ആദ്യ രാത്രിയില്‍ ബെഡ്റൂമിന്റെ അരണ്ട വെളിച്ചത്തില്‍ അയാളുടെ കരവലയങ്ങളിലൊതുങ്ങി കിടക്കവെ അവള്‍ ചാദിച്ചു.. “മൂന്നു പ്രാവശ്യം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിട്ടും മരിക്കാത്ത ആളാണെന്ന് കേട്ടിട്ടുണ്ട്.” തലയുയര്‍ത്തി അയാളവളെ മെല്ലെ നോക്കി. കണ്ണുകള്‍ അയാളില്‍ നിന്നെടുക്കാതെ അവള്‍ വീണ്ടും ചോദിച്ചു… “എന്തിനാ ആത്മഹത്യ ചെയ്യണമെന്നു തോന്നിയിരുന്നത്?” “വെറുതെ” നിസ്സംഗതയോടെ അയാള്‍ പറഞ്ഞു. “വെറുതെ ആരെങ്കിലും ആത്മഹത്യ ചെയ്യുമോ?” അയാളൊന്നും മിണ്ടിയില്ല. മച്ചിലേക്ക് കണ്ണുംനട്ടു കിടന്ന അയാള്‍ നെടുവീര്‍പ്പിട്ടു. “പ്രേമനൈരാശ്യം വല്ലതും തോന്നിയിട്ടായിരുന്നോ?” “പ്രേമം. ആരു പ്രേമിക്കാന്‍…….. ആര്‍ക്കും എന്നെ വേണ്ടായിരുന്നു.” അയാളറിയാതെ തന്നെയാണ് അയാളില്‍നിന്നും ആ വാക്കുകള്‍ പുറത്തു ചാടിയതെന്ന് അവള്‍ക്കു തോന്നി. അവളയാളെ സൂക്ഷിച്ചു നോക്കി. അയാളൂടെ കണ്ണുകള്‍ ജനാലയ്ക്കു പുറത്ത് അഗാധമായ ഇരുട്ടിന്റെ സാന്ത്വനങ്ങളിലെവിടെയോ ആയിരുന്നു. “ആത്മഹത്യ ചെയ്താലെന്തെന്ന് ഞാനും ചിലപ്പോഴെല്ലാം ആലോചിക്കാറുണ്ടായിരുന്നു. പക്ഷെ ധൈര്യമുള്ളവര്‍ക്കല്ലേ അതിനൊക്കെ കഴിയൂ… ഞാനൊരു ഭീരുവായിരുന്നു. അതിനാല്‍ ശ്രമിച്ചില്ല” അറിയാതെയുയര്‍ന്ന…
Category: STORIES
ജീവിതം എത്ര സുന്ദരം (കഥ): മൊയ്തീന്‍ പുത്തന്‍ചിറ
വളരെ ആര്‍ഭാടമായിരുന്നു അവളുടെ വിവാഹം. മനസ്സിനിണങ്ങിയ പുരുഷന്‍. ബന്ധുമിത്രാദികളും സുഹൃത്തുക്കളും വാനോളം പുകഴ്ത്തി. അന്നു വൈകുന്നേരം അവളുടെ അമ്മ ഒരു വിവാഹ സമ്മാനം അവള്‍ക്കു നല്‍കി. ആകാംക്ഷയോടെ അവള്‍ ആ കവര്‍ തുറന്നു. ഒരു സേവിംഗ്സ് ബാങ്ക് പാസ്സ്ബുക്ക് ! “പാസ്സ് ബുക്കോ?” അവള്‍ അമ്മയോട് ചോദിച്ചു. “അതെ മോളെ, നിന്‍റെ ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങളിലൊന്നാണ് ഇന്ന് നടന്നത്. ഈ പാസ്സ് ബുക്ക് നീ ഭദ്രമായി സൂക്ഷിക്കുക. വിവാഹ ജീവിതത്തില്‍ പ്രധാനപ്പെട്ട എന്തു സംഭവങ്ങളുണ്ടായാലും നീ കുറച്ചു പണം ഇതില്‍ നിക്ഷേപിക്കണം. ഓരോ പ്രാവശ്യവും നീ അതു ചെയ്യുമ്പോള്‍ എന്തിനു ചെയ്തു എന്ന് എഴുതിയിടുകയും വേണം. നിന്‍റെ ഭര്‍ത്താവിനോടും ഇക്കാര്യം പറയണം. ആദ്യത്തെ നിക്ഷേപം ഞാന്‍ ചെയ്തിട്ടുണ്ട്. പിന്നെ ഒരു കാര്യം. ഈ പണം ഒരു കാരണവശാലും ചിലവാക്കരുത്.” അമ്മയുടെ വാക്കുകള്‍ കേട്ട് അവള്‍ക്ക് ചിരി വന്നു.…
മഴത്തുള്ളിക്കിലുക്കം (ചെറുകഥ): മൊയ്തീന്‍ പുത്തന്‍ചിറ
രാവിലെ പെയ്തു തുടങ്ങിയ മഴ ഇതുവരെ അവസാനിച്ചിട്ടില്ല. രാത്രിയായപ്പോഴേക്കും മഴയ്ക്ക് കോപിച്ച മുഖം ആണെന്നു തോന്നി. ആരോടോ പക തീര്‍ക്കുന്നതുപോലെ തിമര്‍ത്തു പെയ്യുകയാണ്. പതിവുപോലെ ഈ സമയത്ത് കറണ്ടും ഇല്ല. മേശപ്പുറത്തിരുന്ന് കത്തിത്തീരുന്ന പഴയ റാന്തല്‍ വിളക്കിന്റെ തിരി ഒന്നുകൂടി നീട്ടി. പുക പിടിച്ച ചില്ലിലൂടെ നേരിയ വെളിച്ചം അരിച്ചിറങ്ങുന്നുണ്ട്. എന്റെ ജീവിതം പോലെ തന്നെയാണെന്നു തോന്നി ആ ചില്ലും. ജനലില്‍ കൂടി അടിച്ചു കയറിയ കാറ്റിന് അസാധാരണമായ തണുപ്പനുഭവപ്പെട്ടു. ഒരുപക്ഷേ മഴയായതുകൊണ്ടായിരിക്കണം ഇത്രയും തണുപ്പ്. ഈ രാത്രിയില്‍ ഇനി വിശേഷിച്ച് ഒന്നും ചെയ്തു തീര്‍ക്കാനില്ല. ജനാലയില്‍ കൂടി വെറുതെ വെളിയിലേക്കു നോക്കി. ഒന്നുംതന്നെ കാണാന്‍ കഴിയുന്നില്ല. ഇരുട്ട് ഇരുട്ടിനെ മൂടിവെച്ചിരിക്കുകയാണ്. റാന്തലിന്റെ തിരി താഴ്ത്തി കട്ടിലില്‍ വന്നുകിടന്നു. മുറി മുഴുവന്‍ ഇപ്പോള്‍ ഇരുട്ടായി. പുറത്തെ ഇരുട്ട് മുറിക്കുള്ളിലേക്ക് കടന്ന് ആനന്ദനൃത്തം വെയ്ക്കുന്നുണ്ടാകുമോ? ഇരുട്ടല്ലേ….കാണാന്‍ കഴിയുന്നില്ല. കണ്ണടച്ചു…
സാന്ത്വനം (ചെറുകഥ): മൊയ്തീന്‍ പുത്തന്‍ചിറ
ഭാരമില്ലാത്ത പൊങ്ങുതടി പോലെ തന്‍റെ ശരീരം..ആശ്രയത്തിനായുള്ള ആഗ്രഹത്തില്‍ തളര്‍ന്ന കൈകാലുകള്‍…. തണുപ്പിലൂടെ അനസ്യൂതം താഴോട്ട് പതിക്കുമ്പോഴാണ്, ശ്വാസകോശം കൈയ്യടക്കിയ ഉച്ഛാസ വായു ജീവന്‍ ഊറ്റിയെടുക്കും എന്ന ബോധം മനസ്സിനെ ആക്രമിച്ചത്. അലറിക്കരഞ്ഞപ്പോള്‍ ചുണ്ടിനപ്പുറം സഞ്ചരിക്കാന്‍ സ്വതന്ത്രമല്ലാത്ത ശബ്ദം തുടക്കത്തില്‍ തന്നെ ഒടുങ്ങി. പായല്‍ പടര്‍ന്ന കറുത്ത ചെളിയില്‍ കാലുകള്‍ തട്ടിയപ്പോള്‍, ഇളകുന്ന ജലത്തിനും ഉരുകുന്ന സൂര്യനും ഇടയിലെ ജീവവായുവിനായി, മരണവെപ്രാളത്തിന്‍റെ പിന്‍ബലത്തോടെ ശരീരം ഉയരാന്‍ തുടങ്ങി. വെള്ളത്തിന് മുകളില്‍ പരന്ന വെളിച്ചം കണ്ണിലും ശുദ്ധവായു നെഞ്ചിലുമെത്തി. പക്ഷെ കാലുറയ്ക്കാന്‍ പ്രതലം നഷ്ടപ്പെട്ടപ്പോള്‍ വീണ്ടും ജലത്തിന്‍റെ ആലിംഗനത്തിലേക്ക്. ജീവനാഡിയിലെ മരണത്തിന്‍റെ തണുത്ത കൈകള്‍ മുറുകാന്‍ തുടങ്ങി. കണ്ണു തുറക്കുമ്പോള്‍ വിഷാദച്ചിരിയുമായി ഡോക്ടര്‍ ഡയാന തൊട്ടടുത്ത് തന്നെയുണ്ട്. കൈയ്യില്‍ നനഞ്ഞ പഞ്ഞി. ചുറ്റുവട്ടവും കൂടി നില്‍ക്കുന്ന നഴ്സുമാര്‍. ഡോക്ടറുടെ വിരലുകള്‍ നെറ്റിയില്‍ സാന്ത്വനത്തിന്‍റെ ചൂടുമാ യെത്തി. “എന്താ സൂസന്‍, ക്ഷീണമുണ്ടോ..?”…
അഗ്നിപരീക്ഷ (കഥ): മൊയ്തീന്‍ പുത്തന്‍ചിറ
എത്ര നേരമായി ഈ കടല്‍ത്തീരത്ത് താനിങ്ങനെ ഒറ്റയ്ക്കിരിക്കുന്നു! നീലാകാശവും കടലിന്റെ നീലിമയും അകലെ ചക്രവാളത്തില്‍ സൂര്യകിരണങ്ങള്‍ ഏറ്റു തിളങ്ങുന്ന ഒരു വെണ്‍മേഘവും തന്റെ ഭാവനയെ തോല്‍പ്പിക്കുന്ന പ്രകൃതി സൗന്ദര്യം പോലെ നിലകൊണ്ടു. ആ വെണ്‍മേഘം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു ഹിമമലപോലെ എനിക്ക് തോന്നി. വിശാലമായ ഈ തീരവും സമുദ്രത്തിലെ തിരമാലകളുമൊക്കെ കാണുവാന്‍ ചെറുപ്പം മുതലേ തനിക്ക് ഹരമായിരുന്നു. ബീച്ചിലൂടെ ഒറ്റയ്ക്കും തെറ്റയ്ക്കും കുടുംബവുമായും ജനങ്ങള്‍ നടന്നു നീങ്ങുന്നു. കടലപ്പൊതികളില്‍ നിന്ന് അങ്ങോട്ടുമിങ്ങോട്ടും കൈമാറി കൊറിച്ചുകൊണ്ടു നടക്കുന്ന കാമുകീകാമുകന്മാര്‍. അലക്ഷ്യമായി അവരെ സാകൂതം നോക്കിക്കൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് അത് എന്റെ ശ്രദ്ധയില്‍ പെട്ടത്! അല്പം അകലെയായി തിരമാലകളെ നോക്കി നില്‍ക്കുന്ന ആ സ്ത്രീ! എവിടെയോ കണ്ടു മറന്ന മുഖം! എവിടെയാണ്? ശരിക്കും നല്ല പരിചയമുണ്ടല്ലോ…! ഇനി എനിക്ക് തോന്നിയതാണോ? കണ്ടുമറന്ന നിരവധി മുഖങ്ങള്‍ മനസ്സില്‍ മിന്നായം പോലെ തെളിഞ്ഞു വന്നു……
മകള്‍ (കഥ): മൊയ്തീന്‍ പുത്തന്‍ചിറ
“എന്തു പറ്റിയെടി ലിയാ, എന്താ സംഭവിച്ചത്?” ദുഃഖം നിഴലിക്കുന്ന മുഖവുമായി, മൗനമായി ഇരിക്കുന്ന ലിയയെ കണ്ട് സെയ്‌ന ചോദിച്ചു. “ഒന്നുമില്ലെടീ..” പെട്ടെന്ന് ലിയ മറുപടി പറഞ്ഞു. ജെന്‍സിയുടെ ജന്മദിനം ആഘോഷിക്കാനാണ് ലിയയും സെയ്നയും അവരുടെ സുഹൃത്തുക്കളും മന്‍ഹാട്ടനിലെ ആ ഹോട്ടലില്‍ ഒത്തു ചേര്‍ന്നത്. സ്റ്റോണിബ്രൂക്ക് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളായ ജെന്‍സിയും ലിയയും സെയ്നയും അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ടു തന്നെ ജെന്‍സിയുടെ ബര്‍ത്ത്ഡേ പാര്‍ട്ടി അടിച്ചു പൊളിക്കാന്‍ ഫിഫ്ത്ത് അവന്യൂവിലുള്ള ഈ ഹോട്ടല്‍ തിരഞ്ഞെടുത്തത് മനഃപ്പൂര്‍വ്വമാണ്. കുടുംബങ്ങളില്‍ നടക്കുന്ന പാര്‍ട്ടിയില്‍ അടിച്ചുപൊളി നടക്കില്ലെന്ന് അറിയാവുന്നതുകൊണ്ടു തന്നെയാണ് ഇങ്ങനെയൊരു പാര്‍ട്ടി അറേഞ്ച് ചെയ്തത്. പാര്‍ട്ടിയില്‍ ത്രില്ലടിച്ചു നില്‍ക്കുമ്പോഴാണ് പെട്ടെന്ന് ലിയയുടെ മുഖം വാടുന്നതും മൗനമായി ഒരു മൂലയിലേക്ക് ഒതുങ്ങുന്നതും സെയ്നയുടെ ശ്രദ്ധയില്‍ പെട്ടത്. ഇനി വല്ല തലവേദനയോ മറ്റോ ആണോ! സെയ്ന സംശയിച്ചു. കൂടുതല്‍ വിശദീകരിക്കാതെ ലിയ പെട്ടെന്ന് പറഞ്ഞു.. “എടീ…
മൂന്നാം യാമം (കഥ): മൊയ്തീന്‍ പുത്തന്‍ചിറ
ഗെയ്റ്റ് തുറന്ന് പോസ്റ്റ്മാന്‍ വരുന്നത് ജനലിലൂടെ കണ്ടപ്പോള്‍ മുന്‍വശത്തെ വാതില്‍ തുറന്ന് ശോഭ പുറത്തേക്കിറങ്ങി. പോസ്റ്റ്മാന്‍ നീട്ടിയ കത്ത് വാങ്ങുമ്പോള്‍ ചിന്തിച്ചു! ആരുടെ കത്തായിരിക്കും..! തനിക്കിപ്പോള്‍ ആരാ കത്തെഴുതാന്‍! കത്ത് തിരിച്ചും മറിച്ചും നോക്കി. അത്ഭുതത്തോടെ അതിലേറെ ആകാംക്ഷയോടെ അവള്‍ അതു കണ്ടു… ‘സുമന്റെ കത്ത് !… ധൃതിയില്‍ അവള്‍ കത്ത് പൊട്ടിച്ചു…. പ്രിയ ശോഭ നിന്നെ കണ്ടിട്ട് ഏകദേശം മുപ്പതു വര്‍ഷങ്ങള്‍ പിന്നിടുന്നു. എന്റെ വിവാഹം കഴിഞ്ഞിട്ടും ഏതാണ്ട് അത്രയും വര്‍ഷമായി. ഞാനിപ്പോള്‍ ഡല്‍ഹിയിലുണ്ട്. ഇവിടെ താമസം തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങളായി. എനിക്ക് നിന്നോട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. അവിടുന്നു മിവിടുന്നുമൊക്കെ അല്പസ്വല്പം വിവരങ്ങള്‍ അറിയുന്നുണ്ടെന്നതല്ലാതെ വര്‍ഷങ്ങളായി നമ്മള്‍ നേരില്‍ കണ്ടിട്ടില്ലല്ലോ… അതുകൊണ്ട് നീ വരണം.. തമ്മില്‍ കാണുമ്പോള്‍ പരസ്പരം പങ്കുവെയ്ക്കാന്‍ ഒത്തിരി വിശേഷങ്ങളുണ്ട്…അതുകൊണ്ട് ദയവായി വരണം. നീ ഇപ്പോള്‍ ഒറ്റയ്ക്കാണെന്ന് എനിക്കറിയാം. മുപ്പതു വര്‍ഷത്തെ…
ഓര്‍മ്മകള്‍ മരിക്കുമോ? (ചെറുകഥ): മൊയ്തീന്‍ പുത്തന്‍ചിറ
വര്‍ഷങ്ങള്‍ക്കുശേഷം അയാള്‍ ആ ഗ്രാമപാതയിലൂടെ നടന്നു. തന്റെ വസന്തകാലത്തില്‍ അയാള്‍ക്കു കിട്ടിയ ഒരുപിടി ഓര്‍മ്മകള്‍. ഓര്‍മ്മകള്‍ മരിക്കുന്നില്ല എന്ന സത്യം തന്റെ ജീവിതത്തിലും സത്യമായി ഭവിച്ചു എന്നോര്‍ത്ത് ഒരു നെടുവീര്‍പ്പോടെ അയാള്‍ നടന്നു. നേരിയ നിലാവെളിച്ചത്തിലൂടെ നടക്കുമ്പോള്‍ അയാളുടെ മനസ്സ് ഗതകാലത്തിലേക്ക് ഊളിയിട്ടു. ഗ്രാമപാത അവസാനിക്കുന്ന പുഴയുടെ ഓരത്ത് നിര്‍വ്വികാരനായി അയാള്‍ നിന്നു. അതെ, ഈ പുഴയും പുഴയുടേ തീരവും … ഇവിടെയാണ് അയാള്‍ കൊച്ചുകൊച്ചു സ്വപ്നങ്ങള്‍ കൊണ്ട് പൂമാല കോര്‍ത്തത്. എന്തെല്ലാം ആഗ്രഹങ്ങളായിരുന്നു…..മനസ്സുനിറയെ. ഓര്‍മ്മകള്‍ക്ക് മരണമില്ല എന്നയാള്‍ ഓര്‍ത്തു… ഇരുളും വെളിച്ചവും നിറഞ്ഞ വഴിത്താരകളിലൂടെ പലപ്പോഴായി ചെയ്ത യാത്രകള്‍, വേദനകള്‍ പലപ്പോഴും മനസ്സിനെ കീഴടക്കിയിട്ടുണ്ട്. എന്നിട്ടും അയാള്‍ ജീവിക്കുകയായിരുന്നു. ഏകാന്തമായ ഈ ജീവിതത്തില്‍ കൂട്ടിനു യാത്ര ചെയ്യാന്‍ ഒരുപിടി ഓര്‍മ്മകള്‍ മാത്രം. സ്വയം ഉരുകുമ്പോഴും തന്റെ മുഖത്ത് ഒരു പ്രസന്നഭാവം നിലനിര്‍ത്തുവാന്‍ അയാള്‍ ശ്രമിച്ചിരുന്നു. വേദനകള്‍…