കോഴിക്കോട്: ജാമിഅ മർകസ് സ്റ്റുഡൻസ് യൂണിയൻ ഇഹ്യാഉസ്സുന്ന സംഘടിപ്പിച്ച ഏഴാമത് ഖാഫ് ആർട്സ് ഫെസ്റ്റിന് പ്രൗഢ സമാപനം. ‘ഡീ കോഡിംഗ് ദ കൾച്ചറൽ അൽഗോരിതം ‘ എന്ന പ്രമേയത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സമൂലമായ അപ്ഡേഷനുകളോടൊപ്പം സാംസ്കാരിക മൂല്യ നിർമ്മിതിയുടെ വീണ്ടെടുപ്പ് പ്രമേയമാക്കിയാണ് ഈ വർഷത്തെ ഫെസ്റ്റിവൽ സംവിധാനിച്ചത്. ഇഹ്‌യാഉസുന്ന സ്റ്റുഡൻസ് യൂണിയൻ ‘ചാലീസ് ചാന്ദ് ‘ നാൽപ്പതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഒരുമാസം നീണ്ടുനിന്ന ഖാഫ് കലാ വൈജ്ഞാനിക സംഗമത്തിൽ ഇൻസൈറ്റ് എക്സ്പോ , ഫിഖ്ഹ് കൊളോക്വിയം, ഗ്ലോബൽ ദർസ് , മാസ്റ്റർ പ്ലാൻ , ക്യൂ ടോക് , ഡാറ്റാ ചാലഞ്ച് , വിഷ്വൽ സ്റ്റോറി , ഹദീസ് കോൺഫറൻസ് തുടങ്ങിയ വ്യത്യസ്ത അക്കാദമിക് മീറ്റപ്പുകളും സംവാദങ്ങളും അരങ്ങേറി. മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന സമാപന സംഗമം വി പി എം ഫൈസി വില്യാപ്പള്ളിയുടെ അധ്യക്ഷതയിൽ…
Category: KERALA
“മലപ്പുറത്തിനും വേണം ബോർഡിൽ ഒതുങ്ങാത്ത ഒരു മെഡിക്കൽ കോളേജ്”
“മലപ്പുറത്തിനും വേണം ബോർഡിൽ ഒതുങ്ങാത്ത ഒരു മെഡിക്കൽ കോളേജ്” വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രഡിഡന്റ് കെ.വി സഫീർ ഷാ മെഡിക്കൽ കോളേജ് സന്ദർശിക്കുന്നു. നാളെ (2024 ഡിസംബർ 24 ചൊവ്വ) 11മണിക്കാണ് സന്ദർശനം. മഞ്ചേരി മെഡിക്കൽ കോളേജ് സന്ദർശിക്കുന്നതോടൊപ്പം ഈ വിഷയത്തിൽ ഇടപെട്ടു കൊണ്ടിരിക്കുന്ന സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരെയും സന്ദർശിക്കും.
റണ്ണേഴ്സ് ക്ലബുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോൺ ട്രെയിനിങ് റൺ
കൊച്ചി: ഫെബ്രുവരി ഒമ്പതിന് ക്ലിയോ സ്പോർട്സിൻ്റ ആഭിമുഖ്യത്തിൽ നടക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിൻ്റെ മൂന്നാം പതിപ്പിന് മുന്നോടിയായി ട്രെയിനിങ് റൺ സംഘടിപ്പിച്ചു. കൊച്ചിയിലെ പ്രമുഖ ക്ലബായ ഓറഞ്ച് റണ്ണേഴ്സ് ക്ലബുമായി സഹകരിച്ചാണ് ട്രയിനിങ് റൺ നടത്തിയത്. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്ന് ആരംഭിച്ച പത്ത് കിലോ മീറ്റർ റൺ ഓറഞ്ച് റണ്ണേഴ്‌സ് ക്ലബ് പ്രസിഡൻ്റ് രാജൻ കെ.എസ്, വൈസ് പ്രസിഡൻ്റ് കൃഷ്ണപ്രസാദ്, സെക്രട്ടറി അരുൺ കൃഷ്ണൻ, ക്ലിയോ സ്പോർട്സ് ഡയറക്ടർ അനീഷ് പോൾ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിലെ വിവിധ റണ്ണേഴ്സ് ക്ലബുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ട്രയിനിങ് റണ്ണിൽ മുന്നൂറിലധികം പേർ പങ്കെടുത്തു. കൊച്ചിയിലെ ക്ലബുകൾക്ക് പുറമെ കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിൽ നിന്നുള്ള ക്ലബുകളും ട്രെയിനിങ് റണ്ണിൻ്റെ ഭാഗമായി. അസൻ്റ് റണ്ണേഴ്സ്, ബി.ആർ. കെ സൈക്ലിങ് ക്ലബ്, ചെറായ്…
തൃശൂർ പൂരം തടസ്സപ്പെടുത്തിയത് സർക്കാരിനെതിരായ ഗൂഢാലോചനയെന്ന് എഡിജിപി അജിത്കുമാറിൻ്റെ റിപ്പോർട്ട്; പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വം
തൃശ്ശൂര്‍: തൃശൂർ പൂരം തടസ്സപ്പെടുത്തിയതിനെക്കുറിച്ച് ക്രമസമാധാന മുൻ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) എംആർ അജിത് കുമാർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തിരുവമ്പാടിയിലെയും ചിലർ നടത്തിയ ഗൂഢാലോചനയും ചൂണ്ടിക്കാട്ടി. പൂരം അട്ടിമറിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൂരം കലക്കാന്‍ തിരുവമ്പാടി ദേവസ്വം മുന്‍കൂട്ടി തീരുമാനം എടുത്തിരുന്നു. സുന്ദര്‍ മേനോന്‍, ഗിരീഷ്, വിജയമേനോന്‍, ഉണ്ണികൃഷ്ണന്‍, രവി എന്നിവര്‍ അതിനായി പ്രവര്‍ത്തിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍നിശ്ചയിച്ച പ്രകാരം പൂരം നിര്‍ത്തിവച്ചതായി ഇവര്‍ പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചത് ഏത് രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് റിപ്പോര്‍ട്ടില്‍ ഇല്ല. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരായി ഇത് ഉപയോഗിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍, ആര്‍എസ്എസ് നേതാവ്…
ആവേശം 2024 ൽ മാന്നാർ ലയൺസ് ക്ലബ് ജേതാക്കളായി; ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ അനുമോദിച്ചു
എടത്വ: പ്രൊഫ. ജിം ജേക്കബ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബാള്‍ ടൂർണമെന്റായ ആവേശം 2024 മാന്നാർ ലയൺസ് ക്ലബ് ജേതാക്കളായി. ഡിസ്ട്രിക്ട് 318ബി വിഡിജി വിന്നി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു, ഡിസ്ട്രിക്ട് സ്പോർട്സ് ചെയർമാൻ കെ ആർ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. എടത്വ എസ് ഐ എൻ രാജേഷ് കിക്കോഫ് ചെയ്തു. ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്, റീജിയൻ ചെയർമാൻ ജേക്കബ് ടി നീണ്ടിശ്ശേരി, എലൈറ്റ് ക്ലബ് പ്രസിഡന്റ് തോമസ് ജോര്‍ജ്, ജോസഫ് ചുടുകാട്ടിൽ ടെഡി സക്കറിയ, ഫിലിപ്പ് ജോർജ് , ബിജു കുഴിവേലിൽ, വിനീഷ് കുമാർഎന്നിവർ നേതൃത്വം നല്കി. ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ സമ്മാന ദാനം നിർവഹിച്ചു. ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസ് 2025 ഷെഫ് ഡി മിഷന്‍ അംബാസിഡർ ആയി നാമനിർദ്ദേശം ചെയ്യപ്പെട്ട അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ…
കേരള ഒളിമ്പിക് അസോസിയേഷൻ ജോ. സെക്രട്ടറി ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ അനുമോദിച്ചു
എടത്വ: ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസ് 2025 ഷെഫ് ഡി മിഷന്‍ അംബാസിഡർ ആയി നാമനിർദ്ദേശം ചെയ്യപ്പെട്ട അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ ഡിസ്ട്രിക്ട് 318ബി വിഡിജി വിന്നി ഫിലിപ്പ് അനുമോദിച്ചു. ‘ആവേശം 2024 ‘നോട് അനുബന്ധിച്ച് എടത്വ കേളമംഗലം ജോർജിയൻ സ്പോർട്സ് സെന്ററിൽ ചേർന്ന സമ്മേളനത്തില്‍ സോൺ ചെയർമാൻ എംജെഎഫ് സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്, റീജിയൻ ചെയർമാൻ ജേക്കബ് ടി നീണ്ടിശ്ശേരി, എടത്വ എസ് ഐ എൻ രാജേഷ്, ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. ജോൺസൺ വി ഇടിക്കുള, സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ, അംഗങ്ങളായ ജിജി മാത്യൂ ചുടുക്കാട്ടിൽ, അരുൺ ലൂക്കോസ്, സുനിൽ പെരുംപള്ളിൽ എന്നിവർ പങ്കെടുത്തു. നിലവിൽ കേരള ഒളിമ്പിക് അസോസിയേഷൻ ജോ.…
നാഷണൽ യൂത്ത് ലീഗ് പാലക്കാട് ജില്ലാ കമ്മിറ്റി പുനർസംഘടിപ്പിച്ചു
ഒറ്റപ്പാലം : ഒറ്റപ്പാലം സേട്ട് സാഹിബ് സെന്ററിൽ വെച്ച് നടത്തിയ നാഷണൽ യൂത്ത് ലീഗ് (എൻ വൈ എൽ) ജില്ലാ പ്രവർത്തക കൺവെൻഷൻ ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഷ്‌റഫലി വല്ലപ്പുഴ ഉൽഘാടനം ചെയ്തു. രാജ്യത്തെ വിവിധ മസ്ജിദുകൾക്കുമേൽ അവകാശവാദമുന്നയിക്കുന്ന നടപടിക്കെതിരെയുള്ള ആർ എസ് എസ് തലവൻ മോഹൻ ഭാഗവതിൻ്റെ പ്രസ്താവന ആത്മാർത്ഥതയില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു മുമ്പും സമാനമായ രീതിയിൽ മോഹൻ ഭാഗവത് പ്രതികരിച്ചിട്ടുണ്ട്. അതിന് ശേഷവും കൂടുതൽ മസ്ജിദുകളിൽ അവകാശവാദമുന്നയിച്ച് ഹിന്ദുത്വയുടെ വക്താക്കൾ രംഗത്തു വരികയാണുണ്ടായത്. പ്രസ്താവന ആത്മാർ ർത്ഥമായിട്ടാണങ്കിൽ 1991 ലെ ആരാധനാലയ സംരക്ഷണ നിയമം അംഗീകരിക്കാൻ ആർ എസ് എസ് തയ്യാറാണെന്ന് പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും അഷറഫ് അലി ആവശ്യപ്പട്ടു. എൻ വൈ എൽ സംസ്ഥാന ജനറൽ സെക്രട്ടറി ഫാദിൽ അമീൻ, ട്രഷറർ റഹീം ബണ്ടിച്ചാൽ, സെക്രട്ടറി നാസർ കൂരാറ, ഐ…
ഭരണഘടനാ ശിൽപിയെ അപഹസിച്ച അമിത് ഷാ രാജിവെക്കുക: വെൽഫെയർ പാർട്ടി
മക്കരപ്പറമ്പ: ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദലിത് പിന്നോക്ക ന്യൂനപക്ഷ സമൂഹങ്ങളുടെ ഉന്നമനം ലക്ഷ്യംവെച്ചും രാജ്യത്ത് നിന്ന് ജാതിയതയുടെ ഉച്ചനീചത്വ സംസ്കാരത്തെ നിഷ്കാസനം ചെയ്യുന്നതിനും സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് വേണ്ടി രൂപകൽപന ചെയ്ത പരിഭാവനമായ ഭരണഘടന നിലവിൽ വന്നിട്ട് എഴുപത്തഞ്ച് വർഷം പിന്നിടുമ്പോൾ മതേതര ജനാധിപത്യ ഇന്ത്യ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അതിന്റെ ശിൽപി ഡോ. ബി. ആർ. അംബേദ്കറിനെ അപഹസിച്ച് പാർലമെന്റിൽ സംസാരിച്ച രാജ്യത്തിന്റെ അഭ്യന്തരം കൈകാര്യം ചെയ്യുന്ന കേന്ദ്രമതി ആ സ്ഥാനത്തിരിക്കാൻ ഒട്ടും അർഹനല്ലായെന്നും അദ്ദേഹം ഉടൻ രാജിവെച്ച് പുറത്ത് പോകണമെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് ആരിഫ് ചുണ്ടയിൽ ആവശ്യപ്പെട്ടു. സവർണതയുടെ മാളത്തിൽ നിന്നും പുറത്ത് ചാടുന്ന ഇത്തരത്തിലുള്ള വിഷ സർപ്പങ്ങൾക്ക് അംബേദ്കറെന്ന് കേൾക്കുന്നത് അരോജകരമായിരിക്കുമെന്നും അതുകൊണ്ട് തന്നെ മതേതര ഇന്ത്യയുടെ കാവൽക്കാർ അംബേദ്കർ എന്ന് നിരന്തരം വിളിച്ചു കൊണ്ടിരിക്കുമെന്നും സവർണ്ണ രാഷ്ട്രീയത്തിനെതിരെ…
മാത്യു തോമസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം “നൈറ്റ് റൈഡേഴ്‌സ്” ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു: സംവിധാനം നൗഫൽ അബ്ദുള്ള
അനുരാഗ കരിക്കിൻ വെള്ളം, സുഡാനി ഫ്രം നൈജീരിയ, കെട്ടിയോളാണ് എന്റെ മാലാഖ, ഗ്രേറ്റ് ഫാദർ തുടങ്ങി 35 ൽപരം ചിത്രങ്ങളുടെ ചിത്രസംയോജകൻ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. യുവ നടൻ മാത്യു തോമസ് നായകനായി ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിന് “നൈറ്റ് റൈഡേഴ്‌സ്” എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ മോഷൻ പോസ്റ്ററും പുറത്തിറക്കി. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും. ഉള്ളാക്ക് ഫിലിംസിന്റെ ബാനറിൽ നിസാർ ബാബു, സജിൻ അലി എന്നിവരാണ് നൈറ്റ് റൈഡേഴ്സിന്റെ നിർമ്മാണം നിർവഹിക്കുന്നത്. കഴിഞ്ഞ വർഷത്തെ വിജയ ചിത്രം പ്രണയവിലാസത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം., സുനു എ.വി. എന്നിവരാണ് ചിത്രത്തിന്റെ രചയിതാക്കൾ. മാത്യു തോമസിനോടൊപ്പം വാഴയിലൂടെ പ്രേക്ഷകരുടെ…
സോളിഡാരിറ്റി യുവജന സംഗമം സംഘടിപ്പിച്ചു
വടക്കാങ്ങര: ‘തണലാണ് കുടുംബം’ കാമ്പയിനോടനുബന്ധിച്ച് സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ യുവജന സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അസി. സെക്രട്ടറി സമദ് കുന്നക്കാവ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഷബീർ കറുമൂക്കിൽ അധ്യക്ഷത വഹിച്ചു. കെ ബാസിൽ ഖിറാഅത്ത് നടത്തി. സി.പി കുഞ്ഞാലൻ കുട്ടി സ്വാഗതവും ലബീബ് മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.