വിസ്‌കോൺസിനിലെ സ്വകാര്യ ക്രിസ്ത്യന്‍ സ്കൂളില്‍ 15 വയസ്സുകാരി പെൺകുട്ടി വെടിയുതിർത്തു; അദ്ധ്യാപിക ഉള്‍പ്പടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു

വിസ്കോണ്‍സിന്‍: വിസ്‌കോൺസിനിലെ ഒരു സ്വകാര്യ ക്രിസ്ത്യൻ സ്‌കൂളില്‍ നടന്ന വെടിവെയ്പ്പില്‍ അദ്ധ്യാപിക ഉള്‍പ്പടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയാണ് പ്രദേശത്തെ നടുക്കിയ സംഭവം നടന്നത്. വെടിയുതിര്‍ത്ത 17 വയസ്സുകാരി പെണ്‍കുട്ടിയും മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. വിസ്കോൺസിൻ പോലീസ് പറയുന്നതനുസരിച്ച്, ഈ വെടിവയ്പ്പ് സംഭവത്തിൽ വെടിയേറ്റയാളടക്കം അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിസ്‌കോൻസിൻ സംസ്ഥാന തലസ്ഥാനമായ മാഡിസണിലെ അബണ്ടന്‍റ് ലൈഫ് ക്രിസ്ത്യൻ സ്‌കൂളില്‍ തിങ്കളാഴ്‌ച പ്രാദേശിക സമയം രാവിലെയാണ് വെടിവയ്പ്പു‌ണ്ടായത്. സ്‌കൂളിലെ അദ്ധ്യാപികയും മറ്റൊരു വിദ്യാര്‍ഥിയുമാണ് കൊല്ലപ്പെട്ട മറ്റ് രണ്ടുപേര്‍. 15 കാരിയായ വിദ്യാര്‍ഥിനിയാണ് വെടിവയ്പ്പ്‌ നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവ സ്ഥലത്തേക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ എത്തുന്നതിന് മുന്‍പ് തന്നെ അക്രമിയായ പെണ്‍കുട്ടിയും ആത്മഹത്യ ചെയ്‌തതായി പൊലീസ് അറിയിച്ചു. വെടിവയ്പ്പി‌ല്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിണ്ടർഗാർട്ടൻ മുതൽ ഹൈസ്‌കൂൾ തലം വരെയുള്ള 420 വിദ്യാർഥികൾ…

ഗ്രേറ്റർ ഇസ്രായേൽ രൂപീകരിക്കാനുള്ള നെതന്യാഹുവിൻ്റെ നീക്കം സിറിയയിൽ സംഘർഷം വർധിപ്പിക്കുന്നു

ഗോലാൻ കുന്നുകളിലെ ജനസംഖ്യ ഇരട്ടിയാക്കാനുള്ള പദ്ധതി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഇസ്രയേലിൻ്റെ ഈ നടപടിക്കെതിരെ അറബ് രാജ്യങ്ങൾ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അറേബ്യയിലെ സമവാക്യങ്ങൾ ഇതിനോടകം തന്നെ ഏറെ മാറിയിട്ടുണ്ടെന്നാണ് ഇസ്രായേൽ പറയുന്നത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സിറിയയിൽ നടത്തുന്ന സൈനിക ഓപ്പറേഷൻ അന്താരാഷ്ട്ര സമൂഹത്തിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. സിറിയയുടെ വലിയൊരു ഭാഗം ഇസ്രായേലിൽ ഉൾപ്പെടുത്തുന്ന “ഗ്രേറ്റർ ഇസ്രായേൽ” സൃഷ്ടിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് അദ്ദേഹത്തിൻ്റെ ദൗത്യത്തിൻ്റെ ലക്ഷ്യം. ഈ പ്രവർത്തനത്തിൽ ഇസ്രായേലിന് അമേരിക്കയുടെ പിന്തുണ ലഭിച്ചതോടെ പ്രാദേശിക പിരിമുറുക്കവും വർദ്ധിച്ചു. ഗോലാൻ കുന്നുകളിൽ ഇസ്രായേലി ജനസംഖ്യ വിപുലീകരിക്കുന്നത് ഉൾപ്പെടുന്ന “ഗ്രേറ്റർ ഇസ്രായേൽ” എന്ന പദ്ധതിയിൽ നെതന്യാഹു ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇതിനായി സിറിയയുടെ വലിയൊരു ഭാഗം പിടിച്ചെടുക്കാനുള്ള നടപടികളാണ് ഇസ്രായേൽ സ്വീകരിക്കുന്നത്. എന്നാല്‍, ഈ നീക്കം ഇസ്രായേലിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് അറബ് രാജ്യങ്ങൾ പറയുന്നു.…

കെ.എച്ച്.എൻ.ജെയുടെ ധനുമാസ തിരുവാതിര അത്യന്തം ഹൃദ്യമായി; അമേരിക്കയിലെ ഏറ്റവും വലിയ ആഘോഷം

ന്യുജേഴ്‌സി: കലയും ഭക്തിയും സംഗമിക്കുന്ന അപൂർവവേദിയിൽ  സ്തുതിഗീതങ്ങളും ചടുല നടനങ്ങളും  മനം കവർന്ന   കേരള ഹിന്ദുസ് ഓഫ് ന്യു ജേഴ്‌സിയുടെ (കെ.എച്ച്. എൻ. ജെ) ധനുമാസ തിരുവാതിര ആഘോഷം  ബ്രിഡ്ജ് വാട്ടറിലെ   ശ്രീ ബാലാജി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വർണശബളവും അതീവ ഹൃദ്യവുമായി. ഡിസംബർ 15-ന്     300-ലധികം പേർ പങ്കെടുക്കുകയും 700-ഓളം പേർ കാണികളായെത്തുകയും ചെയ്ത ആഘോഷം അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ധനുമാസ തിരുവാതിര ഉത്സവമായി .  ട്രൈസ്‌റ്റേറ്റ് മേഖലയിൽ നിന്നു മാത്രമല്ല    മറ്റു സംസ്ഥാനങ്ങളിൽ നിന്നും ടീമുകൾ എത്തി എന്നതും ആഘോഷത്തിന്റെ ജനപ്രിയത  വ്യക്തമാക്കി. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച കൗമാരപ്രായക്കാർ മുതൽ മുതിർന്നവർ വരെ വിവിധ പ്രായത്തിലുള്ള 22 ടീമുകൾ   പരമശിവനെയും പാർവതി ദേവിയെയും സ്തുതിക്കുന്ന രാഗങ്ങൾക്കനുസരിച്ച് നൃത്തം ചെയ്തപ്പോൾ     കാണികൾക്ക് അത് അഭൗമമായ…

മെക്കിനി സെൻറ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ ക്രിസ്മസ് ആഘോഷം ഡിസം:21 മുതൽ

മെക്കിനി(ഡാളസ്) :അമേരിക്കൻ ഐക്യനാടുകളിൽ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നതും ഡാലസിലെ സമീപപ്രദേശവുമായ മെക്കിനിയിൽ മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് അഭിമാനമായി പടുത്തുയർത്തിയിട്ടുള്ള സെൻറ് പോൾസ് ഓർത്തഡോക്സ് ഇടവകയുടെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മാർ ഇവാനിയോസ് തിരുമനസ്സുകൊണ്ട് നേത്ര്വത്വം നൽകുന്നു ഡിസംബർ 21 ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് സന്ധ്യാനമസ്കാരവും തുടർന്ന് സ്കൂൾ കുട്ടികളുടെയും മറ്റു ആധ്യാത്മിക സംഘടനകളുടെയും ചേർന്നവതരിപ്പിക്കുന്ന മിറക്കിൾസ് ഓഫ് ക്രിസ്മസ് 2024 എന്ന പരിപാടി നടത്തപ്പെടും ഡിസംബർ 24 നു വൈകിട്ട് ആറുമണിക്ക് സന്ധ്യാനമസ്കാരവും തുടർന്ന് ക്രിസ്മസ് സന്ദേശവും ഇടവക മെത്രാപ്പോലീത്ത നൽകും ഡിസംബർ 25 രാവിലെ അഞ്ചുമണിക്ക് രാത്രി നമസ്കാരം തുടർന്ന് തീ ജ്വാലയുടെ ശുശ്രൂഷ ,പ്രഭാതാ നമസ്കാരം വിശുദ്ധ കുർബ്ബാന സ്ലീബ ആഘോഷം എന്നിവ ഇടവക മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെടും ഇടവക വികാരി വെരി റവ രാജു ദാനിയേൽ…

ഹ്യൂസ്റ്റൺ ക്‌നാനായ കാത്തലിക്‌ അസോസിയേഷന് നവ നേതൃത്വം

ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റൺ ക്‌നാനായ കത്തോലിക് അസോസിയേഷന്റെ (HKCS) 2025 പ്രവർത്തന വർഷത്തേക്കുള്ള ഭരണസമിതിയെ തോമസ് വിക്ടർ നീറ്റുകാട്ടിലിന്റെ നേതൃത്വത്തിലുള്ള യുവ നേതൃത്വം നയിക്കും. 2024 ഡിസംബർ 14 ആം തീയതി ഹ്യൂസ്റ്റൺ ക്‌നാനായ കമ്മ്യൂണിറ്റിസെന്റർൽ വെച്ച് നടന്ന ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായി നടന്ന സമ്മേളനത്തിൽ പുതിയ നേതൃത്വനിര സത്യപ്രതിജ്ഞ ചെയ്‌തു. വൈസ് പ്രസിഡൻറ് നീതു സിംപ്‌സൺ വാലിമറ്റവും സെക്രട്ടറിയായി ജോംസ് മാത്യു കിഴക്കേകാട്ടിലും ജോയിൻ സെക്രട്ടറിയായി സ്മിതോഷ് മാത്യു ആട്ടുകുന്നേലും ട്രഷററായി ഫിലിപ്സ് കാരിശ്ശേരിയും പ്രോഗ്രാം എക്സിക്യൂട്ടീവ് ആയി ജനി ടോണി തുണ്ടിൽ , സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ് ആയി അമൃത ജോയ് പാലക്കപറമ്പിൽ തുടങ്ങിയവർ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. ഹൂസ്റ്റണിലെ ക്നാനായ സമുദായത്തെ സേവിക്കുന്നതിൽ അർപ്പണബോധമുള്ളവരും സമൂഹത്തോട് പ്രതിബദ്ധത ഉള്ളവരുമായ ഈ പുതിയ യുവ ഭരണസമിതി അംഗങ്ങൾ പല സാമുദായിക സാംസ്കാരിക സംഘടനകളിൽ പ്രവർത്തിച്ച് തങ്ങളുടെതായ…

മെഹ്താബ് സന്ധുവിനെ ഓറഞ്ച് കൗണ്ടി സുപ്പീരിയർ കോടതിയിലേക്ക് നിയമിച്ചു

സാക്രമെൻ്റോ(കാലിഫോർണിയ)-ഡിസംബർ 13-ന് കാലിഫോർണിയയിലുടനീളമുള്ള 11 സുപ്പീരിയർ കോടതി നിയമനങ്ങൾ ഉൾപ്പെടുന്ന ഒരു വലിയ പ്രഖ്യാപനത്തിൻ്റെ ഭാഗമായി. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം, ഓറഞ്ച് കൗണ്ടി സുപ്പീരിയർ കോടതിയിൽ ഇന്ത്യൻ അമേരിക്കൻ മെഹ്താബ് സന്ധുവിനെ ജഡ്ജിയായി നിയമിച്ചു, 2022 മുതൽ, സുപ്പീരിയർ കോടതിയിൽ കമ്മ്യൂണിറ്റി പ്രോസിക്യൂട്ടറായി സേവനമനുഷ്ഠിച്ചതിന് ശേഷം മെഹ്താബ്  സിറ്റി ഓഫ് അനാഹൈം സിറ്റി അറ്റോർണി ഓഫീസിൽ അസിസ്റ്റൻ്റ് സിറ്റി അറ്റോർണിയായി സേവനമനുഷ്ഠിച്ചു. 2012 മുതൽ 2021 വരെ, സാൻ ബെർണാർഡിനോ കൗണ്ടിയിൽ ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റോർണിയായിരുന്നു, അവിടെ അദ്ദേഹം പ്രോസിക്യൂട്ടറിയൽ വൈദഗ്ദ്ധ്യം നേടി. തൻ്റെ കരിയറിൻ്റെ തുടക്കത്തിൽ, ബെർൺസ്റ്റൈൻ, ലിറ്റോവിറ്റ്സ്, ബെർഗർ & ഗ്രോസ്മാൻ എന്നിവിടങ്ങളിൽ അസോസിയേറ്റ് ആയിരുന്നു. യൂണിവേഴ്സിറ്റി ഓഫ് സാൻ ഡിയാഗോ സ്കൂൾ ഓഫ് ലോയിൽ നിന്ന് ജൂറിസ് ഡോക്ടർ ബിരുദം നേടിയ സന്ധു ഡെമോക്രാറ്റിക് പാർട്ടി അംഗവുമാണ്. ജഡ്ജി സ്റ്റീവൻ ബ്രോംബർഗ്…

കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ (KHFC) വനിത വിംഗ് രൂപീകരിച്ചു

കാനഡ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ ആഭിമുഖ്യത്തിൽ കാനഡയിലെ വിവിധ പ്രവിശ്യകളിലെ ഹൈന്ദവ വിശ്വാസികളായ വനിതകളെ കോർത്തിണക്കി വനിത വിങ്ങിനു രൂപം നൽകി. പുതു തലമുറയിലെ കുട്ടികൾക്കും, കുടുംബാങ്ങങ്ങൾക്കും ഹൈന്ദവ ആചാര,അനുഷ്ഠാനങ്ങൾ, ആധ്യാത്മിക പഠനങ്ങൾ സംഘടിപ്പിക്കുക, കലാ,കായിക,സാഹിത്യ വാസനകളെ പ്രിത്സാഹിപ്പിയ്ക്കുക എന്നീ ലക്ഷ്യങ്ങളാണ് കൂട്ടായ്മ മുന്നോട്ടു വയ്ക്കുന്നത്. ഓൺലൈൻ ആയി സംഘടിപ്പിക്കാത്ത പ്രസ്തുത യോഗത്തിൽ കേരള ഹിന്ദു ഐക്യവേദി സംസ്ഥാന അദ്യക്ഷ ശ്രീമതി.ശശികല ടീച്ചർ ,പ്രശസ്ത ആധ്യാത്മിക പ്രഭാഷകയായ ശ്രീമതി. സരിത അയ്യർ എന്നിവർ കെ എച് എഫ് സി യുടെ പ്രവർത്തകർക്കും, സംഘാടകർക്കും,വനിതാ പ്രതിനിധികൾക്കും ആശംസകൾ അർപ്പിച്ചു. സനാതന ധർമ്മ, കർമ്മ പദ്ധതികളിൽ ഹൈന്ദവ അമ്മമാർ പുലർത്തുന്ന സ്വാധീനവും,പുതു തലമുറയെ അടിയുറച്ച ഹൈദവ സംസ്കാരത്തിന്റെ പാതയിലേക്ക് നയിക്കുന്നതിന് അമ്മമാർക്കുള്ള പങ്കിനെ കുറിച്ചും ശ്രീമതി.ശശികല ടീച്ചർ എടുത്തു പറഞ്ഞു.കെ.എച് എഫ് സി യുടെ വനിതാ കൂട്ടായ്മയ്ക്കും,കെ.എച്…

ഡാലസ് മലയാളി അസോസിയേഷനു നവനേതൃത്വം

ഡാലസ്: നോര്‍ത്ത് ടെക്‌സസിലെ പ്രമൂഖ സാമൂഹ്യസാംസ്‌ക്കാരിക സംഘടനയായ ഡാലസ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം.  പ്രസിഡന്റ് ജൂഡി ജോസ്, സെക്രട്ടറി സുനു മാത്യു, ജോയിന്റ് സെക്രട്ടറി സിന്‍ജോ തോമസ്, ട്രഷറാര്‍ സൈയ്ജു വര്‍ഗീസ്, കള്‍ച്ചറല്‍ ഡയറക്ടര്‍ ശ്രീനാഥ് ഗോപാലകൃഷ്ണന്‍, സ്‌പോര്‍ട്‌സ് ആന്റ് മെമ്പര്‍ഷിപ്പ് ഡയറക്ടര്‍ ജയന്‍ കോഡിയത്ത്, തുടങ്ങിയവര്‍ നേതൃത്വമേകുന്ന പത്തംഗ കമ്മിറ്റി ഡിസംബര്‍ 15ന് ഇര്‍വിംഗ് പസന്ത് ഹാളില്‍ നടന്ന പൊതുയോഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത രണ്ടു വര്‍ഷമാണ് കമ്മിറ്റിയുടെ പ്രവര്‍ത്തന കാലാവധി. 2018 മുതല്‍ നിര്‍ജീവമായി കിടക്കുന്ന അസോസിയേഷന്റെ സര്‍വ്വതോന്മുഖമായ പ്രവര്‍ത്തനങ്ങളെ പുനരുദ്ധരിച്ചുകൊണ്ട് സുതാര്യവും സമഗ്രവുമായ പദ്ധതികളും പൊതുപരിപാടികളും എല്ലാ വിഭാഗം ആളുകളേയും സഹകരിപ്പിച്ചുകൊണ്ട് നടപ്പിലാക്കുമെന്ന് പ്രസിഡന്റ് ജൂഡി ജോസ് പറഞ്ഞു. ഡിസംബര്‍ 19 -ന് വൈകിട്ട് 6 മണിക്ക് ഇര്‍വിംഗ് പസന്ത് ഓണിറ്റോറിയത്തില്‍ ഈ വര്‍ഷത്തെ ക്രിസ്മസ് ന്യൂഇയര്‍ നടത്തുമെന്ന് ജൂഡി ജോസ് പറഞ്ഞു.…

ഡൊണാൾഡ് ട്രംപ് നെതന്യാഹുവുമായി ചർച്ച നടത്തി; ഹമാസിൻ്റെ കാര്യത്തിൽ തീരുമാനമുണ്ടാകും

വാഷിംഗ്ടണ്‍: നിയുക്ത യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സംഭാഷണം നടത്തി. സിറിയയിലെ സംഭവവികാസങ്ങളെക്കുറിച്ചും ഗാസയിൽ ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളെയും വിദേശികളെയും മോചിപ്പിക്കാനുള്ള സമീപകാല ശ്രമങ്ങളെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു. ജനുവരി 20 ന് സത്യപ്രതിജ്ഞ ചെയ്യുന്നതിനുമുമ്പ് ഇത് പരിഹരിച്ചില്ലെങ്കിൽ, ട്രംപ് അധികാരമേറ്റാൽ വിഷയം പ്രധാന വിദേശ വെല്ലുവിളികളിലൊന്നായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിലെ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഇസ്രായേൽ ഏകദേശം 45,000 പേരെ കൊലപ്പെടുത്തി. കൂടുതലും സാധാരണക്കാർ, ഏതാണ്ട് മുഴുവൻ ആളുകളെയും മാറ്റിപ്പാർപ്പിക്കുകയും പ്രദേശത്തിൻ്റെ ഭൂരിഭാഗവും അവശിഷ്ടമാക്കുകയും ചെയ്തു. ട്രംപിൻ്റെ മിഡിൽ ഈസ്റ്റ് ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ് കഴിഞ്ഞ ആഴ്‌ച പ്രദേശം സന്ദർശിച്ചപ്പോൾ ഗസ്സയിലെ ബന്ദികളെ ട്രംപിൻ്റെ സ്ഥാനാരോഹണത്തിന് മുമ്പ് വിട്ടയച്ചില്ലെങ്കിൽ അത് ഗുണം ചെയ്യില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. താൻ അധികാരമേറ്റെടുക്കുന്നതിന് മുമ്പ് ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ മിഡിൽ…

തബല വാദകൻ സക്കീർ ഹുസൈൻ (73) അന്തരിച്ചു

സാന്‍ ഫ്രാന്‍സിസ്കോ: തബല വാദകൻ സക്കീർ ഹുസൈൻ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. മരണവാര്‍ത്ത അദ്ദേഹത്തിന്റെ കുടുംബം സ്ഥിരീകരിച്ചു. 73 കാരനായ സക്കീർ ഹുസൈൻ ഇഡിയൊപതിക് പൾമണറി ഫൈബ്രോസിസ് എന്ന രോഗബാധിതനായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി, സാൻ ഫ്രാൻസിസ്കോയിലെ ഒരു ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ച് ലോകത്തോട് വിട പറഞ്ഞത്. തൻ്റെ തലമുറയിലെ ഏറ്റവും മികച്ച തബല വാദകനായി കണക്കാക്കപ്പെടുന്ന ഹുസൈന് ഭാര്യ അൻ്റോണിയ മിനക്കോളയും അവരുടെ പെൺമക്കളായ അനീസ ഖുറേഷിയും ഇസബെല്ല ഖുറേഷിയും ഉണ്ട്. 1951 മാർച്ച് 9 ന് ജനിച്ച അദ്ദേഹം പ്രശസ്ത തബല വാദകൻ ഉസ്താദ് അല്ലാഹ് റഖയുടെ മകനാണ്. 11-ാം വയസ്സിൽ അദ്ദേഹം തൻ്റെ കരിയർ ആരംഭിച്ചു. രവിശങ്കർ, അലി അക്ബർ ഖാൻ, ശിവകുമാർ ശർമ്മ എന്നിവരുൾപ്പെടെ ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രമുഖ കലാകാരന്മാരുമായും അദ്ദേഹം…