സൂര്യനും ശ്വാനനും (കവിത)

സൂര്യനെ നോക്കിയെത്ര ശ്വാനന്മാർ കുരച്ചാലും, സൂര്യന്റെ തേജസ്സെങ്ങാൻ, കുറയാൻ പോകുന്നുണ്ടോ? ചന്ദ്രനെ നോക്കിയെത്ര, മൂങ്ങകൾ തേങ്ങിയാലും, ചന്ദ്രന്റെ പ്രഭയെങ്ങാൻ കുറയാൻ പോകുന്നുണ്ടോ? ക്ഷീര സാഗരത്തിൽ പോയ്, കഴുകൻ കുളിച്ചാലും, കൃഷ്ണപരുന്തായ് തന്നെ മാറ്റുവാൻ കഴിയുമോ? കൂപ മണ്ഡൂകമെത്ര, ‘ക്രാം‘, ‘പ്രാം’, ശബ്ദിച്ചാലും, കൂജനം ചെയ്യുമൊരു കുയിലായ് മാറീടുമോ? കേവലമൊരു കോഴി, യെത്രയുദ്യമിക്കിലും, എവരേം ആകർഷിക്കും, പരുന്തായ് പറക്കുമോ? സ്വന്തം പരിമിതികളപ്പാടെ, മറന്നല്ലോ, സംപൂർണ്ണർ തങ്ങളെന്നു, പലരും കരുതുന്നു? വിസ്മയം തോന്നും വിധം അജ്ഞാനമേറും നേരം വിസ്മരിക്കയാണവർ, മുഖ്യമാമൊരു കാര്യം! ‘വിദ്യയിലുയരുമ്പോൾ, വിത്തത്തിൽ വളരുമ്പോൾ, വിനയമാകും മഹാ, ഗുണവും, വളരണം!’ സർവ്വജ്ഞൻ താനെന്നോർത്തു, വീമ്പടിച്ചിരിപ്പോർക്കു സർവ്വനാശം താനെന്ന,വാസ്തവം മറക്കുന്നു! ശ്വാനന്മാരാഹോരാത്രം,കൂട്ടമായ് കുരച്ചാലും, വാനിലെ സൂര്യൻ തെല്ലും, കൂസാതെ ജ്വലിക്കുന്നു! കാർമ്മുകിൽ വാനിൽ വന്നു, മഴയായ് വർഷിച്ച പി- ന്നോർമ്മയായ് മാറും പോലെ,യല്ലയോ മനുഷ്യനും! മറഞ്ഞു പോകും ഹൃസ്വ, ജീവിത…

വിവേകാനന്ദനും സാദ്ധ്വിയും (കവിത): തൊടുപുഴ കെ ശങ്കർ മുംബൈ

പരമഹംസാചര്യ ശിഷ്യൻ വിവേകാനന്ദൻ ഭാരത ഖണ്ഡത്തിന്റെസമ്പത്തും സൗഭാഗ്യവും! സംപൂജ്യൻ സമാരാദ്ധ്യൻ അഗാധ പാണ്ഡിത്യത്തിൻ സമ്പുടം സഹർഷം തൻ ശിരസ്സിൽ പേറുന്നവൻ! ആർഷ ഭാരത പരി പാവന സംസ്കാരത്തെ ആഗോള പ്രശസ്തമായ് മാറ്റിയ മഹാരഥൻ! വിജ്ഞാന പ്രദായിയാം ആത്മീയ ഗ്രന്ഥങ്ങളും വിവിധ സൂക്തങ്ങളും പാരിനു സമ്മാനിച്ചോൻ! ഒരുനാളൊരു മാന്യ മഹതി യശസ്വിയാം ഗുരു വിവേകാനന്ദ സ്വാമിയോടിദം ചൊന്നാൾ: “സ്വാമിജീ! സമർത്ഥനാംഅവിടുന്നെനിയ്ക്കൊരു സാത്ത്വിക ഗുണമുള്ള പുത്രനെ തരേണമേ”! സാദ്ധ്വിയാമവളിദം അഞ്ജലി കൂപ്പി ചൊൽകെ സാധുവാം തപോധനൻസ്വാമിജി ചൊന്നാനുടൻ: “ഭവതീ! എന്നിൽ നിന്നും വേണ്ടതുസൽപുത്രനേൽ അവശ്യം നൽകാം തെല്ലും കാല വിളംബമെന്യേ”! “നിശ്ചലമൊരു മാത്ര മിഴികൾ പൂട്ടി മുന്നിൽ നിൽക്കുകിൽ അഭിലാഷം സാധിയ്ക്കും സുനിശ്‌ചയം”! സുസ്മിതം തൂകി വിവേകാനന്ദനിദം ചൊൽകെ വിസ്മയം പ്രതീക്ഷിച്ചാ സ്ത്രീരത്നം നിന്നാൾ ചാരെ! “അക്ഷികൾ തുറന്നിനിയാശങ്കയെന്യേയുടൻ വീക്ഷിയ്ക്ക ജഗദീശൻ തന്നൊരീ വരദാനം! സാത്ത്വിക ഗുണമെഴും സൽപുത്ര നില്ലാദുഃഖം…