ദുർബലമായ നൂൽച്ചരടിൽ ബന്ധിക്കപ്പെട്ട ശക്തമായ ബന്ധമാണ്‌ വിവാഹം: വെരി റവ കെ വൈ ജേക്കബ്

മസ്‌ക്വിറ്റ്(ഡാളസ്) : കുടുംബം എന്നത് കൊണ്ട് വിവക്ഷിക്കുന്നത് ശക്തമായ ബന്ധങ്ങളെയാണോ അതോ ബാധ്യതയായിട്ടാണോ എന്നു സംശയിക്കുന്ന കാലഘട്ടത്തിലാണ് നാം ഇന്നു അധിവസിക്കുന്നത്.വിവാഹത്തിൽ വധൂവരന്മാർ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നതു ശക്തമായ ഉരുക്കു ചങ്ങലകൊണ്ടൊ അതോ കയർ വടംകൊണ്ടൊ അല്ലെന്നും മറിച്ചു ദുർബലമായ നൂൽച്ചരടുകൾ കൊണ്ടാണെന്നു അച്ചൻ ഓർമിപ്പിച്ചു.നൂൽച്ചരടുകളിൽ ബന്ധിക്കപ്പെട്ടിരിക്കുന്ന വിവാഹ ബന്ധം ജീവിതകാലം മുഴുവൻ പവിത്രമായി കാത്തുസൂക്ഷിക്കേണ്ടതിനും അതിലൂടെ സ്വായത്തമാകുന്ന സന്തോഷവും നിലനിൽക്കുന്നതിനും ക്രിസ്തുവിനെ നാം നമ്മുടെ ജീവിതത്തിൽ നായകനായി സ്വീകരിക്കണമെന്നും അച്ചൻ ഉദബോധിപ്പിച്ചു . ക്രിസ്തുവിന്റെ ക്രൂശ് ചുമക്കുവാൻ ഭാഗ്യം ലഭിച്ച ശീമോന്റെ സ്വാധീനം തന്റെ കുടുമ്പത്തിനും തലമുറക്കും സമൂഹത്തിനും അനുഗ്രഹമായി മാറിയത് നമുടെ മുൻപിൽ മാതൃകയായി നിലനിൽക്കുന്നു. മർക്കോസിന്റെ സുവിശേഷം പതിനഞ്ചാം അധ്യായം വിശകലം ചെയ്തുകൊണ്ട് അച്ചൻ ചൂണ്ടിക്കാട്ടി. ക്രിസ്തുവിനു വേണ്ടി ത്യാഗം സഹിക്കുവാൻ നാം തയാറാകുമ്പോൾ അതിൽ നിന്നും ലഭിക്കുന്ന അനുഗ്രഹം അവർണനീയമാണെന്നും അച്ചൻ പറഞ്ഞു.…

കൂടു തേടി പോകുന്ന കുടിയേറ്റക്കാരുടെ കോപ്രായങ്ങൾ (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ

എന്തിനാണ് കേരളത്തിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ഇൻഡ്യാക്കാർ പ്രത്യേകിച്ച് മലയാളികൾ കുടിയേറുന്നത്. മെച്ചമായ ജീവിതമുണ്ടാകാനാണ്. രണ്ടു കൂട്ടരാണ് വിദേശ രാജ്യങ്ങളിലേക്ക് പ്രധാനമായും കുടിയേറുന്നത്. ഒരു കൂട്ടർ ജോലിക്കായും മറ്റൊരു കൂട്ടർ വിദ്യാഭ്യാസത്തിനായിട്ടും. കേരളത്തിൽ മികച്ച ജോലിയും മെച്ചമായ ജീവിത സൗകര്യവും നല്ല വിദ്യാഭ്യാസവും കിട്ടാത്തതു കൊണ്ടാണ് അവർ അതുള്ള സ്ഥലത്തേക്ക് പോകുന്നത്. കേരളത്തിൽ ഈ പറഞ്ഞ കാര്യങ്ങൾ കിട്ടാത്തതു കൊണ്ടാണ് അന്യനാട്ടിൽ പോയി ജീവിക്കുന്നത്. അതിനർത്ഥം നമ്മെക്കാൾ വളർന്ന നാടാണ് അവരുടേതെന്ന്. സ്വന്തം വീട്ടിൽ കഴിക്കാനും കുടിക്കാനും വകയുണ്ടെങ്കിൽ ആരും അന്യരുടെ വീട്ടിൽ ജോലിക്കു പോകാറില്ല. അതുതന്നെയാണ് വിദേശത്ത് ജോലിക്കു പോകുന്നവരുടെയും സ്ഥിതി. തങ്ങൾക്ക് യോഗ്യത ഉള്ളതുകൊണ്ടാണ് അവിടെ പോകാൻ കഴിയുന്നതെന്നും അത് ആരുടെയും ഔദാര്യം കൊണ്ടല്ലെന്നും ചിന്തിക്കുന്നവരാണ് ഇക്കൂട്ടരിൽ മിക്കവാറും പ്രത്യേകിച്ച് ഇന്ത്യക്കാരും മലയാളികളും. അവിടെ ചെല്ലുന്നവർക്ക് അവരർഹിക്കുന്ന പരിഗണ ആ നാട്ടിലെ പൗരന്മാര്‍ക്കൊപ്പം നൽകുന്നവരാണ്…

ട്രൂഡോയുടെ പാർട്ടിയിൽ കലാപം: ഒക്ടോബര്‍ 28നകം ട്രൂഡോ രാജി വെയ്ക്കണമെന്ന് 24 എംപിമാരുടെ അന്ത്യ ശാസനം

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രശ്നങ്ങൾ തുടർച്ചയായി വർധിച്ചുവരികയാണ്. ഒക്‌ടോബർ 23-ന്, ലിബറൽ പാർട്ടിയുടെ 24 എംപിമാർ ലിബറൽ പാർട്ടിയുടെ നേതാവ് സ്ഥാനത്ത് നിന്ന് രാജിവയ്ക്കാൻ ട്രൂഡോയോട് ആവശ്യപ്പെട്ടു. ഈ എംപിമാർ ഒക്ടോബർ 28 വരെ അന്ത്യശാസനം നൽകുകയും തൻ്റെ ഭാവി തീരുമാനിക്കാൻ ട്രൂഡോയോട് ആവശ്യപ്പെടുകയും ചെയ്തു. ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രശ്‌നങ്ങൾ കുറയുന്നതിന് പകരം വർദ്ധിക്കുകയാണ്. എന്നാൽ, താന്‍ പിന്നോട്ട് പോകുന്ന പ്രശ്നമില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ഒക്‌ടോബർ 28-നകം രാജിവയ്ക്കാൻ രണ്ട് ഡസനോളം ലിബറൽ പാർട്ടി എംപിമാർ അന്ത്യശാസനം നൽകിയെങ്കിലും, അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുമെന്ന് ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിച്ച ട്രൂഡോ ലിബറൽ പാർട്ടിയുടെ നേതൃത്വം വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് തറപ്പിച്ചു പറഞ്ഞു. താന്‍ അടുത്ത തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനയുകയാണെന്നും, പാർട്ടിയെ വിജയിപ്പിക്കാൻ പൂർണ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം പറഞ്ഞു. ഒക്‌ടോബർ 28ന്…

മക്‌ഡോണള്‍ഡ്സിലെ ഇ. കോളി ബാക്ടീരിയ ക്വാര്‍ട്ടര്‍ പൗണ്ടര്‍ ബർഗറുമായി ബന്ധപ്പെട്ടിരിക്കുന്നു: സിഡിസി

വാഷിംഗ്ടണ്‍: അമേരിക്കയിലെ മക്‌ഡൊണാൾഡ്സ് ഹാംബർഗറുകളിൽ ഇ.കോളി ബാക്ടീരിയ പടർന്നുപിടിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് മക്‌ഡൊണാൾഡ്സ് അവരുടെ മെനുവിൽ നിന്ന് ഈ ഹാംബർഗറുകൾ നീക്കം ചെയ്‌തു. അടുത്തിടെ, ഇ-കോളി ബാധയേറ്റ് ഒരു മരണവും 49 പേര്‍ രോഗബാധിതരാകുകയും ചെയ്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പ്രകാരം, മക്ഡൊണാൾഡ്സ് വിറ്റ ക്വാർട്ടർ പൗണ്ടർ ബർഗറുകളാണ് അതിനു കാരണമെന്ന് കണ്ടെത്തി. സെപ്തംബർ 27 നും ഒക്ടോബർ 11 നും ഇടയിൽ, യുഎസിലുടനീളമുള്ള പത്ത് സംസ്ഥാനങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഈ കേസുകളിൽ ഭൂരിഭാഗവും കൊളറാഡോയിലും നെബ്രാസ്കയിലുമാണ് കണ്ടെത്തിയത്, അവിടെ ഗണ്യമായ എണ്ണം ഇ.കോളി അണുബാധകൾ രേഖപ്പെടുത്തിയിട്ടുണ്ട്. രോഗം ബാധിച്ച വ്യക്തികൾ 13 മുതൽ 88 വയസ്സ് വരെ പ്രായമുള്ളവരാണ്. ഇ.കോളി മലിനമായ ഹാംബർഗറുകൾ കഴിക്കുന്നത് ഹീമോലിറ്റിക് യൂറിമിക് സിൻഡ്രോമിന് കാരണമാകുമെന്നും ഇത് വൃക്കയിലെ രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുമെന്നും…

കെ അശോക് കുമാറിന് ജപ്പാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അവാർഡ്

ചെന്നൈ/ടോക്കിയോ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജാപ്പനീസ് സ്റ്റഡീസ് ഡയറക്ടർ ശ്രി കെ അശോക് കുമാറിന് (തിരുവനന്തപുരം) ജാപ്പനീസ് വിദേശ മന്ത്രാലയത്തിന്റെ 2024 ലെ കമ്മൻഡേഷൻ അവാർഡ് ലഭിച്ചു. ഈ മാസം 16 നു ചെന്നൈയിലുള്ള ജാപ്പനീസ് കോൺസുലേറ്റ് ജനറൽ ഓഫീസിൽ വെച്ച് കോൺസുലേറ്റ് ജനറൽ തകാഹാഷി മുനിയോ ആണ് അവാർഡ് സമ്മാനിച്ചത്. ഇന്ത്യയിൽ ജാപ്പനീസ് ഭാഷ പഠനത്തിന് വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അശോക് കുമാർ പന്തളം സ്വദേശിയും യശ്ശശരീരനായ പന്തളം എൻ എസ് എസ് കോളേജ് ഹിന്ദി വിഭാഗം മുന്‍ പ്രൊഫസർ കൃഷ്ണൻ നായരുടെ മകനുമാണ്. ഇദ്ദേഹം സി-ഡാക് (സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് ) എച്ഛ് ആർ മേധാവിയായും, സി- ഡിറ്റിൽ രജിസ്‌ട്രാർ ആയും പ്രവർത്തിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട്: സേതു നായര്‍, സൗത്ത് കരോളിന

ബോയിംഗിന്റെ ക്യാപ്‌സ്യൂൾ പ്രശ്‌നങ്ങളും മിൽട്ടൺ ചുഴലിക്കാറ്റും മൂലമുണ്ടായ കാലതാമസത്തിന് ശേഷം നാല് ബഹിരാകാശ യാത്രികര്‍ ഭൂമിയിലേക്ക് മടങ്ങി

ഫ്ലോറിഡ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ഏകദേശം എട്ട് മാസം ചിലവഴിച്ച ശേഷം നാല് ബഹിരാകാശ സഞ്ചാരികൾ സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങി. ബോയിംഗിന്റെ പുതിയ സ്റ്റാർലൈനർ ക്യാപ്‌സ്യൂളിലെ പ്രശ്‌നങ്ങളും മിൽട്ടൺ ചുഴലിക്കാറ്റിൻ്റെ ആഘാതവും കാരണം വെള്ളിയാഴ്ച പുലർച്ചെ ഭൂമിയിലേക്ക് തിരിച്ചെത്തി. ഈ ആഴ്‌ച ആദ്യം ഐഎസ്എസിൽ നിന്ന് അൺഡോക്ക് ചെയ്‌തതിന് ശേഷം, അവരെ വഹിച്ചുകൊണ്ടുള്ള സ്‌പേസ് എക്‌സ് കാപ്‌സ്യൂൾ മെക്‌സിക്കോ ഉൾക്കടലില്‍ ഇറങ്ങി. നാസയുടെ ബഹിരാകാശയാത്രികരായ മാത്യു ഡൊമിനിക്, മൈക്കൽ ബാരറ്റ് , ജീനെറ്റ് എപ്പ്സ് , റഷ്യൻ ബഹിരാകാശ സഞ്ചാരി അലക്സാണ്ടർ ഗ്രെബെൻകിൻ എന്നിവരടങ്ങുന്ന മൂന്ന് അമേരിക്കക്കാർ അടങ്ങുന്ന സംഘം യഥാർത്ഥത്തിൽ രണ്ട് മാസം മുമ്പ് മടങ്ങാൻ ഷെഡ്യൂൾ ചെയ്തിരുന്നതാണ്. സുരക്ഷാ കാരണങ്ങളാൽ അവരെ തിരിച്ചുകൊണ്ടുവരേണ്ട ബോയിംഗിന്റെ സ്റ്റാർലൈനർ ക്യാപ്‌സ്യൂൾ സെപ്റ്റംബറിൽ ശൂന്യമായി മടങ്ങിയതോടെ അവരുടെ ദൗത്യം നീണ്ടു. ഇതിന് പിന്നാലെയാണ് മിൽട്ടൺ ചുഴലിക്കാറ്റും രണ്ടാഴ്ചയോളം…

മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് വർമ്മയുടെ വിവരങ്ങള്‍ നൽകുന്നവര്‍ക്ക് 5 ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഖാലിസ്ഥാന്‍ നേതാവ്

ടൊറൊന്റോ: ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂന്‍ വീണ്ടും ഇന്ത്യയ്‌ക്കെതിരെ പ്രകോപനപരമായ പ്രസ്താവന നടത്തി. ഇത്തവണ ഇന്ത്യൻ രാഷ്ട്രീയക്കാരെയും കാനഡയിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷണറുമായ സഞ്ജയ് വർമ്മയെ ലക്ഷ്യം വെച്ചാണ്. വര്‍മ്മയുടെ ലൊക്കേഷനും യാത്രാ വിവരങ്ങളും നൽകുന്നവർക്ക് അഞ്ച് ലക്ഷം ഡോളറാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. കാനഡയിലെയും യുഎസിലെയും ഇരട്ട പൗരത്വമുള്ള പന്നൂന്‍ ഇന്ത്യയ്‌ക്കെതിരെ സംസാരിക്കുന്നത് പുതിയ കാര്യമല്ലെങ്കിലും സമീപകാലത്ത് അത് വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ വർഷം, അമേരിക്കയില്‍ വെച്ച് പന്നൂനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരുന്നു. കൊലപാതകം പോലുള്ള ക്രിമിനൽ പ്രവർത്തനങ്ങളുമായി ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി അടുത്തിടെ ഒരു കേസിൽ പറഞ്ഞിരുന്നു. സഞ്ജയ് വർമയുടെ പേരും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. അടുത്തിടെ, ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ കാനഡയിൽ നിന്ന് തിരിച്ചുവിളിച്ചു, അതിനാൽ അദ്ദേഹം ഖാലിസ്ഥാനികളുടെ ലക്ഷ്യമായി മാറി.…

കാനഡയിലേക്ക് കുടിയേറാന്‍ തയ്യാറെടുക്കുന്നവരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിച്ച് പുതിയ നിയന്ത്രണം വരുന്നു

ഒട്ടാവ: കാനഡ കുടിയേറ്റക്കാരുടെ എണ്ണം 21% കുറയ്ക്കാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, 2025 മുതൽ 2027 വരെ, രാജ്യം മൊത്തം 1.1 ദശലക്ഷം പുതിയ സ്ഥിര താമസക്കാരെ സ്വാഗതം ചെയ്യുമെന്ന് കനേഡിയൻ സർക്കാർ പ്രഖ്യാപിച്ചു, ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവാണ്. ജനപ്രീതി വീണ്ടെടുക്കാനും അധികാരത്തിൽ സ്ഥാനം നിലനിർത്താനും ശ്രമിക്കുന്ന ലിബറൽ ഗവൺമെൻ്റിൻ്റെ നയപരമായ മാറ്റത്തെ ഈ തീരുമാനം സൂചിപ്പിക്കുന്നു. ഈ കാലയളവിൽ, താൽക്കാലിക താമസക്കാരുടെ എണ്ണവും ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പ്രസ്താവിച്ചു. കഴിഞ്ഞ മാസമാണ് വിദേശ വിദ്യാര്‍ഥികളുടെ സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണത്തില്‍ കാനഡ നിയന്ത്രണം കൊണ്ടുവന്നത്. കാനഡയുടെ പുതിയ നീക്കം ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് ജോലി ലഭിക്കുന്നതിനും രാജ്യത്ത് സ്ഥിരതാമസമാക്കുന്നതിനും കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും. 2025ല്‍ പുതുതായി പെര്‍മനന്റ് റസിഡന്‍സി നല്‍കുന്നവരുടെ എണ്ണം 395,000…

ഹ്യൂസ്റ്റനിൽ തിരുനാൾ ഭക്തിസാന്ദ്രമായി സമാപിച്ചു

ഹ്യൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ തിരുനാളിനു സമാപനമായി. പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള വാർഷിക തിരുനാൾ പ്രാർത്ഥനാനിര്‍ഭരവും, ഭക്തിസാന്ദ്രവുമായി സമാപിച്ചു. ഇടവകയിലെ വിമന്‍സ് മിനിസ്റ്ററിയുടെ ആഭിമുഖ്യത്തിൽ എല്ലാ വനിതകളും പ്രസുദേന്തിമാരായി നടത്തപ്പെട്ട തിരുനാൾ ഇടവക ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും വ്യത്യസ്തങ്ങളായ തിരുക്കർമങ്ങളാലും, ആകർഷകങ്ങളായ പരിപാടികൾ കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. 2024 ഒക്ടോബർ 18-ാം തീയതി വൈകീട്ട് 6:00 മണി മുതൽ ആരാധനയും ജപമാലയും നടത്തപ്പെട്ടു. ഏഴു മണിക്ക് എട്ടാം ദിവസത്തെ ചടങ്ങുകൾക്ക് പൂനാ ഖഡ്കി രൂപതാ അദ്ധ്യക്ഷൻ മാത്യൂസ് മാർ പക്കോമിയോസ് മുഖ്യ കാർമികത്വം വഹിച്ചു. പരിശുദ്ധ അമ്മ വചനം ഹൃദയത്തിൽ സ്വീകരിക്കുകയും യേശുവിനെ ലോകത്തിനു നൽകുകയും ചെയ്തതുപോലെ വചനത്തെയും യേശുവിനെയും എല്ലാ കുടുംബങ്ങളിലും സ്വീകരിക്കുവാൻ ആഹ്വാനം ചെയ്തു. വചനം സ്വീകരിക്കുന്ന കുടുംബങ്ങളിൽ സമാധാനവും പ്രത്യാശയും ഉണ്ടാകുമെന്നും പിതാവ് പറഞ്ഞു. വിശുദ്ധ കുർബാനയ്ക്കു ശേഷം മാതാവിന്റെ…

കാനഡയിൽ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീ പിടിച്ചു; നാല് ഇന്ത്യൻ പൗരന്മാർക്ക് ജീവന്‍ നഷ്ടപ്പെട്ടു

  ടൊറോന്റോ: കാനഡയിലുണ്ടായ വാഹനാപകടത്തിൽ നാല് ഇന്ത്യൻ പൗരന്മാർ മരിച്ചു. ടൊറൻ്റോയ്ക്ക് സമീപം വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന ടെസ്‌ല കാർ ഡിവൈഡറിൽ ഇടിച്ചതിനെത്തുടര്‍ന്നുണ്ടായ തീപിടിത്തത്തിലഅണ് നാലു പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത്. മരിച്ചവരിൽ രണ്ടുപേർ ഗുജറാത്തിലെ ഗോധ്ര സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 30 കാരിയായ കീത ഗോഹൽ, 26 കാരനായ നീൽ ഗോഹൽ എന്നിവർ മറ്റ് രണ്ട് പേര്‍ക്കൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്നു. അപകടത്തെത്തുടർന്ന്, ടെസ്‌ലയുടെ ബാറ്ററിക്ക് തീപിടിച്ചതാണെന്ന് കണ്ടെത്തി. ചെറി സ്ട്രീറ്റിന് സമീപമുള്ള ലേക് ഷോർ ബൊളിവാർഡ് ഇയിൽ പുലർച്ചെ 12:10 ഓടെയാണ് മാരകമായ അപകടം നടന്നത്. കാറിൽ കുടുങ്ങിയവരെ രക്ഷിക്കാൻ മോട്ടോർ സൈക്കിളിൽ എത്തിയവർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തീ അണയ്ക്കാൻ ശ്രമിച്ചിട്ടും ആരെയും രക്ഷിക്കാനായില്ല, ഇത് നാല് വിലപ്പെട്ട ജീവനുകളുടെ ദാരുണമായ നഷ്ടത്തിലേക്ക് നയിച്ചു. മരിച്ചവരിൽ രണ്ടുപേർ അടുത്തിടെ കനേഡിയൻ പൗരത്വം നേടിയവരാണെന്നാണ്…