റൈറ്റേഴ്‌സ് ഫോറം നോർത്ത് അമേരിക്ക – ഡാളസ് ചാപ്റ്റർ വാർഷിക സമ്മേളനം; ഫെയ്ത്ത് ബ്ലെസ്സൻ മുഖ്യാതിഥി: രാജൂ തരകൻ

ഡാളസ്: കേരളാ പെന്തക്കോസ്ത് റൈറ്റേഴ്‌സ് ഫോറം നോർത്ത് അമേരിക്ക- ഡാളസ് ചാപ്റ്ററിന്റെ വാർഷിക സമ്മേളനം ഒക്ടോബർ 26 ശനിയാഴ്ച വൈകുന്നേരം 6:30-ന് ഐ പി സി ഹെബ്രോൻ, ഡാളസിൽ വച്ചു നടത്തപ്പെടുന്നതാണ്. സുപ്രസിദ്ധ സുവിശേഷ പ്രസംഗകൻ പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൻ മുഖ്യാതിഥിയായിരിക്കും. വടക്കേ അമേരിക്കയിൽ വിവിധ കാലങ്ങളായി കുടിയേറിയ മലയാളി പെന്തക്കോസ്തു വിശ്വാസികളുടെ ഇടയിൽ സാഹിത്യ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേരളാ പെന്തക്കോസ്ത് റൈറ്റേഴ്‌സ് ഫോറം നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ അമേരിക്കയിലെ വിവിധ പട്ടണങ്ങളെ കേന്ദ്രീകരിച്ച് നടക്കാറുണ്ട്. പ്രവർത്തനമേഖലയിൽ വളരെ സജീവമായ ഡാളസ് ചാപ്റ്റർ, മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം നടത്തിയ മാദ്ധ്യമ സെമിനാർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ മാസം നടക്കുന്ന വാർഷിക സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. തോമസ് മുല്ലയ്ക്കൽ(പ്രസിഡന്റ്), രാജൂ തരകൻ (സെക്രട്ടറി), തോമസ് ചെല്ലേത്ത്(ട്രഷറർ)…

22-ാമത് മാർത്തോമ്മാ യുവജന സഖ്യം നോർത്ത് അമേരിക്ക ഭദ്രാസന കോൺഫറൻസ് അവിസ്മരണിയമായി.

ഡാളസ്: സെപ്റ്റംബർ 26 മുതൽ 29 വരെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ചിൽ വച്ചു നടത്തപ്പെട്ട 22-ാമത് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന യുവജന സഖ്യം കോൺഫറൻസ് അവിസ്മരണീയമായി. ഡാലസ് മാർത്തോമ്മാ ഇവന്റ് സെന്ററിൽ വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് പ്രോസസ്സഷനോട് കൂടി ആരംഭിച്ച കോൺഫറൻസ് ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസ് കോൺഫറൻസ് ഉത്ഘാടനം ചെയ്തു. ഹോസ്റ്റിങ് ചർച്ച് ആയ ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകയുടെ വികാരിയും, ഫാർമേഴ്‌സ് ബ്രാഞ്ച് യുവജന സഖ്യത്തിന്റെ പ്രസിഡന്റുമായ റവ. അലക്സ്‌ യോഹന്നാൻ സ്വാഗതവും, വെരി റവ.ഡോ.ചെറിയാൻ തോമസ് ( മുൻ മാർത്തോമ്മാ സഭാ സെക്രട്ടറി), റവ.സാം കെ.ഈശോ (ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്റ്‌ ), ബിജി ജോബി ( ഭദ്രാസന യുവജനസഖ്യം സെക്രട്ടറി ), ബിജു മാത്യു (കോപ്പൽ സിറ്റി കൗൺസിൽ മെമ്പർ )…

ആത്മീയ ദീപ്തിയുമായി ആനന്ദ് പ്രഭാകർ ഷിക്കാഗോ ഗീതാ മണ്ഡലത്തെ നയിക്കും

ഷിക്കാഗോ: മുൻ പ്രസിഡന്റ് ജയ് ചന്ദ്രന്റെ ആകസ്മിക വിടവാങ്ങലിനെ തുടർന്ന്, പുതിയ പ്രസിഡന്റായി ഗീതാമണ്ഡലത്തിന്റെ ആത്മീയ സമിതി ചെയർമാനും, ഇപ്പോഴത്തെ ട്രഷററുമായ ആനന്ദ്‌ പ്രഭാകറിനെ ഡയറക്ടർ ബോർഡ് തെരെഞ്ഞെടുത്തു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഗീതാമണ്ഡലത്തിന്റെ വിവിധ ചുമതലകളിൽ പ്രവർത്തിച്ച വ്യക്തികൂടിയാണ് ആനന്ദ്‌ പ്രഭാകർ. അമേരിക്കയിലെയും ഭാരതത്തിലെയും ഹിന്ദുക്കൾക്ക് വേണ്ടിയും, ചിക്കാഗോയിലെ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടിയും തന്റെ ജീവിതം ഉഴിഞ്ഞുവെച്ച ജയ് ചന്ദ്രന്റെ ദീപ്തസ്മരണകൾക്ക് മുമ്പിൽ പ്രണാമങ്ങൾ അർപ്പിച്ചുകൊണ്ടാണ് പുതിയ പ്രസിഡന്റ് ആയി ആനന്ദ്‌ പ്രഭാകർ തന്റെ പുതിയ ചുമതല ഏറ്റെടുത്തത്. ജയ് ചന്ദ്രൻ തുടങ്ങി വെച്ച ഹൈന്ദവ മൂല്യങ്ങളിലും, ആചാര അനുഷ്ഠാനങ്ങളിലും നിലയുറച്ച് പ്രവർത്തിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കുവാനും, അതോടൊപ്പം ആത്മീയ ഗ്രന്ഥങ്ങൾ പഠിക്കുവാനും പ്രചരിപ്പിക്കുവാനും ഹൈന്ദവ ജനതയെ സജ്ജമാക്കുക എന്നതുമാണ് തന്റെ പ്രഥമ ദൗത്യം എന്ന് ആനന്ദ്‌ പ്രഭാകർ പറഞ്ഞു. തദവസരത്തിൽ ഗീതാമണ്ഡലത്തിന്റെ പ്രവർത്തനങ്ങൾക്കായി…

മാത്യു വർഗീസ് (ബാബു) ഹുസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ : തടിയൂർ പൊടിപ്പാറ തടത്തിൽ പരേതരായ പി.എം വർഗീസിന്റെയും സാറാമ്മ ജോർജിന്റെയും മകൻ മാത്യു വർഗീസ് (ബാബു 68) ഹൂസ്റ്റണിൽ നിര്യാതനായി. കാഞ്ഞേറ്റുകര ജൂബിലി മെമ്മോറിയൽ മാർത്തോമ പള്ളിയാണ് മാതൃഇടവക. ഭാര്യ മേരി മാത്യു (ശാന്തി) മല്ലപ്പള്ളി കാളിയം മഠത്തിൽ കുടുംബാംഗമാണ്. ബിൻസു (മകൾ), ബീയ (മകൾ) ബിബിൻ (മകൻ) മീര (മരുമകൾ). പൊതുദർശനം ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 10:30 ന് ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ ഇടവകയില്‍ (12803 Sugar Ridge Boulevard, Stafford, Texas 77477) വെച്ചും, തുടർന്നുള്ള ശുശ്രൂഷ പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിലും നടത്തപ്പെടുന്നതാണ്.

വൃദ്ധാശ്രമത്തിലെ വാനമ്പാടികൾ (ലേഖനം): തൊടുപുഴ കെ ശങ്കർ, മുംബൈ

വാർദ്ധക്യമായവർക്കു സ്വസ്ഥമായും സ്വൈര്യമായും തങ്ങളുടെ വാർദ്ധക്യകാലത്തു, അതുവരെയുണ്ടായിരുന്ന ശബ്ദകോലാഹലങ്ങൾക്കും സുരക്ഷിതത്വരാഹിത്യത്തിനും വിരാമമിട്ടുകൊണ്ട്, വിശ്രമിക്കുവാനുള്ള വിശ്രമ കേന്ദ്രങ്ങളാണ് വൃദ്ധാശ്രമങ്ങൾ! ഒരു കണക്കിന്, വർദ്ധക്യത്തിലൂടെ വാനപ്രസ്ഥത്തിലേക്കുള്ള പ്രയാണം നടത്തുമ്പോൾ, ലൗകിക ജീവിതത്തോട് വിട പറഞ്ഞു ആത്മീയ കാര്യങ്ങളിൽ മനസ്സ് കേന്ദ്രീകരിക്കുവാൻ ഉതകുന്ന പുണ്യാശ്രമങ്ങളായി വൃദ്ധാശ്രമങ്ങളെ കരുതാം. വാർദ്ധക്യ കാലം വാർദ്ധക്യമായിത്തന്നെ അനുഭവിക്കാനുള്ള സകല സൗകര്യങ്ങളും ഇവിടെ ലഭിക്കുന്നു. ശാന്ത സുന്ദരമായ അന്തരീക്ഷവും പ്രതീക്ഷിക്കാം! ഈ സംവിധാനങ്ങളൊന്നും നിലവിലില്ലാതിരുന്ന ഒരു കാലത്തു വാർദ്ധക്യം ഒരു ശാപമായി കരുതി ക്ലേശങ്ങൾ സഹിച്ചു കുടുംബങ്ങളിൽ അല്ലെങ്കിൽ ആരുമില്ലാതെ, എത്രയോ പേർ കഴിഞ്ഞിട്ടുണ്ട്. ബാല്യത്തിലും കൗമാരത്തിലും യൗവനത്തിലും കൊഴിഞ്ഞു വീണ സുദിനദളങ്ങൾ പെറുക്കിയെടുക്കുവാൻ ശ്രമിച്ചുകൊണ്ട്, ആ ദിവസങ്ങളുടെ മധുര സ്മരണകളുടെ മധുകണങ്ങൾ അയവിറക്കിക്കൊണ്ടു ഇവിടെ കഴിയുന്ന ഈ കാലം, മരണം വരെ മനുഷ്യന് ഒഴിവാക്കാൻ കഴിയാത്ത ഒരു കാലഘട്ടമായി കരുതാം! വാർദ്ധക്യത്തിൽ പ്രവേശിച്ചവരെ വൃദ്ധാശ്രമങ്ങളിൽ എത്തിച്ചേരുവാൻ…

ഫ്ലോറിഡയെ ലക്ഷ്യമിട്ട് കാറ്റഗറി 4 മിൽട്ടൺ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; ടാമ്പയും ഒര്‍ലാന്‍‌ഡോയും അതീവ ജാഗ്രതയില്‍

ഫ്ലോറിഡ: മിൽട്ടൺ ചുഴലിക്കാറ്റ് തിങ്കളാഴ്ച കാറ്റഗറി 4 കൊടുങ്കാറ്റായി മാറി, ടാമ്പയും ഒർലാൻഡോയും ഉൾപ്പെടെയുള്ള പ്രധാന ഫ്ലോറിഡ നഗരങ്ങളിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നതായി നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍. ഹെലിൻ ചുഴലിക്കാറ്റ് തീരപ്രദേശത്ത് വിനാശകരമായ നാശം വിതച്ച് ഏതാനും ആഴ്ചകൾക്ക് ശേഷം, ടാമ്പാ ഉൾക്കടലിൽ അപകടകരമായ കൊടുങ്കാറ്റ് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഈ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ വൻതോതിലുള്ള പലായനം ചെയ്യാനുള്ള ശ്രമത്തിലാണ്. ഒക്ടോബർ 6 ന്, നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ്റെ (NOAA) ഉപഗ്രഹ ചിത്രങ്ങൾ മിൽട്ടൺ ഗൾഫ് ഓഫ് മെക്സിക്കോയ്ക്ക് മുകളിലൂടെ കറങ്ങുന്നത് കാണിക്കുന്നുണ്ടായിരുന്നു. കൊടുങ്കാറ്റിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 150 മൈൽ (240 കി.മീ) വരെ എത്തിയിട്ടുണ്ടെന്ന് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രത്തിൽ നിന്നുള്ള മുന്നറിയിപ്പില്‍ പറയുന്നു. മുന്നറിയിപ്പ് പ്രകാരം, മിൽട്ടൺ ടാമ്പയിൽ നിന്ന് ഏകദേശം 815 മൈൽ അകലെയാണ്, അത് ഒരു സുപ്രധാന…

മാഗ് ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു; സ്റ്റാർസ് ഓഫ് ഹ്യൂസ്റ്റൺ ചാമ്പ്യൻമാരായി

ഹ്യൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (മാഗ്) സംഘടിപ്പിച്ച ഈ വർഷത്തെ ക്രിക്കറ്റ് ടൂർണമെന്റ് വിജയകരമായി സമാപിച്ചു. പുതുപ്പള്ളി എം.എൽ.എ. ചാണ്ടി ഉമ്മൻ ഉദ്ഘാടനം നിർവഹിച്ച ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ, ജസ്റ്റിൻ തോമസിന്റെ നേതൃത്വത്തിലുള്ള ഹൂസ്റ്റൺ വാരിയേഴ്സിനെ മൂന്നു വിക്കറ്റിനാണ് സ്റ്റാർസ് ഓഫ് ഹ്യൂസ്റ്റൺ ബ്ലൂസ് തോൽപ്പിച്ചത്. സെപ്റ്റംബർ 28, 29 തീയതികളിൽ രണ്ട് ഗ്രൗണ്ടുകളിൽ ആയി നടന്ന മത്സരങ്ങളിൽ, പ്രാരംഭ മത്സരങ്ങൾ പെയർലാന്റിലെ ടോം ബാസ് പാർക്കിലും, സെമിഫൈനലും ഫൈനലും സ്റ്റാഫോർഡ് ക്രിക്കറ്റ് ഗ്രൗണ്ടിലുമാണ് നടന്നത്. ഫൈനലിൽ സ്റ്റാർസ് ഓഫ് ഹ്യൂസ്റ്റൺ ബ്ലൂസ് ക്യാപ്റ്റൻ മിഖായേൽ ജോയ് മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൂസ്റ്റൺ വാരിയേഴ്സ് 18 ഓവറിൽ നാല് വിക്കറ്റുകൾ നഷ്ടപ്പെടുത്തി 182 റൺസ് നേടി. മറുപടിയായി ബാറ്റ് ചെയ്ത സ്റ്റാർസ് ഓഫ്…

ഓസ്റ്റിൻ വർഷിപ്പ് സെന്റർ വാർഷിക കൺവെൻഷൻ 18 മുതൽ

ഓസ്റ്റിൻ: ഓസ്റ്റിൻ വർഷിപ്പ് സെന്റർ പത്താമത് വാർഷിക കൺവെൻഷൻ 18 വെള്ളി മുതൽ 20 ഞായർ വരെ ബാക്ക സെന്ററിൽ (301 W Bagdad Ave, Round Rock, TX 78664 ) വെച്ച് നടത്തപ്പെടും. വെള്ളിയാഴ്ച വൈകിട്ട് 7 ന് ആരംഭിക്കുന്ന ആത്മീയ സമ്മേളനം സീനിയർ പാസ്റ്റർ ജെയിംസ് പൊന്നോലിൽ ഉദ്ഘാടനം ചെയ്യും. അനുഗ്രഹീത കൺവെൻഷൻ പ്രഭാഷകൻ പാസ്റ്റർ ഫെയ്ത്ത് ബ്ലസൻ (കേരളം) മുഖ്യ പ്രഭാഷണം നടത്തും. 18, 19 തീയതികളിൽ വൈകിട്ട് 7 മുതൽ 9 വരെ പൊതുയോഗവും 20ന് ഞായറാഴ്ച രാവിലെ 10 മുതൽ സഭ ആരാധനയും തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും. ചർച്ച് ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ജെയിംസ് പൊന്നോലിൽ 863.529.7423, ബ്രദർ അലക്സാണ്ടർ ജോർജ് 512.287.1550.

മാർത്തോമ്മാ സഭ നോർത്ത് അമേരിക്ക ഭദ്രാസന വാർഷിക വൈദീക കുടുംബ സമ്മേളനം സമാപിച്ചു

അറ്റ്ലാന്റാ : ഒക്ടോബർ രണ്ട് മൂന്ന് തീയതികളിൽ കാർമൽ മാർത്തോമ സെൻററിൽ വച്ച് നടന്നുവന്നിരുന്ന നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന പട്ടക്കാരുടെ വാർഷിക കുടുംബ സമ്മേളനം സമാപിച്ചു.  ഒക്ടോബർ രണ്ടാം തീയതി വൈകിട്ട് രജിസ്ട്രേഷനോട് കൂടിയാണ് സമ്മേളനം ആരംഭിച്ചത് പ്രാരംഭ ആരാധനയ്ക്ക് നോർത്ത് ഈസ്റ്റ് റീജിയൻ റവ ഡോക്ടർ പ്രമോദ് സക്കറിയ ഡോ:തോമസ് ജോർജ് എന്നിവർ നേതൃത്വം നൽകി റവ ക്രിസ്റ്റഫർ ഡാനിയേൽ സ്വാഗതം ആശംസിച്ചു ഡോ:എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ അധ്യക്ഷ പ്രസംഗം നടത്തി “പാസ്റ്ററൽ മിനിസ്ട്രി യിലെ ദുർബലതയും വിശ്വസ്തതയും “എന്ന വിഷയത്തെ കുറിച്ച് റവ ഡോ.ഷാം പി തോമസ് മുഖ്യപ്രഭാഷണം നടത്തി തുടർന്ന് മുഖ്യപ്രഭാഷണണത്തെ കുറിച്ചുള്ള ചർച്ചകളും നടന്നു  ഒക്ടോബർ മൂന്നാം തീയതി പ്രഭാതഭക്ഷണത്തോടെ പരിപാടികൾ ആരംഭിച്ചു രാവിലെ നടന്ന ആരാധനയ്ക്ക് കന്നഡ റീജിയനെ പ്രതിനിധീകരിച്ചു റവ റോജി മാത്യു എബ്രഹാം റവ…

ആടിയും പാടിയും തിരുവല്ലക്കാര്‍, ആഘോഷത്തിന് മാറ്റു കൂട്ടി ബ്ലെസി; ഓണാഘോഷം വേറിട്ടതായി

ഹ്യൂസ്റ്റണ്‍: തിരുവല്ലക്കാര്‍ ഒത്തു ചേര്‍ന്ന് ഓര്‍മകളുടെ വര്‍ണ്ണപ്പൂക്കളം തീര്‍ത്തപ്പോള്‍ ഹൂസ്റ്റണില്‍ നടന്ന ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ഓണാഘോഷം പുതിയ ചരിത്രമായി. മുഖ്യാതിഥിയായി എത്തിയ ബ്ലെസിയും കുടുംബവും ആഘോഷങ്ങളില്‍ ആദ്യാവസാനം പങ്കുചേര്‍ന്നപ്പോള്‍ തിരുവല്ലക്കാരുടെ ഈ വര്‍ഷത്തെ ഓണാഘോഷം അവിസ്മരണീയമായി. വൈവിധ്യമാര്‍ന്നതും ശ്രദ്ധേയവുമായ പരിപാടികളുമായി തിരുവല്ലക്കാര്‍ കളം നിറഞ്ഞപ്പോള്‍ നാടിലെ ഓണാഘോഷത്തിന്റെ തനിപകര്‍പ്പായി. സെപ്റ്റംബര്‍ 21 ന് നടന്ന ആഘോഷത്തില്‍ സംവിധായകള്‍ ബ്ലസി മുഖ്യാതിഥിയായി. അദ്ദേഹത്തോടൊപ്പം തിരുവല്ലക്കാരുടെ ആഘോഷത്തില്‍ ഒപ്പം ചേരുന്നത് കുടുംബാംഗങ്ങളും സുഹൃത്തുക്കളും എത്തിയത് ഇരട്ടി മധുരമായി. ഓണാഘോഷത്തിന്റെ ഭാഗമാകാന്‍ എത്തിയ വന്‍ ജനാവലിക്കു മുന്നില്‍ ട്രഷറര്‍ ഉമ്മന്‍ തോമസ് സംവിധായകന്‍ ബ്ലസിയെ സദസിന് പരിചയപ്പെടുത്തി. ഡോ. ജോര്‍ജ് എം. കാക്കനാട് അധ്യക്ഷത വഹിച്ചു. തിരുവല്ലക്കാരുടെ ഒത്തുചേരലിന്റെ ആവശ്യവും കൂടിച്ചേരലിന്റെ പ്രത്യേകതയും പ്രസിഡന്റ് ഡോ. ജോര്‍ജ് കാക്കനാട്ട് അദ്ധ്യക്ഷ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. തിരുവല്ലക്കാര്‍ എന്നത് ഒരു പ്രദേശത്തെ ആളുകള്‍…