ഫിലഡൽഫിയ: ഫിലഡൽഫിയായിലും, പരിസരപ്രദേശങ്ങളിലുമുള്ള മലയാളികളുടെ പരസ്പര സഹകരണത്തിനും, സൗഹൃദത്തിനും, ഒത്തുകൂടലിനും, അത്യാവശ്യ ഘട്ടങ്ങളിലെ പരസ്പര സഹായങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ട് രൂപീകൃതമായ സൗഹൃദ സംഗമ കൂട്ടായ്മയായ ” സ്നേഹതീരം – സൗഹൃദ കൂട്ടായ്മ” യുടെ ഔപചാരിക ഉദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും നവംബർ ഒന്നാംതീയതി രാവിലെ പതിനൊന്നര മുതൽ ക്രൂസ്ടൗണിലുള്ള മയൂര റസ്റ്റോറന്റ് ഹാളിൽ വച്ചു അതി വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെട്ടു. രാവിലെ പതിനൊന്നരയ്ക്ക് ആരംഭിച്ച രജിസ്ട്രേഷനെത്തുടർന്ന്, കൃത്യം പന്ത്രണ്ടുമണിക്ക് പ്രോഗ്രാമിന് തുടക്കം കുറിച്ചു. ഈശ്വരൻ കനിഞ്ഞനുഗ്രഹിച്ച ശബ്ദ സ്വര മാധുരിയിൽ ശ്രീമതി സൂസൻ ഷിബു വർഗീസിന്റെ പ്രാർത്ഥനാ ഗാനത്തോട് പരിപാടിക്ക് ഐശ്വര്യമായ തുടക്കമായി. സ്നേഹതീരം സൗഹൃദ കൂട്ടായ്മയുടെ ഉത്ഭവസമയത്ത് ഉണ്ടായിരുന്നവർ, കൂട്ടായ്മയിലെ സീനിയേഴ്സ്, വനിതാ വിഭാഗം എന്നിവർ ചേർന്ന് നിറ ദീപം തെളിയിച്ച് സ്നേഹതീരം സൗഹൃദ വേദിയുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചപ്പോൾ, അത് ചരിത്രത്താളുകളിലെ വേറിട്ട അനുഭവമായി മാറി.…
Category: AMERICA
ഫൊക്കാന വാഷിംഗ്ടൺ ഡിസി റീജിയൺ വിമൻസ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു
ഫൊക്കാന 2024-26 കാലയളവിലേക്കുള്ള വാഷിംഗ്ടൺ ഡിസി റീജിയൻ ഭാരവാഹികളെ വിമൻ ഫോറം പ്രസിഡന്റ് രേവതി പിള്ളയ് പ്രഘ്യാപിച്ചു. ജോഫിയ ജോസ്പ്രകാശ് (റീജിയണൽ വുമൺ ഫോറം ചെയർ), നിമ്മി സുഭാഷ് (റീജിയണൽ വിമൻസ് ഫോറം ട്രെഷറർ ) റോഷിത പോൾ (റീജിയണൽ വിമൻസ് ഫോറം സെക്രട്ടറി ) എന്നിവരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം പാർവതി സുധീർ, ശില്പ സുജയ്, അഞ്ജലി വാരിയർ, ശ്രീയ നമ്പ്യാർ , ഷെറി തമ്പി ചെറുവത്തൂർ ,ഫെമിൻ ചിറമേൽ ചാൾസ്, ശീതൾ കിഷോർ, ശരണ്യ ബാലകൃഷ്ണൻ, ദിവ്യ വീശാന്ത് എന്നിവർ അടങ്ങിയ കരുത്തുറ്റ വനിതകളെ ഉൾപ്പെടുത്തിയാണ് റീജിയണൽ വിമൻസ് കമ്മിറ്റി രൂപവൽക്കരിച്ചതു. വിവിധ മേഖലകളിലുള്ള പ്രാവീണ്യവും, അർപ്പണമനോഭാവവും മാത്രമല്ല ശക്തമായ ഒരു വിമൻസ് ഫോറം കമ്മിറ്റിക്കു വേണ്ടതെന്നും, ഒപ്പം സംഘടനയുടെ ഭരണഘടനയെ ബഹുമാനിക്കേണ്ടതിന്റെയും , അച്ചടക്കലംഘനം ഉണ്ടാകാതെ പ്രവർത്തിക്കുന്നതിന്റെ ആവശ്യകതയും മനസിലാക്കി പ്രവർത്തിക്കാൻ ഉള്ള വിശാലമനസ്കത…
ട്രംപിൻ്റെ തിരിച്ചു വരവ് ഹാരിക്കും മേഗനും മോശം സമയമാണെന്ന് വിദഗ്ധർ
2024 ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിൻ്റെ വൻ വിജയത്തെത്തുടർന്ന്, ഹാരി രാജകുമാരനും മേഗൻ മാർക്കിളും ചില വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് രാജകീയ വിദഗ്ധർ അഭിപ്രായപ്പെടുന്നു. അമേരിക്കയിൽ താമസമാക്കിയ ദമ്പതികൾ ഇതിനകം വിസ സങ്കീർണതകളിൽ കുടുങ്ങിയിരിക്കുകയാണ്. ട്രംപിൻ്റെ രണ്ടാം ടേമിൻ്റെ സാധ്യത രാജ്യത്തെ അവരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു. സസെക്സിലെ ഡ്യൂക്കിനെയും ഡച്ചസിനെയും നാടുകടത്താൻ മടിക്കില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ, അദ്ദേഹത്തിൻ്റെ ഭരണകൂടം എന്ത് തീരുമാനിക്കുമെന്ന് കാണാൻ ദമ്പതികൾ കാത്തിരിക്കുകയാണ്. തൻ്റെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, ഹാരി രാജകുമാരനെക്കുറിച്ച് ട്രംപ് മിണ്ടിയിരുന്നില്ല. എന്നാല്‍, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടു, “ഞാൻ അവരെ സംരക്ഷിക്കില്ല. ഹാരി രാജ്ഞിയെ ഒറ്റിക്കൊടുത്തു. അത് പൊറുക്കാനാവാത്തതാണ്.” ഹാരി രാജകുടുംബത്തെ പരസ്യമായി വിമർശിച്ചതിനും തൻ്റെ ഓർമ്മക്കുറിപ്പായ സ്പെയറിൽ വിനോദ മയക്കുമരുന്ന് ഉപയോഗിച്ചതായി സമ്മതിച്ചതുൾപ്പെടെയുള്ള വിവാദ പ്രസ്താവനകൾക്കും മറുപടിയായാണ്…
കേരള അസോസിയേഷൻ ഓഫ് ഡാലസ് വിൻ്റർ ക്ലോത്തിംഗ് ഡ്രൈവ് സംഘടിപ്പിക്കുന്നു
ഗാർലാൻഡ് (ഡാലസ്): കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെൻ്ററും ദ ബ്രിഡ്ജ് ഹോംലെസ് റിക്കവറി സെൻ്റർ ഡാലസുമായി സഹകരിച്ച് ഭവനരഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടി വിൻ്റർ ക്ലോത്തിംഗ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താപനില കുറയുന്നതിനനുസരിച്ച്, ഈ ശൈത്യകാലത്ത് നമ്മുടെ കമ്മ്യൂണിറ്റിയിലെ എല്ലാവരും ചൂട് നിലനിർത്തുന്നുവെന്ന് ഉറപ്പാക്കാൻ നമുക്ക് ഒത്തുചേരാം. നവംബർ 8 ന് ആരംഭിച്ച ഡ്രൈവ് ഡിസംബർ 10 വരെ നീണ്ടുനിൽക്കും. പുതപ്പുകൾ, സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള ജാക്കറ്റുകൾ, ബാക്ക്പാക്ക്, ടവലുകൾ, അത്ലറ്റിക് ഷോർട്ട്സ് എന്നിവ പോലുള്ള പുതിയതോ സൌമ്യമായി ഉപയോഗിക്കുന്നതോ ആയ മുതിർന്നവർക്കുള്ള ശീതകാല ഇനങ്ങളുടെ സംഭാവനകൾ സ്വീകരിക്കുന്നു ICEC/KAD ഓഫീസിൽ (3821 Broadway Blvd Garland, TX 75043) ഒരു ഡ്രോപ്പ് ബോക്സ് ഉണ്ടായിരിക്കും കൂടാതെ ആവശ്യമായ സാധനങ്ങൾ വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ 2:00 PM മുതൽ 6:00 PM…
”ബോധിവൃക്ഷതണലിൽ” – ആസ്വാദനം: ജോർജ് തുമ്പയിൽ
”പ്രിയപ്പെട്ട ജോർജി, നിങ്ങളുടെ ക്ഷണം നിരസിക്കാൻ പറ്റാത്തത് കൊണ്ട് മാത്രമാണ് നാടകത്തിനു വരാൻ തീരുമാനിച്ചത്. അടുത്ത അമ്പല പറമ്പിൽ നാടകം നടക്കുമ്പോൾ എന്തിനാണ് ഉറക്കം ഒഴിച്ചു മഞ്ഞും കൊണ്ട് ഇരിക്കുന്നത് എന്ന് ആലോചിച്ചു നാടകം ഒഴിവാക്കാറാണ് പതിവ്. അപ്പോഴാണ് പണം അങ്ങോട്ട് കൊടുത്ത് നാടകം കാണാൻ ഇറങ്ങിയത് 😊 വന്നപ്പോഴേ സന്തോഷമായി, മുന്നിൽ ഇരിക്കുന്നു പഴം പൊരിയും പരിപ്പ് വടയും. നാട്ടിൽ നിന്നും വന്നതിനു ശേഷം ആദ്യമായാണ് ഇവന്മാരെ നേരിട്ട് കാണുന്നത്. വയർ നിറയെ ആർത്തിയോടെ കഴിച്ചു കഴിഞ്ഞപ്പോൾ, പകുതി കളിയായി ആരോടോ ചോദിച്ചു, മൂന്നാമത്തെ bell അടിച്ചോ എന്ന്. .അതാണല്ലോ കലാകാലങ്ങളയുള്ള നാടകത്തിന്റെ ഒരിത് 😉 കോപ്പിലെ ആമുഖം മാറ്റു, matter ക്ക് വാടാ എന്നല്ലേ ഇപ്പോൾ ചിന്തിക്കുന്നത്? 😁ഓഡിറ്റോറിയം ഇരുളായി, കർട്ടൻ മറ നീക്കി. ആദ്യത്തെ visual കൾ തന്നെ ആകർഷിച്ചു. .ശരി, matter…
നബീല സയ്യിദ് ഇല്ലിനോയിസ് സ്റ്റേറ്റ് ഹൗസ് സീറ്റ് നിലനിർത്തി
ഇല്ലിനോയിസ്:ഇല്ലിനോയിസ് സ്റ്റേറ്റ് ഹൗസ് 51-ആം ഡിസ്ട്രിക്റ്റിലേക് നടന്ന വാശിയേറിയ തിരെഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ടോസി ഉഫോഡികെയെ പരാജയപ്പെടുത്തി സംസ്ഥാന പ്രതിനിധി നബീല സയ്യിദ് ഇല്ലിനോയിസ് സ്റ്റേറ്റ് ഹൗസ് സീറ്റ് നിലനിർത്തി. 91% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നബീല സയ്യിദ് 55% വോട്ട് നേടി 45% വോട്ടുകൾ മാത്രമാണ് ടോസിക് നേടാനായത് .ഹത്തോൺ വുഡ്സ്, ലോംഗ് ഗ്രോവ്, സൂറിച്ച് തടാകം എന്നിവയുൾപ്പെടെ ചിക്കാഗോയുടെ വടക്കൻ പ്രാന്തപ്രദേശങ്ങളുടെ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന 51-ആം ഡിസ്ട്രിക്റ്റിലെ തൻ്റെ ഏറ്റവും പുതിയ വിജയം സയ്യിദ് ആഘോഷിച്ചു. ഇപ്പോൾ 25 വയസ്സുള്ള അവർ, 2022-ൽ ആദ്യമായി ചരിത്രം സൃഷ്ടിച്ചു, ഇല്ലിനോയിസ് ഹൗസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയും അതിലെ ആദ്യത്തെ രണ്ട് മുസ്ലീം അംഗങ്ങളിൽ ഒരാളുമായി. 2016-ലെ ഡൊണാൾഡ് ട്രംപിൻ്റെ പ്രചാരണവുമായി ബന്ധപ്പെട്ട് വർദ്ധിച്ചുവരുന്ന കുടിയേറ്റ വിരുദ്ധ, മുസ്ലീം വിരുദ്ധ സാഹചര്യങ്ങൾക്കിടയിലാണ് സയ്യിദ് തൻ്റെ ഹൈസ്കൂൾ…
മാർത്തോമ, സി എസ് ഐ, സിഎൻഐ സഭകൾ സഭൈക്യ പ്രാർത്ഥന ദിനം നവംബർ 10 ന്
ന്യൂയോർക് :മാർത്തോമ സി എസ് ഐ സി എൻ എൽ സഭകൾ ചേർന്ന് എല്ലാ വർഷവും നവംബർ മാസത്തിലെ രണ്ടാം ഞായറാഴ്ച സഭൈക്യ പ്രാർത്ഥന ദിനമായി ആചരിച്ചുവരുന്നു. ഈ വർഷം ഈ ഐഖ്യാആഘോഷം നവംബർ പത്താം തീയതി ഞായറാഴ്ചയാണ് സഭകളുടെ ഐക്യം ദൈവരാജ്യ സാക്ഷ്യത്തിനായി എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. സഭകൾ ഒന്നാകുക എന്നതിലുപരി വ്യത്യസ്തതകൾ അംഗീകരിച്ച ദൈവരാജ്യ സാക്ഷ്യം നിർവഹിക്കുക എന്നതാണ് ഐക്യം എന്നതിലൂടെ ലക്ഷ്യമാക്കുന്നത് .വ്യത്യസ്തതയും വൈവിധ്യവും ദൈവീക ദാനവും ആണ് എന്ന് അംഗീകരിച്ചുകൊണ്ട് നാം ഒരുമയോടെ പ്രവർത്തിക്കനാമെന്നു ഇതുസംബന്ധിച്ചു പുറത്തിറക്കിയ സർക്കുലറിൽ മാർത്തോമ മെത്രാപോലിത്ത ഉദ്ബോധിപ്പിച്ചു മാർത്തോമ സി എസ് ഐ സി എൻ എസ് ചേർന്നുള്ള സഭൈക്യ പ്രസ്ഥാനമായ കമ്മ്യൂണിറ്റി ചർച്ചസ് ഇൻ ഇന്ത്യ യുടെ പ്രവർത്തനം സുഗമമായി മുന്നോട്ട് പോകുന്നു. വ്യത്യസ്ത ചരിത്രവും പാരമ്പര്യവും അനുഷ്ഠാനങ്ങളും ഉള്ള സഭകൾ ഐക്യത്തിൻറെ…
2025ലെ കാനഡ തിരഞ്ഞെടുപ്പിൽ ജസ്റ്റിൻ ട്രൂഡോ പരാജയപ്പെടുമെന്ന് ഇലോൺ മസ്ക്
2025ലെ തിരഞ്ഞെടുപ്പിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സ്ഥാനം നഷ്ടമാകുമെന്ന് പ്രവചിച്ച് ടെസ്ല സിഇഒ എലോൺ മസ്ക് വിവാദം സൃഷ്ടിച്ചു. ട്രൂഡോയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സഹായം അഭ്യർത്ഥിച്ച ഒരു ഉപയോക്താവിനോട്, “വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹം പോകും” എന്ന് പറഞ്ഞുകൊണ്ടാണ് മസ്ക് എക്സിൽ പ്രസ്താവന നടത്തിയത്. 2013 മുതൽ ലിബറൽ പാർട്ടിയെ നയിക്കുന്ന ട്രൂഡോ ന്യൂനപക്ഷ സർക്കാരിനെ നയിക്കുന്നതിനാൽ വർദ്ധിച്ചുവരുന്ന സമ്മർദ്ദം നേരിടുകയാണ്. അനിയന്ത്രിതമായ ഇമിഗ്രേഷൻ നയങ്ങൾക്കുള്ള അദ്ദേഹത്തിൻ്റെ തുടർച്ചയായ പിന്തുണ ഒരു പ്രധാന തർക്കവിഷയമാണ്, പ്രത്യേകിച്ച് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ എതിരാളികൾക്കിടയിൽ. പിയറി പൊയിലേവറിൻ്റെ കൺസർവേറ്റീവ് പാർട്ടിയിൽ നിന്നും ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും തിരഞ്ഞെടുപ്പ് വെല്ലുവിളികൾ ഉയരുന്നതിനാൽ, പ്രധാനമന്ത്രിയുടെ വീണ്ടും തിരഞ്ഞെടുപ്പ് സാധ്യതകൾ അനിശ്ചിതത്വത്തിലാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കനേഡിയൻ ഗവൺമെൻ്റിൻ്റെ നിലപാടുകളോടുള്ള തൻ്റെ അതൃപ്തിയും മസ്ക് പ്രകടിപ്പിച്ചിട്ടുണ്ട്, പ്രത്യേകിച്ചും സർക്കാർ മേൽനോട്ടത്തിനായി ഓൺലൈൻ…
ട്രംപ് ആദ്യം പരിഹരിക്കേണ്ടത് കുടിയേറ്റ പ്രശ്നമാണെന്ന് പുതിയ സര്‍വ്വേ റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: നിയുക്ത യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റയുടൻ പരിഹാരം കാണേണ്ട ഏറ്റവും വലിയ പ്രശ്നമായി കുടിയേറ്റത്തെ അമേരിക്കക്കാർ കണക്കാക്കുന്നുവെന്ന് ഏറ്റവും പുതിയ സര്‍വ്വേ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെ നടത്തിയ റോയിട്ടേഴ്സ്/ഇപ്സോസ് വോട്ടെടുപ്പ് അനുസരിച്ച്, യുഎസിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താൻ ട്രംപ് ശ്രമിക്കുമെന്ന് പ്രതികരിച്ചവരിൽ ഒരു പ്രധാന ഭാഗം വിശ്വസിക്കുന്നു. ട്രംപിൻ്റെ ആദ്യ 100 ദിവസങ്ങളിൽ അദ്ദേഹത്തിൻ്റെ മുൻഗണന തേടി, പ്രതികരിച്ചവരിൽ 25% പേരും മറ്റേതൊരു പ്രശ്നത്തേക്കാളും കുടിയേറ്റം അദ്ദേഹത്തിൻ്റെ പ്രാഥമിക ശ്രദ്ധയായിരിക്കണമെന്ന് അഭിപ്രായപ്പെട്ടു. വരുമാന അസമത്വം (14%), നികുതികൾ (12%), ആരോഗ്യ സംരക്ഷണം, കുറ്റകൃത്യങ്ങൾ, ജോലികൾ, പരിസ്ഥിതി എന്നിവ പോലുള്ള മറ്റ് ആശങ്കകള്‍ അതിനു താഴെയാണ്. പങ്കെടുത്തവരിൽ 82% പേരും ട്രംപിൻ്റെ നേതൃത്വത്തിൽ കൂട്ട നാടുകടത്തലുകൾ നടക്കുമെന്ന് വിശ്വസിക്കുന്നതായി സർവേ കണ്ടെത്തി. ആശങ്കയിൽ ചില വ്യത്യാസങ്ങളുണ്ടെങ്കിലും ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും ഈ…
അറ്റേണി ജോസഫ് കുന്നേൽ ട്രൈസ്റ്റേറ്റ് കേരള ദിനോത്സവ വേദിയിൽ നിയമ സഹായ ക്ലാസ് അവതരിപ്പിക്കുന്നു
ഫിലഡൽഫിയ: “വാഹന ഇൻഷുറൻസ് നിയമത്തിൻ്റെ നട്ടും ബോൾട്ടും, വാഹന അപകടദുരിത നിവാരണ നിയമങ്ങളും” എന്ന വിഷയത്തിൽ, പ്രമുഖ അറ്റേണി ജോസഫ് കുന്നേൽ, ട്രൈസ്റ്റേറ്റ് കേരളദിനോത്സവവേദിയിൽ, നിയമ സഹായ ക്ലാസ് അവതരിപ്പിക്കുന്നു. ‘കോട് ലോ’ എന്ന പേരിലുള്ള ബൃഹത്തായ അറ്റേണി സർവീസ് സ്ഥാപനത്തിൻ്റെ ചീഫും, പേഴ്സണൽ, ക്രിമിനൽ ഡിഫൻസ്, ഇമിഗ്രേഷൻ നിയമ മേഖലകളിൽ, വിദഗ്ദ്ധനുമാണ് ജോസഫ് കുന്നേൽ. പൊതു പ്രവർത്തന സംഘടനകൾകളുടെ കർമപരിപാടികൾക്ക്, കലവറയില്ലതെ സംഭാവനകൾ നൽകുന്നതിൽ, ഏറ്റവും മുന്നിലാണ് ജോസഫ് കുന്നേൽ. ഓർമാ ഇൻ്റർനാഷ്ണൽ സ്പീച് കോമ്പറ്റീഷൻ്റെ ശില്പികളിൽ ജോസഫ് കുന്നേലിൻ്റെ പ്രഭാവം ശക്തമാണ്. “ട്രൈസ്റ്റേറ്റ് കേരളാ ഫോറം-കേരള ദിനോത്സവം”, നവംബർ 9 ശനിയാഴ്ച്ച, ഫിലഡൽഫിയ യിൽ, വൈകുന്നേരം 4 മണിമുതൽ 8 മണിവരെ, ” കവിയൂർ പൊന്നമ്മ സ്മാരക ഹാൾ” എന്നു പേരിടുന്ന ഓഡിറ്റോറിയത്തിലും, ” റ്റരത്തൻ റ്റാറ്റാ ലെക്ചർ ഹാൾ’ എന്ന വേദിയിലുമാണ് നടക്കുക.…