചിത്രീകരിച്ചു. ഇത് മസ്‌കിൻ്റെ ഭരണത്തിൽ വലിയ പങ്ക് വഹിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു. “ഇലോൺ മസ്‌ക് എന്തായാലും പ്രസിഡന്‍റാകില്ല. എന്തുകൊണ്ടാണ് അദ്ദേഹത്തിന് പ്രസിഡന്‍റാകാൻ കഴിയാത്തതെന്ന് നിങ്ങൾക്കറിയാമോ? ഇലോൺ മസ്‌ക് ജനിച്ചത് യുഎസിൽ അല്ല,” ട്രം‌പ് പറഞ്ഞു. ദക്ഷിണാഫ്രിക്കയിലാണ് ടെസ്‌ല, എക്‌സ് മേധാവി…

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്‌കാരവേദിയിൽ ‘പയനിയർ’ പുരസ്‌കാരങ്ങൾ നൽകി മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിക്കുന്നു

ന്യൂയോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (IPCNA) മാധ്യമശ്രീ, മാധ്യമരത്‌ന, മീഡിയ എക്സലൻസ് പുരസ്‌കാര ചടങ്ങു ജനുവരി 10 വെള്ളിയാഴ്ച അഞ്ചു മണിക്ക് കൊച്ചിയിലെ ഗോകുലം പാർക്ക് കൺവൻഷൻ സെന്ററിൽ വെച്ച് നടക്കുമ്പോൾ മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമരംഗത്തു തങ്ങളുടേതായ വലിയ സംഭാവനകൾ നൽകിയവരെയും ഇപ്പോഴും ഈ രംഗത്ത് തുടരുന്ന മാധ്യമ പ്രതിഭകളെയും മാധ്യമ സ്ഥാപനങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെയും ‘പയനിയർ’ പുരസ്‌കാരം നൽകി ആദരിക്കും. ഇത്തരത്തിലുള്ള ഒരു ആദരം ആദ്യമായാണ് നൽകുന്നത്. കഴിഞ്ഞ പുരസ്‌കാര വേദിയിൽ ‘ഗുരുവന്ദനം’ നൽകി ആദരിച്ചവരുടെ മറുപടിപ്രസംഗം ഹൃദയത്തിൽ തട്ടുന്നതായിരുന്നു. “ഞങ്ങളെ പോലെ പൂർണസമായ മാധ്യമ പ്രവർത്തനത്തിൽ നിന്നും, അല്ലെങ്കിൽ മാധ്യമ രംഗത്ത് നിന്ന് തന്നെ പൂർണമായി വിരമിച്ചവരെ തേടിപ്പിടിച്ചു ആദരിക്കാൻ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക കാണിച്ച മനസ്കതയെ” ‘ഗുരുവന്ദനം’ ലഭിച്ചവർ വാനോളം പുകഴ്ത്തുകയുണ്ടതായി. ‘ഗുരുവന്ദനം’ ഇന്ത്യ…

അപ്പൂപ്പന്‍ കഥകളിലെ സാന്താക്ലോസ്‌ : കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

ലാപ്‌ലന്‍ഡിലെ മൊബൈല്‍സ്ടുത്തു മ്യൂസിയത്തിന്‌ പുറത്തു വന്നപ്പോള്‍ ഒരു ഗൈഡ്‌ സാന്തക്ലോസിനെപ്പറ്റി വിശദമായ വിവരണം ചെറുതും വലുതുമായ ആറേഴു കൂട്ടികള്‍ക്ക്‌ പകര്‍ന്നു കൊടുക്കുന്നു. അവര്‍ക്കൊപ്പം നാലഞ്ചു മുതിര്‍ന്ന സ്ത്രീപുരുഷന്മാരുമുണ്ട്‌. അവരും മറ്റേതോ രാജ്യത്തു നിന്ന്‌ വന്നവരാണ്‌. സ്കൂളില്‍ നിന്നോ അതോ വീടുകളില്‍ നിന്നോ വന്നവരായിരിക്കും. സാധാരണ ഇവിടേക്ക്‌ കൂട്ടികള്‍ വരുന്നത്‌ പല തരത്തിലുള്ള കളികളില്‍ ഏര്‍പ്പെടാനും സാന്തക്ലോസിനൊപ്പം ഫോട്ടോ എടുക്കാനുമാണ്‌. ഇവര്‍ കഠിന ശൈത്യവും തിരക്കും ഒഴുവാക്കാനായിരിക്കാം ഇപ്പോഴെത്തിയത്‌. അകത്തു കണ്ടത്‌ ശൈത്യ കാഴ്ചകളെങ്കില്‍ ഇവിടെ പഠന ക്ലാസ്സാണ്‌. കാഴ്ചകളേക്കാള്‍ അറിവിന്റെ പരിശീലന കളരികള്‍. അറിവും തിരിച്ചറിവും ചെറുപ്പം മുതല്‍ ഇവര്‍ പഠിക്കുന്നു. ഞാനും അച്ചടക്കമുള്ള ഒരു കുട്ടിയെപ്പോലെ ഗൈഡ്‌ പറയുന്നത്‌ ശ്രദ്ധപൂര്‍വ്വം കേട്ട്‌ നിന്നു. ചരിത്രത്താളുകളില്‍ ഉറങ്ങി കിടക്കുന്നവ എല്ലാം അറിയണമെന്നില്ല. നാമറിയാത്ത എത്രയോ നിഗുഢത ഈ മണ്ണില്‍ മറഞ്ഞുകിടക്കുന്നു. അതിനുള്ള അഭിവാഞ്ച മനുഷ്യനുണ്ടെങ്കില്‍ പുതിയ അറിവുകള്‍…

ഫോമാ 2026 കൺവൻഷൻ ജൂലൈ 30 മുതൽ ആഗസ്റ്റ് 2 വരെ ഹ്യൂസ്റ്റനിൽ

അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ കേന്ദ്ര സംഘടനയായ ഫോമയുടെ 2026-ലെ ഫാമിലി കൺവൻഷൻ 2026 ജൂലൈ 30, 31, ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായർ ) തീയതികളിൽ ഹ്യൂസ്റ്റനിലെ വിൻഡം ഹോട്ടലിൽ വച്ച് അതിവിപുലമായ രീതിയിൽ നടത്തുന്നതാണെന്നു ഫോമ പ്രസിഡൻറ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻറ് ഷാലൂ പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ ജോസ്, ജോയിൻറ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അറിയിച്ചു. ഫോമയുടെ എൺപതിൽപ്പരം അംഗ സംഘടനകളിൽ നിന്നുമായി രണ്ടായിരത്തിഅഞ്ഞൂറോളും പ്രതിനിധികൾ പങ്കെടുക്കുന്ന വിപുലമായ കൺവൻഷനാണ് പ്രതീക്ഷിക്കുന്നത് . അതിനു അനുയോജ്യമായ ഹോട്ടലാണ് വിൻഡം എന്ന് ഫോമാ പ്രസിഡൻറ് ബേബി മണക്കുന്നേൽ പറഞ്ഞു. കൂടാതെ, നാട്ടിൽനിന്നും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം നാലു ദിവസം നീണ്ടുനിൽക്കുന്ന ഈ കൺവൻഷനിൽ…

ചിക്കാഗോ പ്രദേശത്ത് തിങ്കളാഴ്ച രാവിലെ തണുത്തുറയുന്ന ചാറ്റൽമഴക്കു സാധ്യതയെന്നു കാലാവസ്ഥ പ്രവചനം

ചിക്കാഗോ :ഷിക്കാഗോ പ്രദേശത്തുടനീളം തിങ്കളാഴ്ച രാവിലെ മരവിപ്പിക്കുന്ന ചാറ്റൽമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ പ്രവചനം. കഴിയുമെങ്കിൽ ജോലിസ്ഥലത്തോ അവധി ദിവസങ്ങളിലോ യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർക്ക്  രാവിലെ അധിക സമയം അനുവദിക്കേണ്ടിവരും. തണുത്തുറയുന്ന ചാറ്റൽമഴ റോഡുകളിലും നടപ്പാതകളിലും വൈദ്യുതി ലൈനുകളിലും മഞ്ഞിൻ്റെ ഒരു പാളി അവശേഷിപ്പിച്ചേക്കാം, ഇത് യാത്രാ പ്രശ്‌നങ്ങളിലേക്കോ പ്രദേശത്തെ വൈദ്യുതി തടസ്സങ്ങളിലേക്കോ നയിക്കാം. പ്രവചനങ്ങൾ അനുസരിച്ച്എല്ലാ വടക്കൻ ഇല്ലിനോയിസും വടക്കുപടിഞ്ഞാറൻ ഇന്ത്യാനയുടെ ചില ഭാഗങ്ങളും മരവിപ്പിക്കുന്ന ചാറ്റൽമഴയ്ക്ക് സാധ്യതയുണ്ടു. ഉച്ചതിരിഞ്ഞ് 3 മണിക്ക് അഡൈ്വസറി അവസാനിക്കുന്നത് വരെ വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കാനും അധിക യാത്രാ സമയം അനുവദിക്കാനും അഭ്യർത്ഥിക്കുന്നു.

നൂറ് ജീവിത സ്വപ്‌നങ്ങൾക്ക് സ്വർണ്ണച്ചിറക് നൽകി “ലൈഫ് ആൻഡ് ലിംബ്‌സ്”

ന്യൂയോർക്ക്/പന്തളം: വിധിയുടെ കൂരമ്പേറ്റ്‌ ചലനശേഷി ഇല്ലാതെ ജീവിത യാത്രയിൽ പ്രത്യാശ നഷ്ട്ടപ്പെട്ട നൂറ് ജീവിതങ്ങൾക്ക് ഇനി സ്വപ്ന സാക്ഷാത്കാരത്തിൻറെ സന്തോഷ ദിനങ്ങൾ. അപ്രതീക്ഷിതമായി വിവിധ അപകടങ്ങളിൽപ്പെട്ടും ക്ഷണിക്കപ്പെടാത്ത അതിഥിയായി ജീവിതയാത്രയിൽ പിടിവിടാതെ ശരീരത്തിൽ കടന്നു കൂടിയ രോഗങ്ങളാലും കാലുകൾ നഷ്ട്ടപ്പെട്ട് മുമ്പോട്ടുള്ള ജീവിതം വഴിമുട്ടി നിന്ന നൂറു പേർക്കാണ് കഴിഞ്ഞ ദിവസം സൗജന്യ കൃത്രിമക്കാലുകൾ നൽകി “ലൈഫ് ആൻഡ് ലിംബ്‌സ്” എന്ന സ്ഥാപനം ജനഹൃദയങ്ങളെ കീഴടക്കിയത്. പന്തളം കുരമ്പാലയിലുള്ള ഈഡൻ ഗാർഡൻസ് കൺവെൻഷൻ സെന്ററിൽ വച്ച് രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നേതാക്കളുടെ മഹനീയ സാന്നിദ്ധ്യത്തിൽ ഡിസംബർ 21 ശനിയാഴ്ച്ച ഉച്ച കഴിഞ്ഞ് നൂറു പേർ കൃത്രിമ കാലുകൾ വച്ച് തങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിലേക്ക് ചുവട് വച്ചപ്പോൾ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചവരുടെ ജീവിതത്തിലും സന്തോഷത്തിൻറെ ഹൃദയ സ്‌പന്ദനം അനുഭവിച്ച നിമിഷങ്ങൾ. ആലപ്പുഴ ജില്ലയിൽ മാവേലിക്കരയിൽ പ്രവർത്തിക്കുന്ന “ലൈഫ് ആൻഡ് ലിംബ്‌സ്” എന്ന…

ട്രെയിനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ജീവനോടെ കത്തിച്ചു; പ്രതി കസ്റ്റഡിയിൽ

ബ്രൂക്ലിൻ(ന്യൂയോർക് ):ഞായറാഴ്ച പുലർച്ചെ എഫ് ട്രെയിനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ജീവനോടെ കത്തിച്ചു; ന്യൂയോർക് പോലീസ് മാധ്യമങ്ങൾക്ക് നൽകിയ നിരീക്ഷണ ഫോട്ടോകളിൽ നിന്ന് ന്യൂയോർക്കുകാർ ഇയാളെ തിരിച്ചറിഞ്ഞതിനെത്തുടർന്ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് ട്രാൻസിറ്റ് ഓഫീസർമാർ പ്രതിയെ കസ്റ്റഡിയിലെടുത്തു.പോലീസ മേധാവി ബ്രൂക്ലിൻ കസ്റ്റഡിയിലുള്ള വ്യക്തിയുടെ(ഡീൻ മോസസിൻ്റെ) ഫോട്ടോ പുറത്തുവിട്ടു. ഡിസംബർ 22 ന് രാവിലെ 7:30 ന് കോണി ഐലൻഡിലെ സ്റ്റിൽവെൽ അവന്യൂ സബ്‌വേ സ്റ്റേഷനിൽ നിശ്ചലമായ എഫ് ട്രെയിനിലാണ് ഭയാനകമായ സംഭവം നടന്നത്. ഇരയായ പെൺകുട്ടി ട്രെയിനിൽ ഉറങ്ങുകയായിരുന്നു,സംശയാസ്പദമായ ഒരു ലൈറ്റർ ഉപയോഗിച്ച് ഇരയുടെ വസ്ത്രങ്ങൾ കത്തിച്ചു, ഉടൻ തന്നെ അവളെ തീ വിഴുങ്ങി.ന്യൂയോർക് പോലീസ് കമ്മീഷ്ണർ ജെസീക്ക ടിഷ് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു,തീനാളങ്ങൾ അവളുടെ ശരീരത്തെ ദഹിപ്പിക്കുമ്പോൾ, ഇരയെ നോക്കി, ട്രെയിനിന് പുറത്തുള്ള ബെഞ്ചിൽ ഡീൻ മോസസ് ഇരുന്നിരുന്നു. മുകളിലെ പ്ലാറ്റ്‌ഫോമിൽ പട്രോളിംഗ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥർ പുക മണത്തതിനെ…

കൗമാരക്കാരനെ ബലാത്സംഗം ചെയ്ത 93 കാരനായ പുരോഹിതനെ ജീവിതകാലം മുഴുവൻ ജയിലിൽ ചെലവഴിക്കാൻ വിധിച്ചു

ന്യൂ ഓർലിയൻസ്: പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു കൗമാരക്കാരനെ ബലാത്സംഗം ചെയ്തതിന് 93 കാരനായ മുൻ കത്തോലിക്കാ പുരോഹിതനെ ജഡ്‌ജി തൻ്റെ ജീവിതകാലം മുഴുവൻ ജയിലുകൾക്ക് പിന്നിൽ ചെലവഴിക്കാൻ ബുധനാഴ്ച വിധിച്ചു. ഫസ്റ്റ് ഡിഗ്രി ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ലോറൻസ് ഹെക്കർ കുറ്റസമ്മതം നടത്തി. ന്യൂ ഓർലിയൻസ് അതിരൂപത ലൈംഗിക ദുരുപയോഗ കേസുകളുടെ ഒരു തരംഗവും കൊള്ളയടിക്കുന്ന പുരോഹിതന്മാരെ സഭാ നേതാക്കൾ വളരെക്കാലമായി അവഗണിച്ചു എന്ന ആരോപണവും നേരിടുന്നതിനിടയിലാണ് ഹെക്കറുടെ ശിക്ഷ വരുന്നത്. 1970-കളുടെ മധ്യത്തിൽ ഒരു സ്കൂൾ ടീമിന് വേണ്ടിയുള്ള പരീക്ഷണങ്ങൾക്ക് മുന്നോടിയായി ഗുസ്തി നീക്കങ്ങളിൽ തനിക്ക് നിർദ്ദേശം നൽകാൻ ഹെക്കർ വാഗ്ദാനം ചെയ്തിരുന്നതായും ഹെക്കർ കുറ്റസമ്മതം നടത്തിയ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ പറഞ്ഞു. ന്യൂ ഓർലിയൻസ് അഡ്വക്കേറ്റ് റിപ്പോർട്ട് ചെയ്തു. തുടർന്ന് ഹെക്കർ അവനെ ബലാത്സംഗം ചെയ്തു. “ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു. ഞാൻ…