ഹാലോവിന്‍ കാഴ്ചകള്‍ (ഓട്ടംതുള്ളല്‍)

ചെകുത്താന്‍ വിളയാടും നാട് ദൈവത്തിന്‍ സ്വന്തം നാട്! പുരുഷ വിളയാട്ടം മാറി നാവിനു നീളം കൂടിയ നാരികള്‍ യക്ഷികളായി ചുറ്റിനടന്നു! സരിതയും സ്വപ്നയുമൊക്കെ ഒരുക്കിയ വഴികളിലങ്ങനെ നൂതന യക്ഷികള്‍ നിന്നുവിളങ്ങി കഷായം ഗ്രീഷ്മ, സൈനയിഡു ജോളി എന്തിനു നരഭോജി ലൈലാമാരങ്ങനെ! ഉഗ്രവിഷം ചീറ്റും പെണ്‍ പാമ്പുകള്‍ പത്തിവടര്‍ത്തി ആടും നമ്മുടെ നാടോ ദൈവത്തിന്‍ നാട്? ഹലോവിനു നൂതന നിറമേകും നമ്മുടെ നാട്, നശിച്ചു നാറാക്കല്ലായി ചെകുത്താന്‍ കയറിയ നാട്! ഹണികളെവിടയുങ്ങനെ ചാറ്റിചീറ്റി മണികളടിച്ചു മാറ്റും ചെറ്റകള്‍! തണുംചാരി നിന്നവരൊക്കെ മാനംപോയി ചുറ്റി നടന്നു! അടിമുടിയങ്ങനെ തട്ടിപ്പിന്‍ ചുഴിയില്‍ മുങ്ങിതാഴും നമ്മുടെ നാട് പിശാചിന്‍ നാടല്ലെന്നുണ്ടോ!! എന്തിനു വെറുമൊരു ആഘോഷ, ഹലൊവിന് നമ്മുടെ നാട്ടില്‍ നിത്യഹലോവിന്‍ വിളയാട്ടമതങ്ങനെ!!

എൻ്റെ ജന്മദേശം (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

കേരങ്ങളെങ്ങും വളരുന്നതാം കൊച്ചു കേരളമാണെന്റെ ജന്മദേശം! ഈ മണ്ണിലല്ലോ പിറന്നതെന്നോർക്കുമ്പോൾ രോമാഞ്ചം കൊള്ളൂന്നെൻ മേനിയാകെ! മാവേലി പണ്ടു ഭരിച്ചൊരീപ്പൂമണ്ണിൽ മാനവർക്കെൻതൈക്യമായിരുന്നു! തമ്മിൽ വഴക്കും വക്കാണവു മില്ലാതൊ- രമ്മ തൻ മക്കൾ പോൽ വർത്തിച്ചവർ! ഈണത്തിൽ പാടീ കവീശ്വരന്മാരെല്ലാം ഈ പുണ്യ ദേശത്തിൻ സൗകുമാര്യം! ഭൂമിയിലേവർക്കും മാതൃകയായല്ലോ ഈ മഹാദേശത്തിൻ സൗഹൃദവും! തുഞ്ചത്തെഴുത്തച്ഛൻ ഉള്ളൂരും വള്ളത്തോൾ കുഞ്ചനുമാശാനുമെത്ര പാടി! ചങ്ങമ്പുഴ തൻ പ്രകൃതി വർണ്ണനകൾ തങ്ങി നിന്നീടാത്തതേതു ഹൃത്തിൽ! മുറ്റുമനശ്വര സ്നേഹസംഗീതങ്ങൾ മാറ്റൊലിക്കൊണ്ടീ മഹിയിലാകെ, ശാന്തി തൻ സന്ദേശ വാഹികൾ പ്രാവുകൾ സ്വച്ഛന്ദം പാറിപ്പറന്നു ചെമ്മേ! തെച്ചിയും പിച്ചിയും തൂമുല്ലയും പച്ച- പട്ടുടുത്താടും നെൽപ്പാടങ്ങളും, തോരണം ചാർത്തി നിന്നാടും മരങ്ങളും തൂമയെഴും മൊട്ടക്കുന്നുകളും, പൊട്ടിച്ചിരിച്ചൊഴുകീടുമരുവിയും പാടിപ്പറക്കും കുയിലുകളും, വെള്ളിച്ചിലമ്പിട്ടൊഴുകും നദികളും കുളിർ കോരും നീലത്തടാകങ്ങളും, ചേലെഴും മാമരത്തോപ്പുകളും നീളെ ചോലയും വള്ളിക്കുടിലുകളും, ചെന്തെങ്ങും ചെത്തിയും ചെമ്പരത്തിപ്പൂവും എൻ്റെ നാടിൻ…

പ്രണാമം

വിശുദ്ധ നാമധാരിയായ…… സ്വതസിദ്ധമായ പുഞ്ചിരിയിലൂടെ… ഘനഗംഭീര ശബ്ദത്തിനുടമയായ കാര്യകാരണസഹിതം പറയേണ്ടത് പറഞ്ഞു… നിലപാടുതറയിൽ ഉറച്ചു നിന്ന് അനുഭവങ്ങളുടെ തീച്ചൂളയിൽ വാർത്തകളുടെ “തലക്കെട്ടിലെ” രഹസ്യങ്ങളുടെ ചുരുൾ അഴിച്ച്….. കാർന്നു തിന്നുന്ന വേദനയിൽ കരുത്തയായ സഹധർമ്മിണിയുടെ മടിയിൽ കുരുന്നുകളെ മാറോടുചേർത്ത് ജനാധിപത്യത്തിൻറെ അഞ്ചാം തൂണ് തേടിയ യാത്രയിൽ …… മരണമെത്തും വരെ ഊർജ്ജസ്വലനായി…. ഒരായിരം ചിന്തകൾക്ക് നിറം പകർന്നു…. വഴികാട്ടിയായ നന്മമരമേ.. പ്രണാമം പ്രണാമം പ്രണാമം

ദൈവത്തിന്റെ സ്വന്തം നാട് (ഓട്ടംതുള്ളല്‍)

കേട്ടില്ലെങ്കില്‍ കേട്ടോ! നമ്മുടെ നാട്ടില്‍ നടക്കും നരഹത്യയുടെ നാറും കഥകള്‍ കേട്ടോ! നരബലിയങ്ങനെ നരഭോജനമങ്ങനെ! കേട്ടവര്‍, കേട്ടവര്‍ ഓടിക്കൂടി സാക്ഷര കേരള- ജനതകള്‍ ഞെട്ടി ഇല്ലില്ലിങ്ങനെ ഒന്ന് കേട്ടിട്ടിതുവരെയന്നു- ജനം! പാവപ്പെട്ടവര്‍ ലോട്ടറി വിറ്റു നടന്നവര്‍ അരചാണ്‍ വയറിന് മുറവിളികൂട്ടി നടന്നൊരു നാരികളെ വെട്ടിമുറിച്ച് കറി ചട്ടീലാക്കീന്നൊരു കഥ! ഭക്തികള്‍ മൂത്തൊരു കൂട്ടര്‍! കുട്ടിച്ചോറാക്കി കട്ടു മുടിച്ചു കലി കയറും നരബലിയുടെ നാടോ! നമ്മുടെ നാട്! എന്തൊരു മാറ്റം നാട്ടില്‍! കള്ളും, കഞ്ചാവും പെണ്‍വാണിഭവും തട്ടിപ്പും, വെട്ടിപ്പും കൊട്ട്വേഷനുമങ്ങനെ! കള്ളനു കൂട്ട്, കള്ളന്‍! കുരുടന്റെ കണ്ണു ചുഴിഞ്ഞെടുക്കും ചതിയന്മാരെവിടയുമങ്ങനെ! ചതിയുടെ ചുഴിയില്‍ വീണു പിടഞ്ഞു ഗതികെട്ടൊരു ജീവിതമങ്ങനെ! എന്തിനു പറയട്ടിവിടെ സുന്ദരമെന്ന് വിദശികള്‍ വശേഷിപ്പിച്ചൊരു ദൈവത്തിന്‍ സ്വന്തം നാട്- നശിച്ചു നാറാണക്കല്ലായ്!

ചിറകടികൾ (യുദ്ധ വിരുദ്ധ കവിത): ജയൻ വർഗീസ്

(ആണവായുധ ഭീഷണിയുടെ അനിശ്ചിതത്വത്തിന്നടിയിൽ ആയുസ്സിന്റെ അരനാഴിക നേരം തള്ളി നീക്കുന്നആധുനിക മനുഷ്യന്, അതിരുകൾ തിരിക്കപ്പെട്ട ഭൂമിയിലെ രാഷ്ട്രീയ (ഉദാഹരണം : റഷ്യൻ – യുക്രയിൻ ) നേതാക്കളുടെ ധാർഷ്ട്യത്തിന്റെ കാൽചുവടുകളിൽ സ്വന്തം ജീവിതം പോലും അടിയറവു വയ്‌ക്കേണ്ടി വരുന്നദയനീയ സാഹചര്യങ്ങളിൽ വിശ്വ മാനവികതയുടെ ചതഞ്ഞരയുന്ന സ്വപ്നങ്ങളുടെ ചിറകടികൾ) ഉത്തുംഗ വിന്ധ്യ ഹിമവൽ സാനുക്കളെ, അത്യഗാധങ്ങളാ, മാഴിക്കുടങ്ങളേ, സുപ്രഭാതങ്ങൾ വിടർത്തും നഭസ്സിന്റെ – യത്യത്ഭുതങ്ങളെ, ചന്ദ്ര താരങ്ങളേ, ഇത്തിരിപ്പൂവായ്,യിവിടെയീ ഭൂമി തൻ മുറ്റത്തു നിന്ന് ചിരിക്കുമീ മാനവ – വർഗ്ഗത്തിനായി ഞാൻ മാപ്പു ചോദിക്കട്ടെ, ഹൃദ് മിഴിനീരാൽ കഴുകട്ടെ കാലുകൾ ! നിത്യവും സൂര്യനുദിക്കാതിരുന്നില്ല, കൃത്യമാ, യെത്താതിരുന്നില്ല രാവുകൾ. തെറ്റിയും, മുല്ലയും പൂക്കുന്ന കാവുകൾ – ക്കിക്കിളി യേകാതീരുന്നില്ല കാറ്റുകൾ? എന്റെ വർഗ്ഗത്തിനായെന്തെന്തു ചാരുത മന്ദസ്മിതങ്ങൾക്കു ചാർത്തി നീ വിശ്വമേ ! തിന്നും,കുടിച്ചു, മിണചേർന്നും നാളെയെ പൊന്നിൻ കിനാവിന്റെ…

വസ്ത്ര വിചാരണയിലെ പാക്ഷിക ശാസ്ത്രം (കവിത): സതീഷ് കളത്തിൽ

ഇന്നലെ: ‘ജോക്കി’ ഒരു അടിവസ്ത്രമാണ്… ജോക്കീടെ മുകൾപരപ്പ് തരുണികളിൽ ആസക്തി ഉളവാക്കും. അവരുടെ രാവുകളെ നാട്ടിലെ ചന്ദ്രന്മാർ ഗന്ധർവന്മാരായെത്തി പകലുകളാക്കും. അവരിലെ താരുണ്യത്തെ ഇല്ലായ്മ ചെയ്യും. അവരുടെ അന്തപ്പുരങ്ങളും ആറാടുന്ന ജലാശയങ്ങളും കൊഴുകൊഴുപ്പുള്ളതും വഴുവഴുപ്പുള്ളതുമാക്കും. പൊതുയിടങ്ങളിലവർ അന്ധരാകേണ്ടി വരും. അവരുടെ ഉഷ്ണംതിങ്ങിയ ദീർഘനിശ്വാസങ്ങൾ സ്വച്ഛന്ദമായ കാറ്റിനെ വിഷലിപ്തമാക്കും. ഉടയാത്ത ‘ഭാരതീയ സാംസ്കാരിക’ ഭരണിക്ക് ഉടച്ചിൽ സംഭവിക്കും. ആയതിനാൽ, ആണുടലിൽ ആണത്തം കാട്ടി; കുറുമ്പ് കാട്ടി നടക്കുന്ന ജോക്കീടെ മുകൾപരപ്പുകളുടെ പൊതുജന സമക്ഷമുള്ള അവതരണം; അഥവാ, ‘ലോ വെയ്സ്റ്റ് സ്റ്റൈൽ’ നിരോധിച്ചും ലംഘനങ്ങൾക്ക് ഏമാന്മാർ വക കലിതീരെ ചൂരൽ പ്രയോഗങ്ങൾ കൽപ്പിച്ചും ഈ കോടതി ഇതിനാൽ ഉത്തരവാകുന്നു. എന്ന്, (ഒപ്പ്) അഖില കേരള സദാചാര കച്ചേരി ഉത്തരവിൻപടി, ശിരസ്തദാർ. സ്ഥലം: കേരളം തിയ്യതി: സദാചാരം തൂക്കിലേറുന്നതിനു തലേനാൾ. ഇന്ന്: കളത്രപ്രദേശമൊഴികെ; തരുണീത്തുടകൾ, മാറിടങ്ങൾ, പൊക്കിൾ, കക്ഷം, പൃഷ്ഠം എന്നീ…

സ്വർഗ്ഗം വരികയാണ് ! (യുദ്ധ വിരുദ്ധ കവിത)

തമസ്സിന്റെ തോട് പോളിച്ചീ യുഗത്തിന്റെ – യരുമയാം ചുണ്ടിലച്ചോദ്യം : എവിടെ മനീഷികൾ കാണുവാനിച്ഛിച്ച മനുഷ്യന്റെ മഹനീയ ലോകം? മതവാദിപ്പരിഷകൾ ദൈവത്തെ കഷണമായ് വഴിനീളെ തൂക്കി വിൽക്കുമ്പോൾ, ഇടനെഞ്ച്‌ പിളരുന്ന വേദന ശാപമായ് ഉറയുന്നു , പിടയുന്നു ലോകം ! എവിടെ മത- രാഷ്ട്ര തിരിവുകൾക്കപ്പുറ – ത്തതിരുകളില്ലാത്ത ലോകം ? എവിടെ കരൾ പിളർന്നപരനെ കരുതുന്ന ചുടു ചോര ‘ മീവലിൻ ‘ ലോകം ? അകലെയൊളിച്ചിരുന്നാരോ തൊടുക്കുന്ന – യതിക്രൂര ‘ക്രൂയിസ് ’ മിസൈലിൽ, മരണം വിതക്കുന്ന ക്രൂരത മനുഷ്യന്റെ ചുടുചോരയിൽ ഇനി വേണ്ടാ. ഒരു കൊച്ചു കുഞ്ഞിന്റെ ജീവന് പകരമായ് ‘ഒരു ലോകം മുഴുവനും ? ‘ വേണ്ടാ, ഉണരട്ടെ യിവൾ ഭൂമി യൂഷസ്സിന്റെ തുടി താള – പ്പെരുമയി ലുണരട്ടെ വീണ്ടും ! വരികയായ്, വരികയായ് ഒരു നല്ല നാളെ തൻ…

പല്‍നിരപ്പൂട്ടുകൾ (കവിത): സതീഷ് കളത്തില്‍

ആശാൻപണിയുടെ കൂലി: ആകാശം ഭൂമിയോട്: ഹേ ഭൂമി, നിൻറെയീ കറങ്ങൽ അത്ര പന്തിയല്ല. അതുകൊണ്ടാണു നിനക്ക് ഇത്രമാത്രം കിതപ്പ്. ഭൂമി ആകാശത്തോട്: അതിനു നിനക്കെന്താണു ഹേ?; ഞാനെൻറെ കാലിലാണു കറങ്ങുന്നത്. ആദ്യം, നിൻറെ വായ്ക്കൊരു പല്‍നിരപ്പൂട്ട് വെയ്ക്കണം. നിൻറെ തുപ്പലിൽ എൻറെയുടൽ മലീമസമാകുന്നു; വായ്ചൂടിൽ കരൾ വാടുന്നു. ആകാശം ആശാൻപണി നിർത്തി. ************************ തകരയുടെ കലഹം: പുതുമഴയ്ക്കു നാമ്പിട്ട ഒരു ‘ഊശിത്തഗരൈ’ മരത്തിനോട്: എനിക്കും തുല്യ അവകാശമുള്ള ജലം ഊറ്റിയെടുക്കുന്നതുകൊണ്ടാണു നിനക്കിത്ര പൊക്കവും വണ്ണവും ബലവും. മരം: ഒക്കുമെങ്കിൽ നീ, നിൻറെ വേരുകൾ ആഴത്തിലാഴ്ത്തുക; നിൻറെ ജലം അവിടെത്തന്നെയുണ്ട്. തകര വാ അടച്ചു. ************************ ഒരു സഞ്ചാര തർക്കം: അച്ഛൻ മകളോട്: ആ ഇടവഴിയിലൂടെയുള്ള നടപ്പ് നീ നിർത്തണം; അവിടെ, അഴിഞ്ഞാടി നടക്കുന്ന നായ്ക്കൾ ധാരാളമുണ്ട്. മകൾ: ഒരിടവഴിയും ഒരാളുടേയും കുത്തകയല്ല. ഞാനല്ല; നായ്ക്കളാണു തടയപ്പെടേണ്ടത്. അച്ഛൻ:…

പട്ടി പുരാണം (ഓട്ടം തുള്ളല്‍): ജോണ്‍ ഇളമത

പട്ടികളങ്ങനെ പലവിധമിങ്ങനെ! കൊടിച്ചിപട്ടി, കില്ലപ്പട്ടി, കടിയമ്പട്ടി, കടുവാപ്പട്ടി! ഗര്‍ഭനിരോധന ഗുളികളില്ല വന്ധ്യനിരോധന- മാര്‍ഗ്ഗവുമില്ല പെറ്റുപെരുകും പട്ടികള്‍ പന്നികളേപ്പോല്‍! പട്ടികളെല്ലാം പെറ്റുകിടക്കും വഴിയരുകിലും വാഴത്തോപ്പിലും തിന്നുകുടിക്കാ- തെങ്ങനെ കഴിയും? പട്ടിണിയോടെ പാവങ്ങള്‍ ചുറ്റിനടക്കും പെരുവഴിയെങ്ങും എച്ചിലുതിന്നു നടക്കും പട്ടി നാറിയതൊക്കെ തിന്നും പട്ടി! പട്ടികളെ കണ്ടാല്‍ പകവീട്ടും പട്ടികള്‍! ഒരു പട്ടിക്ക് മറ്റൊരു മറ്റൊരു പട്ടി, ശത്രൂ! കടിയമ്പട്ടി കുരക്കില്ല കുരക്കും പട്ടി കടിക്കില്ല കടിക്കും മുമ്പ് കുരക്കും പട്ടി വൈരാഗ്യമതവര്‍ക്കില്ല നിലനില്‍പ്പിനുമാത്രം കടിക്കും പട്ടി! പേയുണ്ടന്നറിയില്ല ഒരു പട്ടിക്കും! പേപിടക്കും പട്ടിക്ക് പച്ചയിറച്ചീടെ വേസ്റ്റുകള്‍ തിന്നും പട്ടിക്ക്! ബലാല്‍സംഗവുമില്ല കൊലപാതകവുമില്ല പട്ടികളൊക്കെ ഇണചേരും പ്രത്യേകിച്ചെരു സമയത്ത്! പരാതികളില്ല പരിഭവമില്ല പകലും, രാവും കാവല്‍ കിടക്കും പട്ടികളെത്ര പാവന സൃഷടികള്‍! ചോറു കൊടുത്താല്‍ കാവല്‍ കിടക്കും പട്ടി വിശേഷ ബുദ്ധിയില്ലാ പട്ടി കടിക്കുംമുമ്പ് മുരളും പട്ടി! പട്ടികളെവിടയുമുണ്ടിഹ! പലപല…

നാശം നാവ് നീട്ടുന്നു! (കവിത): ജയൻ വർഗീസ്

ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധ സ്ഥലത്തിരിക്കുന്നു! നാഗരികതയുടെ വിഷപ്പുറ്റുകളിൽ നാശം നാവ്‌ നീട്ടുന്നു! ജീവിതം ആഘോഷിക്കുന്നവർ ജീർണ്ണത നക്കുന്നു! അടിച്ചു പൊളിക്കുന്നവർ അഴുക്കു ചാലിൽ ഇഴയുന്നു! നാക്കു കൊണ്ടും, തോക്കു കൊണ്ടും നാഗരികത ജയിക്കുന്നു! ബൗദ്ധിക അധിനിവേശം ചിന്തയുടെ വരിയുടക്കുന്നു! ജന്തുവാക്കി ഇര പിടിപ്പിക്കുന്നു, ചന്തയാക്കി ഇണ ചേർപ്പിക്കുന്നു! ആഗോളവൽക്കരണത്തിന്റെ അന്തിച്ചന്തയിൽ അറുപത്തി ഒൻപതിന്‌ ബഹുമാന്യത? യദുകുല വായാടിത്തം ഇരുമ്പുലക്ക പ്രസവിപ്പിക്കുന്നു! രാഗിത്തീർക്കുന്ന അഹങ്കാരം കോരപ്പുല്ലുകളിൽ ചോര കിനിയിക്കുന്നു! അഥീനിയൻ ഡെമോക്രസി വിഷക്കോപ്പകൾ നിറക്കുന്നു! കുറ്റമില്ലാത്ത രക്തങ്ങൾ കുരിശുകളിൽ ഒഴുകുന്നു! പരസ്യ വായാടികൾ കൊടും വിഷം തീറ്റിക്കുന്നു കലയും സംസ്കാരവും ചാപിള്ളകളെ പ്രസവിക്കുന്നു! നന്മയുടെ നറും തൂണുകളിന്മേൽ പ്രപഞ്ചം നില നിൽക്കുന്നു! അധർമ്മം പെരുകുമ്പോൾ അടിത്തറ ഇളകുന്നു! കടൽത്തിരകൾ കരയിലേക്ക് വരുന്നു, കാറ്റുകളുടെ ചിറകിൽ മരണം പറക്കുന്നു. ശാസ്ത്ര സംരക്ഷണം കാറ്റിൽപ്പറത്തി സൂക്ഷ്മ വൈറസുകൾ ലോകം കീഴടക്കുന്നു. സോഫോക്ളീസിൻ…