നനൈമോ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി

നനൈമോ: നനൈമോ മലയാളി അസോസിയേഷന്റെ (നന്മ) നേതൃത്വത്തിൽ ഓണം വാൻകൂവർ ഐലൻഡിൽ ആഘോഷിച്ചു. സെപ്റ്റംബർ 15 ഞായറാഴ്ച രാവിലെ 11–ന് മാവേലിക്കഥയിലേക്ക് ഒരെത്തിനോട്ടം എന്ന കൗതുകകരവും വിജ്ഞാനപ്രദവുമായ കഥാവിഷ്കാരത്തോടു കൂടിയാണ് ചടങ്ങുകൾ തുടങ്ങിയത്. തുടർന്ന് വാൻകൂവർ റോക്ക് ടെയിലിന്റെ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ തിരുവാതിര നർത്തകർ മാവേലിയെ വേദിയിലേക്ക് ആനയിച്ചു. നിലവിളക്ക് കൊളുത്തിയതിനു ശേഷം തിരുവാതിര കളിയോടെ ആഘോഷ പരിപാടികൾ ആരംഭിച്ചു. കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച കലാപരിപാടികൾ പ്രേക്ഷക മനം കവർന്നു. അതോടൊപ്പം നടത്തിയ കായിക പരിപാടികളായ സ്പൂൺ റേസ് , കസേരകളി, വടംവലി എന്നിവയ്ക്ക് ആവേശപൂർവ്വമായ സ്വീകരണമാണ് കാണികളിൽ നിന്നും ലഭിച്ചത്. സോക്കർ, ബാഡ്മിൻറൺ, ടെന്നീസ്, ക്രിക്കറ്റ് മത്സരങ്ങൾ മുൻകൂറായി നടത്തി അതിൻറെ വിജയികൾക്ക് സമ്മാനങ്ങൾ ഓണവേദിയിൽ വിതരണം ചെയ്തു. ഓണവേദിയേയും, കാണികളേയും, ഇളക്കിമറിച്ചു കൊണ്ടുള്ള വാൻകൂവർ റോക്ക് ടെയിലിന്റെ ഫ്യൂഷൻ വിത്ത് ശിങ്കാരിമേളത്തോടെയാണ് ഓണാഘോഷത്തിന് പരിസമാപ്തിയായത്.…

ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസിനെ ഫെഡറൽ അഴിമതി അന്വേഷണത്തിൽ ഗ്രാൻഡ് ജൂറി കുറ്റം ചുമത്തി

ന്യൂയോർക്ക്:ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് ഫെഡറൽ അഴിമതി അന്വേഷണത്തിൽ ഫെഡറൽ ഗ്രാൻഡ് ജൂറി കുറ്റം ചുമത്തി. ന്യൂയോർക്ക് സിറ്റിയുടെ ചരിത്രത്തിൽ അധികാരത്തിലിരിക്കുമ്പോൾ കുറ്റം ചുമത്തപ്പെടുന്ന ആദ്യത്തെ മേയറാണ് ആഡംസ്.രാജ്യത്തെ ഏറ്റവും വലിയ നഗരത്തെ നയിക്കുന്ന രണ്ടാമത്തെ ആഫ്രിക്കൻ-അമേരിക്കൻ വംശജനാണ് ആഡംസ് അതേസമയം, ബുധനാഴ്ച രാത്രി രേഖാമൂലവും വീഡിയോ പ്രസ്താവനകളിലൂടെയും ആഡംസ് കുറ്റപത്രത്തോട് പ്രതികരിച്ചു.ഒരു മുൻ പോലീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ താൻ എല്ലായ്പ്പോഴും നിയമങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ആഡംസ് പറഞ്ഞു. തൻ്റെ ഭരണത്തിനകത്ത് തെറ്റായ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.”ന്യൂയോർക്കുകാർക്ക് വേണ്ടി നിലകൊണ്ടാൽ ഞാനൊരു ലക്‌ഷ്യം ആകുമെന്ന് എനിക്ക് എപ്പോഴും അറിയാമായിരുന്നു. ഞാൻ നിരപരാധിയാണ്, എൻ്റെ എല്ലാ ശക്തിയും ആത്മാവും ഉപയോഗിച്ച് ഞാൻ ഇതിനെതിരെ പോരാടും,” അദ്ദേഹം പറഞ്ഞു. ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുളിന് ആഡംസിനെ ഓഫീസിൽ നിന്ന് നീക്കം ചെയ്യാനുള്ള അധികാരമുണ്ട്, എന്നിരുന്നാലും ബുധനാഴ്ച രാത്രി അഭിപ്രായത്തിനുള്ള…

ലെബനനിലെ വ്യോമാക്രമണം: ഫ്രാൻസിസ് മാർപാപ്പ അപലപിച്ചു; സമാധാന ശ്രമങ്ങൾക്ക് ആഹ്വാനം ചെയ്തു

വത്തിക്കാൻ: അടുത്തിടെ ലെബനനിൽ നടത്തിയ വ്യോമാക്രമണം മിഡിൽ ഈസ്റ്റ് സംഘർഷത്തിൻ്റെ “അസ്വീകാര്യമായ” വർദ്ധനവാണെന്ന് ഫ്രാൻസിസ് മാർപാപ്പ അപലപിച്ചു. വത്തിക്കാനിലെ തൻ്റെ പ്രതിവാര പൊതു സദസ്സിൻ്റെ അവസാനം സംസാരിച്ച മാർപാപ്പ, അക്രമം അവസാനിപ്പിക്കാൻ അശ്രാന്തമായി പ്രവർത്തിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. ഇറാൻ്റെ പിന്തുണയുള്ള ഗ്രൂപ്പായ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട സൈറ്റുകൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ പാപ്പാ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഫ്രാൻസിസ് മാർപാപ്പ ഇസ്രായേലിൻ്റെ പേര് വ്യക്തമായി പറഞ്ഞില്ലെങ്കിലും, ലെബനനിലെ ബോംബാക്രമണം മൂലമുണ്ടായ “നാശത്തിലും ജീവഹാനിയിലും” അദ്ദേഹം വിലപിച്ചു. സമീപ വർഷങ്ങളിൽ ആരോഗ്യപരമായ വെല്ലുവിളികൾ നേരിടുന്ന 87-കാരനായ മാർപ്പാപ്പ, ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവേ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ലക്സംബർഗിലേക്കും ബെൽജിയത്തിലേക്കും വരാനിരിക്കുന്ന തൻ്റെ യാത്രയ്ക്ക് മുന്നോടിയായി മുൻകരുതൽ എന്ന നിലയിൽ നേരിയ പനി ലക്ഷണങ്ങളെത്തുടർന്ന് ഫ്രാൻസിസ് മാർപാപ്പ ആഴ്ചയുടെ തുടക്കത്തിൽ മീറ്റിംഗുകൾ റദ്ദാക്കിയതായി വത്തിക്കാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സദസ്സിനിടയിൽ, സന്ദർശനവുമായി…

യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് ഫ്രാൻസിൻ്റെ പിന്തുണ

ന്യൂയോര്‍ക്ക്: പരിഷ്കരിച്ച ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിൽ (യുഎൻഎസ്‌സി) സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമത്തിന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ശക്തമായ പിന്തുണ അറിയിച്ചു. ന്യൂയോർക്കിലെ യുഎൻ ജനറൽ അസംബ്ലിയിൽ സംസാരിച്ച മാക്രോൺ, ഈ സുപ്രധാന യുഎൻ ബോഡി വിപുലീകരിക്കേണ്ടതിൻ്റെ ആവശ്യകത ഉയർത്തിക്കാട്ടി. ഭൂഖണ്ഡത്തെ പ്രതിനിധീകരിക്കാൻ രണ്ട് ആഫ്രിക്കൻ രാജ്യങ്ങൾക്കൊപ്പം ജർമ്മനി, ജപ്പാൻ, ഇന്ത്യ, ബ്രസീൽ എന്നിവയെ സ്ഥിരാംഗങ്ങളായി ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഎൻഎസ്‌സി പരിഷ്‌കരിക്കണമെന്ന് ഇന്ത്യ വളരെക്കാലമായി വാദിച്ചുകൊണ്ടിരിക്കുന്നു. തങ്ങള്‍ക്ക് സ്ഥിരമായ ഒരു സീറ്റിന് അർഹമാണെന്നും വാദിക്കുന്നു. 1945-ൽ സ്ഥാപിതമായ 15 അംഗ കൗൺസിലിൻ്റെ നിലവിലെ ഘടന 21-ാം നൂറ്റാണ്ടിലെ ഭൗമരാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് ഇന്ത്യ വിശ്വസിക്കുന്നു. നിലവിൽ, യുഎൻഎസ്‌സിയിൽ അഞ്ച് സ്ഥിരാംഗങ്ങളാണുള്ളത്. റഷ്യ, യുകെ, ചൈന, ഫ്രാൻസ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങളാണവ. ഓരോരുത്തർക്കും സുപ്രധാന പ്രമേയങ്ങളിൽ വീറ്റോ അധികാരമുണ്ട്. കൂടാതെ, യുഎൻ ജനറൽ അസംബ്ലി…

ടെക്സസ്സിൽ അമ്മായിയപ്പനെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ

ക്ലെബേണ് :നോർത്ത് ടെക്‌സാസിലെ വീട്ടിൽ വച്ച് അമ്മായിയപ്പനെ കുത്തിക്കൊലപ്പെടുത്തിയെന്നാരോപിച്ച് നോർത്ത് ടെക്‌സാസ് യുവതിയെ ചൊവ്വാഴ്ച ക്ലെബേണിൽ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മിറാക്കിൾ ലെയ്‌നിലെ 700 ബ്ലോക്കിലെ ഒരു വീട്ടിൽ അസ്വസ്ഥതയുണ്ടെന്ന റിപ്പോർട്ടിനോട് ക്ലെബേൺ പോലീസ് ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും ഏകദേശം 9:50 ന് സംഭവസ്ഥലത്തു എത്തിച്ചേർന്നു . അവർ സംഭവസ്ഥലത്തേക്ക് പോകുമ്പോൾ, ഒരു സ്ത്രീ പുരുഷനെ കുത്തുകയാണെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞു. ജെന്നിഫർ ലിൻ ബ്രാബിൻ (41) എന്നയാളെ ഉടൻ കസ്റ്റഡിയിലെടുത്തതായി പോലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊല്ലപ്പെട്ട  76 കാരനായ റോബർട്ട് ബ്രാബിന് ഗുരുതരമായി കുത്തേറ്റിരുന്നു, അദ്ദേഹത്തെ ടെക്സസ് ഹെൽത്ത് ക്ലെബർൺ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, അവിടെ അദ്ദേഹം മരിച്ചു. ജെന്നിഫർ ബ്രാബിൻ ജോൺസൺ കൗണ്ടി ലോ എൻഫോഴ്‌സ്‌മെൻ്റ് സെൻ്ററിൽ ജയിലിൽ കിടന്നുവെന്നും കൊലപാതകക്കുറ്റം നേരിടുന്നുണ്ടെന്നും പോലീസ് പറഞ്ഞു.  ബുധനാഴ്ച രാവിലെ പ്രിസിക്റ്റ് 1 ജസ്റ്റിസ് ഓഫ് പീസ്…

ഡാലസിൽ അന്തരിച്ച മുത്തൂറ്റ് ഗീവർഗീസ് ഉമ്മന്റെ പൊതുദർശനം നാളെ

ഡാലസ് : കോഴഞ്ചേരി മുത്തൂറ്റ് കുടുംബാംഗം ഗീവർഗീസ് ഉമ്മൻ (കുഞ്ഞുട്ടി 92) ഡാലസിൽ അന്തരിച്ചു. മുംബൈ സ്റ്റേറ്റ്സ്മാൻ എൻജീനിയറിംഗ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആയിരുന്നു. പന്തളം നരിയാപുരം പറമ്പിൽ കുടുംബാംഗം പരേതയായ അമ്മിണി ഉമ്മനായിരുന്നു സഹധർമ്മിണി. മക്കൾ: ലത (ബാംഗ്ളൂർ ),ഡോ.ഉഷ (പ്രൊഫസ്സർ, യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സാസ് ), ഗീത (കാനഡ ), അലക്സ് (ന്യൂസിലാന്റ് ), സ്മിത (ന്യൂജേഴ്സി ). മരുമക്കൾ : രവി മാത്യൂസ്, പരേതനായ ഫിലിപ്പോസ് കുര്യൻ, ഫ്രാൻസിസ്, ആൻ, ഗ്ലെൻ. കൊച്ചുമക്കൾ : മനുവേൽ, ആരോൺ, സാറ, എമി, അലിഷ്യ, ജോൺ, അന്ന, ജോഷ്വാ. പൊതുദർശനം സെപ്റ്റംബർ 27 വെള്ളിയാഴ്ച (നാളെ ) വൈകിട്ട് 6 മുതൽ 8.30 വരെ കരോൾട്ടൻ സെന്റ്. മേരിസ് ഓർത്തഡോക്സ് ദേവാലയത്തിൽ (1080 W Jackson Rd, Carrollton, Tx 75006). സംസ്കാരം ഒക്ടോബർ…

“സഹോദരൻ” ഉദ്ഘാടനം സെപ്റ്റം: 27നു – ദുരിതബാധിതരെ സഹായിക്കാൻ ഒരു പുതിയ സംരംഭം

സാൻഫ്രാൻസിസ്കോ:നോർത്ത് വെസ്റ്റ് &സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ അമേരിക്ക ആഫ്രിക്ക ഇന്ത്യ മുതലായ രാജ്യങ്ങളിലെ അധസ്ഥിതരുടെ ഉന്നമനത്തിനായുള്ള ഹൃദയംഗമമായ പ്രതിബദ്ധതയോടെ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ സഹോദരൻ ഇൻക് എന്ന പേരിൽ ഒരു സംരംഭം ഉദ്ഘാടനം ചെയ്യുന്നു. വിദ്യാഭ്യാസ സഹായത്തിനായി ഫണ്ട് ശേഖരിക്കുക ,ഭവനം ഇല്ലാത്തവർക്ക് വീട് വച്ചു നൽകുക, പാവപ്പെട്ടവരെ ആരോഗ്യ പരിപാലനത്തിൽ  സഹായിക്കുക എന്നിവയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത് . സാൻഫ്രാൻസിസ്കോയിലെ സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ വെച്ച് സെപ്റ്റംബർ 27 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ മാത്യൂസ് ദ്വ് തീയൻ കത്തോലിക്കാ ബാവ കാർമികത്വത്തിലാണ് ഉദ്ഘാടന പരിപാടി .ഡോ:തോമസ് മാർ ഇവനിയോസ് മെത്രാപോലീത്ത അധ്യക്ഷത വഹിക്കും ക്രിസ്തുവിൻറെ സ്നേഹത്തിൽ അടിയുറച്ച് അനുകമ്പയുടെയും കാരുണ്യത്തെയും സത്തയാണ് സഹോദരൻ inc ഉൾക്കൊള്ളുന്നത് കമ്മ്യൂണിറ്റി സേവനങ്ങളിൽ തൽപരരായ സാമാന  ചിന്താഗതിക്കാരായ വ്യക്തികളുടെ ഒരു ഒത്തുചേരൽ…

25th മാമാങ്കത്തിന് ഡിട്രോയിറ്റ്‌ അപ്പച്ചൻ നഗർ ഒരുങ്ങിക്കഴിഞ്ഞു

ഡിട്രോയിറ്റ്‌: ഒക്ടോബർ 4,5,6 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഡിട്രോയിറ്റ്‌ ‘അപ്പച്ചൻ നഗറിൽ’ വച്ച് (PEARL EVENT CENTER, 26100 Northwestern Highway Southfield, MI 48076) നടത്തപ്പെടുന്ന ഇന്റർനാഷണൽ 56 കാർഡ് ഗെയിമിന്റെയും സിൽവർ ജൂബിലി ആഘോഷത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഏകദേശം തൊണ്ണൂറ് ടീമുകൾ മാറ്റുരയ്ക്കുന്ന ഈ വാശിയേറിയ മത്സരത്തിന്റെ രജിസ്ട്രേഷൻ ഒക്ടോബർ 4 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.00 മണിക്ക് ആരംഭിക്കും. തുടർന്ന് ദേശീയ സമിതി യോഗവും ജനറൽ ബോഡിയും അതിനെത്തുടർന്ന് ഉദ്ഘാടനവും നടക്കും. ആദ്യ മത്സരം വൈകുന്നേരം കൃത്യം 4.00 ന് ആരംഭിക്കും. അതിനനുസരിച്ചാവണം നിങ്ങളുടെ യാത്രാപരിപാടികൾ ആസൂത്രണം ചെയ്യാൻ. ഒക്ടോബർ 3-ന് വ്യാഴാഴ്ച മികച്ച പരിശീലന ഗെയിമുകൾ ഉണ്ടായിരിക്കുന്നതാണ്. ആയതിനാൽ കഴിവതും വ്യാഴാഴ്ച എത്തിച്ചേരുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. വ്യാഴാഴ്ച എത്തിച്ചേരുന്നവർക്ക് ഭക്ഷണ-പാനീയങ്ങൾ ഒരുക്കുന്നതാണ്. 200 ഡോളർ…

ചാണ്ടി ഉമ്മൻ എംഎൽഎ ക്കു വെള്ളിയാഴ്ച ഫിലഡൽഫിയയിൽ സ്വീകരണം

ഫിലാഡൽഫിയ: അമേരിക്കൻ പ്രെവാസികളെ സന്ദർശിക്കാനെത്തിയ ചാണ്ടി ഉമ്മൻ എം എൽ എ ക്കു സെപ്റ്റംബർ 27 വെള്ളിയാഴ്ച വൈകിട്ട് 6:30 ന് ഫിലഡൽഫിയയിൽ മയൂര ഇന്ത്യൻ റെസ്റ്റോറൻറ്റിൽ വച്ച് (9321 Krews town road, Philadelphia) സ്വീകരണം നൽകപ്പെടുന്നു. ഫിലാഡൽഫിയയിലെ മുഴുവൻ മലയാളി സംഘടകളെയും, അഭ്യുദയ കാംക്ഷികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഫ്രണ്ട്‌സ് ഓഫ് ഉമ്മൻ ചാണ്ടി പ്രെവർത്തകരാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിലേക്ക് യശ്ശശരീരനായ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി യെ സ്നേഹിക്കുന്ന എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക – ജോബി ജോർജ് 215 470 2400, ഈപ്പൻ ഡാനിയേൽ 215 262 0709, അലക്സ് തോമസ് 215 850 5268, കുര്യൻ രാജൻ 610 457 5868, വിൻസെൻറ്റ് ഇമ്മാനുവേൽ 215 880 3341, ഫിലിപ്പോസ് ചെറിയാൻ 215…

അയാൾ ഉറങ്ങിയതല്ല….ഒന്ന് കണ്ണടച്ചതാണ് ! (കഥ): ജേക്കബ് ജോൺ കുമരകം, ഡാളസ്

വളരെ വളരെ പണ്ട് ഒരിടത്തു ഒരു ആമയും മുയലുംഉണ്ടായിരുന്നത് ഓർക്കുന്നുണ്ടോ? എന്തൊരു ചോദ്യം അല്ലെ. ശ്വാസം വിടാതെ ലക്ഷ്യം മാത്രം മുന്നിൽ കണ്ടുകൊണ്ടു സ്വന്തംപരാധീനതകളെ തോൽപ്പിച്ചു അഹങ്കാരിയായ അലസനായ മുയലിന്റെ അഹങ്കാരത്തിന്റെ മുനയൊടിച്ചു, ലോകത്തു എമ്പാടുമുള്ള അദ്ധ്വാന ശീലരുടെയും വിജയശ്രീലാളിതരുടെയും ആരാധന പാത്രമായ പരിശ്രമം ചെയ്യുകിൽ എന്തിനെയും ഏതിനെയും കൈക്കലാക്കാം എന്നൊക്കെ പ്രസംഗിക്കുന്ന പ്രചോദന പ്രഭാഷകരുടെയും ഒക്കെ ഉദാഹരണമായി വിഹരിക്കുന്ന ആമയുടെ കഥ ആർക്കാണ്അറിയാത്തത് അല്ലെ? എന്നാൽ ഈ മുയലിന്റെ ഭാഗത്തു നിന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? സത്യം വംശനാശ ഭീഷണി നേരിട്ട്കൊണ്ടിരിക്കുന്ന ഈ കാലത്തിൽ, സത്യസ്ഥിതി അറിയാൻ ആർകെങ്കിലും താല്പര്യം കാണുമോ ആവോ ? സുന്ദരിയായ കുയിലമ്മയെ സ്വന്തമാക്കാൻ കുരങ്ങച്ചനുമായി ചേർന്ന് നടത്തിയ ഒരു നാടകം ആയിരുന്നോ ആ ഓട്ട മത്സരം ? സത്യം എന്തായിരിക്കും ? പാണന്മാർ ലോകം മുഴുവൻ പാടിനടക്കുന്ന കഥകൾ മുഴുവനും…