വീണ്ടും ഭ്രാന്താലയം? (കവിത): ജയൻ വർഗീസ്

നായകൾ, നായകൾ നമ്മളാം നായകൾ ? നാട് കടിച്ചു മുടിക്കുന്ന നായകൾ ജാതികൾ കേറിക്കളിക്കുന്ന പേയ് വിഷ മാടി ക്കുരക്കുന്ന നാടിന്റെ ‘നായ‘ കർ സാമൂഹ്യ സേവന മേലെഴുത്തിൽ കീഴി – ലാരെയും മാന്തുന്ന ചാവാലി നായകൾ. സാമൂഹ്യ സമ്പത്ത് കട്ടും കടിച്ചും സ്വ മാളം നിറയ്ക്കും പെരുച്ചാഴി നായകൾ. ആരെയുമോടിച്ചു കോമ്പല്ലുകൾ കോർത്ത് ചോര കുടിച്ചു ഭരിക്കുന്ന ‘നായ‘ കർ നാല് കാശൊപ്പിച്ചടിച്ചു പൊളിക്കുവാ – നാരുടെ പാദവും നക്കി മോങ്ങുന്നവർ. നാട് നന്നാക്കാ നിറങ്ങി സിനിമയിൽ കോടികൾ കൊയ്ത് മുറുമ്മുന്ന നായകൾ, ബീവറേജിന്റെ ലഹരിക്ക്‌ ടച്ചിങ്ങായ് സ്ത്രീ ശരീരങ്ങളെ വച്ച് മാറുന്നവർ. സ്ക്രീനിലെ താര വീര്യങ്ങളെയുൾക്കൊണ്ടു ക്രീഡിച്ചു മക്കളെ പെറ്റു കൂട്ടുന്നവർ. നാളെയീ മക്കൾക്കൊരേ ലക്ഷ്യമിൻഡ്യയിൽ ലോക ജന സംഖ്യയൊന്നാമതാക്കുക! കന്നി തുലാ മാസ ഗന്ധങ്ങൾ പേറുന്ന- യെന്തിനും പോരുന്ന ന്യൂജെൻ സിനിമയിൽ നാവിന്റെ…

ഓണ നിലാവ് (കവിത): കെ. ബാലകൃഷ്ണ പിള്ള

ഓണത്തിന് വാര്യത്ത് വാല്യക്കാർ ചെന്നപ്പോൾ വാര്യത്തെ അദ്ദേഹം ചേന നൽകി ചേനയുമായവർ ചാലയിൽ പോയി വിറ്റു ചേലൊത്ത ഓണക്കോടി വാങ്ങി ചേലൊത്ത ഓണക്കോടി വാങ്ങി കോടിയുടുത്തവർ കുന്നംകുളം പോയി ഓണത്തല്ലും നടത്തി … ഉശിരൻ ഓണത്തല്ലും നടത്തി കുടമാളൂർ ചെന്നിട്ട് പൂക്കളം കണ്ട് കട്ടപ്പനപ്പോയി വടംവലി കണ്ട് പുലികളി കണ്ടങ്ങുറിയടി കണ്ട് തലപ്പന്തു കളിയും കണ്ടു തലപ്പന്തു കളിയും കണ്ടു ചിങ്ങമൊരുങ്ങി അണിഞ്ഞു നിൽക്കുന്നത് മന്നനു വേണ്ടിയല്ലേ മാവേലി മന്നനു വേണ്ടിയല്ലേ വണ്ണാത്തി പുള്ളിറങ്ങി കിലുകിലെ പാടുന്നു വാലാട്ടുന്നു വണ്ണാത്തി പുള്ളിറങ്ങി കിലുകിലെ പാടുന്നു വാലാട്ടുന്നു പാടത്തു തത്തമ്മ നെൽക്കതിർ കൊയ്യുന്നു കൊത്തിക്കൊറിക്കുന്നു കൊത്തിക്കൊറിക്കുന്നു ഓണത്തുമ്പി വന്നു മൂളിപ്പാട്ടും പാടി മുറ്റത്തെ തെറ്റിയിൽ പാറി നിന്നു മുറ്റത്തെ തെറ്റിയിൽ പാറി നിന്നു വൈക്കത്തുകാരുടെ തുമ്പി തുള്ളിക്കളി കെങ്കേമമാണെന്നു കേട്ടിട്ടുണ്ട് കെങ്കേമമാണെന്നു കേട്ടിട്ടുണ്ട് തൃക്കാക്കരക്കാർ അപ്പന് പ്രിയമുള്ള തുമ്പപൂവിട്ടു…

മലയാളിയുടെ ലിംഗ സമത്വം (കവിത): സതീഷ് കളത്തിൽ

‘മണ്ണാൻ മജിസ്‌ട്രേറ്റായാലും’ മലർക്കുട ചൂടേണ്ടതില്ലെന്നു മനസാ ധരിച്ച്; വെളുക്കെ ചിരിയ്ക്കും മലയാളിക്കും വേണം ലിംഗസമത്വം…! മുലമാറാപ്പ്: മറയില്ലാത്ത അടിയാത്തികളുടെ മുഴുത്ത മാറിൽ കോർത്തുക്കിടന്ന മടുക്കാത്ത തമ്പ്രാക്കളുടെ കൊഴുത്ത മുരടൻ കണ്ണുകളെ കൊത്തിയിട്ട മലയാളി വീരാംഗനകൾ കൽക്കുളത്ത് മേൽശീല പരതിയിന്നു നടക്കുമ്പോൾ ‘മുലമാറാപ്പ്’ പുതിയ ആകാശം തേടുന്നു; മുരടൻ തമ്പ്രാക്കൾ പൊട്ടിച്ചിരിക്കുന്നു..! അതിജീവിത വേഷങ്ങൾ: അഞ്ചാംപുരയിലെ കതകിനു മറവിലെ അടുക്കളദോഷക്കാരികളിൽ ചിലർ അരങ്ങ് തകർത്താട്ടം തുടരുന്നു; ആ ‘സാധന’ മിന്ന് അതിജീവിതയാകുന്നു. അറുപത്തഞ്ചിലൊരു നറുക്കാകാതിരിക്കാൻ അഷ്ടമൂർത്തിയും അച്ചുതനും ശാമു രാമുവും അരചനും ശുചീന്ദ്രത്ത് കൈമുക്കാനെത്തുന്നു; അടുക്കളയിൽനിന്ന് അരങ്ങത്തേക്കെത്തിയ ആട്ടക്കാരികൾ സാവിത്രീ വേഷമാടുന്നു; അഭിനവ ജാതവേദന്മാർ തില്ലാന പാടുന്നു..! ——————————————- * കൽക്കുളം= കേരളത്തിലെ ആദ്യത്തെ മനുഷ്യാവകാശ സമരമായി കണക്കാക്കുന്ന ചാന്നാർ ലഹള നടന്ന സ്ഥലം. * മുലമാറാപ്പ്= മാറുമറയ്ക്കൽ സമരം. * അഞ്ചാംപുര= സ്മാർത്തവിചാരക്കാലത്ത് വ്യഭിചാരദോഷം ആരോപിക്കപ്പെടുന്ന ബ്രാഹ്മണ…

മലർക്കൂടയുടെ ഏങ്ങൽ (കവിത): സതീഷ് കളത്തിൽ

കാലം ‘കണ്ണാരംപൊത്തി’ കളിക്കവേ കളംമാറി പോകുന്നു ജീവിതങ്ങൾ. ആവണി കാറ്റിൻറെ ചീറലിൽ ആവണി പക്ഷിയും നിശബ്ദമാകുന്നു. രാക്കൊതിച്ചി തുമ്പികളെ കാണാതെ രാവും തിങ്കളിൽ മിഴി നട്ടിരിക്കുന്നു. തേഞ്ഞുത്തീരാറായൊരു പെരുമ്പറ തേട്ടിയതുപോലൊരു നാദമുയർത്തുന്നു. മച്ചിൻപുറത്തെ മാറാലക്കെട്ടിലൊരു മലർക്കൂടയുടെ ഏങ്ങലുയരുന്നു. തമ്പാനിഷ്ട സൂനങ്ങളാം മുക്കുത്തിയും തുമ്പയും കാശിത്തുമ്പയും; പിന്നെ, തുളസി, ചെമ്പരത്തി, കുടമുല്ല, റോസ, തെച്ചി, പിച്ചകം, മുല്ല, മന്ദാരം, അരളി, തോനെ പൂക്കും കനകാംബരം, മണിപ്പൂ തഴച്ചുനിൽക്കും പവിഴമല്ലി, രാജമല്ലി, തടിയൻ ഗന്ധരാജൻ, വേണുപത്രി, തുടുത്ത ജണ്ടുമല്ലി, ജമന്തി, വാടാർമല്ലി, തൂവെള്ള നന്ത്യാർവട്ടം, ശംഖുപുഷ്പം, തൂങ്ങിയാടും കോഴിവാലൻ, മഷിപ്പൂ, തൊട്ടാർവാടി, കൊങ്ങിണി, കണ്ണാന്തളി, താമര, ആമ്പൽ, നെല്ലിപ്പൂ, കായാമ്പൂ, തീമുള്ള്, കാക്കപ്പൂയിത്യാദികളുമിറുത്തു മാബലി മന്നനു കൃഷ്ണകിരീടം തേടുന്ന മലരുകളുടെ ശിഞ്ജിതം കേൾക്കാതെ ഒയ്യാരമിട്ട്; പുന്നാരം കേട്ട്; പയ്യാരമില്ലാതെ ഓലപ്പന്തുക്കളിയും ഓലപ്പീപ്പി വിളിയും ഓണംതുള്ളലും പാവക്കൂത്തും കഴിഞ്ഞു ‘ഓണം’ ആലസ്യം…

ഓണം പൊന്നോണം (ഓണ കവിത) ജോണ്‍ ഇളമത

വര്‍ണ്ണതുമ്പികള്‍ പാറി പറന്ന് ഓണമഹോത്സവ- വരവറിയിച്ചു തുമ്പയില്ല തുളസിയില്ല തൂശനിലയിലെ ഓണസദ്യക്ക് പോണമെനിക്ക് ചങ്ങാതിമരൊക്കെ ഒത്തുകുടും ചന്തത്തില്‍ കുമ്മിയടിച്ച് തിരുവാതിരയാടാന്‍ സുന്ദരിമാരെത്തും പ്രവാസികള്‍ക്കൊക്കെ ഓണമുണ്ട് ചുറ്റിലും സമാജമുണ്ട് അത്തപ്പൂമത്സരമുണ്ട് വടംവലിയുമുണ്ട് ഓണകോടിയുടത്ത് വാലിട്ട് കണ്ണെഴുതി കോമളാങ്കികള്‍ എത്തുന്നുണ്ട് പൂവാലക്കൂട്ടങ്ങള്‍ പുറകെ അവര്‍ക്ക് കാവല്‍ നടക്കും പതിവുമുണ്ട് അച്ചായന്മാരൊക്കെ കരമുണ്ടുടുത്ത് കുപ്പായ ജൂബയുമിട്ട് കുംഭതിരുമ്മി എത്താറുണ്ട് അവരോ ജരാനരകള്‍ മാറ്റി മീശപിരിച്ച് പൂടകൊഴിഞ്ഞ സിംഹങ്ങള്‍ കണക്കെ നടക്കാറുണ്ട്. അമ്മച്ചിമാരെക്കെ എത്തും, തരുണിമാരായ് പച്ചക്കറിയരിഞ്ഞു കൂട്ടിയപോല്‍ പുത്തനാം കസവു കോടി വാരിച്ചുറ്റി സ്വര്‍ണ്ണതിളക്കത്തില്‍ ഉത്സവപറമ്പിലെ പലഹാര വണ്ടിപോലെ പോണമെനിക്ക് ഓണത്തിന് അറുപതുകൂട്ടം കറി ഒരുക്കും സമാജത്തിന്‍ ഓണത്തിന് തൂശനിലയില്‍ തുമ്പപ്പൂചോറും ഇലനിറയെ കറികളും വിളമ്പിതരും അങ്കനമാരും അച്ചായന്‍മാരും എരിശേരി, പുളിശേരി കാളന്‍, ഓലന്‍ കിച്ചടി, പച്ചടി കടുമാങ്ങാ ചമ്മന്തി പലതരമുപ്പിലിട്ടതും പിന്നെ ഉപ്പേരി, പപ്പടം പായസമങ്ങനെ! കൊതിയൂറും ഓണസദ്യയുണ്ണാന്‍ ഞാന്‍…

മരുപ്പച്ച (കവിത): ജോണ്‍ ഇളമത

മനസ്സില്‍ കൊരുത്ത കിനാക്കളുമായി ഞാന്‍ വെറുതേയിരുന്നൊന്നു മോഹിച്ചു! മനസ്സില്‍……. വറുതിയില്‍ ഞാന്‍ വെറുതെ നടന്നു മരുപ്പച്ച കണ്ടു പുറകെ നടന്നു മനസ്സില്‍… മഴപെയ്യുമെന്നോര്‍ത്ത്‌ മരുഭുവിലുഴറി കഴുകര്‍ പറന്ന ശ്മശാനഭൂവില്‍ മനസ്സില്‍….. തീപാറും വെയലില്‍ തീതിനി പക്ഷികള്‍ കൂര്‍ത്ത ചുണ്ടാല്‍ ശവങ്ങള്‍ കൊത്തി കീറി മനസ്സില്‍……. ദൂരെ ജലസ്രോതസ്സുകള്‍ മാടിവിളിച്ചെന്നെ ഭ്രാന്തമാമൊരു പ്രലോഭനചുഴിയിലുഴറ്റി മനസ്സില്‍……. ദൈവം വരച്ചിട്ട വഴിമാറ്റി ഞാന്‍ ദൈവത്തെ മാറ്റി മറിച്ചു ഞാന്‍! മനസ്സില്‍…… ഒരുപാട്‌ സ്പനം എന്റെയുള്ളില്‍ സ്വാര്‍ത്ഥ എന്നില്‍ ഗോപുരം തീര്‍ത്തു! മനസ്സില്‍……. ഇനി ഞാനാണ്‌ ദൈവം! ചെങ്കോല്‍ പിടിച്ചു ഞാനിരിക്കട്ടെ, എന്റെ സിഹാസനത്തില്‍. മനസ്സില്‍…….

തിരുവോണപ്പുലരി (കവിത): ജയൻ വർഗീസ്

തിരുവോണപ്പുലരികളേ, തുയിലുണരൂ, തുയിലുണരൂ ! വരവായീ, വരവായീ വസന്ത നർത്തകികൾ, വരവായീ, വരവായീ സുഗന്ധ രഞ്ജിനികൾ ! കേരക്കുട, യോലക്കുട ചൂടും നാട് – എന്റെ പേരാറും, പെരിയാറും പാടും നാട്……! വരിനെല്ലിൻ മണി കൊത്തി – ക്കുരുവികളീ ഗഗനത്തിൽ, വരയായി, ത്തിരയായി – ട്ടൊഴുകും നാട് ! – എന്റെ കരളിന്റെ കുളിരായ തിരു മലയാളം !! അടിമത്തക്കഴുതകളാ- യാവകാശ- ക്കനലുകളിൽ അടിപതറി, ത്തലമുറ വീ – ണടിയും നാട് ! എന്റെ ചുടു കണ്ണീർ അതിൽ വീ – ണിട്ടെരിയും നാട് !? ഈ മണ്ണിൽ, ഈ വിണ്ണിൽ ഇനിയുണരും പകലുകളിൽ, ഒരു ചെറു തിരി, യുഗനാള – ക്കതിരായ് വായോ …? എന്റെ കരളിന്റെ കനവിന്റെ കുളിരായ് വായോ …? തൂവാനത്തുമ്പികളേ, തുയിലുണരൂ, തുയിലുണരൂ, വരവായീ, വരവായീ വസന്ത നർത്തകികൾ ! വരവായീ,…

പഞ്ചാമൃതം (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

ഗാന്ധിജീ! മഹാനായ ബാപ്പുജീ! അഹിംസതൻ ഗാണ്ഡീവം സ്വന്തം കയ്യിലേന്തിയ മഹാത്മജീ! സ്വാതന്ത്ര്യമാകും മധുമധുര ജീവാമൃതം സ്വാദറിഞ്ഞതു ഞങ്ങളാദ്യമായങ്ങാലല്ലോ! വെള്ളക്കരങ്ങേയ്ക്കന്നു തന്ന ക്ലേശങ്ങൾ പച്ച- വെള്ളംപോലല്ലോ പാനം ചെയ്തതീയടിയർക്കായ്‌! ഉപ്പു സത്യാഗ്രഹവും ജാലിയൻവാലാ ബാഗും ഒപ്പത്തിനൊപ്പം ദണ്ഡിയാത്രയുമോർക്കും ലോകം! മരിച്ചൂ ജനലക്ഷമെങ്കിലും ജനരോഷം മരിച്ചില്ലതു കണ്ടു പകച്ചൂ വെള്ളക്കാരും! രണ്ടാം മഹായുദ്ധത്തിൽ തകർന്നൂ വൻശക്തികൾ ലണ്ടനും ഭാരതത്തിൽ തുടരാൻ പ്രയാസമായ്‌! സമരം കൊടുമ്പിരിക്കൊണ്ടപ്പോൾ ഗതി മുട്ടി സന്മനസ്സോടല്ലേലും വെള്ളക്കാർ വിട ചൊല്ലി! ആഗസ്റ്റ് പതിനഞ്ച്!ഭാരതം സ്വതന്ത്രയായ്‌ ആഗതമായി നവജീവനുമെല്ലാരിലും! ദൃഢ നിശ്ചയം, ധൈര്യം, സഹന ശക്തി, സത്യ- സന്ധത, യഹിംസയു മാക്കിനാൻ തന്നായുധം! വെടിയുണ്ടകൾ ചീറിത്തുളച്ചു കയറീ, നെഞ്ചിൽ വെടിഞ്ഞു രാഷ്ട്ര പിതാ, തളരാതിഹലോകം! ഇന്നും നാം സ്വദിക്കുമീ സ്വാതന്ത്ര്യ പഞ്ചാമൃതം ജനലക്ഷങ്ങൾ രക്ത സാക്ഷികളായിട്ടല്ലേ? നിവർന്നു പൊങ്ങിപ്പൊങ്ങി പാറട്ടെ, നമ്മൾ വാഴ്ത്തും ത്രിവർണ്ണ പതാകയീ ഭാരത മണ്ണിൽ…

ഈ യുഗത്തിൽ (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

മാന്യരായേവരും വാഴ്ത്തുവോർ നാൾക്കുനാൾ ശൂന്യരായ് മാറുന്നൊരീ യുഗത്തിൽ, മാനവ സത്യ സനാതന ധർമ്മങ്ങൾ മാറാല കെട്ടുന്നോരീ യുഗത്തിൽ, അർത്ഥ ലാഭേച്ഛയിൽ ധാർമ്മിക മൂല്യങ്ങൾ- ക്കർത്ഥമില്ലാതാകുമീ യുഗത്തിൽ, പഴുതെഴും തന്മനസ്സാക്ഷിയേ വേരോടെ പിഴുതെറിഞ്ഞീടുന്നൊരീ യുഗത്തിൽ, അഴകോലും ശോഭന ഭാവിക്കായന്യരെ അഴലിൽ കുളിപ്പിക്കുമീ യുഗത്തിൽ, അഴിമതിക്കൂടുതൽ കൊണ്ടു ഹൃദയത്തിൻ ആഴമറിയാത്തൊരീ യുഗത്തിൽ, ഉള്ളതെല്ലാം തൻ്റെ സ്വന്തമെന്നേവരും ഉച്ചത്തിൽ ഘോഷിക്കുമീ യുഗത്തിൽ, കഴുതപോലൊരു കൂട്ടരന്യരുരിഞ്ഞിടും വിഴുപ്പു ചുമക്കുന്നൊരീ യുഗത്തിൽ, വേലയേ ചെയ്യാതനങ്ങാതൊരു കൂട്ടർ വേതനം വാങ്ങുന്നൊരീ യുഗത്തിൽ, സത്വരലാഭപ്രസക്തനാംമാനവൻ തത്വംപ്രസംഗിക്കുമീയുഗത്തിൽ, വിശ്വത്തിൽ ഭൗതിക സൗഖ്യത്താലീശ്വര- വിശ്വാസം തീരുന്നൊരീ യുഗത്തിൽ, സുഖമോഹം തീരാത്ത മാനവനനുദിനം ദുഖത്തിലാഴുന്നൊരീ യുഗത്തിൽ, നന്മനാമെത്രമേൽ ചെയ്കിലും നാൾക്കുനാൾ തിന്മവളരുന്നൊരീ യുഗത്തിൽ, ഉള്ളവനൊന്നും കഴിക്കുവാനാകാതെ ഉള്ളുരുകീടുന്നൊരീ യുഗത്തിൽ, ഭക്ഷണം കാണാതെയെത്രയോ നിർധനർ ഭിക്ഷയാചിക്കുന്നൊരീ യുഗത്തിൽ, സർവ്വജ്ഞപീഠം കയറിയപോൽ ചിലർ, ഗർവ്വു കാട്ടീടുന്നൊരീ യുഗത്തിൽ, കണ്ണഞ്ചിപ്പിക്കുമെന്തുണ്ടേലും പിന്നെയും കാഞ്ചന മോഹിതമീ യുഗത്തിൽ,…

ഒരുവട്ടം കൂടി സേവിക്കണം (നര്‍മ്മ കവിത)

(അന്തരിച്ച മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി.യുടെ ഒരു സിനിമാ ഗാനം എന്റെ ഈ കവിതക്ക് പ്രചോദനമായിട്ടുണ്ട്. മോഡലായിട്ടുണ്ട്. എങ്കിലും ഇതിലെ വരികള്‍ അദ്ദേഹത്തിന്റെ ആ സിനിമാ ഗാനത്തിന്റെ മുഴുവന്‍ പാരഡിയല്ല. ഇന്ന് കേരളത്തിലെ – ഇന്ത്യയിലെ ഒരു തെരഞ്ഞെടുപ്പ് സംബന്ധിയായ വിവിധ രാഷ്ട്രീയ മുന്നണികളുടെ സീറ്റു വിഭജന കാലഘട്ടത്തില്‍, വിവിധ മണ്ഡലങ്ങളില്‍ മല്‍സരിക്കാനും ജയിക്കാനുമായി സീറ്റു മോഹികള്‍ തന്ത്രകുതന്ത്രങ്ങള്‍ മെനഞ്ഞ് ഉറക്കമില്ലാതെ എനിക്കും സേവിക്കണം ജനത്തെ … ഇനിയുമിനിയും ഒരു വട്ടമല്ലാ പല വട്ടം സേവിച്ച് സേവിച്ച് ജനത്തിനായി ആത്മസമര്‍പ്പണം ചെയ്യണം. മരണമടയണം… എന്ന സിദ്ധാന്തവുമായി കാലുവെന്ത നായുടെ മാതിരി നെട്ടോട്ടമോടുകയാണല്ലൊ. താമസിയാതെ ഈ ഇന്ത്യന്‍ കേരള-രാഷ്ട്രീയം തന്നെ മോഡലാക്കി അമേരിക്കയിലെ കുട്ടി സംഘടനകളും, മുട്ടന്‍ അംബ്രല്ലാ സംഘടനകളും അവരുടെ നേതാ നേത്രികളെ തെരഞ്ഞെടുപ്പ് ഗോദായില്‍ മല്ലയുദ്ധത്തിനായി വിശുദ്ധവും അവിശുദ്ധവുമായി കൂട്ടുകെട്ടും പാനലിംഗുമായി രംഗത്തിറക്കുമല്ലൊ. അവര്‍ക്കും ഇവിടത്തെ…